fbpx
Connect with us

പാതിരിയും രോഗശാന്തിയും

വെള്ളക്കുപ്പായം അണിഞ്ഞ പാതിരി സ്‌റാന്‍ഡില്‍ കിടന്ന എക്‌സ്‌പ്രെസ്സ് ബസ്സിനുള്ളിലേക്ക് കയറി ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

അത് കണ്ട ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു പാതിരിയുടെ അടുത്തെത്തി ഭക്തി പുരസരം ഇരു കൈകളും കൂപ്പി വന്ദനം അറിയിച്ചു.

 80 total views,  1 views today

Published

on

കഥാകൃത്ത് : ബി എം തോമസ്
വിവ. ഏരിയല്‍ ഫിലിപ്പ് വറുഗീസ്

വെള്ളക്കുപ്പായം അണിഞ്ഞ പാതിരി സ്‌റാന്‍ഡില്‍ കിടന്ന എക്‌സ്‌പ്രെസ്സ് ബസ്സിനുള്ളിലേക്ക് കയറി ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

അത് കണ്ട ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു പാതിരിയുടെ അടുത്തെത്തി ഭക്തി പുരസരം ഇരു കൈകളും കൂപ്പി വന്ദനം അറിയിച്ചു.

വന്ദനം സ്വീകരിച്ചു കൊണ്ട് പാതിരി ചോദിച്ചു പൗലോസ് നിങ്ങളുടെ ഭാര്യക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്?
ദൈവ കൃപയാലും അച്ഛന്റെ രോഗശാന്തി വരത്തിന്റെ ശക്തിയാലും ആ മാരകമായ രോഗത്തിന്റെ പിടിയില്‍ നിന്നും അവള്‍ മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്നു. അവളുടെ ചുണ്ടിനു താഴെയുണ്ടായിരുന്ന വെള്ളപ്പാടുകള്‍ നിശ്ശേഷം ഇല്ലാതായി, കൈയ്യിലെ വലിയ പാടുകള്‍ക്ക് നിറം മാറ്റം വന്നു കൊണ്ടുമിരിക്കുന്നു.

Advertisement



നന്ദി പിതാവേ നന്ദി!
അവളുടെ സൌഖ്യ വാര്‍ത്ത കേട്ടതില്‍ അതിയായ സന്തോഷം. വിഷമിക്കേണ്ട ഒരാഴ്ചക്കുള്ളില്‍ അവള്‍ക്കു പൂര്‍ണ്ണ സൌഖ്യം ലഭിക്കും, അവളുടെ വേഗത്തിലുള്ള സൌഖ്യത്തിനായി ഞാന്‍ തുടര്‍ന്നും പ്രാര്‍ഥിക്കാം, പൗലോസ് ധൈര്യ്യമായിരിക്കൂ!

ഇതിനകം ബസ്സ് പുറപ്പെട്ടു കഴിഞ്ഞിരുന്നു, ബസ്സിന്റെ വേഗത കൂടിക്കൊണ്ടിരുന്നു തന്മൂലമുള്ള ശബ്ദം കാരണം സംഭാഷണം തുടരാന്‍ കഴിയാതെ പാതിരി ബൈബിള്‍ തുറന്നു വായന ആരംഭിച്ചു.
പൗലോസ് തന്റെ സീറ്റില്‍ ചെന്നിരുന്നു ഉറക്കവും ആരഭിച്ചു.

പൌലോസിന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന യാത്രക്കാരന്‍ അയാളും അതെ രോഗത്തിനടിമപ്പെട്ട ഒരാളായിരുന്നു.’ലുക്കിഡര്‍മ’ എന്ന രോഗത്താല്‍ അയാളുടെ ചുണ്ടും മുഖവും കൈകളും വികൃതമായിരുന്നു. അതയാളെ വളരെ അസ്വസ്ഥനാക്കിയിരുന്നു. ആ രോഗത്തിന് ചികിത്സ നടത്തുന്ന ഒരു വിദഗ്ദനെപ്പറ്റി മുന്‍പ് കേട്ടിരുന്നെങ്കിലും അയാളെ കണ്ടെത്താന്‍ തനിക്കു കഴിഞ്ഞില്ല. പിന്നീട് പ്രസിദ്ധീകരണങ്ങളില്‍ അയാളെപ്പറ്റി വന്ന വാര്‍ത്ത അയാള്‍ ഒരു തട്ടിപ്പ്കാരനായിരുന്നു എന്നത്രേ.

ശിവറാം ഹേഗ്‌ഡേ ഉറങ്ങിക്കൊണ്ടിരുന്ന പൌലോസിന്റെ ചുമലില്‍ തട്ടി ക്കൊണ്ട് ചോദിച്ചു.
അദ്ദേഹം ഒരു ആയുര്‍വേദ വൈദ്യനാണോ?
അല്ല.

Advertisement



നിങ്ങള്‍ ഏതോ ഒരു രോഗിയുടെ ചികിത്സയെപ്പറ്റിയാണല്ലോ സംസാരിച്ചുകൊണ്ടിരുന്നത്.

അത് അദ്ദേഹത്തിന്റെ ഭക്തരില്‍ ഒരാളാണ് പൗലോസ് പറഞ്ഞു

ആ രോഗി സുഖം പ്രാപിച്ചു വരുന്നു എന്നും നിങ്ങള്‍ പറയുകയുണ്ടായല്ലോ!

രോഗി സുഖം പ്രാപിച്ചു വരുന്നു എന്ന് പറഞ്ഞതും സത്യം തന്നെ, പക്ഷെ അതുകൊണ്ട് അദ്ദേഹം ഒരു ഡോക്ടറോ, വൈദ്യനോ ആകനമെന്നില്ലല്ലോ!

Advertisement



അദ്ദേഹം ഒരു ക്രിസ്ത്യന്‍ പാതരി അല്ലെങ്കില്‍ ഒരു ക്രിസ്ത്യന്‍ പണ്ഡിറ്റ് ആണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അറിയില്ലേ? ഞങ്ങള്‍ സംസാരിച്ച കാര്യം തികച്ചും വ്യക്തിപരവും ഒപ്പം സ്വകാര്യവുമാത്രേ.
ക്ഷമിക്കണം മിസ്ടര്‍, ഒരു ആകാംഷ കൊണ്ട് ചോദിച്ചു പോയതാ. ശിവറാം ഹേഗ്‌ഡേ പറഞ്ഞു
ആകാംഷ നല്ലത് തന്നെ അതു മറ്റൊരാളുടെ ഉറക്കം തടസ്സപ്പെടുത്തുന്നത് ശരിയാണോ?
അങ്ങനെ ഇരുവര്‍ക്കും മദ്ധ്യേ നിശബ്ദത തളം കെട്ടി നിന്നു.

ബസ്സ് അടുത്ത സ്‌റ്റോപ്പില്‍ നിന്നപ്പോള്‍ പൗലോസ് പുറത്തിറങ്ങി പാതിരിക്കു വേണ്ടി കുറെ ആപ്പിളും ഓറഞ്ചും വാങ്ങി ക്കൊടുത്തു, എന്നിട്ട് ബസ്സിന്റെ പിന്നിലേക്ക് മാറി നിന്നു ഒരു സിഗരറ്റിനു തിരി കൊളുത്തി.
ഇതു കണ്ട ശിവറാം ഹേഗ്‌ഡേയും പുറത്തിറങ്ങി പൌലോസിനെ സമീപിച്ചു തന്റെ പാടുള്ള കൈകളും കാലും കാണിച്ചിട്ട് പറഞ്ഞു.

ക്ഷമിക്കണം, വീണ്ടും ബുദ്ധിമുട്ടിക്കുന്നതില്‍, ദയവായി എനിക്കുവേണ്ടി പാതിരിയോടോന്നപേക്ഷിക്കണം
പൗലോസ് അയാളുടെ വാക്കുകള്‍ അത്ര കാര്യമായി ഗൌനിച്ചില്ല, കാരണം ആദ്യമായി ബസ്സില്‍ കണ്ട ഒരു അപരിചിതന്‍, അതും ഒരു ഹിന്ദു.

ദുഖിതനായ ശിവറാം വീണ്ടും പൌലോസിനോടപേക്ഷിച്ചു, മിസ്റ്റര്‍ പൗലോസ് കുറഞ്ഞ പക്ഷം പാതിരിയെപ്പറ്റിയും ചികിത്സയേപ്പറ്റിയെങ്കിലും ഒന്ന് പറയാമോ? എനിക്കു നേരിട്ട് അദ്ദേഹത്തെ സമീപിക്കാമെല്ലോ.

Advertisement



ശരി പറയാം പൗലോസ് പറഞ്ഞു.

റെവറന്‍ ഫാദര്‍ വള്ളിക്കോടന്‍ തോമസ് ജൊസഫ്, സ്‌നേഹത്തിന്റ്യും സംയമനത്തിന്റെയും മൂര്‍ത്തീഭാവം, അതാണദ്ദേഹം. സ്‌നേഹത്തിന്റെ അപ്പോസ്തലന്‍ എന്ന പേരിലും അറിയപ്പെടും. നാളിതുവരെ അരുണാചല്‍ പ്രദേശിലെ ഗിരി വര്‍ഗ്ഗക്കാര്‍ക്കിടയില്‍ സ്‌നേഹധനനായ യേശുക്രിസ്തുവിന്റെ സ്‌നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിലും, രോഗശാന്തി ശുശ്രൂഷകളിലും പങ്കെടുത്തു വരുന്നു. ഈ അടുത്ത കാലത്ത് ഇവിടെ വരികയും തുംഗഭദ്രാ നദിക്കരയില്‍ ഉള്ള ഒരു ഹരിജന്‍ കോളനിക്കടുത്തു ഒരു ചാപ്പല്‍ നിര്‍മ്മിച്ച് ദൈവീക ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടു വരുന്നു. ഒരു ക്രിസ്ത്യാനി എന്ന നിലക്ക് എനിക്കു ഫാദറിനെ പരിചയപ്പെടാനും തന്റെ അഗാധമായ അറിവിന്റെയും സ്‌നേഹത്തിന്റെയും ജലധാരയില്‍ നിന്നും പാനം ചെയ്യുവാനും എനിക്കും ഭാഗ്യമുണ്ടായി, ഒരു ദിവസം എന്റെ ഭവനം സന്ദര്‍ശിച്ച അദ്ദേഹം എന്റെ ഭാര്യക്കുണ്ടായിരുന്ന ഈ അസുഖം കാണുകയും ദയ തോന്നിയ ഫാദര്‍ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു എന്നിട്ട് ഒരു ജഗ്ഗില്‍ കുറെ ജലമെടുത്തു വാഴ്ത്തിയനുഗ്രഹിച്ചു എന്റെ ഭാര്യക്ക് കൊടുത്തു, അവള്‍ അത് വിശ്വാസത്തോട് പാനം ചെയ്തു. ചുരുങ്ങിയ നാള്‍ കൊണ്ട് അത്ഭുതകരമായ മാറ്റങ്ങള്‍ അവളില്‍ കണ്ടു തുടങ്ങി. അതിനു ശേഷം ഇന്നാണ് ഞാന്‍ ഫാദറിനെ കാണുന്നത്. ഒരു ഹിന്ദുവായ നിങ്ങള്‍ക്ക് ഒരു പക്ഷെ യേശുക്രിസ്തുവിനോടുള്ള ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകളില്‍ വിശ്വാസം വരികയില്ലായിരിക്കാം. ക്ഷമിക്കണം. ഇത്തരത്തിലുള്ള അസാധാരണമായ ഒരു ചുറ്റുപാടിലായതിനാല്‍ എനിക്കു നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. അടുത്ത സ്‌റ്റോപ്പില്‍ ആണ് എനിക്കിറങ്ങേണ്ടത്, ഒരു കാര്യം നിര്‍ദേശിക്കാം ഫാദറിന്റെ കരുണക്കായി നിങ്ങള്‍ നേരിട്ട് അദ്ദേഹത്തെ സമീപിച്ചു നോക്കുക, എനിക്കു അത്ഭുത രോഗശാന്തിയില്‍ വിശ്വാസം ഉണ്ടെന്നു പറയുക, ഒരു പക്ഷെ അദ്ദേഹം അതിനു മുതിരുന്നില്ലായെങ്കില്‍ ഇപ്രകാരം പറയുക,ഫാദര്‍ ഞാന്‍ ഒരിക്കല്‍ പുതിയ നിയമം വായിച്ചിട്ടുണ്ട് യേശുക്രിസ്തുവിന്റെ രോഗശാന്തി ശുശ്രൂഷയെപ്പറ്റിയും മറ്റും ഞാന്‍ വായിച്ചിട്ടുണ്, എനിക്കതില്‍ വിശ്വാസം ഉണ്ട് എന്നും പറയുക, ഇതു നല്ലൊരു പ്രയോഗമാണ് അദ്ദേഹത്തിന്റെ പ്രീതി പിടിച്ചു പറ്റാന്‍ പറ്റിയ മാര്‍ഗ്ഗം.

നിങ്ങളുടെ ബസ്സ് അതാ സ്ടാര്റ്റ് ആയി വേഗം കയറിക്കോളൂ!

ശിവറാം ഹേഗ്‌ഡേയുടെ ശ്രമം ഒട്ടും വിഫലമായില്ല, പൗലോസ് പറഞ്ഞത് പോലെ ഉള്ള ഒരാള്‍ ആയിരുന്നില്ല ഫാദര്‍ വള്ളിക്കോടന്‍ മറിച്ച് ദയയും സ്‌നേഹവും ഉള്ള ഒരാളായിരുന്നു അദ്ദേഹം, ചുരുക്കത്തില്‍ ആത്മാക്കളെ (ക്രിസ്ത്യാനികള്‍ ആല്ലാത്തവരെക്കൂടിയും) രോഗത്തില്‍ നിന്നും പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനു അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.

Advertisement



തന്റെ അപേക്ഷ പ്രകാരം ഫാദര്‍ തന്റെ ഭവനം സന്ദര്‍ശിക്കുന്നതിനുള്ള സമയം തന്നു. അങ്ങനെ നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ(രാത്രി 10.30 മണി) പൌലോസിനോടൊപ്പം പാതിരി ഒരു കാറില്‍ ശിവറാം ഹേഗ്‌ഡേയുടെ വീട്ടുപടിക്കല്‍ വന്നിറങ്ങി.

വളരെ സന്തോഷത്തോടെ ശിവറാം ഹേഗ്‌ഡേയും കുടുംബവും അവരെ സ്വീകരിച്ചിരുത്തി.
അല്‍പ്പ സമയത്തിന്‌ശേഷം ആത്മീയ ഗീതങ്ങളോടെ യോഗം ആരംഭിച്ചു.

ആ മധുര ഗാനം കേട്ടാല്‍ അത് ആ ഫാദറിന്റെ അധരത്തില്‍ നിന്നു തന്നയോ എന്ന് സംശയം തോന്നും. കാരണം അത്ര ശ്രുതിമധുരമായിരുന്നു ആ ശബ്ദം.

സ്വര്‍ഗീയ ശബ്ദം ഉയരങ്ങളില്‍ നിന്നും ഒഴുകി വരുന്നത് പോലെ ശിവറാം ഹേഗ്‌ഡേക്കു തോന്നി.

Advertisement



പാട്ടിനു ശേഷം യേശുക്രിസ്തു ചെയ്ത അത്ഭുത രോഗ ശാന്തിയെപ്പറ്റി രേഖപ്പെടുത്തിയ വേദ ഭാഗങ്ങള്‍ അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു.

തുടര്‍ന്ന് ഒരു ജഗ്ഗു നിറയെ ജലം താന്‍ കൊണ്ടുവന്ന മരക്കുരിശിനു സമീപം വെച്ച ശേഷം ശിവറാം ഹെഗ്ദയും തന്റെ ഭാര്യയും ഏഴു കുട്ടികളും അടങ്ങിയ ആ ചെറിയ കൂട്ടതോട് തന്റെ പ്രഭാഷണം ആരംഭിച്ചു.

എങ്ങനെ ഒരു അവിശ്വാസിക്കു ക്രിസ്തുവില്‍ നിന്നും സൌഖ്യം പ്രാപിക്കാം എന്ന വിഷയം ആസ്പദമാക്കി ഒരു നീണ്ട പ്രസംഗം നടത്തി. അതിനു ശേഷം കുടുംബത്തിലെ എല്ലാവര്‍ക്കും ഓരോ കവിള്‍ ജലം ഫാദര്‍ ജപിച്ചു നല്‍കി ഒപ്പം ഒരു പ്രാര്‍ഥനയും നടത്തി.
പുണ്യ തീര്‍ഥം ലഭിച്ച പ്രതീതിയോടെ അവരത് പാനം ചെയ്തു.
എന്തിനധികം ജലം പാനം ചെയ്തവര്‍ ഓരോരുത്തരായി മയങ്ങി വീണു.

പിറ്റേ ദിവസം പ്രഭാതത്തില്‍ ഗാഡ നിദ്രയില്‍ നിന്നുണര്‍ന്ന ശിവറാം ഹേഗ്‌ഡേ പാതിരിയേയും പൌലൊസിനെയും അവിടെങ്ങും കണ്ടില്ല.

Advertisement



ആഭരണ ഭ്രമക്കാരനായ ശിവറാം ഹേഗ്‌ഡേയുടെ അലമാരയുടെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രഗ്‌നങ്ങളും, തന്റെ ഭാര്യയും മക്കളും അണിഞ്ഞിരുന്ന ആഭരണങ്ങളും പാതിരിയോടൊപ്പം അപ്രത്യക്ഷമായി!

വ്യാജ പാതിരിയും ശിഷ്യനും ഇതിനകം മറ്റെവിടെയെങ്കിലും ഉള്ള ട്രെയിനിലോ ബസ്സിലോ തങ്ങളുടെ അടുത്ത ഇരക്കു വേണ്ടിയുള്ള വല വിരിച്ചുകൊണ്ടിരിക്കുകയായിരിക്കും.
ശുഭം

വാല്‍ക്കഷണം:

സൂക്ഷിക്കുക!!!!

Advertisement



ഇത്തരം രോഗശാന്തി വരമുണ്ടെന്നു വീമ്പിളക്കി ഒരു കൂട്ടര്‍ ഈ കഥയിലെ പാതിരിയേപ്പോലെ രഹസ്യമായല്ല, പരസ്യമായിത്തന്നെ സ്ടിജിനു മുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു! പാവം ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു! ഇത്തരക്കാരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട് ! യേശുക്രിസ്തു ഒരിക്കലും തന്റെ അനുകാരികള്‍
ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണം എന്ന് ആഗ്രഹിച്ചിട്ടില്ല. കല്പ്പിചിട്ടുമില്ല. ഇതെല്ലാം ഒരു തരം തട്ടിപ്പാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് എന്റെ പ്രീയപ്പെട്ട വായനക്കാരെ നിങ്ങള്‍ കബളിപ്പിക്കപ്പെടരുത് !

ജാഗ്രതൈ !!!

 81 total views,  2 views today

Advertisement



Advertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment3 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment3 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space6 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India6 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment7 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment9 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment10 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment16 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement