പാലസ്തീന്‍ വഴി ഇസ്രായേലിലേക്ക്; മോഡി ഉടന്‍ പുറപ്പെടും; ലക്‌ഷ്യം അടുത്ത റെക്കോര്‍ഡ്‌ !

    314

    new

    പലസ്തീന്‍- ഇസ്രായേല്‍ എന്നാ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നാ റെക്കോര്‍ഡ്‌ മോഡിക്ക് സ്വന്തമാകാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്.

    ഇന്ത്യന്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ ഈ രണ്ടു രാജ്യങ്ങളും സന്ദര്‍ശിക്കുമെന്നും പുതിയ കരാറുകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്രയുടെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെറ്റയാഹുവുമായി മോഡി പുലര്‍ത്തുന്ന സൗഹൃദം തന്നെയാണ് ഈ യാത്രയുടെ ആധാരം.

    ഇന്ത്യയില്‍ നിന്ന് മുന്പ് പല രാഷ്ട്രീയ നേതാക്കളും ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട് എങ്കിലും ഒരിക്കലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അതിനു മുതിര്‍ന്നിട്ടില്ല. ഇപ്പോള്‍ മോഡി ഈ ദൌത്യം ഏറ്റെടുക്കുക വഴി മറ്റൊരു നേട്ടം എന്നാ നിലയ്ക്കാണ് മോഡി അനുകൂലികള്‍ ഈ സന്ദര്‍ശനത്തെ നോക്കി കാണുന്നത്.