പാക് ക്രിക്കറ്റ് ടീമിന് സൈനിക മാനേജ്‌മെന്റ്

0
247

PAkistan-cricket-team

അടുത്ത ലോകകപ്പിനായുള്ള പാക് ക്രിക്കറ്റ് ടീമിന്റെ മാനേജരായി മുന്‍ സൈനീക ഓഫീസര്‍ നവീദ് ചീമയെ നിയമിച്ചു. ടീം മാനേജര്‍ സ്ഥാനത്തുനിന്ന് മുന്‍ നായകന്‍ മോയിന്‍ ഖാനെ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ചീമയുടെ നിയമനം.

മോയിന്‍ ഖാന്‍ ടീമിന്റെ ചീഫ് സെലക്ടറാണെന്നും രണ്ട് പദവികള്‍ ഒരേ സമയം വഹിക്കാന്‍ പാടില്ലെന്നും കാട്ടിയാണ് കഴിഞ്ഞ ദിവസം മോയിന്‍ ഖാനെ മാനേജര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. 60 കാരനായ നവീദ് ചീമ സൈന്യത്തില്‍ ബ്രിഗേഡിയര്‍ പദയി വഹിച്ചിട്ടുള്ള വ്യക്തിയാണ്.

2015 ലാണു അടുത്ത ക്രിക്കറ്റ് വേള്‍ഡ്കപ്പ്. ഓസ്‌ട്രേലിയയും ന്യൂസിലാന്റുമാണ് വേള്‍ഡ്കപ്പ് വേദികള്‍