കാറുമെടുത്ത് പുറത്തേക്കു പോകുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, വണ്ടി പാര്‍ക്ക് ചെയ്യുവാന്‍ ഒരു സ്ഥലം കണ്ടെത്തുകയെന്നതാണ്. കഷ്ടപ്പെട്ട് ഒരു ചെറിയ സ്ഥലം കണ്ടെത്തിയാല്‍ തന്നെ അടുത്ത പ്രശ്നം, എങ്ങനെ പരിമിതമായ സ്ഥലത്ത് വണ്ടി ഒതുക്കി നിര്ത്താമെന്നതായിരിക്കും. റോഡിലെ കല്ലും മുള്ളും തറക്കാതിരിക്കാന്‍, പരവതാനി വിരിക്കുന്നതിലും നല്ലത് ചെരിപ്പിടുന്നതാണെന്നു പറഞ്ഞത് പോലെ നമ്മുടെ വണ്ടി പാര്‍ക്ക് എന്തിന് അന്യന്റെ സ്ഥലം നോക്കി പോകണം? നമ്മളുടെ വണ്ടി തന്നെ ഒന്നു മടക്കി വെക്കാന്‍ കഴിഞ്ഞാല്‍ എന്തു സുഖമായിരിക്കും അല്ലേ? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.