പാല് കുടിക്കാന്‍ മടിയാണെങ്കില്‍ ഇതൊക്കെ കഴിക്കണം !

243

milk_blue_bg

മുതിര്‍ന്നവര്‍ക്കും പ്രത്യേകിച്ചു കുട്ടികള്‍ക്കും എല്ലിനും പല്ലിനുമെല്ലാം മികച്ച ഒരു ഭക്ഷണപദാര്‍ത്ഥമാണ് പാല്‍. പക്ഷെ പലപ്പോഴും പലര്‍ക്കും പാല്‍ ഒരു പ്രശ്നമാണ്.

കുട്ടികളില്‍ ചിലര്‍ക്ക് പാല്‍ കുടിക്കാന്‍ മടിയായിരിക്കും, ചിലര്‍ക്ക് ആസിഡിറ്റി, അലര്‍ജി പോലുള്ള പ്രശ്നങ്ങളും കാണും. ഇത്തരക്കാര്‍ക്ക് പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ലഭ്യമാക്കാന്‍ മറ്റു ചില ഐറ്റംസ് കഴിച്ചാല്‍ മതിയാകും. അവയെ നമുക്ക് ഇവിടെ പരിചയപ്പെടാം…

വറുത്ത എള്ള്

വറുത്ത എള്ള് കാല്‍സ്യത്തിന്റെ മുഖ്യ ഉറവിടമാണ്. ഒരൗണ്‍സ് കാല്‍സ്യം 227 മില്ലീഗ്രാം കാല്‍സ്യം നല്‍കും.

മുളപ്പിച്ച സോയാബീന്‍

മുളപ്പിച്ച സോയാബീന്‍ കാല്‍സ്യത്തിന്റെ മറ്റൊരു പ്രധാന ഉറവിടമാണ്. ഇതില്‍ 230 മില്ലീഗ്രാം കാല്‍സ്യമുണ്ട്.

സാല്‍മണ്‍ മത്സ്യം

കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇതിന്റെ എല്ലുകളാണ് കൂടുതല്‍ നല്ലത്. 212 മില്ലീഗ്രാം കാല്‍സ്യം ഇതില്‍ നിന്നും ലഭ്യമാണ്.

കാലേ

കാലേ എന്ന ഇലവര്‍ഗം 2 കപ്പ് 188 മില്ലീഗ്രാം കാല്‍സ്യം നല്‍കും.

ബദാം

ബദാമും ആരോഗ്യത്തിന് മികച്ചതാണ്. ദിവസവും 2 ബദാം കഴിക്കുന്നത് അത്യുത്തമം.