പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 13) – ബൈജു ജോര്‍ജ്ജ്

390

Untitled-1

ഞാനെഴുന്നേറ്റ് …., ദേവാലയത്തിന് പുറത്തേക്ക് നടന്നു …, , അവിടെയുള്ള ഒരു പൈപ്പില്‍ നിന്നും വെള്ളമെടുത്ത് മുഖമെല്ലാം കഴുകി …;ഡോക്ടറെ കാണുന്നതിനായി ഹോസ്പിറ്റലിലേക്ക് തിരിച്ചു നടന്നു ….!

സമയം മദ്ധ്യാഹ്നമായിരുന്നതിനാല്‍ …, ഡോക്ടറുടെ മുറിയിലെ തിരക്കെല്ലാം ഒഴിഞ്ഞിരുന്നു …!, എന്തോ വായിക്കുകയായിരുന്ന .., അദ്ദേഹത്തിന്റെ മുന്നിലേക്ക് ഞാന്‍ ചെന്നു ..!

കാല്‍പെരുമാറ്റം കേട്ട് മുഖംമുയര്‍ത്തി നോക്കിയ ….; അദ്ദേഹത്തിന്റെ കണ്ണുകള്‍ .., ഒരു നിമിഷം എന്റെ മുഖത്ത് തറച്ചു നിന്നു ….., വളരെ ശാന്തമായ സ്വരത്തില്‍ എന്നോട് പറഞ്ഞു ..!

”ഇരിക്കൂ …!”

ആ കണ്ണുകള്‍ …, എന്റെ മുഖത്തു നിന്നും .., എന്തെല്ലാമോ വായിച്ചെടുക്കുന്നതായി എനിക്ക് തോന്നി ….!, റിസള്‍ട്ട് എന്റെ കൈയ്യില്‍ നിന്നും വാങ്ങി നോക്കിയശേഷം ….., വളരെ മ്രദുവായി എന്നോട് ചോദിച്ചു ….!

”എല്ലാം മനസ്സിലായി ….., അല്ലേ …?”

എന്റെ വിളറി വെളുത്ത മുഖഭാവത്തില്‍ നിന്നും .., അദ്ദേഹം അത് ഉറപ്പിച്ചിരിക്കണം .., എന്നെനിക്ക് മനസ്സിലായി ..

ഞാന്‍ പതുക്കെ തലയാട്ടുക മാത്രം ചെയ്തു ..!

”ജോണ്‍ എന്നാണല്ലേ …, പേര് …?”, എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം തുടര്‍ന്നു ….!

”നോക്കൂ ജോണ്‍ .., വിഷമിക്കേണ്ട എന്നു ഞാന്‍ പറയില്ല …., ജോണ്‍ അനുഭവിക്കുന്ന മാനസീകസംഘര്‍ക്ഷം എനിക്ക് ഊഹിക്കാവുന്നതെയുള്ളൂ …., നമ്മള്‍ ഇപ്പോള്‍ ചെയ്തത് ഒരു പ്രൈമറി ടെസ്റ്റ് ആണ് .., ഈ ടെസ്റ്റ് പോസറ്റീവ് ആയതുകൊണ്ട് നമുക്ക് പൂര്‍ണ്ണമായും ഉറപ്പിക്കാനാകില്ല …!”

ഞാന്‍ അദ്ദേഹത്തെ നോക്കി ….!

ഡോക്ടര്‍ തുടര്‍ന്നു …..’ഇനിയൊരു ടെസ്റ്റ് കൂടിയുണ്ട് .., അതിന്റെ റിസള്‍ട്ട് കൂടി അറിഞ്ഞതിനു ശേഷമേ …, എയിഡ്‌സ് ആണോ …, അല്ലയോ .., എന്ന് ആധികാരികമായി ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ …!”

എന്നെ സമാധാനിപ്പിക്കാനെന്നവണ്ണം .., അദ്ദേഹം ഒന്നുകൂടി പറഞ്ഞു ..!

”ആദ്യ ടെസ്റ്റ് പോസ്സറ്റീവ് ആയി റിസള്‍ട്ട് വന്ന ധാരാളം പേര്‍ക്ക് ..; തുടര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയ സംഭവങ്ങള്‍ ഉണ്ട് …., ആയതിനാല്‍ മന:സാന്നിദ്ധ്യം കൈവിടാതെ ധൈര്യമായിരിക്കുക ..!, ഒരു പക്ഷെ .., പോസറ്റീവ് ആണെങ്കില്‍ത്തന്നേയും .., ചിട്ടയായ ജീവിത രീതികള്‍ കൊണ്ടും .., മരുന്നുകള്‍ കൊണ്ടും …,നമുക്കീ രോഗത്തെ നിയന്ത്രിച്ച് നിറുത്താവുന്നതെയുള്ളൂ …!, എന്നാല്‍ ശരി ജോണ്‍ …, നമുക്ക് അടുത്ത ടെസ്റ്റ് കൂടി നോക്കാം …, അതിനുശേഷം ഭാവി പരിപാടികള്‍ എന്താണെന്ന് വെച്ചാല്‍ .., തീരുമാനിക്കാം …., പിന്നെ ജോണിന് ഇപ്പോഴുള്ള പനിക്ക് .., ഞാന്‍ ചില മരുന്നുകള്‍ കുറിച്ച് തരുന്നുണ്ട് …, അത് കഴിച്ചാല്‍ മാറിക്കോളും …!

”ഈ പനിക്ക് എയിഡ്‌സുമായി ബന്ധമൊന്നുമില്ല .., പിന്നെ ജോണ്‍ റെഡ് സ്ട്രീറ്റില്‍ പോയിരുന്നു …,എന്നതു കൊണ്ടാണ് ഒരു സംശയ നിവാരണത്തിനായി ..HIV ടെസ്റ്റ് ജോണിനെക്കൊണ്ട് ചെയ്യിച്ചത് .., അതേതായാലും നമ്മുക്ക് മുന്‍കൂട്ടി അറിയുന്നതിനിടയാക്കി ..”

”സാറിനോട് .., ഒരപേക്ഷ ഉണ്ടായിരുന്നു ….?

”എന്താണ് ..ജോണ്‍ ..?

”ഇനിയുള്ള ടെസ്റ്റ് ഈ ലാബില്‍ വേണ്ട സര്‍ …, പുരത്തെവിടെക്കെങ്കിലും എഴുതി തന്നാല്‍ നന്നായിരുന്നു ….!”

”എന്തു പറ്റി …..”?

”ഒന്നുമില്ല .., സര്‍ …’!

”കാരണം പറയൂ ജോണ്‍ ….?”

ഞാന്‍ അദ്ദേഹത്തോട് …. എനിക്കവിടെ നേരിടേണ്ടിവന്ന കടുത്ത മാനസീകവ്യഥയെപ്പറ്റി സൂചിപ്പിച്ചു …!

ഞാന്‍ പറഞ്ഞു തീരുന്നതിനുള്ളില്‍ .., അദ്ദേഹം മുന്നിലുണ്ടായിരുന്ന ഇന്റര്‍ കോമില്‍ .., ഏതോ നമ്പര്‍ ഡയല്‍ ചെയ്തു …, ആ മുഖം കോപം കൊണ്ട് വിറക്കുന്നത് ഞാന്‍ കണ്ടു ….!

”ആരാണ് ലാബ് ഡ്യൂട്ടി നേഴ്‌സ് ..?, അവരോട് എന്റെ മുറിയിലേക്ക് വരാന്‍ പറയൂ ..!”
അദ്ദേഹം റിസിവര്‍ ക്രോടിലെക്ക് എറിയുകയായിരുന്നു ….!…, വെളുത്ത ആ മുഖം കോപം കൊണ്ട് കൂടുതല്‍ ചുവന്നിരിക്കുന്നു ..!

അല്പ സമയത്തിനുള്ളില്‍ .., കറുത്ത് കുറുകിയ ആ നേഴ്‌സ് ..,വാതില്‍ തുറന്നുകൊണ്ട് .., ഡോക്ടറുടെ ക്യാബിനില്‍ പ്രവേശിച്ചു ….!

”നിങ്ങള്‍ക്ക് .., എവിടെ നിന്നാണ് നഴ്‌സിംഗ് സെര്‍ട്ടിഫിക്കറ്റ് ലഭിച്ചത് …? ഒരു രോഗിയോട് എങ്ങിനെ പെരുമാറണം എന്ന് നിങ്ങള്‍ക്കറിയില്ലേ …?”

വിളറി വെളുത്ത ആ മുഖത്ത് ഭയം വ്യക്തമായി ഞാന്‍ കണ്ടു …

”ഞാന്‍ ചോദിച്ചതു കേട്ടില്ലേ …, എവിടെ നിന്നാണ് നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ..?, പഠിച്ചു ജയിച്ചതോ …?, അതോ പണം കൊടുത്തു വാങ്ങിയതോ ..?

”എന്തു പറ്റി ഡോക്ടര്‍ …?” , അവര്‍ വിക്കികൊണ്ടാണ് അങ്ങിനെ ചോദിച്ചത് …!

” എന്ത് പറ്റി എന്നത് …, ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിക്കണമോ …?, പൂര്‍ണ്ണമായും സ്ഥിതീകരിക്കാതെ …;ഒരു രോഗ ലക്ഷണവുമായി വരുന്ന .., ഒരാളെ അധിക്ഷേപിക്കാന്‍ .., നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു …?, എത്ര വലിയ തെറ്റാണ് നിങ്ങള്‍ ചെയ്‌തെന്നറിയുമോ …?, ഒരു പ്രോഫഷനെ ..,. നിങ്ങള്‍ ചീറ്റു ചെയ്തു .., ഒരു നേഴ്‌സിന്റെ എത്തിക്‌സിനു ചേരാത്ത തരത്തിലാണ് .., നിങ്ങള്‍ പ്രവര്‍ത്തിച്ചത് .., ഒരു രോഗിയോട് അല്ലെങ്കില്‍ രോഗ ലക്ഷണവുമായി വരുന്ന ഒരാളോട് .., എങ്ങിനെ പെരുമാറണം എന്ന് നിങ്ങള്‍ പഠിച്ചിരിക്കണം …!, എന്താ ..?അതൊന്നും പഠിപ്പിക്കുന്നില്ലേ .., നിങ്ങളുടെ നേഴ്‌സിംഗ് പഠന കാലത്ത് …..?, ഉണ്ടോ ..?

”ഉണ്ട് .., ഡോക്ടര്‍ …!”

”പിന്നെ എന്തുകൊണ്ടാണ് .., നിങ്ങള്‍ അങ്ങിനെ പെരുമാറിയത് ….?”

”സര്‍ …, സര്‍ …, അത് …., അത് ….!”
\
”ഗിവ് മി ദി ആന്‍സര്‍ ….!”

”സോറി .., സര്‍ .., പെട്ടെന്ന് അറിയാതെ ….!”

”സ്റ്റോപ്പ് ദി നോണ്‍സെന്‍സ് …, നിങ്ങള്‍ ധരിച്ചിരിക്കുന്ന ഈ വെള്ള വസ്ത്രത്തിന്റെ പവിത്രത നിങ്ങള്‍ക്ക് മനസ്സിലാകുമോ .., പരിശുദ്ധിയുടെയും … നൈര്‍മല്യത്തിന്റെയും .., പര്യായമാണത് .., മാലാഖമാരെപ്പോലെയാകണം .., ആതുരശുശ്രൂക്ഷകര്‍ .., !
”ഇതൊരു കടമയായി കാണുന്നതിലുപരി .. , മറ്റുള്ളവരെ മനസ്സിലാക്കുവാനും .., ശുശ്രൂക്ഷിക്കാനും .., ഉള്ള ഒരു മനസ്സുള്ളവര്‍ക്കെ .., ഈ ജോലിയുമായി ഇണങ്ങുവാന്‍ സാധിക്കൂ ..!, നിങ്ങള്‍ക്ക് അതിനുള്ള താല്പര്യം ഇല്ലെങ്കില്‍ …, പിന്നെ എന്തിനാണ് .., പവിത്രമായ ഈ പ്രൊഫഷന്റെ മഹത്ത്വം കളയുന്നതിനുവേണ്ടി .., പറ്റിപിടിച്ചിരിക്കുന്നത് …?”

‘സോറി സാര്‍ .., ഇനിയൊരിക്കലും ,…., ഞാനിതാവര്‍ത്തിക്കില്ല ….!”

”ഡോണ്ട് സെ സോറി …, ! ഒരാളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയിട്ട് .., ക്ഷമ പറയുന്നതില്‍ എന്താണ് അര്‍ഥം …?”

ഡോക്ടര്‍ ഫോണിലൂടെ വീണ്ടും .., ആര്‍ക്കോ നിര്‍ദ്ദേശം കൊടുത്തു …!

”കം ഇമ്മീടിയറ്റ്‌ലി റ്റു മൈ ഓഫീസ് ..!”

അല്പ സമയത്തിനുള്ളില്‍ മദ്ധ്യവയ്‌സ്‌കയായ ഒരു സ്ത്രീ ഡോക്ടറുടെ മുന്നില്‍ വന്ന് വളരെ ബഹുമാനത്തോടെ …, നമസ്‌ക്കരിച്ചു …!

”ആഞ്ജലീന …, സസ്‌പെന്‍ഡ് ദിസ് നേഴ്‌സ് വിത്ത് ഇമ്മീടിയെറ്റ് എഫെക്റ്റ് …!, റിപ്പോര്‍ട്ട് .., ഞാന്‍ പിന്നാലെ കൊടുത്തയക്കാം ….!”

”ശരി സാര്‍ .., !”, എന്തിനാണെന്ന് പോലും ചോദിക്കാതെ അവര്‍ പുറത്തേക്ക് പോയി ..!

”ഡോക്ടര്‍ .., എന്നോട് ക്ഷമിക്കണം …!” ഒരു രോദനമായി മാറി കഴിഞ്ഞിരുന്നു …, നേഴ്‌സിന്റെ സ്വരം ..’

”ഗെറ്റ് ഔട്ട് .., മൈ റൂം …”!

ഡോക്ടറുടെ .., രോക്ഷത്തില്‍ …, ഞാനും .., അവരും .., ഒരുപോലെ ഞെട്ടിപ്പോയി .., ഒന്ന് രണ്ടു നിമിഷത്തോളമെടുത്തു …, ; ഡോക്ടര്‍ ..,പഴയ ഭാവം കൈവരിക്കുന്നതിന് …!

”ഐ ആം റിയലി സോറി .., ജോണ്‍ …, നിങ്ങള്‍ക്ക് നേരിട്ട മനോവിഷമത്തിനു .., ഞാന്‍ ക്ഷമ ചോദിക്കുന്നു …!”

”ഇല്ല സാര്‍ .., ഞാനതപ്പോഴേ …, മറന്നു കഴിഞ്ഞു ..!”, നിര്‍വ്വികാരമായിരുന്നു .., എന്റെ ഉത്തരം .

”ഇങ്ങനത്തെ ചിലരാണ് .., ഞങ്ങളുടെ പ്രൊഫെഷന് മാനക്കേടുണ്ടാക്കി വെക്കുന്നത് …, പിന്നെ ..ജോണ്‍ നമുക്ക് അടുത്ത ടെസ്റ്റും ചെയ്തു നോക്കാം …”വെസ്റ്റേണ്‍ ബ്ലോട്ട് ”(WESTERN BLOT )എന്നാണതിന്റെ പേര് …’; ആദ്യ ടെസ്റ്റ് പോസ്സറ്റീവ് ആണെങ്കില്‍ ..; ഈ ടെസ്റ്റില്‍ കൂടിയാണ് അതിനെ സാധൂകരിക്കുന്നത് ……!

ആയതിനാല്‍ ഇപ്പോള്‍ അനാവശ്യ ചിന്തകളെല്ലാം .., മനസ്സില്‍ നിന്നൊഴിവാക്കുക …, പിന്നെ ഈ ടെസ്റ്റ് ചെയ്യുന്നതിനു മുന്‍പ് .., ഡോക്ടര്‍ ഫിലിപ്പിനെയൊന്നു കാണണം …, സൈക്കാട്രി വിഭാഗത്തിലാണ് അദേഹമുള്ളത് …, ഞാന്‍ വിളിച്ചു പറയാം .., ജോണ്‍ ഇപ്പോള്‍ തന്നെ അങ്ങോട്ട് പോയിക്കൊള്ളൂ …, പിന്നെ അദ്ദേഹം നല്ലൊരു കൌണ്‍സിലര്‍ കൂടിയാണ് .., ജോണിന്റെ പലതരത്തിലുള്ള സംശയങ്ങളെ ദുരീകരിക്കുവാനും .., ആത്മധൈര്യം പകര്‍ന്നു തരുവാനും .., അദേഹത്തിനു കഴിയും ……, ഇത് ഞാന്‍ പറയുന്നത് ജോണ്‍ ഒരു രോഗിയാണ് എന്ന് തീര്‍ച്ചപ്പെടുത്തിയത് കൊണ്ടൊന്നുമല്ല .., ആദ്യ ടെസ്റ്റ് പോസ്സറ്റീവ് ആയതുകൊണ്ട് .., നമുക്കതിനുള്ള സാദ്ധ്യത തള്ളികളയാനാകില്ല .., അതിനാല്‍ ആധികാരികമായ ചില വസ്തുതകള്‍ ജോണ്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് …, ഈ വരിയില്‍ തന്നെ ഏറ്റവും അവസാനത്തെ മുറിയാണ് അദ്ദേഹത്തിന്റെത് ….”!

ലാബില്‍ ചെന്ന് .., ടെസ്റ്റ് കൊടുത്ത് .., ഞാന്‍ ഡോക്ടര്‍ ഫിലിപ്പിന്റെ മുറി ലക്ഷ്യമാക്കി നീങ്ങി ….!

വളരെ വിശാലമായ മുറിയുടെ ഒരറ്റത്ത് ഇട്ടിരിക്കുന്ന ടേബിളിനു പിന്നിലായി .., ഏകദേശം അന്‍പത് വയസ്സിനോടടുത്ത പ്രായമുള്ള ഒരു മദ്ധ്യവയസ്‌കന്‍ ഇരുന്നിരുന്നു ..!

ഡോക്ടര്‍ ഫിലിപ്പ് …, തലയുടെ മുക്കാല്‍ പങ്കും നരച്ച മുടിയും .., ഫ്രഞ്ച് താടിയും .., ഉള്ള ആ മുഖത്തെ ആഡത്വം ഏറ്റുന്നതു പോലെ .., കട്ടിയുള്ള ഫ്രയിമോടുകൂടിയ ഒരു കണ്ണടയും ഉണ്ടായിരുന്നു …!

കാല്‍പെരുമാറ്റം കേട്ട് തലയുയര്‍ത്തിനോക്കിയ .., അദ്ദേഹം …, സംശയിച്ചു നിന്ന എന്നെ കൈമാടി വിളിച്ചു .., അദേഹത്തിനു മുന്നിലുള്ള ഒരു കസേര ചൂണ്ടി കാണിച്ചുകൊണ്ട് എന്നോട് ഇരിക്കുവാന്‍ പറഞ്ഞു .., മാസ്മരശക്തിയുള്ള ആ .., കണ്ണുകള്‍ എന്റെ മനസ്സിനുള്ളിലേക്ക് ചുഴ്ന്നിറങ്ങി .., എല്ലാം വായിച്ചെടുക്കുകയായിരുന്നു ……!
വളരെ പതിഞ്ഞതെങ്കിലും .., ഉറച്ച സ്വരത്തില്‍ .., അദ്ദേഹം എന്നോട് ചോദിച്ചു …!

”ജോണ്‍ എന്തു ചെയ്യുന്നു …?”

” ഞാന്‍ .., ഇവിടെ ചെറിയൊരു ബിസ്സിനെസ്സ് ചെയ്യുകയാണ് …; സാര്‍ ..,!”

”എന്തു ബിസ്സിനെസ്സ് ..”?

”ഹോം ഫുഡ് സപ്ലൈ …’!

”താമസം …?”

”ഇവിടെ അടുത്തു തന്നെയാണ് …!”

”വീട്ടില്‍ .., ആരൊക്കെയുണ്ട് …?”

”അമ്മയും .., ഒരു സഹോദരിയും .., ഉണ്ട് …, എല്ലാവരും നാട്ടില്‍ തന്നെയാണ് ….!”

”അപ്പോള്‍ .., ജോണ്‍ ഇവിടെ ഒറ്റക്കാണ് താമസം …!”

”അതെ ..സാര്‍ ..!”, ഒരു നിമിഷത്തെ നിശബ്ധതക്ക് വിരാമമിട്ടുകൊണ്ട് .., അദ്ദേഹം തുടര്‍ന്നു …..!

”ജോണിന് എന്താണെന്ന് ഒരു ഏകദേശ രൂപം മനസ്സിലായിക്കാണുമല്ലോ …?”

”ഉവ്വ് .., സാര്‍ ..”!

”ഇവിടെ നടന്ന ആദ്യ ടെസ്റ്റില്‍ നാം HIV പോസറ്റീവ് റിസള്‍ട്ട് ആണ് കണ്ടത് .., എന്നിരുന്നാലും അത് അവസാനമല്ല .., ഇനിയും ഒരു ടെസ്റ്റ് കൂടി നമുക്ക് ചെയ്യുവാനുണ്ട് .., അതിന്റെ റിസള്‍ട്ട് കൂടി അറിഞ്ഞതിനു ശേഷമേ .., ഈ രോഗമുണ്ടോ .., എന്ന് സ്ഥിതീകരിക്കുവാന്‍ സാധിക്കുകയുള്ളൂ …, അങ്ങിനെ ആവാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാമെങ്കിലും ….!

എന്നിരുന്നാലും ആദ്യ ടെസ്റ്റ് പോസറ്റീവ് ആയതുകൊണ്ട് .., എന്താണ് ഈ രോഗം എന്നതിനെക്കുറിച്ച് ഒരു വിശദീകരണം നല്‍കുവാനും .., ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുന്നതിന് .., ജോണിന്റെ മനസ്സിനെ സജ്ജമാക്കുന്നതിനും .., ഈ രോഗത്തോട് …, അല്ലെങ്കില്‍ രോഗികളോട് ..,സമൂഹത്തിന്റെ കാഴ്ചപ്പാട് ഏതു രീതിയിലായിരിക്കും ….; എന്നതിനെല്ലാറ്റിനേയും കുറിച്ച് ചില വിവരങ്ങളും .., നിര്‍ദേശങ്ങളും നല്‍കുവാനാണ് ഇവിടെ വരുവാന്‍ പറഞ്ഞത് .., ജോണിന് മനസ്സിലാകുന്നണ്ടോ ….?”

”ഉണ്ട് …!”, വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു .., എന്റെ ശബ്ദം പുറത്തക്ക് വന്നത് ..!

”ഗുഡ് …, ഈ രോഗത്തെക്കുറിച്ച് .., ജോണിന് എന്തെങ്കിലും അറിയാമോ …?”

”കുറച്ചെല്ലാം .., അറിയാം .., സര്‍ .., ഈ രോഗം വന്നാല്‍ ഉറപ്പായും മരണം സംഭവിക്കുമെന്നും .., ഇതിനു യാതൊരു വിധത്തിലുള്ള മരുന്നുമില്ലെന്നും …!” , എന്റെ സ്വരം ദുര്‍ബ്ബലമായിരുന്നു …!

ചെറുതായി ഒന്ന് മന്ദഹസിച്ചുകൊണ്ട് …, ആശ്വസിപ്പിക്കും പോലെ .., എന്റെ തോളില്‍ തട്ടി ഡോക്ടര്‍ .., എന്നോട് പറഞ്ഞു …!

”ജോണ്‍ ധരിച്ചുവെച്ചിരിക്കുന്നത്….പകുതി ശരിയാണ് …, പകുതി തെറ്റുമാണ് …, !എന്നുവെച്ച് ഞാന്‍ കുറ്റം പറയുകയല്ല …, സാധാരണ പൊതു ജനങ്ങളുടെ ഇടയിലുള്ള ഒരു ധാരണയാണ് .., ജോണ്‍ ഇപ്പോള്‍ പറഞ്ഞത് .., എന്നാല്‍ ജോണിന്റെ അറിവിലേക്കായി ഞാന്‍ വിശധീകരിക്കാം ..!’

ഒരു നിമിഷത്തെ ഇടവേളക്കുശേഷം അദ്ദേഹം തുടര്‍ന്നു …!

”എച്ച് . ഐ .വി .. അഥവാ എയിഡ്‌സ് എന്നുപറഞ്ഞാല്‍ …, അത് പ്രത്യേകമായ ഒരു രോഗമല്ല .., മറിച്ച് .., പലവിധ രോഗങ്ങളുടെ .., അല്ലെങ്കില്‍ രോഗാവസ്ഥകളുടെ ഒരു കൂടിച്ചേരലാണ് .., എയിഡ്‌സ് വന്നതുകൊണ്ട് ഒരാള്‍ പെട്ടെന്ന് മരിക്കണമെന്നില്ല ..,, ഈ വൈറസ്സുകള്‍ പ്രധാനമായും ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നത് .., നമ്മുടെ ശരീരത്തിന്റെ .., ജന്മനായുള്ള രോഗ പ്രതിരോധ ശേഷിയെയാണ് …!

നമ്മള്‍ ജീവിക്കുന്ന ഈ അന്തരീക്ഷം കോടിക്കണക്കിനു രോഗാണുക്കള്‍ കൊണ്ട് നിറഞ്ഞതാണ് .., അവ നമ്മുടെ ശരീരത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു .., പല വിധത്തില്‍ …,പല തരത്തില്‍ ..; നമ്മള്‍ ശ്വസിക്കുന്ന വായുവിലൂടെ …, നമ്മുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെ …,ത്വക്കിലൂടെ .., ഇങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെ ..!

ഈ ആക്രമണകാരികളായ വൈറസ്സുകളെയെല്ലാം .., തടഞ്ഞു നിറുത്തുന്നത് ..; നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയാണ് …, ആ ശേഷി തകര്‍ക്കപ്പെടുന്ന അവസ്ഥയെയാണ് .., എയിഡ്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ..!

ഇങ്ങനെ നമ്മുടെ പ്രതിരോധശേഷി നശിക്കുമ്പോള്‍ .., അന്തരീക്ഷത്തിലുള്ള പലതരം വൈറസ്സുകള്‍ക്കും .., നമ്മുടെ ശരീരത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ കടന്നു കൂടുവാന്‍ കഴിയും ..,വളരെ നിസ്സാരങ്ങള്‍ ആയിട്ടുള്ള വൈറസ്സുകള്‍ക്കുപോലും ..; നമ്മുടെ ശരീരത്തിന്റെ ഈ നിസ്സഹായാവസ്ഥയില്‍ ഭീകരരൂപികളായിത്തീരുവാന്‍ സാധിക്കുന്നു .., പ്രധിരോധിക്കാന്‍ സൈന്യം ഇല്ലാത്ത രാജ്യത്തെ ആക്രമിക്കുന്നതുപോലെ ….!

അത് പല രൂപത്തിലും ഭാവത്തിലും ആയിരിക്കാം …, പനിയുടെ രൂപത്തില്‍ …, ക്ഷയത്തിന്റെ …രൂപത്തില്‍ .., അങ്ങിനെ മറ്റു പല വിധത്തിലും .., ഇങ്ങനെ നിസ്സാര രൂപികളായ പല രോഗാണുക്കളും .., നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച് .., പലവിധത്തില്‍ രൂപമാറ്റം സംഭവിച്ച് പലവിധ രോഗങ്ങളായി മാറി ഗുരുതരമാകുമ്പോള്‍ ആണ് .., മരണം സംഭവിക്കുന്നത് ..!

ഉദാഹരണത്തിന് .., ഒരു ചെറിയ പനി പിടിപെടുന്നയാള്‍ക്ക് …, ആ പനിക്ക് കാരണമാകുന്ന വൈറസ്സുകളെ ചെറുത്ത് നില്‍ക്കാന്‍ ..; ശരീരത്തിനും .., മരുന്നുകള്‍ക്കും കഴിയാതെ വന്ന് .., പനി അതിന്റേതായ പല രൂപമാറ്റങ്ങളിലൂടെ സഞ്ചരിച്ചു ന്യുമോണിയയായും മറ്റും മാറി അവസാനം ഗുരതരാവസ്ഥയില്‍ രോഗി മരണപ്പെടുന്നു .., ഇത് എയിഡ്‌സ് എന്ന് പറയുന്ന രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ സംഭവിക്കുന്ന ഒരു കാര്യമാണ് …!

മൂര്‍ദ്ധന്യാവസ്ഥ എന്നതുകൊണ്ട് ഉദേശിക്കുന്നത് .., രോഗം തീവ്രമാകുന്ന കാലഘട്ടമാണ് .., ഈ കാലഘട്ടം ഓരോരുത്തരിലും പലവിധത്തിലായിരിക്കും ഉണ്ടാവുക …, ചിലരില്‍ എയിഡ്‌സ് വൈറസ്സ് വര്‍ഷങ്ങളോളം നിര്‍ജ്ജീവമായി കിടന്നതിനു ശേഷമായിരിക്കും പ്രവര്‍ത്തനോന്മുഘമാവുക .., മറ്റു ചിലരില്‍ വളരെ പെട്ടെന്നു തന്നെ അവ ആക്റ്റീവ് ആയിത്തീരുന്നു …, ഈ വകഭേദങ്ങള്‍ തീരുമാനിക്കപ്പെടുന്നത് …, ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും .., മാനസീകരീതികളും .., ജീവിതശൈലികളും …, ജനിറ്റിക് ഘടകങ്ങളില്‍ ..,ഉള്ള വ്യതിയാനങ്ങളും മൂലമാണ് ….!

പക്ഷെ …, നമ്മള്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ഈ രോഗങ്ങളെയെല്ലാം അകറ്റി നിറുത്തി ..,വളരെക്കാലം നമ്മുടെ ജീവിതത്തെ സാധാരണരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാവുന്നതാണ് …!

ചിട്ടയായ ജീവിതം .., ശരിയായ രീതിയിലുള്ള മരുന്നുകള്‍ ..,ക്രമമായ വ്യായാമം .., എന്നിവയെല്ലാം മൂലമാണത് …1 ഇതെല്ലാം ഞാന്‍ ജോണിനോട് വിശദീകരിക്കുന്നത് .., ജോണ്‍ ഇപ്പോള്‍ ഒരു രോഗിയാണെന്ന് തീര്‍പ്പ് കല്പിച്ചിട്ടോന്നുമല്ല …, ഒരു പക്ഷെ .., നിര്‍ഭാഗ്യവശാല്‍ അടുത്ത ടെസ്റ്റും നമുക്ക് എതിരായാലുള്ള ഒരു അവസ്ഥയെക്കുറിച്ച് …, ഞാന്‍ മുമ്പേ ബോധാവാനാക്കുകയാണ് .., അങ്ങിനെയാവാതിരിക്കാന്‍ .., നമക്ക് പ്രാര്‍ഥിക്കാമെങ്കിലും …”! അദ്ദേഹം മേശപ്പുറത്തിരുന്ന ഒരു ഫ്‌ലാസ്‌ക് തുറന്ന് രണ്ടു കപ്പിലേക്ക് ചായ പകര്‍ന്ന് .., ഒന്നെനിക്കു നേരെ നീട്ടി …!

”കുടിക്കൂ ജോണ്‍ !;”

നിശബ്ദമായി ചായ മൊത്തികുടിച്ചുകൊണ്ട് .., അദ്ദേഹം മേശമേല്‍ വിരലുകള്‍ കൊണ്ട് താളം പിടിച്ചു കൊണ്ടിരുന്നു .., ആ ചിന്തകള്‍ വേറേതോ ലോകത്താണെന്ന് എനിക്കു തോന്നി …; ഒരു പക്ഷെ …, ഇനി എന്നോട് എന്താണ് പറയേണ്ടതെന്ന് ആലോചിക്കുകയായിരിക്കും എന്ന് ഞാന്‍ കരുതി …!

രണ്ടു മൂന്ന് നിമിഷം കൊണ്ട് …, ചായ മുഴുവനായും കുടിച്ചു തീരുന്നവരേയും അദ്ദേഹം നിശബ്ദനായിരുന്നു …., ഈ സമയം കൊണ്ട് ഞാനും എന്റെ കപ്പ് കാലിയാക്കി ..!

ഒന്ന് മുരടനക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു ….!

”ജോണിന് ഏതു രീതിയില്‍ ഇത് സംഭവിച്ചുവെന്ന് ഞാന്‍ ചോദിക്കുന്നില്ല …!അത് അപ്രസക്തമാണെങ്കിലും …., എന്റെ അറിവിലേക്കായി ..,,എങ്ങിനെയാണെന്ന് പറയുന്നതില്‍ വിരോധമുണ്ടോ …?”

”ഇല്ല സാര്‍ ..’!

”എങ്കില്‍ പറയൂ ….!”

ഏകദേശം അര മണിക്കൂറിനുള്ളില്‍ .., എന്റെ കഴിഞ്ഞ കാല ജീവചരിത്രം ഞാന്‍ അദേഹത്തോട് പറഞ്ഞു തീര്‍ത്തു .., ഗദ്ഗദം കൊണ്ട് ഇടക്കിടക്ക് എന്റെ സ്വരം മുറിഞ്ഞു പോയിരുന്നു .., എല്ലാം പറഞ്ഞു തീര്‍ത്ത് .., അല്പസമയം ഞാന്‍ തല കുമ്പിട്ടിരുന്നു …, ഏതാനും നിമിഷത്തെ നിശബ്ധതതക്ക് വിരാമമിട്ടുകൊണ്ട് .., അദ്ദേഹം എന്നെ വിളിച്ചു ….

”ജോണ്‍ ഡോണ്ട് വറി .., ആദ്യമായി മനസ്സിനെ പാകപ്പെടുത്തുവാന്‍ ശ്രമിക്കൂ .., എയിഡ്‌സ് വന്നാല്‍ മരിക്കും എന്നുള്ള …, മനസ്സിന്റെ ഭീതിയെ ആദ്യം ദൂരെകളയുക .., എയിഡ്‌സ് വന്നില്ലെങ്കിലും നമ്മള്‍ മരിക്കുകയില്ലേ …..! മരണം ഏതൊക്കെ സമയത്ത് .., ഏതൊക്കെ രീതിയില്‍ വരുമെന്ന് .., ഒരാള്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല …; സര്‍വ്വശക്തനായ ദൈവത്തിന്‍നോഴിച്ച് ….!ഈ ലോകത്തില്‍ ആരും ചിരഞ്ജീവിയല്ല …., മരണം എന്നുള്ളത് ഒരു അനിഷേധ്യ സത്യമാണ് .., ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും ആ സത്യത്തെ അഭിമുഖീകരിച്ചേ മതിയാകൂ ….! അതിനാല്‍ ആ ഭീതിയെ ആദ്യം എടുത്തുകളയുക ….!

ജോണിനറിയാമോ …., ഈ ലോകത്തിലുള്ള ആയിരക്കണക്കിന് പരീക്ഷണ ശാലകളില്‍ .., ലക്ഷക്കണക്കിന് ശാസ്ത്രറ്റ്ഞന്‍മാര്‍ .., അശ്രാന്ത പരിശ്രമം നടത്തുകയാണ് …;എയിഡ്‌സിനെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുന്ന ഒരു വാക്‌സിനുവേണ്ടി …., അതില്‍ അവര്‍ ഏറെക്കുറെ മുന്നേറി കഴിഞ്ഞിരിക്കുകയാണ് .., ഇന്നോ …, അല്ലെങ്കില്‍ നാളെയോ .., ഏതു സമയത്തും അവര്‍ വിജയം കൈവരിക്കുകതന്നെ ചെയ്യും ..,അങ്ങനെ വസൂരി എന്നപോലെ എയിഡ്‌സ് എന്ന നാമധേയവും .., ഈ ഭൂലോകത്തുനിന്നും ഉന്മൂലനം ചെയ്യപ്പെടുന്ന നാള്‍ വിദൂരമല്ല …”

പിന്നെയുള്ളത് .., ഈ രോഗികളോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് ….!

”തെറ്റുകള്‍ എല്ലാവരും ചെയ്യുന്നു ….,എന്നാല്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനാണ് ഏവര്‍ക്കും താല്പര്യം ….!”

”ഒരു എയിഡ്‌സ് രോഗിയെ മറ്റുള്ളവരില്‍ നിന്നും അകറ്റിനിറുത്തപെടുത്തുന്നതിനുള്ള ഓരു പ്രധാന കാരണം ..; അത് വഴിവിട്ട ലൈംഗികജീവിതത്തില്‍ കൂടി പകരുന്നതാണ് എന്നുള്ള തിരിച്ചറിവ് …; ഇതാണ് മറ്റുള്ളവരില്‍ നിന്നും വെറുപ്പിന്റെ ഒരു കുത്തൊഴുക്ക് .., ആ …, രോഗിക്കു നേരെയുണ്ടാക്കുന്നത് .., പിന്നെ എയിഡ്‌സ് എന്നാല്‍ അത് എന്തോ ഭയങ്കരമായ ഒന്നാണെന്നുള്ള ചിന്ത …, സമൂഹത്തിന്റെ ഇടയില്‍ .., ഈ രോഗത്തെക്കുറിച്ചുള്ള അതിശയോക്തിപരമായ ധാരണകള്‍ …, അത്ജ്ഞതകള്‍ .., അത് മറ്റുള്ളവരിലേക്ക് പകരുന്ന രീതികള്‍ .., ഇങ്ങനെ പലതരത്തിലുള്ള സത്യങ്ങളും .., മിഥ്യകളും .., കൂടിച്ചേര്‍ന്ന് …; ഭീകരമായ ഒരു വാക്കാക്കി മാറ്റിയിരിക്കുകയാണ് എയിഡ്‌സ് എന്നത് ….!

എച്ച് ഐ വി വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് പ്രധാനമായും നാലുതരത്തിലാണ് .., ജോണിന്റെ കാര്യത്തില്‍ അങ്ങിനെയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെങ്കിലും ..; ഞാന്‍ പറയാം …!

ആത്യന്തികമായി ഇത് സംഭവിക്കുന്നത് വഴിവിട്ട ലൈംഗിക ബന്ധത്തില്‍ കൂടിയാണ് ., ഉറയുടെ ഉപയോഗം .., ഒരു പരിധിവരെ രോഗബാധ തടയുമെങ്കിലും ..; നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പോലും സാധിക്കാത്തത്രയും സൂക്ഷ്മാണുക്കളുടെ കാര്യത്തില്‍ നൂറു ശതമാനവും സുരക്ഷിതമെന്ന് പറയുവാന്‍ സാധിക്കുകയില്ല …!

പിന്നെ മയക്കുമരുന്നുകളുടെ ഉപയോഗത്തില്‍ …, ഒരു മയക്കുമരുന്ന് നിറച്ച സിറിഞ്ച് തന്നെ ഒന്നിലധികം പേര്‍ മാറിമാറി ഉപയോഗിക്കുമ്പോള്‍ …; അന്തരീക്ഷ ഊഷ്മാവില്‍ .., ഈ സൂക്ഷ്മാണുവിന് അധികനേരം ജീവിച്ചിരിക്കാന്‍ സാധ്യമല്ലെങ്കിലും …; ഒന്നിലധികം പേര് ഒരേ സമയത്ത് മയക്കമരുന്ന് ഉപയോഗിക്കുമ്പോള്‍ ….; ഒരാളില്‍ നിന്നും അടുത്ത ആളിലേക്കുള്ള കൈമാറല്‍ വളരെ വേഗത്തില്‍ നടക്കുന്നതുകൊണ്ട് …, ഈ രോഗാണുക്കള്‍ക്ക് നാശം സംഭവിക്കാതെ തന്നെ ..; സുരക്ഷിതമായി മറ്റേയാളുടെ രക്തത്തിലേക്ക് കടന്നു ചെല്ലാന്‍ സാധിക്കുന്നു ….!

മൂന്നാമതായി എച്ച് ഐ വി പൊസ്സറ്റീവ് ആയ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരുവാനുള്ള സാധ്യത വളരെ കൂടുതലാണ് .., ഗര്‍ഭവതിയായിരിക്കുമ്പോള്‍ …, എച്ച് ഐ വി പൊസ്സറ്റീവ് ആണെന്ന് മനസ്സിലാവുകയാണെങ്കില്‍ …, മരുന്നുകളിലൂടെ ..; ഗര്‍ഭസ്ഥശിശുവിലേക്ക് .., അത് പടരാതിരിക്കുവാന്‍ കഴിയുമെങ്കിലും …, പ്രസവാനന്തരമുള്ള മുലയൂട്ടല്‍ തീര്‍ത്തും ഒഴിവാക്കപ്പെടെണ്ടതാണ്…, ഇല്ലെങ്കില്‍ അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് പകരുവാനുള്ള സാധ്യത വളരെ കൂടുതലാണ് ..!

നാലാമത്തെ കാര്യം .., സ്വവര്‍ഗ്ഗ രതിയിലൂടെയും .., ഈ രോഗം പകരുന്നതാണ് .., വദനസുരതം .., മല ദ്വാരത്തില്‍ കൂടിയുള്ള ലൈംഗിക ബന്ധം .., ഇവയെല്ലാം മൂലം സ്രവങ്ങള്‍ കൂടിക്കലരുകയും …, തന്മൂലം ഈ രോഗം പടരാന്‍ ഇടവരുത്തുകയും ചെയ്യും ..!

ഇതില്‍ നിന്നെല്ലാം നമ്മുക്ക് മനസ്സിലാക്കാവുന്ന കാര്യം .., ആത്യന്തികമായി ഈ രോഗം പിടിപെടുന്നത് .. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ കൂടിത്തന്നെയാണ് .., എന്നുള്ളതാണ് ….!

”പലരും വഴിവിട്ട ലൈംഗിക ജീവിതം ആസ്വദിക്കുന്ന ഈ സമൂഹത്തില്‍ .., ഒരാള്‍ പിടിക്കപ്പെട്ടാല്‍ …; അതെ പാത പിന്തുടര്‍ന്ന മറ്റൊരാള്‍ …; പിടിക്കപ്പെട്ടവനെ കല്ലെറിയുന്നതിലെ അനൌചിത്യം .., മനസ്സിലാക്കാന്‍ കഴിയുന്നില്ല …, ഇതുതന്നെയാണ് സമൂഹവും ചെയ്യുന്നത് .., ഒരാള്‍ പിടിക്കപ്പെടുമ്പോള്‍ ..; അതെ തെറ്റു ചെയ്യുന്നവര്‍ പോലും .., അയാള്‍ക്കെതിരെയാവുക .., പഴികളെല്ലാം .., മറ്റൊരാളുടെ ചുമലിലേറ്റി കൈ കഴുകുക …!

മറ്റൊരു കാരണം ഈ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് .., സാധാരണക്കാര്‍ക്കിടയില്‍ ഇതിനെക്കുറിച്ചുള്ള .., ശാസ്ത്രീയമായ അവബോധമില്ലായ്മ ..; ഈ രോഗത്തിന് മരുന്നില്ല .., മരണം നിശ്ചയം .., എന്നും മറ്റുമുള്ള മുന്‍വിധികള്‍ .., ഇവയെല്ലാം ഭീകരതയുടെ ഒരു പരിവേഷം രോഗിക്ക് ചാര്‍ത്തി .., മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തി നിറുത്തുന്നതിന് ഇടയാക്കി തീര്‍ക്കുന്നു . സത്യത്തില്‍ ഇതൊരു പകര്‍ച്ചവ്യാധി അല്ലെങ്കിലും .., ആളുകളുടെ മനോഭാവം ഇത്തരത്തിലാണെന്നുള്ളത് വളരെ ദു:ഖകരമാണ് …!

ഏതൊരാളെയും പോലെ .., ഇവര്‍ക്കും സാധാരണ ജീവിതം നയിക്കാനാകും എന്ന് മനസ്സിലാക്കാതെ .., എല്ലാവരാലും ഒറ്റപ്പെടുത്തുന്ന അവസ്ഥ .., വളരെ ഭീകരമാണത് ..!ഇങ്ങനെ സമൂഹത്തിന്റേയും .., കുടുംബാംഗങ്ങളുടെയും .., ഒറ്റപ്പെടുത്തലുകളും .., പരിഹാസങ്ങളും .., രോഗിയെ വളരെ വേദനാജനകമായ മാനസീക വ്യാപാരത്തിലേക്കെത്തിക്കുന്നു .., ഇത് രോഗ തീവ്രതെയേക്കാളും .., മരണ ഭയത്തെക്കാളും .., അവനെ വേദനിപ്പിക്കുകയും .., അവന്റെ ആത്മവിശ്വാസത്തെ നശിപ്പിക്കുകയും അവസാനം ആത്മത്യയിലേക്കോ .., മറ്റോ .., അവനെ നയിക്കുകയും ചെയ്യുന്നു ..!

ധാരാളം പേര് സ്വയം അറിയാതെ തന്നെ മറ്റുള്ളവരുടെ വഞ്ചനകള്‍ മൂലം .., ഈ രോഗത്തിന് ഇരകളായി തീരുന്നുണ്ട് .., അവരോടും സമൂഹത്തിന്റെ ഇത്തരത്തിലുള്ള മനോഭാവം വളരെ വേദനാജനകം തന്നെയാണ് ..,നമ്മുടെ കണ്മുന്നില്‍ തന്നെ ഇതിനുള്ള ഉദാഹരണങ്ങള്‍ ധാരാളമുണ്ട് …!

ഭര്‍ത്താവിന്റെ തെറ്റിന് .., പ്രതിഫലം നല്‍കാന്‍ വിധിക്കപ്പെട്ട ഭാര്യമാര്‍ ..,. ലോകം എന്തെന്ന് അറിയുന്നതിനുമുമ്പേ ..; എയിഡ്‌സിന്റെ കരാള ഹസ്തങ്ങളില്‍ അകപ്പെട്ട കുഞ്ഞുങ്ങള്‍ .., ഒന്നും അറിയാതെ തന്നെ വിധിയുടെ ക്രൂരത ഏറ്റുവാങ്ങേണ്ടി വന്ന നിഷ്‌ക്കളങ്കരാണിവര്‍ ..!, നിറങ്ങള്‍ എന്തെന്നറിയുന്നതിനു മുന്‍പേ .., മറ്റുള്ളവരാല്‍ വിധിയുടെ ക്രൂരതക്ക് പാത്രമാകേണ്ടിവന്ന് .., എല്ലാവരുടെയും പരിഹാസത്തിനും .., വെറുപ്പിനും .., ഇരയാകുന്ന കുഞ്ഞു മനസ്സുകളുടെ വേദന .., അവരുടെ ഉള്ളില്‍ നിന്നും ഒഴുകുന്ന കണ്ണുനീര്‍ …; സമപ്രായക്കാരായ കൂട്ടുകാരില്‍ നിന്നുമുള്ള അകറ്റിനിറുത്തല്‍ …; ഇതിലൂടെ അവര്‍ അനുഭവിക്കുന്ന മാനസീക പീഡനം …; ലോകം മുഴുവന്‍ അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ .., സമൂഹത്തിനു മുന്നില്‍ ഒരു കാഴ്ച്ചവസ്തുവാക്കപ്പെടുന്നതിലെ നിസ്സഹായത ….!

മറ്റുള്ളവരുടെ പ്രശംസക്ക് പാത്രമാകാന്‍ വേണ്ടി .., ആളുകളുടെ മുന്നില്‍വെച്ച് നാം പ്രകടിപ്പിക്കുന്ന സ്വാന്തനങ്ങള്‍ അല്ലാതെ …; ആ .., കുരുന്നുകളുടെ .., മനസ്സിന്റെ തേങ്ങല്‍ ..,. ആരെങ്കിലും അറിയുന്നുണ്ടോ ..?

വിളിപ്പാടകലെ നില്‍ക്കുന്ന .., മരണത്തിലേക്ക് .., കൊട്ടും .., വാദ്യഘോഷങ്ങളും …, പരിവാരങ്ങളുമായി കൂട്ടിക്കൊണ്ടുപോകുന്ന കാഴ്ച …, കാണുന്നവര്‍ക്ക് പല വികാരങ്ങളും ഉണ്ടാക്കുമെങ്കിലും .., കൊണ്ടുപോകപ്പെടുന്നവന്റെ ഹ്രദയ നീറ്റല്‍ ആരെങ്കിലും കാണുന്നുണ്ടോ ..?
വെള്ളം കൊടുത്ത് ബലിപീഠത്തിലേക്ക് തല വെച്ചു കൊടുക്കുന്ന ആട്ടിന്‍ കുട്ടിയുടെതിന് തുല്യമാണ് .., ”സക്കറിയായുടെ .., ഒരിടത്ത് .., എന്ന നോവലിലെ തവളയുടെ മാനസീക വ്യാപാരത്തോട് തുല്യമാണത് ….”, ആരും കാണാതെ തന്റെ മരണം നടന്നുകിട്ടണമേ…,എന്നുള്ള നിസ്സഹായന്റെ രോദനമാണത് .., ആ കരച്ചില്‍ നമ്മള്‍ കേട്ടില്ലെന്നു നടിക്കരുത് …, കാരണം .., നാളേക്ക് അതൊരു പക്ഷെ .., നമ്മുടെ കരച്ചിലായിത്തീരാം …, അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ …, ഈ ചിന്ത ഓരോ വ്യക്തിക്കുമുണ്ടെങ്കില്‍ ..; ആ .., സമൂഹ മനോഭാവം .., ഈ രോഗികളെ മറ്റൊരു രീതിയില്‍ നോക്കികാണാനായിരിക്കും ശ്രമിക്കുന്നത് ….!

ജോണിന് മനസ്സിലാകുന്നില്ലേ ….?

ഞാന്‍ നിശബ്ധമായി തലയാട്ടി …

അമേരിക്കയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയതെന്ന് കരുതുന്നുവെങ്കിലും .., കൃത്യമായ ഒരു നിര്‍വചനം അസാദ്ധ്യമാണ് …, ആസന്മാര്‍ഗീഗകവും …, കുത്തഴിഞ്ഞ ജീവിത രീതികളും നയിച്ചു വന്നിരുന്ന ധാരാളം യുവാക്കള്‍ .., അജ്ഞാത രോഗം ബാധിച്ച് മരണമടയുകയും .., ഇതേ രീതികള്‍ .., ലോകത്തിന്റെ പല ഭാഗങ്ങളിലും ആവര്‍ത്തിച്ചപ്പോഴാണ് .., ശാസ്ത്രലോകം ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കാന്‍ ശ്രമിക്കുന്നത് .., ഈ മരണങ്ങളിലെല്ലാം ഉണ്ടായിരുന്ന ഒരു പൊതുവായ സവിശേഷത .., ഇവരുടെയെല്ലാം പ്രധിരോധ ശേഷി നഷ്ട്ടപ്പെടുകയും .., അതിലുണ്ടായിരുന്ന T കോശങ്ങള്‍ നശിച്ചു പോവുകയും .., തല്‍ഫലമായി .., പലവിധ രോഗങ്ങള്‍ക്കടിമപ്പെട്ട് മരണപ്പെടുകയുമായിരുന്നു …!

ശരീരത്തിന്റെ പ്രധിരോധ ശേഷിക്കുണ്ടാകുന്ന രോഗ സമുച്ചയം എന്നര്‍ത്ഥത്തില്‍ ഇതിനെ ”അക്വൊയ്ഡ ഇമ്മ്യുണ്‍ ടെഫിഷെന്‍സി സിന്‍ഡ്രോം ” (ACQUIRED IMMUNE DEFICIENCY SYNDROME ) എന്നതിന്റെ ചുരുക്കപ്പെരായി എയിഡ്‌സ് (AIDS )എന്നു വിളിച്ചു ….! ഈ രോഗാണുവിന്റെ .., ആവിര്‍ഭാവത്തെക്കുറിച്ച് പല അഭിപ്രായങ്ങളും നിലവില്‍ ഉണ്ടെങ്കിലും …, ഒന്നിനെയും ആധികാരികമായി സാധൂകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല .., ആഫ്രിക്കയില്‍ കാണുന്ന ഗ്രീന്‍ മങ്കി .., എന്ന വിഭാഗത്തില്‍പെട്ട കുരങ്ങനില്‍ നിന്നുമാണ് ..; ഇതിന്റെ ഉത്ഭവം എന്നൊരു കൂട്ടര് വാദിക്കുന്നു …, മറ്റൊരു കൂട്ടര്‍ .., അന്തരീക്ഷത്തില്‍ കാണപ്പെടുന്ന .., ചില വൈറസ്സുകള്‍ .., കാലക്രിമേണ രൂപമാറ്റം സംഭവിച്ചുണ്ടായതാണ് എയിഡ്‌സ് വൈറസ്സുകള്‍ .., എന്ന് വിവര്‍ത്തിക്കുന്നു ..!, വിനാശകരമായ യുദ്ധങ്ങളില്‍ .., മനുഷ്യകുലത്തിന്റെ നാശത്തിനായി .., ചില ശാസ്ത്രജ്ഞന്മാര്‍ രൂപം കൊടുത്ത വൈറസ്സുകളാണ് .., എയിഡ്‌സിന്റെതെന്നു ചിലര്‍ സമര്‍ത്ഥിക്കുന്നു …, എന്തു തന്നെ ആയാലും ..,അത്യന്തം വിനാശകാരിയായ ഒരു വിപത്താണ് ..,ഈ വൈറസ്സിന്റെ ആവിര്‍ഭാവത്തോടെ .., ലോക ജനതയ്ക്ക് നേരിടേണ്ടി വന്നതെന്ന കാര്യത്തില്‍ സംശയമില്ല………….!

അമേരിക്കക്കാരനായ റോബര്‍ട്ട് ഗാലോ .., ആണ് ഈ വൈറസ്സിനെ കണ്ടെത്തിയത് .., ഒരു ഇഞ്ചിന്റെ അമ്പതിലൊരു ഭാഗം മാത്രം വ്യാസമുള്ള ഗോളാകൃതിയിലുള്ള ഇവയുടെ ശരീരം .., വൈറല്‍ എന്‍വലപ് (VIRAL ENVELOPE )എന്നൊരു പാളിയാല്‍ പൊതിയപ്പെട്ടിരിക്കുന്നു …!

നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിലെ പ്രധാന ഘടകങ്ങളില്‍ ഒന്നായ T കോശങ്ങളെയാണ് .., ഈ വൈറസ് ആക്രമിക്കുന്നത് .., കോശങ്ങള്‍ക്കുള്ളില്‍ കടന്നു കൂടുന്ന ഇവയുടെ R N A തന്തുക്കള്‍ റിവേര്‍സ് ട്രാന്‍സ്‌ക്രിപ്റ്റ്‌സ് എന്‍സൈമിന്റെ സഹായത്തോടെ രൂപം മാറി D N A തന്തുക്കളാകും .., ഇത് T കോശങ്ങളിലെ D N A യോട് കൂടിച്ചേരുകയും .., കോശ പ്രവര്‍ത്തനത്തിന്റെ ഗതി തിരിച്ചു വിടുകയും .., വൈറസ് വിഭജിച്ച് പെരുകുകയും കോശത്തെ നശിപ്പിക്കുകയും ചെയ്യും . പുറത്തു വരുന്ന വൈറസ്സുകള്‍ പുതിയ കോശങ്ങളെ ആക്രമിച്ചു കീഴടക്കുന്ന പ്രിക്രിയ തുടരും .., അങ്ങിനെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മുഴുവന്‍ താറുമാറാക്കുകയും ചെയ്യും ..

”മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ .., ജോണ്‍ ..?” , എന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അദ്ദേഹം തുടര്‍ന്നു …!

”ഡോണ്ട് വറി .., ഞാന്‍ അതിന്റെ ശാസ്ത്രവശം വെറുതെ വിശദീകരിച്ചു എന്നേയുള്ളൂ ..!, നമുക്കോരോ ചായ കൂടി കുടിച്ചാലോ …, ജോണ്‍ ..?”

അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞാന്‍ സമ്മതം പ്രകടിപ്പിച്ചു …, അദ്ദേഹം വീണ്ടും രണ്ടു ഗ്ലാസ്സിലേക്ക് ചായ പകര്‍ന്നു …

അത് കുടിച്ചു തീരുന്നത് വരെയും ഞങ്ങള്‍ നിശബ്ധരായിരുന്നു …..തൊണ്ട ഒന്ന് ശരിയാക്കികൊണ്ട് അദ്ദേഹം തുടര്‍ന്നു ….!

”നഗര ജീവിതവും .., ഉയര്‍ന്ന ജീവിത നിലവാരവും …, ചുറ്റുപാടുകളെ കുറിച്ചുള്ള അറിവും .., ജനങ്ങളുടെ ഇടയില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും .., ഈ രോഗത്തെ കുറിച്ചും .., അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ..; നല്ലൊരു കാഴ്ചപ്പാട് അവര്‍ക്കുണ്ടെങ്കിലും …, ഗ്രാമീണ ജനതയുടെ കാര്യം വളരെ ശോചനീയമാണ് .., വെറും കേട്ടു കേള്‍വിയെ ആസ്പദമാക്കിയാണ് ..; അവര്‍ ഈ രോഗത്തെ മുന്‍വിധിക്കുന്നത് .., ഭയാനകമായ ഒരു ചിത്രമാണ് ഈ രോഗത്തെക്കുറിച്ച് .., അവരുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നത് .., ആയതിനാലാണ് .., നഗരങ്ങളെ അപേക്ഷിച്ച് ..; ഗ്രാമങ്ങളില്‍ ജീവിക്കുന്ന രോഗികള്‍ക്ക് ചുറ്റുപാടുകളില്‍ നിന്നും കടുത്ത മാനസീക പീഡനം നേരിടേണ്ടി വരുന്നത് …!

ഈ ഒരു സങ്കീര്‍ണ്ണത കൊണ്ടാണ് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കാന്‍ .., ഗവണ്മെന്റും .., എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി പല പരിപാടികളും സംഘടിപ്പിക്കുന്നത് .., പരസ്യങ്ങളില്‍ കൂടിയും .., സെമിനാറുകളില്‍ കൂടിയും .., ഹെല്‍ത്ത് സെന്റെറുകളില്‍ കൂടിയും .., മറ്റും ഉള്ള പരിപാടികള്‍ ഒരു പരുധി വരെ .., ജനങ്ങളുടെ ഭീതി മാറ്റാനും .., ഈ രോഗത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുവാനും സഹായകരമായിട്ടുണ്ടെങ്കിലും …, പൂര്‍ണ്ണമായിട്ടില്ല …!എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ …., ജനങ്ങളുടെ മനോഭാവം പാടേ മാറുന്നതിന് ഈ പരിപാടികള്‍ .., സഹായകരമായിത്തീരും .. എന്നുള്ളതില്‍ തര്‍ക്കമില്ല

ഈ പ്രചരണ പരിപാടികള്‍ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിചേരുന്നതിനുവേണ്ടി .., ഗവണ്മെന്റ് ..,സെലിബ്രിറ്റികളുടെയും .., മറ്റു തുറകളിലുള്ള പ്രശസ്തരുടെയും .., സഹായം തേടാറുണ്ട് .., അവര്‍ പ്രതിഫലേച്ചയില്ലാതെ തന്നെ സ്തുത്യര്‍ഹമായിത്തന്നെ സേവനവും നല്‍കാറുണ്ട് …!

ഇതൊരു പകര്‍ച്ച വ്യാധി അല്ലെന്നും .., എയിഡ്‌സ് രോഗിയുടെ കൂടെ താമസിക്കുന്നത് കൊണ്ടോ .., അയാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കൊണ്ടോ …., അയാള്‍ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ് ഉപയോഗിക്കുന്നത് കൊണ്ടോ …, ഈ രോഗം പകരുകയില്ല എന്ന വസ്തുത .., ഈ പ്രചരണ പരിപാടികളില്‍ കൂടി ജനങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ് …, ഒരുമിച്ച് ഉറങ്ങുന്നത് കൊണ്ടോ …?, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നത് കൊണ്ടോ ഒന്നുംതന്നെ ഇത് പകരുകയില്ല …, എന്നിരുന്നാലും ജനങ്ങളുടെ ഉപബോധ മനസ്സില്‍ അടിഞ്ഞു കൂടിയ ഭീതിയാണ് ..; ഒരു പരിധി വരെ ഇതെല്ലാം അറിഞ്ഞിട്ടും …; അവരെ ഒരു എയിഡ്‌സ് രോഗിയുമായി സമ്പര്‍ക്കമുള്ളവരാക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത് …., കാലം അതിന്റെ തേരോട്ടത്തില്‍ ..; ഈ മനോഭാവങ്ങള്‍ക്കെല്ലാം മാറ്റം വരുത്തുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം ….!”

സുധീര്‍ഘമായ സംഭാക്ഷണത്തിനോടുവില്‍ .., അദ്ദേഹം ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു …, എന്നിട്ട് രണ്ട് മൂന്നാവര്‍ത്തി എന്നോട് ചോദിച്ച .., ചോദ്യം വീണ്ടും ആവര്‍ത്തിച്ചു ..!

”ജോണിന് .., ഞാന്‍ പറയുന്നത് മനസ്സിലാകുന്നില്ലേ ..?”

”ഉവ്വ് .., സാര്‍ ..!” , എന്റെ മനസ്സില്‍ ഒരു ചെറിയ ധൈര്യത്തിന്റെ …, ഒരു ചെറിയ തിരി തെളിയുന്നുണ്ടായിരുന്നു …!

ഒന്ന് മുരടനക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു ….!

”ജോണ്‍ .., ഈ രോഗാണു നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചു .., ചുരുങ്ങിയത് ആറു മാസമെങ്കിലും കഴിഞ്ഞാലാണ് ..; രക്ത പരിശോധനയില്‍ കൂടി രോഗാണുവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ .., അതിനു മുന്‍പുള്ള പരിശോധന ആണെങ്കില്‍ ..; രോഗാണുക്കള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടായിരുന്നാലും .., രക്ത പരിശോധനയില്‍ നെഗറ്റീവ് ആയിട്ടായിരിക്കും കാണപ്പെടുക …!

ജോണിന്റെ കാര്യത്തില്‍ .., ഈ പ്രസ്താവന അസ്ഥാനത്ത് ആണെങ്കിലും …, ഞാന്‍ പൊതുവായി പറഞ്ഞുവെന്നെഉള്ളൂ …!

ഒരു രോഗിയുടെ റിസള്‍ട്ട് പൊസറ്റീവ് ആണെങ്കില്‍ കൂടി .., രോഗാണു ഓരോരുത്തരുടെയും ശരീരത്തില്‍ പ്രതികരിക്കുന്നത് പലവിധത്തിലാണ് …, ഞാന്‍ മുമ്പേ സൂചിപ്പിചിരിക്കുന്നതുപോലെത്തന്നെ …, ചിലരുടെ ശരീരത്തില്‍ ഒരു പത്ത് ഇരുപത് വര്‍ഷത്തോളം നിര്ജ്ജീവാവസ്ഥയില്‍ ഇരുന്നതിനു ശേഷമായിരിക്കും .., അത് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുവാന്‍ ആരംഭിക്കുന്നത് .., എന്നാല്‍ ഈ നിര്ജ്ജീവാവസ്ഥയില്‍കൂടിയും .., ലൈംഗിക ബന്ധത്തില്‍ കൂടിയോ …, രക്ത ദാനത്തില്‍ കൂടിയോ .., അല്ലെങ്കില്‍ മറ്റുവിധത്തിലോ .., മറ്റൊരാളിലേക്ക് രോഗാണുക്കളെ പ്രവേശിപ്പിക്കുവാന്‍ …, ഈ രോഗികള്‍ക്ക് സാധിക്കും ..!

എന്നാല്‍ ചില രോഗികളില്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് കുറഞ്ഞ കാലയളവില്‍ തന്നെ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു .., ഇത് ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയുമായും .., ഞാന്‍ മുമ്പേ പറഞ്ഞ മറ്റു പല ഘടകങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു ..!

അതുകൊണ്ട് .., ജോണ്‍ …, ഒന്ന് ചിന്തിച്ചു നോക്കൂ .., ഈ കുറഞ്ഞ കാലയളവ് .., അല്ലെങ്കില്‍ കൂടിയ കാലയളവ് .., അതിനുശേഷം പ്രവര്‍ത്തനക്ഷമമാകുന്ന .., ഈ വൈറസ്സിനെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാനാവില്ലെങ്കിലും .., അതിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയെയും .., പ്രവര്‍ത്തനത്തെയും കടിഞ്ഞാണിടാന്‍ സാധിക്കുന്ന ധാരാളം മരുന്നുകള്‍ നമ്മുടെ ശാസ്ത്രലോകം വികസിപ്പിച്ചെടുത്തിട്ടുണ്ട് .., കൃത്യമായ മരുന്നുകളുടെ കൂടെ .., ചിട്ടയായ ജീവിത ശൈലി കൊണ്ട് .., നമ്മുടെ ജീവിതം ദീര്‍ഘകാലം മുന്നോട്ട് കൊണ്ട് പോകുവാന്‍ സാധിക്കും .., അങ്ങിനെ ഒരു സാധാരണ മനുഷ്യന്റേതു പോലെ തന്നെ ഒരു എയിഡ്‌സ് രോഗിക്കും ജീവിക്കാന്‍ കഴിയും .., അവന് വിവാഹം കഴിക്കാം .., ജോലിക്ക് പോകാം .., സമൂഹത്തില്‍ മറ്റുള്ളവരുമായി സാധാരണയായി ഇടപഴകാം …, വിവാഹം കഴിക്കാം എന്നു പറഞ്ഞത് മറ്റുള്ളവരെ വഞ്ചിച്ചു കൊണ്ടായിരിക്കരുത് .., എല്ലാം പരസ്പരം അറിഞ്ഞ് .., ചില മുന്‍കരുതലുകള്‍ എടുത്തു കൊണ്ടായിരിക്കണം .., അത് എന്നുമാത്രം ….!”

ഒന്നു നിറുത്തി ..,ദീര്‍ഘമായി ശ്വാസം ഒന്ന് രണ്ടാവര്‍ത്തി വലിച്ചു വിട്ടു .., അതിനുശേഷം പോക്കറ്റില്‍ നിന്ന് കൈലേസെടുത്ത് .., മുഖമൊന്ന് അമര്‍ത്തി തുടച്ചു .., സ്വതവേ വെളുത്ത ആ മുഖം ഒന്നുകൂടി ചുവന്ന് തുടുത്തു ..!

”ജോണിന് കാര്യങ്ങള്‍ ഒക്കെ ഒരു വിധം മനസ്സിലായില്ലേ ..?. മനസ്സിന് ഒരു ധൈര്യമൊക്കെ കിട്ടിയില്ലേ …?”

”ഉണ്ട് സാര്‍….!” സത്യത്തില്‍ എന്റ മനസ്സിലും ഒരു ധൈര്യം കടന്നു വന്നിട്ടുണ്ടായിരുന്നു .., ഒരു പുത്തനുണര്‍വ്വ് .., ശരീരമാസകലം വന്നതുപോലെ …!

”ജോണിന്റെ ഫാമിലിയെല്ലാം നാട്ടിലാണല്ലേ ..?, അല്ലെങ്കില്‍ അവര്‍ക്കും കൂടി ഒരു കൌണ്‍സിലിംഗ് കൊടുക്കാമായിരുന്നു ..!, അതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .., കാരണം കുടുംബത്തിലെ ഒരംഗത്തിന് ഈ അസുഖം വന്നാല്‍ .., ആ .., കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ അല്പമൊന്ന് ലഘൂകരിക്കുവാനും .., അവര്‍ക്കുണ്ടാകുന്ന ഷോക്കും .., മാനസീക സമ്മര്‍ദ്ധങ്ങളും ഒഴിവാക്കുവാനും .., രോഗിയോടെ പെരുമാറേണ്ട രീതികളെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാനും .., ആത്യന്തികമായി എന്താണ് ഈ രോഗം …, എന്നൊരു വിശദീകരണത്തിലൂടെ ..; അവരുടെ മനസ്സിലെ സംശയങ്ങളെ ദുരീകരിക്കുവാനും .., ഒരു സമചിത്തത നല്‍കുവാനും ഈ കൌണ്‍സിലിംഗിലൂടെ കഴിയും .., പക്ഷെ നിര്‍ഭാഗ്യവശാല്‍ .., ജോണിന്റെ ഫാമിലി ഇവിടെ ഇല്ലാതായി പോയല്ലോ ..?”

എനി വെ .., ജോണ്‍ …, ഈ ടെസ്റ്റു കൂടി ചെയ്ത് റിസള്‍റ്റുമായി ഡോക്ടറെ കാണുക ..; ഭാവികാര്യങ്ങള്‍ക്ക് .., അദ്ദേഹം ഉചിത പൂര്‍വ്വം ജോണിനു വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കും ..!”

”താങ്ക് യു ഡോക്ടര്‍ …’! , അദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങി .., ഇറങ്ങാന്‍ നേരം .., എന്റെ തോളില്‍ തട്ടിക്കൊണ്ടു അദ്ദേഹം പറഞ്ഞു ..!

”ഡോണ്ട് വറി .., ജോണ്‍ .., ബി ഹാപ്പി .., എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക …!”

************************************************************************

”എന്താണ് ചെയ്യേണ്ടത് ….?., വരാന്‍ പോകുന്ന ഭീകര ദിനങ്ങളെ എങ്ങിനെ നേരിടാന്‍ കഴിയും .? ജീവിതത്തില്‍ മരണം എന്ന പ്രതിഭാസം ഉണ്ടെങ്കിലും .., അത് ഏതോ കാണപ്പെടാത്ത ദൂരത്തിലാണ് ..,എന്ന രീതിയിലാണ് നാം മുന്നോട്ട് പോകുന്നത് …; എന്നാല്‍ അത് ഏതു നിമിഷവും കവര്‍ന്നെടുക്കപ്പെടാവുന്ന ഒരു ഭീകരതയായി മുന്നില്‍ നില്‍ക്കുമ്പോള്‍ തളര്‍ന്നു പോകുന്നു ..!

എപ്പോഴും …, മനസ്സില്‍ .., ഞാന്‍ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന ചിന്തയും പേറി ജീവിതം തള്ളി നീക്കുന്നത് എത്ര വേദനാജനകമാണ് ….?, അത് തരുന്ന മാനസീക സംഘര്‍ഷം എത്ര വലുതാണ് …?അത് അതിജീവിക്കാന്‍ എനിക്ക് കഴിയുമോ …?

ആത്മഹത്യ ചെയ്താലോ ..?എപ്പോഴായാലും മരിക്കും .., എങ്കില്‍പ്പിന്നെ ഈ ജീവിതം ഇപ്പോള്‍ തന്നെ അവസാനിപ്പിച്ചാല്‍ എന്താണ് ..? പൂര്‍ണ്ണമായും ഈ രോഗം ഭേദമാകാനുള്ള ഒരു മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .., മരണം സുനിശ്ചിതമാണ്…, അപ്പോള്‍ പിന്നെ എല്ലാം ഇപ്പോഴേ അവസാനിപ്പിച്ചാലോ ..?, അല്ലെങ്കില്‍ എത്രകാലം മരുന്നുകളുടെ ബലത്തില്‍ …; എനിക്കീ അസുഖത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കും …?

നാളെ അത് വീട്ടുകാര്‍ അറിയും .., നാട്ടുകാര്‍ അറിയും ..ലോകം മുഴുവന്‍ അറിയും ..,, അവരുടെയെല്ലാം മുന്നില്‍ .., ഇനി എങ്ങിനെ ഞാന്‍ തലയുയര്‍ത്തി നില്‍ക്കും ..?എല്ലാവരും എന്നെ ഒറ്റപെടുത്തും .., എന്റെ വീട്ടുകാരെ ഒറ്റപെടുത്തും .., ഒരു പുഴുത്ത പട്ടിയെപ്പോലെ എന്നെ ആട്ടിയോടിക്കും .., ഈ അപമാനങ്ങളും .., ദുരിതങ്ങളും .., താങ്ങി നരകിച്ചുള്ള ഒരു ജീവിതമാണ് എനിക്ക് വിധിച്ചിരിക്കുന്നത് .., എന്റെ പ്രവര്‍ത്തികള്‍ മൂലം ..; എന്റെ വീട്ടുകാര്‍ കൂടി സമൂഹത്തിനു മുന്നില്‍ അപമാനിതരാകും .., അവരേയും ഒറ്റപെടുത്തും …, നാളെ മുതല്‍ .., അത് എയിഡ്‌സ് വന്ന് ചത്തവന്റെ വീട് എന്ന ലേബലില്‍ ആയിരിക്കും അറിയപ്പെടുക …സമൂഹത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനാകാതെ അവര്‍ നീറും …,. ഞാന്‍ മൂലം അത്രയും വലിയ അപമാനം അവര്‍ക്ക് വരുത്തി വെക്കണമോ …?

എല്ലാത്തിനോടും വിരക്തി തോന്നുന്നു …, ജീവിതത്തോട് തന്നേയും . വിധി നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന .., ഒരു ബലി മ്രഗമാണ് .., ഞാന്‍ എന്നെനിക്ക് തോന്നി …!മരണം മുന്നില്‍ വന്ന് തുറിച്ചു നോക്കി നില്‍ക്കുമ്പോള്‍ .., ജീവിതം ഏറ്റവും വലിയ ഒരു ദുരന്തമായി മാറുന്നു .., നിരാശയുടെ പടുകുഴിയിലേക്കാണ് ഞാന്‍ വീണിരിക്കുന്നത് .., ഒരിക്കലും മോക്ഷമില്ലാത്ത ഇടം ..,മറ്റുള്ളവരുടെ പരിഹാസശരങ്ങള്‍ക്ക് പാത്രമായി .., എല്ലാവരുടേയും വെറുപ്പ് നേടിക്കൊണ്ട് …; മുന്നില്‍ വായും പിളര്‍ന്നിരിക്കുന്ന മരണമെന്ന മഹാമെരുവിനരുകിലെക്ക്

എല്ലാവരാലും അപഹാസ്യനാക്കപ്പെട്ട് …, സമൂഹത്തില്‍ നിന്നോറ്റപ്പെട്ട് .., നീറി .., നീറി .., ഇഞ്ചിഞ്ചായി .., ദുരിതപൂര്‍ണ്ണമായി .., ഈ ജീവിതം അനുഭവിച്ച് തീര്‍ക്കണമല്ലോ …; എന്നോര്‍ക്കുമ്പോള്‍ …, മനസ്സ് നിരാശയുടെ അഗാധതയിലേക്ക് കൂപ്പുകുത്തുന്നു .., ഇതില്‍ നിന്നും ഒരിക്കലും ഒരു മോക്ഷമില്ല .., എനിക്ക് …; ഒരു രക്ഷയുമില്ല എനിക്ക് …!

ആത്മഹത്യയെ .., ന്യായീകരിക്കുന്നതിനുള്ള കാരണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി .., എന്നിലേക്ക് തള്ളിക്കയറി വന്നു കൊണ്ടിരുന്നു …!

പക്ഷെ …, എനിക്കതിനു കഴിയുമോ ..?, ജീവിക്കാനുള്ള ആശ അത് എത്ര വലുതാണ് ..?, സുഭിക്ഷമായി .., ഭക്ഷണം ലഭിക്കുന്നവന് ..; അതിന്റെ വിലയറിയുന്നില്ല .., അവനത് ധാരാളിത്തത്തോടുകൂടി ഭക്ഷിക്കുകയും …, അനാവശ്യമായി പാഴാക്കിക്കളയുകയും ചെയ്യുന്നു ..!, എന്നാല്‍ പത്തുദിവസം ഒരു ഭക്ഷണം പോലും അവനു ലഭിക്കതിരുന്നാലോ ..?, അവന്‍ അതിന്റെ മഹത്വത്തെ കുറിച്ചറിയുന്നു …., പാഴാക്കി കളഞ്ഞ ഭക്ഷണത്തെയോര്‍ത്ത് അവന്‍ പശ്ചാതപിക്കുന്നു ….!, അതില്‍ നിന്നും ഒരംശമെങ്കിലും കിട്ടിയിരുന്നുവെങ്കില്‍ …; തന്റെ വിശപ്പ് മാറ്റാമായിരുന്നു എന്നവന്‍ .. പരിതപിക്കുന്നു …, അതിന്റെ സ്വാധ് .., മുന്‍പ് അവന്‍ കഴിച്ച സുഭിക്ഷതയെക്കാളും രുചികരമായി തോന്നുന്നു …!

ഇതു തന്നെയാണ് ജീവിതവും …, അലകടലായി ജീവിതം മുന്നില്‍ കിടക്കുമ്പോള്‍ …; അല്ലെങ്കില്‍ നമ്മളങ്ങനെ കരുതുമ്പോള്‍ …, അതിന്റെ അമൂല്യത നാം മനസ്സിലാക്കുന്നില്ല ..! , എന്നാല്‍ അത് എണ്ണപ്പെട്ട ദിവസങ്ങളായി ചുരുങ്ങുമ്പോള്‍ .., നമ്മള്‍ അതിന്റെ മഹത്വം തിരിച്ചറിയുന്നു …!

”ഇല്ല .., എനിക്ക് .., കഴിയില്ല …, ആതമഹത്യ ..,ചെയ്യാനായി എനിക്ക് കഴിയില്ല ..”!ഒരു നാളാണെങ്കില്‍ കൂടി .., ജീവിക്കാനുള്ള ആര്‍ത്തി .., കഷ്ടതകളും .., ദുരിതങ്ങളുമാണെങ്കിലും .., ജീവനോടുള്ള ആശ …,നഷ്ട്ടപെടുത്തി കളഞ്ഞ നിമിഷങ്ങളുടെ വില .., ഞാന്‍ അറിയുകയാണ് ..!

ഏതായാലും രണ്ടാമതു ചെയ്ത ടെസ്റ്റിന്റെ റിസള്‍ട്ട് കൂടി അറിയട്ടെ .., ഒരു പക്ഷെ .., ഭാഗ്യത്തിന്റെ എന്തെങ്കിലും ഒരംശം എന്നില്‍ ബാക്കി നില്‍പ്പുണ്ടെങ്കിലോ …? , പക്ഷെ .., അതിനുള്ള സാധ്യത തുലോം വിരളമാണ് .., എന്നെ സമാധാനപ്പെടുത്താനായിരിക്കും ഡോക്ടര്‍ അങ്ങിനെ പറഞ്ഞത് ..!

ആദ്യ ടെസ്റ്റ് പൊസ്സറ്റീവ് ആയാല്‍ ..; രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവാകാന്‍ യാതൊരു സാദ്ധ്യതയും കാണുന്നില്ല …!ആദ്യത്തെതിനെ അടിവരയിട്ടുറപ്പിക്കുക .., മാത്രമാണ് രണ്ടാമത്തേത് ചെയ്യുന്നത് …!, അപൂര്‍വ്വങ്ങളില്‍ .., അപൂര്‍വ്വമായി .., ചില കേസുകള്‍ വിപരീതമായി സംഭാവിക്കാറുണ്ടെങ്കിലും ..; എന്റെ കാര്യത്തില്‍ ആ അത്ഭുതത്തിന് … യാതൊരു പ്രതീക്ഷയും വേണ്ടെന്നെനിക്ക് തോന്നി …!

കുറിക്കപ്പെട്ടു കഴിഞ്ഞ വിധിയില്‍ ..; ബാക്കിയുള്ള എന്റെ ജീവിതം .., ഞാനിനി എങ്ങിനെയാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത് ..?.മരണത്തെ മുന്നില്‍ കണ്ടുകൊണ്ടു .., അനുനിമിഷം എരിപിരി കൊള്ളുന്ന മനസ്സും .., ശരീരവുമായി .., ഞാന്‍ എങ്ങിനെ മുന്നോട്ട് പോകും ..? എന്നെ സഹായിക്കാനായി ആരാണുള്ളത് …?

കുറച്ചു കാലം .., അല്ലെങ്കില്‍ കുറച്ച് കൂടുതല്‍ കാലം .., മറ്റുള്ളവരില്‍ നിന്ന് മൂടിവെക്കാമെങ്കിലും .., എന്നെങ്കിലും ഒരിക്കല്‍ .., എന്റെ അവസ്ഥ എല്ലാവരും അറിയുക തന്നെ ചെയ്യും ..!ആ സമയത്ത് .., മനസ്സിനും .., ശരീരത്തിനും .., മറ്റുള്ളവരുടെ സ്വാന്തനവും .., പരിചരണവും എനിക്കാവശ്യമാണ് .., ആയതിനാല്‍ ഇവിടെയുള്ളതെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുക ..; കുടുംബത്തോടൊപ്പം ചേരുക .., ഏതെങ്കിലും നല്ല ഡോക്ടറെ കണ്ട് ചികിത്സ ആരംഭിക്കുക .., ..

പക്ഷെ .., ഞാനെന്റെ അമ്മയോടും .., സഹോദരിയോടും എന്തുപറയും ..?എന്തിനാണ് എല്ലാം അവസാനിപ്പിച്ച് .., പെട്ടെന്ന് വന്നതെന്നുള്ള ചോദ്യത്തിന് എന്റെ മറുപടി എന്താണ് ..?എത്ര കാലം എനിക്ക് അവരില്‍ നിന്ന് ഇതെല്ലാം മറച്ചു വെക്കാന്‍ കഴിയും ..?, അവരാണ് എന്നെ സഹായിക്കുവാനും .., പരിചരിക്കുവാനും ഉള്ളത് .., അവരില്‍ നിന്ന് ഒന്നും തന്നെ മറച്ചുവെക്കുവാന്‍ പാടില്ല …, നാളെ എന്റെ അവസ്ഥ .., അവര്‍ തിരിച്ചറിയുമ്പോള്‍ അത് ഏറ്റവും വലിയ പൊട്ടിത്തെറി ആയിത്തീരും .., അത് അവരില്‍ ഉണ്ടാക്കുന്ന മാനസീക സംഘര്‍ഷം വളരെ വലുതായിരിക്കും ..!

പക്ഷെ .., എങ്ങിനെയാണ് ഞാനിതവരോട് പറയുക …?, എനിക്ക് എയിഡ്‌സ് വന്നത് എങ്ങിനെയെന്ന് …, എങ്ങിനെ ഞാനവരുടെ മുഖത്തു നോക്കി പറയും ..?എന്നെക്കുറിച്ച് അവര്‍ കെട്ടിപൊക്കിയ സ്വപ്നങ്ങള്‍ എല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്ന് തരിപ്പണം .., ആവുകയില്ലേ ..?
ഏത് തരത്തിലായിരിക്കും അവര്‍ പ്രതികരിക്കുക …..?
താങ്ങാനാകാത്ത വേദനയോടെയാണെങ്കിലും …, ആ അമ്മയും …, സഹോദരിയും .., എന്നെ കൈവെടിയുകയില്ല .., ഒരമ്മക്ക് സ്വന്തം മകനെ പുറന്തള്ളാന് കഴുയുമോ ..?,ഒരു സഹോദരിക്ക് സ്വന്തം കൂടപ്പിറപ്പിനെ വെറുക്കുവാന്‍ കഴിയുമോ …?

നീണ്ട കൂട്ടികിഴിക്കലുകള്‍ക്കൊടുവില്‍ …; എന്റെ മനസ്സ് ഉറച്ച ഒരു തീരുമാനമെടുത്തു .., റിസള്‍ട്ട് എന്തു തന്നെയായാലും ഉടന്‍ നാട്ടിലേക്ക് തിരിക്കുക .., ബാക്കിയുള്ള കാര്യങ്ങള്‍ എല്ലാം ഇനി അവിടെച്ചെന്ന് തീരുമാനിക്കുകയായിരിക്കും ഉചിതം ..!

എന്റെ രോഗാവസ്ഥയോട് .., ഞാന്‍ പതുക്കെ പൊരുത്തപ്പെടുന്നതായി എനിക്ക് തോന്നി .., കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അഗ്‌നിപരീക്ഷകള്‍ എന്നെ ആ രീതിയിലെക്കെത്തിച്ചു .., എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി .., ഡോക്ടര്‍ പറഞ്ഞത് പോലെ ..”എപ്പോഴായാലും മരിക്കും ..!”
അങ്ങിനെ ചിന്തിച്ചപ്പോള്‍ മനസ്സില്‍ ഒരു ധൈര്യം കടന്നു വന്നു .., കൂടാതെ ഡോക്ടറുടെ കൌണ്‍സിലിംഗും …, ഒരു പരിധി വരെ എന്റെ മാനസീകാവസ്ഥയെ …; ആദ്യത്തെതില്‍ നിന്നും .., കുറച്ചൊരു മാറ്റം വരുത്തിയതിന് കാരണമായി തീര്‍ന്നിട്ടുണ്ടായിരുന്നു …!

ഏതായാലും ഇവിടെയുള്ളതെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനുള്ള തീരുമാനത്തോടെ ..; ഭക്ഷണമൊന്നും കഴിക്കാതെ ….,അല്ലെങ്കില്‍ തന്നെ എന്റെ വിശപ്പെല്ലാം എങ്ങോ പോയി മറഞ്ഞിരിക്കുന്നു …; ഞാനാ കട്ടിലിലേക്ക് ചാഞ്ഞു …!

കട്ടിലിനു മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടിയില്‍ …, ഞാനെന്റെ പ്രതിബിംബം കണ്ടു ..; എന്നില്‍ നിന്നും വ്യതസ്ഥമായ മറ്റേതോ രൂപം പോലെ എനിക്കതു തോന്നി …..ശരീരമാകെ ചുക്കിച്ചുളിഞ്ഞ് …, ജരാനരകള്‍ ബാധിച്ച ഒരു വൃദ്ധന്റെ രൂപം ….!

അല്ലെങ്കിലും ഈ ദിവസങ്ങളിലെ കടുത്ത മാനസീക സംഘര്‍ഷങ്ങള്‍ .., എന്നെ ഒരു പടുവൃദ്ധനാക്കിക്കഴിഞ്ഞിരുന്നു …!