പാവം പ്രവാസിയുടെ അവധിക്കാല കലാപരിപാടികള്‍

268

ഒരു സാധാരണക്കാരനായ പ്രവാസിയുടെ അവധിക്കാലവും, അതിനോട് അനുബന്ധിച്ചുള്ള കലാപരിപാടികളും നമുക്കിവിടെ വായിക്കാം

  1. നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്ന തീയതി മുന്‍കൂട്ടി കണ്ടു രണ്ടു മാസം മുന്‍പ് ഓഫീസ് ടേബിളിലെ കലന്‌ടെരില്‍ അടയാളപെടുത്തല്‍.
  2. എല്ലാ ദിവസവും രാവിലെ കലണ്ടറില്‍ അന്നത്തെ തീയതി വെട്ടിയതിനു ശേഷം ജോലി ആരംഭിക്കല്‍ .
  3. ഓഫീസില്‍ ഇരുന്നു , നാട്ടില്‍ കൊണ്ടു പോകാനുള്ള സാധനങ്ങളുടെ പട്ടിക സന്തോഷത്തോടെ തയാറാക്കല്‍.
  4. പട്ടികയുടെ വലതു ഭാഗത്ത് ഏകദേശ വിലയിട്ടു ആകെത്തുക കൂട്ടുമ്പോളുള്ള ഞെട്ടല്‍.
  5. അവധി ദിവസങ്ങളില്‍, പര്‍ചേസിംഗ് എന്ന ഓമന പേരില്‍ അറിയപെടുന്ന ക്രെഡിറ്റ്കാര്‍ഡ് ഉരക്കല്‍ .
  6. ഉദ്ദേശിച്ച ദിവസം തന്നെ നാട്ടില്‍ പോകാന്‍ കഴിയുമെന്ന ” ഉറപ്പില്ലാത്ത ആത്മവിശ്വാസത്തോടെ ” വിമാന ടിക്കറ്റ് എടുക്കലും ടിക്കറ്റ് വില കണ്ടുള്ള ഞെട്ടലും.
  7. പോകുന്നതിനു കൃത്യം ഒരു മാസം മുന്‍പ് ലീവ് അപ്ലിക്കേഷന്‍ കൊടുക്കല്‍ എന്ന ഏറ്റവും പ്രധാനമായ ചടങ്ങ് .
  8. ലീവ് ഉടനെ തരില്ല എന്ന ബോസ്സിന്റെ ആക്രോശം ക്ഷേമ പൂര്‍വ്വം കേട്ട് നില്‍ക്കല്‍.
  9. നമ്മള്‍ ഇല്ലെങ്കില്‍ കമ്പനിയില്‍ ഒരു കാര്യവും നടക്കില്ല എന്നുള്ള തിരിച്ചറിവുണ്ടാക്കുന്ന ബോസ്സിന്റെ പ്രസംഗം.
  10. വാങ്ങിയ വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയേണ്ടി വരുമോ തീയതി മാറ്റേണ്ടി വരുമോ എന്നുള്ള ചിന്തകളാല്‍ ഉറക്കമില്ലാത്ത രാത്രികളും ബോസ്സിനെ മനസ്സ് കൊണ്ടു ”ആ മഹാന് നല്ലത് മാത്രം വരുത്തണേ” എന്നു പ്രാര്‍ഥിക്കലും ..
  11. പോകേണ്ട തീയതി അടുക്കുമ്പോള്‍ ബോസ്സിനെ വീണ്ടും കണ്ടു കരഞ്ഞു കാലു പിടിക്കല്‍..
  12. ഒടുവില്‍ ഒരു മഹത്തായ കാര്യം ചെയുന്നു എന്ന രീതിയില്‍ നമുക്ക് അര്‍ഹമായ വാര്‍ഷിക അവധി അനുവദിച്ചു കൊണ്ടു ബോസ്സ് , ലീവ് അപ്ലിക്കേഷന്‍ ഹെഡ് ഓഫീസില്‍ അയക്കുമ്പോള്‍ സന്തോഷം കൊണ്ടുള്ള കുരവയിടല്‍.
  13. നാട്ടില്‍ പോകുന്നതിനു രണ്ടു ദിവസം മുന്‍പെങ്കിലും അര്‍ഹമായ ലീവ് സാലറിയും മറ്റു ആനുകൂല്യങ്ങളും കിട്ടാനായി അക്കൌണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദിവസേന വിളിക്കലും മുരടന്‍ മറുപടി കേട്ട് കൊണ്ടുള്ള തലയ്ക്കു പ്രാന്ത് പിടിക്കലും..
  14. നാട്ടില്‍ പോകുന്ന ദിവസം രാവിലെ , കിട്ടാനുള്ള കാശ് അക്കൌണ്ടന്റ് വിളിച്ചു തരുമ്പോള്‍ ,സ്വന്തം തറവാട്ട് മുതല്‍ പാവപ്പെട്ടവന് ഭിക്ഷ നല്‍കുന്ന മുഖഭാവം അയാളുടെ മുഖത്തു കണ്ടിട്ടും ഒന്നും മിണ്ടാതെ കാശ് വാങ്ങി തിരിഞ്ഞു നടക്കല്‍.
  15. നാട്ടില്‍ പോകുന്നതിന്റെ സന്തോഷത്തിനു വൈകിട്ട് സുഹൃത്തുക്കള്‍ക്കായി കുപ്പി പൊട്ടിക്കല്‍.
  16. രാത്രിയില്‍ എയര്‍പോര്ടിലേക്കു സന്തോഷത്തോടെയുള്ള യാത്ര.
  17. എമിഗ്രേഷന്‍ ക്ലീരന്‌സും ദേഹ പരിശോധനയും കഴിഞ്ഞു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുപ്പികളുടെ മായിക പ്രപഞ്ചത്തിലെത്തി അന്തം വിട്ടു നില്‍ക്കല്‍. രണ്ടു കുപ്പിയെടുത്താല്‍ ഒരു കുപ്പി ഫ്രീ. അല്ലെങ്കില്‍ ഒരു ബാഗ് ഫ്രീ.
  18. വാങ്ങിയ കുപ്പികള്‍ നെഞ്ചോടു ചേര്‍ത്ത് വിമാനം കയറേണ്ട ഭാഗത്തേക്ക് നടക്കല്‍.
  19. വിമാനത്തിനുള്ളില്‍ ലഭിക്കുന്ന പരിമിതമായ വിസ്‌കിയുടെ ലഹരിയില്‍ സുഖകരമായ മയക്കം.
  20. ഒടുവില്‍ നാട്ടിലെ എയര്‍പോര്ടിലെ എമിഗ്രേഷന്‍ ചെക്കിങ്ങും ലഗേജിനു വേണ്ടിയുള്ള ഉന്തും തള്ളും പരക്കം പാച്ചിലും.
  21. പുറത്തു കാത്തു നില്‍ക്കുന്ന വണ്ടിയില്‍ വീട്ടുകാരോടൊപ്പം ആഘോഷപൂര്‍വമായ യാത്ര.
  22. വീട്ടിലെത്തി യാത്ര ക്ഷീണതാലുള്ള ഉറക്കം.
  23. വൈകിട്ട് അത്താഴം നേരുത്തേ കഴിച്ചതിനു ശേഷം പ്രിയതമയോടൊപ്പം ആദ്യ രാത്രിയുടെ ഓര്മ പുതുക്കല്‍ .
  24. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബന്ധു വീട് സന്ദര്‍ശനവും മുട്ടായി വിതരണവും സുഹൃത്തുക്കളോടൊപ്പം ബാറുകള്‍ സന്ദര്‍ശനവും…
  25. ശേഷം ദിവസങ്ങളില്‍ ഭാര്യയോടൊപ്പം നഗര പ്രഥക്ഷിനവും സിനിമ തിയറ്റര്‍ സന്ദര്‍ശനവും പോക്കറ്റ് കാലിയാക്കലും.
  26. അവസാന ദിവസങ്ങളില്‍ വീണ്ടും ബന്ധു വീട് സന്ദര്‍ശനവും യാത്ര പറച്ചിലും.
  27. ബതാമും പിസ്ടയും കൊടുത്തതിനു പകരമായി കിട്ടുന്ന ചക്ക വറുത്തതും കണ്ണി മാങ്ങാ അച്ചാറും ബാഗില്‍ അടുക്കി വയ്ക്കല്‍.
  28. അവസാന ദിവസം രാത്രിയില്‍ പ്രിയതമയുടെ കണ്ണുനീരില്‍ കുതിര്‍ന്ന ചുംബനങ്ങളും സ്‌നേഹവും ഏറ്റു വാങ്ങല്‍.
  29. രാവിലെ വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ യാത്ര മംഗളങ്ങള്‍ ഏറ്റു വാങ്ങല്‍.
  30. വീണ്ടും എയര്‍പോര്‍ട്ട്, എമിഗ്രേഷന്‍ ,ലഗ്ഗേജു , വിമാനം,വിസ്‌കി,…….കടമ്പകള്‍..
  31. വേര്‍പാടിന്റെ ദുഖം മറക്കാന്‍ വീണ്ടും ഡ്യൂട്ടി ഫ്രീയും കുപ്പികളും..

സില്‍സില ഹേ സില്‍സില…

Comments are closed.