പാമ്പിനോട് പ്രതികാരം ചെയ്താല്‍ ഇങ്ങനെയിരിക്കും.

  195

  nanju

   

  തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്യാന്‍ അതിനെ കൊന്നു കറിവച്ചുതിന്ന ആള്‍ മരിച്ച നിലയില്‍.

  ഉത്തര്‍പ്രദേശിലെ സീതപൂര്‍ ജില്ലയിലെ നാനഹു ആണ് പാമ്പുകടിയേറ്റു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കിടപ്പുമുറിയില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ധീരജ് യാദവ് എന്നയാള്‍ വിളിച്ചത്തിനെ തുടര്‍ന്ന് സഹായവുമായി എത്തുകയായിരുന്നു പാമ്പുപിടിത്തകാരനായ നാനഹു. പാമ്പിനെ പിടിക്കാനുള്ള ശ്രമത്തില്‍ അത് നാനഹുവിനെ കൊത്തുകയും ചെയ്തിരുന്നു.

  കൊത്തിയ പാമ്പിനോട് പ്രതികാരം ചെയ്യുന്നതിന് നാനഹു ഈ പാമ്പിന്റെ ശിരസ് ഛേദിച്ച ശേഷം അതിനെ കറിവെച്ച് തിന്നുകയായിരുന്നു. എന്നാല്‍ പാമ്പിനെ അകത്താക്കിയ ഉടന്‍ ഇയാള്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് നാനഹുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചിരുന്നു.

  വീട്ടുജോലിക്കാരനായിരുന്ന നാനഹു 1990 ല്‍ വിഷപാമ്പിനെ ജീവനോടെ തിന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചില്ല. അതിന് ശേഷമാണ് ഇയാള്‍ പ്രദേശത്തെ പാമ്പുകളെ പിടിക്കുന്ന ജോലി കൂടി ചെയ്യാന്‍ തുടങ്ങിയത്. എവിടെ വിഷ പാമ്പുകളെ കണ്ടാലും അവിടെയെല്ലാം സഹായവുമായി നാനഹു എത്തിയിരുന്നു. ഏതായാലും ഒടുവില്‍ പാമ്പിന്റെ കടിയേറ്റ് തന്നെ അന്ത്യം സംഭവിച്ചു എന്നത് യാദൃശ്ചികമായി.

  ഇയാളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പാമ്പിന്റെ കടിയേറ്റത് തന്നെയാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം. കാരണം പമ്പുകളുടെ തലയിലാണ് വിഷ ഗ്രന്ഥിയുള്ളത് തല ഛേദിച്ച ശേഷം പാമ്പിന്റെ ശരീര ഭാഗമാണ് ഇയാള്‍ കറിവച്ച് തിന്നത്. അതുകൊണ്ട് തന്നെ കടിയേറ്റുള്ള മരണമെന്നാണ് നിഗമനം.