പാകിസ്ഥാന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തത് പതിനാറുകാരനായ ഇന്ത്യക്കാരന്‍

  188

  Bl

  പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയടെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്തത് ഇന്ത്യക്കാരനായ പതിനാറു വയസുകാരനാണെന്ന് തിരിച്ചറിഞ്ഞു.

  ബ്ലാക്ക് ഡ്രാഗണ്‍ എന്ന പേരിലറിയപ്പെടുന്ന ഈ പതിനാറുകാരന്റെ ഹാക്കിംഗ് പാകിസ്ഥാന് മൊത്തത്തില്‍ തലവേദനയായിരുന്നു. പാകിസ്ഥാനിലെ ഒരു ഡസണിലേറെയുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം പുറകിലും ബ്ലാക്ക് ബ്ലാക്ക് ഡ്രാഗണ്‍ തന്നെയാണ്. പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്ത ശേഷം ഇമെയില്‍ അഡ്രസും നല്‍കിയിരുന്നു.

  കാശ്മീരില്‍ ബേനസീര്‍ ഭൂട്ടോയുടെ മകനായ ബിലാവല്‍ ഭൂട്ടോ നടത്തിയ പ്രകോപനപരമായ പ്രസംഗംഗത്തിനുള്ള മറുപടിയാണ് ഈ ഹാക്കിംഗ്.

  യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത്ത ബ്ലാക്ക് ഡ്രാഗന്റെ കഥ ഫേസ്ബുക്കില്‍ പടരുകയാണ്.

  “ഞാന്‍ ഹാക്ക് ചെയ്തത് ഇന്ത്യക്കാര്‍ക്ക് വിഷമമുണ്ടാകുമെന്ന് കരുതുന്നില്ല. ഞാന്‍ ഒരിക്കലും ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യില്ല.”

  മോഹന്‍ലാല്‍, സോനു നിഗം, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയുടെ സൈറ്റുകള്‍ പാകിസ്ഥാന്‍ ഹാക്കു ചെയ്തതിന് മറുപടിയായി, പാകിസ്ഥാന്‍ ഇലട്രിസിറ്റി ബോര്‍ഡ്, ലാഹോര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു.

  പാകിസ്ഥാനിലെ പ്രമുഖ സൈറ്റുകള്‍ മാത്രമേ ഹാക്ക് ചെയ്യുകയുള്ളൂ എന്നാണ് ബ്ലാക്ക് ഡ്രാഗണ്‍ പറയുന്നത്. എങ്കില്‍ മാത്രമേ തങ്ങളുടെ തന്ദേശം ബന്ധപ്പെട്ടവരില്‍ എത്തുകയുള്ളൂ. സാധാരണ ബെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാറില്ല.
  പാകിസ്ഥാന് ഹാക്ക് ചെയ്യാന്‍ പറ്റാത്ത വിധം ഇന്ത്യന്‍ സൈറ്റുകള്‍ സുരക്ഷിതമാക്കണമെന്നാണ് ബ്ലാക്ക് ഡ്രാഗന്റെ അഭ്യര്‍ത്ഥന. ഇതിനായി വേണമെങ്കില്‍ സൗജന്യ സേവനവും ബ്ലാക്ക് ഡ്രാഗണ്‍ വാഗ്ദാനം ചെയ്യുന്നു.