പാമ്പിനെ കൈയ്യിലെടുത്ത് കളിപ്പിക്കുന്ന നയന്‍താര

    135

    20425555-

    നടി നയന്‍ താരയുടെ ധൈര്യം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഇതു കതിര്‍വേലന്‍ കാതല്‍ എന്ന തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ . ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കയറി വന്ന ഒരു ചെറിയ പാമ്പിനെ കൈയ്യിലെടുത്ത് കളിപ്പിക്കുന്ന നയന്‍സിനെ കണ്ടാണ് സെറ്റിലുണ്ടായിരുന്നവര്‍ അമ്പരന്നത്.

    നടന്‍ ഉദയനിധിയും പാമ്പിനെ കളിപ്പിക്കാന്‍ നയന്‍ താരയ്‌ക്കൊപ്പം കൂടി. പാമ്പിന്റെ കൂടെ കളിക്കുന്ന രണ്ടു പേരുടെയും ചിത്രങ്ങള്‍ ഉദയനിധി നെറ്റിലിടുകയും ചെയ്തു. ഒരു സാധാരണ കുടുംബത്തിലെ പവിത്ര എന്ന പെണ്‍കുട്ടിയെയാണ് ഇതു കതിര്‍വേലന്‍ കാതലനില്‍ നയന്‍ താര അവതരിപ്പിക്കുന്നത്.