പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 12) – ബൈജു ജോര്‍ജ്ജ്

377

Untitled-1

അന്നായിരുന്നു .., ആ .. ദിവസം .., കുറച്ചുകൂടി ക്രിത്യമാക്കിയാല്‍ ഇന്നേലിരുന്നു ഒരു വര്‍ഷവും , രണ്ടു മാസവും .., മുമ്പുള്ള .., ബോംബൈയിലെ ഒരു തണുത്തുറഞ്ഞ പ്രഭാതം …!, അന്നൊരു തിങ്കളാഴ്ച കൂടിയായിരുന്നു .., രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ .., ആകെ സുഖമില്ലാത്തത് പോലെ …! ചെറിയ തോതിലുള്ള പനിയും .., ചുമയും .., ശരീരമാസകലം ഇടിച്ചുപിഴിഞ്ഞ പോലെയുള്ള വേദനയും കാര്യമാക്കിയില്ല .., തലേദിവസത്തെ അമിതമായ മദ്യത്തിന്റെയും .., രാവിലത്തെ തണുപ്പിന്റെയും .., ആണെന്നു കരുതി …; മറ്റു ജോലികളില്‍ വ്യാപ്രതനായെങ്കിലും .., ഉച്ചയോടുകൂടി .., തീരെ സഹിക്കുവാന്‍ പറ്റാതായപ്പോള്‍ .., ഞാന്‍ അടുത്തു തന്നെയുള്ള ഒരു ക്ലിനിക്കില്‍ പോയി ഡോക്ടറെ കണ്ടു …!

ഒരു സാധാരണ വൈറല്‍ ഫീവര്‍ .., എന്ന് പറഞ്ഞ് ഡോക്ടര്‍ കുറിച്ചുതന്ന മരുന്നുകളും .., വാങ്ങി ഞാന്‍ മടങ്ങി .., രണ്ടു ദിവസത്തെ പനി .., മരുന്നുകളുടെ ഫലമായി ഒന്നാറിയെങ്കിലും …; വീണ്ടും ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് .., ഞാന്‍ വീണ്ടും ഡോക്ടറെ കാണാനായി എത്തി ..!, വീണ്ടും ചില മരുന്നുകള്‍ കഴിച്ചെങ്കിലും .., എന്റെ പനി ഭേദമായില്ല .., അതിന്റെ ഉറവിടം അവര്‍ക്ക് കണ്ടെത്താനായില്ല .., എന്ത് കാരണം കൊണ്ടാണ് പനി എന്ന് .., മനസ്സിലാക്കാനാകാതെ വന്നപ്പോള്‍ .., അവര്‍ എന്നെ മെഡിക്കല്‍ കോളേജിലേക്ക് റെഫെര്‍ ചെയിതു .., അതിനോടൊപ്പം തന്നെ ഡോക്ടര്‍ എന്നെ ആശ്വസിപ്പിക്കുകയും ചെയിതു …!

”പേടിക്കാനൊന്നുമില്ല …, അവിടെയാകുമ്പോള്‍ ടെസ്റ്റ്കള്‍ക്കും മറ്റും കൂടുതല്‍ സൌകര്യമുണ്ട് .., ഇവിടെ വളരെ പരിമിത സൌകര്യങ്ങളെ ഉള്ളൂ …’!

മനസ്സില്‍ എന്തൊക്കെയോ ആപല്‍ സൂചനകളുടെ സൈറണുകള്‍ മുഴുങ്ങുന്നത് ഞാനറിഞ്ഞു .., ആകപ്പാടെ ചിന്തകളുടെ വേലിയേറ്റം .., എനിക്ക് എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നത് പോലെയുള്ളൊരു തോന്നല്‍ .., വിട്ടുമാറാത്ത പനി എന്നില്‍ ഭയാശങ്കകള്‍ വിതച്ചു .., ഒരു തരം ഭീതി എന്റെ മനസ്സിനെ ആവരണം ചെയ്യുന്നത് ഞാനറിഞ്ഞു ..,എങ്കിലും എല്ലാം എന്റെ മനസ്സിന്റെ വെറും തോന്നല്‍ മാത്രമാണെന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു …!

എന്നാല്‍ ഒരുക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒരു രോഗത്തിന്റെ ആരംഭമായിരുന്നുവെന്ന് .., ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല ….!

അസ്വസ്ഥമായി എരിഞ്ഞുതീര്‍ന്ന .., ആ ദിവസത്തിന്റെ പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ മെഡിക്കല്‍ കോളേജിലേക്ക് യാത്രയായി ..,കാഷ്വാലിറ്റിയില്‍ നിന്നും ഡോക്ടര്‍ എന്നെ അവിടത്തെ പ്രോഫെസ്സറുടെ അടുത്തേക്ക് റെഫെര്‍ ചെയിതു .., അദ്ദേഹം എന്റെ റിപ്പോര്‍ട്ട് ശ്രദ്ധാപൂര്‍വ്വം പഠിച്ചുകൊണ്ടിരിക്കെ മനസ്സു നിറയെ ആധിയുമായി ഞാനിരുന്നു ..!

പ്രൊഫെസ്സര്‍ :ഗംഗാധര്‍ .., മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഫിസിഷ്യന്‍ ആയിരുന്നു .., ഏകദേശം അമ്പത്തിയഞ്ച് വയസ്സിനോടടുത്ത …, തലയുടെ മുക്കാല്‍ പങ്കും നരച്ച .., ഒരു ആജാനുബാഹു ആയിരുന്നു അദ്ദേഹം …!, നല്ല കട്ടിയുള്ള ഫ്രൈമോട്കൂടിയ കണ്ണട .., ആ .., മുഖത്തിന്റെ ആഡത്വം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു ..!

ഞാന്‍ കൊടുത്ത റിപ്പോര്‍ട്ടുകള്‍ എല്ലാം നോക്കിയതിനു ശേഷം …; അദ്ദേഹം മുഖമുയര്‍ത്തി എന്നെ നോക്കി …!

”ജോണ്‍ .., മലയാളിയാണോ ….”?

”അതെ സര്‍ ..!”

”ഇവിടെ വന്നിട്ട് എത്ര കാലമായി ….’!

”എട്ടു വര്‍ഷത്തോളമായി ….!”

എവിടെയാണ് ജോണ്‍ താമസിക്കുന്നത് ….?”

”ഇവിടെ അടുത്തു തന്നെയാണ് ..,സര്‍ ..!”

”വീട്ടില്‍ ആരൊക്കെയുണ്ട് ……?”

”അമ്മയും .., ഒരു സഹോദരിയും …,,സഹോദരിയുടെ വിവാഹം കഴിഞ്ഞ് .., അവര്‍ ഭര്‍ത്താവുമൊത്ത് എന്റെ വീട്ടില്‍ തന്നെയാണ് താമസം ..!”

ഡോക്ടറുമായുള്ള അല്പനേരത്തെ സംഭാക്ഷണത്തിനിടയില്‍ .., എന്നില്‍ ചുഴിഞ്ഞു നില്‍ക്കുന്ന അപരിചിതൊത്വം ഇല്ലാതാകുന്നത് ഞാനറിഞ്ഞു …,അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന ഗൌരവം .., ആ .., വാക്കുകളില്‍ ഇല്ലായിരുന്നു ….!

അദ്ദേഹം തുടര്‍ന്നു …..!”ജോണിനറിയാമല്ലോ .., ഒരു ഡോക്ടറോട് ഒന്നും മറച്ചു വെക്കെരുതെന്ന് .., ഇതു പറയാന്‍ കാരണം .., ജോണ്‍ ഇപ്പോള്‍ത്തന്നെ സാധാരണ നമ്മള്‍ കഴിക്കാറുള്ള ചില മരുന്നുകള്‍ എല്ലാം കഴിച്ചു .., എന്നിട്ടും യാതൊരു മാറ്റവുമില്ല ..,. അസുഖമായി വരുന്ന പലരും .., എല്ലാം തുറന്നു പറയുന്നില്ല .., ഇതിനാല്‍ പലപ്പോഴും രോഗ നിര്‍ണ്ണയം വൈകുന്നു …, ഇത് രോഗിയുടെ നിലയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു .., എന്നാല്‍ എല്ലാ കാര്യങ്ങളും ഒരു ഡോക്ടറോട് തുറന്ന് പറയുമ്പോള്‍ …; എല്ലാ കാര്യങ്ങളും .., എന്ന് ഞാന്‍ ഉദ്ദേശിച്ചത് .., അനുവര്‍ത്തിച്ചു വന്ന ജീവിതശൈലിയും .., മാറ്റങ്ങളും .., അതിനോടനുബന്ധിച്ച സാഹചര്യങ്ങളുമാണ് …, ഇതിനെ വിശകലനം ചെയിതാല്‍ …, ഒരു ഡോക്ടര്‍ക്ക് .., രോഗിയുടെ രോഗ നിര്‍ണ്ണയത്തില്‍ വളരെ സുഖമമായി മുന്നേറാന്‍ കഴിയുന്നു ….’!

”പലപ്പോഴും …, പലതും .., മറച്ചു വെക്കുന്നവര്‍ …., മനസ്സിലാക്കാതെ പോകുന്ന ഒരു സത്യമുണ്ട് …, ഡോക്ടര്‍ക്ക് നഷ്ടപെടാനായി ഒന്നുമില്ല .., നഷ്ടപ്പെടുന്നത് അവനവനു തന്നെയാണ് ..,! ആയതിനാല്‍ …, ഇതെല്ലാം മനസ്സിലാക്കി .., ഒന്നും തന്നെ ഒളിച്ചു വെക്കാതെ .., എല്ലാം തന്നെ എന്നോട് തുറന്നുപറയുക .., അത് എന്റെ ജോലി എളുപ്പമാക്കിത്തീര്‍ക്കുകയും .., ജോണിന് ഗുണകരമായിത്തീരുകയും ചെയ്യും …!”

അദ്ദേഹം പറഞ്ഞുനിറുത്തി .., എന്നെ നോക്കി …!

ഒന്ന് മുരടനക്കിക്കൊണ്ട് .., ഞാനെല്ലാം പറയുവാന്‍ ആരംഭിച്ചു …!, ശാന്തേച്ചിയുമായി ബന്ധപ്പെട്ടതും …, ചുവന്ന തെരുവില്‍ പോയതും .., മദ്യപാനവും ..; എല്ലാം …, വളരെ വിശദമായിത്തന്നെ ..!

ചുവന്നതെരുവില്‍ പോയി എന്നറിഞ്ഞപ്പോള്‍ .., അദ്ദേഹം ഒരു കാര്യം എന്നോട് എടുത്തു ചോദിച്ചു …!

ബന്ധപ്പെടുമ്പോള്‍ കോണ്ടം ഉപയോഗിച്ചിരുന്നുവോ …, എന്ന് ….?

ആ ചോദ്യം .., എന്റെ ഉള്ളില്‍ ഒരു വെള്ളിടി വീഴ്ത്തിയെങ്കിലും …, ആ .., ഭാവമാറ്റം പുറത്തുകാണാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു …!

”ഇല്ല …!”

ഒന്നും മിണ്ടാതെ .., അദ്ദേഹം .., തുടര്‍ന്നും എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു …!, ഒടുവില്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ച് ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി .., അപ്പോഴും ആ ചോദ്യം എന്റെ ഉള്ളില്‍ പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു …!

”കോണ്ടം ഉപയോഗിച്ചിരുന്നുവോ .., എന്ന് ..?”.., എന്തായിരിക്കും …, അദ്ദേഹം .., അങ്ങിനെ ചോദിക്കാന്‍ കാരണം ..?, ഇനി എനിക്ക് വല്ല ലൈംഗിക രോഗങ്ങള്‍ എങ്ങാനും പിടിപെട്ടിരിക്കുമോ …?, ”സിഫിലെസ് .., ഗുണേറിയ ..’ എന്നിവയെങ്ങാനും …?

ഏയ് .., അങ്ങിനെ വരാന്‍ വഴിയില്ല .., അതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ എനിക്ക് കാണാനുമില്ല .., ”സിഫിലസുള്ളവര്‍ക്ക് ”.., മൂത്രം ഒഴിക്കാന്‍ വളരെ ബുദ്ധിമുട്ടാകും .., എന്നു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു …!

പെട്ടെന്നാണ് .., ആ .., നടുക്കുന്ന തിരിച്ചറിവ് .., ഒരു ചാട്ടുളി കണക്കെ .. എന്റെ ശിരസ്സിലെക്കൊഴുകിയെത്തിയത് ….!

”ഇനി എനിക്ക് വല്ല എയിഡ്‌സായിരിക്കുമോ …….?” . ഒരാന്തലോടെ ഞാന്‍ ദൈവത്തെ വിളിച്ച നിമിഷം …, ആ .., ചിന്തയില്‍ എന്റെ ശരീരം അമിതമായി വിയര്‍ക്കാന്‍ തുടങ്ങി .., കൈകാലുകള്‍ വിറകൊള്ളുന്നതുപോലെയും .., ശരീരം തളരുന്നത് പോലേയും എനിക്കനുഭവപ്പെട്ടു …,

എയിഡ്‌സിന്റെ തുടക്കം .., പനിയായിരിക്കും .., എന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ടായിരുന്നു …!
ഞാനിരുന്നു എരിപിരികൊണ്ടു ..!

”ഏയ് ..എയിഡ്‌സോന്നും .., ആവാന്‍ വഴിയില്ല ….!”.., ഞാന്‍ സ്വയം സമാധാനിച്ചു ..!

അദ്ദേഹം ഒരു കുറിപ്പെഴുതി എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ..!

”ഒരു കാര്യം ചെയ്യൂ ജോണ്‍ .., ഞാന്‍ കുറച്ച് ടെസ്റ്റുകള്‍ എഴുതിയിട്ടുണ്ട് …, അതിന്റെയെല്ലാം റിസല്‍റ്റുമായി .., നാളെ രാവിലെ എന്നെ വന്നു കാണുക …, ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നാലാമതു കാണുന്നതാണ് ലാബ് …!

അദ്ദേഹത്തോട് നന്ദി പരഞ്ഞ് ഞാന്‍ ലാബിനെ ലക്ഷ്യമാക്കി നടന്നു .., അദ്ദേഹം എഴുതി തന്ന ആ കുറിപ്പ് ഞാന്‍ വായിക്കാനായി ശ്രമിച്ചെങ്കിലും എനിക്കതിനു കഴിഞ്ഞില്ല …!

ലാബിലുള്ള ഒരു നേഴ്‌സിന്റെ കൈയ്യില്‍ ഞാനാ …, കുറിപ്പ് കൊടുത്തു .., അത് വായിച്ച അവര്‍ എന്റെ മുഖത്തേക്കും …, ആ ..,കുറിപ്പിലേക്കും …,മാറി മാറി നോക്കി .., കറുത്ത് കുറുകിയ ശരീരമുള്ള ആ മുഖത്ത് …, ഒരു അവജ്ഞാഭാവം നിഴലിക്കുന്നത് …; ഞാന്‍ കണ്ടു ..!

എനിക്കതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല …! കാരണം .., ഇത് ഗവണ്മെന്റ് ഹോസ്പിറ്റല്‍ ആണ് .., അവര്‍ക്ക് അവരുടേതായ രീതികളുണ്ട് .., ആര്‍ക്കോ വേണ്ടി എന്ന മട്ടിലാണ് അവരില്‍ മിക്കവരും ജോലി ചെയ്യുന്നതുതന്നെ …!

അവര്‍ എന്നോട് പറഞ്ഞു ..”പുറത്തു വെയിറ്റ് ചെയ്യു .., ഞാന്‍ വിളിക്കാം …!”

”ശരി ..”’, യെന്നു പറഞ്ഞുകൊണ്ട് ഞാന്‍ ആ ലാബിനു പുറത്ത് .., നിരത്തി ഇട്ടിരിക്കുന്ന ബെഞ്ചുകളില്‍ ഒന്നില്‍ ഇരിപ്പുറച്ചു .., അല്പസമയത്തിനുശേഷം അവര്‍ എന്നെ അകത്തേക്കു വിളിച്ചു .., അവര്‍ കൈയ്യില്‍ ഒരു ഗ്ലൌസ് ധരിച്ചിരിക്കുന്നത് ഞാന്‍ കണ്ടു .., , ബ്ലഡ് എടുക്കുമ്പോഴും അവരുടെ മുഖത്ത് ഒരു തരത്തിലുള്ള അവജ്ഞയായിരുന്നു .. , എന്റെ കൈകളില്‍ തൊടാന്‍ അവര്‍ മടിക്കുന്നതുപോലെ എനിക്ക് തോന്നി …! ഒരു പക്ഷേ …, അതെന്റെ സംശയമായിരുന്നിരിക്കാം …, എങ്കിലും .., എനിക്കങ്ങനെ തോന്നി ..!

”നാളെ രാവിലെ പത്തുമണിക്ക് വന്നോളൂ .., റിസള്‍ട്ട് അപ്പോള്‍ കിട്ടും ..!”, എന്നു പറഞ്ഞുകൊണ്ട് .., റിസള്‍ട്ട് വാങ്ങാന്‍ വരുമ്പോള്‍ കൊണ്ടുവരേണ്ടാതായ .., നമ്പര്‍ എഴുതിയ ഒരു ചീട്ട് അവര്‍ എനിക്ക് തന്നു ….!

ഞാന്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ .., അവര്‍ കൂടെയുണ്ടായിരുന്ന നേഴ്‌സിനോട് .., ഹിന്ദിയില്‍ പതുക്കെ പറയുന്നത് ഞാന്‍ കേട്ടു ..!

‘ആ ..,ബ്ലഡ് തനിയെ മാറ്റിവെക്കു …HIV ടെസ്റ്റ് ആണത് ….!”

കൂടംകൊണ്ട് തലക്കുപിന്നില്‍ ആഞ്ഞൊരടി കിട്ടിയ അനുഭവം …, ശരീരം മുഴുവനും ഞെട്ടിത്തരിച്ചു പോയ നിമിഷം …, പിന്‍തിരിഞ്ഞു അവരുടെ മുഖത്തു നോക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല .., വിറയാര്‍ന്ന കാലുകള്‍ ഒരു വിധത്തിലാണ് എന്നെ പുറത്തെത്തിച്ചത് …, ആകെപ്പാടെ ഒരു ഭീതി എന്റെ മനസ്സിനെ വലയം ചെയ്യുന്നത് ഞാനറിഞ്ഞു ….!

”ചതിച്ചോ .., ദൈവമേ ….!” , എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു പോയി …., ലോകത്തുള്ള എല്ലാ ഭീതിയും എന്നെ കടന്നാക്രമിക്കുകയായിരുന്നു …..!

റൂമിലെത്തിയ ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു …, ഒന്നിനും ഒരു ഉത്സാഹമില്ല .., പല തരത്തിലുള്ള ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ ഉയര്‍ന്നുകൊണ്ടിരുന്നു …., മനസ്സ് അനുനിമിഷം ആശങ്കാകുലമായി മാറിക്കൊണ്ടിരിക്കുന്നു …, എങ്ങിനെയെങ്കിലും നേരം വെളുത്ത് കിട്ടണമെന്നായിരുന്നു …, എന്റെ പ്രാര്‍ത്ഥന …!

മണിക്കൂറുകള്‍ക്ക് യുഗങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്നിനിക്ക് തോന്നി …, സമയം ചെല്ലും തോറും ..; മനസ്സ് കൂടുതല്‍ ഭീതിതമായ മേഖലകളിലേക്ക് ചേക്കേറുന്നു .., നിമിഷങ്ങളുടെ ഇടവേളകളില്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടിരുന്നു …!

”എന്തിനായിരിക്കും ഡോക്ടര്‍ HIV ടെസ്റ്റ് എടുക്കാന്‍ എഴുതിയത് …?, എന്റെ രോഗലക്ഷണങ്ങള്‍ .., അതിന്റെതിനോട് സമാനമായിരിക്കുമോ …?”

”ഛെ …, അതൊന്നുമായിരിക്കുകയില്ല .., തുടര്‍ച്ചയായ പനിയായതുകൊണ്ട് .., ഒരു ഫുള്‍ ചെക്കപ്പിനു വേണ്ടി എഴുതിയതായിരിക്കും ….!”
മനസ്സ് സ്വയം സമാധാനപ്പെട്ടു …, എന്നാല്‍ അടുത്ത നിമിഷം തന്നെ .., ഒരു ഞെട്ടലോടെ കഴിഞ്ഞകാലജീവിതം എന്റെ കണ്മുന്നില്‍ തെളിഞ്ഞു …!

ലൈംഗിക ബന്ധത്തില്‍ കൂടിയാണ് എയിഡ്‌സ് കൂടുതലായും പകരുന്നത് .., എയിഡ്‌സ് വന്നാല്‍ മരണം സുനിശ്ചിതമാണെന്ന തിരിച്ചറിവ് …, ഒരു ഞെട്ടലോടെയാണ് എന്റെ ബുദ്ധിയില്‍ തെളിഞ്ഞത് …, നടുക്കുന്ന ആ ഓര്‍മ്മയില്‍ .., ഞാന്‍ വിയര്‍ത്തു കുളിച്ചു .., മനസ്സില്‍ നിന്നും .., ശരീരത്തില്‍ നിന്നും ആവി ഉയരുന്നതായി എനിക്കു തോന്നി .., ഇരിക്കപ്പൊറുതിയില്ലാതെ .., ഞാന്‍ എഴുന്നേറ്റു കുറച്ചു നേരം നടന്നു …, പിന്നെ ഇരിന്നു …..,,കുറച്ചു വെള്ളമെടുത്തു കുടിച്ചു ..!

എന്നാല്‍ കുടിച്ചിട്ടും .., കുടിച്ചിട്ടും .., മാറാത്തത്ര ദാഹം …, തലക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ …, മറ്റുള്ളവര്‍ എന്റെ പരവേശം കാണാതിരിക്കുവാനായി …, ഞാന്‍ വാതിലടച്ച് കുറ്റിയിട്ടു ..!

”സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ കൂടിയാണ് എയിഡ്‌സ് പകരുന്നത് .., എങ്കില്‍ …,എങ്കില്‍ .., എനിക്ക് തീര്‍ച്ചയായിട്ടും .., എയിഡ്‌സ് ഉണ്ടായിരിക്കും …, ഞാന്‍ എത്രയോ പ്രാവശ്യം റെഡ് സ്ട്രീറ്റില്‍ പോയിട്ടുണ്ട് …, എത്രയോപേര്‍ ദിവസവും വന്നുപോകുന്ന ഇടമാണത് ., എത്രയോ പേരുടെ കൂടെ വ്യഭിച്ചരിച്ചിട്ടുള്ളവരായിരിക്കും …, എന്റെ കൂടെയും കിടന്നിട്ടുള്ളത് .., ഞാനൊരിക്കലും കോണ്ടം ഉപയോഗിച്ചിട്ടില്ലല്ലോ …?”

ലഹരിയുടേയും .., വികാരത്തിന്റെയും .., കുത്തൊഴുക്കില്‍ …, പൂര്‍ണ്ണസുഖത്തിനെതിരെ ഒരാവരണമായി നില്‍ക്കുന്നുവെന്നു തോന്നിയ …, സുരക്ഷയുടെ ആ കവചം .., ഞാന്‍ അവഗണിക്കുകയായിരുന്നു …!

‘ചതിച്ചോ .., എന്റെ ദൈവമേ ..?, എന്റെ ജീവിതം ഇതോടെ തീരുകയാണെന്നിനിക്ക് തോന്നി …, തലക്കുള്ളില്‍ ഇടിമുഴക്കങ്ങളുടെ ഘോഷയാത്ര ..,!

ജീവിതം ഒരു കര പിടിച്ചു വന്നതായിരുന്നു .., ഒന്നിനു പുറകെ .., ഒന്നായി …, എല്ലാം നേടിയെടുക്കുകയായിരുന്നു …, പക്ഷെ .., എല്ലാം കീഴ്‌മേല്‍ മറഞ്ഞിരിക്കുന്നു …, അകാലത്തില്‍ എരിഞ്ഞു തീരാനായിരുന്നുവോ …, എന്റെ വിധി …!, ഞാനിനി എങ്ങിനെ മറ്റുള്ളവരുടെ മുഖത്തു നോക്കും ..?, എങ്ങിനെ എന്റെ വീട്ടുകാരെ അഭിമുഘികരിക്കും …?, എന്റെ ഈ വിധിക്ക് ,ആരെയും കുറ്റം പറയാനാകില്ല ….!, എല്ലാം എന്റെ തെറ്റു തന്നെയാണ് …, സാന്മാര്‍ഗിഗ ജീവിതം വിട്ട് .., ആസന്മാര്‍ഗ്ഗിഗ ജീവിതം നയിച്ചതിനുള്ള ശിക്ഷ ..!

കരുണയുടെ ഒരു നേര്‍കണിക പോലും .., എന്റെ നേര്‍ക്ക് വരില്ല …, ഞാന്‍ കുനിഞ്ഞ് മുട്ടുകുത്തി കമിഴ്ന്ന് കിടന്നു …, ശക്തമായ മാനസീക പിരിമുറുക്കം .., എന്നെ തകര്‍ത്തു കളയുമെന്ന് എനിക്ക് തോന്നി .., അപ്പോഴാണ് .., ആ കാഴ്ച എന്റെ കണ്ണില്‍ തടഞ്ഞത് …, ഒരു ഫുള്‍ ബോട്ടില്‍ റം …., പാഞ്ഞു ചെന്ന് അടപ്പ് തുറന്ന് .., വെള്ളം പോലും ചേര്‍ക്കാതെ …., ഞാന്‍ അതെന്റെ ..,വായിലേക്ക് കമഴ്ത്തി .., അതിന്റെ പകുതിയോളം .., ഞാനൊരു നിമിഷം കൊണ്ട് വിഴുങ്ങി ..!, തൊണ്ടയിലൂടെ ഒരു തീഗോളമായി .., അതെന്റെ ആമാശയത്തിലേക്ക് ഒഴുകിയെത്തി .., അവിടെ നിന്നും തലക്കുള്ളിലേക്കുള്ള .., അതിന്റെ പ്രയാണം നിമിഷ വേഗത്തിലായിരുന്നു …!

ഒട്ടും വെള്ളം ചേര്‍ക്കാതെ .., വീര്യമുള്ള ആ സ്പിര്റ്റ് അകത്താക്കിയപ്പോള്‍ .., എന്റെ കുടലെല്ലാം എരിയുന്നത് പോലെ എനിക്കനുഭവപ്പെട്ടു .., വേക്കുന്ന .., കാലടികളോടെ .., ഞാന്‍ സോഫയിലേക്ക് ചാഞ്ഞു .., കണ്ണുകളടച്ച് ഞാന്‍ കിടന്നു …എന്റെ ചുണ്ടുകള്‍ തനിയെ പിറുപിറുത്തു …. ,

”എനിക്കൊന്നും വരില്ല..,എനിക്ക് എയിഡ്‌സ് ഒന്നും ഉണ്ടാകില്ല ….,!, ദൈവം എന്നെ കൈവെടിയില്ല ….!” ഉള്ളില്‍ തട്ടി ഞാന്‍ ദൈവത്തെ വിളിച്ചു …..

”എന്നെ കാത്തോളണമേ …, എനിക്കൊന്നും വരത്തല്ലെ …., ഇനി ഒരിക്കലും .., ഞാനീ തെറ്റുകള്‍ ആവര്‍ത്തിക്കില്ല ….!”

റെഡ് സ്ട്രീറ്റിലേക്കുള്ള .., ആ .. നശിച്ച യാത്രകളെ ഞാന്‍ വെറുത്തു …., ആദ്യമായി സെക്‌സിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്ന പ്രമിളയെ ഞാന്‍ വെറുത്തു …, ശാന്തേച്ചിയെ ഞാന്‍ വെറുത്തു .., ലോകത്തുള്ള മുഴുവന്‍ സ്ത്രീകളെയും ഞാന്‍ വെറുത്തു …, ജീവിതത്തിലാദ്യമായി സ്ത്രീകളോടെനിക്ക് അറപ്പും .., വെറുപ്പും ..,. തോന്നി .., എല്ലാ സ്ത്രീകളേയും .., വേശ്യകളേയും …, വെടിവെച്ച് കൊല്ലാനും .., ചവുട്ടിയരക്കാനും .., എനിക്ക് തോന്നി ….!

എന്നാല്‍ അടുത്ത നിമിഷത്തില്‍ .., മനസ്സ് വീണ്ടും മലക്കം മറിഞ്ഞു …!

”എന്തിന് ..ഇവരെയെല്ലാം പഴിചാരണം …? നിനക്ക് ഇതില്‍ നിന്നെല്ലാം ഒഴിവാകാമായിരുന്നില്ലേ ? നല്ലതേത് .., ചീത്തയേത് …, എന്ന് തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധി നിനക്കില്ലേ …?,. പ്രലോഭനങ്ങളില്‍ അകപ്പെടാതെ ജീവിക്കാനുള്ള മനക്കരുത്ത് നിന്നിലില്ലേ ..?, ഈ കഴിവുകളെല്ലാം .., പ്രയോജനപ്പെടുത്താതെ …,, എന്തിനു മറ്റുള്ളവരെ പഴിചാരുന്നു …?”

മനസ്സില്‍ ഒരു കുരുക്ഷേത്രയുദ്ധം നടക്കുകയാണ് …, ആയുധം നഷ്ട്ടപെട്ട അഭിമന്യുവിനെപോലെയാണ് .., എന്റെ അവസ്ഥ .., ഒരു ഞാണിന്‍ മേലാണ് ഞാന്‍ നില്‍ക്കുന്നത് .. അതൊന്നു പൊട്ടിയാല്‍ …; വീഴുന്നത് അഗാധമായ ഗര്‍ത്തത്തിലേക്കാണ് .., ഒരിക്കലും മോചനമില്ലാത്ത നരകത്തിലേക്ക് ..!

മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കും തോറും .., അത് കൂടുതല്‍ .., കൂടുതല്‍ .., സങ്കീര്‍ണതകളിലേക്ക് .., കൂപ്പുകുത്തുന്നു …!

”ഒന്നുമില്ലെടാ ..,, ധൈര്യമായിരിക്ക് …., എല്ലാം നിന്റെ തോന്നലാണ് …”’എന്ന് ആശ്വസിക്കാന്‍ ശ്രമിക്കുന്നു .., എന്നാല്‍ അടുത്ത നിമിഷം തന്നെ ”എന്തായിരിക്കും റിസള്‍ട്ട് ..?” എന്നൊരു മറുചോദ്യം ഉയരുന്നു …! അതിനെ മറ്റൊരു വിധത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴേക്കും .., മുമ്പത്തെതിനെ അനുകൂലിക്കുന്ന തരത്തില്‍ .., കഴിഞ്ഞകാലസംഭവങ്ങള്‍ മനസ്സില്‍ തെളിയുകയായി …!

മനസ്സിനെ ശാന്തമാക്കുന്നതിനുവേണ്ടി …ടി .വി. ഓണ്‍ ചെയിതെങ്കിലും …; കണ്ണുകള്‍ക്ക് മുന്നില്‍ മാത്രമേ ടി.വി.യിലെ നിഴല്‍ രൂപങ്ങള്‍ ആടുന്നുള്ളൂവെന്ന് എനിക്ക് തോന്നി …, മനസ്സ് മറ്റേതോ ലോകത്തായിരുന്നു ….!

എയിഡ്‌സ് .., എന്നാല്‍ .., മരണമാണ് …, മരണത്തെ കാത്തുകിടക്കുന്ന …,ആ ഭയാനകത …, എത്ര വലുതാണെന്ന് ഞാനറിയുകയായിരുന്നു …!, സത്യത്തില്‍ അതൊരു ജീവിത പ്രതിഭാസമാണെങ്കിലും .., നമക്ക് വേണ്ടപ്പെട്ടവരുടെതല്ലാത്ത മരണങ്ങളെല്ലാം .., നാം ഒരു നിസ്സംഗതയോടെയാണ് നോക്കികാണാറ് …, എന്നാല്‍ ആ സത്യം നമ്മുക്ക് അനുഭവഭേദ്യമാകുന്ന ഘട്ടത്തിലാണ് .., ആ .., തീവ്രത നാമറിയുന്നത് …!

ഇതൊന്നും നമക്കുണ്ടാവുകയില്ല .., അല്ലെങ്കില്‍ നമ്മളെ ബാധിക്കുകയില്ല …; എന്നൊരു നിസ്സംഗതയോടെയായിരിക്കും .., ഓരോ മരണവും .., നാം കാണുന്നത് ..!, എന്നാല്‍ മരണത്തിലേക്കോ …, ജീവിതത്തിലേക്കോ …, എന്നുള്ള ഈ വേളയില്‍ …, ആദ്യമായി …; മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ …,അതിന്റെ തീവ്രത മനസ്സിലാക്കുമ്പോള്‍ .., അതെത്ര ഭീകരമാണെന്ന് ഞാനറിയുകയായിരിന്നു ….!

എല്ലാത്തിനും ഒരവസാനം …., ബന്ധങ്ങളില്‍നിന്നും …., സുഖങ്ങളില്‍ നിന്നും …., ദുഖ;ങ്ങളില്‍ നിന്നും …, ഉള്ള മോചനം …, കണ്ടുപോന്ന കാഴ്ചകളും .., അനുഭവിച്ചതുമെല്ലാം .., പെട്ടെന്നൊരു ദിനം മാഞ്ഞുപോകുന്നു …,അമ്മയുടെയും .., സഹോദരിയുടെയും …, കൂട്ടുകാരുടെയും .., നാട്ടുകാരുടെയും …, ജനിച്ച വീടും .., വളര്‍ന്ന നാടും …, എല്ലാം ഉപേക്ഷിച്ച് …, എല്ലാവരുടേയും ഇടയില്‍ നിന്നും …, ഒരു മറഞ്ഞു പോക്ക് …; ഒരിക്കലും തിരിച്ചുവരാനാകാത്തവിധം ..!

ഇനിയും എത്രയോ കാലത്തെ ബാക്കി ജീവിതമാണ് ..; ഒരു തെറ്റിന്റെ പേരില്‍ നഷ്ടപെടുത്തിയത് ….?, അല്പം സുഖത്തിന്റെ പേരില്‍ നശിപ്പിച്ചത് …?, ജീവിതം എന്ന മഹത്തായ പ്രതിഭാസത്തിന്റെ അമൂല്യത ഇപ്പോഴാണ് മനസ്സിലാകുന്നത് ….! വെറുതെ നഷ്ടപെടുത്തി കളഞ്ഞ ഓരോ നിമിഷങ്ങളും …, മണിക്കൂറുകളും .., ദിവസങ്ങളും …, ഇനിയും ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കില്‍ …?ഒരിക്കലും പാഴാക്കാനാകാത്ത .., ആ .., സമയങ്ങളുടെ അമൂല്യ വില …, ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു …!

മനുഷ്യജീവിതത്തെ റീവൈന്റ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ …, ഞാനീ നിമിഷത്തിലനുഭവിക്കുന്ന മനോവ്യഥയെ .., ഒരു മുന്നറിയിപ്പായി കണ്ട് .., ഒരു തെറ്റിലേക്കും ..; തിരിയാത്ത വിധം …, ഞാനെന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഉള്ള പരിപാവനത ..; അതിന്റെ അമൂല്യത .., ഒക്കെ മനസ്സിലാക്കി ജീവിച്ചു തീര്‍ക്കുമായിരുന്നു ….; പക്ഷെ .., അങ്ങിനെയൊരു സാദ്ധ്യത മനുഷ്യജീവിതത്തിലില്ലല്ലൊ …?

നമ്മുക്ക് ഒഴിവാക്കാനാകുമായിരുന്ന ചില തെറ്റുകള്‍ .., ജീവിത നാശത്തിന്റെ പടുകുഴിയിലേക്കുള്ള എളുപ്പവഴികളാണ് .., അങ്ങിനെ ചെയിത ഒരു തെറ്റിന്റെ അന്ത്യവിധിയിലാണ് ഞാനെത്തി നില്‍ക്കുന്നത് …; എന്റെ ജീവിതത്തിനു തന്നെ വില പറഞ്ഞുകൊണ്ട് ..!

മരണമെന്ന ഭീകര സത്യത്തിന്റെ …; എല്ലാത്തിന്റെയും അവസാനത്തിന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുകയാണ് .., നാളെ എല്ലാവരുടേയും മനസ്സില്‍ ഞാനൊരു വെറുക്കപ്പെട്ട ഒര്‍മ്മയായിത്തീരും …., പതുക്കെ .., പതുക്കെ .., അതും മായും …; അങ്ങിനെ ജോണ്‍ എന്ന വ്യക്തി കാലയവനികക്കുള്ളില്‍ ആണ്ടുകഴിയും …!

”വളര്‍ന്നു ഫലപുഷ്ഠമായിത്തീരേണ്ട വൃക്ഷത്തെ .., മുളയിലെ നുള്ളിക്കളഞ്ഞ .., പമ്പരവിഡ്ഢിയാണ് ഞാന്‍ ”….!

എന്റെ കടവായില്‍നിന്നും .., കൊഴുത്ത വെളുത്ത നിറത്തിലുള്ള ദ്രാവകം സോഫായെ നനയിച്ചുകൊണ്ട് .., താഴെക്കൂര്‍ന്നു വീണു കൊണ്ടിരുന്നു .., , അനങ്ങാനാകാതെ ഞാനാ കിടപ്പ് തുടര്‍ന്നു ….; അതില്‍ എനിക്ക് താല്‍കാലികമായൊരു സുഖം തോന്നി …., ലോകം മുഴുവന്‍ നിശ്ചലമായിരിക്കുന്നു …, കൂടെ ഞാനും ..!

***************************************************************************************************************

എനിക്കു ചുറ്റും ആര്‍ത്തട്ടഹസിച്ചുകൊണ്ടിരിക്കുന്ന ..,ഭീമാകാരങ്ങളായ രാക്ഷസ്സരൂപങ്ങള്‍ .., അവയുടെ വായില്‍ നിന്നും കൂര്‍ത്ത ദ്രംഷ്ട്ടങ്ങള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നു .., തലക്കുമുകളില്‍ നീണ്ടു വളഞ്ഞ തേറ്റകള്‍ …, ഭീഭത്സ്മാം വിധം ചുവന്നിരിക്കുന്ന ..; കണ്ണുകള്‍ക്ക് മീതെ കട്ട പുരികങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു …, നീണ്ടുകിടക്കുന്ന നാവില്‍ നിന്നും രക്തം ഇറ്റിറ്റു .., വീഴുന്നു ….!കൈകളില്‍ നീണ്ടു വളര്‍ന്ന കൂര്‍ത്ത നഖങ്ങള്‍ ….!

അവക്ക് നടുവില്‍ കൈകാലുകള്‍ ബന്ധനസ്ഥനായി ബലിപീഠത്തില്‍ തലവെച്ച് .., ഞാന്‍ കിടക്കുന്നു .., എന്റെ രകതത്തിനായുള്ള മുറവിളികള്‍ എങ്ങും ഉയരുന്നു ..,ഭയന്ന് വിറച്ച് …; സഹായത്തിനുവേണ്ടി …, ഞാന്‍ ഉറക്കെ നിലവിളിച്ചു .,.., എന്നാല്‍ കരുണ നിറഞ്ഞൊരു മുഖം പോലും .., എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല ….!

അനുനിമിഷം ആര്‍ത്തനാദങ്ങളും .., അട്ടഹാസങ്ങളും .., കൂടുതല്‍ , കൂടുതല്‍ ഉയര്‍ന്നുകൊണ്ടിരുന്നു ..,,ശരീരമൊന്നനക്കാനാകാതെ …, ആ ബലിപീഠത്തില്‍ കിടന്ന് ഞാന്‍ കണ്ണീര്‍ വാര്‍ത്തു …!

ശബ്ദഘോഷങ്ങളുടെ ഉച്ചസ്ഥായിയില്‍ …, രാക്ഷസരൂപിയായ ഒരു ഭീമാകാരാന്‍ എന്റെ നേര്‍ക്ക് വന്നു .., അയാളുടെ കൈയ്യില്‍ ഭീമാകാരമായ ഒരു കൊടുവാള്‍ ഉയര്‍ന്നു നിന്നിരുന്നു .., അതിന്റെ വായ്ത്തല സ്ഫടികം പോലെ വെട്ടിത്തിളങ്ങുന്നു …!, അവസാന രക്ഷാ ശ്രമത്തിനായി ..; ഞാനെന്റെ ശരീരം സര്‍വ്വശക്തിയുമെടുത്ത് കുടഞ്ഞു .., എന്നാല്‍ അനങ്ങാന്‍ പോലും ആകാത്ത വിധം …, എന്റെ ശരീരം ബന്ധിതമായിരുന്നു …!

കൊല്ലാന്‍ കൊണ്ടുപോകുന്ന ആട്ടിന്‍കുട്ടിയുടെ ദൈന്യതയോടെ .., ഞാനാ കണ്ണുകളിലേക്ക് നോക്കി ….!, എന്നാല്‍ ദൈന്യതയുടെ ഒരു കണിക പോലും എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല …., അന്തരീക്ഷത്തില്‍ ഒരു മിന്നല്‍പിണര്‍ തീര്‍ത്തുകൊണ്ട് …….; ആ …, വാള്‍ത്തല .., ഒരു ശീല്‍ക്കാരത്തോടെ …, എന്റെ ശിരസ്സ് ലക്ഷ്യമാക്കി ഉയര്‍ന്നുതാണു ….!

”അമ്മേ ….!”, അലറി വിളിച്ചുകൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു …, ശരീരം മുഴുവന്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു …, ഹ്രദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു …, ശാസോച്വാസം .., ഉച്ചസ്ഥായിയിലായിരിക്കുന്നു …, ജീവശ്വാസം കിട്ടാനാകാതെ …., എന്റെ ശ്വാസകോശങ്ങള്‍ വിങ്ങിപ്പൊട്ടി …!

കണ്ടത് സ്വപ്നമോ .., യാഥാര്‍ത്ഥമോ ..?എന്നറിയാതെ ഞാന്‍ തരിച്ചു നിന്നു …!
കൂടെയുള്ളവര്‍ തൊട്ടുമുന്നില്‍ ….., കശാപ്പുകത്തിക്കിരയാകുന്നത് .., കണ്ടുകൊണ്ട് .., തന്റെ ഊഴത്തിനായി കാത്തുകിടക്കുന്ന മ്രഗത്തിന്റെ ദൈന്യതയോടെ …, എന്റെ ഊഴവും കാത്ത് നിസ്സഹായനായി ഞാന്‍ കിടന്നു ..!

വരാന്‍ പോകുന്ന ദുര്‍:നിമിത്തങ്ങളുടെ തുടര്‍ച്ചയാണോ ..?, ആ .., സ്വപ്നം ….?.., എന്നെന്റെ മനസ്സ് ശങ്കിച്ച അതെ നിമിഷത്തില്‍ തന്നെ ….,അടിവയറ്റില്‍ നിന്നോരാന്തല്‍ സമ്മാനിച്ചുകൊണ്ട് .., നിശബ്ദതയെ ഭേദിച്ച് …, ക്ലോക്കില്‍ മണി രണ്ടടിച്ചു …!

മണിക്കൂറുകളുടെ ആയുസ്സേയുള്ളൂ …., എന്റെ വിധി തീരുമാനിക്കപ്പെടാന്‍ …!മദ്യത്തിന്റെ ലഹരിയില്‍ ഒട്ടൊന്ന് ഒഴിഞ്ഞുപോയിരുന്ന …, ഭയാശങ്കകള്‍ …, കൂലം കുത്തി .., വീണ്ടും മനസ്സിലേക്കൊഴുകിയെത്തി …!

ഇനിയും ഉണ്ടാകുന്ന ചിന്തകളുടെ കാഠിന്യം .., എന്റെ മനസ്സിനെയും .., ശരീരത്തെയും .., തകര്‍ത്ത് കളയുമെന്നെനിക്ക് തോന്നി ..!അതു താങ്ങാന്‍ ശേഷിയില്ലാതെ …, ഞാന്‍ ആ പകുതി കുടിച്ച മദ്യത്തിന്റെ ബാക്കി കൂടി എന്റെ വായിലേക്ക് കമഴ്ത്തി …!

മനസ്സിന്റെ ടെന്‍ഷന്‍ ലഘൂകരിക്കാന്‍ അതിനെ കഴിയൂവെന്നെനിക്ക് തോന്നി …!, സമയത്തിന്റെ തടസ്സം .., വികാരം മറികടന്ന നിമിഷമായിരുന്നുവത് ..!

ആദ്യം കുടിച്ചപ്പോള്‍ തോന്നിയ എരിച്ചില്‍ .., ഇപ്പോള്‍ തോന്നാത്തതില്‍ എനിക്ക് അത്ഭുതം തോന്നിയെങ്കിലും …, അടുത്ത നിമിഷത്തില്‍ തന്നെ അതു മാറി ….; അതിനേക്കാള്‍ വലിയ കനലാണല്ലോ …, മനസ്സില്‍ കിടന്ന് എരിയുന്നത് ..!

മദ്യത്തിന്റെ മാസ്മരിക ശക്തി എന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു .., എങ്ങു നിന്നോ ഒരു ധൈര്യം മനസ്സില്‍ സംഭരിക്കപ്പെടുന്നതായി എനിക്കനുഭവപ്പെട്ടു ..! ഞരമ്പുകള്‍ക്കും .., ശരീരത്തിന് മുഴുവനായും ഒരുണര്‍വ്വ് ലഭിച്ചു .., മദ്യത്തിന്റെ ലഹരിയാകുന്ന ധൈര്യം .., എന്റെ രക്തത്തിലൂടെ .., സിരകളിലൂടെ .., ശരീരം മുഴുവന്‍ വ്യാപിച്ചു .., ആത്മവിശ്വാസത്തിന്റെ ഒരു വലിയ ചങ്ങാടം .., എന്റെ മനസ്സിന്റെ തീരത്തടുക്കുന്നു .., ആ .., ഉണര്‍വ്വില്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു …!

”വരട്ടെ …, വരുമ്പോലെ കാണാം …..;നീ ധൈര്യമായിരിക്ക് …, ഒന്നും തന്നെ സംഭവിക്കുകയില്ല .. , നിന്റെ ഭയപ്പാടെല്ലാം .., ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയു …, , എല്ലാം നിന്റെ തോന്നല്‍ മാത്രമാണ് ..!”

സംഭരിച്ച ആ ഊര്‍ജത്തില്‍ എന്റെ മനസ്സ് ശാന്തമാവുകയായിരുന്നു …., ലഹരി തന്ന ഉറക്കം എന്റെ കണ്‍പോളകളെ തഴുകിത്തുടങ്ങി .., നിദ്ര അതിന്റെ മഹാകയത്തിലേക്ക് എന്നെ കൂട്ടികൊണ്ട് പോയി …!

ദൂരയാത്ര കഴിഞ്ഞുവന്ന് .., അല്പം പോലും വിശ്രമിക്കാതെ ജോലിക്ക് പോകേണ്ടി വന്നവന്റെ അവസ്ഥയായിരുന്നു .., ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ .., എനിക്കനുഭവപ്പെട്ടത്..!ശരീരവും .., മനസ്സും .., ആകെ ഉഴുതുമറിച്ചിട്ടിരിക്കുന്നതുപോലെ …, സന്ധി ബന്ധങ്ങളില്‍ എല്ലാം വേദന …, മനസ്സ് മുഴുവന്‍ അകാരണമായൊരു ഭയം .., ഒരു ഉത്സാഹവുമില്ല .., ആകെ ഒരു അസ്വസ്ഥത എന്നെ വലയം ചെയിതിരിക്കുന്നു .., വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞതായി എനിക്ക് തോന്നി …മദ്യം തന്ന താല്‍കാലിക ധൈര്യമെല്ലാം മനസ്സില്‍ നിന്നും ചോര്‍ന്നു പോയിക്കഴിഞ്ഞിരിക്കുന്നു ..!

ഒരു വിധത്തില്‍ പ്രഭാത കൃത്യങ്ങളെല്ലാം നിര്‍വ്വഹിച്ച് .., ഞാന്‍ ആശുപത്രിയിലേക്ക് യാത്രയായി …, വിറയ്ക്കുന്ന കാലടികളോടെയാണ് .., ഞാന്‍ ലാബ് ലക്ഷ്യമാക്കി നടന്നത് .., ചാരം മൂടിയ മനസ്സിനുള്ളില്‍ …., എവിടെയോ .., പ്രത്യാശയുടെ ഒരു നേരിയ കണിക ഞാന്‍ കാണുന്നുണ്ടായിരുന്നു ….!”എനിക്കൊന്നും വരില്ലായെന്ന് ..”!

ലാബിനു മുന്നില്‍ നല്ല തിരക്കായിരുന്നു …, പലതരം ആവശ്യങ്ങള്‍ക്കായി വന്നവര്‍ അവിടെ കൂടി നില്‍ക്കുന്നുണ്ടായിരുന്നു …!, റിസള്‍ട്ട് വാങ്ങാന്‍ വന്നവരും .., കൊടുക്കാന്‍ വന്നവരും ..; കൂടാതെ രാവിലെ ആയിരുന്നതിനാലും ….!

ആകപ്പാടെ ശബ്ദയാനമായ അന്തരീക്ഷം .., ലാബിനു മുന്നില്‍ നില്‍ക്കുന്ന ഒരു വാര്‍ഡന്‍ .., ഈ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട് .., സാധിക്കാതെയാകുമ്പോള്‍ കയര്‍ക്കുന്നുമുണ്ട് ..,യാതൊരു ദാക്ഷിണ്യവും .., ഇല്ലാത്ത തരത്തിലുള്ള വാക്കുകളാണ് അയാള്‍ പ്രയോഗിക്കുന്നത് .., ആ ..,ആക്രോശങ്ങള്‍ .., കേട്ടുനില്‍ക്കുന്നവര്‍ക്ക് വെറുപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നു …, പക്ഷെ …, ആര്‍ക്കും തന്നെ പ്രതികരിക്കാന്‍ ധൈര്യമില്ല .., കാരണം …, ഇത് സര്‍ക്കാര്‍ ഹോസ്പിറ്റല്‍ ആണ് …, ഇവിടെ ഇവര്‍ പറയുന്നതാണ് ന്യായം .., എതിര്‍ത്തു സംസാരിച്ചാല്‍ .., ചിലപ്പോള്‍ വന്ന കാര്യം … അനന്തമായി ദീര്‍ഘിച്ചുപോയെന്നും വരാം ..!

സാധാരണ പാവങ്ങള്‍ ആണല്ലോ …, ഇവിടേക്ക് വരുന്നത്.., അതിനാല്‍ എന്തു ചെയ്താലും …, പറഞ്ഞാലും …, ആരും തിരിച്ചു ചോദിക്കില്ലെന്നുള്ള ധൈര്യം ജീവനക്കാര്‍ക്കുമുണ്ടാകും …!

ഒരു വിധേനെയാണ് .., തിരക്കിനിടയിലൂടെ .., ഞാന്‍ .., ലാബിനു മുന്നിലുള്ള കൌണ്ടറിലെത്തിയത് …!അവിടെയുണ്ടായിരുന്ന .., കറുത്ത് കുറുകിയ .., ആ നേഴ്‌സിന്റെ അടുത്ത് ഞാനാ കുറിപ്പ് കൊടുത്തു . അവര്‍ എന്റെ മുഖത്തെക്കൊന്ന് സൂക്ഷിച്ചു നോക്കിയതിനു ശേഷം .., റിസള്‍ട്ട് എടുക്കാനായി അകത്തേക്ക് പോയി .., ഇന്നലെ ഞാന്‍ ബ്ലഡ് കൊടുക്കാന്‍ വന്നപ്പോള്‍ .., അവിടെയുണ്ടായിരുന്ന നേഴ്‌സ് തന്നെയായിരുന്നൂവത് …!

എന്റെ ഹൃദയം പടാ ..,പടാന്ന് മിടിക്കുവാന്‍ ആരംഭിച്ചു .., ഹൃദയം വിങ്ങി പൊട്ടുന്നപോലെ ., ഓടിക്കിതച്ചു വന്ന് .., അണക്കുന്ന പോലെ …, എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം അടുത്തുള്ളവര്‍ക്കും .., കേള്‍ക്കാമെന്നിനിക്ക് തോന്നി …!

റിസള്‍ട്ടും .., കൈയ്യില്‍ പിടിച്ച് അവര്‍ വരുന്നത് കണ്ടപ്പോള്‍ …ഉല്‍ക്കണ്ടകൊണ്ട് .., എന്റെ ഹൃദയം പൊട്ടിത്തെറിക്കുമോ …., എന്നെനിക്ക് തോന്നി .., മനസ്സ് രണ്ട് ചേരിയായി നിന്ന് യുദ്ധം ചെയ്യുകയാണ് …, ഒരു വശത്ത് ഒന്നും സംഭവിക്കുകയില്ലെന്നുള്ള വിശ്വാസം …!, മറുവശത്ത് എല്ലാം കഴിഞ്ഞുവെന്നുള്ള തോന്നല്‍ .., രണ്ടും തുല്യ ശക്തിയോടെ പൊരുതുകയാണ് …!, ജീവിത വിധിയറിയാന്‍ …..; നിമിഷങ്ങള്‍ മാത്രം ….!ജിത്‌നാസയുടെയും …, ഭയത്തിന്റെയും …, അതിപ്രസരം താങ്ങാനാകാതെ …, എന്റെ ശരീര കോശങ്ങള്‍ എല്ലാം പൊട്ടിച്ചിതറുമോ ….?എന്നു ഞാന്‍ ഭയപ്പെട്ടു ..!

”ആരാണ് ജോണ്‍ ‘?

”ഞാനാണ് ..!”, എന്നുറക്കെ പറഞ്ഞെങ്കിലും ..,ശബ്ദം തൊണ്ടയില്‍ നിന്നും പുറത്തെക്കുവന്നില്ല …, ഒരു നിമിഷം എന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കിയതിനു ശേഷം .., അവര്‍ ഉച്ചത്തില്‍ പറഞ്ഞു …!

”നിങ്ങള്‍ക്ക് എയിഡ്‌സാണ്…..!”

ഒരു വെള്ളിടി …, ഒരു ഇടിനാദം .., ഒരു മുഴക്കം….., കൂടം കൊണ്ട് തലക്കു പിന്നില്‍ ..,,ആരോ ആഞ്ഞടിച്ച അനുഭവം …., ആകാശം എന്റെ തലയിലേക്ക് ഇടിഞ്ഞു വീണിരിക്കുന്നു …!തലക്കുള്ളില്‍ ഇടിമുഴക്കങ്ങളുടെ ഘോര ശബ്ദങ്ങള്‍ മാത്രം …!തീവണ്ടിയുടെ ചൂളം വിളി പോലെ കഠോരമായ ശബ്ദഘോഷങ്ങള്‍ .., മിന്നല്‍ പിണരുകള്‍ കണക്കെ മസ്തിഷ്‌ക്കത്തിനുള്ളില്‍കൂടി .., അങ്ങോട്ടും .., ഇങ്ങോട്ടും പായുന്നതായി എനിക്ക് തോന്നി …, മുള്‍ക്കിരീടം കൊണ്ട് .., ഹൃദയത്തെ ഞെരിക്കുന്നത് പോലെ …, കൂര്‍ത്ത മുള്ളുകള്‍ .., ഹൃദയത്തില്‍ തറഞ്ഞു കയറുമ്പോള്‍ …, ജീവന്‍ നുറുങ്ങുകയാണ് .., ഹൃദയ മുറിവുകളില്‍ കൂടി രക്തം ചീറ്റുകയാണ് …!

എല്ലാ ശബ്ദഘോഷങ്ങളും പൊടുന്നനെ നിലച്ചു .., ചെവിക്കുള്ളില്‍ ഒരു മൂളല്‍ മാത്രം മുഴങ്ങിക്കൊണ്ടിരിക്കുന്നു …., ഈ പ്രപഞ്ചം മുഴുവന്‍ നിശ്ചലമായതുപോലെ .., കണ്ണുകള്‍ക്ക് മുന്നില്‍ ഒരു മൂടുപടം വന്നണഞ്ഞിരിക്കുന്നു …, ആ നിശബ്ദതയില്‍ …, ഒരു കൂറ്റന്‍ ആണി ..,ശിരസ്സിലേക്ക് .., ആരോ അടിച്ചു കയറ്റുകയാണ് ..!

ഹോ .., ഹോ ..,എന്നുള്ള മുരള്‍ച്ചകള്‍ കേട്ട് .., ഞാന്‍ ഞെട്ടിയുണര്‍ന്നു …, തിരക്കിനു നടുവില്‍ ഉണ്ടായിരുന്ന ഞാന്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., എനിക്ക് ചുറ്റുമുണ്ടായിരുന്ന ആള്‍ക്കൂട്ടം .., വെറുപ്പോടെ നാലുപാടും ഒഴിഞ്ഞുമാറി …!

ജനക്കൂട്ടത്തിനു നടുവില്‍ …., അപ്രതീക്ഷിതമായി വന്നുപെട്ട പുഴുത്ത പട്ടിയെ കണ്ടതുപോലെയാണ് …, ആള്‍ക്കൂട്ടം നാലുപാടും നിരങ്ങി നീങ്ങിയത് …, എല്ലാവരുടേയും മുഖത്ത് വെറുപ്പിന്റെയും .., ഭയത്തിന്റെയും നിഴല്‍പ്പാടുകള്‍ ഞാന്‍ കണ്ടു …!എന്നെ നോക്കി എല്ലാവരും പരസ്പരം കുശു കുശുക്കുന്നു …!

” .യോ ലേകേ ജാവോ..’!…, ..,കുറിയ ആ സ്ത്രീയുടെ ആക്രോശം എന്നെ ഞെട്ടിപ്പിച്ചു ..
കറുത്ത് …, ദൃംക്ഷട്ടങ്ങള്‍ നീണ്ട് .., നാവില്‍ നിന്നും ചോരയൊലിപ്പിച്ചുകൊണ്ടുനില്‍ക്കുന്ന …, ഒരു ഭീകര സ്വതമാണ് .., അവരെന്നിനിക്ക് തോന്നി …!ആ കൈയ്യില്‍ നീട്ടി പിടിച്ചിരിക്കുന്ന .., എന്റെ വിധി ഫലകം കണ്ട് ഞാന്‍ നടുങ്ങിപ്പോയി ….!

അവരുടെ മുഖം നിറയെ പുച്ഛമായിരുന്നു …, എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി …, വിറയ്ക്കുന്ന കൈകളോടെ ഞാനാ റിസള്‍ട്ട് വാങ്ങി …!, എന്റെ ഹൃദയം നിശബ്ദമായി അവരോട് ചോദിച്ചു …!

”എന്തിനാണ് ഇത്രയും ക്രൂരത എന്നോട് കാണിച്ചത് …?,. ഒരു മെഡിക്കല്‍ എത്തിക്‌സിനും .., എന്തിന് മനസ്സാക്ഷിയുള്ള …, ആര്‍ക്കും ചേരാത്തതാണ് .., നിങ്ങള്‍ ഇപ്പോള്‍ ചെയിതത് .., ഒരാള്‍ HIV പോസ്സറ്റീവ് ആണെന്നിരിക്കെ …; അത് ആരെയും അറിയിക്കാതെ …, രോഗിയോട് പോലും പറയാതെ …, നേരിട്ട് ഡോക്ടറുടെ കൈയില്‍ എത്തിക്കുകയാണ് വേണ്ടത് .., ഡോക്ടറാണ് ഒരു കൌണ്‍സിലറെപ്പോലെ …, ആ കര്‍മ്മം നിര്‍വ്വഹിക്കേണ്ടതും …., നിര്‍വ്വഹിക്കുന്നതും ..!

എത്ര മനോധൈര്യമുള്ള …, മനുഷ്യനാണെങ്കില്‍കൂടിയും …, മരണം മുന്നില്‍ നിന്ന് പ്രഘോഷിക്കപ്പെട്ടാല്‍ ..; തകര്‍ന്നു പോവുക തന്നെ ചെയ്യും …, ഇതൊന്നും പാലിക്കാതെയാണ് .., നിങ്ങളിത് ചെയ്തത് ….!,അതില്‍ നിങ്ങള്‍ അനുഭവിച്ച ക്രൂരമായ ആനന്ദമുണ്ടല്ലോ …, അതിന്റെ പാപഭാരം …, എത്ര വലുതായിരിക്കും .., എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ …?, അറിഞ്ഞുകൊണ്ട് ഒരു മനുഷ്യന്റെ വേദനയില്‍ ആനന്ദിക്കുക .., അവനെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിടുക .., ദൈവം നിങ്ങളോട് പൊറുക്കട്ടെ ..!”

ഈ വികാര വിക്ഷോഭങ്ങള്‍ .., എന്റെ മനസ്സില്‍ കിടന്ന് വിങ്ങുക മാത്രമാണ് ഉണ്ടായത് .., പ്രതികരിക്കുവാനുള്ള ശേഷി എന്നില്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു …!

ആളുകളുടെ തുറിച്ചു നോട്ടം മുഴുവന്‍ എന്നിലായിരുന്നു .., ഭൂമി പിളര്‍ന്ന് .., പാതാളത്തിലേക്ക് താഴ്ന്ന് പൊയെങ്കിലെന്ന് നാനാശിച്ച നിമിഷങ്ങള്‍ ..,ആരും കാണാത്ത .., ശ്രദ്ധിക്കപെടാത്ത .., ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലേക്ക് ഓടിയോളിക്കാനായി .., എന്റെ മനസ്സാഗ്രഹിച്ചു …!എന്നാല്‍ എന്റെ കാലുകള്‍ക്ക് കൂച്ച് വിലങ്ങിട്ടിരിക്കുന്നു .., മനസ്സിന്റെ ആഗ്രഹത്തെ .., പ്രാവര്‍ത്തീകമാക്കാന്‍ കഴിയാത്ത വിധം .., ശരീരം ബലഹീനമായി ..!

ശരീരം തളരുകയായിരുന്നുവെങ്കിലും .., വിറയ്ക്കുന്ന കാലടികളോടെ .., ഞാനാള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു വിധത്തില്‍ പുറത്തു കടന്നു …, എനിക്കോക്കാനം വരുന്നതായി അനുഭവപ്പെട്ടു …,ശരീരം അസാധാരണമായി വിയര്‍ത്തു തുടങ്ങി …, കക്കൂസില്‍ പോകാനും .., മൂത്രമൊഴിക്കാനും .., ശരീരം വെമ്പി …, കുഴഞ്ഞു മറിഞ്ഞ .., ശാരീരിക പ്രവര്‍ത്തനങ്ങള്‍ .., താളം കണ്ടെത്താനാകാതെ കുഴഞ്ഞു …!എനിക്കൊന്ന് കിടക്കാന്‍ തോന്നി …, എന്ത് ചെയ്യണമെന്നറിയാതെ .., കുഴഞ്ഞുമറിഞ്ഞ .., ശരീരം നിന്ന് വട്ടം ചുറ്റി ..!

ആഞ്ഞു വരുന്ന ഓക്കാനം താങ്ങാനാകാതെ .., ഞാനാ ഓവുചാലിലേക്ക് മുഖം താഴ്ത്തി .., ഓക്കാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ .., ഒന്നും തന്നെ പുറത്തേക്ക് വന്നില്ല .., തികട്ടി തികട്ടി വന്ന ശക്തമായ ആച്ചിലുകള്‍ക്കൊടുവില്‍ .., വായില്‍ നിന്നും മഞ്ഞ നിറത്തിലുള്ള കൊഴു കൊഴുത്ത ഒരു ദ്രാവകം പുറത്തേക്കൊഴുകി .., എങ്കിലും ഉല്‍ക്കടമായ അഭിവാന്ജയോടെ .., ഞാന്‍ വീണ്ടും .., വീണ്ടും …, ശര്‍ദ്ദിക്കാനായി ..,വാ തുറന്ന് പരിശ്രമിച്ചു കൊണ്ടിരുന്നു ….!

എവിടെയെങ്കിലും പോയിരുന്ന് .., ഒന്ന് പൊട്ടിക്കരയുവാനായി .., ഞാന്‍ വെമ്പി ..!അപ്പോഴാണ് …, ആശുപത്രിക്ക് മുന്നില്‍ തന്നെയുള്ള .., ആ ..,ചെറിയ ദേവാലയം എന്റെ ശ്രദ്ധയില്‍പെട്ടത് …!ഉരുകുന്ന ഹ്രദയത്തോടെ ..വേച്ചു ..,വേച്ചു .., ഞാനാ ദേവാലയത്തിനുള്ളിലേക്ക് കടന്നു ചെന്നു ….!

ആളൊഴിഞ്ഞ .., ആ ദേവാലയത്തിലെ ..,ക്രൂശിത രൂപത്തിന്റെ കീഴിലേക്ക് .., ഒരാര്‍ത്തനാദത്തോടെ …, ഞാനലച്ചു വീണു …,ആ കാലുകളില്‍ കെട്ടിപിടിച്ച് ഞാന്‍ പൊട്ടി ..പൊട്ടി ..കരഞ്ഞു …!

ഞാന്‍ ചെയ്ത പാപങ്ങള്‍ക്കും …., പാതകങ്ങള്‍ക്കും .., പ്രാശ്ചിത്തമായി .., ആ .., കാലുകളില്‍ കെട്ടിപിടിച്ച് കരഞ്ഞ് മാപ്പപേക്ഷിച്ചു കൊണ്ടിരിന്നു …!

അങ്ങിനെ എത്ര നേരം …, എനിക്കറിഞ്ഞുകൂടാ .., !, എന്റെ കണ്ണുനീര്‍ വറ്റിപോയിരിക്കുന്നു ..!, ആളുകള്‍ ദേവാലയത്തിനുള്ളിലേക്ക് .. വരികയും .., പോവുകയും ..ചെയ്തുകൊണ്ടിരുന്നു .., ആരെല്ലാം എന്നെ ശ്രദ്ധിച്ചിരുന്നുവോ ..? ഞാനൊന്നും തന്നെ അറിഞ്ഞില്ല …, അല്ലെങ്കിലും മറ്റുള്ള വികാരങ്ങള്‍ എല്ലാം തന്നെ എന്നില്‍ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു …, മരണത്തിന്റെ തണുത്ത കരങ്ങള്‍ .., എന്റെ മുന്നില്‍ കൈകള്‍ വിരിച്ചു നില്‍ക്കുന്നു …, ഞാന്‍ മിഴികള്‍ ഉയര്‍ത്തി .., ആ ക്രൂശിത രൂപത്തിന്റെ മുഖത്തേക്ക് നോക്കി …!

ക്രൂശില്‍ കിടന്ന് ദു;സ്സഹമായ വേദന സഹിച്ച് ജീവന്‍ വെടിയുമ്പോഴും .., മറ്റുള്ളവരുടെ മനസ്സിലേക്ക് …, ആശ്വാസത്തിന്റെയും …, പ്രത്യാശയുടെയും .., പ്രകാശകിരണങ്ങള്‍ .. ബഹിര്‍ഗ്ഗമിപ്പിക്കാന്‍ കഴിഞ്ഞ .., കരുണാമയന്റെ .., ആ …ദിവ്യരൂപം .., എന്റെ മനസ്സിലേക്ക് ഒരു സ്വാന്തനമായി ..,. കടന്നുവന്നു …, ഒപ്പം തന്നെ ആ .., വാക്യവും ….!

”ഞാന്‍ വന്നത് …, നീതിമാന്മാരെത്തേടിയല്ല ….., !പാപികളെ …,തേടിയാണ് ….!”