images-(1)

ലോകത്തിലെ ഏറ്റുവും വലിയ റെയില്‍വേ ശൃംഖകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേക്ക് തുടരെ തുടരെ പാളം തെറ്റുന്നു എന്നതിന്‍റെ ഏറ്റുവും ഒടുവിലെ ഉദാഹരണമാണ് ഹോസൂര്‍ അപകടം.

ചൈന ഉള്‍പ്പടെയുള്ള മിക്ക വിദേശ രാജ്യങ്ങള്‍ക്കുമോപ്പം അതിവേഗ ട്രെയിന്‍ എന്നതിലേക്ക് ചുവടുവയ്ക്കുന്ന ഇന്ത്യക്ക് ഇപ്പോഴും മതിയായ സുരക്ഷിതത്വമോ സൗകര്യങ്ങളോ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ ഇല്ല എന്നത് ഒരു പോരായ്മയാണ്. അടിക്കടി ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാര്യമായി ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. ഇതേ തുടര്‍ന്ന് സുരക്ഷിതത്ത്വം തുടരെ തുടരെ അവഗണിക്കപെടുന്നു. ഇതുമൂലം നഷ്ട്ടപെടുന്നത് അമൂല്യമായ ജീവനുകള്‍ ആണ്.

ആധുനിക സാങ്കേതിക വിദ്യകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ അപകടങ്ങള്‍ കുറയ്ക്കുമെന്നിരിക്കെ കാലഹരണപെട്ടതും ജീര്‍ണ്ണിച്ചതുമായ ബോഗികളും സിഗ്നലുകളും പിന്നെ ഉദ്യോഗസ്ഥരുടെ അശ്രദ്ധകളുമായി ജനങ്ങള്‍ പഴകി  പോയതിന്‍റെ വിലയായാണ് അടിക്കടി ഉണ്ടാകുന്ന ഈ അപകടങ്ങള്‍. ഹോസൂരില്‍ സംഭവിച്ചത് തികച്ചും ഒഴുവാക്കാമായിരുന്ന അപകടമായിരുന്നു. പക്ഷെ സുരക്ഷ ഉദ്യോഗസ്ഥരുടെ കാര്യശേഷിയില്ലായ്മയും വീഴ്ചകളും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.

റെയില്‍വേയുടെ തലവന്മാരുടെ സ്ഥാനപോളിച്ചെഴുത്തിലെക്കാണ് ഈ അപകടങ്ങള്‍ ഒക്കെ വിരല്‍ ചൂണ്ടുന്നത്. മര്‍മ്മപ്രധനാമായ റെയിവേ വകുപ്പിനോടുള്ള രാഷ്ട്രീയക്കാരുടെ ആര്‍ത്തിയും കൂടി മാറിയാലേ ഇന്ത്യന്‍ തീവണ്ടികളിലെ യാത്രകരുടെ അപകടങ്ങള്‍ക്ക് ഒരു വിരാമം സംഭവിക്കുകയുള്ളൂ.

ഇപ്പോഴത്തെ റെയില്‍വേ മത്രിയായ സുരേഷ്പ്രഭു അടുത്തു തന്നെ റെയില്‍വേ   ബജറ്റ് അവതരിപ്പിക്കുമെന്നിരിക്കെ പുതിയ സര്‍വീസുകളും ലൈനുകളും പ്രഖ്യാപിക്കുന്ന ധാരാളിത്തത്തില്‍ നിന്നും മാറി യാത്രക്കാരുടെ സുരക്ഷിതത്ത്വം ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ കൊടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മറ്റൊരു അപകടത്തിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാം.

You May Also Like

ചലച്ചിത്രനടനായ ഖാലിദ് അന്തരിച്ചു

ചലച്ചിത്രനടനായ ഖാലിദ് അന്തരിച്ചു. അറിയപ്പെടുന്ന ഗായകനുമായിരുന്നു അദ്ദേഹം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്നു അദ്ദേഹം. ഫോർട്ടു കൊച്ചി…

പല മലിനീകരണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാൽ പ്രകാശമലിനീകരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?

GPS – നും Map – കൾക്കുമൊക്കെ മുൻപ് ആളുകൾ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയായിരുന്നു ദിശ മനസ്സിലാക്കിയിരുന്നതും, കപ്പൽ മാർഗ്ഗവും കര മാർഗ്ഗവും സഞ്ചരിച്ചിരുന്നതും

ബര്‍ഗര്‍ പൊതിയാന്‍ ഇനി ഭക്ഷ്യയോഗ്യമായ പേപ്പറും

ബര്‍ഗര്‍ തിന്നുമ്പോള്‍ അതിന്റെ പേപ്പര്‍ നമുക്കൊരു അരോചകമായി തോന്നാറുണ്ട് പലപ്പോഴും. ബര്‍ഗര്‍ മാത്രമല്ല മറ്റു പല ഫാസ്റ്റ്‌ ഫുഡ് കഴിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ ഇതിനൊരു പരിഹാരമായി ബ്രസീലിയന്‍ ബര്‍ഗര്‍ നിര്‍മ്മാതാക്കളായ ബോബ്സ്‌ രംഗത്ത്‌ വന്നിരിക്കുന്നു. ഭക്ഷ്യയോഗ്യമായ എഡിബിള്‍ പേപ്പറും ആയാണ് ഇവര്‍ വന്നിരിക്കുന്നത്. നമുക്കത്രയും ഇഷ്ടമായ ബര്‍ഗര്‍ തിന്നുവാന്‍ ഇനി പുറമെയുള്ള പേപ്പര്‍ മടക്കി സമയം കളയേണ്ട എന്ന് ചുരുക്കം. ആ പേപ്പര്‍ അടക്കി നമുക്ക് ഭക്ഷിക്കാം.

ഉല്‍ക്കാപതനം – എന്തുകൊണ്ട്, എങ്ങനെ?

അടുത്തിടെ വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ ഭൂമി പണ്ട് കാലത്ത് ഇത്തരം ഇടികള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ്. കൂട്ടിയിടി എന്ന്‍ കേള്‍ക്കുമ്പോ മനസ്സില്‍ വരുന്ന ഒരു ‘ആഘാതം ഏല്‍പ്പിക്കലിനും’ അപ്പുറമാണ് ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലങ്ങള്‍. ഒരു ഉദാഹരണം എന്ന രീതിയില്‍ 1 km വലിപ്പവും വെള്ളത്തെക്കാള്‍ 2.5 മടങ്ങ് സാന്ദ്രതയും (density) ഉള്ള ഒരു ഉല്‍ക്ക സെക്കന്‍റില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുന്നു എന്ന്‍ സങ്കല്‍പ്പിക്കുക. ഇത്തരം ഒരു കൂട്ടിയിടിയുടെ ഫലങ്ങള്‍ ഒരേ സമയം പല രൂപത്തിലാവും ഭൂമി അഭിമുഖീകരിക്കുക. അത് നമുക്കൊന്ന് പരിശോധിക്കാം.