പിണറായി വിജയന്‍ എനിക്ക് അച്ഛനെ പോലെയാണ്: നവ്യ നായര്‍

  456

  new

  സ്ഥാനമൊഴിഞ്ഞ സിപിഎമ്മിന്‍റെ മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തനിക്ക് തന്ന്റെ അച്ചനെപോലെയാണ് എന്ന് സിനിമ താരം നവ്യ നായര്‍.

  പുറമേ കര്‍ക്കശക്കാരനെങ്കിലും ഉള്ളില്‍ സ്നേഹം മാത്രമുള്ള നല്ലവ്യക്തിയാണ് പിണറായി വിജയന്‍ എന്ന് നവ്യ പറയുന്നു. പിണറായി വിജയനും ഭാര്യ കമല ആന്റിയുമായി നവ്യക്ക് നല്ല അടുപ്പമാണ്. നവ്യയുടെ കല്യാണത്തിന് പിണറായി വിജയനും ഭാര്യയും വന്നിരുന്നു. എല്ലാവരുടെയും ആവശ്യങ്ങള്‍ ചോദിക്കാതെ മുന്‍കൂട്ടി അറിഞ്ഞുചെയ്യുന്നതാണ് പിണറായിയുടെ ശീലം.

  താന്‍ ഗര്‍ഭിണിയായിരിക്കെ സമ്മാനങ്ങളും കൊണ്ട് വിജയന്‍ അങ്കിളും കമല ആന്റ്റിയും വന്നത് നവ്യ ഓര്‍മ്മിക്കുന്നു.പിണറായി എന്ന വ്യക്തിയെ രാഷ്ട്രീയം നോക്കിയല്ല ഇഷ്ട്ടപെടുന്നത്. ചില അധ്യാപകന്മാരോട് തോന്നുന്ന ബഹുമാനമാണ് പിണറായിയോട് തനിക്ക് തോന്നുന്നത് എന്നും നവ്യ പറയുന്നു. കുടുംബങ്ങള്‍ക്ക് പുറമേ നിഴല് പോലെ കൂടെ നടക്കുന്ന പാര്‍ട്ടി സഖാക്കള്‍ക്ക് പോലും അറിഞ്ഞുകൂടാത്ത പിണറായിയുടെ പിറന്നാള്‍ അറിയാവുന്ന മറ്റൊരാളാണ് നവ്യ. പണ്ടൊന്നും ശരിയായ ജനനതിയതിയല്ല സ്കൂളില്‍ കൊടുക്കുന്നതിനാല്‍ പിണറായിയുടെ ഔദ്യോഗിക ജനനതിയതിയായ മാര്‍ച്ച്‌ 21 ന് പിണറായി തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല.

  നവ്യക്ക് പിണറായിയോടുള്ള അടുപ്പം മനസ്സിലാക്കി ഒരു മാധ്യമ സുഹൃത്താണ് ജന്മദിന രഹസ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടത്. ചോദിച്ചപ്പോള്‍ ഉത്തരം നല്‍കി. എന്നാല്‍ അത് വെളിപ്പെടുത്താന്‍ താരം തയ്യാറല്ല.