Narmam
പാഠം ഒന്ന് ; ‘മലയാളി അഥവാ മല്ലു’
ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് ഒരു വശം ചെത്തിയ പാവക്കയുടെ രൂപത്തില്‍ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമര്‍ശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു ‘മലയാളി അല്ലെങ്കില്‍ മല്ലു’ എന്നു കൊണ്ടു അര്‍ത്ഥമാക്കുന്നത്..
109 total views

ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് ഒരു വശം ചെത്തിയ പാവക്കയുടെ രൂപത്തില്‍ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമര്‍ശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു ‘മലയാളി അല്ലെങ്കില്‍ മല്ലു’ എന്നു കൊണ്ടു അര്‍ത്ഥമാക്കുന്നത്..
?? ഈ മലയാളി നോര്‍ത്ത് ഇന്ത്യയില്‍ മദ്രാസിയും മിഡില്‍ ഈസ്റ്റില്‍ മലബാറിയും ഇന്റര്‍നെറ്റില്‍ മല്ലുവും ആയിരിക്കും.. ??
?? സ്വന്തം നാട്ടിലൊഴിച്ച് ബാകി എല്ലായിടത്തും മലയാളി ഹാര്‍ഡ് വര്‍ക്കിംഗ് ഇന്‍ നേചര്‍ ആണു.. ??
?? മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്.. ?? ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്ട്രോങ്ങ് അവിടെയുള്ള ഗോപാലന് ചേട്ടന്റെ ചായക്കടയില്‍ നിന്നു കട്ടന്‍ ചായയും പരിപ്പ് വടയും അടിച്ചതും മനോരമ പത്രം വായിച്ച് താന്‍ ചന്ദ്രനിലിറങ്ങിയ വിവരം അറിഞ്ഞതായഉം അദേഹത്തിന്റെ ആത്മകഥയായ ‘എന്റെ ബഹിരാകാശ പരീക്ഷണങ്ങളില്‍’ പറഞ്ഞിട്ടുണ്ടു..
?? ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കള്‍ ബിടെക് ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ് സി നഴ്സിംഗ് ബിരുധദാരിയോ ആയിരിക്കും..
?? മുകളില്‍ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീര് സീരിയലും , ഭര്‍ത്താവ് വിദേശത്തും ആയിരിക്കും..
?? ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളില്‍ ഒരാള്‍ ശ്രീശാന്തും വേറൊരാള് രഞ്ജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം..
?? ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച് വാ തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോള്‍ അതേ പൊറോട്ട വാ തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികള്‍..
?? ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കന്‍ കറി വിളമ്പുന്ന ഏക കൂതറകളും മലയാളികളാണ്..
?? പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി..അന്‍സി, ബിന്‍സി, ജിന്‍സി, റിന്‍സി, മിന്‍സി, നാന്‍സി ഒരു വശത്തും അജു, ബിജു,ജിജു, റിജു, നിജു മറുവശത്തും, സജീഷ്, മനീഷ്, സനീഷ്, വിനീഷ്, രമേഷ്, രജീഷ് വേറൊരുവശത്തും..!
?? അപ്പന് മരിച്ചാല്‍ മദ്യ സല്കാരവും സദാം ഹുസൈനെ തൂക്കിയാല്‍ ഹര്‍ത്താലും മലയാളി നടത്തും..
?? എല്ലാ മലയാളികള്കും സജിത്ത്, ശ്രീജിത്ത്, അഖില്‍, വിപിന്‍, നീതു, ദിവ്യ എന്നു പേരുള്ള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും..
?? അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന് മലയാളിക്കു വര്‍ഷത്തിലൊരിക്കല്‍ വന്നു പോകുന്ന തള്ളല്‍ മെഷീന് മാത്രമാണു..
?? ഒരു വിവാഹ സല്കാരത്തില് പങ്കെടുത്ത് പല്ല് കുത്തികൊണ്ടു ‘പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ..ഇവനു ഇതിനേക്കള്‍ നല്ല പെണ്ണു കിട്ടിയേനെ..’ എന്നു പറഞ്ഞാല്‍ അത് മലയാളി തന്നെ….
?? ശശി, സോമന്, രമണന്, പരീക്കുട്ടി മുതലായവ ചില പേരുകള്‍ വീഴല്‍ മലയാളിക്ക് പതിവാണ്.
?? മലയാളിയുടെ ഏതൊരു ദുര്‍ഗ്ഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട് ഉപമിക്കുന്നത് നമ്മുടെ വിലമതിക്കാനവാത്ത കഴിവാണ്..
?? പവനായിയും പോളണ്ടും ചായക്കടയും അത്തരം ചില ഉദാഹരണങ്ങളാണു…
??
?? ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാല്‍ കൊറിയന്‍, ജാപനീസ്, ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍ തപ്പി അതിന്റെ ഒറിജിനല്‍ മലയാളി കണ്ടെത്തിയിരിക്കും..
?? സ്വന്തം വീട്ടിലെ ഒഴിച്ചു ബാക്കി എല്ലാ അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും..
?? മലയാളിയുടെ ആദ്യ സൂപ്പര്‍ ഹീറൊ സഖാവ്. ലുട്ടാപ്പി ആയിരിക്കും..
??
?? അഭയ കേസ്, സരിത നായര്‍, ഐസ്ക്രീം പാര്‍ലര്‍ മുതലായവ മലയാളികളുടെ സ്വന്തം ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍ ആണു..
??ബ്രില്ല്യന്‍സ്/ തോമസ് സാറിന്റെ കീഴില്‍ കോച്ചിംഗ് നേടാത്തിടത്തോളം ഒരു മലയാളിയുടെ എന്റ്രന്‍സ് മോഹങ്ങള്‍ പൂവണിയില്ല എന്നാണു വെപ്പ്…
??ക്രിക്കറ്റിനേക്കാള്‍ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏക ഇന്ത്യന്‍ വംശജരാണു മലയാളികള്‍..
??ഇന്ത്യ പാക് ക്രിക്കറ്റ് മലയാളിക്ക് മല്‍സരവും ബ്രസീല്‍ അര്‍ജ്ജന്റീന ഫുട്ബോള്‍ മലയാളിക്ക് യുദ്ധവുമാണു..
??ഒക്കെ ആണെങ്കിലും സാമൂഹികമായും സാംസ്കാരികമായും സാമ്പത്തീകമായും ഉയര്‍ന്ന, വിവരവും വിദ്യഭ്യാസവും ആരോഗ്യവും ഉള്ള, ജീവിക്കാന്‍ കൊള്ളവുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം കേരളമാണു..
110 total views, 1 views today