പാവം പ്രവാസിയുടെ അവധിക്കാല കലാപരിപാടികള്‍
ഒരു സാധാരണക്കാരനായ പ്രവാസിയുടെ അവധിക്കാലവും, അതിനോട് അനുബന്ധിച്ചുള്ള കലാപരിപാടികളും നമുക്കിവിടെ വായിക്കാം
131 total views

ഒരു സാധാരണക്കാരനായ പ്രവാസിയുടെ അവധിക്കാലവും, അതിനോട് അനുബന്ധിച്ചുള്ള കലാപരിപാടികളും നമുക്കിവിടെ വായിക്കാം
- നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്ന തീയതി മുന്‍കൂട്ടി കണ്ടു രണ്ടു മാസം മുന്‍പ് ഓഫീസ് ടേബിളിലെ കലന്ടെരില് അടയാളപെടുത്തല്‍.
- എല്ലാ ദിവസവും രാവിലെ കലണ്ടറില്‍ അന്നത്തെ തീയതി വെട്ടിയതിനു ശേഷം ജോലി ആരംഭിക്കല്‍ .
- ഓഫീസില്‍ ഇരുന്നു , നാട്ടില്‍ കൊണ്ടു പോകാനുള്ള സാധനങ്ങളുടെ പട്ടിക സന്തോഷത്തോടെ തയാറാക്കല്‍.
- പട്ടികയുടെ വലതു ഭാഗത്ത് ഏകദേശ വിലയിട്ടു ആകെത്തുക കൂട്ടുമ്പോളുള്ള ഞെട്ടല്‍.
- അവധി ദിവസങ്ങളില്‍, പര്‍ചേസിംഗ് എന്ന ഓമന പേരില്‍ അറിയപെടുന്ന ക്രെഡിറ്റ്കാര്‍ഡ് ഉരക്കല് .
- ഉദ്ദേശിച്ച ദിവസം തന്നെ നാട്ടില്‍ പോകാന്‍ കഴിയുമെന്ന ” ഉറപ്പില്ലാത്ത ആത്മവിശ്വാസത്തോടെ ” വിമാന ടിക്കറ്റ് എടുക്കലും ടിക്കറ്റ് വില കണ്ടുള്ള ഞെട്ടലും.
- പോകുന്നതിനു കൃത്യം ഒരു മാസം മുന്‍പ് ലീവ് അപ്ലിക്കേഷന്‍ കൊടുക്കല്‍ എന്ന ഏറ്റവും പ്രധാനമായ ചടങ്ങ് .
- ലീവ് ഉടനെ തരില്ല എന്ന ബോസ്സിന്റെ ആക്രോശം ക്ഷേമ പൂര്‍വ്വം കേട്ട് നില്ക്കല്.
- നമ്മള് ഇല്ലെങ്കില്‍ കമ്പനിയില്‍ ഒരു കാര്യവും നടക്കില്ല എന്നുള്ള തിരിച്ചറിവുണ്ടാക്കുന്ന ബോസ്സിന്റെ പ്രസംഗം.
- വാങ്ങിയ വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയേണ്ടി വരുമോ തീയതി മാറ്റേണ്ടി വരുമോ എന്നുള്ള ചിന്തകളാല്‍ ഉറക്കമില്ലാത്ത രാത്രികളും ബോസ്സിനെ മനസ്സ് കൊണ്ടു ”ആ മഹാന് നല്ലത് മാത്രം വരുത്തണേ” എന്നു പ്രാര്‍ഥിക്കലും ..
- പോകേണ്ട തീയതി അടുക്കുമ്പോള്‍ ബോസ്സിനെ വീണ്ടും കണ്ടു കരഞ്ഞു കാലു പിടിക്കല്‍..
- ഒടുവില്‍ ഒരു മഹത്തായ കാര്യം ചെയുന്നു എന്ന രീതിയില്‍ നമുക്ക് അര്‍ഹമായ വാര്‍ഷിക അവധി അനുവദിച്ചു കൊണ്ടു ബോസ്സ് , ലീവ് അപ്ലിക്കേഷന്‍ ഹെഡ് ഓഫീസില്‍ അയക്കുമ്പോള്‍ സന്തോഷം കൊണ്ടുള്ള കുരവയിടല്‍.
- നാട്ടില്‍ പോകുന്നതിനു രണ്ടു ദിവസം മുന്‍പെങ്കിലും അര്‍ഹമായ ലീവ് സാലറിയും മറ്റു ആനുകൂല്യങ്ങളും കിട്ടാനായി അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ദിവസേന വിളിക്കലും മുരടന്‍ മറുപടി കേട്ട് കൊണ്ടുള്ള തലയ്ക്കു പ്രാന്ത് പിടിക്കലും..
- നാട്ടില്‍ പോകുന്ന ദിവസം രാവിലെ , കിട്ടാനുള്ള കാശ് അക്കൌണ്ടന്റ് വിളിച്ചു തരുമ്പോള്‍ ,സ്വന്തം തറവാട്ട് മുതല്‍ പാവപ്പെട്ടവന് ഭിക്ഷ നല്കുന്ന മുഖഭാവം അയാളുടെ മുഖത്തു കണ്ടിട്ടും ഒന്നും മിണ്ടാതെ കാശ് വാങ്ങി തിരിഞ്ഞു നടക്കല്‍.
- നാട്ടില്‍ പോകുന്നതിന്റെ സന്തോഷത്തിനു വൈകിട്ട് സുഹൃത്തുക്കള്‍ക്കായി കുപ്പി പൊട്ടിക്കല്‍.
- രാത്രിയില്‍ എയര്പോര്ടിലേക്കു സന്തോഷത്തോടെയുള്ള യാത്ര.
- എമിഗ്രേഷന്‍ ക്ലീരന്സും ദേഹ പരിശോധനയും കഴിഞ്ഞു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുപ്പികളുടെ മായിക പ്രപഞ്ചത്തിലെത്തി അന്തം വിട്ടു നില്ക്കല്. രണ്ടു കുപ്പിയെടുത്താല്‍ ഒരു കുപ്പി ഫ്രീ. അല്ലെങ്കില്‍ ഒരു ബാഗ് ഫ്രീ.
- വാങ്ങിയ കുപ്പികള്‍ നെഞ്ചോടു ചേര്‍ത്ത് വിമാനം കയറേണ്ട ഭാഗത്തേക്ക് നടക്കല്‍.
- വിമാനത്തിനുള്ളില്‍ ലഭിക്കുന്ന പരിമിതമായ വിസ്കിയുടെ ലഹരിയില്‍ സുഖകരമായ മയക്കം.
- ഒടുവില്‍ നാട്ടിലെ എയര്പോര്ടിലെ എമിഗ്രേഷന്‍ ചെക്കിങ്ങും ലഗേജിനു വേണ്ടിയുള്ള ഉന്തും തള്ളും പരക്കം പാച്ചിലും.
- പുറത്തു കാത്തു നില്ക്കുന്ന വണ്ടിയില്‍ വീട്ടുകാരോടൊപ്പം ആഘോഷപൂര്‍വമായ യാത്ര.
- വീട്ടിലെത്തി യാത്ര ക്ഷീണതാലുള്ള ഉറക്കം.
- വൈകിട്ട് അത്താഴം നേരുത്തേ കഴിച്ചതിനു ശേഷം പ്രിയതമയോടൊപ്പം ആദ്യ രാത്രിയുടെ ഓര്മ പുതുക്കല്‍ .
- തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബന്ധു വീട് സന്ദര്‍ശനവും മുട്ടായി വിതരണവും സുഹൃത്തുക്കളോടൊപ്പം ബാറുകള്‍ സന്ദര്‍ശനവും…
- ശേഷം ദിവസങ്ങളില്‍ ഭാര്യയോടൊപ്പം നഗര പ്രഥക്ഷിനവും സിനിമ തിയറ്റര്‍ സന്ദര്‍ശനവും പോക്കറ്റ് കാലിയാക്കലും.
- അവസാന ദിവസങ്ങളില്‍ വീണ്ടും ബന്ധു വീട് സന്ദര്‍ശനവും യാത്ര പറച്ചിലും.
- ബതാമും പിസ്ടയും കൊടുത്തതിനു പകരമായി കിട്ടുന്ന ചക്ക വറുത്തതും കണ്ണി മാങ്ങാ അച്ചാറും ബാഗില്‍ അടുക്കി വയ്ക്കല്‍.
- അവസാന ദിവസം രാത്രിയില്‍ പ്രിയതമയുടെ കണ്ണുനീരില്‍ കുതിര്‍ന്ന ചുംബനങ്ങളും സ്നേഹവും ഏറ്റു വാങ്ങല്‍.
- രാവിലെ വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ യാത്ര മംഗളങ്ങള്‍ ഏറ്റു വാങ്ങല്‍.
- വീണ്ടും എയര്‍പോര്‍ട്ട്, എമിഗ്രേഷന്‍ ,ലഗ്ഗേജു , വിമാനം,വിസ്കി,…….കടമ്പകള്‍..
- വേര്‍പാടിന്റെ ദുഖം മറക്കാന്‍ വീണ്ടും ഡ്യൂട്ടി ഫ്രീയും കുപ്പികളും..
സില്‍സില ഹേ സില്‍സില…
132 total views, 1 views today

Continue Reading