പാവപ്പെട്ടവര്‍ക്ക് ഒരു ‘കാല്‍’ സഹായം – വീഡിയോ

151

homelesss031209co

റോഡില്‍ ദിനംപ്രതി നിരവധി ഭിക്ഷക്കാരെ കാണാറുണ്ട്. കട തിണ്ണകളിലും വഴിയോരങ്ങളിലും അന്തിമയങ്ങുന്ന അവരുടെ യാത്രകളെ പറ്റി നമ്മില്‍ എത്രപ്പേര്‍ ഇത് വരെ ചിന്തിച്ചിട്ടുണ്ട്???

ഒരു നേരത്തെ ഭക്ഷണത്തിനായി,കുറച്ച് സമയം സ്വസ്ഥമായി ഒന്ന് വിശ്രമിക്കാന്‍, ഇതിനെല്ലാം വേണ്ടി തെരുവിന്റെ മക്കള്‍ ദിനവും സഞ്ചരിക്കുന്ന ദൂരം പലപ്പോഴും നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്… തേഞ്ഞു തീര്‍ന്ന ചെരുപ്പുമായി ദൂരങ്ങള്‍ താണ്ടുന്ന തെരുവിന്റെ മക്കള്‍ക്ക് ഒരു ‘കാല്‍’ സഹയം നല്‍ക്കുകയാണ് ഇദ്ദേഹം.

തെരുവിലെ ജീവിതങ്ങളിലേക്ക് ഇറങ്ങി ചെന്ന്,അവര്‍ക്ക് കുടുതല്‍ ദൂരം സഞ്ചരിക്കാന്‍, ജീവിതത്തോട് പോരാടാന്‍, ഇദ്ദേഹം അവര്‍ക്ക് നല്‍കുന്നത് പുതിയ ചെരിപ്പും സോക്‌സും ഒക്കെയാണ്. പഴയ തേഞ്ഞു തീരാറായ ചെരുപ്പിന് പകരം ഇനി മുതല്‍ ഈ പുതുപുത്തന്‍ ചെരുപ്പ് ഇട്ടു മുനോട്ടുള്ള ഓരോ ചുവടും വയ്ക്കു എന്ന് ഇദ്ദേഹം ഇവരോട് പറയുന്നു. ആരും സഹായിക്കാന്‍ ഇല്ലാതെ, ആരും തിരിഞ്ഞു നോക്കാന്‍ പോലുമില്ലാതെ കിടക്കുന്ന ഈ പട്ടിണിപാവങ്ങള്‍ ഈ ചെരുപ്പുകള്‍ വാങ്ങിയത് നിറ കണ്ണുകളോട് കൂടിയാണ്, അതില്‍ ഒരു ചെറു പുഞ്ചിരിയും ഒളിഞ്ഞു കിടന്നിരുന്നു…

തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് പഠിപ്പിച്ച ഗാന്ധിജി ജീവിച്ചിരുന്ന നാട്ടില്‍ ജീവിക്കുന്ന നാം, ഇദ്ദേഹത്തെ കണ്ടു പലതും പഠിക്കണം, ഇദ്ദേഹത്തില്‍ നിന്ന് പലതും പാഠമാക്കണം..