പാക്കിസ്ഥാന്‍ അവസാനം “മലാല വിരുദ്ധദിനവും” ആചരിച്ചു..!!

274

B2E1diWCcAIXlcv

സാമൂഹിക നന്മകളും, സ്ത്രീ ശാക്തീകരണവും സ്തീകളുടെ വിദ്യാഭ്യാസവും നിഷിദ്ധമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്‌ പാക്കിസ്ഥാന്‍ മലാല വിരുദ്ധ ദിനം ആചരിച്ചു. വിദ്യാസമ്പന്നരായ പോഴന്മാര്‍, വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് തങ്ങള്‍ ആരും മാലാലയെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശമായിരുന്നു.

സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം നടപ്പിലാക്കണമെന്നും, അവരെ വിദ്യാസമ്പന്നരാക്കി വളര്‍ത്തണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയ മലാല യൂസഫ്‌ സായി എന്നാ പെണ്‍കുട്ടിയെ താലിബാന്‍ ഭീകരര്‍ വധിക്കാന്‍ ലക്ഷ്യമിട്ട് വെടിവെച്ചത് 2012 ഒക്റ്റോബറില്‍ ആയിരുന്നു. പക്ഷെ വെടിയുണ്ടകളെ അതിജീവിച്ച ആ പെണ്‍കുട്ടി ഇന്ന് നോബല്‍ സമ്മാനനിറവില്‍ നില്‍ക്കുന്നു.

അന്താരാഷ്‌ട്ര സമൂഹം മൊത്തം അപലപിച്ച മലാല യൂസഫ്‌ സംഭവം, പാക്കിസ്ഥാനില്‍ യാതൊരു ചലനവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്‍, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ രീതികളില്‍ പോലും ഇപ്പോഴും കാടത്തം നിറഞ്ഞ സമീപനവുമായാണ് ഇപ്പോഴും നിലകൊള്ളുന്നത് എന്നത് ഒരു ദുഖസത്യമാണ്. ഇതുമാത്രമല്ല, മലാല യൂസഫിന്റെ നവോത്ഥാനത്തിന്റെ അലയൊലികള്‍ ലോകത്തെ മുഴുവന്‍ അറിയിച്ച ബ്രിട്ടിഷ് ജേണലിസ്റ്റ് ക്രിസ്റ്റിന ലോംബ് എഴുതിയ പുസ്തകം ” ഞാന്‍ മലാല” വരെ പാക്കിസ്ഥാനില്‍ നിരോധിക്കപ്പെട്ടു.

പുരോഗമാനചിന്താഗതികള്‍ വാക്കുകളില്‍ മാത്രം ഒതുക്കി, മനസ്സിളും പ്രവര്‍ത്തികളിലും ഇപ്പോഴും ആ പഴയ കാടത്തം നിലനിര്‍ത്തുന്ന പാക്കിസ്ഥാന്‍, പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ” ഞാന്‍ മാലാലക്ക് എതിരാണ്” എന്ന കാംപെയിനില്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. മലാലയുടെ ആശയങ്ങള്‍ പാകിസ്ഥാനും, ഇസ്ലാം വിശ്വാസങ്ങള്‍ക്കും എതിരാണെന്നാണ് ഇവര്‍ പറയുന്നത്.