Fitness
പാല് കുടിച്ചാല്‍ ബുദ്ധി വളരും..!!!
എങ്കിലും പെരുച്ചാഴി സിനിമയില്‍ ലാലേട്ടന് ഇടയ്ക്കിടെ പറയുംപോലെ ‘ഒരു അവസരം കിട്ടിയപ്പോള്‍ പറഞ്ഞെന്നെയുള്ളൂ’..!!!
135 total views

ഇത് നമുക്ക് അറിഞ്ഞുകൂടാത്ത ഒരു കാര്യമൊന്നുമല്ല, എങ്കിലും പെരുച്ചാഴി സിനിമയില്‍ ലാലേട്ടന് ഇടയ്ക്കിടെ പറയുംപോലെ ‘ഒരു അവസരം കിട്ടിയപ്പോള്‍ പറഞ്ഞെന്നെയുള്ളൂ’..!!!
വേണമെങ്കില്‍ ഒന്ന് കൂടി വ്യക്തമായി പറയാം ,ദിവസവും ഓരോ ഗ്ലാസ് പാല് കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും..!!!പാലും പാലുല്‍പ്പന്നങ്ങളും ധാരാളമായി കഴിക്കുന്നത് ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കാത്തുസൂക്ഷിക്കാന്‍ വളരെയധികം സഹായിക്കും.
കുട്ടികളെ പോലെതന്നെ മുതിര്‍ന്നവര്‍ക്കും ഇതു ഗുണം ചെയ്യും. 23നും 98നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്ക പരീക്ഷകള്‍ക്കു വിധയേമാക്കി നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഗവേഷകര്‍ പാലിന്റെ ഇഫക്റ്റ് കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ അളവിലാണ് എന്ന് തിരിച്ചറിഞ്ഞത്. പാലും പാലുല്‍പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരേക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്റെ പ്രവര്‍ത്തന പരീക്ഷകളിലും മികവു പുലര്‍ത്തുന്നുവെന്ന് പഠനം തെളിയിക്കുന്നു. പ്രായം കൂടുംതോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല് സഹായിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വിറ്റാമിന്‍ എ, ബി, കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, മാംസ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന പാല് കുടിച്ചാല്‍ പരീക്ഷയില്‍ തോല്‍ക്കുകയുമില്ല. പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്‍ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു പഠനങ്ങള്‍ തന്നെ തെളിയിക്കുന്നു.
136 total views, 1 views today