പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 10) – ബൈജു ജോര്‍ജ്ജ്

201

colourful-gouache-landscape-painting

”ആരോടാണ് ഇത്ര ദേഷ്യം …?”

ആ ശബ്ദം കേട്ടിടത്തേക്ക് .., ഞാന്‍ പതുക്കെ തിരിഞ്ഞുനോക്കി ……!, കാവി വസ്ത്രധാരിയായ ഒരു മനുഷ്യന്‍ എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നു …!

എനിക്ക് മറുപടി കൊടുക്കാന്‍ താല്പര്യം ഉണ്ടായിരുന്നില്ല …, അല്ലെങ്കില്‍ തന്നെ എന്തിന് മറുപടി കൊടുക്കണം ..? , ആരെയാണ് എനിക്ക് ബോധിപ്പിക്കാനുള്ളത് …?അല്ലെങ്കില്‍ .., ആരോടാണ് എനിക്ക് വിധേയൊത്വോമുള്ളത് ..?!

”ഭക്ഷണം കഴിച്ചോ ..”?, വീണ്ടും അയാളുടെ ചോദ്യം …..!

ഞാന്‍ ഉണ്ടെന്നോ .., ഇല്ലെന്നോ .., പറഞ്ഞില്ല .., !. ഒരു തരം നിസ്സംഗതയോടെ വിദുരതയിലേക്ക് നോക്കിക്കൊണ്ടിരുന്നു ..,!

അയാള്‍ തോള്‍സഞ്ചിയില്‍നിന്നും നല്ല വൃത്തിയായി പൊതിഞ്ഞ ഒരു ഭക്ഷണ പൊതി പുറത്തെടുത്തു .., അതില്‍ നിന്നും നേര്‍പാതി എനിക്ക് പകുത്തു തന്നു …!

ഒരു നന്ദി പോലും പറയാതെ .., ഒരു വാക്കു പോലും ഉരിയാടാതെ .., ഞാനാ ഭക്ഷണം മുഴുവനും കഴിച്ചു തീര്‍ത്തു …., അല്ലെങ്കിലും ആചാര്യ മര്യാദകള്‍ എല്ലാം തന്നെ ഞാനെന്നോ മറന്നു പോയി കഴിഞ്ഞിരിക്കുന്നു ….!, ഭ്രാന്തിന്റെയും .., സുബോധത്തിന്റെയും …, ഇടയിലൂടെയുള്ള നൂല്പാലത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ .., ഇതൊക്കെ എങ്ങിനെ പാലിക്കാനാണ് ….?

ഇതിനിടയില്‍ ഞാന്‍ ഒളികണ്ണിട്ട് അയാളെ നോക്കി .., ഒരു സന്ന്യാസിയുടെ മട്ടും .., ഭാവവും ഉണ്ടായിരുന്നു എന്നല്ല .., ഒരു സന്ന്യാസി തന്നെ ആയിരുന്നു .., തോളറ്റം വളര്‍ന്നു കിടക്കുന്ന മുടിയും .., നെഞ്ചത്തോളം എത്തിനില്‍ക്കുന്ന വെളുത്ത താടിയും ..,നല്ല വെളുത്ത മുഖം .., ആജ്ഞാ ശക്തിയുള്ള കണ്ണുകള്‍ ..!

അദ്ദേഹം .., ഭക്ഷണത്തിനു മുന്നില്‍ .., അല്പനേരം ധ്യാനനിമഗ്‌നനായി ഇരുന്നു .., ആ ചുണ്ടുകള്‍ എന്തോ ഉരുവിടുന്നുണ്ടായിരുന്നു …, പതുക്കെ കണ്ണുകള്‍ തുറന്ന് .., ആ ഭക്ഷണത്തെ .., അതിനെപ്പോലും വേദനിപ്പിക്കാത്ത വിധത്തില്‍ അദ്ദേഹം കഴിച്ചു തുടങ്ങി ..!

എന്റെ ഭക്ഷണം കഴിച്ചുകഴിഞ്ഞ് .., കൈ കഴുകാതെ എന്റെ വസ്ത്രത്തില്‍ തന്നെ തുടച്ച് …; എച്ചില അവിടെത്തന്നെയിട്ട് .., ഒരു നിസംഗതയോടെ .., ഞാനാ സന്ന്യാസിയെ നോക്കിയിരുന്നു ..!

വളരെ സാവധാനത്തില്‍ ഭക്ഷണം കഴിച്ചു തീര്‍ത്തതിനു ശേഷം അദ്ദേഹം എഴുന്നേറ്റു .., താഴെ വീണുകിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ .., എല്ലാം പെറുക്കി ഇലയിലേക്കിട്ടു മടക്കി ..;അതിനുശേഷം ..; ഞാന്‍ കഴിച്ച എച്ചില കൂടി അദ്ദേഹം മടക്കിയെടുത്തു .., അവിടത്തെ അവശിഷ്ടങ്ങള്‍ കൂടി …, യാതൊരു വെറുപ്പും കൂടാതെ അദ്ദേഹം വ്രത്തിയാക്കി …!

പോകുന്നതിനു മുന്‍പായി .., അദ്ദേഹം എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു …!

എന്നാല്‍ അതു ശ്രദ്ധിക്കാതെ .., ഞാനാ ആല്‍മരതണലിലേക്ക് ചാഞ്ഞു …, !, അടഞ്ഞു പോകുന്ന എന്റെ കണ്ണുകള്‍ക്ക് പിറകില്‍ കാലം ഓടിമറയുന്നത് ഞാനറിഞ്ഞു ….!

കാലം അതിവേഗം , അതിന്റെ അച്ചുതണ്ടില്‍ തിരിഞ്ഞുകൊണ്ടിരുന്നു .., ശാന്തേച്ചിയും .., ഞാനുമായുള്ള ബന്ധം ഏറ്റവും പാരമ്മ്യത്തിലെത്തുകയും .., പിന്നെ പിന്നെ താഴേക്കു വന്നുകൊണ്ടിരുന്നു …! സെക്‌സിന്റെ എല്ലാ വശങ്ങളും ധാരാളിത്തത്തോടെ ഞാന്‍ അനുഭവിച്ച നാളുകളായിരുന്നുവത് ..!, എല്ലാ തരത്തിലുള്ള ലൈംഗിക സംത്രിപ്തികളും ഞങ്ങള്‍ അനുഭവിച്ചു ..! എല്ലാ അര്‍ത്ഥത്തിലും ഞാന്‍ എന്റെ യൗവനം ആഘോഷിച്ചു ..!

കാലക്രെമേണെ അവരിലുള്ള എന്റെ താല്പര്യം കുറഞ്ഞു വന്നുകൊണ്ടിരുന്നു …, ദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം മടുപ്പിക്കുന്നതുപോലെ …!

ഇതിനിടയില്‍ മാസം തോറും എനിക്കു കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഒരു പൈസ പോലും ഞാനെടുക്കാതെ .., എല്ലാം വീട്ടിലേക്ക് അയക്കുമായിരുന്നു .., ചെറുതാണെങ്കിലും ആ തുക അവര്‍ക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു ..!

വീട്ടിലെ ദാരിദ്രത്തിന്റെ അളവുകോല്‍ പതുക്കെ .., പതുക്കെ .., കുറഞ്ഞു തുടങ്ങുന്നു വെന്ന് .., എനിക്ക് വരുന്ന കത്തുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു …, അവരുടെ സന്തോഷം നിറയുന്ന എഴുത്തുകളില്‍ .., ഞാനെന്റെ കഷ്ടപാടുകള്‍ മറന്നു ….!

പതുക്കെ പതുക്കെ .., ബോംബെ നഗരം എനിക്ക് സുപരിചിതമായിത്തീര്‍ന്നു .., ഞായറാഴ്ചകളില്‍ പണിയുണ്ടാകാറില്ല .., ആ ദിവസങ്ങളില്‍ …, ഞാന്‍ മണിച്ചേട്ടന്റെ സൈക്കളില്‍ ചുമ്മാ കറങ്ങുമായിരുന്നു .., ചിലപ്പോള്‍ ഒരു സിനിമയും കണ്ട് രാത്രിയിലാണ് തിരിച്ചെത്തുക ..!, കൂടാതെ അടുത്തുള്ളവര്മായും ഞാന്‍ നല്ല സൌഹ്രദത്തില്‍ ആയിരുന്നു ..!

പലപ്പോഴും ഞാന്‍ മണിച്ചേട്ടന്റെ കൂടെ സപ്ലൈക്ക് പോകാറുണ്ടായിരുന്നു .., അങ്ങിനെയാണ് ഞാന്‍ സജീവനുമായി പരിചയപ്പെടുന്നത് .., ഇവിടെത്തന്നെയുള്ള ഒരു ബേക്കറിയിലാണ് അവന്‍ ജോലി ചെയ്യുന്നത് …, ആ പരിചയം വളര്‍ന്ന് .., കാലക്രെമേണേ വലിയൊരു സൌഹ്രദമായിതീര്‍ന്നു

ഞായറാഴ്ച്ചകളിലും .., മണിച്ചേട്ടന്റെ വീട്ടില്‍ പണിയില്ലാത്ത മറ്റു ദിവസങ്ങളിലും .., ഞാന്‍ സജീവനെ കാണാനായി .., അവന്‍ ജോലി ചെയ്യുന്ന ബാക്കറിയില്‍ എത്തുമായിരുന്നു .., അവന്റെ കടയുടമസ്ഥന്‍ വളരെ സാധുവായൊരു മനുഷ്യനായിരുന്നു .., ഒരു പാലക്കാട്ടുകാരന്‍ .., ഇവനെ വലിയ വിശ്വാസമായിരുന്നു അയാള്‍ക്ക് …!, സത്യത്തില്‍ ആ വിശ്വാസം .., വളരെ നന്നായിത്തന്നെ ഇവന്‍ ചൂക്ഷണം ചെയ്തിരുന്നു …!

പല സമയത്തും ഇവന്‍ തനിയെ ആയിരിക്കും കടയില്‍ ഉണ്ടായിരിക്കുക …, ഈ സമയം കടയില്‍ വരുന്ന കളക്ഷന്റെ ഒരു പങ്ക് സജീവന്റെ പോക്കറ്റിലേക്കാണ് പോയിരുന്നത് ..!

അങ്ങനെയിരിക്കെ .., ഒരു ഞായറാഴ്ച ഉച്ചക്ക് ഞാന്‍ സജീവനെ തേടിയെത്തി .., ഞായറാഴ്ച്ചകള്‍ ഉച്ച മുതല്‍ അവരുടെ കടക്കവധിയാണ് .., സജീവന് താമസിക്കുന്നതിനായി അവന്റെ ഉടമസ്ഥന്‍ ഒരു വാടകമുറി ഏര്‍പ്പെടുത്തി കൊടുത്തിരുന്നു .., അതില്‍ അവന്‍ തനിയെയാണ് താമസം …!

ഞായറാഴ്ച ഉച്ച മുതല്‍ ഞങ്ങള്‍ ഒത്തുകൂടും …, പിന്നെ രാവേറ്ന്നതു വരെ കുടിയും .., ചീട്ടുകളിയും .., കളിതമാശകളുമായി ചെലവിടും .., വാരത്തിലെ ആറുദിവസങ്ങളും കഠിനമായി ജോലിചെയ്യുന്ന …, എനിക്ക് കിട്ടുന്ന ഏറ്റവും വലിയ റിലാക്‌സ് ആയിരുന്നുവത് ..!

അന്ന് .., ആ ഞായറാഴ്ച്ച കുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ .., ഒരു പ്രധാനപ്പെട്ട വിഷയം ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു .., ഞാനാണ് അതിനു തുടക്കമിട്ടത് …, മണിച്ചേട്ടന്റെ അവിടുത്തെ കഠിനമായ ജോലി എനിക്ക് മടുത്തിരുന്നു .., തുച്ഛമായ ശമ്പളവും .., കണ്ണിചോരയില്ലാത്ത പെരുമാറ്റവും .., ആ മനുഷ്യന്റെ മേല്‍ വെറുപ്പുളവാക്കാന്‍ എനിക്ക് കാരണമായിത്തീര്‍ന്നു ..!

സ്വന്തമായി ഒരു ചെറിയ ബിസിനസ് .., ഇതായിരുന്നു എന്റെ സ്വപ്നം …!
ഗള്‍ഫ് മോഹം എന്റെ മനസ്സില്‍നിന്നും മറഞ്ഞുപോയി തുടങ്ങിയിരുന്നു …, ഇതിനു കാരണം .., മണിച്ചേട്ടന്‍ ഇവിടെ സമ്പാദിക്കുന്ന തുകയുടെ വലുപ്പം .., എന്നെ അതിശയിപ്പിച്ചിരുന്നു ..,ഈ .., അപ്പവും .., ചിപ്‌സും .., എല്ലാം വിറ്റ് .., അയാള്‍ ദിവസവും നല്ലൊരു തുക സമ്പാദിച്ചിരുന്നു …!

സജീവന്റെ സ്വപ്നം സ്വന്തമായൊരു ബേക്കറി ….!, എന്റെ തീരുമാനം മണിച്ചേട്ടന്റെതുപോലെ ഒരു ബിസിനെസ്സ് …, മണിച്ചേട്ടന്റെ കൂടെ .., സപ്ലൈക്ക് .., ഞാന്‍ ഇടക്കെല്ലാം പോകുന്നതിനാല്‍ എനിക്കാ ബിസിനെസ്സ് ട്രിക്ക് വശമായിരുന്നു .., കൂടാതെ ധാരാളം കടകളും എനിക്ക് പരിചയമായിരുന്നു ….!

പക്ഷെ …, എന്റെയും .., സജീവന്റെയും സ്വപ്നം പൂവണിയണമെങ്കില്‍ .., അതിന് മൂലധനം വേണം .., ഈ മൂലധനം .., ഞങ്ങളുടെ ഇപ്പോഴുള്ള വരുമാനത്തില്‍ നിന്ന് സ്വരുകൂട്ടുക എളുപ്പമായിരുന്നില്ല ..!

അങ്ങിനെ തലപുകഞ്ഞ് ആലോചിച്ച് .., കൂലം കൂഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ..; ഞങ്ങള്‍ ഒരു തീരുമാനമെടുത്തു …!

എതായാലും ഞങ്ങള്‍ക്ക് ബിസിനസ് തുടങ്ങണം . അതിന് പണം ആവശ്യമാണ് .., ഈ പണം സ്വരൂപിക്കാന്‍ .., ഇപ്പോള്‍ ഉള്ള ഈ ജോലിയോടൊപ്പം തന്നെ .., മറ്റൊരു ജോലിയും ചെയ്യുക …, അല്ലെങ്കില്‍ ഒരു ചെറിയ കച്ചവടം തുടങ്ങുക ..!

ചര്‍ച്ചകള്‍ക്കൊടുവില്‍ അതും ഞങ്ങള്‍ കണ്ടുപിടിച്ചു …”ചായകച്ചവടം …!”.., ഇതിനാണെങ്കില്‍ അധികം മുതല്‍ മുടക്കില്ല .., ഒരു സൈക്കിളും .., ചായ നിറക്കാന്‍ ഒരു കെറ്റിലും .., പിന്നെ കുറച്ചു ഗ്ലാസ്സുകളും മതിയാകും .., സൈക്കിള്‍ വാടകക്ക് എടുക്കാം .., കെറ്റിലും .., ഗ്ലാസുകളും വാങ്ങാന്‍ ..; ഞങ്ങളുടെ കൈയ്യിലുള്ള തുച്ഛമായ പണം മതിയാകും ..!

പുലര്‍ച്ചക്ക് ബസ്സ് സ്റ്റാന്റിലും മറ്റും ഉള്ളവരെ ഉദ്ദേശിച്ചാണ് ചായകച്ചവടം .., ആ സമയത്താണെങ്കില്‍ കടകള്‍ ഒന്നും തന്നെ തുറന്നിട്ടുണ്ടായിരിക്കുകയില്ല .., രാവിലെ നാലുമണിക്ക് ചായയുമായി പോയാല്‍ ഏകദേശം ഒന്നൊര മണിക്കൂര്‍കൊണ്ട് അത് വിറ്റുതീര്‍ന്നു ഞങ്ങള്‍ക്ക് തിരിച്ചുവരാം . അതിനുശേഷം സാധാരണപോലെ മറ്റു ജോലികള്‍ തുടങ്ങാം ..; മറ്റു പലരും ഇതുപോലെ ചായക്കച്ചവടം ബസ്സ് സ്റ്റാന്‍ഡിലും മറ്റും നടത്തുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നു .., അതാണ് ഞങ്ങള്‍ക്ക് ഈ കച്ചവടം തുടങ്ങുന്നതിനാവശ്യമായ ഉത്തെജനങ്ങളില്‍ ഒന്ന് .., പിന്നെ മറ്റു ജോലികള്‍ ഒരു തടസ്സവുമില്ലാതെ ചെയ്യാം എന്നുള്ളതും …..!

അങ്ങനെ സുദിനമായ ആ .., ദിനത്തിന്റെ തലേ രാത്രി മുതല്‍ .., ഞങ്ങള്‍ക്ക് ഉറക്കമേ ഉണ്ടായിരുന്നില്ല .., ചായക്കച്ചവടം ചെയ്ത് പണം സമ്പാദിക്കുന്നതും .., ആ പണം കൊണ്ട് ഞാനൊരു ചിപ്‌സ് കമ്പനി തുടങ്ങുന്നതും …, സജീവന്‍ ഒരു ബേക്കറി ഉടമസ്ഥനാകുന്നതും .., സ്വപ്നം കണ്ട് പുലരുവോളം ഞങ്ങള്‍ സംസാരിച്ചിരുന്നു .., അങ്ങിനെ .., അങ്ങിനെ …, ഞങ്ങളുടെ ഭാവനകള്‍ വളര്‍ന്നു വളര്‍ന്ന് …, കാറുകളുടെയും .., ഒന്നിലധികം ബേക്കറികളുടെയും .., ചിപ്‌സ് കമ്പനികളുടെയും മായാ ലോകത്തിലേക്ക് ചേക്കേറിത്തുടങ്ങി ….!

ഞങ്ങള്‍ ഉണ്ടാക്കിയ ചായ കിടിലനായിരുന്നു .., ഏലക്കായും .., ഗ്രാമ്പും .., ഇഞ്ചിയും .., എല്ലാം ചേര്‍ത്ത് .., നല്ല കുറുകുറാ പാലൊഴിച്ച് .., ഉണ്ടാക്കിയ സൂപ്പര്‍ ചായ . ഒരാള്‍ ഒരു ചായ വാങ്ങിയാല്‍ .., വീണ്ടും ഒന്നുകൂടി കുടിക്കാന്‍ മോഹം ഉണ്ടാക്കുന്ന തരത്തിലുള്ള ചായ …!

എന്നാല്‍ അതൊരു മിഥ്യാ മോഹമായിരുന്നുവെന്ന് …, അനുഭവത്തില്‍കൂടി ഞങ്ങള്‍ക്കു മനസ്സിലാകുവാനായി …, അധികനേരമൊന്നും കാത്തിരിക്കേണ്ടിവന്നില്ല …!, ഞാന്‍ തോക്കില്‍ കയറി വെടിവെക്കുന്നില്ല ..!

സൈക്കിളില്‍ സജീവനെ മുന്നിലും .., ചായ കെറ്റില്‍ പിന്നിലും കെട്ടിവെച്ച് .., ഞാന്‍ അടുത്തുള്ള ബസ്സ് സ്റ്റാന്‍ഡിലേക്ക് സൈക്കിള്‍ ആഞ്ഞു ചവുട്ടി …, സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച് …, ചായ ഇപ്പോള്‍ത്തന്നെ വിറ്റുതീരും എന്നുള്ള സംശയത്തോടെ …, ഞാന്‍ സജീവനോട് ചോദിച്ചു ..!

”സജീവാ ഇത്രയും ചായ മതിയാകുമോടാ …?”

”ഇന്നു നോക്കാം …, നാളെ മുതല്‍ നമുക്ക് കുറച്ചധികം കൊണ്ടുവരാം ….!”, നിഷ്‌കളങ്കമായിരുന്നു അവന്റെ ഉത്തരം …!ഇതിനോടനുബന്ധമായി അവന്‍ ഒന്നുകൂടി പറഞ്ഞു …!

”ഇന്നത്തെ ബിസിനസ്സ് നോക്കി …; നാളെ മുതല്‍ നമുക്ക് രണ്ട് സൈക്കളില്‍ വന്നു കച്ചവടം നടത്താം …!”

ഞാനും .., അത് ശരിയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി ….!

സമയം കാല്‍ മണിക്കൂറായി …, അരയായി …; ഇതുവരേക്കും കൈനീട്ടം വാങ്ങാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല .., തുടക്കത്തിലെ ആവേശം അല്പം തണുത്തു തുടങ്ങിയ നേരത്താണ് …, ആദ്യത്തെ കസ്റ്റ്മര്‍ .., ഞങ്ങളെ ലക്ഷ്യമാക്കി നടന്നുവരുന്നത് ഞാന്‍ കണ്ടത് ..! , ആദ്യ ചായ .., ഞാന്‍ വളരെ ഭക്തിപൂര്‍വമാണ് …, അയാള്‍ക്ക് നല്‍കിയത് ..! അയാള്‍ ആ ചായ ആസ്വാധനത്തോടെ മോത്തി കുടിക്കുന്നത് .., ഞങ്ങള്‍ നിര്‍വൃതിയോടെ നോക്കിക്കണ്ടു …, അയാള്‍ നീട്ടിയ ഒരു രൂപാ നോട്ട് …, രണ്ടു കൈയ്യും നീട്ടിയാണ് ഞാന്‍ വാങ്ങിയത് …..!; അതോടെ തീര്‍ന്നു .., അന്നത്തെ കച്ചവടം ..!

പിന്നെയും നീണ്ട ഇടവേള .., ഇതിനിടയില്‍ ഞാന്‍ മറ്റൊരു അത്ഭുത കാഴ്ച്ച കണ്ടു …, വേറൊരാള്‍ .., അതാ …, ഒരു സൈക്കിളില്‍ ചായയുമായി വരുന്നു .., എന്തു മാജിക്കാണ് അയാള്‍ കാണിച്ചതെന്നറിയില്ല .., പത്തു നിമിഷത്തിനുള്ളില്‍ .., കൊണ്ടുവന്ന ചായ മുഴുവനും വിറ്റുതീര്‍ത്തു .., അയാള്‍ സ്ഥലം കാലിയാക്കി .., ഇതിനിടയില്‍ അയാള്‍ ചായ .., ചായ എന്ന് .., ഉറക്കെ വിളിച്ചു കൂവുന്നുണ്ടായിരുന്നു…!

ഞാന്‍ ഇതികര്‍ത്തവ്യാമൂഡനായി നിന്ന് സജീവനെ നോക്കി …, അവനും വാ പൊളിച്ച് നില്‍ക്കുകയായിരുന്നു ….!

ഇത്രയും നല്ല ചായ ആര്‍ക്കും വേണ്ടേ ..? ഏലക്കായും …, ഗ്രാമ്പും .., ഇഞ്ചിയും .., കുറു കുറുത്ത പാലും ചേര്‍ത്ത ചായ ; ഒരു രൂപക്ക് .., വേറെ എവിടെനിന്ന് കിട്ടും ….?, അതോ .., ഇതൊന്നും ആളുകള്‍ക്ക് ഇഷ്ട്ടമല്ലെന്നുണ്ടോ ..?, നേരം പര പരാ വെളുത്ത് തുടങ്ങിയിരിക്കുന്നു ..!, ഞാന്‍ സജീവനോട് പറഞ്ഞു …!

”നീ .., ചായ .., ചായ .., എന്ന് ഉറക്കെ വിളിച്ചു പറയെടാ .., ചിലപ്പോള്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടായിരിക്കും …’!

”നീ പറയ് .., അവന്‍ അത് ഉടന്‍ തന്നെ എന്റെ തോളിലേക്കിട്ടു ….!”

ഞങ്ങള്‍ക്കുള്ളില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യമില്ല .., എന്നെനിക്ക് തോന്നി .., എങ്ങിനെയെങ്കിലും ചായ വില്‍ക്കണം ..!

ചായ വിറ്റ് .., പണം സമ്പാദിച്ചു …, ബിസിനെസ്സ് തുടങ്ങണം ,.., എന്ന് സ്വപ്നം കണ്ട ഞങ്ങള്‍ …, ഉണ്ടാക്കിയത് എങ്ങിനെയെങ്കിലും വിറ്റുതീര്‍ത്ത് .., മുടക്കുമുതല്‍ തിരിച്ചുകിട്ടിയാല്‍ മതി എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു …!

”ചായ .., ചായ …, നല്ല ചൂടുള്ള ..,ചായ ”! , ഞാന്‍ ഉറക്കെ വിളിച്ചെങ്കിലും ..; ശബ്ദം പുറത്തേക്ക് വരാതെ തൊണ്ടക്കുഴിയില്‍ തടഞ്ഞു നിന്നതേയുള്ളൂ …, എന്തോ ആദ്യമായി ചെയ്യുന്ന ജോലി ആയതുകൊണ്ടാകണം ഒരു ചമ്മല്‍ …!

ഇത് കേട്ട് സജീവന്‍ എന്നോട് പറഞ്ഞു ….!

”ടാ …, ഇത് എനിക്കേ കേള്‍ക്കാനില്ല .., ആള്‍ക്കാര്‍ക്ക് കേള്‍ക്കണം ….”!

ഞാന്‍ വീണ്ടും എന്റെ വോളിയം കൂട്ടി …..!
പക്ഷെ …, സ്പീക്കര്‍ ഔട്ടായതുപോലെ .., അത് ഉള്ളില്‍ തന്നെ മുരണ്ടു കിടന്നതേയുള്ളൂ …, എന്റെ അവസ്ഥയില്‍ സഹതാപം തോന്നിയതുകൊണ്ടോ …, അതോ ..?ഇനി എന്നെ ആശ്രയിച്ച് ഫലമില്ലെന്ന് കരുതിയോ ..?, സജീവന്‍ അതെറ്റെടുത്തു ….!

”ചായ .., ചായ ….”!, പൊടുന്നനെ അവന്റെ തൊണ്ട പൊട്ടുമാറുള്ള ഒച്ച കേട്ട് .., ഞാന്‍ ഞെട്ടിപ്പോയി ..!

”വന്ന് ചായ കുടിക്കെടാ ….!”, എന്ന് ഭീക്ഷണിപ്പെടുത്തുന്നതുപോലെ തോന്നും ..; അവന്റെ ഈ അലര്‍ച്ച കേട്ടാല്‍ ..!

എന്നാല്‍ ..,. ആ അലര്‍ച്ചക്കും ഒരു ഫലമുണ്ടാക്കാനായില്ല …, കുറച്ചു പേര്‍ അവനെ സഹതാപത്തോടുകൂടി നോക്കിയെന്നല്ലാതെ ..; ആരും ചായ കുടിക്കാന്‍ വന്നില്ല …!

ഇനി ഞങ്ങള്‍ ചായ വെറുതെ കൊടുത്താല്‍ പോലും …; ഒരുത്തന്‍ പോലും വന്ന് കുടിക്കില്ല …; എന്ന വാശിയിലാണ് .., അവിടെയുള്ള ജനം മുഴുവനും എന്നെനിക്കുതോന്നി .., സജീവന്റെ അലര്‍ച്ച പതുക്കെ .., പതുക്കെ .., ഒരു രോദനമായി തുടങ്ങിയിരുന്നു …, പിന്നെ പട്ടി കുറുകുന്നതുപോലെ പോലെ തുടര്‍ന്ന് അവസാനം അതും നിലച്ചു …!

ആരും കുടിക്കുന്നില്ല .., അന്നാല്‍ നമുക്കെങ്കിലും കുടിക്കാം .., എന്നു കരുതിയിട്ടാണോ …?, അതോ .., തൊണ്ട പൊട്ടുമാറു വിളിച്ചു കൂവിയതുകൊണ്ടാണോ ..?, അവന്‍ ഒരു ചായ ഗ്ലാസ് എടുത്ത് .., ചായ നിറച്ച് കുടിച്ചു തുടങ്ങി …, ഒന്നെടുത്ത് എനിക്കും നീട്ടി …., അര്‍ത്ഥഗര്‍ഭമായി .., ഞാന്‍ അവനെയൊന്ന് നോക്കി …, അവന്‍ എന്നെയും …!

ഇതിനിടയില്‍ മറ്റൊരു അത്ഭുതം കൂടി അവിടെ സംഭവിച്ചു .., ആദ്യത്തെത് പോലെ മറ്റൊരാള്‍ ചായയുമായി വന്നുനില്‍ക്കുന്നു . ക്ഷണ നേരത്തിനുള്ളില്‍ അയാളും കച്ചവടം അവസാനിപ്പിച്ച് തിരിച്ചുപോകുന്നു …!

വിഷം കൊടുക്കുന്നതുപോലെയാണ് ജനം .., ഞങ്ങളുടെ അടുത്തേക്ക് വരാന്‍ മടിച്ചു നില്ക്കുന്നത് ..!ഞാന്‍ സജീവനോട് പറഞ്ഞു ..1

”ടാ .., ഇനി ഇവിടെ നിന്നിട്ട് യാതൊരു രക്ഷയുമില്ല .., നമക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകാം ..!

അങ്ങനെ വീണ്ടും ഞങ്ങള്‍ ..;സജീവനെ മുന്നിലും .., ചായ കെറ്റില്‍ പിന്നിലുമായി റെയില്‍വേ സ്റ്റേഷനിലേക്ക് ….., എന്നാല്‍ അവിടെയും ഫലം തഥൈവ …..!, വീണ്ടും സൈക്കളില്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് .., എന്നിട്ടും മാറ്റമില്ല …, സത്യത്തില്‍ മാറ്റമില്ലാത്തത് ഞങ്ങള്‍ക്ക് മാത്രമായിരിന്നു …!

ആളുകള്‍ മാറുന്നു .., സമയം മാറുന്നു … മാറാത്തതായി ഞങ്ങളുടെ ബിസിനെസ്സ് മാത്രം ..; അതപ്പോഴും .., ഒരു ചായയില്‍ ഒതുങ്ങി നിന്നു …!, എന്നാല്‍ ഞങ്ങള്‍ രണ്ടുപേരും ഒരഞ്ചാറ് ചായ വീതം .., ഈ സമയം കൊണ്ട് അകത്താക്കിയിരുന്നു …!, നേരം നന്നായി വെളുത്തു .., പുലര്‍ച്ചെ നാലുമണിക്ക് വന്ന് എട്ടുമണി വരെയുള്ള സമയത്തില്‍ ഞങ്ങള്‍ വിറ്റത് ഒരേ ഒരു ചായ മാത്രം

”ഈ പണി നമക്ക് പറ്റിയതല്ലാ സജീവാ …, നമക്ക് തിരിച്ചുപോകാം …!”

എന്റെ ആ ചോദ്യത്തിന് അവന്‍ ..,വേണമെന്നോ …, വേണ്ടായെന്നോ പറഞ്ഞില്ല …, ബേക്കറി സ്വപ്നം തകര്‍ന്നത് അവന്റെ കണ്ണുകളില്‍ കാണാമായിരുന്നു .., എന്റെ സ്ഥിതിയും വത്യസ്തമായിരുന്നില്ല …! അങ്ങനെ ഞങ്ങളുടെ ആദ്യ ബിസിനെസ്സ് സംരംഭം സമ്പൂര്‍ണ്ണ പരാജയമായതിന്റെ ദുഖ;ഭാരത്താല്‍ ഞങ്ങള്‍ തിരിച്ചു …, വരുന്ന വഴി .., ആളില്ലാത്ത വീഥിയിലുള്ള ഒരു ഓടയിലെക്ക് ..; ഞങ്ങള്‍ ചായ നിറച്ച ആ കെറ്റില്‍ ചരിച്ചു .., ആ …, അഴുക്കുവെള്ളത്തിനു നിറം മാറ്റം വരുത്തിക്കൊണ്ട് .., ഞങ്ങളുടെ ഏലക്കാ ചായ ഒഴുകിപ്പോയി .., കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും …!