പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 16) – ബൈജു ജോര്‍ജ്ജ്

489

ss

അന്ന് പതിവില്ലാത്ത തരത്തിലുള്ള ശബ്ദഘോഷങ്ങള്‍ ആണ് .., എന്റെ ശ്രദ്ധ കവര്‍ന്നത് ..; കുറേപ്പേരുടെ ഉച്ചത്തിലുള്ള വര്‍ത്തമാനങ്ങള്‍ .., അതെന്താണെന്ന് അറിയുവാനായി ഞാന്‍ കാതുകൂര്‍പ്പിച്ച .., അതേ നിമിഷത്തില്‍ തന്നെ ..; എന്റെ മുറിയുടെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം ഉയര്‍ന്നു …!

വാതില്‍ തുറന്ന എന്നെ നോക്കി …; പ്രസന്നമായ .., കരുണ വിഴിയുന്ന ഒരുകൂട്ടം മുഖങ്ങള്‍ പുറത്ത് …..!

”ജോണിന് സുഖമാണോ …?” , മദ്ധ്യവയസ്‌കയായ ഒരു കന്യാസ്ത്രീ ആയിരുന്നൂ അവര്‍ …!,
അവര്‍ എന്റെ അരികിലേക്ക് വന്ന് സ്‌നേഹപൂര്‍വ്വം എന്റെ കരങ്ങള്‍ ചേര്‍ത്തുപിടിച്ചു ..!

ഞാന്‍ ഞെട്ടി പുറകോട്ട് മാറിപ്പോയി …, എനിക്ക് ആകപ്പാടെ ഒരു ഭയപ്പാടായിരുന്നു .., അവജ്ഞയായിരുന്നു .., ആളുകളില്‍ നിന്ന് ഓടിയൊളിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു …!, ഒരു കാഴ്ച്ചവസ്തുവാകുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല …., അവര്‍ എന്നോട് എന്തൊക്കെയോ ചോദിച്ചു .., ഞാന്‍ എന്തൊക്കെയോ പറഞ്ഞു …, അവര്‍ എന്നെ പുറത്തേക്ക് ആനയിച്ചു …!

അവിടെ എല്ലാവരും ഉണ്ടായിരുന്നു …! അമ്മ .., സഹോദരി .., അവളുടെ ഭര്‍ത്താവ് .., കുട്ടികള്‍ .., പിന്നെ എനിക്ക് പരിചയമില്ലാത്ത വേറെ അഞ്ചു പേര്‍ .., രണ്ടു സ്ത്രീകളും .., മൂന്ന് പുരുഷന്മാരും …, ആ സ്ത്രീകളില്‍ ഒരാളായ കന്യാസ്ത്രീയാണ് എന്നെ പുറത്തേക്ക് നയിച്ചത് .., അവര്‍ വന്ന വാഹനമാണെന്നു തോന്നുന്നു പുറത്തു കിടക്കുന്നുണ്ടായിരുന്നു ..!

അതിലൊരാള്‍ അമ്മയോട് ചോദിച്ചു ….1

”ജോണ്‍ ബോംബൈയില്‍ ആയിരുന്നൂവല്ലേ ….?, ഇവിടെ വന്നിട്ട് എത്രനാളായി …?”

”അതെ .., കുറച്ചു നാളായി ….”!

”ചികിത്സയൊന്നും ചെയ്യുന്നില്ലേ ….”?

”ആ .., ചെയ്യണം ….”!, ഒരു ഒഴുക്കന്‍ മട്ടിലായിരുന്നു അമ്മയുടെ മറുപടി .., അവര്‍ വന്നത് എന്തിനു തന്നെയായാലും …, അതിഷ്ട്ടപ്പെട്ടില്ലെന്ന് .., എന്റെ കുടുംബാങ്ങങ്ങളുടെ മുഖഭാവത്തില്‍ നിന്നും വളരെ വ്യക്തമായിരുന്നു …!

”അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല .., ഈ രോഗികള്‍ക്ക് കൃത്യ സമയത്ത് ചികിത്സ ആവശ്യമാണ് .., അവര്‍ നല്ല ഭക്ഷണം കഴിക്കണം …, മരുന്നുകള്‍ കഴിക്കണം .., കൂടാതെ നല്ല മാനസീകുല്ലാസവും വേണം …, അതിനു നിങ്ങളാണ് അവരെ സഹായിക്കേണ്ടത് .., വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയാണ് ഇവര്‍ക്ക് വേണ്ടത് …, അല്ലാതെ അടച്ചു പൂട്ടിയ മുറിക്കുള്ളില്‍ ഇരുന്നാല്‍ അവര്‍ തകര്‍ന്നു പോവുകയേ ഉള്ളൂ …!”

”ഓരോരോ കൊള്ളരുതായിമകള്‍ കാണിച്ച് വരുത്തി വെക്കുന്ന അസുഖമല്ലേ …, അനുഭവിക്കട്ടെ …, മനുഷ്യന് നാണക്കേടുണ്ടാക്കാനായി ജനിച്ച വിത്താണത് …, തുലഞ്ഞു പോട്ടേ .., നാശം ..”!

”മനുഷ്യന് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ….”!, അമ്മ പറഞ്ഞു തീരുന്നതിനു മുന്‍പേ സഹോദരിയും …!

”അങ്ങിനെയൊന്നും പറയരുത് …, അവന്‍ നിങ്ങളുടെ മകനല്ലേ ….?, നിന്റെ സഹോദരനല്ലേ .., തെറ്റുകള്‍ പറ്റാത്തവരില്ലല്ലോ …? അത് തിരുത്താനല്ലേ നമ്മള്‍ ശ്രമിക്കേണ്ടത് …?”

”അത്ര വലിയ ദുഖമുണ്ടെങ്കില്‍ …, നിങ്ങള്‍ അവനെയങ്ങു കൊണ്ടുപോയിക്കോ …, നശൂലം പിടിച്ചത് ചത്തു പോയെങ്ങു ഞങ്ങളങ്ങ് വിചാരിച്ചോളാം ….”!

കാതുകള്‍ പോത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും …, എന്റെ കൈകള്‍ ഉയര്‍ന്നില്ല .അവ ബന്ദിക്കപ്പെട്ടു കഴിഞ്ഞിരുന്നു …, പ്രതികരിക്കാനാകാതെ ..; ജീവനുള്ള ഒരു പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു .., ഞാന്‍ ..!, തല കുമ്പിട്ടിരിക്കുന്ന .., എന്റെ കണ്ണുകളില്‍ നിന്നും ..; കണ്ണുനീര്‍ രക്ത ത്തുള്ളികളായി ഒഴുകി .., എന്റെ അമ്മ തന്നെയാണോ ഈ പറയുന്നത് …, ?, എന്റെ കൂടപ്പിറപ്പുകളുടെ ശബ്ദം തന്നെയാണോ ഞാനീ കേട്ടത് ….?

വന്നവര്‍ നിശബ്ദരായി കഴിഞ്ഞിരുന്നു …., ഇങ്ങനെയൊരു പ്രതികരണം അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ….!

എയിഡ്‌സിനെതിരെ ശബ്ധമുയര്‍ത്തുകയും , രോഗികളെ സഹായിക്കുകയും .., അവരെ സമൂഹത്തില്‍ സാധാരണ ജീവിതം നയിക്കാന്‍ കഴിവുള്ളവരാക്കി തീര്‍ക്കുകയും .., അവരുടെ കുടുംബാങ്ങങ്ങളെയും ..സമൂഹത്തെയും ബോധവല്‍ക്കരിക്കുകയും ചെയിതുവരുന്ന ഒരു സന്നദ്ധ സംഘടനയുടെ വക്താതക്കളായിരുന്നു …, അവര്‍ ….!

സ്വന്തം കൂടപ്പിറപ്പുകള്‍ പോലും കനിവു കാണിക്കുന്നില്ലെങ്കില്‍ ..; പിന്നെ അവര്‍ക്കെന്തു ചെയ്യുവാന്‍ കഴിയും …?

എന്റെ കുടുംബാങ്ങങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ .., അവര്‍ അവസാനവട്ട ശ്രമവും കൂടി നടത്തി ….!

”നിങ്ങള്‍ വിചാരിക്കുന്നത് പോലെ പേടിക്കാനൊന്നുമില്ല ..; ഒരു രോഗി നിങ്ങളുടെ ഇടയില്‍ ഉണ്ടെന്നുവെച്ച് …., മറ്റേതൊരു രോഗത്തേയും പോലെ തന്നെയാണ് ഇതും …; ഒരുപക്ഷേ … അത്ര തന്നെ മാരകമല്ലാത്തത് .., കൃത്യമായ ചികിത്സയോടും .., ജീവിതചര്യയോടും .., ഈ രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും …!, ഇവരുടെ കൂടെ താമസിക്കുന്നത് കൊണ്ടൊ .., മറ്റോ ഒന്നുംതന്നെ നിങ്ങള്‍ പേടിക്കെണ്ടാതായ യാതൊന്നുമില്ല …!”

അവര്‍ പല രീതികളിലും .., എന്റെ കുടുംബത്തെ മനസ്സിലാക്കിക്കാന്‍ പാടുപെട്ടു , എന്നാല്‍ കഠിനഹൃദയര്‍ക്കുള്ളില്‍ .., സ്‌നേഹത്തിന്റെ ഒരു തിരി തെളിയിക്കാന്‍ .., അതെല്ലാം തന്നെ അപര്യാപ്തമായിരുന്നു …!

”ഞങ്ങള്‍ വീണ്ടും വരാം …”!, അവര്‍ യാത്ര പറഞ്ഞ് പടിയിറങ്ങി പോകുന്നത് ഞാന്‍ കണ്ടു ..!

”ഈ നാശം നമ്മുടെ മനസമാധാനം കേടുത്തുലോ ….., നാട്ടുകാര്‍ മുഴുവന്‍ ഓരോന്ന് പറഞ്ഞു കേറിയിറങ്ങാന്‍ തുടങ്ങി …”, അമ്മയുടെ കോപാന്ധമായ സ്വരം …!

”ഇതിനെ ഇന്നു ഞാന്‍ കൊല്ലും …, എന്നിട്ട് ഞാന്‍ ജയിലില്‍ പോയാലും കുഴപ്പമില്ല …., നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാമല്ലോ ….!”, ഒരലര്‍ച്ചയോടെ സഹോദരി ഭര്‍ത്താവ് .., പുറത്തു നിന്ന് ..,അന്നെന്നെ തല്ലാനായി ഉപയോഗിച്ച ആ മുട്ടന്‍ വടി .., എടുത്തുകൊണ്ടു അകത്തേക്ക് ചാടിക്കയറി ..!

ഞാന്‍ ഭയന്നു വിറച്ചു …; ഏകാന്തതയും …, മാനസീക സമ്മര്‍ദ്ധങ്ങളും .., എന്നെ ഒരു ഭീരുവാക്കി മാറ്റികഴിഞ്ഞിരുന്നു …..!, ആദ്യ അടിയോടെ .., ഞാന്‍ കസേരയടക്കം താഴേക്കു മറിഞ്ഞു വീണു …, വീണു കിടക്കുന്ന എന്റെ മൂക്കിനിട്ട് ഒരു കുത്ത് …, ഉള്ളില്‍ നിന്നും ചുടുചോര പുറത്തേക്കൊഴുകി …..!

അടുത്ത അടിക്കായി വടി ഉയര്‍ന്നതും .., ഞാന്‍ ഉറക്കേ കരഞ്ഞുകൊണ്ട് ഒരു മൂലയിലേക്ക് ചുരുണ്ടു …!

കൈകളുയര്‍ത്തി .., ഞാന്‍ ഭയപ്പാടോടെ മുഖം തിരിച്ചു ..!, ഉയര്‍ത്തിയ കരങ്ങള്‍ക്ക് വിലങ്ങനെ അടുത്ത അടി …, പ്രാണന്‍ ശരീരത്തില്‍ നിന്നും പറന്നു പോയോ …., എന്നൊരു സംശയം …, ആ വടി രണ്ടായി ഒടിഞ്ഞു തൂങ്ങി ..!

ആക്രോശത്തോടെ ..; അയാള്‍ എന്നെ അടിക്കാനായി അടുത്ത ആയുധത്തിനായി അങ്ങോട്ടും .., ഇങ്ങോട്ടും …, പരക്കം പാഞ്ഞു …..!

കരഞ്ഞുകൊണ്ട് .., ഞാനവരുടെ നേര്‍ക്ക് കരങ്ങള്‍ നീട്ടി യാചിച്ചു …!

”എന്നെ അടിക്കരുതെന്ന് പറയൂ അമ്മേ…..!, ഞാനിപ്പോ ചാകും …”’!

ആയുധം കിട്ടാതെ കോപാന്ധനായ അയാള്‍ ..; എന്നെ ചവിട്ടാനായി കാലോങ്ങിക്കൊണ്ട് വന്നു …!

സഹോദരി പൂണ്ടടക്കം പിടിച്ചുകൊണ്ട് പറഞ്ഞു ….!

”നിങ്ങള്‍ കാലുകൊണ്ടോന്നും ചവിട്ടാതെ .., അവന്റെ മെത്തേ രക്തമെങ്ങാനും ശരീരത്തിലായിക്കഴിഞ്ഞാല്‍ പിന്നെ അതുമതി” …., അയാള്‍ അടുത്ത വടി എടുക്കുന്നതിനായി പുറത്തേക്കു ചാടി ….!

അലറിക്കരഞ്ഞുകൊണ്ട് ഞാന്‍ മുറിയിലേക്കോടി കതകടച്ചു ….1, എന്റെ ശരീരം കിടുകിടെ വിറച്ചു കൊണ്ടിരുന്നു …., അടുത്ത നിമിഷം വാതിലില്‍ ആഞ്ഞാഞ്ഞിടിക്കുന്ന ശബ്ദം .., കൂടെ അവന്റെ അലര്‍ച്ചയും …..

”ഇന്ന് ഞാന്‍ കൊല്ലും ഇവനെ …., ഇവനെ .., ഞാനിന്ന് കൊല്ലും …., വാതില്‍ തുറക്കെടാ നായേ …..!”

സഹായത്തിനാരുമില്ലാതെ സ്വയ ജീവനു വേണ്ടി കേഴുന്ന …, നിസ്സഹായനായ ജീവിയുടെ പ്രതിരൂപമായിത്തീര്‍ന്നു …; ഞാന്‍ !

”നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം …, തല്‍ക്കാലം നീയൊന്ന് അടങ്ങ്..; സൈമാ ..”!

”നിങ്ങള്‍ വിവരക്കെടോന്നും കാണിക്കാതെ …, എനിക്കും കുട്ടികള്‍ക്കും നിങ്ങള്‍ മാത്രമേയുള്ളൂ ..,നശിച്ച ഒരു ആങ്ങളമൂലം വന്ന ഗതികേടേ …?”

അവര്‍ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു …., എല്ലാ ശാപ വചനങ്ങളും എന്റെ നേരെ ..!

പതുക്കെ പതുക്കെ കോലാഹലങ്ങള്‍ എല്ലാം അടങ്ങി .., സമയം രാത്രിയായി …, അന്നെനിക്ക് മുഴു പട്ടിണി വിധിച്ച ദിവസമായിരുന്നു …., ആളുകള്‍ അറിഞ്ഞു വരുന്നതിലെ കോപം അവരെ മനുഷ്യര്‍ അല്ലാതാക്കി മാറ്റിയോ ..?എന്ന് ഞാന്‍ ഭയപ്പെട്ടു .., !

നേരമേറെ കഴിഞ്ഞിട്ടും എന്നെ വലയം ചെയ്തിരിക്കുന്ന ഭയം ശമിച്ചില്ല .., ചെറിയൊരു ശബ്ദം പോലും എന്നെ പേടിപ്പെടുത്തി …., ആരോ എന്നെ കൊല്ലാനായി പതുങ്ങിയിരുക്കുന്നുണ്ടെന്നൊരു തോന്നല്‍ …., മാനസീക വിഭ്രാന്തിക്കടിമപെട്ടവനെപ്പോലെ .., ഞാന്‍ എന്തൊക്കെയോ ..പുലമ്പിക്കൊണ്ടിരുന്നു …!

ശരീരം മുഴുവന്‍ വേദന …, മുഖം നീരുവന്ന് വീര്‍ത്തിരിക്കുന്നു .., തളര്‍ന്ന കിടപ്പില്‍ ഞാന്‍ എപ്പോഴോ ഒന്ന് മയങ്ങി …, ഉണര്‍ന്നപ്പോള്‍ ശരീരം പൊള്ളി വിറക്കുന്നു .., ശക്തമായ പനി .., കണ്ണ് തുറക്കാനേ പറ്റുന്നില്ല …, അടികൊണ്ട ഭാഗങ്ങള്‍ എല്ലാം നീലച്ചു കിടക്കുന്നു .., ഒരു തുള്ളി ചൂടുവെള്ളത്തിനായി എന്റെ ചുണ്ടുകള്‍ വിറപൂണ്ടു …, വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ഞാന്‍ ഭയന്നു ….!

ഞാന്‍ പതുക്കെ നിരങ്ങി നീങ്ങി …, കട്ടിലിനടിയില്‍ വച്ചിരിക്കുന്ന എന്റെ ബാഗ് തുറന്നു .., അതില്‍ നിന്നും പനിയുടെ ഗുളിക ഒന്നെടുത്ത് കഴിച്ചു …, ഞാന്‍ കട്ടിലിലേക്ക് മറിഞ്ഞു വീണു …!

പിറ്റേ ദിവസത്തോടെ പനി ഒട്ടൊന്നാറി …, ഭക്ഷണം .. ഒരു നേരം മാത്രം എനിക്ക് കിട്ടി .., ഭയം എന്നില്‍നിന്നും വിട്ടുമാറിയിരുന്നില്ല .., അടച്ചിട്ട മുറിക്കുള്ളില്‍തന്നെ നിന്നു തിരിയാന്‍ പോലും ഞാന്‍ ഭയന്നു …, അത്രമേല്‍ ഞാന്‍ തകര്‍ന്നു പോയി കഴിഞ്ഞിരുന്നു .., എന്റെ മനസ്സില്‍ ചില തീരുമാനങ്ങള്‍ ഉടലെടുക്കുകയായിരുന്നു …..!

മനസ്സില്‍ കൂട്ടലുകളും കിഴിക്കലുകളും .., അതിന്റെ മുറക്ക് നടന്നുകൊണ്ടിരുന്നു …., ആര്‍ക്കും വേണ്ടാത്ത ഈ ജീവിതം ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ലാതായിരിക്കുന്നു ..!

ബന്ധുക്കളുടേയും .., നാട്ടുകാരുടേയും .., മുന്നില്‍ .., പുഴുത്ത ഒരു പട്ടിയേപ്പോലെ .., അറപ്പും .., വെറുപ്പും ഉളവാക്കി ജീവിക്കുന്നതിനേക്കാള്‍ …, നല്ലത് ..;എത്രയും വേഗം ഈ ജീവിതം അവസാനിപ്പിക്കുന്നതാണ് ..!

ഏതായാലും മരണത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞ തനിക്ക് ..;ഇനിയും ദുരിത പൂര്‍ണ്ണമായ ..,ഈ ജീവിതം നീട്ടിക്കൊണ്ടുപോകുന്നതില്‍ …, എന്തര്‍ത്ഥമാണുള്ളത് …?അല്ലെങ്കില്‍ തന്നെ അതാര്‍ക്കുവേണ്ടി …?, ഇനിയും ഇവിടെ തുടര്‍ന്നാല്‍ …, എന്റെ ജീവിതം മരണത്തിനു മുന്‍പു തന്നെ ..,ശവ തുല്യമായിത്തീരും …!

ഇനിയും മര്‍ദ്ധനങ്ങല്‍ ഏറ്റുവാങ്ങാന്‍ …, എന്റെ ശരീരത്തിനു കഴിയില്ല …!ആശ്വസിപ്പിക്കെണ്ടവര്‍ തന്നെ എന്റെ മരണം കാംക്ഷിക്കുന്നു …!, രക്ഷിക്കേണ്ട കൈകള്‍ തന്നേ ശിക്ഷിക്കാനോരുങ്ങുന്നു .., ബന്ധം .., സ്‌നേഹം .., ഇവക്കൊന്നും ഒരു പുല്ലു പോലും വിലയില്ല …!

മനുഷ്യനെ മനസ്സിലാക്കാത്ത …, മനുഷ്യരുള്ള ..; ഈ ലോകവുമായുള്ള സഹവാസം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് നല്ലത് ..!, മനുഷ്യന്‍ തന്റെ വര്‍ഗ്ഗത്തെ സ്‌നേഹിക്കുന്നില്ല …,!, സഹോദരി .., സഹോദരനെ സ്‌നേഹിക്കുന്നില്ല ….,!, അമ്മ മകനെ സ്‌നേഹിക്കുന്നില്ല …!സ്‌നേഹം .., മനസാക്ഷി എന്നീ വികാരങ്ങള്‍ വെറും വാക്കുകള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു …!

സ്‌നേഹമുള്ളിടത്തെ മനസ്സിലാക്കലുകള്‍ ഉള്ളൂ …, ആത്മാര്‍ത്തമായ സ്‌നേഹം തര്‍പ്പണമാണ് .., മറ്റുള്ളവന് വേണ്ടി സ്വയം വിട്ടുകൊടുക്കുന്ന അവസ്ഥ ..,ത്യാഗമാണ് സ്‌നേഹം ..!നഷ്ട്ടപ്പെടുത്തലാണ് സ്‌നേഹം …!എന്നാല്‍ ഇവിടെയോ അത് വെറും അഭിനയം മാത്രമായി മാറിയിരിക്കുന്നു .., സ്വയം നഷ്ട്ടപ്പെടുത്താതെ ..; സ്‌നേഹം വാക്കുകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു …!

ഈ രീതിയിലുള്ള ജീവിതമാണെങ്കില്‍ …, ഡോക്ടര്‍ പറഞ്ഞപോലെ .., ഒരു നീണ്ട കാലാവധിയൊന്നും എന്റെ ജീവിതത്തിനില്ല …!, എയിഡ്‌സ് രോഗിയെ എല്ലാവര്‍ക്കും ഭയമാണ് .., വെറുപ്പാണ് .., അതിനൊരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല …..!, അവന്റെ ജഡം പോലും ..; ആളുകള്‍ ഭയത്തോടും വെറുപ്പോടും കൂടി മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ …!

എത്ര ബോധവല്‍ക്കരണം നടത്തിയാലും ..; ആഴത്തില്‍ അടിഞ്ഞുകൂടിയ ആ വികാരത്തെ മാറ്റിയെടുക്കുവാന്‍ .., കാലം കുറേ കഴിയും …..അത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവില്ല ., അതുകൊണ്ട് ബാക്കിയുള്ള ഈ ജീവിതം .., ഒരു പട്ടിയെപ്പോലെ ഏറും .., ചവിട്ടും .., വെറുപ്പും കൊണ്ട് .., എല്ലാവരാലും വേദനിപ്പിക്കപ്പെട്ട് .., വെറുക്കപ്പെട്ട് ജീവിക്കുന്നതിലും നല്ലത് .., സ്വയം അതങ്ങ് അവസാനിപ്പിക്കുന്നതാണ് ……, !

മുന്‍പിലെത്തി നില്‍ക്കുന്ന മരണത്തെ ..;കുറച്ചു കൂടി നേരത്തെ ആക്കണമെന്നു മാത്രം …!, വീട്ടുകാര്‍ക്കും വേണ്ട .., നാട്ടുകാര്‍ക്കും വേണ്ട …., സ്വന്തമെന്ന് കരുതിയവര്‍ പോലും .., ഏറ്റവും വലിയ ശത്രുക്കള്‍ ആയിത്തീര്‍ന്നിരിക്കുന്നു .., എന്റെ നാശം കാണാന്‍ ഏറ്റവും അധികം ആഗ്രക്കുന്നത് അവരാണ് ….!

ഏതായാലും കുറിക്കപ്പെട്ടു കഴിഞ്ഞ എന്റെ വിധി എപ്പോള്‍ …, ?എവിടെ വെച്ച് …?നടപ്പാക്കണം എന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ ..!

പോകാം .., ഇവിടെ നിന്ന് .., ആരും അറിയാത്ത …, ദൂരെ .., ദൂരെ .., ഏതെങ്കിലും ഒരു ദേശത്തേക്ക് ….എന്റെ മനസ്സിന് പരിപൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന ഒരു സ്ഥലത്ത് ….; ജീവന്റെ ഈ അവസാന കണിക സമര്‍പ്പിക്കാം ….!

ആരോടും യാത്ര പറയുവാനില്ല .., എല്ലാ ബന്ധങ്ങളുടേയും .., കണ്ണികള്‍ അറുത്തു മാറ്റി കഴിഞ്ഞിരിക്കുന്നു ….., ഇത്രയും നാള്‍ ഞാന്‍ ആടിത്തീര്‍ത്ത വേഷങ്ങളായിരുന്നു …, മകന്റേയും …, സഹോദരന്റെയും …., ആ നിഴലുകളില്‍ നിന്ന് .., ഞാനിതാ പുറത്തു കടക്കുകയാണ് …!, എന്നന്നേക്കുമായി ….!

നേരം രാത്രിയാകാനായി ഞാന്‍ കാത്തിരുന്നു …!അര്‍ദ്ധരാത്രി …കട്ടിലിനടിയില്‍ നിന്ന് ഞാനെന്റെ കൊച്ചു ബാഗ് വലിച്ചെടുത്തു …രണ്ടു മൂന്ന് ഡ്രസ്സുകള്‍ അതില്‍ കരുതി .., പിന്നെ എന്റെ ആകെ സമ്പാദ്യമായ .., ബോംബയിലെ എന്റെ കമ്പനിയും .., മറ്റനുബന്ധ സാധനങ്ങളും വിറ്റ വകയില്‍ എനിക്ക് ലഭിച്ച ..; ഏകദേശം അഞ്ചു ലക്ഷത്തോളം വരുമായിരുന്ന ആ തുക ഡെപ്പോസിറ്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്കും ..,അതിന് അമ്മയെ ചുമതലപ്പെടുത്തി കൊണ്ടുള്ള ഒരു കത്തും എഴുതിവെച്ചു ….

ഏറ്റവും അവസാനം എല്ലാവര്‍ക്കും കാണുവാന്‍ പാകത്തില്‍ ഒരു കുറുപ്പും ..!

”പോവുകയാണ് ……
എല്ലാവര്‍ക്കും നന്ദി …..!”

സ്‌നേഹപൂര്‍വ്വം …….,
ജോണ്‍ ….!

പുറപ്പെടുന്നതിനു മുന്‍പ് ഭിത്തിയില്‍ വെച്ചിരിക്കുന്ന ക്രൂശിത രൂപത്തിലേക്ക് ഞാന്‍ നോക്കി …., കൈകള്‍ കൂപ്പി നിശബ്ദമായി കരഞ്ഞുകൊണ്ട് ഏറെനേരം പ്രാര്‍ഥിച്ചു …!

ശബ്ധമുണ്ടാക്കാതെ .., ഞാന്‍ വാതില്‍ തുറന്ന് പുറത്തു കടന്നു …., എല്ലാവരും സുഖസുഷ്പതിയില്‍ ആണ് …., ആരോടും യാത്ര പറയുവാനില്ല ….., പതുക്കെ റോഡിലേക്കിറങ്ങി .., അവസാനമായി .., ഞാനൊന്ന് തിരിഞ്ഞു നോക്കി …., ഞാന്‍ പിറന്ന വീട് …, പിച്ചവെച്ച മുറ്റം ..,ഞാന്‍ കളിച്ചു വളര്‍ന്ന സ്ഥലം …..വീണുറങ്ങിയ തൊടി …., എന്റെ അദ്ധ്വാനം കൊണ്ട് ഞാന്‍ കെട്ടിപൊക്കിയ വീട് …., ഞാന്‍ പതിപ്പിച്ച കൈയ്യൊപ്പുകള്‍ …..; കാലത്തിന്റെ കരവിരുതാല്‍ മാഞ്ഞു പോകാനായി ഇനി അധിക നാളില്ല …., വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്നും .., ”മകനേ …”യെന്നൊരു വിളിയൊച്ച കേട്ടതു പോലെ തോന്നി ….!

അപ്പച്ചന്റെ സ്‌നേഹ നിര്‍ഭരമായ സ്വരമായിരുന്നുവോ …അത് …?

പിറന്ന് വളര്‍ന്ന ഭാവനത്തോട് മൂകമായി ……, വേദനയോടെ വിട ചോദിച്ചുകൊണ്ട് …; നിറഞ്ഞ കണ്ണുകളെ വകവെക്കാതെ ….ഞാന്‍ കാലുകള്‍ നീട്ടിവലിച്ചു നടന്നു …!എന്റെ തീരുമാനത്തെ ലക്ഷ്യമാക്കിയുള്ള .., യാത്രക്ക് …!

എനിക്ക് യാത്ര നെരാനെന്നവണ്ണം …, തൂവെള്ള പ്രകാശം പൊഴിച്ച് …; പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ച്ഉയര്‍ന്നിരുന്നു …..!

***************************************************************************************************

ഇരുട്ടിനെ കീറിമുറിച്ച് …., അലറി കുതിക്കുന്ന തീവണ്ടിയിലിരുന്നു …., പിന്നോട്ട് പായുന്ന വൃക്ഷങ്ങളേയും …, പാതകളേയും …, പുഴകളേയും .., ഞാന്‍ നോക്കിക്കൊണ്ടിരുന്നു ….!

നേരിയ ചാറ്റല്‍ മഴ …, അത് കാറ്റോടു ചേര്‍ന്ന് എന്റെ മുഖത്തേക്ക് വീശിയടിക്കുന്നു .., ആ തണുത്ത കാറ്റേറ്റ് എന്റെ മുഖം ഐസ് വെച്ച പോലെ മരവിച്ചു ….!

കാലം തെറ്റി പെയ്ത മഴ .., കാറ്റിന് പുതുമണ്ണിന്റെ മണം നല്‍കിയിരിക്കുന്നു ..,!, ആ മഴയുടെതിനു സമാനമാണ് എന്റെ ജീവിതം എന്നെനിക്ക് തോന്നി ….!

”കാലം തെറ്റി പെയ്ത മഴ പോലെ .., കാലം തെറ്റി ജനിച്ച ജന്മം …”!, ആര്‍ക്കും വേണ്ടാത്ത പാഴ്മരമായി തീര്‍ന്നിരിക്കുന്നു …തണല്‍ നല്‍കി വളര്‍ത്തിയതെല്ലാം …, വലിയ വൃക്ഷങ്ങളായി …; മണ്ണില്‍ വേരുറച്ചപ്പോള്‍ ..; തണല്‍ നല്‍കിയതിനെ നിഷ്‌ക്കരുണം മറന്നു കളഞ്ഞിരിക്കുന്നു ….!

ഒരു നിമിഷത്തെ പ്രലോഭനം .., ഒരുവന്റെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ആണ് വരുത്തി വെക്കുന്നത് …?, അവന്റെ ജീവിതത്തെ തന്നെയാണ് അത് മാറ്റിമറിക്കുന്നത് …!, എന്നാല്‍ ആ നിമിഷത്തെ പ്രലോഭനത്തെ …,ഒരു നിമിഷത്തെ ചിന്താശക്തികൊണ്ട് അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ..; ഒരു പക്ഷേ .., മറ്റൊന്നായി തീരുമായിരിക്കും ഓരോരുത്തരുടെയും ജീവിതം ..!

മനസ്സില്‍ ഉയരുന്ന പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ..;അവന്റെ ജീവിതം തന്നെ വ്യര്‍ത്ഥമായി തീരുന്നു …!അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണല്ലോ എന്റെ ജീവിതം …, ആരോ പറഞ്ഞത് പോലെ …!

”ഒരു നിമിഷത്തെ ശാന്തത …., ചിന്ത …, ക്ഷമ …, വരാനിരിക്കുന്ന ഒരു വലിയ കൊടുംകാറ്റിനെപ്പോലും ഇല്ലായ്മ ചെയ്യാന്‍ സാധിക്കും …!

ഇപ്പോള്‍ ലക്ഷ്യമില്ലാത്ത ഈ യാത്ര എവിടേക്ക് ….?എങ്ങോട്ട് …?, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യമായിരുന്നു മരണം ….; മനസ്സിന് ഇഷ്ട്ടപ്പെട്ട സ്ഥലത്തുവെച്ച് …!

അങ്ങിനെയൊരു സ്ഥലമുണ്ടോ …?, മരിക്കാന്‍ മാത്രമായി മനസ്സിന് ഇഷ്ട്ടപെടുന്ന സ്ഥലം..?, ആ മരണത്തെ മാറ്റി നിറുത്തി ..; ജീവിതം കുറച്ചു കാലം കൂടി നീട്ടിക്കൊണ്ട് പൊകുന്നതിനായിരുന്നു .., എന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവും ..,ഡോക്ടറെ കാണലും എല്ലാം തന്നെ ….!, എന്നാല്‍ വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ .. , എന്റെ ചിന്ത മരണത്തെ പുല്‍കുന്നതിനെ കുറിച്ച് മാത്രമായിരിക്കുന്നു ….!

സത്യത്തില്‍ മരിക്കാന്‍ ആരെങ്കിലും ഇഷ്ട്ടപ്പെടുന്നുണ്ടോ …?, മരണം എന്നത് പരമമായ സത്യമാണെങ്കിലും …,അതിനെ പുല്‍കുവാന്‍ ആരും തന്നെ ഇഷ്ട്ടപ്പെടുന്നില്ല .., എത്രയോ ഭീകരമായ വാക്കാണത് …?പലപ്പോഴും പലരും പറയാറുണ്ട് ..!

”രോഗികളെ ക്കുറിച്ച് …, വയസ്സായ മാതാപിതാക്കളെക്കുറിച്ച് …., ഭാര്യ ഭര്‍ത്താവിനെക്കുറിച്ച് …,അല്ലെങ്കില്‍ ഭര്‍ത്താവ് ഭാര്യയേക്കുറിച്ച് .., ഇതൊന്ന് മരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് .., ഇങ്ങനെ പരിതപിക്കുന്നവര്‍ ….എന്തുകൊണ്ട് സ്വയം ചിന്തിക്കുന്നില്ല …?നാളെ അവരും ആ ദുഖസത്യത്തില്‍ കൂടി കടന്നു പോകേണ്ടാവരാണെന്ന് ..?

നൈരാശ്യത്തിന്റെയും ..പരാജയത്തിന്റെയും ഒടുവില്‍ .., ചിലര്‍ സ്വയം പരിതപിക്കാറുണ്ട് .., ഒന്ന് തീര്‍ന്നു കിട്ടിയിരുന്നുവെങ്കില്‍ …, അല്ലെങ്കില്‍ ഒന്ന് ചത്ത് കിട്ടിയിരുന്നുവെങ്കില്‍ എന്ന് …, സത്യത്തില്‍ നമുക്ക് അതിനുള്ള അവകാശമുണ്ടോ …?, മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് ..; ആധികാരികമായി തീരുമാനമെടുക്കാന്‍ …., നമുക്ക് അധികാരമുണ്ടോ ..?, അല്ലെങ്കില്‍ സ്വയം തന്നേയും .., മരണത്തെ പുല്‍കുവാന്‍ നമുക്ക് എങ്ങിനെ കഴിയും ..?

ഇത്രയൊക്കെ വിശകലനം ചെയ്യുന്ന നീ .., എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുവാനായി ഇറങ്ങി തിരിച്ചത് …?എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ച .., ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു ….!, എങ്കിലും എന്റെ ചുണ്ടുകള്‍ പതുക്കെ പിറു പിറുത്തു ..!

”മറ്റുള്ളവരില്‍ നിന്നും വ്യതസ്തനായി .., എന്നെ ആര്‍ക്കും വേണ്ടല്ലോ .., കാരണം ഞാനൊരു എയിഡ്‌സ് രോഗിയാണ് .., എന്റെ ചിന്തകള്‍ കാടുകയറിക്കൊണ്ടിരുന്നു ..!

”ഹലോ ടിക്കറ്റ് എടുക്കപ്പാ ….?”.ടി .ടി .ആറിന്റെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത് …., ഞാന്‍ നിന്ന് പരുങ്ങി .., ,എങ്ങോട്ട് പോകണമെന്ന് അറിയാതെയുള്ള ലക്ഷ്യം തെറ്റിയുള്ള യാത്രയില്‍ ..,ഏതോ ഒരു ട്രെയിനില്‍ കയറി ഇരുന്നതാണ് …!

എന്റെ പരിഭ്രമത്തില്‍ നിന്നും ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല്‌ലെന്ന് അയാള്‍ക്ക് ബോദ്ധ്യമായി .., ആ ശബ്ദം ഉയര്‍ന്നു .., !

”ടിക്കറ്റ് എടുക്കാതെ റിസര്‍വേഷന്‍ കംബാര്‍ട്ട്‌മെന്റില്‍ സുഖയാത്ര …, അങ്ങോട്ട് മാറി നില്‍ക്കെടാ .., നീയൊക്കെ ജയിലില്‍ പോയാലേ പഠിക്കുകയുള്ളൂ ..!”

ഒന്ന് തറപ്പിച്ചു നോക്കിയശേഷം .., അയാള്‍ തുടര്‍ന്നു …”ഫൈന്‍ അടക്കാന്‍ പണം ഉണ്ടോടാ കൈയ്യില്‍ …’?

”ഇല്ല സാര്‍ .., ”!ഞാനെന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു …

കാഴ്ച്ചയില്‍ ഒരു കാട്ടുപോത്തിനെപ്പോലെ തോന്നിക്കുന്ന അയാളുടെ ക്രൌര്യം ഇരട്ടിച്ചു .., യാത്രക്കാര്‍ക്കിടയില്‍ ഞാനൊരു കാഴ്ച്ച വസ്തുവായി മാറി ….!

”ഇവനൊക്കെയാണ് …, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചോര്‍ത്തുന്നത് …”!, എന്നെ നോക്കി ഒരാളുടെ അഭിപ്രായപ്രകടനം .., ഒരക്ഷരം പോലും എനിക്ക് പ്രതികരിക്കാനായില്ല ..!

”അടുത്ത കംബാര്‍ട്ടുമെന്റില്‍ റെയില്‍വേ പോലീസുണ്ട് …., നിന്നെ അവരുടെ കൈയ്യില്‍ എല്പിച്ചാലെ ശരിയാകത്തുള്ളൂ …!”, എന്ന് പറഞ്ഞ് എന്റെ കൈ പിടിച്ച് വലിച്ചു കൊണ്ട് ടി .ടി ആര്‍ അടുത്ത കംബാര്‍ട്ടുമെന്റിലേക്ക് നടന്നു .., എന്നാല്‍ ആ കംബാര്‍ട്ടുമെന്റില്‍ എത്തുന്നതിന് മുന്‍പുള്ള വാതിലിനു സമീപമെത്തിയപ്പോള്‍ ..; ഞാന്‍ അല്പം ബലം പിടിച്ച് അവിടെ നിന്നുകൊണ്ട് പറഞ്ഞു .!

”സാര്‍ ദയവായി എനിക്കൊരു കാര്യം പറയുവാനുണ്ട് ….!”
”നീ ..ഒന്നും പറയേണ്ട .., ഇനി പറയുവാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞാല്‍ മതി …”!, എന്നും പറഞ്ഞ് അല്പം ബലമായി തന്നെ അയാളെന്നെ പിടിച്ചു വലിച്ചു ….,അതിന്റെ ശക്തിയില്‍ ഞാന്‍ രണ്ടു മൂന്ന് ചുവട് മുന്നോട്ട് വെച്ചുപോയി …!

ഞാന്‍ അല്പം കൂടി ബലത്തില്‍ ഡോറിന്റെ സൈഡില്‍ നിന്നുകൊണ്ട് ആവര്‍ത്തിച്ചു …!

”സാര്‍ ദയവുചെയ്ത് ഞാന്‍ പറയുന്നത് കേള്‍ക്കണം ..”!, വാതിലിന്മേല്‍ ബലം പിടിച്ചുള്ള എന്റെ നില്‍പ്പ് ..; അയാളെ കൊപാന്ധനാക്കിയിരിക്കണം ..!

”നിന്നോട് ഒന്നും പറയേണ്ടന്നല്ലേ …, പറഞ്ഞത് …”, എന്ന് പറഞ്ഞു തീരലും .., അയാളുടെ വലതുകൈ എന്റെ കവളില്‍ ശക്തിയായി പതിഞ്ഞതും ഒന്നിച്ചായിരുന്നു …, എന്റെ കണ്ണുകളില്‍ കൂടി പൊന്നീച്ച പറക്കുന്നതായി എനിക്ക് തോന്നി ….., തല കറങ്ങി പോയിരുന്നു …, അത്ര ശക്തമായിരുന്നു ആ ..താഡനം ..!

അടിയുടെ ഊക്കില്‍ .., ഞാന്‍ ഒരു വശത്തേക്ക് വേച്ചുപോയി …, അയാള്‍ മറുകൈ കൊണ്ടെന്നെ പിടിച്ചിരുന്നതിനാല്‍ ഞാന്‍ വീണില്ല ..!

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് .., വീണ്ടും അയാളെന്നെ മുന്നോട്ട് പിടിച്ചു വലിച്ചു ..!
ഒരു നിമിഷം അയാളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ..;ഞാന്‍ പതുക്കെ പറഞ്ഞു ..!

”സാര്‍ ഞാനൊരു എയിഡ്‌സ് രോഗിയാണ് …!”

”ഹോ ..!”എന്നൊരു ഞെട്ടലോടെ .., അയാള്‍ എന്നില്‍ നിന്നും കൈകള്‍ വിടുവിച്ചു .., ആ മുഖത്ത് കത്തിനിന്നിരുന്ന രൗദ്രം .., ആര്‍ദ്രതക്ക് വഴിമാറുന്നത് ഞാന്‍ കണ്ടു ….,പക്ഷേ …, അതൊരിക്കലും ആ മുഖത്തിനു യോജിക്കാത്ത ഭാവമായിരുന്നു ….!

”എന്തുകൊണ്ടിത് നേരത്തെ പറഞ്ഞില്ല ….?”സൌമ്യമായിരുന്നു ആ സ്വരം ..!

”മനസ്സ് ആകെ കലങ്ങി കിടക്കുകയാണ് ..,സാര്‍ .., ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനിടയിലുള്ള …ഒരു ലക്ഷ്യമില്ലാത്ത യാത്രയിലായിരുന്നു …., സാര്‍.., ഞാന്‍ , അതുകൊണ്ടാണ് ..; ടിക്കറ്റ് എടുക്കാതെ …, എങ്ങൊട്ടെക്കാണ് വണ്ടി പോകുന്നത് എന്ന് പോലും നോക്കാതെ ..കയറിയിരുന്നത് ….”!

”എന്താണ് പേര് …?”

”ജോണ്‍…!”

”ഐ ആം …, റിയലി സോറി .., ജോണ്‍ …!”

”സാരമില്ല ..,,സാര്‍….!”

പശ്ചാതാപം കൊണ്ടായിരിക്കണം .., അയാള്‍ എന്നെ അടിച്ച കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു …!

”ജോണ്‍ ഇത് ആന്ധ്രാ ബോര്‍ഡ് ആണ് .., അടുത്ത പതിനഞ്ചു നിമിഷത്തിനുള്ളില്‍ സ്റ്റേഷന്‍ എത്തും ..അവിടെ ഇറങ്ങിക്കോളൂ .., കാരണം എന്റെ ഡ്യൂട്ടി തീരുകയാണ് .., , ഈ സ്റ്റേഷനില്‍ ഇറങ്ങി മറ്റു മാര്‍ഗ്ഗം നോക്കിക്കൊള്ളുക ….!”

;;ശരി സാര്‍ ….’! അയാള്‍ എന്നോട് അടുത്ത് ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ ഇരുന്നു കൊള്ളുവാന്‍ പറഞ്ഞു …, ആ വഴി കടന്നു വന്ന ചായക്കാരനില്‍ നിന്ന് ഒരു ചായയും വാങ്ങിത്തന്നു …!കിട്ടിയ അടിയുടെ തളര്‍ച്ചയിലും .., തണുപ്പിന്റെ കാഠിന്യത്താലും ..; ആ ചൂട് ചായ എനിക്ക് അമ്രതായി തോന്നി …!

എന്നോട് യാത്ര പറഞ്ഞു പോകാന്‍ നേരം ..; ആ മനുഷ്യന്‍ എന്റെ പോക്കറ്റിലേക്ക് ചുരുട്ടിയ ഒരു അമ്പതു രൂപാ നോട്ട് കൂടി വെച്ച് തന്നു …..!

ട്രെയിന്‍ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു .., അടുത്ത സ്റ്റേഷന്‍ എത്തുന്നതിനോട് അടുപ്പിച്ച് അത് അടിക്കടി ചൂളം വിളിച്ചു കൊണ്ടിരുന്നു ….!

പതുക്കെ പതുക്കെ അതിന്റെ വേഗത കുറഞ്ഞു വന്നു …ഏതാണ്ട് രണ്ടു നിമിഷത്തിനുള്ളില്‍ ആളൊഴിഞ്ഞ ഒരു സ്റ്റേഷനു മുന്നില്‍ വണ്ടി കുലുക്കത്തോടെ നിന്നു , ഞാന്‍ ട്രെയിനില്‍ നിന്നിറങ്ങി പുറത്തേക്ക് നടന്നു .., എന്നാല്‍ സ്റ്റേഷനു വെളിയില്‍ കട്ടപിടിച്ച ഇരുട്ടായിരുന്നു ….ഈ രാത്രി പുറത്ത് ചുറ്റിത്തിരിയുന്നതിലും നല്ലത് സ്റ്റേഷന് അകമാണ് നല്ലത് എന്നെനിക്ക് തോന്നി .., ഞാന്‍ തിരിച്ചു വന്നു അവിടെ കിടന്ന ഒരു ബെഞ്ചില്‍ .., കയറി കിടന്നു …കോണ്‍ക്രീറ്റ് കൊണ്ട് പണിതിട്ടുള്ള ആ ബെഞ്ചില്‍ നിന്നും തണുപ്പ് എന്റെ ശരീരത്തിലേക്ക് അരിച്ചരിച്ചു കയറി …; എങ്കിലും നിദ്ര എന്നെ തലോടിക്കഴിഞ്ഞിരുന്നു …..!

ഉറക്കത്തില്‍ എന്തൊക്കെയോ പേക്കോലങ്ങള്‍ എന്റെ മനസ്സില്‍ കിടന്ന് നൃത്തം ചവിട്ടി …, അല്ലെങ്കിലും കുറച്ചു നാളുകളായി ദുസ്വപ്നങ്ങള്‍ എന്റെ സന്തതസഹചാരികള്‍ ആണല്ലോ ..?

ഉച്ചത്തിലുള്ള ശബ്ദ ഘോഷങ്ങള്‍ ആണ് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത് .., കണ്ണ് തുറന്ന് നോക്കിയപ്പോള്‍ നേരം നന്നേ പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു .., ഗ്രാമീണ വേഷധാരികളായ കുറച്ചു യാത്രക്കാര്‍ അങ്ങിങ്ങായി കൂടി നില്‍ക്കുന്നുണ്ടായിരുന്നു .., അവരുടെ ഉച്ചത്തിലുള്ള സംസാരങ്ങള്‍ ആണ് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത് .., തല്ലു കൂടുകയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധം ഉച്ചത്തിലായിരുന്നു അവരുടെ വര്‍ത്തമാനങ്ങള്‍ ….!

അവരുടെ വേഷവിധാനങ്ങളില്‍ നിന്ന് ഇതൊരു കുഗ്രാമമായിരിക്കും എന്നെനിക്ക് സംശയം തോന്നി ….!, ഒരു ചായ കുടിക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു …, എന്നാല്‍ പണമെവിടെ ..?, പെട്ടെന്നാണ് ടി .ടി .ആര്‍ തന്ന അമ്പതു രൂപ എന്റ ഓര്‍മ്മയില്‍ തെളിഞ്ഞത് .!

പോക്കറ്റില്‍ തപ്പിയ ഞാന്‍ ഞെട്ടിപ്പോയി .., പണം അവിടെയില്ലായിരുന്നു .., ഒരു പക്ഷെ അത് താഴെ വീണ്‌പോയിരിക്കാം .., അല്ലെങ്കില്‍ ഉറക്കത്തിനിടയില്‍ ആരോ എടുത്തിരിക്കാം …., ഏതായാലും ഇനി ഇവിടെ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല …..!, അടുത്തുകണ്ട പൈപ്പില്‍ നിന്നും കുറച്ചു വെള്ളം കുടിച്ച് .., ഞാന്‍ പുറത്തേക്കിറങ്ങി ….!

ലക്ഷ്യമില്ലാത്ത യാത്ര നീളുകയാണ് .., പൂര്‍ണ്ണമായും ലക്ഷ്യമില്ലാത്ത യാത്ര എന്ന് പറഞ്ഞുകൂടാ …, ഒരു ലക്ഷ്യം ഉണ്ട് …, എന്റെ മരണ സ്ഥലം തേടിയുള്ള യാത്ര ….!

സമയം ഏറെ കഴിഞ്ഞിരിക്കുന്നു …നടന്ന് …നടന്നു …, എന്റെ കാലുകള്‍ വേദനിച്ചു തുടങ്ങിയിരിക്കുന്നു ….ഭക്ഷണം ഒന്നും കഴിക്കാത്തതിനാല്‍ .., ശരീരം തളര്‍ന്നിരിക്കുന്നു ..!

എന്തെങ്കിലും വാങ്ങിക്കഴിക്കാന്‍ പൈസയില്ല .., ഇരക്കാനായി …,മനസ്സും ….!

വിശപ്പും ..,ദാഹവും …,ക്ഷീണവും …,വേദനയും .., വകവെക്കാതെ ഞാന്‍ നടന്നു .., എവിടെയെങ്കിലും ഒന്നിരിക്കാന്‍ ശരീരമാഗ്രഹിച്ചിട്ടും മനസ്സതിനു വെമ്പിയില്ല .., ആരോടൊക്കെയോ ഉള്ള പ്രതികാരം കണക്കെ …., ഒരു വാശി കണക്കെ …., അതൊരു പക്ഷേ .., എന്നോടു തന്നെ ആയിരുന്നിരിക്കാം …..; ഒരു തരം ഉന്മാദം എന്നെ കീഴടക്കിക്കഴിഞ്ഞിരുന്നു …! നടന്ന് നടന്ന് ..എവിടെയെങ്കിലും വീണ് ചാവാന്‍ ഞാന്‍ ആഗ്രഹിച്ചു ……!

ദൂരം വളരെയേറെ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു ……, ഈ വഴി എങ്ങൊട്ടെക്കെന്നൊ …, ഇതിന്റെ അവസാനം എവിടെയെന്നോ …എനിക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല .., താങ്ങാനാകാത്ത വിധം ശരീരം തളര്‍ന്നു .., ഞാന്‍ എവിടെയെങ്കിലും തളര്‍ന്നു വീഴുമെന്ന് എനിക്കുറപ്പായി ….കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ ..തൊണ്ട വരണ്ട് പൊട്ടുന്നു ..കുറച്ചു വെള്ളമെങ്കിലും കുടിക്കാന്‍ കിട്ടിയെങ്കിലെന്ന് ഞാനാഗ്രഹിച്ചു …..!

പെട്ടെന്നാണ് കുറച്ചകലെയായി ഒരു ആള്‍ക്കൂട്ടം എന്റെ ശ്രദ്ധയില്‍ പെട്ടത് ..ഏതോ ഒരു വിവാഹ സദ്യ നടക്കുകയായിരുന്നു അവിടെ …;ഞാന്‍ അങ്ങോട്ട് ചെന്നു …ആളുകള്‍ ഭക്ഷണം കഴിക്കുവാനായി അകത്തൊട്ട് പോവുകയും ..; കഴിച്ചു കഴിഞ്ഞവര്‍ പുറത്തേക്ക് വരുകയും ചെയ്തു കൊണ്ടിരുന്നു ….!

എങ്ങു നിന്നോ ആര്‍ജ്ജിച്ച ധൈര്യത്താല്‍ ..; അല്ലെങ്കില്‍ അനുഭവിക്കുന്ന ..,വിശപ്പിന്റെയും .., ദാഹത്തിന്റെയും കാഠിന്യം എന്നെ ഒരു ധൈര്യശാലിയാക്കി മാറ്റിയതായിരിക്കാം ..!

ഞാനകത്തു കയറി ഒരു സീറ്റില്‍ കയറിയിരുന്നു …., വിളമ്പി വെച്ച ഇലയിലേക്ക് ആര്‍ത്തിയോടെ കൈപൂഴ്ത്തിയതും …; ശക്തമായൊരു കൈത്തലം എന്റെ തോളില്‍ അമര്‍ന്നതും ഒരുമിച്ചായിരുന്നു ….!

”എവെരു റാനിവോ …..(ആരെടാ …നീ ….)?” തെലുങ്കില്‍ ഗര്‍ജ്ജിച്ച ആ സ്വരം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു ….!

”എന്തപോകാറുറാനികോ ..?,ഭിക്ഷക്കാരു ലോകലവെച്ച് അന്നംതിന്നിട്ടാ …( എത്ര ധൈര്യം ഉണ്ട് …, ഭിക്ഷക്കാരനെല്ലാം ഉള്ളില്‍ വന്ന് കഴിക്കാന്‍ ….?) അയാള്‍ അലറി ..!

എന്റെ ഷേവു ചെയ്യാത്ത മുഖവും .., മുഷിഞ്ഞ വസ്ത്രവും …, സഞ്ചിയും എല്ലാം ഒരു ഭിക്ഷക്കാരന്റെതിനോട് സമാനമായിരുന്നു …!

നിര്‍ജ്ജീവാവസ്ഥയിലുള്ള എന്റെ ഇരുപ്പ് തുടര്‍ന്നപ്പോള്‍ .., എനിക്കൊന്നും മനസ്സിലായിട്ടില്ലെന്ന് …; അയാള്‍ മനസ്സിലാക്കിയിരിക്കണം …!തെലുങ്ക് ചുവയുള്ള തമിഴില്‍ അയാള്‍ തുടര്‍ന്നു …..!

”യ്യോ ..,എഴുന്തിരിയാ …, എഴുന്ത് വെളിയെ പോ …”’!, കൈയ്യില്‍ കുഴച്ചെടുത്ത ഭക്ഷണം വായിലേക്കെത്തുന്നതിനു മുന്‍പേ …, അയാള്‍ എന്നെ കഴുത്തില്‍ തൂക്കി പുറത്തേക്ക് എറിഞ്ഞു ..!

;;ഏതാവത് കൊടയ്യാ …ശാപ്പിടട്ടും ….”!, അടുത്ത് നിന്ന് ..,ഏതോ ഒരു നല്ല മനുഷ്യന്റെ സ്വരം ഞാന്‍ കേട്ടു …..!

എന്നെ തൂക്കിയെറിഞ്ഞ മനുഷ്യന്‍ ..; ഞാന്‍ കൈവെച്ച ഭക്ഷണം ഇലയോട് കൂടി പൊതിഞ്ഞ് പുറത്തേക്ക് ഇട്ടുതന്നു …..!

”എങ്കാവതു ഓരമാ പോയി ശാപ്പിട്ടുക്കോ ….!”, അയാള്‍ ഗര്‍ജ്ജിച്ചു …!

ആര്‍ത്തിയോടെ ഭക്ഷണത്തിനരുകിലേക്ക് കുതിച്ച .., എനിക്കു മുന്‍പേ ..;മറ്റൊരു അഥിതി എന്റെ ഇലയിലേക്ക് തല പൂഴ്ത്തിക്കഴിഞ്ഞിരുന്നു ….!, ഓടിയെത്തിയ ഞാന്‍ ഒരാക്രോശത്തോടെ .., ആ നായയുടെ മേല്‍ ഒരു ചവിട്ടു കൊടുത്തു …, ഒന്ന് മോങ്ങിക്കൊണ്ട് ..; എന്നെ ദയനീയമായി നോക്കി അത് അങ്ങോട്ട് മാറിനിന്നു …..!

അല്പം നായ നക്കിയിരുന്നുവെങ്കിലും ..; വിശപ്പിന്റെ കാഠിന്യം …, എനിക്കാ ഭക്ഷണം അമ്രിതിന് തുല്യമാക്കി …..!ലജ്ജയോ …., പരിഹാസമോ …, അറപ്പോ .., വെറുപ്പോ …ഒന്നും തന്നെ എനിക്ക് അനുഭവപ്പെട്ടില്ല ….., ആര്‍ത്തിയോടെ ഞാനാ ഭക്ഷണം വാരി വാരിക്കഴിച്ചു …!

നായ നക്കിയിരുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം ഇലയുടെ ഒരു വശത്തേക്ക് ഞാന്‍ മാറ്റിവെച്ചു .., എന്നാല്‍ വിശപ്പിന്റെ ആധിക്യത്താല്‍ ..; എന്റെ ഭക്ഷണത്തോടുള്ള ആര്‍ത്തിയാല്‍ ..; നായ നക്കി ഞാന്‍ നീക്കി വെച്ച ഭാഗം ചുരുങ്ങി .., ചുരുങ്ങി .., അവസാനം അത് അപ്രതക്ഷ്യമായിതീര്‍ന്നു …!

എത്രയോ പേര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തും .., എത്രയോ ഹോട്ടലുകളിലും .., മറ്റു സ്ഥലങ്ങളിലും ആര്‍ഭാടമായി ഭക്ഷണം കഴിച്ചിട്ടുള്ള എനിക്ക് …; വന്ന മാറ്റം എന്നെത്തന്നെ അത്ഭുതപെടുത്തുന്നതായിരുന്നു …!

”ഞാന്‍ തന്നെയാണോ …ഇത് …?”, എത്രയോ ഭക്ഷണം ഞാന്‍ വെസ്റ്റ് ആക്കി കളഞ്ഞിട്ടുണ്ട് ..? എത്രയോ പണം .., ഞാന്‍ അനാവശ്യമായി ചെലവാക്കി കളഞ്ഞിട്ടുണ്ട് …?, അതെല്ലാം ഇപ്പോള്‍ എന്നെ തിരിഞ്ഞു നോക്കി പല്ലിളിക്കുന്നതായി എനിക്ക് തോന്നി …!

മറ്റൊരാളുടെ കൈപറ്റിയ ഭക്ഷണം ഞാന്‍ കഴിക്കുമായിരുന്നില്ല …., ഭക്ഷണം വിളമ്പിയ പാത്രത്തില്‍ ചെറിയൊരു അഴുക്ക് ഉണ്ടെങ്കില്‍ .., ഞാനാ ഭക്ഷണം തൊടുകപോലും ഇല്ലായിരുന്നു …, ഇതൊരു പക്ഷേ വൃത്തിയുടെയോ ….ശുദ്ധിയുടെയോ ഒരു പ്രശ്‌നം അല്ലായിരുന്നിരിക്കാം …., കാരണം ഇതെല്ലാം സ്വാഭാവികമാണ് …, എന്നാല്‍ ഞാന്‍ അങ്ങിനെ ചെയ്യുന്നത് എന്റെ മനസ്സിന്റെ ഒരു വികലതയായിരിക്കാം .., അല്ലെങ്കില്‍ ഒരു പ്രത്യേക ശീലം എന്റെ മനസ്സില്‍ അടിയുറച്ചു പോയതുകൊണ്ടായിരിക്കാം ….!

ചില പ്രത്യേക ശീലങ്ങളും .., മാനസീക വൈകല്യങ്ങളും എല്ലാവര്‍ക്കുമുണ്ടല്ലോ …!

അത്ര വൃത്തിയിലും ശുദ്ധിയിലും .., ഭക്ഷണം കഴിച്ചിരുന്ന എനിക്കുവന്ന അധപതനം എത്രയോ ഭയാനകമാണ് …?

എന്നാല്‍ .., ഇപ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നു …., രോഗം അത് വല്ലാത്തൊരു അവസ്ഥയാണ് ….ശാരീരികമായും .., മാനസീകമായും തകര്‍ക്കപ്പെടുന്ന അവസ്ഥ .., നിരാശയുടെ പടുകുഴിയിലേക്ക് മറിഞ്ഞു വീഴപ്പെടുന്ന അവസ്ഥ …., തകര്‍ന്നു പോകുന്ന മനുഷ്യനു മുന്നില്‍ അഭിമാനമില്ല ..,വൃത്തിയില്ല …, വെടിപ്പില്ല…, എല്ലാം തന്നെ ഒരു യാന്ത്രീകത മാത്രമാകുന്നു ….
ആര്‍ക്കോ വേണ്ടി അനുഷ്ട്ടിക്കുന്ന ഒരു കര്‍മ്മം കണക്കെ .., അവന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നു ..
അതില്‍ സാമൂഹ്യ വിചാരങ്ങളില്ല .., സമൂഹം തന്നെക്കുറിച്ച് എന്തു കരുതും എന്നുള്ള ബോധ്യമില്ല ..,

അവന്‍ ഇത്ര നാളും അനുഷ്ട്ടിച്ചു വന്ന ജീവിത ചര്യകള്‍ ഒന്നുംതന്നെ അവനെ വേട്ടയാടുന്നില്ല .., സാമൂഹികമായും …, മാനസീകമായും …, ശാരീരികമായും ഒരു മനുഷ്യനു സംഭവിക്കുന്ന തകര്‍ച്ച അവന്റെ അവസാനമാണ് ….അവിടെ അവന്‍ ഇതുവരെ അനുവര്‍ത്തിച്ചു വന്ന ജീവിതചര്യകളും .., ഉയര്‍ത്തിപിടിച്ച മൂല്യങ്ങളും .., സാമൂഹ്യ പ്രതിബദ്ധതയും .., എല്ലാം തകരുന്നു …, അവന്‍ അവനിലേക്ക് തന്നെ ചുരുങ്ങുന്നു …; അതുകൊണ്ടെല്ലാമാവാം .., ഇപ്പോള്‍ ഈ ..എച്ചില്‍ കൂമ്പാരങ്ങളുടെ ഇടയിലുരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അല്പം പോലും മനപ്രയാസം തോന്നുന്നില്ല …., എല്ലാം കാലത്തിന്റെ വിക്രിതികള്‍ …, വിധിയുടെ വിളയാട്ടങ്ങള്‍ …!

തന്റെ ഭക്ഷണം തട്ടിത്തെറിപ്പിച്ച് ..; കൈക്കലാക്കിയ എന്നെ നോക്കി ..; മോങ്ങിക്കൊണ്ട് ആ നായ നില്‍ക്കുന്നുണ്ടായിരുന്നു …, എന്നാല്‍ അടുത്ത നിമിഷം ..; മറ്റാരോ വലിച്ചെറിഞ്ഞ ഇലയിലേക്ക് ….,; ഓടിപ്പോയി അത് മുഖം പൂഴ്ത്തി .., ഒരു പക്ഷേ ..; ഞാന്‍ വീണ്ടും അത് തട്ടിത്തെറിപ്പിക്കുവാന്‍ എത്തുമെന്ന് അത് ഭയന്നിരിക്കണം ….!

എനിക്ക് ലഭിച്ച ഭക്ഷണത്തിനു പുറമേ …, മറ്റുള്ളവര്‍ കഴിച്ച് വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ .., ബാക്കി ഭാഗങ്ങളും ..ഞാനും .., നായയും .., കൂടി മത്സരിച്ച് അകത്താക്കിക്കൊണ്ടിരുന്നു .., വയറു നിറഞ്ഞു കഴിഞ്ഞപ്പോള്‍ ..; പുറത്ത് കൈകഴുകാന്‍ വെച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും …, അല്പം വെള്ളം കുടിച്ച് ..; സഞ്ചിയുമെടുത്ത് ഞാനെന്റെ യാത്ര തുടങ്ങി ….!

 

 

സുഹ്രത്ത് പോവുകയാണെന്നുള്ള തിരിച്ചറിവോ ….? എന്തോ …?, ആ നായ വാലാട്ടിക്കൊണ്ട് അല്‍പ ദൂരം എന്നെ അനുഗമിച്ചു ……, എന്നാല്‍ എന്റെ പിന്നാലെ വരുന്നതിനേക്കാള്‍ ഗുണം ..; ആ സദ്യ നടക്കുന്നിടത്താണെന്ന് അതിന് മനസ്സിലായെന്ന് തോന്നുന്നു …, അത് തിരിച്ചുപോയി ..!
വിശാലമായി പരന്നുകിടക്കുന്ന വയലുകള്‍ക്ക് നടുവിലൂടെ ..;തണല്‍ മരങ്ങള്‍ നിരന്നു നില്ക്കുന്ന നാട്ടു വഴി അങ്ങ് അനന്തതയിലേക്ക് എന്ന പോലെ നീണ്ടുകിടക്കുന്നു .., ചെമ്മണ് നിറഞ്ഞ ആ വഴിയിലൂടെ .., എത്ര ദൂരം നടന്നു എന്ന് എനിക്ക് നിശ്ചയമില്ല .., വയലില്‍ നിന്നുള്ള തണുത്ത കാറ്റ് ഉന്മേഷം തരുന്നതായിരുന്നു ..!

ആ പാതയുടെ അവസാനം ചെന്നു ചേര്‍ന്നത് ഒരു ക്ഷേത്രത്തിനു മുന്നിലായിരുന്നു .., നൂറ്റാണ്ടുകളുടെ പഴമ തോന്നിപ്പിച്ച ആ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ .., വളരെ മനോഹരമായ കൊത്തുപണികളോട് കൂടിയതായിരുന്നു …, ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം അവിടെയെങ്ങും വലയം ചെയ്യപ്പെട്ടിരിക്കുന്നു …!

യാതൊരു തിരക്കുമില്ലാത്ത ..; ആ ശ്രീകോവിലിനു മുന്നില്‍ .., രണ്ടു മൂന്നു സ്ത്രീകള്‍ തൊഴുതുകൊണ്ട് നില്‍ക്കുന്നു .., ക്ഷേത്രത്തിന്റെ മുന്നില്‍ ഒരു പടുകൂറ്റന്‍ ആല്‍മരം തലയുയര്‍ത്തി നിന്നിരുന്നു .., വര്‍ഷങ്ങളുടെ ചരിത്രം അതിന് പറയാന്‍ ഉണ്ടാകുമെന്നെനിക്ക് തോന്നി …!

ക്ഷേത്രത്തിന്റെ ഒരു വശം ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ …., അതിനെ തൊട്ടു തലോടി ക്ഷേത്രത്തിനെ വലയം ചെയിതൊഴുകുന്ന പുഴ …, അതിനോട് ചേര്‍ന്ന് നീണ്ടു പരന്നുകിടക്കുന്ന വയലുകള്‍ .., ക്ഷേത്രത്തിലേക്കുള്ള ഗ്രാമീണ പാതയില്‍ .., അങ്ങിങ്ങു മാത്രം പ്രത്യക്ഷപ്പെടുന്ന ചെറിയ വീടുകള്‍ .., ആകപ്പാടെ മനസ്സിനും .., ശരീരത്തിനും കുളിര്‍മ്മയും .., സന്തോഷവും പകര്‍ന്നു നല്‍കുന്ന പ്രദേശം ..!

കൈയ്യിലുള്ള സഞ്ചി ..; ആ ആല്‍ത്തറയില്‍ വെച്ച് .., പുഴക്കഭിമുഖമായി ഞാനിരുന്നു ,.., മലനിരകളില്‍ നിന്നും വീശുന്ന തണുത്തകാറ്റ് .., പുഴയുടെ ഓളങ്ങളെ തലോടിക്കൊണ്ട് എന്റെ മുഖത്ത് വന്നടിച്ചു കൊണ്ടിരുന്നു …, പറഞ്ഞ് അറിയിക്കാനാകാത്ത ഒരു സുഗന്ദം ആ തെന്നലിനുണ്ടായിരുന്നു …, പുഴയിലെ നനുത്ത ഓളങ്ങള്‍ എന്നെ മാടിവിളിക്കുന്നു …, എന്റെ യാത്രയുടെ അവസാനം ഇവിടെയാണെന്നെനിക്ക് തോന്നി …, മരണമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇവിടെ പൂര്‍ത്തീകരിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു …

അത് ..എപ്പോള്‍ ..? എങ്ങിനെ ..?ഉത്തരം കിട്ടാത്ത മനസ്സുമായി .., ഞാനാ ആല്‍ത്തറയില്‍ നീണ്ടു നിവര്‍ന്നു കിടന്നു …!

എഴുന്നേറ്റപ്പോള്‍ നല്ല ഉന്മേഷം .., സമയം സന്ധ്യയായിതുടങ്ങിയിരിക്കുന്നു …ക്ഷേത്രത്തില്‍ നിന്നും ദീപാരാധനക്കുള്ള പാട്ട് ഉയര്‍ന്നു….., ക്ഷേത്രത്തിനു ചുറ്റുമുള്ള കല്‍വിളക്കുകള്‍ നിറഞ്ഞു കത്തുകയാണ് …!

പ്രഭാപൂരിതമായി നില്‍ക്കുന്ന ക്ഷേത്ര പരിസരവും .., സൂര്യന്റെ അരുണ രശ്മികള്‍ ഏറ്റ് ..വെട്ടിത്തിളങ്ങുന്ന പുഴയും …ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും ..; പച്ചപുതച്ച് നീണ്ടുകിടക്കുന്ന വയലും …;എല്ലാം ചേര്‍ന്ന് .., ഒരു ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ മനോഹരമായൊരു ചിത്രം പോലെ എനിക്ക് തോന്നിച്ചു …..ആ ദ്രശ്യ വിസ്മയത്തിന്റെ മാസ്മരികതയില്‍ ലയിച്ചു ചേര്‍ന്ന എനിക്ക് സമയം പോയതറിഞ്ഞില്ല ….!

ആരുടെയോ വിളിയൊച്ചയാണ് എന്നെ ഉണര്‍ത്തിയത് .., ക്ഷേത്രത്തിലെ പൂജാരിയുടെ വേഷ വിധാനങ്ങളോട് കൂടിയ ഒരാള്‍ മുന്നില്‍ നില്‍ക്കുന്നു …

”എവ്വൊരു നിവു …നിന്നു ഇന്ത മുന്ത സോടല ….”? (നീ ആരാണു്…?നിന്നെ ഇവിടെ മുന്‍പ് കണ്ടിട്ടില്ലല്ലോ …?)

എന്റെ ദൈവമേ….,ഇത് എന്തൊരു ഭാഷ ..?, എനിക്കൊന്നും മനസ്സിലായില്ല ….,
അയാള്‍ വീണ്ടും ആവര്‍ത്തിച്ചു ….

‘എവ്വൊരു നിവു ..?” മനസ്സിലാകാതെ ഞാന്‍ നിന്നു പരുങ്ങി …., അയാളുടെ കൈവിരലുകളുടെ ആംഗ്യത്തില്‍ നിന്നും .., ഒരു പക്ഷെ …ഞാന്‍ ആരായിരിക്കും .., എന്നാണ് അയാള്‍ ഉദ്ദേശിച്ചത് എന്നെനിക്ക് തോന്നി …!

”ഞാന്‍ .., ഞാന്‍ …ഒന്നും പറയാനാകാതെ ഞാന്‍ വിക്കിക്കൊണ്ട് നിന്നു …!

”ഓ മലയാളിയാണോ …?”

”അതെ ..!”, എനിക്ക് ആശ്വാസമായി ….!

”എന്താണ് ഇവിടെ ഇരിക്കുന്നത് ….?”

”എന്റെ ഒരു ബന്ധു വീട് ഇവിടെയുണ്ട് ….., അങ്ങോട്ടേക്ക് വന്നതാണ് …”, ഞാനൊരു കള്ളം പറഞ്ഞു …!

”ഓ .., അതേയോ ….,.ഇവിടെയെങ്ങും കണ്ടിട്ടില്ല …., അതുകൊണ്ട് ചോദിച്ചതാണ് …,പൂജ കഴിഞ്ഞു നട ഇപ്പോള്‍ അടക്കും …., അതിനു മുന്‍പ് തൊഴണമെങ്കില്‍ തോഴുതോളൂ …”!
എന്നു പറഞ്ഞുകൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു .., എന്റെ മുഷിഞ്ഞ വേഷവും …,ഭാവവും ..,അയാളില്‍ എന്തെങ്കിലും ..സംശയം ജനിപ്പിച്ചിരുന്നിരിക്കണം എന്നെനിക്ക് തോന്നി …, ഏതായാലും അയാള്‍ കൂടുതല്‍ ചോദ്യത്തിനൊന്നും മുതിരാതിരുന്നത് നന്നായി …., ഇല്ലെങ്കില്‍ ഞാന്‍ ബുദ്ധിമുട്ടിലായി പോയേനെ ….!

*********************************************************************************

ഞാനിവിടെ വന്നു ചേര്‍ന്നിട്ട് രണ്ടു ദിവസത്തോളമായിരിക്കുന്നു ….ഓര്‍മ്മകളിലൂടെ ഞാന്‍ ഒരുപാടു ദൂരം ..സഞ്ചരിച്ചു കഴിഞ്ഞു …..കഴിഞ്ഞ കാല ജീവിതത്തിലൂടെ ഒരു തിരിച്ചുപോക്ക് നടത്തിവന്നു …, എല്ലാം കഴിഞ്ഞു …സമയം സമാഗതമായി ..; എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നു …, ശാന്ത സുന്ദരമായ ..; ഇതാണാ സ്ഥലം …എന്റെ മനസ്സിന് പൂര്‍ണ്ണ തൃപ്തി നല്‍കുന്നയിടം

നല്ല തണുത്ത കാറ്റ് എന്റെ മുഖത്ത് വീശിയടിച്ചുകൊണ്ടിരുന്നു ..,. ക്ഷേത്രത്തില്‍ നിന്ന് സന്ധ്യാപൂജക്കുള്ള പാട്ട് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി …! യാതൊരു തിരക്കുമില്ലാത്ത സന്ധ്യാപൂജ …കുറച്ചുപേര്‍ മാത്രം ഉണ്ട് ..ശ്രീകോവിലിനു ചുറ്റും ദീപങ്ങള്‍ തെളിഞ്ഞു കത്തുന്നു .., പൂജാരി തൊഴുന്നവര്‍ക്ക് പ്രസാദം കൈവെള്ളയില്‍ വെച്ചുകൊടുക്കുന്നു ….!

ആ ക്ഷേത്രത്തിലേക്ക് വരുന്നവരും പോകുന്നവരും …, എന്നെ ശ്രദ്ധിക്കാതിരുന്നില്ല .., രണ്ടു ദിവസമായി എന്റെ നിറസാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നുവല്ലോ …, കണ്ടു കഴിഞ്ഞാല്‍ ഒരു ഭ്രാന്തന്റെ മട്ടും ഭാവവുമുള്ള എന്നെ ആളുകള്‍ തുറിച്ചു നോക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ ..!

ആ പുഴയുടെ തീരത്ത് ഞാന്‍ മുന്‍പു കണ്ട സന്യാസി .., ഒരു കാലില്‍ നിന്നുകൊണ്ട് .., അന്തരീക്ഷത്തിലേക്ക് കൈകള്‍ ഉയര്‍ത്തി കൂപ്പി നില്‍ക്കുന്നത് കാണാം …, പ്രാര്‍ഥിക്കുകയാണെന്ന് തോന്നുന്നു …., നല്ല ആകര്‍ഷണത്വമുള്ള മുഖശ്രീയാണ് അദ്ദേഹത്തിന്റെത് ..!

വീണ്ടും ഞാന്‍ ആല്‍ത്തറയില്‍ കിടന്നു .., മനസ്സ് ആകുലമായിരുന്നു .., ഇനിയും നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല …., എന്റെ തീരത്ത് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു .., ഇനിയും ദുരിതങ്ങള്‍ നീട്ടിക്കൊണ്ടു പോകേണ്ട …ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കാം …

ആത്മഹത്യയെ കുറിച്ച് പാകപ്പെട്ടു കഴിഞ്ഞിരിക്കുന്ന മനസ്സില്‍ ..; ആ ചിന്തകള്‍ ഒരു ചലനവും ഉളവാക്കില്ല …എല്ലാം നിര്‍ജ്ജീവമായിരിക്കുന്നു …എങ്കിലും സമയം കടന്നു പോകുംതോറും ആകെയൊരു അങ്കലാപ്പ് …ശരീരമാസകലം ആകെയൊരു എരിപൊരി ഉക്ഷണം …, എത്രയൊക്കെ ആയാലും .., അറിഞ്ഞുകൊണ്ട് ജീവന്‍ അവസാനിപ്പിക്കുക എന്നു പറയുന്നത് എത്ര കഠിനമാണ് .., അതുണ്ടാക്കുന്ന മാനസീക സംഘര്‍ഷം .., എത്ര വലുതാണ് …?

ഉള്ളിന്റെ ഉള്ളില്‍ .., ഇനിയും ജീവിക്കാനുള്ള ആശ …., കണ്ണുകള്‍ക്ക് മുന്നില്‍ കണ്ടിട്ടും .., കണ്ടിട്ടും .., മതിവരാത്ത ലോകം ….!ആ വയലും .., പുഴയും …, അതിനു മുകളിലൂടെ പറക്കുന്ന കിളികളേയും .., മരങ്ങളേയും …, എന്തിന് പുല്‍ക്കൊടി നാമ്പു പോലും ..; ഞാനാദ്യമായി കാണുന്ന കുട്ടിയുടെ കൌതുകത്തോടെ നോക്കി ..അതിന്റെയെല്ലാം അഭേദ്യമായ സൌന്ദര്യം ..; ഞാന്‍ ഇപ്പോഴാണ് കാണുന്നത് ….!, നീണ്ടകാലജീവിതം എന്റെ മുന്നിലുണ്ടായിരിക്കും എന്ന് ഞാന്‍ അഹങ്കരിച്ചപ്പോള്‍ .., ഈ സൌന്ദര്യങ്ങള്‍ ഒന്നും ഞാന്‍ ആസ്വദിച്ചിരുന്നില്ല …., അല്ലെങ്കില്‍ എനിക്കതിന് സമയം ഉണ്ടായിരുന്നില്ല …., എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലായിരുന്നു ..,എന്നാല്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്ന മണിക്കൂറുകളില്‍ ..; എത്ര ആസ്വദിച്ചാലും മതിവരാത്ത ഈ സൌന്ദര്യം നുകരുവാന്‍ .., എനിക്കിനി ജീവിതം ബാക്കിയില്ലല്ലോ എന്ന അറിവ് എന്നെ ചികിതനാക്കി …!

ഞാന്‍ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു ..സമയം കടന്നു പോയിക്കൊണ്ടിരുന്നു ..,ക്ഷേത്രാങ്കണം വിജനമായിക്കഴിഞ്ഞിരിക്കുന്നു …ആരോ സന്മനസ്സുള്ളവന്‍ എനിക്കായി കൊണ്ടുവന്ന ഭക്ഷണം ആല്‍ത്തറയിലിരിക്കുന്നു .., അതിനു ചുറ്റും ഒന്നുരണ്ടു കാക്കകള്‍ വട്ടമിട്ടു പറക്കുന്നു .., അവക്കറിയാം അതിനുള്ളില്‍ എന്തോ ഉണ്ടെന്ന് ..!

എനിക്ക് വിശപ്പോ .., ദാഹമോ .., ഒന്നും തന്നെയില്ല .., അതെല്ലാം ചത്തു കഴിഞ്ഞിരിക്കുന്നു …, അല്ലെങ്കില്‍ തന്നെ ഇനി എങ്ങൊട്ടെക്കാണ് ..; ഞാന്‍ ഭക്ഷണമെല്ലാം കഴിച്ച് ജീവന്‍ നിലനിറുത്താനായി ശ്രമിക്കുന്നത് ..?ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം അവസാനിക്കുകയാണ് .., പാതി ചത്തു കഴിഞ്ഞിരിക്കുന്ന ഈ ശരീരത്തിന് ഇനി യാതൊന്നും ആവശ്യമില്ല …!

”മതി ..!”, ഇനി നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല .., ഞാന്‍ പതുക്കെ ആ ഭക്ഷണപ്പൊതി തുറന്നു വെച്ചു …വട്ടമിട്ട് പറന്ന കാക്കകളും ….അണ്ണാറക്കണ്ണന്‍മാരും .., മറ്റു കിളികളും അതിനെ വലയം ചെയ്തു ….!

”എന്റെ അവസാന ദാനം .., ജോണിന്റെ .., ജോണ്‍സാമുവലിന്റെ .., അവസാന ദാനം ..!”..
ഞാന്‍ പിറുപിറുത്തു …., അല്ലെങ്കില്‍ ഇതിനെ ദാനമെന്നൊന്നും വിശേഷിപ്പിക്കാനാവില്ല …, എനിക്കേ ദാനം കിട്ടിയതാണത് …., അതെനിക്കാവശ്യമില്ല ..; അതിനാല്‍ ഞാനത് കൊടുക്കുന്നു ..; അപ്പോള്‍ അതിനെ ദാനമെന്നു വിളിക്കാനാകുമോ …?ഇല്ല ..!.., അപ്പോള്‍ നമുക്ക് ആവശ്യമുള്ളത് മറ്റൊരാള്‍ക്ക് പകുത്തു നല്‍കുമ്പോള്‍ ..അതിനെ ദാനമെന്ന് വിളിക്കാനാകുമോ ..?

വിളിക്കാമായിരിക്കാം …., കാരണം പ്രിയപ്പെട്ടത് നല്‍കുമ്പോള്‍ ആണല്ലോ …..; അവിടെ ത്യാഗ മനോഭാവം ഉണ്ടാകുന്നത് …?അതായിരിക്കും ഉത്തമമായ ദാനം ..!

അത് എന്തുതന്നെയെങ്കിലും ആയിക്കോട്ടെ …!എന്റെ മുഷിഞ്ഞ് കീറിത്തുടങ്ങിയ ആ സഞ്ചി .., മാറോടു ചേര്‍ത്തുപിടിച്ച് ..,, ഞാന്‍ ക്ഷേത്രത്തിനു മുന്നിലൂടെ ആ പുഴക്കരയിലേക്ക് നടന്നു !. ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ ഞാന്‍ നിന്നു ..!,പ്രശോഭയോടെ നിറഞ്ഞു കത്തുന്ന ദീപങ്ങളാല്‍ അലംകൃതമായ ആ ..ശ്രീകൊവിലിനുള്ളിലേക്ക് നോക്കി ….; മുട്ടുകുത്തി കൈകള്‍ രണ്ടും ആകാശത്തേക്ക് വിരിച്ചുപിടിച്ച് കൊണ്ട് ..; എന്റെ മനസ്സിനെ ഞാനാ സ്വര്‍ഗ്ഗീയപ്രഭാവത്തിലേക്കുയര്‍ത്തി …; നിശബ്ദം പ്രാര്‍ഥിച്ചു ..!

”ഇവിടുത്തെ പ്രതിഷ്ഠ എന്തു തന്നെ ആയാലും ഞാന്‍ പ്രാര്‍ഥിക്കുന്ന ദൈവത്തിന്റെ തിരുസ്വരൂപം .., എന്റെ ഹൃദയത്തിന്റെ ശ്രീകോവിലിലേക്ക് ആവാഹിച്ച് ..; ആ പ്രശോഭക്ക് മുന്നില്‍ നിന്ന് ഞാന്‍ കേണു …!

”എന്റെ പിതാവേ .., അങ്ങ് ഈ ലോകത്ത് സൃഷ്ട്ടിച്ച അനേകകോടി ജീവജാലങ്ങളില്‍ ഏറ്റവും ഉത്തമമായ മനുഷ്യജന്മത്തില്‍ പിറവിയെടുത്ത ഞാന്‍ ..; അങ്ങേക്കെതിരായി ഏറ്റവും കോഠുരമായ പാപങ്ങള്‍ ചെയ്തിട്ടുണ്ട് .., അതിനുള്ള ശിക്ഷയും അങ്ങ് എനിക്ക് തന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു ..!, ഇന്ന് …, ഞാന്‍ .., ഈ ലോകത്തില്‍ ഏറ്റവും വെറുക്കപ്പെട്ടവനായി തീര്‍ന്നിരിക്കുകയാണ് …! , എല്ലാവരും എന്നെ വെറുക്കുന്നു ദുഷിക്കുന്നു .., ആട്ടിപ്പുറത്താക്കുന്നു ..!അങ്ങ് എനിക്ക് ദാനം തന്ന ജീവിതത്തിന്റെ മഹ്വത്തമറിയാതെ …; ഞാനതിനെ മദ്യപാനത്തിന്റെയും .., വേശ്യകളുടെയും .., എല്ലാ വൃത്തികേടുകളുടെയും കൂടാരമാക്കി മാറ്റി ..!

സ്വന്തം അമ്മയും .., സഹോദരിയും പോലും കരുണയുടെ ഒരംശം പോലും എന്നോട് കാണിച്ചില്ല .., ഈ ലോകത്തില്‍ ജീവിക്കാനുള്ള എന്റെ ആഗ്രഹങ്ങളും .., അഭിലാക്ഷങ്ങളും മരവിച്ചു പോയിരിക്കുന്നു ..! എല്ലാവരാലും വെറുക്കപ്പെട്ട .., ഈ ജീവിതം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .., അങ്ങയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഇതെന്ന് എനിക്കറിയാം .., അവിടത്തെ ദാനമാണ് ഈ ജീവിതം ..ഇത് തിരിച്ചെടുക്കാനുള്ള അവകാശവും അവിടത്തേക്ക് മാത്രമാണ് ..!

ബലഹീനമായ എന്റെ മനസ്സിന്റെ വ്യഥ ..; എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു …! ക്രൂരമായ ഈ ലോകത്തില്‍ .., ഇനിയും എനിക്ക് പിടിച്ചു നില്‍ക്കുവാന്‍ സാധിക്കുകയില്ല ..! , എന്റെ സുബോധം എന്നില്‍ നിന്ന് വിട്ടകന്ന് .., ഒരു ഭ്രാന്തനായി .., ഞാന്‍ അലഞ്ഞു തിരിയുന്നതിന് മുന്‍പ് …; എന്റെ ഈ ജീവിതം അങ്ങയുടെ കാല്‍ക്കല്‍ ഞാന്‍ സമര്‍പ്പിക്കുന്നു …!,

പാപിയായ ഈ മകനോട് പൊറുക്കേണമേ ….! , അങ്ങയുടെ ത്രിപ്പാദത്തിങ്കല്‍ ഞാന്‍ അര്‍പ്പിക്കുന്ന .., എന്റെ ഈ അവസാന കണ്ണുനീര്‍ ..; എന്റെ പാപങ്ങള്‍ക്കുള്ള …, എന്റെ പ്രായിശ്ചിത്തമായി ..; അങ്ങ് സ്വീകരിക്കേണമേ ….!

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി .., ദ്രിഡനിശ്ചയം എന്റെ മുഖത്ത് പ്രതിഫലിച്ചു ..!, അത് നഷ്ട്ടപ്പെട്ട് .., വീണ്ടും ഒരു ഭീരുവായിത്തീരുന്നതിനു മുന്‍പ് ഞാന്‍ എഴുന്നേറ്റു …!, ഒരിക്കല്‍ക്കൂടി പ്രഭാപൂരിതമായ ആ ശ്രീകോവിലിനു നേര്‍ക്ക് നോക്കി ..; ഞാനെന്റെ സഞ്ചിയുമെടുത്ത് പുഴക്കരയിലേക്ക് നടന്നു ..!

സമയം സന്ധ്യകഴിഞ്ഞിരിക്കുന്നു …, സൂര്യന്‍ തന്റെ അവസാന ജോലിയും തീര്‍ത്ത് മടങ്ങുവാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു …., ചക്രവാളമെങ്ങും അസ്തമയ സൂര്യന്റെ സ്വര്‍ണ്ണവര്‍ണ്ണം പ്രതിഫലിച്ചിരുന്നു ..!, മനസ്സ് പെരുമ്പറ മുഴക്കുന്നു .., കൈകള്‍ക്കൊണ്ട് സഞ്ചി നെഞ്ചോട് ചേര്‍ത്തുപിടിച്ച് .., ഞാന്‍ പുഴയിലെ വെള്ളത്തിലേക്ക് അടിവെച്ചു ..!
അതിനു മുന്‍പായി ഞാന്‍ ഒരു കാലുകളുമായി എന്റെ കാലുകളെ ബന്ധിച്ചു …!

ജലത്തിന്റെ തണുപ്പ് കാല്പാദത്തെ നനയിച്ചപ്പോള്‍ ..; ഞാന്‍ കുളിരുകോരി ..!, മരണത്തിന്റെ തണുപ്പായിരുന്നൂവത് …, തണുപ്പ് അരക്കൊപ്പം എത്തിക്കഴിഞ്ഞിരിക്കുന്നു …!, നെഞ്ചോളം …, കഴുത്ത് …., കാലുകള്‍ക്കടിയില്‍ ഭൂമി അപ്രതിക്ഷ്യമാകുന്നത് ഞാനറിഞ്ഞു …!ശരീരം വിറകൊള്ളുന്നു … എന്റെ കണ്ണുകള്‍ അടക്കാനാകാത്ത ആഗ്രഹത്തോടെ ..;അവസാന കാഴ്ച്ചകള്‍ കണ്ടു തീര്‍ക്കുകയായിരുന്നു …..!

ലോകം മുഴുവന്‍ എനിക്കുചുറ്റും കറങ്ങുന്നു …!,ആഴങ്ങളിലേക്ക് ഞാന്‍ കൂപ്പുകുത്തിയിരിക്കുന്നു .., മരണത്തിന്റെ തണുപ്പ് നാസാരന്ദ്രങ്ങളിലൂടെ എന്റെ ശിരസ്സിലേക്കടിച്ചു കയറി .., സഞ്ചി മാറില്‍ നിന്നും കൈവിട്ടുപോയിരിക്കുന്നു …!, മരണത്തിന്റെ കാഠിന്യം ശ്വാസകോശങ്ങളെ പൊട്ടിച്ചിതറിക്കുന്നു .., ഒരിറ്റു ജീവവായുവിനായി ശരീരം മുഴുവന്‍ വെട്ടി വിറച്ചു ..!
കൈകാലുകള്‍ ഒരു ആശ്രയത്തിനായി നാലുപാടും വിളറിപൂണ്ടു പാഞ്ഞു ..!

ശ്വാസം കിട്ടാതെ …; വലിഞ്ഞു മുറുകി ..; പൊട്ടിച്ചിതറാന്‍ പോകുന്ന ഞരമ്പുകളുടെ ചൂളം വിളി .., തലക്കുള്ളില്‍ പ്രകമ്പനം കൊള്ളിക്കുന്നു ..!, ഞാന്‍ വെള്ളം കുടിച്ചു വറ്റിക്കുവാന്‍ തുടങ്ങിയിരിക്കുന്നു …, ജീവന്റെ അവസാന ശ്വാസം എന്നില്‍നിന്നകന്ന് പോവുകയാണ് .., ശരീരത്തില്‍ നിന്നും ജീവന്‍ വേര്‍പെടുന്നതിന്റെ അസ്സഹ്യമായ പിടച്ചില്‍ …, തല വിങ്ങുന്നു .., ശരീരം മുഴുവന്‍ കോച്ചി വലിക്കുന്നു ….!താങ്ങാനാകാത്ത ശരീരത്തിന്റെ വാജ്ഞയാല്‍ .., ഒരിറ്റു പ്രാണവായുവിനായി ഞാന്‍ ആഞ്ഞു വലിച്ചു …!

ശ്വാശകോശത്തെയും .., ഞരമ്പുകളേയും .., പൊട്ടിച്ചിതറിച്ചുകൊണ്ട് .., തണുത്ത ജലം സിരകളിലേക്ക് പാഞ്ഞു കയറി ….!, തലക്കുള്ളില്‍ വിസ്‌ഫോടനങ്ങള്‍ നടക്കുന്നു .., പ്രാണന്‍ ശരീരത്തില്‍ നിന്നും പുറത്തു കടക്കാനാകാതെ തലങ്ങും വിലങ്ങും പായുന്നു .., ജീവന്‍ നിലനിറുത്താനുള്ള പാച്ചില്‍ …, ബോധം മറയുകയാണ് ….!, അവസാനം ശരീരം ഒന്ന് വെട്ടിവിറച്ചു , കണ്ണുകള്‍ക്ക് മുന്നിലൂടെ ജീവിതം ഒഴുകിനീങ്ങുന്നു ….!പല മുഖങ്ങളും ആ ഫ്രയിമില്‍ തെളിഞ്ഞു വരുന്നു …! എന്റെ കുട്ടിക്കാലം .., അപ്പന്‍ .., അമ്മ …, സഹോദരി .. ,കൂട്ടുകാര്‍ …, അങ്ങിനെ മുഖങ്ങള്‍ മാറി മാറി വരുന്നു …!, അത് ഫസ്റ്റായി പോകുന്ന ഒരു വീഡിയോ ചിത്രം പോലെ ആയിരുന്നു .., പിന്നെ അതിന്റെ വേഗത കുറയുന്നു ..പതുക്കെ .., പതുക്കെ .., ചിത്രങ്ങള്‍ അവ്യക്തമാകുന്നത് ഞാനറിഞ്ഞു ….!, അവസാനം അത് നേര്‍ത്തു … നേര്‍ത്തു ..,ഇല്ലാതാകുന്നു …!, എന്റെ ചുണ്ടുകള്‍ അവസാനമായി മന്ത്രിച്ചു ….!

”എന്റെ ദൈവമേ …..!”

നിശ്ചലമായ ശരീരം ആഴിയുടെ അഗാധതയിലേക്ക് താഴ്ന്നിറങ്ങിക്കൊണ്ടിരുന്നു …!