പാട്ട് കേള്‍ക്കാനും ട്വിറ്റര്‍ !!!

0
257

Twitter-Musica-Canciones-Robotania

ഇനി ട്വിറ്ററിലൂടെയും പട്ടു കേള്‍ക്കാം …സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷനുമായി ട്വിറ്റര്‍.
സ്മാര്‍ട്ട് ഫോണില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് സംഗീതം ആസ്വദിക്കാനുള്ള പ്രത്യേക ആപ്ലളിക്കേഷന്‍ ട്വിറ്റര്‍ അവതരിപ്പിച്ചത്. സൗണ്ട്ക്ലൗഡുമായി സഹകരിച്ചാണ് ട്വിറ്റര്‍ ഉപഭോക്താക്കളിലേക്ക് സംഗീതം എത്തിക്കുന്നത്.

സൗണ്ട് ക്ലൗഡ് തയ്യാറാക്കിയ ഓഡിയോ കാര്‍ഡ് എന്ന സേവനം വഴിയാകും ഇത് നടപ്പിലാവുക. ഇതിലൂടെ ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പാട്ടുകള്‍ തിരയാനും കേള്‍ക്കാനുമാകും. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയോ, തിരയുകയോ ചെയ്യുമ്പോഴെല്ലാം പാട്ട് കേള്‍ക്കാന്‍ സാധിക്കും എന്നതും പ്രത്യേകതയാണ്. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍  കുറച്ച് ആളുകളുലേക്കും ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്കും ഈ സേവനം എത്തിക്കാനാണ് ട്വിറ്ററിന്റെ തീരുമാനം.

ഇന്‍ പാട്ട് കേട്ടുകൊണ്ട് ട്വീറ്റ് ചെയ്യൂ …