പാരനോയിഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍..

0
473

Untitled-2

ആദ്യമായി കൌണ്‍സിലിംഗിനെ കുറിച്ച് കുറച്ച് സംസാരിയ്ക്കാം. കൌണ്‍സിലിംഗ് എന്നാല്‍ ഉപദേശം കൊടുക്കലല്ല. ഒരു വ്യക്തിയെ ബോധവല്‍കരിച്ച് ആ വ്യക്തിയുടെ വ്യക്തിത്വം വികസിപ്പിച്ചെടുക്കയാണ് ഇവിടെ ചെയ്യുന്നത്. ഒരു വ്യക്തിക്ക് ഒരു സ്ഥലത്തേക്ക് പോകണമെന്നുണ്ടെങ്കില്‍ ആ വ്യക്തിക്ക് ആ സ്ഥലത്ത് എത്തി ചേരുവാന്‍ പല വഴികളും ആയാളുടെ മുന്നില്‍ കാണും. ഒരു വഴി പറഞ്ഞു കൊടുത്ത് ആയാളെ തിരിച്ചു വിടുകയല്ല ഇവിടെ ചെയ്യുന്നത്. അയാള്‍ക്കാവശ്യമായ ഉചിതമായ വഴി അയാളെക്കൊണ്ടു തന്നെ തിരഞ്ഞെടുപ്പിക്കും. അതിന് പല വഴികള്‍ ഉണ്ടെന്ന കാര്യം ആദ്യമേ അയാളെ ധരിപ്പിക്കുന്നു. ഇങ്ങിനെ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അടുത്ത തവണ അയാള്‍ വഴി തിരക്കേണ്ടി വരികയില്ല. ഉചിതമായ തീരുമാനം സ്വയം എടുത്തിരിക്കും. അല്ലെങ്കില്‍ ഓരോ തവണയും ആയാള്‍ വഴി തിരക്കി കൊണ്ട് മുന്നില്‍ വരും. ഓരോ വഴികളുടേയും സാദ്ധ്യതകളെകുറിച്ച് അയാളെ സ്വയം ബോധ്യം വരുത്തണം.

അമിത സംവേദന ശീലക്കാരണ് പാരനോയിഡ് പേഴ്‌സണാലിറ്റി ഡിസോഡര്‍ ഉള്ള ആളുകള്‍. ഇത്തരകാര്‍ക്ക് വളരെ ചെറിയ തിരിച്ചടികള്‍ പോലും വലിയ പ്രശ്‌നമായി മാറുന്നു. മറ്റുള്ളവരെ കളിയാക്കുവനും, അപമാനിക്കുവാനും തീരെ താല്‍പര്യമില്ലാത്ത ഇവര്‍ക്ക് ഇത്തരക്കാരോട് മനസ്സില്‍ പകയും വി്‌ദ്വേഷവും അമര്‍ഷവും വെച്ചു പുലര്‍ത്തുന്നു. മറ്റുള്ളവര്‍ ഇക്കൂട്ടരെ മുതലെടുക്കുവാനും, ചതിക്കുവാനും നോക്കുന്നു എന്ന് അവര്‍ ചിന്തിക്കുന്നു. എല്ലാവരേയും സംശയദൃഷ്ടിയോടെയാണ് നോക്കി കാണുന്നത്. മറ്റുള്ളവരുടെ ഉപദേശങ്ങളിലും, പെരുമാറ്റങ്ങളിലും നിഗൂഢമായ പല അര്‍ത്ഥങ്ങളും ഇവര്‍ കണ്ടെത്തും. സ്വയമയി അമിത പ്രാധാന്യം കൊടുത്ത് സ്വയം വലിയവരെന്ന് ധരിച്ചു നടക്കുന്നു. വളരെ പ്രാധാനിയാണെന്ന ചിന്ത ഇവരെ സദാ പിടികൂടിയിരിക്കും.

സ്വന്തം ആവശ്യങ്ങള്‍ക്ക് സാഹതര്യത്തില്‍ കവിഞ്ഞ പ്രാധാന്യം കല്‍പ്പിക്കുകയും, അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അന്യര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. നിസ്സാര പ്രശനങ്ങള്‍ക്കുപോലും കേസു കൊടുക്കുവാനും, കലഹം ഉണ്ടാക്കുവാനും, നിയമപരമായ നടപടികള്‍ സ്വീകരിക്കാനും ഇക്കൂട്ടര്‍ തയ്യാറാകുന്നു. കോടതികളിലും, ഉപഭോക്തൃ കോടതികളിലും സ്ഥിരം പരാതിയുമായി നടക്കുന്ന പലരും ഈ വ്യക്തിത്വ തകരാറുള്ളവരാണ്. ലൈംഗീക പങ്കാളിയെ സംശയി ക്കുന്ന ഇവരുടെ ദാംപത്യം പലപ്പോഴും അന്‍പേ പരാജയമായിരിക്കും.സ്തീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് ഇത്തരം തകരാറ് കൂടുതലായി കണ്ടു വരുന്നുത്. ആരോപിക്കല്‍ എന്ന പ്രതിരോധ പ്രവണത തന്ത്രമാണ് ഇവര്‍ കൂടുതല്‍ പ്രയോഗിക്കു ന്നത്. ഇവര്‍ക്ക് യാതൊരു വിധ തകരാറുകളും ഇല്ല എന്ന് ഇവര്‍ ധരിക്കുന്നതിനാല്‍ ഇവര്‍ ചികിത്സക്ക് വിധേയരാകുവാന്‍ വളരെ ബുദ്ധിമുട്ടാണ്.

പലരും ഈ ലേഖനം വായിച്ച് സ്വയം രോഗികളാകരുത്. നിങ്ങളുടെ അറിവിലേക്ക് വെളിച്ചം പകരുവനാണ് ഞനിതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വയം നിങ്ങള്‍ക്ക് തിരച്ചറിയുവനുള്ള വിവേകവും വിവേചനവും ഉണ്ടാകുമാറാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിറുത്തട്ടെ.