Bollywood
പികെയെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില സത്യങ്ങള്‍ : ചില പികെ രഹസ്യങ്ങള്‍.!
ഏറെ വിവാദങ്ങള്‍ ഉണ്ടാക്കുകയും അതെ ആവേശത്തില്‍ തിയറ്ററുകളില്‍ തകര്‍ത്ത് ഓടുകയും ചെയ്യുന്ന ചിത്രമാണ് പികെ.
99 total views

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കുകയും അതെ ആവേശത്തില്‍ തിയറ്ററുകളില്‍ തകര്‍ത്ത് ഓടുകയും ചെയ്യുന്ന ചിത്രമാണ് പികെ. ഈ ചിത്രത്തെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില രഹസ്യങ്ങള്‍ ഉണ്ട്.
എന്തൊക്കെയാണ് ആ രഹസ്യങ്ങള്‍ എന്നല്ലേ ?
1. ചിത്രത്തിലെ ഒട്ടുമിക്ക രംഗങ്ങളിലും ആമിര്‍ പാന്‍ ചവയ്ക്കുന്നുണ്ട്. ഷൂട്ട് അവസാനിച്ചപ്പോള്‍ ആമിര്‍ മൊത്തം കഴിച്ച പാനിന്റെ കണക്കെടുത്തപ്പോള്‍ അത് 100 ല്‍ അധികമായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പേ അദ്ദേഹം പാന്‍ ചവക്കല്‍ തുടങ്ങുമായിരുന്നത്രെ.
2. എല്ലാവരെയും ഞെട്ടിച്ച അമീറിന്റെ നഗ്ന പി കെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഫോട്ടോഷൂട്ട് ശരിക്കും നടന്നത് ധൂം 3 യുടെ ഷൂട്ട് നടക്കുന്നതിടയ്ക്കയിരുന്നു. അതായത് സിനിമക്ക് വേണ്ടിയും പിന്നെ പോസ്റ്ററിന് വേണ്ടി പ്രത്യേകവും അദ്ദേഹം നഗ്നനായെന്ന് സാരം.
3. ചിത്രത്തില്‍ അമീര്‍ ഖാന് ഭൂരിഭാഗവും ഉപയോഗിക്കുന്ന ഭാഷ ബോജ്പുരിയാണ്. ഏറ്റവും പ്രയാസമേറിയ കാര്യവും ബോജ്പുരി സംസാരിക്കുക എന്നതായിരുന്നു. അതിനായി കഠിനപ്രയത്നം തന്നെ ആമിര്‍ ചെയ്തു. ബോജ്പുരി ടി വി എഴുത്തുകാരനായ ശാന്തി ഭൂഷണിന്റെ ശിഷ്യത്വത്തിലാണ് ആമിര്‍ അഭ്യസിച്ചത്. ഷൂട്ട് അവസാനിക്കും വരെ ശാന്തി ഒപ്പമുണ്ടായിരുന്നു.
4. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത, എന്നാല്‍ സത്യമായ മറ്റൊരു കാര്യം, ഇതില്‍ അമീര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഒന്നും പുതിയതല്ല. എല്ലാം പല ആളുകളില്‍ നിന്ന് സംഘടിപ്പിച്ചവയാണ്. രാജസ്ഥാനില്‍ ഷൂട്ട് നടക്കുമ്പോള്‍ സമീപ പ്രദേശത്തെ ഒരു ഗ്രാമത്തില്‍ നിന്നാണ് ആമിറിന്റെ വസ്ത്രങ്ങള്‍ സംഘടിപ്പിച്ചത്
5. ബൊമന്‍ ഇറാനിയെ ഒഴിവാക്കി ഒരു ചിത്രം ഹിറാനിയ്ക് സങ്കല്പ്പിക്കാന് കഴിയില്ലായിരുന്നു. ബൊമന്‍ തന്റെ ഭാഗ്യമാണെന്ന് ഹിറാനി പറയുകയുണ്ടായി
6. ഇതിലെ ഒരു ഗാനം കൊറിയോഗ്രാഫി ചെയ്തത് ഹിറാനി ആണ്. ഇതേ ജോലി അനുഷ്കയെ ഹിറാനി ഏല്പിച്ചു എങ്കിലും ഫലമുണ്ടായില്ല.
7. മറ്റൊരു കാര്യം, ആമിര്‍ തന്റെ കണ്ണുകള്‍ അപൂര്‍വ്വമായേ ഇമവെട്ടിയിട്ടുള്ളു. മിക്ക ഷോട്ടുകളിലും തുറിച്ചുനോക്കുന്ന കണ്ണുകള്‍ ആ കഥാപാത്രത്തിന്റെ അഴക് കൂട്ടി. ആമിറിന്റെ മറ്റ് ചിത്രങ്ങളുടെ സ്റ്റില്‍സും പിങ്കെ യുടെ സ്റ്റില്‍സും നോക്കിയാല്‍ തന്നെ ഒരു ഫ്രഷ്നസ് അറിയാന്‍ കഴിയും. കണ്ണുകള്‍ പകുതിയോളം അടച്ചുപിടിക്കുന്നതാണ് ആമിറിന്റെ പൊതുവായുള്ള മാനറിസം.
8. ചിത്രത്തിലെ അതിഥിതാരമായി രണ്‍ബീറിനെ സജസ്റ്റ് ചെയ്തത് ആമിര്‍ ആണ്
9. ആമിര്‍ ഏറ്റവും കൂടുതല്‍ സമയം ഡബ്ബിങ്ങിനായി ചെലവഴിച്ചത് പി കെ യ്ക് വേണ്ടിയായിരുന്നു. പല ദിവസങ്ങളിലും രാത്രി ഏറെ വൈകിയാണ് അവ പൂര്‍ത്തിയായത്. അപ്പോഴും ശാന്തി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
100 total views, 1 views today