പാകിസ്ഥാന്‍ സൈന്യത്തിന് മധുരം നല്‍കി ഇന്ത്യന്‍ പട്ടാളത്തിന്റെ റിപബ്ലിക് ദിനാഘോഷം.

  185

  sweets_generic_650

  യുദ്ധം വേറെ..സ്നേഹം വേറെ..റിപബ്ലിക് ദിനം വേറെ..!!!

  ഇന്ത്യ മുഴുവന്‍ ഇന്ന് ഉറ്റു നോക്കിയത് നമ്മുടെ റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകാന്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്ക് ഒബാമയെയാണ് എങ്കില്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ആഘോഷങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകതയായി ശരിക്കും നോക്കി കാണേണ്ടത്.

  ഇന്ത്യയുടെ 66മത് റിപബ്ലിക് ദിനം ലൈന്‍ ഓഫ് കണ്ട്രോള്‍(LoC) യില്‍ നടന്ന ആഘോഷങ്ങളില്‍ പാകിസ്ഥാന്‍ സൈന്യവും ഭാഗമായി. ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയില്‍ മധുരം വിതരണം ചെയ്യുകയും ദേശിയ ഗാനം ആലപിക്കുകയും ഒക്കെ ചെയ്തപ്പോള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പാക് സൈന്യം ഇതെല്ലാം നോക്കി കണ്ടു.

  ശ്രീനഗറിലെ ഉറി സെക്റ്ററില്‍ ഇന്ത്യന്‍ പട്ടാളം പാകിസ്ഥാന്‍ പിക്കറ്റില്‍ മധുരം വിതരണം ചെയ്തു. ട്വീട്ടാവാര്‍, ദാന്‍ധ്വാഥ്‌ മേഘലകളിലും പിന്നീട് ഇന്ത്യന്‍ സൈന്യം മധുരം വിതരണം ചെയ്യുകയുണ്ടായി.

  അതിര്‍ത്തിയില്‍ എന്നും പ്രശ്നങ്ങളും വഴക്കും വെടിയും ഒക്കെയുണ്ടാകാറുണ്ട് എങ്കിലും ഇതുപോലത്തെ കൊച്ചു കൊച്ചു നല്ല നിമിഷങ്ങള്‍ക്കും ഇന്ത്യ-പാക് അതിര്‍ത്തി സാക്ഷ്യം വഹിക്കാറുണ്ട്.