പിഞ്ചുകുരുന്നുകളെ നമ്മള് ഇപ്പോഴും ലാളിക്കാറുണ്ട്. അവരുടെ ഓമനത്വം തുളുമ്പുന്ന മുഖം നമുക്ക് ഇപ്പോഴും ആനന്ദം പകരുന്നു. അവരുടെ ആരോഗ്യ സംരക്ഷണത്തില്‍ നമ്മളെല്ലാം അതീവ ജാഗരൂകരുമാണ്. അതിനാല്‍ തന്നെ നമ്മള് അവര്‍ക്ക് ആവശ്യമുള്ള പോഷകാഹാരവും ഒപ്പം വ്യായാമങ്ങളും നല്കുന്നു. പ്രധാനമായും വ്യായാമങ്ങളില്‍ ബോഡി മസാജാണ് അവര്‍ക്ക് ആ പ്രായത്തില്‍ ഏറ്റവും ആവശ്യം. അവരുടെ കൈകാലുകള്‍ക്ക് ബലം വെക്കാനും, വഴക്കമുള്ളതാകാനും എണ്ണയിട്ട് അമ്മാമാര്‍ ബോഡി മസാജ് നല്‍കാറുമുണ്ട്.
എന്നാല്‍ ടെക്സാസിലെ ഹൂസ്റ്റണില്‍ ഈ പിഞ്ചോമനകള്‍ക്ക് ശരീര വ്യായാമത്തിനും, ബോഡി ഫ്ലെക്സിബിലിറ്റിക്കും വേണ്ടി മാത്രമായി ഒരു ബേബി സ്പാ തന്നെയുണ്ട്. അവിടെ അവരെ വ്യായാമങ്ങളില്‍ ഏര്‍പ്പെടുത്താന്‍ വൈദഗ്ദ്യം ലഭിച്ച ട്രയിനര്‍മാരും.
ഒരു ചെറിയ കുളത്തില്‍, കഴുത്തില്‍ ഉറപ്പിച്ച വായു നിറച്ച ട്യൂബിന്റെ സഹായത്തോടെ കുഞ്ഞുങ്ങളെ ഇറക്കുന്നു. ട്യൂബില്‍ വായു ഉള്ളതിനാല്‍ കുഞ്ഞിന്റെ കഴുത്ത് മുതല്‍ മുകളിലേക്ക് വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കും. കുഞ്ഞുങ്ങള്‍ക്ക് അനായാസേനെ, വെള്ളത്തില്‍ നീങ്ങി കളിക്കാം. ഇങ്ങിനെ ചെയ്യുമ്പോള്‍ അവരുടെ എല്ലാ ശരീരഭാഗങ്ങളും പ്രവര്‍ത്തിക്കുകയും, ഒരു ഫുള്‍ ബോഡി മസാജിന്റെ ഗുണം ചെയ്യുകക്യും ചെയ്യുന്നു.
ഇനി ഈ ബേബി സ്പായില്‍ നീന്തിത്തുടിക്കുന്ന കുഞ്ഞുങ്ങളുടെ ചില ചിത്രങ്ങള്‍ കാണാം..