പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 17) – ബൈജു ജോര്‍ജ്ജ്

1313

Untitled-1

”ഞാനിതെവിടെയാണ് …?ഭൂലൊകത്തിലൊ …., പരലോകത്തിലോ ….”? എങ്ങും മഞ്ഞുപോലെ പൊഴിയുന്ന പ്രകാശം …! നീണ്ട ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു എഴുന്നേറ്റത് പോലെയുള്ളൊരു ആലസ്യം ….!

ഒന്നും തന്നെ ഓര്‍മ്മയില്ല …..! എല്ലാം ശൂന്യമാണ് .., ഓര്‍മ്മകളിലേക്ക് തിരിച്ചിറങ്ങാന്‍ ശ്രമിക്കുമ്പോഴെല്ലാം അവ കൈവിട്ടുപോകുന്നു …!

”എനിക്കെന്താണ് സംഭവിച്ചിരിക്കുന്നത് …..? , ഞാനിത് എവിടെയാണ് ..
, ഞാന്‍തന്നെയാരാണ് ..?” എനിക്കൊന്നും തന്നെ മനസ്സിലാകുന്നില്ല ..!

”ഞാന്‍ എന്താണ് ചെയ്യുന്നത് …?കിടക്കുകയാണോ ..? ഇരിക്കുകയാണോ …? ഒന്നും തിരിച്ചറിയാനാകാത്ത അവസ്ഥ …, ആകെ നിശ്ചലത .., ശരീരത്തിന്റെ എല്ലാ നിയന്ത്രണങ്ങളും .., സംവീധാനങ്ങളും താളം തെറ്റിയിരിക്കുന്നു ….; ഞാനങ്ങനെ ഒഴുകി നടക്കുകയാണ് …!, അവ്യക്തമായ ശബ്ദങ്ങള്‍ എന്റെ കാതുകളിലൂടെ അരിചെത്തുന്നു .., സ്പര്‍ശനങ്ങള്‍ ഞാനറിയുന്നു ….!, അവ്യക്തങ്ങളായ നിഴല്‍രൂപങ്ങള്‍ .., എനിക്കുചുറ്റിലും ഞാന്‍ കാണുന്നു ..!, പക്ഷേ പ്രതികരിക്കാനാകുന്നില്ല …, എനിക്ക് ചുറ്റിലും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് ..!, ഞാനതിലെ ഒരു ഭാഗഭാക്കാണ് …, പക്ഷേ …, അതെന്തോക്കെയാണെന്ന് വിവേചിച്ചറിയുവാന്‍ എനിക്ക് കഴിയുന്നില്ല ..!

ഒന്നുമൊന്നും തിരിച്ചറിയാനാകാതെ .., ഞാനങ്ങനെ കിടന്നു …, നാലു ദിവസം ..,അത് ഞാന്‍ പിന്നെയാണ് അറിയുന്നത് …!

പതുക്കെ പതുക്കേ …, എന്റെ ഓര്‍മ്മകളിലേക്ക് ചില രൂപങ്ങള്‍ വന്നിറങ്ങാന്‍ തുടങ്ങി .., ഞാന്‍ അവയെ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു ….!, എന്റെ ചുണ്ടുകള്‍ പിറുപിറുത്തു ….

”അപ്പന്‍ .., അമ്മ …, സഹോദരി ….!”, പതുക്കെ ഓരോ ഫ്രയിമുകളും എന്റെ ഉള്ളില്‍ തെളിഞ്ഞു തുടങ്ങി .., വീട് .., നാട് .., ബോംബൈ .., ജോലി …., ക്ഷേത്രം .., കായല്‍ …., അതിന്റെ അഗാധത …
”ഹോ …!”, ഞാന്‍ ഞെട്ടിത്തെറിച്ചു …, നിലയില്ലാക്കയത്തില്‍ നിന്ന് രക്ഷപ്പെടാനെന്നവണ്ണം ഞാന്‍ കൈകാലുകളിട്ടു അടിച്ചു .., ശ്വാസത്തിനായി ഞാന്‍ ആഞ്ഞാഞ്ഞു വലിച്ചു .., ശരീരം വെട്ടിവിറച്ചു ..!

കൈത്തണ്ടയില്‍ ഒരു വേദന അനുഭവപ്പെടുന്നത് ഞാനറിഞ്ഞു ..!, ഒരു സൂചി ശരീരത്തിലേക്ക് കയറുകയാണ് ….!, പതുക്കെ ഞാന്‍ തളര്‍ന്നു …, വീണ്ടും എന്റെ ഓര്‍മ്മകള്‍ മങ്ങി .., ഞാന്‍ ഗാഡസുഷുപ്തിയിലേക്ക് ഉതിര്‍ന്നുവീണു …!

കണ്ണുതുറന്ന് നോക്കുമ്പോള്‍ .., ചിരിക്കുന്ന കുറെ മുഖങ്ങള്‍ ഞാന്‍ കണ്ടു .., മാലാഖമാരുടെതാണോ ..?, മനുഷ്യരുടെതാണോ ..?, അതെന്ന് വിവേചിച്ചറിയാനാകാതെ .., ഞാന്‍ ചിന്താവിഷ്ഠനായിപ്പൊയി …!

ഞാന്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു …, രണ്ടുമൂന്നു കൈകള്‍ ആ ഉദ്യമത്തില്‍ എന്നെ സഹായിച്ചു ….കട്ടിലില്‍ ചാരിയിരുന്നുകൊണ്ട് ഞാന്‍ ചുറ്റും നോക്കി …, കാവിവസ്ത്രധാരികളായ ചിലര്‍ ..!

”ഞാനിത് എവിടെയാണ് ..?”, എനിക്കൊന്നും മനസ്സിലാകുന്നില്ല …, ആഴിയുടെ അഗാധതയിലേക്ക് നടന്നു കയറിയത് ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു .., അതില്‍ പിന്നെ എന്താണ് സംഭവിച്ചത് …?

”ഞാന്‍ മരിച്ചില്ലേ ..?’, ഞാനിത് എവിടെയാണ് …?” ഒരു തണുത്ത കൈ എന്റെ നെറ്റിയില്‍ പതിഞ്ഞു …, കൂടെ ഒരു മൃദു ശബ്ദവും ….!

”ഒന്നും പേടിക്കേണ്ട …, നിങ്ങള്‍ക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ല.., അധികം സ്‌ട്രൈയിന്‍ ചെയ്യരുത് .., നന്നായി റസ്റ്റ് എടുത്തോളൂ .., ക്ഷീണം മാറട്ടെ …!”

ശരീരം മുഴുവന്‍ ഇടിച്ചു നുറിക്കിയപോലത്തെ വേദന .., എന്തെങ്കിലും ചോദിക്കുവാനും .., പറയുവാനും , ഞാനാഗ്രഹിച്ചു …!. എന്നാല്‍ ശബ്ദം തൊണ്ടയില്‍ കുടുങ്ങിക്കിടന്നതെയുള്ളൂ ..!

അടുത്ത നിമിഷം അടഞ്ഞ വാതില്‍ തുറന്ന് ..; കാവി വേഷം ധരിച്ച ഒരാള്‍ അകത്തേക്ക് പ്രവേശിച്ചു .., അടച്ചു പിടിച്ച ഒരു പാത്രം അയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു .., നല്ല ചൂടുള്ള കഞ്ഞി ….!;വളരെ ആര്‍ത്തിയോടുകൂടി ഞാനാ കഞ്ഞി കുടിച്ചുതീര്‍ത്തു .., അതെന്റെ സിരകള്‍ക്ക് ഒരു പുത്തനുണര്‍വ്വ് സമ്മാനിച്ചു …, ശരീരം മുഴുവന്‍ ചൂട് പരക്കുന്നത് ഞാനറിഞ്ഞു …, എന്റെ ഞരമ്പുകള്‍ ഉണര്‍ന്നു ….!

കുറച്ചു മരുന്നുകള്‍ എന്റെ കൈയ്യില്‍ തന്നുകൊണ്ടയാള്‍ പറഞ്ഞു …

”ഇത് കഴിച്ചിട്ട് കിടന്നുകൊള്ളൂ …, നിങ്ങള്‍ വളരെ ക്ഷീണിതനാണ് …!”, അത് തന്ന ആലസ്യത്താല്‍ ഞാന്‍ വീണ്ടും മയക്കത്തിലേക്ക് വഴുതിവീണു …..!

മേഘപാളികള്‍ക്കിടയിലൂടെ ഞാനങ്ങനെ ഒഴുകി നടക്കുകയാണ് …, ഭാരങ്ങളോ …, വിഷമങ്ങളോ …, ആകുലതകളോ ….., ഒന്നുമില്ലാതെ ഒരു പഞ്ഞിത്തുണ്ട് കണക്കെ .., അങ്ങനെ ഒഴുകി നടക്കുന്നു …!, ഇതിനിടക്ക് ഞാന്‍ ചിരിക്കുന്നുണ്ട് ….!

അങ്ങിനെയങ്ങനെ ഒഴികിയൊഴുകി …., സമതലങ്ങളും .., പച്ചപ്പുകളും ..,കുന്നുകളും ..,താഴ്‌വാരങ്ങളും .., സമുദ്രങ്ങളും .., താണ്ടി …, അങ്ങിനെയങ്ങിനെ ഒഴുകി …, ഒഴുകി …, എങ്ങും പ്രകാശം വിതറുന്ന ..,ഒരു ദിവ്യ തേജസ്സിലേക്ക് ചെന്നു ചേരുന്നൂ ….!, അവിടെ …,ആ .., ദിവ്യ തേജസ്സ് ഒരു കുളിര്‍കാറ്റായി എന്നെ തലോടുന്നു .., ഞാനാ ദിവ്യ തേജസ്സിലേക്ക് അലിഞ്ഞു ചേരുകയാണ് .., അഭൌമികമായ ആ പ്രകാശത്തിലേക്ക് ഞാന്‍ എന്നെത്തന്നെ സംവേദിപ്പിക്കുകയാണ് ..!

ആ സന്തോഷാദിക്യത്താല്‍ .., ഞാന്‍ മനസ്സ് തുറന്ന് ചിരിച്ചു …!, അതെന്റെ ഉള്ളില്‍ നിന്ന് പുറപ്പെട്ടതായിരുന്നു …,; നീണ്ട നാളുകള്‍ക്ക് ശേഷം …!

സുഖകരമായ ആ അനുഭൂതിയില്‍ ഞാന്‍ എത്ര നേരം ലയിച്ചു കിടന്നു എന്നെനിക്കുതന്നെ അറിഞ്ഞുകൂടാ ….!

എഴുന്നേറ്റപ്പോള്‍ എനിക്കു ചുറ്റും ആരും തന്നെയില്ല …, ചുറ്റിലും ഓല കൊണ്ട് മേഞ്ഞ ..
(പക്ഷേ .., അത് ഓലയല്ല …, ഒരു തരം പുല്ലാണ് ) ഒരു കൊച്ചു കുടിലായിരുന്നൂവത് .., ഞാന്‍ പതുക്കേ പുറത്തേക്കിറങ്ങി .., , നടക്കുമ്പോള്‍ ശരീരമാസകലം വേദനിക്കുന്നു .., എങ്കിലും ഞാന്‍ നടന്നു ..!

മനോഹരമായ ഒരു സമതലം …, എന്നാല്‍ പൂര്‍ണ്ണമായും സമതലമെന്ന് വിളിച്ചുകൂടാ .., ചെറിയ ഒരു ചെരിവോടുകൂടിയ ഒരു സമതല പ്രദേശം .., പക്ഷേ ഭൂമിയുടെ ആ ചെരിവ് ഒരിക്കലും അറിയാത്തമാതിരി പ്രകൃതി അവിടെ കരവിരുത് കാട്ടിയിരിക്കുന്നു ..!

എങ്ങും വൃക്ഷങ്ങളുടെയും .., ചെടികളുടേയും .., പൂക്കളുടേയും .., സമ്മിശ്രമേളനം .., ഞാന്‍ ചുറ്റിലും നോക്കി .., ഞാന്‍ കിടന്ന കുടില്‍ കൂടാതെ വേറേയും നാലഞ്ചു കുടിലുകള്‍ .., പണ്ടെങ്ങോ വായിച്ച .., പുരാണ കഥകളിലെ പര്‍ണ്ണശാലകളുടെ ചിത്രങ്ങള്‍ അതെന്നില്‍ അനാവരണം ചെയ്തു ..!, എല്ലാം തന്നേയും നല്ല അഴകൂറുന്ന തരത്തിലുള്ളവ …, മുളയും .., പുല്ലും കൊണ്ട് പ്രത്യേക രീതിയില്‍ രൂപകല്പന ചെയ്ത ആശ്രമങ്ങള്‍ …!

ആശ്രമങ്ങള്‍ക്ക് ചുറ്റിലും .., മറ്റുമായി .., കാവി വസ്ത്രധാരികളായ കുറച്ചുപേര്‍ ..!
ഞാന്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും നോക്കിയപ്പോള്‍ കണ്ട മലഞ്ചെരുവിലാണ് ഈ ആശ്രമങ്ങള്‍ സ്ഥിതിചെയ്യുന്നത് …., കാരണം എനിക്ക് ഇവിടെനിന്ന് നോക്കിയാല്‍ ക്ഷേത്രവും .., പരിസരങ്ങളും .., വളരെ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട് ..!

ആശ്രമങ്ങള്‍ക്ക് മുന്നിലൂടെ നീണ്ടു പരന്നൊഴുകുന്ന പുഴ , അതിനപ്പുറത്ത് വിശാലമായി പരന്നുകിടക്കുന്ന വയല്‍ .., പുഴക്കും ..,വയലിനും മദ്ധ്യേ .., പ്രശാന്തതയുടെ മൂര്‍ത്തീഭാവം പോലെ ആ കൊച്ചു ക്ഷേത്രം …!ശാന്തമായി .., നിഷ്‌ക്കളങ്കമായ ഓളങ്ങളോട്കൂടി ഒഴുകുന്ന .., ആ പുഴയുടെ അടിത്തട്ടില്‍ നിന്നാണ് ..,ഞാന്‍ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത് .., അതിന്റെ അഗാതധതയില്‍ നിന്നാണ് ആരോ എന്നെ കൈപിടിച്ച് ഉയര്‍ത്തിയത് ..!

ആശ്രമങ്ങള്‍ക്ക് പുറകിലായി ഉയര്‍ന്നു നില്‍ക്കുന്ന ഗിരിശ്രിഗംങ്ങള്‍ .., ഏതു സമയവും നല്ല കുളിര്‍മ്മയുള്ള കാറ്റ് അവിടെനിന്ന് ഒഴികിയെത്തിക്കൊണ്ടിരിക്കുന്നു ..!പ്രതിഭാശാലിയായ ഒരു ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ .., മനോഹരങ്ങളായ ഫ്രയിമുകളായി അതെനിക്ക് തോന്നിച്ചു ..!, അത്രയും ഹൃദയസ്പര്‍ശിയായ പ്രകൃതിഭംഗിയായിരുന്നു അവിടെ സമ്മോഹിച്ചിരുന്നത് .., അതിന്റെ മാസ്മരികത ആരെയും ഹൃദാകര്‍ഷിക്കുന്നതായിരുന്നു ..!

വീശിയടിക്കുന്ന കാറ്റിനൊപ്പം .., ഏതോ പ്രാര്‍ഥനയുടെ നേര്‍ത്ത അലയൊലികള്‍ ഒഴുകിവരുന്നതായി എനിക്ക് തോന്നി ..!, അവിടെയുള്ള ആശ്രമങ്ങളില്‍ ഏതോ ഒന്നില്‍ നിന്നായിരിക്കണം അതെന്ന് നാനൂഹിച്ചു ..!, പതുക്കെ ഞാനാ ശ്രാവ്യ കീര്‍ത്തനത്തെ ലക്ഷ്യമാക്കി നടന്നു …!

കുറച്ചു ദൂരെ മാറി സ്ഥിതിചെയ്തിരുന്ന സാമാന്യം വലിയൊരു കുടിലായിരുന്നൂവത് ..,
കാവി വസ്ത്രധാരികളായ കുറച്ചുപേര്‍ അവിടെയിരുന്നു കീര്‍ത്തനങ്ങള്‍ ആലപിക്കുന്നു ..!, അഭൗമമായൊരു സുഗന്ധം അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു .., ഞാനും അതില്‍ പങ്കുചേര്‍ന്നു.

അല്പസമയം നീണ്ടുനിന്ന ആ പ്രാര്‍ഥനകള്‍ക്കൊടുവില്‍ …, എല്ലാവരും എഴുന്നേറ്റു .., എല്ലാവരും എന്നെ നോക്കി പുഞ്ചിരിച്ചു …, അതിലൊരു മുഖം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു …!, ഞാന്‍ ആല്‍ത്തരയിലിരിക്കുമ്പോള്‍ ..; എനിക്ക് ഭക്ഷണം തന്ന് ..; എന്നോട് സംസാരിച്ച ആ സന്യാസി ..!ഒരു പുഞ്ചിരിയോടെ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു ..!

”എങ്ങിനെയുണ്ട് ..ജോണ്‍ .., ഇപ്പോള്‍ സുഖമായോ …?”, പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ തലയാട്ടി .., പക്ഷേ എനിക്ക് അത്ഭുതം തോന്നി …, അദ്ദേഹം എങ്ങിനെ എന്റെ പേര്‍ മനസ്സിലാക്കിയെന്നതോര്‍ത്ത് ..?, സത്യത്തില്‍ ഇവിടെ ഞാന്‍ അതാരോടും പറഞ്ഞിരുന്നില്ല ..!

എന്റെ അത്ഭുതം ..; അദ്ദേഹം മനസ്സിലാക്കിയെന്നോണം പറഞ്ഞു …
”അത്ഭുതപ്പെടേണ്ട ജോണ്‍ …, ജോണിന്റെ കൈയ്യിലുണ്ടായിരുന്ന സഞ്ചിയും .., ഞങ്ങള്‍ക്ക് കിട്ടിയിരുന്നു ..!”

അപ്പോള്‍ .., ഇവരും മനസ്സിലാക്കിയിട്ടുണ്ടായിരിക്കും …, ഞാനൊരു എയിഡ്‌സ് രോഗിയാണെന്നും .., മറ്റും .., ഏതു നിമിഷവും ഞാന്‍ ഇവിടെ നിന്ന് പുറത്താക്കപ്പെടും .., എന്റെ മനസ്സ് ഉല്‍ക്കന്ദാകുലമായിതീര്‍ന്നു …! അപ്പൊള്‍ ഇവര്‍ കാണിച്ച സ്‌നേഹവും .., പരിചരണവും എല്ലാം ..? ഒരു പക്ഷേ .., ഇവര്‍ എന്റെ ബാഗ് പൂര്‍ണ്ണമായും പരിശോധിച്ചിട്ടുണ്ടാകില്ല .., അത് പരിശോധിക്കുന്ന അടുത്ത നിമിഷം .., ഞാനിവിടെ നിന്ന് പുറത്താക്കപ്പെടും ..!

ഒരു പക്ഷേ …, അവര്‍ അറിഞ്ഞിട്ടുണ്ട് എങ്കിലോ ..?, ജീവിതത്തിലേക്ക് തിരിച്ചു വന്ന് കയറിയിട്ടല്ലേയുള്ളൂ .., പെട്ടെന്ന് ഇറക്കിവിട്ടാല്‍ വീണ്ടും ആതമഹത്യ ചെയ്‌തെങ്കിലോ ..?; എന്ന് ഭയക്കുന്നത് കൊണ്ടായിരിക്കണം ..; പെട്ടെന്ന് പ്രതികരിക്കാത്തത് …!

അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തിന് ഭയക്കണം ..?ഇവര് ഇറക്കിവിട്ടാല്‍ത്തന്നെ എനിക്കെന്ത് …?മരിക്കാന്‍ തുനിഞ്ഞിറങ്ങിയവന് ..പിന്നെന്തുണ്ടായാല്‍തന്നെ എന്ത് ..?

എന്നാല്‍ .., എനിക്കിനി അതിന് കഴിയുമോ …?, മരണത്തിന്റെ ആ ഭീകരനിമിഷങ്ങള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞ എനിക്ക് ഇനി വീണ്ടും അതിനുള്ളിലേക്ക് കടന്നു ചെല്ലാന്‍ കഴിയുമോ ..?
ആ ..,ആത്മശക്തി എനിക്ക് ഇനി ലഭിക്കുമോ …?

ഇല്ല ..,എനിക്കിനി അതിനു കഴിയില്ല ….!ആ ഓര്‍മ്മകള്‍ തന്നെ എന്നെ കിടിലം കൊള്ളിക്കുന്നു, ഇനി ബാക്കിയുള്ള നാളുകള്‍ അത് മണിക്കൂറോ .., മാസങ്ങളോ .., വര്‍ഷങ്ങളോ .., എത്ര തന്നെയായാലും ജീവിച്ചു തീര്‍ക്കുക ..പുഴുവരിച്ച് ചാവുന്നെങ്കില്‍ അതെന്റെ വിധി …, എന്റെ പാപങ്ങള്‍ക്കുള്ള ശിക്ഷ എന്നുകരുതി സമാധാനിക്കാം ..!, ആയതിനാല്‍ .., അവര്‍ .., ഞാന്‍ എയിഡ്‌സ് .., രോഗിയാണ് എന്ന് അറിഞ്ഞെങ്കിലും …, ഇല്ലെങ്കിലും .., ഞാനത് പറയുവാന്‍ പോവുകയാണ് ..!, എനിക്കിനി ഒന്നിനേയും ഭയമില്ല .., എന്തു തന്നെയായാലും നേരിടാന്‍ ഞാന്‍ ഉറച്ചുകഴിഞ്ഞു ..!

അദ്ദേഹത്തിന്റെ മുഖത്തു നോക്കി .., ഞാന്‍ പറയാന്‍ വാ തുറന്നതും ., അദ്ദേഹം കൈകളുയര്‍ത്തി എന്നെ തടഞ്ഞു ..!
‘ഇപ്പോള്‍ ഒന്നും പറയേണ്ട ജോണ്‍ …, ജോണിനിപ്പോള്‍ വിശ്രമമാണാവശ്യം .., നമുക്ക് പിന്നെ വിശദമായി സംസാരിക്കാം …!”മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഒന്നുകൂടി പറഞ്ഞു …!

”ഒന്നുകൊണ്ടും ആകുലപ്പെടരുത് .., ജോണ്‍ .., പരിഹാരമില്ലാത്തതായി യാതൊന്നുമില്ല .., ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് വിചാരിക്കുക .., അത് നമ്മുക്ക് പുതിയൊരു ഉണര്‍വ്വ് നല്‍കും ..!പ്രത്യാശ നല്കും ..ആത്മവിശ്വാസം നല്‍കും …., ധൈര്യം നല്‍കും …!”

അദ്ദേഹം തിരിഞ്ഞു നടന്നു …!, ഞാന്‍ ഇപ്പോഴാണ് അദ്ദേഹത്തെ വ്യക്തമായി ശ്രദ്ധിക്കുന്നത് ..,ഏകദേശം അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ..,, അദേഹത്തിന് ഒത്ത ഉയരമുണ്ടായിരുന്നുവെങ്കിലും .., വണ്ണം അതിന് അനുസ്രതമായിരുന്നില്ല …, നീട്ടി വളര്‍ത്തിയ തലമുടി തോളറ്റം കവിഞ്ഞു കിടക്കുന്നു .., മനോഹരമായി അത് പിന്നിലേക്ക് പതിച്ച് ഈരി വെച്ചിരിക്കുന്നു മുഖം നിറയെ ഉള്ള താടി നെഞ്ചൊപ്പം കിടക്കുന്നു .., വിശാലമായ നെറ്റിയില്‍ ഭംഗിയായി കുങ്കുമം പൂശിയിരിക്കുന്നു …!തിളക്കമുള്ള കണ്ണുകള്‍ക്ക് ; മനസ്സിനുള്ളിലേക്ക് ചാട്ടുളി പോലെ തുളഞ്ഞു കയറുവാനുള്ള ആജ്ഞാശക്തിയുണ്ടെന്നിനിക്ക് തോന്നി .., ആ മുഖത്തെ ശാന്തത ഗംഭീരമായിരുന്നു , മൊത്തത്തില്‍ കുലീനത്വം വിഴിഞ്ഞൊഴുകുന്ന ഒരു യോഗീ സ്വരൂപം ..!

മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്നത് പോലെയുള്ള ആ ശബ്ദത്തിന് വല്ലാത്തൊരു വശീകരണ ശക്തിയുണ്ടായിരുന്നു ..!

പുഴയിലെ നനുത്ത ഓളങ്ങളിലേക്ക് കണ്ണും നട്ട് ഞാനാ തീരത്തിരുന്നു …!, നല്ല കുളിര്‍മ്മയുള്ള തെന്നെല്‍ .., ആശ്വാസഗീതങ്ങളായി എന്നെ തലോടി കടന്നു പോയിക്കൊണ്ടിരുന്നു ..!
ഞാന്‍ ഈ ആശ്രമത്തില്‍ എത്തിപ്പെട്ട് അഞ്ചാറ് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ..!, നഷ്ട്ടപ്പെട്ട എന്റെ ആരോഗ്യം ..; ഞാന്‍ ഏറെക്കുറെ വീണ്ടെടുത്തു .., !

സമയാസമയങ്ങളില്‍ ഭക്ഷണവും .., മരുന്നും …, പിന്നെ അവിടെ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളുക …, വൈകുന്നേരങ്ങളില്‍ .., മലയടിവാരത്ത് …; ആ പുഴയുടെ തീരത്തിലൂടെ അല്പദൂരം നടക്കുക .., ഇതൊക്കെയായിരുന്നു ആ ദിവസങ്ങളില്‍ .., ഞാന്‍ അനുവര്‍ത്തിച്ചു കൊണ്ടിരുന്ന ദിനചര്യകള്‍ …!

ഇതിനിടയില്‍ ആ ആശ്രമങ്ങളും …, പരിസരങ്ങളും എല്ലാം ഞാന്‍ ചുറ്റി നടന്നു കണ്ടിരുന്നു .!
ഏകദേശം പതിനഞ്ചോളം അന്തേവാസികള്‍ ആണ് അവിടെയുണ്ടായിരുന്നത് ..!

പാവങ്ങളെ സഹായിക്കുക .., ആശരണരെയും .., വെറുക്കപ്പെട്ടവരെയും .., അനാഥരേയും .., രോഗികളേയും ശുശ്രൂക്ഷിക്കുകയും .., അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക .., അറിവില്ലാത്ത ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കുക .., ഏറ്റവും കുറവ് .., സ്വയം എഴുതുവാനും .., വായിക്കുവാനും അവരെ പ്രാപ്തരാക്കുക ..,തുടങ്ങിയ സേവനങ്ങളെ കൂടാതെ ചെറിയൊരു ആതുര ശുശ്രൂക്ഷ കേന്ദ്രവും അവര്‍ നടത്തി വന്നിരുന്നു ..!

പാവപ്പെട്ട ഗ്രാമവാസികള്‍ക്ക് .., പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുക .., പകര്‍ച്ചവ്യാധികളെയും മറ്റു രോഗങ്ങളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുക .., ചികിത്സയും ., മരുന്നുകളും സൗജന്യമായി നല്‍കുക .., ഇതൊക്കെയായിരുന്നു .., ആ ആതുരാലയത്തിന്റെ കീഴില്‍ നടന്നു പോന്നിരുന്നത് .., ഇതിന്റെയെല്ലാം മേലധികാരി .., എന്നോട് സംസാരിച്ച ആ സ്വാമി വര്യനായിരുന്നു ..!

”തേജോമയ ..”, എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പേരെന്ന് .., ഞാന്‍ പിന്നീട് മനസ്സിലാക്കി ..!

വളരെ ചെറിയ ആ ആതുരശുശ്രൂഷാലയത്തില്‍ .., വളരെ അവശരായ അഞ്ചു പേരെ കിടത്തി ചികിത്സിച്ചിരുന്നു , ആരും നോക്കാനില്ലാതെ .., രോഗം മൂലം അവശത അനുഭവിക്കുന്നവരായിരുന്നു ..; അവര്‍ .., അതില്‍ ഒരാള്‍ എന്നെപ്പോലെ തന്നെ ഒരു എയിഡ്‌സ് രോഗിയായിരുന്നു .., രോഗത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു അയാള്‍

എങ്ങിനെ അയാള്‍ ഇവിടെ എത്തിപ്പെട്ടുവെന്നു ഞാന്‍ ആലോചിച്ചു ..?, ഒരു പക്ഷേ എന്നെപ്പോലെത്തന്നെയായിരുന്നിരിക്കണം ..; അയാളും ഇവിടെ എത്തിച്ചേര്‍ന്നതെന്ന് ഞാനൂഹിച്ചു …!

ഒരു പ്രാവശ്യം ഞാനത് അവിടെയുള്ള ഒരു അന്തേവാസിയോട് ചോദിച്ചു മനസ്സിലാക്കി
പട്ടണത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന അയാളെ ..;ആശ്രമത്തിലെ അന്തേവാസികളാണ് ഇവിടെ എത്തിച്ചത് ..!, ഇവിടെ എത്തുമ്പോഴേക്കും .., അയാളുടെ അവസ്ഥ വളരെയേറെ ഗുരുതരമായിക്കഴിഞ്ഞിരുന്നു …!, ഇനി ഏതാനും മണിക്കൂറുകള്‍ .., അല്ലെങ്കില്‍ ദിവസങ്ങള്‍ മാത്രമാണ് അയാളുടെ ആയുസ്സ് ..!

എല്ലും തോലുമായി ചുരുണ്ടുകിടക്കുന്ന ..; അയാളെ ഒരു പേക്കോലത്തെപ്പോലെ തോന്നിച്ചു .
നിശബ്ദമായി കണ്ണുകള്‍ തുറന്നുകിടക്കുന്ന ..; ആ മനസ്സിനുള്ളില്‍ .., പ്രഷുബ്ധമായൊരു സാഗരം ഇരമ്പുന്നുണ്ടെന്നെനിക്ക് തോന്നി ..!

മരണത്തെ കാത്തുകിടക്കുന്ന ഈ വേളയില്‍ ..; എന്തൊക്കെ വികാരവിചാരങ്ങളായിരിക്കും അയാളെ മഥിക്കുന്നുണ്ടായിരിക്കുക …..?, കഴിഞ്ഞു പോയ ജീവിത മുഹൂര്‍ത്തങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നുണ്ടായിരിക്കാം …., ചെയ്തുപോയ തെറ്റുകളെയോര്‍ത്ത് പശ്ചാതപിക്കുന്നുണ്ടായിരിക്കാം ..!, ആര്‍ക്കും വേണ്ടാത്ത ഈ ജീവിതത്തേപറ്റി സ്വയം വിലപിക്കുന്നുണ്ടായിരിക്കാം …!

ഒരു പക്ഷേ …, എല്ലാത്തിനോടും തന്നെ ..; ഉള്ളില്‍ ഒരുതരം നിര്‍വ്വികാരത വലയം ചെയ്തിരിക്കാം ..!, വിളറിവെളുത്തിരിക്കുന്നാ മുഖത്തുള്ള …; നിര്‍ജ്ജീവമായ കണ്ണുകള്‍ക്ക് ..; കാലത്തിന്റെ ഒരുപാടു കഥകള്‍ പറയുവാനുണ്ടെന്നെനിക്ക് തോന്നി ..!

 

വര്‍ഷങ്ങള്‍ക്കു മുന്‍പ് …; അയാളും ആരോഗ്യവാനായിരുന്നിരിക്കണം ..ആര്‍ത്തുല്ലസിച്ചിട്ടായിരിക്കും ..; അയാളും ജീവിതം ആഘോഷിച്ചിരുന്നത് ..!, ആ സന്തോഷങ്ങള്‍ക്കിടയില്‍ എവിടേയോ ആയിരിക്കണം .., അയാള്‍ക്ക് പിഴച്ചത് .., അയാള്‍ക്കും അമ്മയും , സഹോദരിമാരും …, ബന്ധുക്കളും ..,സുഹൃത്തുക്കളും ..; എല്ലാം ഉണ്ടായിരുന്നിരിക്കണം .., അവര്‍ക്കെല്ലാം വേണ്ടിയിട്ടായിരിക്കണം ..; ഈ മനുഷ്യനും കഷ്ടപെട്ടിട്ടുണ്ടായിരിക്കുക ..!, എന്നാല്‍ ഇയാള്‍ക്ക് സംഭവിച്ച ഒരു തെറ്റില്‍ ..; കൂടപ്പിറപ്പുകളും .., ബന്ധുക്കളും .., ഈ ലോകം മുഴുവന്‍ തന്നേയും വെറുത്തിരിക്കാം …, ആട്ടിപ്പായിച്ചിരിക്കാം ..അതിന്റെയെല്ലാം പ്രതിഫലനമായിരിക്കാം ..; അയാളെ തെരുവിലലയാന്‍ ഇടയാക്കി തീര്‍ത്തത് ..!

കട്ടിലില്‍ കിടക്കുന്ന ആ മനുഷ്യന്റെ .., അവസ്ഥ തന്നെയല്ലേ …, നാളെ എന്റേതും ….?
എന്ന ചിന്ത എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു …!

അന്ന് സന്ധ്യക്ക് ആശ്രമത്തിനു മുന്നിലൂടെ വെറുതെ ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ .., ഒരന്തേവാസി വന്ന് എന്നെ തെജോമയിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി .., എന്നോട് അല്‍പനേരം അവിടെ കാത്തിരിക്കാന്‍ പറഞ്ഞുകൊണ്ട് അയാള്‍ പുറത്തേക്കുപോയി ..!

ആദ്യമായിട്ടായിരുന്നു ഞാന്‍ അദ്ദേഹത്തിന്റെ ആശ്രമ്ത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് , എകനായിത്തീര്‍ന്ന ..; ഞാന്‍ പതുക്കെ ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു .., മറ്റുള്ള ആശ്രമങ്ങളില്‍ നിന്നും വ്യതസ്തമായി .., നല്ല വലുപ്പമുള്ള ഒന്നായിരുന്നൂവത് .., ധാരാളം കാറ്റും , വെളിച്ചവും കടന്നു വരത്തക്ക വിധത്തിലായിരുന്നു .., അത് രൂപകല്പന ചെയ്തിരിക്കുന്നത് ..!

വളരെ മനോഹരമായ കാഴ്ച്ചയായിരുന്നു .., അവിടെ നിന്ന് പുറത്തേക്ക് നോക്കിയാല്‍ കാണാനാകുമായിരുന്നത് ..! ആശ്രമത്തിനു മുന്നിലൂടെ പുഴ മന്ദം .., മന്ദം .., ഒഴുകിക്കൊണ്ടിരിക്കുന്നു ..അതിന്റെ മറുവശം പച്ചപ്പ് നിറഞ്ഞ വയലേലകള്‍ .., പ്രക്രതിയുടെ .., മനോഹാരിതയില്‍ ചാലിച്ചെടുത്ത ആ ദ്രിശ്യഭംഗി മുഴുവനും ഇവിടെ നിന്ന് നോക്കിയാല്‍ കാണാമായിരുന്നു ..!

ഒരു പ്രത്യേകതരം സുഗന്ധം .., അവിടെ നിറഞ്ഞു നിന്നിരുന്നു . മനസ്സിന് ആകപ്പാടെ ശാന്തിയും , സമാധാനവും പ്രധാനം ചെയ്യുന്ന ഒരന്തരീക്ഷം ., ആശ്രമത്തിനുള്ളില്‍ ഒരു വശത്തായി മുളകൊണ്ട് കെട്ടിയുണ്ടാക്കിയിരിക്കുന്ന ഒരു അലമാരയില്‍ .., ധാരാളം പുസ്തകങ്ങള്‍ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു .., ഇത് കൂടാതെ ഒരു കട്ടിലും .., ഒരു ചെറിയ ടേബിളും .., അതിനു ചുറ്റിലുമായി നാലഞ്ചു കസേരകളും അവിടെ ഉണ്ടായിരുന്നു ..!എല്ലാം തന്നെ മുളകള്‍ കൊണ്ട് നെയ്തുണ്ടാക്കിയവ ..!

അല്പസമയത്തിനു ശേഷം .., ആ സന്യാസിവര്യന്‍ അകത്തേക്ക് പ്രവേശിച്ചുകൊണ്ട് എന്നോട് ചോദിച്ചു …?

”ജോണ്‍ കുറേ നേരമായോ വന്നിട്ട് ..?”

”ഇല്ല …സ്വാമിജി ..!”,

അദ്ദേഹം സ്വയം പരിചയപ്പെടുത്തി …, എങ്കിലും എനിക്കദേഹത്തിന്റെ പേര് അറിയാമായിരുന്നു ..!

”ജോണ്‍ .., എന്റെ പേര് തേജോമയ .., ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് .., ഞങ്ങള്‍ ഈ ആശ്രമം .., ഇവിടെ സ്ഥാപിക്കുന്നത് .., ഞാന്‍ കൂടി ഉള്‍പ്പെട്ട .., പതിനഞ്ചു പേര്‍ മാത്രമേ ഇവിടെ അന്തേവാസികള്‍ ആയിട്ടുള്ളൂ ..!, എല്ലാവരും സേവനത്തിന്റെ പാതയിലേക്ക് സ്വയമേവേ ഇറങ്ങിത്തിരിച്ചവര്‍ .., പിന്നെ ഏതാനും രോഗികളും നിരാലംബരും ഞങ്ങളുടെ കൂടെയുണ്ട് .., ആ ഞങ്ങളുടെ കൊച്ചു വാസസ്ഥലത്തേക്ക് ജോണിന് ഹൃദ്ധ്യമായ സ്വാഗതം ..!

”ഇവിടുത്തെ സൌകര്യങ്ങള്‍ എല്ലാം ജോണിന് തൃപ്തികരമാണെന്ന് ..; ഞാന്‍ കരുതിക്കൊള്ളട്ടെ …!”

അത്രയും മാന്യതയും .., ബഹുമാനവും സ്ഫുരിക്കുന്ന .., തരത്തില്‍ ഉള്ളൊരു സംസാരം എനിക്ക് ആദ്യ അനുഭവമായിരുന്നു ..!, അതെന്നെ മറുപടി പറയാനാക്കാതെ നിശ്ചെതനാക്കിത്തീര്‍ത്തു ..!ഇത്രയും വലിയൊരു മനുഷ്യന്‍ .., എന്നെപ്പോലൊരു .. വൃത്തികെട്ടവനോട് .., ഇത്രയും ബഹുമാനം കാട്ടേണ്ട കാര്യമെന്ത് ..?ഞാന്‍ ..; അദ്ദേഹത്തോടുള്ള ആദരവിനാല്‍ .., ഭൂമിയോളം ചെറുതായികഴിഞ്ഞിരുന്നു ..!

;;എന്റെ തോളില്‍ തട്ടി അദ്ദേഹം ചോദിച്ചു ..!
”ജോണിനിപ്പോള്‍ നല്ല സുഖം തൊന്നുന്നുണ്ടോ …?’

”ഉണ്ട് ..,സ്വാമിജി …!”

”എന്നാല്‍ നമുക്ക് അല്പം നടക്കാമല്ലേ ……!”

”ശരി .., സ്വാമിജി ..!”

അദ്ദേഹം എന്നെയും കൂട്ടി ആശ്രമത്തിനു പുറത്തേക്ക് കടന്നു .., വിശാലമായ പുഴയുടെ തീരത്ത് ..,മലയുടെ താഴ് വാരത്തിലൂടെ ഞാന്‍ അദ്ദേഹത്തിന്റെ പുറകെ നടന്നു ..!, അസ്തമയ സൂര്യന്‍ പ്രകാശം പൊഴിച്ച് നില്‍ക്കുന്നു .., നല്ല തണുത്ത കാറ്റ് എങ്ങും വീശിയടിക്കുന്നു ..!പുഴയുടെ നനുത്ത ഓളങ്ങള്‍ ..,തീരത്തുവന്നടിക്കുന്ന ചെറിയ മര്‍മ്മരം …, ഒരു വശത്ത് നിരന്നു നില്‍ക്കുന്ന സൂര്യകാന്തിചെടികള്‍ ..; തങ്ങളുടെ കാമുകനായ സൂര്യന്റെ വിടവാങ്ങലിനായി പടിഞ്ഞാറോട്ട് നോക്കി ദു:ഖാര്‍ത്തരായി തല കുമ്പിട്ട് നില്‍ക്കുന്നു .., പേരറിയാത്ത പൂക്കളുടെ സൌരഭ്യം എങ്ങും …!

കൂടാരം ചേക്കേറുന്നതിനായി …, കിളികള്‍ കലപില കൂട്ടിക്കൊണ്ട് കൂട്ടത്തോടെ മടങ്ങുന്നു ..!

കുറച്ചു ദൂരം നിശബ്ദമായി നടന്നതിനു ശേഷം ..,വളരെ മൃദുവായി അദ്ദേഹം എന്നോട് ചോദിച്ചു ..!

”ജോണിന് എയിഡ്‌സ് ആണല്ലേ …?”, എനിക്കതില്‍ അത്ഭുതം തോന്നിയില്ല .., കാരണം എന്റെ സഞ്ചിയിലുള്ള വസ്തുക്കളില്‍ നിന്നും ..,, എന്റെ പേര്‍ മനസ്സിലാക്കിയ പോലെ ..
എന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും എന്റെ രോഗവും അവര്‍ മനസ്സിലാക്കിയിരിക്കണം ..!
എങ്കിലും .., ആ ചോദ്യം എന്നില്‍ ഒരു ഞെട്ടല്‍ ഉളവാക്കി ..!, അടുത്ത ഏതു നിമിഷത്തിലും .., ഇവിടെ നിന്നും പുറപ്പെടാനുള്ള ഉത്തരവ് .., അദ്ദേഹത്തില്‍ നിന്നും പുറപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിച്ചു …!, അതിനെ സമചിത്തതയോടെ നേരിടാന്‍ ..; ആശങ്കാകുലമായ മനസ്സിനെ ഞാന്‍ പ്രേരിപ്പിച്ചു ..!

”അതുകൊണ്ടാണോ .., ജോണ്‍ ആത്മഹത്യ ചെയ്യുവാനായി തുനിഞ്ഞത് ..?, അദ്ദേഹത്തിന്റെ ചോദ്യം വീണ്ടും ഉയര്‍ന്നു …!

”ഉം ..!”, ഞാനൊന്ന് മൂളുക മാത്രം ചെയ്തു ..!

”എന്ത് വിഡ്ഢിത്തമാണ് ജോണ്‍ ചെയ്തത് ..?, ഞങ്ങള്‍ കണ്ടില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നെനെ ..?”

ഒരു നിമിഷം .., ഞാനാ മുഖത്തേക്ക് നോക്കിയതിനു ശേഷം പതുക്കെ പറഞ്ഞു …!
”ആര്‍ക്കും എന്നെ വേണ്ടാതായിരിക്കുന്നു .., സ്വാമിജീ …!, ആര്‍ക്കും ..!, അമ്മയും .., സഹോദരിയും .., കൂട്ടുകാരും .., നാട്ടുകാരും .., ബന്ധുക്കളും …, എല്ലാവരും എന്നെ ഒരു പുഴുത്ത പട്ടിയെപ്പോലെ വെറുക്കുന്നു .., ആട്ടിയോടിക്കുന്നു ..!, എല്ലാവര്‍ക്കും ഞാന്‍ ശപിക്കപ്പെട്ടവനാണ് ..!ആര്‍ക്കും എന്നെ വേണ്ടാ ..,ആരും എന്നെ മനസ്സിലാക്കുന്നില്ല …!”

അദ്ദേഹം എന്റെ തോളില്‍ കൈവെച്ചുകൊണ്ട് ..; ഒരു നിമിഷം നിശബ്ദനായി നിന്നു ..! അതിനുശേഷം .., തന്റെ ചൂണ്ടുവിരല്‍ പതുക്കെ മുകളിലെക്കുയര്‍ത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു …!

”അവനു നിന്നെ വേണം ജോണ്‍ .., ഈ ലോകം മുഴുവന്‍ സൃഷ്ടിച്ചവന് …, നിന്നെ സൃഷ്ടിച്ചവന് …., ഈ പ്രപഞ്ചത്തിന്റെ ഉപജ്ഞാതാവിന് നിന്നെ ആവശ്യമുണ്ട് …!, സൃഷ്ടിയും .., സംഹാരവും .., ശക്തിയും .., കാരുണ്യവും …, സ്‌നേഹവും .., നിന്റെ കൂടെയുള്ളപ്പോള്‍ …, ആരെല്ലാം വെറുത്താലും .., ആരെല്ലാം തള്ളിപ്പറഞ്ഞാലും …, നീ …, എന്തിനാണ് ജോണ്‍ വിഷമിക്കുന്നത് …?, അവന്റെ സ്‌നേഹം അനന്തമാണ് …, അവിടെ കുഷ്ഠരൊഗിയെന്നൊ …?എയിഡ്‌സ് രൊഗിയെന്നൊ ..?, ആരോഗ്യമുള്ളവനെന്നൊ …?, ഇല്ലാത്തവനെന്നൊ ..?, പണക്കാരനെന്നൊ ..?, പാവപ്പെട്ടവനെന്നോ …?യാതൊരു വ്യത്യാസവും ഇല്ല ..!, ആ സ്‌നേഹസ്വരൂപന്റെ സാന്നിധ്യം നിന്റെ കൂടെ ഉള്ളപ്പോള്‍ .., എന്തിനെക്കുറിച്ചാണ് .., ജോണ്‍ അസ്വസ്ഥനാകുന്നത് ..?
ആ വാക്കുകള്‍ എന്നില്‍ ഊര്‍ജ്ജം നിറക്കുന്നതായി എനിക്ക് തോന്നി .!, അദ്ദേഹം അവിടെയുള്ള ഒരു പാറക്കല്ലില്‍ ഇരുന്നു …, മറ്റൊന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് എന്നോടും ഇരിക്കുവാന്‍ പറഞ്ഞു ….!
കാറ്റില്‍ മുഖത്തേക്ക് പാറിവീണ മുടിയിഴകളെ പുറകിലോട്ട് മാടിവെച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു …!

”സമചിത്തതയോടെ പ്രതിസന്ധികളെ നേരിടണം .., എന്താ ശരിയല്ലേ .., ജോണ്‍ ..?”

”ശരിയാണ് …!”, ഞാന്‍ തലയാട്ടിക്കൊണ്ട് മറുപടി പറഞ്ഞു …!

”ജോണ്‍ ആത്മഹത്യാ ..,, ഒന്നിനും ഒരു പരിഹാരമല്ല …, അതൊരു ഒളിച്ചോട്ടമാണ് …, ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ …; സധൈര്യം നേരിടാത്ത ഭീരുക്കളുടെ വഴിയാണത്.
പ്രശ്‌നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല …, എന്നാല്‍ നമ്മള്‍ അതിനു മുന്നില്‍ കീഴടങ്ങാതെ .., സധൈര്യം നേരിട്ടാല്‍ .., അത് നമക്ക് മുന്നില്‍ കീഴടങ്ങുന്നത് കാണാം ..!, പക്ഷേ അതിനുള്ള ആര്‍ജ്ജവം നമ്മള്‍ കാണിക്കേണ്ടതുണ്ട് …!”

”ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് .., തനിക്ക് വരദാനമായി ലഭിച്ച ജീവിതത്തെ .., അതിന്റെ പരിസമാപ്തിയില്‍ എത്തുന്നതിനു മുന്‍പേ …., പാതിവഴിയില്‍ നശിപ്പിക്കാനോരുങ്ങുന്നവര്‍ വിഡ്ഢികളും .., നീചരുമാണ് …!, പരിപാവനമായ ജന്മത്തെ നീചമായ രീതിയില്‍ അവസാനിപ്പിക്കുന്നവര്‍ …, എന്ത് വലിയ പാതകമാണ് ചെയ്യുന്നത് …?”

”ദൈവത്തിന്റെ ദാനമാണത് …, അവന്റെ സൃഷ്ട്ടിയാണത് …!, തന്റേതല്ലാത്ത സൃഷ്ട്ടിയെ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല ……!

എന്തൊക്കെയാണ് …, ഒരു വ്യക്തിയെ ആത്മഹത്യാ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ …?, അതിന്റെ അടിസ്ഥാനം മാനസീക സമ്മര്‍ദ്ദം തന്നെയായിരിക്കും ..!, എല്ലാത്തിന്റേയും കേന്ദ്രബിന്ദുവായി നില്‍ക്കുന്നത് മനസ്സാണല്ലോ …!

പല രൂപത്തില്‍ .., പല വിധത്തില്‍ .., നമക്കുണ്ടാകുന്ന സമ്മര്‍ദ്ധങ്ങളെ അതിജീവിക്കാന്‍ സാധിക്കാതെ .., അവ മനസ്സിനെ വികലപ്പെടുത്തുമ്പോള്‍ ആണ് ..; എല്ലാത്തില്‍ നിന്നും രക്ഷ നേടാനുള്ള എളുപ്പവഴിയായി .., മരണമെന്ന മഹാകയത്തിലേക്ക് മുങ്ങാംകുഴിയിടാന്‍ അവന്റെ ബുദ്ധിശൂന്യത ..; അവനെ പ്രേരിപ്പിക്കുന്നത് …!

എന്നാല്‍ ദൈവിക നിയമമനുസരിച്ച് …, നിന്റെ ജീവനെ നീ സ്വയം നശിപ്പിച്ചാല്‍ .., നിനക്ക് ലഭിക്കുന്നത് മോക്ഷം ആയിരിക്കുകയില്ല …., പകരം ജന്മാന്തരങ്ങള്‍ നീളുന്ന ദുരിതപര്‍വ്വങ്ങള്‍ ആയിരിക്കും നിന്നെ കാത്തിരിക്കുന്നത് ..!

മനസ്സിന്റെ വികലമായ ചിന്തകള്‍ക്കൊടുവില്‍ രൂപപ്പെട്ടുവരുന്ന …, അവസാന തീരുമാനമായ ..; ആത്മഹത്യയെന്ന ഭീരുത്വത്തെ പുല്‍കുന്നതിനു മുന്‍പ് …; അതിനെയൊന്ന് വിശകലനം ചെയ്താല്‍ …, നമുക്ക് മനസ്സിന്റെ …, ആ വികലമായ ചിന്തയെ ..; ഒരു ഭീരുവിന്റെ ജല്പനം പോലെ തള്ളിക്കളയുവാന്‍ സാധിക്കും ….!”

”നമ്മള്‍ എന്തിനുവേണ്ടിയാണ് ആത്മഹത്യ ചെയ്യുന്നത് എന്ന ചിന്ത …?”

”ഈ കാര്യത്തിനു വേണ്ടിയാണോ ….ഏറ്റവും പരിപാവനമായ എന്റെ ഈ ജീവിതം നശിപ്പിക്കുന്നത് …, എന്ന ഉള്‍വിളി …?”

”ഈ പ്രശ്‌നത്തെ …,എനിക്ക് .., എന്തുകൊണ്ട് .., പരിഹരിക്കുവാന്‍ സാധിക്കുകയില്ല .., എന്ന ഉള്‍ബോധം …!”

”എന്ത് പ്രതിബന്ധങ്ങള്‍ സംഭവിച്ചാലും …, ഞാന്‍ ധൈര്യപൂര്‍വ്വം അതിനെ നേരിടും എന്ന ഉള്‍ബലം …!”

”മനുഷ്യന് കഴിയാത്തതായി ഒന്നുമില്ല എന്ന ആത്മവിശ്വാസം …!”

അവസാനം .., ഇതൊന്നും ഒരുപക്ഷേ എനിക്ക് കഴിഞ്ഞില്ലെങ്കില്‍ .., അല്ലെങ്കില്‍ എന്റെ പ്രശ്‌നത്തെ എനിക്ക് പരിഹരിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ത്തന്നെ …., ഈ ലോകത്തിന് ..; എന്നെ എന്തു ചെയ്യുവാന്‍ പറ്റും …? എന്നുള്ള വെല്ലുവിളി ..!, ഇതൊക്കെ മനസ്സിലൊട്ട് കൊണ്ടുവന്നാല്‍ ആത്മഹത്യചെയ്യുവാനുള്ള മനസ്സിന്റെ സമ്മര്‍ദ്ധത്തെ .., അതിജീവിക്കാന്‍ നമുക്ക് കഴിയും …!”

”ജോണ്‍ മാനസീക സമ്മര്‍ദ്ധങ്ങളെ .., ലഘൂകരിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ് .., അതിനെ മറ്റുള്ളവരുമായി പങ്കുവെക്കുകയെന്നത് …., ആയതിനാല്‍ ജോണിന്റെ മനസ്സിനെ വീര്‍പ്പുമുട്ടിക്കുന്ന എല്ലാകാര്യങ്ങളും …, വിഷമങ്ങളും .., ബുദ്ധിമുട്ടുകളും ..,തുറന്നു പറയുക ..!”

ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയതിനു ശേഷം അദ്ദേഹം ചോദിച്ചു ..!
”എന്താ ജോണ്‍ .., എന്നോട് തുറന്നു പറയുവാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ …?”

”ഇല്ല ..,സ്വാമിജീ …., ഞാനെല്ലാം പറയാം ….”!

രണ്ടു നിമിഷം ഞാന്‍ കണ്ണുകള്‍ അടച്ചിരുന്നു …, ഞാനെന്റെ മനസ്സിനെയും ..,ശരീരത്തേയും …, സജ്ജമാകുകയായിരുന്നു …!, കഴിഞ്ഞുപോയ സംഭവങ്ങള്‍ എല്ലാം ഒരു സിനിമയുടെ ഫ്‌ലാഷ്ബാക്ക് പോലെ .., എന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു ..!

നീണ്ട വിവരണത്തിനോടുവില്‍ .., ഞാന്‍ കരയുകയായിരുന്നു ..,എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോള്‍ …എന്തെന്നില്ലാത്തൊരു ആശ്വാസം ഉള്ളില്‍ വന്നു നിറയുന്നത് ഞാനറിഞ്ഞൂ ..!, മനസ്സിന്റെ ഭാരം വളരെയധികം കുറഞ്ഞിരിക്കുന്നൂ ..!

എല്ലാം കേട്ട് .., നിശബ്ദനായി …, കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു അദ്ദേഹം .., ആ മനസ്സില്‍ എന്തെല്ലാമോ കൂട്ടലും .., കിഴിക്കലും നടക്കുന്നുണ്ടെന്നെനിക്ക് തോന്നി ..!, അല്പ നിമിഷം അങ്ങിനെ ഇരുന്നതിനു ശേഷം ..; അദ്ദേഹം കൈകള്‍ എടുത്ത് .., എന്റെ ശിരസ്സില്‍ വെച്ചു ..!, ഒരു വിദ്യുത്പ്രവാഹം എന്റെ ശരീരം മുഴുവന്‍ വ്യാപിക്കുന്നത് ഞാനറിഞ്ഞു ..!

”ജോണ്‍ …, വിഷമിക്കാതെ …,ധൈര്യമായിരിക്കൂ …!” , മനസ്സ് തുറന്നുള്ള .., ആ ആശ്വാസവചനം എന്നില്‍ വളരെയധികം സന്തോഷം നിറച്ചു …!, നീണ്ട നാളുകള്‍ക്ക് ശേഷം മനസ്സിന് ..; അല്പം ശാന്തി തോന്നുന്ന നിമിഷങ്ങള്‍ ആണ് ഇതെന്ന് ഞാനറിഞ്ഞു ..!

വികാരഭരിതനായി .., ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ….!

”സ്വാമിജീ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ .., എനിക്ക് പറ്റിയ തെറ്റുകള്‍ …; ആ സമയത്ത് ആരെങ്കിലും എന്നെ ഉപദേശിച്ചിരുന്നുവെങ്കില്‍ …, ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു ….”!

ഒരു മൃദു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു …!

”പക്ഷേ …, ആ സമയത്ത് ജോണിന്റെ മാനസീകാവസ്ഥ ഇപ്പൊഴത്തെതില്‍ നിന്നും വ്യതസ്ഥമായിരുന്നുവല്ലോ …?, ഒരു പക്ഷേ …, ആ സമയത്ത് ജോണിനെ ആരെങ്കിലും ഉപദേശിച്ചിരുന്നുവെങ്കില്‍ കൂടിയും….ജോണ്‍ അത് ചെവിക്കൊളുകയില്ലായിരിക്കാം …!, ജീവിതത്തില്‍ തകര്‍ച്ച നേരിടുമ്പോള്‍ ആയിരിക്കും ….”അങ്ങിനെയായിരുന്നുവെങ്കില്‍ ..”, എന്ന് നമ്മള്‍ പരിതപിക്കുന്നത് തന്നെ …!

കാലത്തിന്റെ കൈകളില്‍ .., എല്ലാം വളരെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു .., ജോണ്‍ ….;!, അതില്‍ നിന്നും അണുവിടപോലും വ്യതിയാനം ഒന്നിനും തന്നെ ഉണ്ടാകുന്നില്ല..!, ഓരോന്നും അതിന്റെ സമയാസമയങ്ങളില്‍ വന്നുചേരും …., അതിനെ തടഞ്ഞു നിറുത്തുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല ….!

പ്രപഞ്ചശക്തി എന്ന് പറയുന്നത് ഒരു നീഗൂഡസത്യമാണ് …!, വെളിച്ചം വീശുംതോറും ., കൂടുതല്‍ രഹസ്യമാകുന്ന സത്യം ..!, അതിന്റെ പരമമായ രഹസ്യം അറിയുന്നവന്‍ .., ഒരേ .., ഒരാള്‍ …, മാത്രമേയുള്ളൂ …, ഈ പ്രപഞ്ചസൃഷ്ട്ടാവ് …!

ഒരു മനുഷ്യന്റെ ജീവിത രേഖ അവന്റെ ഭ്രൂണാവസ്ഥക്കു മുന്‍പു തന്നെ എഴുതപ്പെട്ടുകഴിഞ്ഞിരിക്കുന്നു …!, അതില്‍ നിന്നും അണുവിടപോലും വ്യതിചലിക്കാതെയായിരിക്കും അവന്റെ ആരംഭവവും …, അവസാനവും ….!, കുറിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന വിധിയെ ഉപദേശങ്ങള്‍കൊണ്ട് മാറ്റി മറിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് …!

ഉപദേശങ്ങള്‍കൊണ്ട് …,,ആര്‍ക്കും …, ആരേയും പൂര്‍ണ്ണമായും നവീകരിക്കുവാന്‍ സാധിക്കുകയില്ല …!, ഇതിനര്‍ത്ഥം .., മറ്റുള്ളവരുടെ ഉപദേശങ്ങളെ മാനിക്കരുത് എന്നല്ല …!, എന്നാല്‍ അതിനെ പൂര്‍ണ്ണമായും അനുകരിക്കാതെ .., അല്ലെങ്കില്‍ അതിനെ അപ്പാടെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്താതെ …, അതിലെ ചില വശങ്ങളെ മാത്രം ഉള്‍കൊള്ളിച്ചുകൊണ്ട് .., നമ്മുടേതായ ഒരു വഴി തിരഞ്ഞെടുത്ത് .., ഇതാണ് ശരി …, അല്ലെങ്കില്‍ ഇത് തെറ്റാണ് ..,, എന്നുള്ള ഒരു ഉറച്ച തീരുമാനമെടുത്ത് ..; അതിലൂടെ നമ്മള്‍ മുന്നേറുമ്പോഴാണ് ..; നമുക്ക് ജീവിത വിജയം കൈവരുന്നത് …!ഇവിടെ ഉപദേശങ്ങള്‍ക്ക് വെറും നാമമാത്രമായ സ്ഥാനമേയുള്ളൂ …!

ഇവിടെ സ്വന്തം ഇച്ഛാശക്തിയിലും .., സ്വന്തം വിവേകത്തിനും അനുസരിച്ച് നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് ആത്യന്തികമായിട്ടുള്ളത് …., ഇങ്ങനെ നമ്മള്‍ സ്വയം വിശകലനം ചെയ്ത് തിരഞ്ഞെടുത്ത വഴിയില്‍ ..,ഇതാണ് ശരി .., അല്ലെങ്കില്‍ ഇതാണ് എന്റെ മാര്‍ഗ്ഗം …; എന്നു മനസ്സിലാക്കി .., അതിലുള്ള എല്ലാ പ്രതിബന്ധങ്ങളേയും ..,സധൈര്യം നേരിട്ട് .., മുന്നോട്ട് പോകുന്നവനു മാത്രമേ .., ഉന്നതിയിലെക്കെത്തിചേരാനാവുകയുള്ളൂ ..!

ഈ ലോകത്തിലെ മനുഷ്യര്‍ പല തരക്കാരാണ് …., പല രീതികളില്‍ ജീവിക്കുന്നവര്‍ .., വ്യതസ്ഥങ്ങളായ കാഴ്ച്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നവര്‍ .., വ്യത്യസതങ്ങള്‍ ആയ ജീവിത ശൈലികള്‍ അവലംഭിക്കുന്നവര്‍ …, അതായത് നമ്മുടെ കൈപ്പത്തിയിലുള്ള അഞ്ചു വിരലുകളും വ്യതസ്തങ്ങളാണ് എന്നതുപോലെ ..; ഈ ലോകത്തിലുള്ള എല്ലാവരും പരസ്പരം വ്യത്യസ്തരാണ് ..!, ആയതിനാല്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അപ്പാടെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്തുന്നത് സാധൂകരിക്കപ്പെടാവുന്നതല്ല ..!, അവര്‍ അവരുടേതായ കാഴ്ച്ചപ്പാടിലൂടെയും .., അനുവര്‍ത്തിച്ചു വന്ന ജീവിത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലൂടെയായിരിക്കും നമ്മളോട് സംവദിക്കുന്നത് ..!, അത് പൂര്‍ണ്ണമായും നമ്മിലേക്ക് പകര്‍ത്തപ്പെടുന്നത് …., നമ്മള്‍ .., നമ്മോടു തന്നെ ചെയ്യുന്ന നീതികേടായിരിക്കും …!

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവന്‍ …; മറ്റുള്ളവര്‍ക്ക് .., അവന്റെ ജീവിത ആഡംബരമാണ് കാണിച്ചു കൊടുക്കുന്നത് …., എന്നാല്‍ ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയിലേക്ക് വളര്‍ന്നവന്‍ .., പണത്തിന്റെ ഉത്കൃഷ്ട മൂല്യത്തേയും …, കഠിനാദ്ധ്വാനത്തിലൂടെ .., ഉയര്‍ച്ചയുടെ പടവുകള്‍ ഏറുന്നതിനെയും കുറിച്ചാണ് കാണിച്ചു കൊടുക്കുന്നത് ..!

ആയതിനാല്‍ .., നമുക്ക് നമ്മുടേതായ ഒരു ലക്ഷ്യം വേണം .., ഒരു ജീവിത വീക്ഷണം വേണം …, അതായിരിക്കണം നമ്മളെ മുന്നോട്ട് നയിക്കേണ്ടത് .., അല്ലാതെ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് അനുസ്രതമായി ജീവിക്കുവാന്‍ ശ്രമിച്ചാല്‍ .., നമ്മള്‍ നഷ്ട്ടപ്പെടുത്തുന്നത് .., നമ്മുടെ കഴിവുകളെയാണ് ….,വ്യക്തിത്വത്തെയാണ് ….!, വ്യക്തിത്വം നഷ്ട്ടപ്പെടുത്തിയുള്ള ജീവിതം ആത്മാവില്ലാത്ത ശരീരത്തിനു തുല്യമാണ് …!”

ആ വാഗ്‌ധോരണി അപാരമായിരുന്നു .., അത്ഭുതകരമായ ഒട്ടേറെ സവിശേഷതകള്‍ ഉള്ള ഒരു വ്യക്തിയാണ് .., അദ്ദേഹമെന്നു എനിക്ക് തോന്നി ..!

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു …, അദ്ദേഹം പതുക്കെ എഴുന്നേറ്റുകൊണ്ട് എന്നോട് പറഞ്ഞു …..!

”വരൂ ജോണ്‍ .., നമുക്ക് തിരിച്ചുപോകാം …!”, ഞങ്ങള്‍ തിരിച്ചു നടന്നു .., എന്റെ മനസ്സിനുള്ളില്‍ ഒരു ചെറിയ ആശ്വാസത്തിന്റെ .., ഒരു ചെറിയ നീരുറവ .., പൊടിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി …!

പുഴയില്‍ നിന്നും വീശുന്ന തണുത്ത കാറ്റ് നല്ല ഉന്മേഷം പ്രധാനം ചെയ്തു .., ക്ഷേത്രത്തില്‍ നിന്നും സന്ധ്യാപൂജക്കുള്ള പാട്ട് ഉയര്‍ന്നു കേള്‍ക്കാം …!

നടക്കുന്നതിനിടയില്‍ അദ്ദേഹം എന്നോട് ചോദിച്ചു …!

”ജോണിന് .., ഞങ്ങളുടെ കൂടെ നില്‍ക്കുവാന്‍ താല്പര്യമുണ്ടോ …?”

”ഉണ്ട് ..,സ്വാമിജീ …!”, വളരെയധികം സന്തോഷത്തോടുകൂടി ആയിരുന്നു എന്റെ മറുപടി .., അല്ലെങ്കില്‍ തന്നെ ഞാന്‍ വേറെ എങ്ങോട്ട് പോകുവാനാണ് ….?, സത്യത്തില്‍ ഞാന്‍ ഇതങ്ങോട്ട് ചോദിക്കനിരുന്നതായിരുന്നു ..

”എങ്കില്‍ .., ഇനി മുതല്‍ ഇവിടുത്തെ അന്തേവാസികളില്‍ ഒരാളായി ജോണും മാറുകയാണ് .., വളരെ ചിട്ടയായതും .., കണിശമായതുമായ ഒരു ജീവിത രീതിയാണ് ഇവിടെയുള്ളത് …, അതുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുവാന്‍ .., ജോണ്‍ ശ്രമിക്കണം .., ചിട്ടയായ ജീവിതരീതി ..; ഒരു മനുഷ്യനില്‍ വലിയ പല മാറ്റങ്ങള്‍ക്കും വഴി തെളിയിക്കും …, അത് ജോണിന്റെ അസുഖത്തില്‍ തന്നെ ഗുണകരമായ പല മാറ്റങ്ങള്‍ക്കും കാരണമാകും .., ആയതിനാല്‍ .., ജോണ്‍ .. ഇനിമുതല്‍ പുതിയൊരു ജീവിത ശൈലിയിലേക്ക് കാലൂന്നുകയാണ് …”!

അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് കയറുന്നതിനു മുന്‍പ് .., ഒന്നുകൂടി പറഞ്ഞു ..!

”ജോണ്‍ …, നാളെ രാവിലെ കൃത്യം നാലുമണിക്ക് എഴുന്നേറ്റ് റെഡിയായിരിക്കണം ..”!

”ശരി ..സ്വാമിജീ ..”!, അദ്ദേഹത്തോട് യാത്ര പറഞ്ഞ് .., ഞാനെന്റെ കൂടാരത്തിലേക്ക് നടന്നു …!

ഉറങ്ങാനായി കിടക്കുമ്പോള്‍ .., എന്റെ ചിന്ത മുഴുവനും നാളെയെക്കുറിച്ചായിരുന്നു ..!, നാളെ മുതലുള്ള ആ പുതിയ രീതി എന്താണെന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല .., എങ്കിലും എന്റെ മനസ്സ് ശാന്തമായിരുന്നു …!

ദു:സ്വപ്‌നങ്ങളുടെ പേക്കോലങ്ങള്‍ ഇല്ലാത്ത ഒരു രാത്രി കൂടി അങ്ങിനെ എനിക്ക് സമ്മാനമായി ലഭിച്ചു …!

********************************************************************

ജോണ്‍ കണ്ണുകള്‍ അടച്ച് മനസ്സിനെ എകാഗ്രമാക്കുവാന്‍ ശ്രമിക്കുക ….!, പത്മാസനത്തില്‍ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ സ്വരം ..; അസാധാരണമാംവിധം ഉറച്ചതും മുഴക്കമുള്ളതുമായിരുന്നു …!, അതിന് ഒരു ഹിപ്‌നോട്ടിക്‌സ് ആകര്‍ഷണത്വമുണ്ടായിരുന്നു …!

”മനസ്സ് ഒരേ ഒരു ബിന്ദുവില്‍ മാത്രം കേന്ദ്രീകരിക്കുക …, ശരീരത്തെ മുഴുവനായും ആ ഒരു ബിന്ദുവിലേക്ക് മാത്രം കൊണ്ടുവരുക .., മനസ്സിലുള്ള ചിന്തകളേയും …,,വികാരങ്ങളേയും .., വിചാരങ്ങളേയും എല്ലാം ഒഴിവാക്കാന്‍ ശ്രമിക്കുക .., !, തുടക്കത്തില്‍ അത് അസാദ്ധ്യമാണെങ്കിലും , അതിനായി പരിശ്രമിക്കുക ….!, ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിക്കും തോറും അത് നമ്മിലേക്ക് കൂടുതല്‍ കൂടുതല്‍ തള്ളിക്കയറി വന്നുകൊണ്ടിരിക്കും ..; അപ്പോള്‍ തികഞ്ഞ നിസ്സംഗത പാലിക്കുക .

ചിന്തകള്‍ക്ക് പിന്നാലെ പോകാതെ .., അതിന്റെ പാട്ടിന് വിടുക .., അത് താനേ ഒഴിഞ്ഞു പോയിക്കൊള്ളും ..!ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക .., ഒരു നിമിഷം അത് ഉള്ളില്‍ നിറുത്തി പതുക്കെ നിശ്വാസം ചെയ്യുക .., ഇത് ശരീരത്തിലേക്കുള്ള ഓക്‌സിജന്റെ അളവിനെ ഗണ്യമായി ഉയര്‍ത്തുന്നു ..! തല്‍ഫലമായി ശരീരകലകള്‍ക്ക് പുതു ഉന്മേഷവും ..,ആരോഗ്യവും ലഭിക്കുന്നു …!

ഏകാഗ്രമായ മനസ്സിനേയും ..,ശരീരത്തേയും .., ശ്വാസനിശ്വാസത്തെയും .., ഒരേ ശ്രേണിയില്‍ ആക്കിക്കൊണ്ട് .., ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുക …!, തന്നെത്താന്‍ ഒരു പുനര്‍വിചിന്തനം നടത്തുക …!”

”ആരാകുന്നു ഞാന്‍ ….?”, എന്താകുന്നു …, ഞാന്‍ ….’?, എന്താണ് എന്റെ പരമമായ ലക്ഷ്യം …?
എങ്ങിനെയാണ് ..എന്റെ ഉത്ഭവം …?,, ഞാനീ പറഞ്ഞ ചോദ്യങ്ങള്‍ എല്ലാം .., ജോണ്‍ സ്വയം മനസ്സിനോട് ചോദിക്കുക ….!, ജോണിന് മനസ്സിലാകുന്നുണ്ടോ ..?”

കണ്ണുകളടച്ച് പദ്മാസനത്തില്‍ ഇരുന്നുകൊണ്ട് ഞാന്‍ പതുക്കെ മൂളി …..!

അദ്ദേഹം തുടര്‍ന്നു …..!

”കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ .., ജോണ്‍ എന്ന വ്യക്തിയുടെ ജനനത്തെപറ്റി .., സൃഷ്ട്ടാവിന്റെ കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് …., അങ്ങിനെ സമാഗതമായ ആ ദിവസത്തില്‍ ഒരു ബ്രൂണമായി …,ഒരു ശിശുവായി …, ഒരു ബാലനായി .., ഒരു യുവാവായി .. ജോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു ….!, ജോണിന്റെത് മാത്രമല്ല .., ഏതൊരു മനുഷ്യന്റെയും ജീവിതചക്രം ഇതുതന്നെയാണ് …!”

”ജോണ്‍ .., ശ്വാസം ദീര്‍ഘമായി അകത്തേക്ക് വലിച്ചു വിട്ടുകൊണ്ടിരിക്കുക , ഇത് മനസ്സിനെ എകാഗ്രമാക്കുകയും .., ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ചെയ്യും …!”

ഞാന്‍ നിശബ്ദമായി ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നു ..,മനസ്സിനെ കൂടുതല്‍ ഏകാഗ്രമാക്കാന്‍ ശ്രമിക്കും തോറും .., അത് പലയിടങ്ങളിലേക്ക് പാളിപ്പോവുകയാണ് .., എങ്കിലും എന്റെ ശ്രമം അത് മാത്രമായിരുന്നു ….!

വീണ്ടും ആ സ്വരം എന്റെ കാതുകളിലേക്ക് ഒഴുകിയെത്തി …!

”നമ്മള്‍ എന്ന് പറയുന്നത് ഓരോ വ്യക്തികളാണ് ..!, സ്വയം ചിന്തിക്കുവാനും …, പ്രവര്‍ത്തിക്കുവാനും .., പ്രാവാര്‍ത്തീകമാക്കുവാനും കഴിവുള്ളവര്‍ …!, നമ്മുടെ കഴിവുകള്‍ അനന്തമാണ് .., ആ അനന്തമായ കഴിവുകളെ നമ്മള്‍ വേണ്ട രീതിയില്‍ത്തന്നെ പ്രയോജനപ്പെടുത്തണം …!

ഒരു മനുഷ്യന്‍ അവനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അപാരമായ കഴിവുകളെ കണ്ടെത്തിക്കഴിഞ്ഞാല്‍ ..,ജീവിതത്തില്‍ ഒരു പ്രതിസന്ധികള്‍ക്കും അവനെ തകര്‍ക്കാനാവില്ല .., ഒരു രോഗങ്ങള്‍ക്കും അവനെ ബന്ധിക്കാനാവില്ല …, ഒരു മാനസീക സമ്മര്‍ദ്ധങ്ങള്‍ക്കും അവനെ കീഴടക്കാനാകില്ല …! അത്രയുമധികം ആത്മമീയവും .., ശാരീരികവുമായ കരുത്ത് അവന്‍ നേടിക്കഴിയും .., ഈ കരുത്തെല്ലാം നേടുവാനുള്ള മാര്‍ഗ്ഗം ധ്യാനമാണ് ..!, ധ്യാനത്തിലൂടെ മാത്രമേ .., ഒരുവന് തന്നെത്തന്നെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ .., ധ്യാനത്തിലൂടെ മാത്രമേ .., അവന് ..; അവന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്താന്‍ കഴിയുകയുള്ളൂ …, ആ ഉല്‍ക്രിഷ്ട്ടമായ ധ്യാനത്തിന്റെ ആദ്യ പടിയാണ് നാം ഇവിടെ ആരംഭിക്കുന്നത് ..!

”എന്റെ മനസ്സിനും ശരീരത്തിനും കഴിയാത്തതായി യാതൊന്നുമില്ല .., അസാമാന്യ കഴിവുകളുടെ ഉറവിടങ്ങള്‍ ആണ് .., എന്റെ ശരീരവും .., , എന്റെ മനസ്സും .., എന്ന് സ്വയം ഉരുവിട്ടുകൊണ്ടിരിക്കുക ..!, നമുക്ക് കഴിയാത്തതായി യാതൊന്നുമില്ല എന്ന ചിന്ത .., നമ്മുടെ ആതമവിശ്വാസത്തെ അതിന്റെ പരകോടിയില്‍ എത്തിക്കുന്നു …!

ഈ ആതമവിശ്വാസം നമ്മുടെ ജീവിതത്തെ ഒരു ലക്ഷ്യബോധമുള്ളാതാക്കിതീര്‍ക്കുകയും .., എന്തും നേരിടുവാനുള്ള ഒരു ചങ്കൂറ്റത്തെ നമ്മില്‍ ഉളവാക്കിയെടുക്കുകയും ചെയ്യുന്നു .., എന്നാല്‍ അത് അത്ര എളുപ്പത്തില്‍ നേടിയെടുക്കാവുന്നതല്ല .., ഏത് വിജയത്തിനും .., കഠിനമായ പരിശ്രമവും .., ലക്ഷ്യത്തിലെത്താനുള്ള ഉല്‍ക്രിഷട്ടമായ ദാഹവും അനിവാര്യമാണ് ..!

നമ്മുടെ ഓരോ അവയവങ്ങളെയും .., കൈകാലുകള്‍ .., കണ്ണ് .., മൂക്ക് .., തുടങ്ങി .., കാല്‍വിരലുകള്‍ മുതല്‍ തലമുടിയിഴവരെയും …; അതുപോലെ തന്നെ നമ്മുടെ ശരീരത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഒര്‍ഗനുകളെയും .., ഹൃദയം ., ലിവര്‍ .., ആമാശയം , കിഡ്‌നികള്‍ .., എല്ലുകള്‍ .., ഞരമ്പുകള്‍ …, രക്തം .., മാംസം .., എല്ലാം തന്നേയും .., ഒന്നുപോലും വിട്ടുപോകാതെ .., ഒന്നൊന്നായി നമ്മുടെ മനസ്സിനുള്ളിലെക്ക് കൊണ്ടുവരിക ..!

ഓരോ അവയവയങ്ങളും പൂര്‍ണ്ണമായും ഫിറ്റാണെന്ന് മനസ്സിനുള്ളില്‍ ഉരുവിട്ടുകൊണ്ട് .., ആന്തരികമായ ഉത്തേജനം എല്ലാറ്റിനും നല്‍കുക .., ഓരോ അവയവവും രോഗവിമുക്തമാണെന്ന് സങ്കല്‍പ്പിക്കുക ശരീരത്തില്‍ ബാധിച്ചിരിക്കുന്ന രോഗാണുവിനെ തുരത്താനുള്ള ശക്തി ..,; ശരീരത്തില്‍ തന്നെയുണ്ടെന്ന് ആവര്‍ത്തിച്ചു ഉറപ്പാക്കിക്കൊണ്ടിരിക്കുക …!, എന്റെ പ്രധിരോധശേഷി വളരെ ശക്തമാണ് .., ഒരു രോഗത്തിനും എന്നെ കീഴടക്കാന്‍ സാദ്ധ്യമല്ല എന്ന് മനസ്സില്‍ ഉറപ്പിക്കുക ….!,

തുടര്‍ച്ചയായ ഈ പരിശീലനം വളരെയധികം മാറ്റങ്ങള്‍ നമ്മില്‍ വരുത്തും .., ആന്തരികമായ ഒരു ഊര്‍ജ്ജം ഓരോ അവയവങ്ങളിലും വന്നു നിറയും ..!, ഇത് നമ്മുടെ ശരീരത്തിന്റെ പ്രധിരോധശക്തിയെ വളെരെയധികം വര്‍ദ്ധിപ്പിക്കുന്നു …!”

അല്‍പനേരം ദീര്‍ഘിച്ച ആ ധ്യാന പ്രഭാക്ഷണത്തിനോടുവില്‍ …, കണ്ണുതുറക്കുമ്പോള്‍ .., ഞാന്‍ ക്ഷീണിതനായിരുന്നു …!

പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു ..!

”ക്ഷീണിച്ചോ …,ജോണ്‍ ..,സാരമില്ല ആദ്യമായത്‌കൊണ്ടാണ് .., തുടര്‍ച്ചയായ ധ്യാനം നമ്മുടെ ശരീരത്തേയും .., മനസ്സിനേയും എകാഗ്രമാക്കുന്നതിനോടൊപ്പം .., അവയെ നമ്മുടെ ഇച്ഛാശക്തിക്കനുസരിച്ച് രൂപപ്പെടുത്തിയെടുക്കുന്നു ..!”

പദ്മാസനത്തില്‍ നിന്ന് എഴുന്നേറ്റുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു ..!

”ജോണ്‍ ഇനി നമ്മള്‍ …,നാളെ രാവിലെ ഇതേ സമയത്ത് വീണ്ടും ചേരാം ..!”, എന്റെ തോളില്‍ തട്ടി ; ആ പുഴക്കരയിലൂടെ തന്റെ ആശ്രമത്തെ ലക്ഷ്യമാക്കി നടന്നു ..!

അദ്ദേഹത്തോടുള്ള ആദരവ് ഏറിക്കൊണ്ടിരുന്നു …, എല്ലാവരേയും തന്നിലേക്ക് ആകര്‍ഷിക്കുവാന്‍ ആ വ്യക്തിപ്രഭാവത്തിന് കഴിയുമെന്നെനിക്ക് തോന്നി ..!

അല്പനേരം അവിടെത്തന്നെ നിന്നതിനു ശേഷം .., ഞാന്‍ പതുക്കെ നടന്നു .., എന്നില്‍ സന്തോഷവും ..,ഉത്സാഹവും നിറച്ച് ..,ക്ഷേത്രത്തില്‍ നിന്നും സുപ്രഭാതം ഉയര്‍ന്നു ..!

അന്നത്തെ ദിവസം എനിക്ക് വളരെ തിരക്കുപിടിച്ചതായിരുന്നു …!, യോഗയ്ക്ക് ശേഷം രാവിലത്തെ ഭക്ഷണം .., അതിനുശേഷം ആശ്രമത്തില്‍ അല്ലറ ചില്ലറ ജോലികള്‍ ..!, അത് കഴിഞ്ഞ് ആശ്രമം വക ആതുരശുശ്രൂഷാലയത്തില്‍ ചില സഹായങ്ങള്‍ …!

രോഗികകളെ പരിചരിക്കുക .., മരുന്നുകള്‍ കൊടുക്കുവാന്‍ സഹായിക്കുക .., ആശുപത്രിയും പരിസരങ്ങളും വൃത്തിയാക്കുക …,തുടങ്ങിയവ …!

അവിടെ സ്വാമിജീ , രോഗികളെ പരിശോധിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി .!
”സ്വാമിജിക്ക് .., ഇതെങ്ങനെ കഴിയുന്നു ..?”, എന്ന എന്റെ സംശയത്തിന് .., അവിടെയുള്ള അന്തേവാസികളില്‍ ഒരാളാണ് .., അദ്ദേഹത്തിന്റെ പൂര്‍വ്വകാലചരിത്രം എനിക്ക് വിശദീകരിച്ചു തന്നത് …!

തെക്കന്‍ കേരളത്തിലെ ഒരു സമ്പന്ന കുടുംബത്തില്‍ .., ക്രിസ്ത്യന്‍ മാതാപിതാക്കളുടെ ഒറ്റ മകനായി ജനിച്ച അദ്ദേഹം എടുക്കാത്ത ബിരുദങ്ങള്‍ കുറവായിരുന്നു .വിദ്യാഭ്യാസത്തില്‍ .., അനിര്‍വചനീയമായ ഗഹനവും ഉല്പതിഷ്ണുതയും പ്രകടമാക്കിയിരുന്ന അദ്ദേഹം റെക്കോര്‍ഡ് മാര്‍ക്കോട് കൂടിയായിരുന്നു എം ബി ബി എസ് പാസ്സായത് . ലണ്ടനില്‍ നിന്ന് മെഡിക്കല്‍ സയന്‍സില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദേഹത്തിന് ആയൂര്‍വേദത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു ..!

അദ്ദേഹത്തിന്റെ പല പ്രബന്ധങ്ങള്‍ക്കും യു ക്കെ മെഡിക്കല്‍ സയന്‍സിന്റെ പ്രത്യേക പ്രശംസ ലഭിച്ചിട്ടുണ്ട് .., മനുഷ്യമനസ്സിന്റെ നിഗൂഡതകളിലേക്ക് വെളിച്ചം വീശുന്നതും .., അതിന്റെ ആത്യന്തികമായ ശക്തിയെക്കുറിച്ചും വെളിവാക്കുന്ന ഒട്ടനവധി കണ്ടെത്തലുകളെകുറിച്ച് അദ്ദേഹം തന്റെ പ്രബന്ധങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട് …!

അച്ഛനമ്മമാരെയും .., ഭാര്യയേയും ..,നഷ്ട്ടപ്പെടുത്തിയ ഒരു അപകടമാണ് ..; അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത് ….!, ലണ്ടനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിന്റെ മേധാവിയായി വര്‍ത്തിച്ചിരുന്ന അദ്ദേഹം …; തന്റെ എല്ലാ സുഖസൗകര്യങ്ങളെയും ഉപേക്ഷിച്ചാണ് സന്യാസത്തിന്റെ പാത സ്വീകരിച്ചത് …!

അദ്ദേഹത്തോടുള്ള എന്റെ ആദരവ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു ….!, ആതുരാലയത്തിലെ ജോലികള്‍ക്ക് ശേഷം .., കൃത്യസമയത്ത് ഉച്ചഭക്ഷണം .., അതിനുശേഷം അല്പം വിശ്രമം …!, ഉച്ചതിരിഞ്ഞ് ആശ്രമം വക ജീപ്പില്‍ ..; പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള കൊച്ചു പട്ടണത്തിലേക്ക് ..; ആശ്രമത്തിലെ ദൈന്യംദിന ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി ഒരു യാത്ര …, പിന്നെ ആശ്രമ അന്തേവാസികളോടോപ്പം പല തരത്തിലുള്ള വിനോദങ്ങള്‍ ..!

സന്ധ്യയോടെ പുഴയുടെ തീരത്തിലുള്ള ക്ഷേത്രത്തിലേക്ക് ഒരു യാത്ര …, അവിടെ കല്‍വിളക്കുകളില്‍ എണ്ണ നിറക്കുക .., പ്രസാദം തയ്യാറാക്കുക .., അങ്ങിനെ അല്ലറചില്ലറ ജോലികള്‍ .., പലപ്പോഴും ഞാന്‍ അറിയാതെ എന്റെ കണ്ണുകള്‍ ആ ആല്‍മരത്തിനു കീഴിലേക്ക് പാളിപ്പോകും ..! അപ്പോള്‍ അവിടെ താടിയും .., മുടിയും നീട്ടിവളര്‍ത്തിയ ഭ്രാന്തനോട് സമാനമായൊരു രൂപം എന്റെ മനസ്സില്‍ തെളിയും ..!

രാത്രി ആശ്രമ അന്തേവാസികള്‍ എല്ലാവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥന .., അതിനുശേഷം അത്താഴം …!

പിറ്റേന്നും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് .. കുളിച്ച് ശുദ്ധിവരുത്തി ..; സ്വാമിജിയുടെ അരികിലേക്ക് .., വിജ്ഞാനപ്രധാനങ്ങള്‍ ആയ ധാരാളം അറിവുകള്‍ ..; അദ്ദേഹം എനിക്ക് പകര്‍ന്നു തന്നു …ശാസ്ത്രീയവും …, സാങ്കേതികവും …, ആത്മീയവും ….,ശാരീരികവും .., ആയ എല്ലാതരം കാര്യങ്ങളും അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു .., ധ്യാനത്തിലൂടെ എങ്ങിനെ മനുഷ്യന്റെ ശക്തിയും .., ഓജസ്സും വര്‍ദ്ധിപ്പിക്കാമെന്ന് ..; അദ്ദേഹം എന്നെ പഠിപ്പിച്ചു ….!

അടുക്കും ചിട്ടയും എന്റെ ജീവിതത്തില്‍ ആരംഭാമെടുക്കുകയായിരുന്നു ….!ജീവിതം ഊര്‍ജ്ജസ്വലമാവുകയാണ് ., അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ..,ആഴ്ചകളില്‍ കൃത്യമായ പരിശോധനകള്‍ക്ക് ഞാന്‍ വിധേയനായിക്കൊണ്ടിരുന്നു …, അതിനനുസരിച്ച് ചില മരുന്നുകളും ഞാന്‍ കഴിച്ചു പോന്നു …!

ഈ സന്തോഷത്തിന്റെയും .., സമാധാനത്തിന്റെയും ഉള്ളിലും മനസ്സിനുള്ളില്‍ എവിടെയോ ഒരു ഭീതി ..,ചൂഴ്ന്ന് നില്‍ക്കുന്നത് ഞാനറിഞ്ഞു …!

ദിവസങ്ങള്‍ .., ആഴ്ചകള്‍ക്ക് വഴിമാറിക്കൊടുത്തു …, ആഴ്ച്ചകള്‍ .., മാസങ്ങള്‍ക്കും …! ഞാനിവിടെ വന്ന് ഏകദേശം മൂന്ന് മാസത്തോളമായി .., ഒരു ദിവസം മൊത്തത്തിലുള്ള പരിശോധനക്ക് ശേഷം .., സ്വാമിജീ .., എന്നോട് ചോദിച്ചു …!

”ജോണിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ തോന്നുന്നുണ്ടോ …? ഉണ്ടെങ്കില്‍ തുറന്നു പറയണം …..!”

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ..!”സ്വാമിജി …, ഇവിടെ വന്നതിനു ശേഷമാണ് എനിക്ക് ജീവിക്കാന്‍ ഒരു മോഹം തോന്നുന്നത് .., എന്തെല്ലാമോ എനിക്ക് .., ചെയിത് തീര്‍ക്കാനുണ്ടെന്നൊരു തോന്നല്‍ ..!, പ്രക്രതിയുടെ സൌന്ദര്യം എനിക്ക് ഇപ്പോഴാണ് തിരിച്ചറിയാനാകുന്നത് .., ജീവിതത്തിലെ ഓരോ നിമിഷങ്ങളുടെയും വില ഞാനിപ്പോഴാണ് മനസ്സിലാക്കുന്നത് ..!, പൂവിന്റേയും .., ശലഭത്തിന്റെയും .., മരത്തിന്റേയും .., പുഴകളുടെയും .., സൌന്ദര്യങ്ങള്‍ …., ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ..; ഇപ്പോഴാണ് ഞാന്‍ ആസ്വദിക്കുന്നത് …!, ഇത്രയും കാലം ഞാന്‍ വേറേതോ ലോകത്തായിരുന്നു …, സ്വാമിജി …!, സുന്ദരമായ ഈ ലോകത്തെ സമയമില്ലാത്തവന്റെ ആര്‍ത്തിയോടെ ..; ഞാന്‍ നോക്കി കാണുകയാണ് …!

ഇപ്പോള്‍ ജീവിതത്തോട് വല്ലാത്തൊരു കൊതി തോന്നുന്നു …!, എന്നാല്‍ മരണം എന്റെ പിറകില്‍ തന്നെയുണ്ട് …, അതിന്റെ കാലൊച്ച ഞാന്‍ കേള്‍ക്കുന്നു …, മരണത്തിന്റെ കരാള ഹസ്തങ്ങള്‍ എന്റെ മേല്‍ പിടിമുറുക്കികഴിഞ്ഞിരിക്കുന്നൂവെന്നൊരു തോന്നല്‍ എന്നില്‍ അടിക്കടി ഉയരുന്നു …!, ഞാന്‍ ഭയം കൊണ്ട് തളര്‍ന്നു പോകുന്നു …., സ്വാമിജീ ….!”

ഞാന്‍ ഹതാശയനായി …,,വിതുമ്പിക്കൊണ്ട് .., അദ്ദേഹത്തിന്റെ കൈകള്‍ കടന്നുപിടിച്ചു …!

അദ്ദേഹം നിശബ്ദനായി …, അല്പനേരം എന്നെത്തന്നെ നോക്കി നിന്നു .., ആ കണ്ണുകളില്‍ നിന്ന് കരുണയുടെ പ്രകാശം സ്ഫുരിക്കുന്നത് ഞാന്‍ കണ്ടു …!

ആ നിശബ്ധതക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹം .., എന്നോട് പറഞ്ഞു തുടങ്ങി …!

”ജോണ്‍ എന്തിനാണ് മരണത്തെ ഭയപ്പെടുന്നത് …, അതൊരു സത്യമല്ലേ ….?, ജീവനുള്ള എല്ലാവരും അഭിമുഘീകരിക്കേണ്ടത് ….., ഞാനും .., ജോണും …, ഈ ലോകത്തിലെ എല്ലാവരും തന്നെ ആ മഹാ സത്യത്തെ ഉള്‍ക്കൊള്ളണ്ടതാണ് …!അതിനു മുന്നില്‍ പണക്കാരനെന്നോ .., പാവപ്പെട്ടവനെന്നോ …, പ്രശസ്തനെന്നോ …, അപ്രശസ്തനെന്നോ .., യാതൊരു തരം തിരിവുകളും ഇല്ല….!

ഭയാനകമായ വിധത്തില്‍ നോക്കിക്കാണും വിധം അത്ര ഭീകരതയൊന്നുമില്ല ..; മരണത്തിന് …., ജോണ്‍ …, പ്രപഞ്ചത്തിലെ നിഗൂഡതയിലെക്കുള്ള ഒരു ഉത്തരം തേടലാണ് ..; മരണം എന്ന പ്രതിഭാസം ….!

അതിനെക്കുറിച്ച് വിശദീകരിക്കപ്പെടുമ്പോള്‍ .., പ്രപഞ്ചരഹസ്യങ്ങളിലേക്ക് നാം ആഴത്തില്‍ ഇറങ്ങിചെല്ലേണ്ടാതുണ്ട് …!, അതില്‍ ഈ പ്രപഞ്ചത്തിന്റെ ഉത്ഭവ രഹസ്യമെന്താണ്.?
നാമെല്ലാം ആരാധിക്കുന്ന ദൈവം ആരാണ് …?, ദൈവത്തിനു മുന്‍പ് ആരുണ്ടായിരുന്നു …?, ദൈവത്തെ ആരു സൃഷ്ട്ടിച്ചു …?, അല്ലെങ്കില്‍ ദൈവം എങ്ങിനെയുണ്ടായി …?, ദൈവത്തിന്റെ കരവിരുതാണോ ….; പ്രപഞ്ചം …?, അതില്‍ ഭൂമി എങ്ങിനെ രൂപം കൊണ്ടു …?

പ്രപഞ്ചത്തിലെ അനേകായിരം ഗ്രഹങ്ങളുടെ നൈസര്‍ഗ്ഗീകമായ ചലനങ്ങളുടെ ഫലമായി ഉണ്ടായ കൂട്ടിയിടിക്കലുകളില്‍ നിന്നും രൂപം കൊണ്ട പുതിയൊരു ഗ്രഹമാണോ ഭൂമിയായി മാറിയത് …?, അതോ പ്രപഞ്ച സൃഷ്ട്ടാവായ ദൈവത്തിന്റെ മറ്റൊരു കരവിരുതോ ..?

ജീവന്റെ കണിക എവിടെ രൂപം കൊണ്ടു …?, മനുഷ്യകുലത്തിന്റെ ആവിര്‍ഭാവം എങ്ങിനെയാണ് ..?

ആദ്യകാല കുരങ്ങനില്‍ നിന്നും …, വര്‍ഷങ്ങളുടെ നീണ്ട രൂപ പരിണാമത്തിലൂടെ ..; രൂപം കൊണ്ടതാണോ മനുഷ്യന്‍ ….? അതോ ദൈവീക സൃഷ്ട്ടിയോ …?

മരണം എന്നാലെന്താണ് ..? , മരണാനന്തര ജീവിതമുണ്ടോ ..?, ഉണ്ടെങ്കില്‍ .., എവിടെ ..?
എങ്ങിനെ …?

സ്വര്‍ഗ്ഗവും …, നരകവും …, സത്യമോ .., മിഥ്യയോ …?

മനുഷ്യകുലത്തിന്റെ ആവിര്‍ഭാവം മുതല്‍ക്കുതന്നെ .., അവന്‍ ഉത്തരം തേടാന്‍ ശ്രമിക്കുന്ന ചോദ്യങ്ങള്‍ ആണ് ഇവയെല്ലാം ..!

മനുഷ്യന്റെ കൂര്‍മ്മ ബുദ്ധിക്കും .., അറിവിനും .., വിശകലനത്തിനും .., എല്ലാം .., കൃത്യമായ നിര്‍വ്വചനങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത സമസ്യകളാണ് ഇവയെങ്കിലും …, അവന്‍ പലവിധത്തിലും .., പല തരത്തിലും ഉള്ള വിശകലനങ്ങള്‍ ഇതിനെല്ലാം നല്കി പോരുന്നുണ്ട് …!

മരണം എന്നാല്‍ അതൊരു സത്യം തന്നെയാണ് .., ജീവനുള്ള ഏതൊരു വസ്തുവിനും ഒഴിച്ചുകൂടാനാകാത്തത് …., എല്ലാവരും ആ സത്യത്തിലൂടെ കടന്നു പോയേ തീരൂ ..!, സത്യത്തില്‍ അതൊരു അവസാനമാണ് ….!, എന്നാല്‍ .., സത്യത്തില്‍ .., അതൊരു ആരംഭവും കൂടിയാണ് ..!

ശാരീരിക പ്രവര്‍ത്തനങ്ങള്‍ എല്ലാം നിലച്ച് .., ശരീരം അതിന്റെ നൈസര്‍ഗീഗതയിലേക്ക് അലിഞ്ഞു ചേരുന്ന പ്രതിഭാസം …!

ബന്ധങ്ങളില്‍ നിന്നും .., ജീവിത സാഹചര്യങ്ങളില്‍ നിന്നും .., അനുവര്‍ത്തിച്ചു പോരുന്ന പ്രിക്രിയകളില്‍ നിന്നും .., എന്നെന്നെക്കുമായൊരു വിടവാങ്ങല്‍ …!, മനുഷ്യന്റെ വിശ്രമമില്ലാത്ത ജീവിതത്തിന് ദൈവം നല്‍കുന്ന ഒരു താല്‍കാലിക വിരാമം ….; അല്ലെങ്കില്‍ വിശ്രമം …!, അതുപോലെ തന്നെ പുതിയൊരു ജീവിതത്തിലേക്കും …, ജീവിത ചുറ്റുപാടുകളിലെക്കും .., ബന്ധങ്ങളിലേക്കും .., ഉള്ള ഒരു വാതായനം കൂടിയാണ് മരണം …!

അതായത് മരണത്തിനു ശേഷം അവന്‍ പുനര്‍ജ്ജനിക്കുന്നു .., എന്ന് ..,സാരം ..!
ഇവിടെ ഒരു സ്ഥലത്ത് അവന്റെ കര്‍മ്മജീവിതം അവസാനിച്ച് മരിക്കുമ്പോള്‍ .., വേറേതോ സ്ഥലത്തോ …? അല്ലെങ്കില്‍ അതെ സ്ഥലത്ത് തന്നെയോ .., അവന്‍ പുനര്‍ജ്ജനിക്കുന്നു …!

കണ്ടുമടുത്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും .., ചെയ്തു പോന്ന ജീവിത ചര്യകളില്‍ നിന്നും വ്യത്യസ്ഥമായി ….പുതിയൊരു ലോകത്തിലേക്ക് .., പുതിയൊരു ജീവിതത്തിലേക്ക് .., പുതിയ മുഖങ്ങളിലേക്ക് .., പുത്തന്‍ ഉത്സാഹത്തോടും …, ഉണര്‍വ്വോടും കൂടെ ദൈവം നമ്മെ അയക്കുകയാണ് ..!, ഈ രഹസ്യം സൃഷ്ട്ടിയുടെ കരങ്ങള്‍ക്ക് മാത്രം സ്വന്തമാണ് ..!

മരണത്തിന്റെ വാതായനങ്ങളിലൂടെ കടന്ന് ….., നമ്മള്‍ മറ്റൊരു സ്ഥലത്ത് പുനര്‍ജ്ജനിക്കുമ്പോള്‍ .., ഒരു പക്ഷേ …., നമ്മള്‍ ജീവിച്ചു മരിച്ച …, അതെ സ്ഥലത്തു തന്നെ .., വീണ്ടും ഒരു ശിശുവായി ജനിക്കുവാനുള്ള അവസരം നമുക്ക് ലഭിക്കുമ്പോള്‍ …., ; മരണപ്പെട്ടുപോയ നമ്മുടെ കഴിഞ്ഞ ജന്മത്തിലെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കപ്പെടുമ്പോള്‍….,, അത് കഴിഞ്ഞ ജന്മത്തിലെ നമ്മുടെ രൂപമാണെന്ന് മനസ്സിലാക്കപ്പെടാതെ .., നമ്മളേയും അതില്‍ പങ്കുചെര്‍ക്കുന്നതിലൂടെ ….., ദൈവം കാണിച്ചു തരുന്നത് ..; അവനു മാത്രം ചെയ്യാന്‍ കഴിയുന്ന സൃഷ്ട്ടിയുടെ .., ഏറ്റവും വലിയ തമാശയാണ് ..!

ഇവിടെ ഒരിക്കലും അവന്‍ അറിയുന്നില്ല .., അവന്റെ കഴിഞ്ഞ കാല ജന്മചരിത്രം ..!, അതാണ് സൃഷ്ട്ടിയുടെ മഹത്വം .., ഇല്ലെങ്കില്‍ ഒരേ തരത്തിലുള്ള ജീവിതം തുടര്‍ന്ന് .., കണ്ട മുഖങ്ങളും .., അനുവര്‍ത്തിച്ച ജീവിതചര്യകളും …, എല്ലാം കൊണ്ട് ആവര്‍ത്തനവിരസതയോടെ മനുഷ്യകുലം മടുത്തുപോയേനെ …!

ഒരേ തരത്തിലുള്ള ജീവിത പ്രിക്രിയകളില്‍ .., നമുക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ദൈവം തരുന്ന ഇടവേളയാണിതെങ്കിലും …, അതില്‍ തെളിഞ്ഞിരിക്കുന്ന മറ്റൊരു സത്യം കൂടിയുണ്ട് ..!
നമ്മള്‍ അനുവര്‍ത്തിച്ചു പോരുന്ന ദുഷ്ട്ടതകളുടെയും .., മ്ലെച്ചതകളുടെയും .., പാതകള്‍ ഉപേക്ഷിച്ച്
പുതിയൊരു ഉല്‍കൃഷ്ട ജീവിതത്തിലേക്ക് കാലൂന്നുവാന്‍ .., നമുക്ക് ലഭിക്കുന്ന ഒരവസരം കൂടിയാണത് ….!

അങ്ങിനെയെങ്കില്‍ .., തീര്‍ച്ചയായും മറ്റൊരു സംശയം ഉന്നയിക്കപ്പെടാം ..?
ഒരു വിശ്രമം .., ഒരു ഇടവേള …, അല്ലെങ്കില്‍ പുതിയൊരു അവസരം .. എന്നതൊക്കെയാണ് മരണം എന്ന പ്രതിഭാസം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ..; എങ്കില്‍ .., എല്ലാവരും വയസ്സന്മാരായി .., ഒരേ പ്രായത്തില്‍ തന്നെയല്ലേ മരിക്കേണ്ടത് …?, എന്തുകൊണ്ട് ശിശുക്കളും , ചെറുപ്പക്കാരും മരിക്കുന്നു ..?എന്തുകൊണ്ട് രോഗങ്ങളാലും .., അപകടങ്ങളാലും .., ആളുകള്‍ മരണമടയുന്നു ..?

ചില രഹസ്യങ്ങള്‍ .., എന്നും രഹസ്യങ്ങള്‍ ആണ് …!, അതിലേക്ക് എത്ര ചൂഴ്ന്നിറങ്ങിയാലും …., ഒരു ശൂന്യതയിലേക്കാണ് നാം .., എത്തിച്ചേരുക …!

ഈ രഹസ്യങ്ങളുടെയെല്ലാം .., താക്കോല്‍ സൃഷ്ട്ടാവിന്റെ കൈയ്യിലാണ് .., അല്ലെങ്കില്‍ തന്നെ ഈ രഹസ്യങ്ങളുടെയെല്ലാം ഉപഞാതാവേ .., അദ്ദേഹം തന്നെയാണല്ലോ ..!, ഒരു മനുഷ്യന്റേയും ജീവിത ചരിത്രം അവിടത്തെ കണക്കു പുസ്തകത്തില്‍ വ്യകതമാണ് …!

മേല്‍ പരഞ്ഞതിനൊരു കാരണം .., എല്ലാം ഒരേ ശ്രേണിയിലായിരിക്കാന്‍ .., അദ്ദേഹം ഇഷ്ട്ടപ്പെടുന്നില്ലായിരിക്കാം …., അല്ലെങ്കില്‍ അവര്‍ കഴിഞ്ഞ ജന്മങ്ങളില്‍ വളരെയധികം പാപങ്ങള്‍ ചെയിതവരായിരിക്കാം …..!, അതിനുള്ള ശിക്ഷയുടെ ഒരു ഭാഗം ആയിരുന്നിരിക്കാം .., അവരുടെ അല്പായുസ്സ് ….!, ഇതോടെ അവരുടെ പാപ പരിഹാരം പൂര്‍ത്തിയാക്കപ്പെടുകയും .., വരും ജന്മങ്ങളില്‍ .., അവര്‍ ദീര്‍ഘയുസ്സുള്ളവര്‍ ആയിരിക്കുകയും ചെയ്യാം ..!

അപ്പോള്‍ യഥാര്‍ഥത്തില്‍ മരണം എന്ന് പറയുന്നത് ഒരു ആരംഭമാണ് …, പുതു ജീവിതത്തിലേക്കും …., പുതു ശൈലികളിലേക്കും ….!

ഇങ്ങനെ ലോകാരംഭം മുതല്‍ ലോകാവസാനം വരെ …, ഓരോരുത്തരും പലപല മനുഷ്യജന്മങ്ങളില്‍ പിറവിയെടുക്കുന്നു …!

രാജാവായും .., മന്ത്രിയായും …., സമ്പന്നനായും .., ദരിദ്രനായും …, ധൈര്യമുള്ളവനായും …, ഭീരുവായും …, പ്രശസ്തനായും …, അപ്രശസ്തനായും ……,ഇങ്ങനെ പല രീതികളില്‍ ജീവിച്ചു മരിച്ച ജന്മങ്ങളുടെ തേരോട്ടം അവസാനിക്കുന്നത് .., ലോകാവസാനത്തിലാണ് …, അന്നാണ് .., അവന്റെ ഇത്രയും കാലത്തെ ജീവിതങ്ങളുടെ ആകെത്തുകയായ …, അന്തിമ ഫല പ്രഖ്യാപനം വരുന്നത് ..!, അല്ലെങ്കില്‍ അവസാന വിധി പ്രഖ്യാപിക്കപ്പെടുന്നത് ..!

അപ്പോള്‍ എല്ലാ ജീവജാലങ്ങളും .., തങ്ങളുടെ വിധി അറിയുന്നതിനായി .., ആകാംക്ഷഭരിതരായി നിലയുറപ്പിച്ചിട്ടുണ്ടായിരിക്കും …!

വിധി പ്രഖ്യാപനത്തിനായി …, പ്രപഞ്ചസൃഷ്ട്ടാവ് സ്വര്‍ണ്ണ സിംഹാസനത്തില്‍ ഉപവിഷ്ട്ടനായിരിക്കും ..! , അദേഹത്തിന് ചുറ്റും വാദ്യഘോഷങ്ങള്‍ മുഴക്കിക്കൊണ്ട് …., മാലാഖമാരുടെ നീണ്ട നിര …!

അവരുടെ കൈയ്യിലുള്ള വിധി പുസ്തകത്തില്‍ ..; ഓരോ മനുഷ്യനും ..; അവനു ലഭിച്ച ഓരോ ജന്മങ്ങളിലും .., അവന്‍ ചെയ്ത പുണ്യങ്ങളും …, പാപങ്ങളും …., സല്‍പ്രവര്‍ത്തികളും .., ദുഷ്:പ്രവര്‍ത്തികളും .., വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ടായിരിക്കും …!

ആ വിധിയില്‍ ഇങ്ങനെ പ്രഖ്യാപിക്കപ്പെടും …..!

”ഓരോ ജന്മങ്ങളും …, ഞാന്‍ നിങ്ങള്‍ക്ക് തന്ന ഓരോ അവസരങ്ങളായിരുന്നു ….!, ഞാന്‍ തന്ന അവസരങ്ങളെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയവര്‍ …വീണ്ടും ജന്മാന്തരങ്ങള്‍ നീളുന്ന മനുഷ്യജീവിതത്തിന് അര്‍ഹരാണ് ….!, അവര്‍ വീണ്ടും മനുഷ്യരായിത്തന്നെ .., ഈ പ്രപഞ്ചത്തില്‍ പുനര്‍ജ്ജനിക്കപ്പെടും ….!’

”എന്നാല്‍ ഞാന്‍ തന്ന അവസരങ്ങള്‍ ദുഷ്:പ്രയോഗം ചെയ്തവര്‍ ….; നിങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ …; ഞാന്‍ അനുവദിച്ച ദാനമാണെന്ന് മനസ്സിലാക്കാതെ …; സ്വന്തം ജീവിതത്തെ ദുരുപയോഗം ചെയ്തവര്‍ …., മറ്റുള്ളവരെ നശിപ്പിച്ചവര്‍ …., അവര്‍ ഓരോ ജന്മത്തിലും ചെയ്തു കൂട്ടിയ പാപങ്ങളുടെ അളവും …, തൂക്കവും .., എന്റെ ഈ വിധിപുസ്തകത്തില്‍ വളരെ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ….!, അതിന്റെ ആഴവും പരപ്പും അനുസരിച്ചിട്ടായിരിക്കും .., നിങ്ങളുടെ വിധി ഞാന്‍ പ്രഖ്യാപിക്കുന്നത് …!”

”ഓരോ ജന്മത്തിലും .., കുറച്ചെങ്കിലും നന്മകള്‍ ചെയ്തവരെ …, അവരുടെ തെറ്റുകള്‍ക്കനുസ്രതമായ ശിക്ഷയും …; എന്നാല്‍ …., ജന്മങ്ങള്‍ തെറ്റുകളുടെ കൂമ്പാരമാക്കി മാറ്റിയവര്‍ക്ക് .. , ഇനിയൊരു ലോകാരംഭം മുതല്‍ ലോകാവസാനം വരെ …; ഭൂമിയില്‍ ..,പ്യൂപ്പയായും .., പുഴുവായും .., പാറ്റയായും …, പ്രാണിയായും .., മൃഗമായും …, മരമായും …, പിറക്കട്ടെ …!

അതാണ് .., ഞാന്‍ നിങ്ങള്‍ക്ക് വിധിക്കുന്ന ശിക്ഷ …., , നിങ്ങള്‍ക്ക് വിധിക്കുന്ന നരകം …”!

”മറ്റുള്ളവര്‍ നിങ്ങളെ വെട്ടി വീഴ്ത്തുമ്പോള്‍ …, ചവുട്ടിഞെരിച്ച് കൊല്ലുമ്പോള്‍ ..; നിങ്ങള്‍ പ്രതികരിക്കാനാകാതെ .., നിശബ്ദരായി കരയട്ടെ …, അതാണ് കഴിഞ്ഞ ജന്മങ്ങളിലെ .., തെറ്റുകള്‍ക്കുള്ള ശിക്ഷയായി …, ഞാന്‍ നിങ്ങള്‍ക്ക് വിധിക്കുന്ന പ്രായിശ്ചിത്തം …!”

” ആയതിനാല്‍ ഓരോ ജന്മങ്ങളും …, നമുക്ക് …, വീണ്ടും .., ഭൂമിയെന്ന സ്വര്‍ഗ്ഗത്തിലേക്ക് ..; ജന്മാന്തരങ്ങള്‍ നീളുന്ന മനുഷ്യജീവിതത്തിലേക്ക് പ്രവേശിക്കുവാനും .., കഴിഞ്ഞ ജന്മങ്ങളിലെ തെറ്റുകളെ .., തിരുത്തുവാനും ലഭിക്കുന്ന അവസരങ്ങള്‍ ആണ് …!

കഴിഞ്ഞ ജന്മത്തില്‍ .., നമ്മള്‍ തെറ്റുകളാണോ .., നന്മകള്‍ ആണോ …, ചെയ്തതെന്ന് നമുക്കൊരിക്കലും ഒരു മുന്‍വിധി സാദ്ധ്യമല്ല …, ആയതിനാല്‍ ഇപ്പോഴത്തെ ഈ ജന്മം .., നല്ലത് ചെയ്തും …, പുണ്യപ്രവര്‍ത്തികള്‍ ചെയ്തും ധന്യമാക്കുക …; ഒരു പക്ഷേ …, അവസാന വിധിയില്‍ നമുക്കതൊരു ബോണസ്സായെക്കാം …!

കാരണം ..,ദൈവത്തിനിഷ്ട്ടപ്പെട്ടവരായി .., കാലാന്തരങ്ങളോളം ഭൂമിയില്‍ വീണ്ടും .., മനുഷ്യനായി ജന്മമെടുക്കാന്‍ …,ആ സുക്രത പുണ്യം അനിവാര്യമാണ് …!

ഓര്‍ക്കുക …, ഓരോ പുണ്യവും ..,നമുക്ക് തരുന്നത് .., വര്‍ഷങ്ങളുടെ ജീവിത നിയോഗമാണ് …!

ഓരോ കൊടൂരതയും …., നമുക്ക് തരുന്നതോ …..ജന്മാന്തരങ്ങളുടെ ജീവിത നഷ്ട്ടവും ..!
സ്വര്‍ഗ്ഗം .., എന്ന് പറയുന്നത് ….., ഈ മനോഹരമായ പ്രപഞ്ചത്തില്‍ .., വീണ്ടും മനുഷ്യനായി പിറക്കാനുള്ള അവസരമാണ് ….!

നരകമോ .., അത് നഷ്ട്ടപ്പെടുത്തുന്നതും ….!

ഈ ഒരു പ്രകാശം ഓരോ മനുഷ്യന്റേയും ഉള്ളിലേക്ക് കടന്നു ചെന്നാല്‍ .., അവന് .., അവന്റെ തന്നെ പ്രവര്‍ത്തനശൈലികളെ മറ്റൊരു രീതിയില്‍ നോക്കിക്കാണാന്‍ സാധിക്കുകയും .., സ്വയം വിശകലനം ചെയ്യുമ്പോള്‍ .., നല്ലതിലേക്ക് മാത്രം എന്നുള്ള ഒരു ത്വര അവനില്‍ അങ്കുരിക്കുകയും ചെയ്യുന്നു ….!

ഇങ്ങനെയുള്ളൊരു മാറ്റം ഓരോ മനുഷ്യനിലും സംജാതമായാല്‍ …, അത് കെട്ടുറപ്പുള്ള ഒരു കുടുംബബന്ധത്തിനും …, സാമൂഹ്യബന്ധത്തിനും കാരണമായിത്തീരുന്നൂവെന്നതു കൂടാതെ .., അതു വഴി രാഷ്ട്രത്തിന്റെ ഉയര്‍ച്ചക്കും .., ലോക സമാധാനത്തിനും തന്നെ ഹെതുവായിത്തീരുന്നു ..!

ആയതിനാല്‍ എപ്പോഴും നല്ലതു മാത്രം ചെയ്യുക …, നന്മകള്‍ പ്രവര്‍ത്തിക്കുക …!

 
അങ്ങനെ നല്ലത് മാത്രം ചെയ്യുമ്പോഴും .., പ്രവര്‍ത്തിക്കുമ്പോഴും …, നമ്മുടെ ഉള്ളില്‍ ഒരു ദൈവീകചേതന നിറയുന്നു …!അത് നമ്മിലുളവാക്കുന്ന പോസറ്റീവ് എനര്‍ജിക്ക് .., അത്ഭുതാവാഹമായ…, പല മാറ്റങ്ങള്‍ക്കും വഴി തെളിയിക്കാനാകും ..!

”പിന്നെ .., എന്താണ് സൃഷ്ട്ടി ….?, എന്താണ് ..,സംഹാരം ..?”

”ഏതൊരു വസ്തുവിനെയും പുതിയതായി രൂപകല്‍പ്പന ചെയ്യപ്പെടുമ്പോള്‍ .., അതിനെ സൃഷ്ട്ടിയായി കണക്കാക്കാം ….!എന്നാല്‍ ആ സൃഷ്ട്ടി അമൂല്യമാക്കപ്പെടുന്നത് .., അതില്‍ ജീവന്റെ അംശം കുടികൊള്ളപ്പെടുമ്പോഴാണ് ..!

സൃഷ്ട്ടി മനുഷ്യകുലത്തിന് ആകുമെങ്കിലും …., ജീവന്റെ കാണികയോടുകൂടിയ സൃഷ്ട്ടി .., ദൈവീകമാണ് ….!

സംഹാരം …, അതും ദൈവീകമാണ് …., സൃഷ്ട്ടിക്കുന്നവനെ …; സംഹരിക്കാനും .., അല്ലെങ്കില്‍ ഇല്ലാതാക്കാനും അവകാശമുള്ളൂ …!

ഈ ലോകത്തിന്റെ ഉത്ഭവം എങ്ങിനെ ..? അതുപോലെ മനുഷ്യകുലത്തിന്റെ ആവിര്‍ഭാവം എങ്ങിനെ ….?

ശൂന്യാകാശത്തിലെ ലക്ഷക്കണക്കിന് വരുന്ന ഗ്രഹങ്ങളുടെ ചലന വ്യതിയാനമനുസരിച്ച് .., ചില ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കപ്പെടുകയും .., അതില്‍ നിന്നും ഉള്ള ഒരു ഭാഗമായിരിക്കും ഭൂമിയായി രൂപാന്തരം പ്രാപിച്ചതെന്ന് …, ശാസ്ത്രലോകം നിര്‍വ്വചിക്കുന്നു …!

എന്നാല്‍ അത് ശാസ്ത്രലോകത്തിന്റെ നിഗമനമാണ് .., ആത്യന്തികമായ സത്യത്തെ അത് അടിവരയിട്ടുയുറപ്പിക്കുന്നില്ല …!, ശാസ്ത്രം മനുഷ്യനിര്‍മ്മിതമാണ് ….അതിന് നിഗമനങ്ങള്‍ മാത്രമേ നടത്താനാകൂ …!

മനുഷ്യന്‍ അവനു മുന്‍പുണ്ടായിരുന്ന ..,യുഗങ്ങളില്‍ നിന്നും .., നശിപ്പിക്കപ്പെടാതെ കിടക്കുന്ന തെളിവുകളെയും .., സാഹചര്യങ്ങളേയും വിശകലനം ചെയ്താണ് .., നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് …!

വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ ലോകാരംഭത്തെക്കുറിച്ചും …, ലോകാവസാനത്തെക്കുറിച്ചും ..; വളരെ വ്യക്തമായിതന്നെ പ്രദിപാദിക്കുന്നുണ്ട് .., ഈ പ്രപഞ്ചവും ..,, അതിലെ ചരാചരങ്ങളുമെല്ലാം .., ദൈവത്തിന്റെ കരവിരുതാണ് ..!, ആദിമകാലം മുതല്‍ അതായത് മനുഷ്യകുലത്തിന്റെ ആവിര്‍ഭാവത്തിനു ശേഷം .., ഒരു ലോകാവസാനം കഴിഞ്ഞിരിക്കുന്നു …!. ഇനിയൊരു ലോകാവസാനം രണ്ടായിരമോ …., രണ്ടായിരത്തി ചില്ലാനമൊ എന്ന് ബൈബിള്‍ വിശദീകരിക്കുന്നു …! രണ്ടായിരത്തി ചില്ലാനം എന്ന് പറയുന്നത് .., രണ്ടായിരത്തിനും …., മൂവായിരത്തിനും .., ഇടക്കുള്ള ഒരു കാലഘട്ടമായിരിക്കും …!

അത് എന്ന് ..?, എങ്ങിനെ …?,രോഗങ്ങള്‍ കൊണ്ട് .., യുദ്ധങ്ങള്‍കൊണ്ട് ..?പട്ടിണികൊണ്ട് ..?, മനുഷ്യന്റെ വിശാലമായ അറിവിനും , യുക്തിക്കും .., അതിനൊരുത്തരം നല്‍കുവാന്‍ സാദ്ധ്യമല്ല..!

ഡാര്‍വിന്റെ നിഗമനങ്ങള്‍ ശാസ്ത്രീയമായി …, …;മനുഷ്യപരിണാമത്തെ സാധൂകരിക്കുന്നില്ല …,കൂടാതെ .., ജീവന്റെ ഉത്ഭവത്തെ കുറിച്ചോ …, മനുഷ്യകുലത്തിന്റെ ആവിര്‍ഭാവത്തെ പറ്റിയോ …, അതിന് വ്യക്തമായി നിര്‍വ്വചിക്കാന്‍ സാധിച്ചിട്ടില്ല …!

കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് .. കുരങ്ങനില്‍ നിന്ന് മനുഷ്യനിലേക്ക് രൂപ പരിണാമം സംഭവിച്ചു .., എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ് ..!, ഇതില്‍ വാസ്തവം എന്തെങ്കിലും ഉണ്ടെങ്കില്‍ …, ലക്ഷം വര്‍ഷങ്ങള്‍ പഴക്കം പാരമ്പര്യമുള്ള മനുഷ്യന്‍ .., എന്തുകൊണ്ട് രൂപപരിണാമം സംഭവിച്ച് മറ്റൊന്നായിത്തീരുന്നില്ല ….?

ഏതൊരു വസ്തുവിന്റെയും ഉത്ഭവത്തിനു പിന്നില്‍ അജ്ഞാതമായ ചില കരങ്ങളുടെ ശക്തിയുണ്ട് .., ലക്ഷ്യങ്ങള്‍ ഉണ്ട് …, അല്ലാതെ ശൂന്യതയില്‍ നിന്ന് ഒന്നും തന്നെ രൂപപ്പെടുന്നില്ല , മനുഷ്യകുലത്തിന്റെ കാര്യമെടുത്താലും ..; അത് തന്നെയാണ് …, കൃത്യമായ ലക്ഷ്യത്തോടും .., വീക്ഷണത്തോടും കൂടിയാണ് മനുഷ്യകുലം ജന്മമെടുത്തിട്ടുള്ളത് …!അതിനു പിന്നില്‍ അതിശക്തമായ കരങ്ങളുണ്ട് …!, അല്ലാതെ ..; ശൂന്യതയില്‍ നിന്നോ .., വര്ഷങ്ങളുടെ രൂപപരിണാമത്തില്‍ കൂടിയോ .., ഒരു ജനതയോ ..?ഒരു വര്‍ഗ്ഗമോ ….രൂപംകൊള്ളപ്പെടുന്നില്ല .

”ജോണിന് മനസ്സിലാകുന്നുണ്ടോ ….”?

”ഉണ്ട് സ്വാമിജീ …!”

കണ്ണുകളടച്ചു .., ഏതാനും നിമിഷത്തെ ധ്യാനത്തിനു ശേഷം അദ്ദേഹം എഴുന്നേറ്റു …!

ദൈന്യംദിന ജോലികളുടെ ഭാഗമാകാന്‍ ….; ഊര്‍ജ്ജസ്വലമായ മനസ്സോടെ ഞാനും ..!
കാലം കടന്നു പോയിക്കൊണ്ടിരുന്നു …., കൃത്യമായ ദിനചര്യകളുടെ ഭാഗമായി ..; എന്റെ ജീവിതത്തില്‍ ഒരടക്കും .., ചിട്ടയും .., കൈവന്നിരിക്കുന്നു …!, മനസ്സിനും .., ശരീരത്തിനും ..,എല്ലായിപ്പോഴും ഒരു നവോന്മേഷം …!,ശരീരത്തില്‍ എപ്പോഴും ഒരു ഊര്‍ജ്ജസ്വലത നിലനില്‍ക്കുന്നു ….!

എന്നാല്‍ അന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ .., ശരീരമാസകലം ഭയങ്കര വേദന പിന്നെ ചൂടും .., ചുമയും .., മനസ്സിനുള്ളില്‍ ഒരങ്കലാപ്പ് …!, എയിഡ്‌സ് എന്ന രോഗത്തിന്റെ ആരംഭം ആയോ …?, മനസ്സിലെ ആധി താങ്ങാനാകാതെ സ്വാമിജിയുടെ അടുത്തേക്ക് ചെന്നു …!

വിശധമായ പരിശോധനകള്‍ക്കൊടുവില്‍ .., സ്വാമിജി ചില മരുന്നുകള്‍ തന്നുകൊണ്ട് എന്നോട് പറഞ്ഞു …!

”ജോണ്‍ .., ഇന്ന് വിശ്രമിച്ചോളൂ .., വൈകുന്നേരം ഞാന്‍ വരാം ….!”

ഞാനെന്റെ കൂടാരത്തിലേക്ക് തിരിച്ചു പോയി .., സ്വാമിജി വരുന്നത് വരെയും ഞാന്‍ വിശ്രമത്തില്‍ തന്നെയായിരുന്നു …!

എന്നേയും കൂട്ടി ആ പുഴയുടെ തീരത്തിലൂടെ നടക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു …!

”ജോണിന്റെ പനി എങ്ങിനെയുണ്ട് …?”

”ചെറിയൊരു മാറ്റം തോന്നുന്നുണ്ട് സ്വാമിജി …!”

”ഞാന്‍ ജോണിന് പുതിയൊരു ചിക്ത്‌സാരീതി .., പരിചയപ്പെടുത്തുകയാണ് ….!, ഇപ്പോള്‍ മുതല്‍ നമുക്കത് പ്രാവര്‍ത്തീകമാക്കാം …!, ധ്യാനം ചെയ്യുമ്പോള്‍ ..; മനസ്സിനെ ഏകാഗ്രമാക്കി ഉള്ളില്‍ സ്വയം ഉരുവിട്ടുകൊണ്ടിരിക്കുക …!, അതായത് .., ഈ പനി .., എന്നെ ബാധിച്ചിരിക്കുന്ന .., ഈ അസുഖം .., മാറിക്കൊണ്ടിരിക്കുകയാണ് …, മരുന്നുകളുടെ ബാഹ്യസഹായമില്ലാതെതന്നെ എനിക്കതിനു കഴിയും …!

അതിനുള്ള കഴിവ് .., എന്റെ ശരീരത്തിനും .., മനസ്സിനും ഉണ്ട് …., അസാമാന്യ ശക്തിയുടെ ഉറവിടങ്ങള്‍ ആണ് എന്റെ ശരീരവും .., മനസ്സും ….!, എന്റെ ശരീരത്തിനും .., മനസ്സിനും .., കഴിയാത്തതായി യാതൊന്നുമില്ല …!, ഏത് രോഗത്തെയും .., ഭേദമാക്കാനുള്ള കഴിവ് എന്റെ ഉള്ളില്‍ തന്നെയുണ്ട് ..!

ഇങ്ങനെ നമ്മള്‍ സ്വയം ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍ .., അത് നമ്മില്‍ ഉറങ്ങിക്കിടക്കുന്ന ശക്തികളെ ഉത്തേജിപ്പിക്കുന്നു …!”

”ഇങ്ങിനെ ചെയ്താല്‍ പനി മാറുമോ ….?… സ്വാമിജീ …”’, ഞാനെന്റെ സംശയം തുറന്നു ചോദിച്ചു …!

”സ്വയം വിശ്വാസമാണ് ജോണ്‍ .., ഏറ്റവും വലുത് …, നമ്മള്‍ നമ്മളെത്തന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ …, പിന്നെ ആരാണ് .., നമ്മളെ വിശ്വസിക്കുക …?, ഞാനാദ്യമേ പറഞ്ഞത് പോലെ …., ഒരു മനുഷ്യശരീരം എന്ന് പറയുന്നത് ..,വിശദീകരിക്കാനാകാത്ത അത്രയും , കണക്കുകൂട്ടാനാകാത്തത്രയും .., കഴിവുകള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ ഒന്നാണ് . അതിന്റെ ഉടമസ്തരായ …, നമ്മള്‍ തന്നെ അതില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ലെങ്കില്‍ …?

നമ്മിലുള്ള ഈ കഴിവുകളെ …, നമ്മള്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കാതെ .. ഉപയോഗിക്കാതെ പാഴാക്കിക്കളഞ്ഞ് .., മറ്റുള്ളവയില്‍ അമിതാശ്രിത്വതം തേടുകയാണ് ചെയ്യുന്നത്

ആയതിനാല്‍ ജോണ്‍ ….ആദ്യം തന്നില്‍ത്തന്നെ വിശ്വാസം അര്‍പ്പിക്കൂ ….! ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണര്‍ത്താനായി പരിശ്രമിക്കൂ ..!, ഏത് രോഗത്തിനേയും ഫലപ്രദമായി പ്രതിരോധിക്കാനും .., ഉന്മൂലനം ചെയ്യുവാനുമുള്ള കഴിവ് …, സ്വന്തം ശരീരത്തിനും , മനസ്സിനും ഉണ്ടെന്ന് ..ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ട് .., അവയെ ഉത്തേജിപ്പിക്കുവാന്‍ ശ്രമിക്കുക ….!

നമ്മള്‍ ഉത്തെജിപ്പിച്ചാല്‍ മാത്രം മതി .., ഏത് തരത്തിലുള്ള വൈറസ്സിനെയാണോ .., രോഗാണുവിനെയാണൊ .., നേരിടേണ്ടത് എന്ന് കണ്ടെത്തി .., അതിനെതിരെ ഫലപ്രദമായ പ്രതിരോധം സ്വീകരിക്കാന്‍ നമ്മുടെ ശരീരത്തിന് കഴിയും ..!

ആയതിനാല്‍ ജോണ്‍ .., ഇപ്പോഴുള്ള ഈ പനിക്ക് .., യാതൊരു ബാഹ്യമരുന്നുകളുടെയും സഹായമില്ലാതെ ..,; സ്വന്തം മനസ്സിലും .., ശരീരത്തിലും വിശ്വാസം അര്‍പ്പിച്ചുകൊണ്ട് .., ഒന്ന് പരിശ്രമിച്ചു നോക്കൂ ..!”

എന്തോ .. എനിക്കതില്‍ വലിയ വിശ്വാസമൊന്നും തോന്നിയില്ല …!, നടക്കുന്ന കാര്യമാണോ അദ്ദേഹം .., ഈ പറയുന്നത് …?, ഒരു രോഗത്തിനും മരുന്നിന്റെ ആവശ്യമില്ലെങ്കില്‍ …, പിന്നെ ലോകത്തുള്ള ഇക്കണ്ട ശാസ്ത്രജ്ഞന്‍മാരെല്ലാം …, തല പുകഞ്ഞാലോചിച്ചു ഓരോ മരുന്നുകള്‍ കണ്ടുപിടിക്കുന്നതെന്തിനാണ് ….?

ഏതായാലും അദ്ദേഹത്തിന്റെ വാക്കുകളെ ധിക്കരിക്കാനാകില്ല …!

എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും എന്റെ പനി കൂടിയതല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല …!, തുടര്‍ച്ചയായ പരിശീലനം കൊണ്ട് ശരീരവും മനസ്സും ഏകാഗ്രമാക്കി ധ്യാനം ചെയ്യാന്‍ ഞാന്‍ കഴിവ് നേടിയിരുന്നൂവെങ്കിലും ..; ഈ പുതിയ രീതി എനിക്ക് അപ്രാപ്യമായിരുന്നു .

കിടപ്പിലായ എന്നെ കാണാന്‍ സ്വാമിജി വന്നു …!”എന്തു പറ്റി ജോണ്‍ …കഴിയുന്നില്ലേ ..?”

”ഇല്ല .., സ്വാമിജി …, ഞാന്‍ വളരെ അവശനായിരിക്കുന്നു …, ഇനിയും മരുന്ന് ലഭ്യമായില്ലെങ്കില്‍ ഞാന്‍ ചത്തുപോകും ….!”

എന്റെ അവസ്ഥ ഞാന്‍ അദേഹത്തിനു മുന്നില്‍ വെളിപ്പെടുത്തി …!

”ശരി ജോണ്‍ .., നമ്മളൊന്ന് പരിശ്രമിച്ചു നോക്കി എന്നേയുള്ളൂ …!, ജോണിന് കഴിയുന്നില്ലെങ്കില്‍ വേണ്ട …നമുക്ക് മരുന്നുകള്‍ കഴിക്കാം ..!, മരുന്നിന്റെ ഒപ്പം തന്നെ ..; ജോണ്‍ … ഞാന്‍ പറഞ്ഞു തന്നെ കാര്യങ്ങള്‍ കൂടി തുടര്‍ന്നുകൊണ്ടിരിക്കണം …., കാരണം ആവര്‍ത്തിച്ചുള്ള പരിശീലനം ഏതു കാര്യത്തേയും മികവുറ്റതാക്കി തീര്‍ക്കും ….!

ഏതാണ്ട് ഒരു ആഴ്ചയോടുകൂടി ഞാന്‍ എന്റെ ആരോഗ്യം വീണ്ടെടുത്തു …, എന്റെ ദൈന്യംദിന ജോലികള്‍ ഉത്സാഹത്തോടു കൂടി ചെയ്തു പോന്നു …!

**********************************************

മാസങ്ങള്‍ പലതു കൊഴിഞ്ഞുവീണു ….!ഋതുക്കള്‍ മാറിക്കൊണ്ടിരുന്നു …!, പുഷ്പങ്ങള്‍ പൂക്കുകയും …, കൊഴിയുകയും .., വീണ്ടും പൂക്കുകയും ചെയ്തു …!,,ആശ്രമവാസികളെ ആഘോഷത്തില്‍ ആറാടിച്ചു കൊണ്ട് ആ വര്‍ഷം .., പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികള്‍ പൂത്തു …!

അത് നോക്കി നില്‍ക്കുമ്പോള്‍ എന്റെ മനസ്സ് എന്നോട് ചോദിച്ചു …!

”അടുത്ത പ്രാവശ്യം .., ഇത് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകുമോ …?”

ഇതിനിടയില്‍ എയിഡ്‌സ് ബാധിച്ച ആ മനുഷ്യന്‍ മരിച്ചു ….! ആ അനാഥ മൃതദേഹം സ്വാമിജിയുടെ നേത്രത്വത്തിലാണ് .., അടുത്തുള്ള ശ്മശാനത്തില്‍ കൊണ്ട് പോയി സംസ്‌കരിച്ചത് .
ബന്ധുക്കളും ..,സുഹൃത്തുക്കളും ഇല്ലാതെ .., ഒരു അനാഥ പ്രേതം കണക്കെ ..; ആശ്രമ അന്തേവാസികളായ ഞങ്ങള്‍ ചിലര്‍ മാത്രം …!

ഒരു പാട് കൊട്ടിഘോഷിച്ച് …, സന്തോഷത്തോടെ …., ആരവത്തോടെ …, ഭൂമിയിലേക്ക് ഒരു ജനനം …..!, അവസാനം …, നിശബ്ധമായ …, ആരവങ്ങള്‍ ഇല്ലാത്ത ഒരു മടക്കയാത്ര ..!

ആ മനുഷ്യന്റെ …, അമ്മയും .., സഹോദരങ്ങളും …, എവിടെയോ ജീവിച്ചിരുപ്പുണ്ടാവില്ലേ ….
താലോലിച്ച കൈകള്‍ തന്നെ തള്ളിപ്പറയുമ്പോള്‍ …, അത് എന്ത് വലിയ വിങ്ങലാണ് മനസ്സില്‍ ഉളവാക്കുക …? അയാളും അതുപോലെ വിങ്ങുന്ന ഒരു ഹൃദയവും ആയിട്ടായിരിക്കുകയില്ലേ .., കടന്നുപോയത് …?

നാളെ …, ആ അവസ്ഥ തന്നെയല്ലേ എന്റേതും …?

[ads1]

ആ മരണം എന്നെ വളരെയധികം ചികിതനാക്കി തീര്‍ത്തു …!ഭയത്തിന്റെ കാല്‍പ്പാടുകള്‍ എന്നിലേക്ക് തിരിച്ചിറങ്ങിയ പോലെ ..!

രോഗം മൂര്‍ഛിക്കപ്പെട്ട് ..; ഏതു നിമിഷവും .., മരണത്തിന്റെ കാലൊച്ചകള്‍ ..; എന്നെ തേടിയെത്തും എന്ന ചിന്ത .., എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു …!

എന്റെ അവസ്ഥ … സ്വാമിജിയും മനസ്സിലാക്കിയിരുന്നു …!

”ജോണ്‍ .., അനുഭവങ്ങള്‍ .., അറിവുകള്‍…, അവയെയെല്ലാം വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നവനാണ് മനുഷ്യന്‍ …!അതാണ് മറ്റുള്ള ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നമുക്ക് ബുദ്ധിയും .., അറിവും .., ചിന്തിക്കാനുള്ള കഴിവും ദൈവം തന്നിരിക്കുന്നത് .., ഞാനിത് വീണ്ടും വീണ്ടും പറയുന്നത് …., ജോണിന്റെ മനോഭാവത്തോടുള്ള എന്റെ അമര്‍ഷം രേഖപ്പെടുത്താനാണ് , കാരണം ഞാന്‍ എത്രയോ പ്രാവശ്യം ജോണിന് വിശദീകരിച്ചിരിക്കുന്നു …!, മരണം ഒരു അവസാനമല്ല .., അതൊരു ആരംഭമാണ് .., ആയതിനാല്‍ അതിനെ ഭയപ്പെടാതിരിക്കൂ …!

പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിടുന്നവനെ .., ജീവിതത്തില്‍ വിജയിക്കാനാകൂ ..!, അയ്യോ .., ഞാനൊരു പാവം …, എന്നെക്കൊണ്ട് ഒന്നിനും കഴിയുകയില്ല …; ആരെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്ത് … , എന്നെ സഹായിക്കേണമേ ..എന്ന് വിലപിച്ചു കൊണ്ടിരിക്കുന്നവനില്‍ നിന്ന് .., കൈവരാനുള്ളത് പോലും വഴിമാറിപ്പോകും …! ആയതിനാല്‍ ..

”ഭീരുവായി മരിച്ചു ജീവിക്കാതെ ….., ധീരനായി ജീവിച്ചു മരിക്കാം .., ജോണ്‍ നമുക്ക്…!” പോകുന്നതിനു മുന്‍പ് ഒന്നുകൂടി അദ്ദേഹം എന്നോട് പറഞ്ഞു …!

”ജോണിന് ഞാനൊരു സമ്മാനം തരാം .., അത് ജോണിന്റെ ആത്മവിശ്വാസത്തെ വാനോളമുയര്‍ത്തും ..!”,

അദ്ദേഹം സമ്മാനിച്ച …, തങ്കക്കടലാസ്സ് കൊണ്ട് മനോഹരമായി പൊതിഞ്ഞിരിക്കുന്ന ..; ആ പൊതി ഞാന്‍ തുറന്ന് നോക്കി ..!

ഭംഗിയുള്ള പുറം ചട്ടയോടുകൂടിയ ഒരു ”ബൈബിള്‍ ..”!, ഞാനത് എന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു …, അദ്രശ്യമായൊരു ശക്തി .., എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്ക് തോന്നി …!

സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം .., ആ പുതിയ തരത്തിലുള്ള ധ്യാനം ഞാന്‍ പരിശീലിച്ചു പോന്നു കൊണ്ടിരുന്നു …!, എയിഡ്‌സിന് ..; എതിരായുള്ള ശരീരത്തിന്റെ യുദ്ധമായി ഇതിനെ കണക്കാക്കാം .., എന്നാണ് സ്വാമിജി പറയുന്നത് …!

ദിവസവും പുലര്‍ച്ച നാലുമണിക്ക് എഴുന്നേറ്റ് … ; പദ്മാസനത്തില്‍ ഇരിന്നുകൊണ്ട് ..; മനസ്സിനേയും ശരീരത്തിനേയും ഏകാഗ്രമാക്കി .., എല്ലാ ചിന്തകളില്‍ നിന്നും മുക്തി നേടി …!

മാസങ്ങളുടെ പരിശീലനം കൊണ്ട് എനിക്ക് വളരെ എളുപ്പത്തില്‍ തന്നെ മനസ്സിനെ എകാഗ്രമാക്കുവാന്‍ കഴിയുന്നു …!, ഒട്ടും ശബ്ദ കോലാഹലങ്ങള്‍ ഇല്ലാത്ത ആ പുഴക്കരയില്‍ .. , നല്ല ശുദ്ധവായു ശ്വസിച്ചുകൊണ്ട് .., ഞാന്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു …!

”എനിക്ക് ഈ രോഗത്തെ അതിജീവിക്കാന്‍ കഴിയും .., ഈ രോഗാണുവിനെ ഉന്മൂലനം ചെയ്യുവാനുള്ള കഴിവ് എന്റെ ശരീരത്തിനും മനസ്സിനും ഉണ്ട് …!അസാമാന്യ കഴിവുകളുടെ ഉറവിടങ്ങള്‍ ആണ് എന്റെ ശരീരവും …, മനസ്സും …!

ഇങ്ങനെ ഉരുവിട്ട് .., ഉരുവിട്ട് .., ശരീരത്തില്‍ തന്നെയുള്ള ഊര്‍ജ്ജസ്രോതസ്സുകളെ ഉദ്ധീപിപ്പിച്ച് ശരീരം മുഴുവന്‍ ഊര്‍ജ്ജസ്വലമാക്കുന്ന .., ഈ കടുത്ത പ്രിക്രിയ അവസാനിക്കുമ്പോഴേക്കും .., ഞാന്‍ അനുഭവിക്കുന്ന മെന്റല്‍ സ്‌ട്രൈന്‍ വളരെ വലുതായിരുന്നു ..! എങ്കിലും എനിക്കതില്‍ വലിയ വിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല .., സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം ഏതോ ഒന്ന് ചെയ്യുന്നു …, അത്രയേ ഉള്ളൂ …!

എയിഡ്‌സിനെതിരെ ഫലപ്രദമായ ഒരു മരുന്ന് പോലുമില്ല …, എയിഡ്‌സ് ബാധിതരായ ഒരാള്‍ പോലും രക്ഷപ്പെട്ട ചരിത്രം പോലുമില്ല …., ഇതെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രം ..,അടുത്തു വരുന്ന മരണത്തിന്റെ കാലൊച്ചകള്‍ എനിക്ക് കേള്‍ക്കാമായിരുന്നു ..!

ഒരു ദിവസം സ്വാമിജീ എന്നോട് ചോദിക്കുക തന്നെ ചെയ്തു …!

”ജോണിന് .. ഈ പരീക്ഷണ രീതിയോട് യാതൊരു വിശ്വാസവും ഇല്ലല്ലേ …!എനിക്കതറിയാം .., അത് ജോണിന്റെ കുറ്റമല്ല .., കാരണം നമ്മള്‍ നേരിടുന്ന പ്രതിസന്ധികളോട് …, ഒന്ന് പൊരുതി നോക്കാന്‍ പോലും നില്‍ക്കാതെ …., തോല്‍വി സമ്മതിക്കുന്നവരാണ് ..; നമ്മളില്‍ അധികവും ..!

കാരണം നമ്മള്‍ അതില്‍ വിശ്വസിക്കുന്നില്ല …, ഇതൊന്നും നടക്കുന്ന കാര്യമല്ല .., എന്നുള്ള സംശയവും .., ആത്മവിശ്വാസമില്ലായ്മയും അവിടെ ഭരിക്കപ്പെടുന്നു ..!, ഒന്ന് പൊരുതി നോക്കുന്നതില്‍ എന്താണ് തെറ്റ് …?ചിലപ്പോള്‍ …, നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വലിയൊരു റിസള്‍ട്ട് ആയിരിക്കും .., അത് നമ്മള്‍ക്ക് തരുക…!

ഏത് കാര്യവും നെഗറ്റീവായി കാണുന്നവന് .., എല്ലാം അസാദ്ധ്യമായിരിക്കും …, എന്നാല്‍ പോസറ്റീവായി കാണുന്നവനൊ ..?

ബൈബിളില്‍ വളരെ അര്‍ത്ഥവത്തായൊരു വചനമുണ്ട് …, ജോണ്‍ …!

”ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ …., മലയെ .., മാറിപ്പോകൂ …, എന്ന് പറഞ്ഞാല്‍ അത് മാറിപ്പോയിരിക്കും ….!” ഇത് വെറുതെ എഴുതിയിരിക്കുന്നതല്ല … ഒരു ദ്രിഡവിശ്വാസമാണത് .., നമ്മള്‍ എന്തിലാണോ ആശ്രയിക്കുന്നത് …., അതിന് മേലുള്ള പരിപൂര്‍ണ്ണമായ വിശ്വാസം ..!

ഇത് ആത്മവിശ്വാസത്തിന്റെ കരുത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .., കഷ്ട്ടതകളും .., ബുദ്ധിമുട്ടുകളും .., പ്രതിസന്ധികളും .. ഏവരുടെയും ജീവിതത്തില്‍ കാണാവുന്നതാണ് .., എന്നാല്‍ അതിനെ അതിജീവിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും .., കാരണം ഇവയെ തരണം ചെയ്യണമെങ്കില്‍ ഒരു ദ്രിഡനിശ്ചയം അനിവാര്യമാണ് ..,

ഇതൊരു കുറിപ്പെട്ട കാലഘട്ടം മാത്രമേ ഉണ്ടാവുകയുള്ളൂ .., എന്നാല്‍ ഈ കാലഘട്ടം മറികടക്കുന്നവന് മാത്രമേ ഉന്നതി കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ .., അതിനു വേണ്ടത് ഒടുങ്ങാത്ത തൃഷ്ണയാണ് ..!, ഏത് വിജയികളുടെയും ജീവചരിത്രം പരിശോധിച്ചാല്‍ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ് …!

എന്താണ് ഈ പ്രതിസന്ധികള്‍ …?അത് പലതരത്തിലുണ്ട് …, ഓരോരുത്തരിലും അത് വ്യതസ്ഥമായിരിക്കും …!, എങ്കിലും അതിനെ വേണമെങ്കില്‍ .., കല്ലും മുള്ളും നിറഞ്ഞ ഒരു പാതയോട് ഉപമിക്കാം …!എത്ര ബുദ്ധിമുട്ടിയാലും …, വേദന സഹിച്ചാലും .., ഏതെല്ലാം തരത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടാലും …; ഞാനീ .., പാത മറികടക്കും .., എന്നുള്ള ഉറച്ച വിശ്വാസത്തോടുകൂടി മുന്നേറിയാല്‍ ..; നമുക്ക് തീര്‍ച്ചയായും അത് മറികടക്കുവാന്‍ തന്നെ സാധിക്കും ..!

പലപ്പോഴും നമ്മള്‍ വീണു പോകുമായിരിക്കാം .., അല്ലെങ്കില്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ നമ്മളെ ആശാവിഹീനരാക്കിയെക്കാം .., പക്ഷേ .., അപ്പോഴെല്ലാം തളര്‍ന്നു പോകാതെ നമ്മളെ മുന്നോട്ട് നയിക്കേണ്ടത് ആത്മവിശ്വാസമാണ് .., ഞാനിത് നേടിയെടുക്കുക തന്നെ ചെയ്യും എന്നുള്ള ഉറച്ച വിശ്വാസം …!

ദുര്‍ഘടമായ പാതയുടെ അവസാനം .., നമ്മളെ കാത്തിരിക്കുന്നത് .., പുഷ്പ്പങ്ങള്‍ നിറഞ്ഞ വഴിത്താരയാണ് …, എന്നാല്‍ ഈ വഴിത്താരയില്‍ അത്ര എളുപ്പത്തില്‍ ഒന്നും എത്തിച്ചേരുവാന്‍ സാധിക്കുകയില്ല .., അതിനുവേണ്ടത് .., ആദ്യം സൂചിപ്പിച്ചത് പോലെ .., അസാമാന്യമായ ഉള്‍ക്കരുത്താണ് …!

വിജയത്തിലേക്കുള്ള വഴി ഒരിക്കലും എളുപ്പമുള്ളതല്ല …അത് ഏറ്റവും ദുര്‍ഘടം തന്നെയാണ് ..!, പകുതിയിലധികം പേരും .., ദുര്‍ഘടമായ ഈ വഴിത്താര താണ്ടുവാന്‍ കഴിയാതെ.., ആ വഴിയില്‍ തന്നെയുള്ള .., കല്ലുകളുടെയും .., മുള്ളുകളുടെയും …, ഇടയിലുള്ള ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് .., മാറി മാറി ചവുട്ടി .., താല്‍ക്കാലികമായി ആശ്വാസം കൊണ്ട് …, തങ്ങളുടെ ദുര്‍വ്വിധിയെ ദൈവത്തിന്റെ മേല്‍ പഴിചാരിക്കൊണ്ട് കാലം തള്ളി നീക്കുന്നു …, അവരുടെ ജീവിതം മുഴുവനും ആ വഴിയില്‍ തന്നെയായിരിക്കും …, കാരണം അവര്‍ക്ക് ഉല്‍ക്കടമായ മോഹമോ .., ആത്മവിശ്വാസമോ ഇല്ല …!, കഷ്ട്ടപ്പെടാതെ …., പരിശ്രമിക്കാതെ …, വിജയം സ്വപ്നം കാണുന്ന മൂഡന്‍മാരാണ് അവര്‍ …!

ഒരു ബോഡി ബില്‍ഡറെയോ .., ഓട്ടക്കാരനെയോ …., നീന്തല്‍ ക്കാരനെയോ അല്ലെങ്കില്‍ ഏതെങ്കിലും തുറയില്‍ പ്രശസ്തരായവരെയോ ഒക്കെ കാണുമ്പോള്‍ .., നമ്മള്‍ നിസ്സാരമായി ചിന്തിക്കുന്ന ഒരു കാര്യാമാണ് ..

”ഓ …,ഇതൊന്നും അത്ര വലിയ കാര്യമല്ലെന്ന് …!, ”, എല്ലാത്തിനോടും നമുക്ക് പുശ്ച്ചമായിരിക്കും …!, നിസ്സാരമായിരിക്കും ….!, എല്ലാത്തിന്റെയും മേലാണ് നമ്മള്‍ എന്നൊരു മിഥ്യാധാരണയും വച്ചു പുലര്‍ത്തുന്നുണ്ടായിരിക്കും …!

നമ്മള്‍ ഇതൊന്നും വലിയ കാര്യമല്ല എന്ന് നിസ്സാരമായി ചിന്തിച്ചത് .., ഏറ്റവും വലിയ
കാര്യമാണ് …! ഒരാളുടെ ദ്രിഡനിശ്ചയമാണ് …, അവനെ ഒരു ബോഡി ബിള്‍ഡറോ .., നീന്തല്‍ക്കാരനോ .., ഒട്ടക്കാരനൊ ഒക്കെ ആക്കുന്നത് …അത് കഠിനമായ ഒരു തപസ്യയാണ് ..!, ഒന്നോ രണ്ടോ ദിവസം കൊണ്ടോ …, മാസം കൊണ്ടോ …ആര്‍ക്കും ഒന്നും ആവാന്‍ സാധിക്കുകയില്ല …, അതൊരു തുടര്‍ പരിശ്രമം തന്നെയാണ് ..!

മിഥ്യാ ധാരണ വച്ചു പുലര്‍ത്തുന്നവര്‍ .., കുറച്ചു ദിവസം പരിശ്രമിച്ചെന്നു വരാം …, എന്നാല്‍ അതില്‍ നിന്നും അവര്‍ അനുഭവിക്കുന്ന കാഠിന്യം ..; അവരെ അത് തുടര്‍ന്ന് കൊണ്ടുപോകുന്നതില്‍ നിന്നും വിലക്കുന്നു …!അല്ലെങ്കില്‍ അവരെ മടുപ്പിക്കുന്നു …!, അവര്‍ എന്നും അവരുടെതായ ജീവിത ചുറ്റുപാടുകളില്‍ കൂടി തന്നെ പോയിക്കൊണ്ടിരിക്കും …, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ .., ജീവിതത്തില്‍ നേരിടുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാനാകാതെ .., ഒരു ലക്ഷ്യവുമില്ലാതെ വിധിയെ പഴിച്ചുകൊണ്ട് കാലം തള്ളി നീക്കുന്നു ..!, അവര്‍ക്ക് വിജയമെന്ന ലക്ഷ്യം അപ്രാപ്യമായിരിക്കും …!

ഒരു സ്‌പോര്ട്‌സ് മാന്‍ എങ്ങിനെ ഒന്നാമനാകുന്നുവൊ .., അതുപോലെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടായിരിക്കണം ..; നമ്മള്‍ ജീവിതത്തിലും ഒന്നാമനായിത്തീരുവാന്‍ ..!

ജോണിന് .., ഞാന്‍ പറയുന്നതെല്ലാം ഉള്‍കൊള്ളാന്‍ കഴിയുന്നുണ്ടോ …?

ഞാന്‍ തലയാട്ടി …, ഒന്ന് നിറുത്തി അദ്ദേഹം തുടര്‍ന്നു …!

”നല്ല വഴിയിലേക്കുള്ള മാര്‍ഗ്ഗദീപങ്ങള്‍ ആണ് ജോണ്‍ ..; ചില ഉപദേശങ്ങള്‍ …!, എന്നാല്‍ ഉപദേശങ്ങള്‍ കൊണ്ട് മാത്രം ഒരാളും നീതികരിക്കപ്പെട്ടിട്ടില്ല .., എല്ലാത്തിന്റേയും ഉപരിയായി വേണ്ടത് .., സ്വയം ചിന്താ ശേഷിയും …, നല്ല വശങ്ങളെ ജീവിതത്തിലേക്ക് ആവാഹിച്ച് മുന്നേറാനുള്ള ഉറച്ച തീരുമാനങ്ങള്‍ ആണ് ..!

സംശയത്തോടെ ഒന്നിനേയും സമീപിക്കരുത് .., അതൊരിക്കലും വിജയം നല്‍കുകയില്ല ..ജോണിന് പനി വന്നപ്പോള്‍ … ഞാന്‍ തന്നത് പനി മാറാനുള്ള മരുന്നുകള്‍ ഒന്നും ആയിരുന്നില്ല .., അത് വെറും വൈറ്റമിന്‍സ് പോലും അല്ലാത്ത മിട്ടായ് ഗുളികകള്‍ ആയിരുന്നു ..!

ഇത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി ..!, കാരണം അത് എനിക്കൊരു പുതിയ അറിവായിരുന്നു …!

”വെറും മിട്ടായി ഗുളികകള്‍ കഴിച്ചപ്പോള്‍ .., ജോണിന്റെ പനി എങ്ങിനെ മാറി ..?അപ്പോള്‍ മരുന്നല്ല ഇവിടെ പ്രവര്‍ത്തിച്ചത് എന്നു കാണാം …!, ജോണിന്റെ ശരീരവും .., മനസ്സും .., ചേര്‍ന്നാണ് ആ രോഗത്തെ പ്രധിരോധിച്ചത് …! അത് എങ്ങിനെ കഴിഞ്ഞു ..?

ജോണിന്റെ ആത്മവിശ്വാസം …!, അതുവരെ മരുന്ന് കഴിക്കാതെ പനി മാറുമോ …? എന്ന് ആശങ്കപ്പെട്ടുകൊണ്ടിരുന്ന ജോണിന് .., ഈ ആത്മവിശ്വാസം എങ്ങിനെയാണ് കിട്ടിയത് ..? ഞാനീ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട് എന്നുള്ള ചിന്ത …, അപ്പോളെ ഇത് മാറും എന്നുള്ള ഉറച്ച വിശ്വാസം …!, സത്യത്തില്‍ അത് മരുന്നുകളെയല്ല …, എന്നിട്ടും ജോണിന്റെ പനി മാറി ..! കാരണം നമ്മുടെ ശരീരത്തില്‍ തന്നെയുള്ള പ്രധിരോധ ശക്തി ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരിക്കുന്നു .., അതിനെ ഉണര്‍ത്താനായി ജോണിന് വേണ്ടി വന്നത് മരുന്നെന്ന ആത്മവിശ്വാസമായിരുന്നു ..!

ഇതില്‍നിന്നും നമ്മുടെ ശരീരം തന്നെ .., ഏത് രോഗമാണോ അതിനെ ബാധിച്ചിരിക്കുന്നത് അതിന്റെ സ്വഭാവത്തെ മനസ്സിലാക്കി അതിനെതിരായ ആന്റിവാക്‌സിന്‍ ശരീരത്തില്‍ തന്നെ ഉല്പാദിപ്പിക്കുന്നു …!ശരീരത്തില്‍ പ്രകടമാകുന്ന രോഗാവസ്ഥയെ .., ഏത് ഡോക്ടറെക്കാളും മുന്‍പ് തന്നെ ശരീരം മനസ്സിലാക്കുന്നു …! ഇതനുസരിച്ച് .., ഏത് തരത്തിലുള്ള രോഗാണുവാണോ …, വൈറസ്സാണോ …?ശരീരത്തെ ആക്രമിച്ചതെന്ന് മനസ്സിലാക്കി അതിനെതിരെയുള്ള പ്രതി പ്രവര്‍ത്തനവും ശരീരം നടത്തുന്നു ..!

പക്ഷേ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ..; രോഗത്തിനെതിരെ ശക്തമായ ഒരു ആക്രമണം നടത്തണമെങ്കില്‍ നമ്മുടെ മാനസീകമായ പിന്തുണ കൂടിയേ തീരു ..!, മാനസീക പിന്തുണ യില്ലെങ്കില്‍ വിഘടിച്ചു നിന്ന് ആക്രമിക്കുന്ന രോഗ പ്രധിരോധശേഷിയെ .. ഒന്നിച്ചു നിറുത്തി .., രോഗാണുവിനു മേല്‍ ശക്തമായൊരു ആക്രമണം നടത്താന്‍ സാധിക്കാതെ വരുന്നു .., അതായത് വിഘടിച്ചു നില്‍ക്കുന്ന സൈന്യത്തിന് വിജയം നേടാനാവില്ല .., ആയതിനാല്‍ അതിനെ ഒന്നിച്ചു നിറുത്താന്‍ ശക്തനായ ഒരു സേനാധിപന്‍ വേണം …!, ഈ സേനാധിപന്റെ റോള്‍ നമ്മുടെ മനസ്സാണ് വഹിക്കുന്നത് …!

മനസ്സിന് അതിന് കഴിയണമെങ്കില്‍ ആത്മവിശ്വാസം വേണം .., ഈ ആത്മവിശ്വാസം .., നമ്മില്‍ തന്നെ നമക്കുള്ള വിശ്വാസമാണ് ..!, ആത്മവിശ്വാസം നേടിക്കഴിഞ്ഞ മനസ്സ് വിഘടിച്ചു നിള്ക്കുന്ന ശരീര പ്രധിരോധ സംവിധാനങ്ങളെയെല്ലാം .., ഏകോപിപ്പിച്ച് ..; രോഗത്തിനെതിരെ ശക്തമായൊരു ആക്രമണം നടത്തുന്നു ….!

എയിഡ്‌സിനെതിരെ മാത്രമല്ല …, ഏതൊരു രൊഗത്തിനെതിരെയും പടപൊരുതണമെങ്കിലും ശക്തമായ ആത്മവിശ്വാസം കൂടിയേ തീരു .., സംശയമുള്ളിടത്ത് എല്ലാം തകര്‍ന്നടിയുന്നു …!
ജോണിനോട് .., ഞാനൊരു സംഭവത്തെക്കുറിച്ച് പറയാം …!

”വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കാലഘട്ടം …!, ഉത്തര കേരളത്തിലെ പഴയൊരു നായര്‍ തറവാട് ..!, ആചാരങ്ങളും .., വിശ്വാസങ്ങളും .., മുറതെറ്റാതെ അനുഷ്ഠിക്കുന്ന ഒരു യാഥാസ്ഥിതിക ഇല്ലം …!, ബ്രാഹ്മണീയ ചട്ടങ്ങള്‍ അനുസരിച്ച് …, അവിടത്തെ ഇളമുറക്കാരനായ രാമഭദ്രന്‍ നമ്പൂതിരിയുടെ വേളി കഴിഞ്ഞു ….!, സുഭദ്ര എന്നായിരുന്നു അദ്ദേഹത്തിന്റെ വേളിയുടെ പേര് ..!

സന്തോഷകരമായ ആ ദാമ്പത്യബന്ധത്തില്‍ .., അന്തര്‍ജ്ജനം പ്രസവിച്ചു …!, ഓമനത്തമുള്ള ഇരട്ടകളായ രണ്ട് ആണ്‍ കുട്ടികള്‍ ..!, മാതാപിതാക്കള്‍ അവര്‍ക്ക് അരുണെന്നും …, , വരുണെന്നും പേരുകളിട്ടു …!

ജാതകമെഴുതുന്ന പാരമ്പര്യം ആ ബ്രാമണകുടുംബങ്ങളില്‍ ഉള്ളതാണല്ലോ ..!അതിന്‍പടി .., അവര്‍ രണ്ടു കുട്ടികളുടേയും ജാതകമെഴുതിച്ചു ….! നിര്‍ഭാഗ്യവശാല്‍ .., അതില്‍ ഒരു കുട്ടിയായ വരുണിന് ആയുസ്സ് കുറവാണെന്ന് ജോത്സ്യന്‍ വിധിച്ചു …, ഇരുപതാം വയസ്സില്‍ അവന്‍ മരണമടയുമെന്നും …!

ഇതറിഞ്ഞ മാതാപിതാക്കള്‍ വളരെയധികം ദു:ഖിതരായി .., ജോത്സ്യന്റെ വാക്കുകളെ അവിശ്വസിക്കാന്‍ നിവൃത്തിയില്ലല്ലോ …?, ജോത്സ്യന്‍ കുറിച്ച ജാതകം അവര്‍ക്ക് കൈമാറി …! നിര്‍ഭാഗ്യം എന്ന് പറയട്ടെ …, ജോത്സ്യന് പറ്റിയ ഒരു കൈപ്പിഴയില്‍ ….; വരുണിന്റെ ജാതകത്തില്‍..,അരുണിന്റെ പേരായിപ്പോയി ….!

മാതാപിതാക്കള്‍ .. ഈ രണ്ടു ജാതകങ്ങളും അവരുടെ പെട്ടിയില്‍ വെച്ച് പൂട്ടി ..!, വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു …! കുട്ടികള്‍ വളര്‍ന്നു വലുതായി …!, അവര്‍ യുവാക്കളായി ..!

അതിലൊരാളായ അരുണ്‍ .., യാദ്രിശ്ചികമായി ..; മാതാപിതാക്കള്‍ സൂക്ഷിച്ചു വെച്ച ആ ജാതക ഫലം കാണാനിടയായി ..!, അതില്‍ തന്റെ പേരിലുള്ള മരണദോഷം കണ്ട് അവന്‍ നടുങ്ങിപ്പോയി ..!അവനാകെ ഭയന്ന് പരവശനായി ., സംശയം അവന്റെമേല്‍ കരിനിഴലായി കൂടി..! തന്റെ മരണം ആസന്നമായി കഴിഞ്ഞുവെന്ന് ..; അവന്‍ ചിന്തിച്ചു കൊണ്ടേയിരുന്നു ..!

ആ ചിന്തകള്‍ അവന്റെ ഊര്‍ജ്ജസ്വലത നശിപ്പിച്ചു ..!ഒന്നിനോടും താല്‍പര്യമില്ലാതായി .., ഏതു സമയത്തും പടികടന്നെത്തുന്ന മരണത്തെയോര്‍ത്ത് അവന്‍ പേടിച്ചു വിറച്ചു .., എല്ലാത്തിനോടും അവന് ഭയമായി …!, പുറത്തിറങ്ങാന്‍ ഭയം .., ഭക്ഷണം കഴിക്കുവാന്‍ ഭയം .., സംസാരിക്കുവാന്‍ ഭയം …, മരണം ഏതു രൂപത്തില്‍ വരുമെന്നറിയാതെ ..; അവന്‍ പകച്ചു .ആരോടും മിണ്ടാതെ മുറിയില്‍ അടച്ചു പൂട്ടിയിരുപ്പായി …, സംശയമെന്ന മാനസീകരോഗത്തിന്റെ ലക്ഷണങ്ങള്‍ അവനില്‍ പ്രകടമായിരുന്നു .., ആകെ മെലിഞ്ഞുണങ്ങി .., മരണാസന്നനായിത്തീര്‍ന്നു …; അവന്‍ …!

എന്നാല്‍ സത്യത്തില്‍ ദോഷജാതകമുള്ള വരുണാകട്ടെ ഇതൊന്നുമറിയാതെ ഉല്ലാസവാനായി ജീവിതം തുടര്‍ന്ന്‌കൊണ്ടിരുന്നു ..!

മകന്റെ ഈ അവസ്ഥയില്‍ ദു:ഖാകുലരായ മാതാപിതാക്കള്‍ .., വീണ്ടും ആ ജോത്സ്യനെ വിളിച്ചുവരുത്തി മകനെ കാണിച്ചു ..! അരുണിനോട് കാര്യങ്ങള്‍ എല്ലാം ചോദിച്ചു മനസ്സിലാക്കിയ ജോത്സ്യന് ..; ഞെട്ടിപ്പിക്കുന്ന ആ സത്യം മനസ്സിലായി …!

തന്റെ കൈപ്പിഴയില്‍ സംഭവിച്ച ഒരു തെറ്റായിരുന്നു…, അതെന്ന് .., ജോത്സ്യന്‍ ..; അരുണിനെ എല്ലാം പറഞ്ഞു മനസ്സിലാക്കുന്നു …!, ഇതിനിടയില്‍ വരുണാകട്ടെ ..; തന്റെ ജാതക ദോഷത്തെക്കുറിച്ച് യാതൊന്നും അറിയാതെ .., ജോത്സ്യന്‍ പ്രവചിച്ച സമയവും താണ്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു ..!

ഒരു പുനര്‍വിചിന്തനത്തിനു വിധേയരായ മാതാപിതാക്കള്‍ ..; മക്കളുടെ ആ ജാതകങ്ങള്‍ എടുത്തു നശിപ്പിച്ചു കളയുന്നു …,പിന്നീട് ആ രണ്ടു മക്കളും തങ്ങളുടെ പുരുഷായുസ്സ് സന്തോഷത്തോടെ ജീവിച്ചു തീര്‍ത്തു ….!

ഒന്ന് നിറുത്തി അദ്ദേഹം എന്നെ നോക്കി …!, ഞാന്‍ ജിജ്ഞാസപൂര്‍വ്വം അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു …!

അദ്ദേഹം തുടര്‍ന്നു ….! ” ജോണ്‍ .., ഈ വിഷയം മനസ്സില്‍ വെക്കുക .., ഞാന്‍ മറ്റൊന്നിനെ കുറിച്ച് പറയാം .., അത് ജോണിന്റെ രോഗത്തെക്കുറിച്ചാണ് …”എയിഡ്‌സിനെക്കുറിച്ച് …”!

അമേരിക്കന്‍ ഉപഭൂകണ്‍ഡത്തില്‍ നിന്ന് ..; ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് പടികടന്നെത്തിയ ഈ രോഗം .., ഇന്ത്യയിലേക്കും എത്തിച്ചേര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു ..!

ഒരു സമയത്ത് നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിപോലും ഇല്ലാതിരുന്ന ഈ രോഗം ..; അല്ലെങ്കില്‍ പാശ്ച്യാത്തരുടെ കുത്തകയാണ് ഈ രോഗം എന്ന് വിചാരിച്ച് അഹങ്കരിച്ചിരുന്ന ..; നമ്മള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ ലോകത്തിലെ എയിഡ്‌സ് രോഗികളുടെ പട്ടികയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണെന്നോര്‍ക്കുമ്പോള്‍ ..ലജ്ജാവിഹീനരായി തല കുനിക്കേണ്ടിയിരിക്കുന്നു …!

എവിടെയാണ് .., നമ്മുക്ക് തെറ്റ് പറ്റിയിരിക്കുന്നത് ..?, കുത്തഴിഞ്ഞ ജീവിതരീതികളും .., ലൈംഗിക അരാജത്വങ്ങളും നടമാടുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളെക്കാള്‍ ..; സാമൂഹികമായ കെട്ടുറപ്പും …, കുടുംബ ഭദ്രതയും കാത്തുസൂക്ഷിക്കുന്ന ..; ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യം .., എങ്ങിനെ ഇത്തരത്തില്‍ അധപധിച്ചുപോയി ….? എവിടെ നിന്നാണ് നമ്മുടെ പിഴവുകളുടെ തുടക്കം …?

പാശ്ച്യാത്ത രീതിയെ അന്ധമായി അനുകരിക്കുന്ന യുവതലമുറയുടെ പുത്തന്‍ പ്രവണതയോ …?, ജീവിത ബന്ധങ്ങളില്‍ നാം ഉയര്‍ത്തിപിടിച്ചിരുന്ന മൂല്യങ്ങളുടെ തകര്‍ച്ചയോ ,,? അതോ …, ദാരിദ്ര്യം കൊടികുത്തിവാഴുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് .., ജീവിക്കുന്നതിനു വേണ്ടി വ്യഭിചരിക്കുന്നവരുടെ ആധിക്യം മൂലമോ ..?

കാരണങ്ങള്‍ ഇവയില്‍ ഏതെങ്കിലും ഒന്നാകാം …, അല്ലെങ്കില്‍ എല്ലാം കൂടിച്ചേര്‍ന്നതാകാം എന്തു തന്നെയായാലും നമ്മുടെ സാമൂഹിക ജീവിത നിലവാരം .., വളരെയധികം അധ:പധിച്ചു കഴിഞ്ഞിരിക്കുന്നു ..!

തെറ്റുകള്‍ തിരുത്തുമ്പോള്‍ ആണ് .., ഒരു മനുഷ്യന്‍ …, അല്ലെങ്കില്‍ ഒരു സമൂഹം .., അല്ലെങ്കില്‍ ഒരു ജനത .., വിജയത്തിന്റെ ആദ്യ പടി ചവിട്ടുന്നത് …!, ഓരോരുത്തരും തന്നെത്തന്നെ വിശകലനം ചെയ്ത് .., ഏതാണ് ശരി .., ഏതാണ് തെറ്റ് ..?എന്ന് കണ്ടെത്തുന്നിടത്ത് അവന്റെ ജീവിതം അര്‍ത്ഥവത്താവുകയാണ് .., ഒരു ലക്ഷ്യം കൈവരുകയാണ് . ഇങ്ങനെ ഓരോ മനുഷ്യരുടേയും ശുദ്ധീകരിക്കപ്പെട്ട ചിന്തകള്‍ .., നല്ല ഒരു സമൂഹത്തെ ഉരുവാക്കുന്നു ..!, നല്ല ഒരു രാഷ്ട്രത്തെ രൂപപ്പെടുത്തുന്നു ..!ഓരോ രാജ്യത്തിന്റെ വിജയത്തിന്റെയും സമ്പന്നതയുടെയും .., സംസ്‌കാരത്തിന്റെയും .., ഉയര്‍ച്ചയുടെയും പിന്നില്‍..; ഓരോ തനിപ്പെട്ട വ്യക്തിയുടേയും പ്രയന്ത്‌നം ആവശ്യമാണ് …!

”ഞാന്‍ നന്നായാല്‍ എന്റെ സമൂഹം നന്നാവും ….; എന്റെ രാഷ്ട്രം നന്നാവും .. , എന്നുള്ള ചിന്ത ഓരോ വ്യക്തിയുടേയും ഉള്ളില്‍ നിന്നുയര്‍ന്നാല്‍ ..,.അവിടെ ശക്തമായൊരു അടിത്തറ രൂപം കൊള്ളുന്നു ..!

ഒരു കാലത്ത് യൂറോപ്യന്‍ സംസ്‌കാരം കുത്തഴിഞ്ഞതാണ് എന്ന് പരിഹസിച്ചിരുന്ന നമ്മള്‍ ..; ഇന്ന് അവരുടെ മുന്നില്‍ തല താഴ്ത്തി നില്‍ക്കുകയാണ് ..!മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള അവരുടെ ജീവിതശൈലി ..; അവരെ ഉന്നതിയിലേക്ക് എത്തിചേര്‍ത്തു ..!, തെറ്റുകള്‍ മനസ്സിലാക്കി അവ തിരുത്തുവാനുള്ള പ്രായോഗിക ബുദ്ധി ..; ഇവിടെയാണ് അന്വര്‍ത്ഥമാക്കപ്പെടുന്നത് ..! എന്നാല്‍ നമ്മളോ ..?വികലമായ ജീവിത രീതികളാണ് അനുവര്‍ത്തിക്കുന്നത് …., അതിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നാണ് .., എയിഡ്‌സ് പോലെയുള്ള മഹാമാരികളുടെ പട്ടികയില്‍ ഇന്ത്യയുടെ കുതിച്ചുകയറ്റവും ..!

ഏതാനും നിമിഷ നിശബ്ധതക്ക് ശേഷം അദ്ദേഹം തുടര്‍ന്നു ….!

”ജോണ്‍ ഞാന്‍ ആദ്യം പറഞ്ഞ സംഭവകഥയിലേക്ക് തിരിച്ചു വരാം …!, അതില്‍ പ്രദിപാതിച്ചിരിക്കുന്നത് സംശയത്തെക്കുറിച്ചാണ് .., അതെങ്ങനെ ഒരാളുടെ ജീവിതത്തെ തകിടം മറിക്കും എന്നതിനെ പറ്റി ..!ജോണ്‍ സംശയമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരാജയം അല്ലെങ്കില്‍ ആത്മവിശ്വാസം ഇല്ലായ്മയാണ് ഒരുവന്റെ ജീവിത വിജയത്തെ തടഞ്ഞു നിറുത്തുന്നത് ശക്തമായ ആത്മവിശ്വാസം ഉള്ളവന്റെ മുന്നില്‍ മരണം പോലും വഴിമാറി നടക്കും ..!

ചിട്ടയായ ജീവിത രീതിയും .., ശരിയായ മാര്‍ഗങ്ങളും അവലംബിച്ചാല്‍ .., പ്രപഞ്ച ശക്തികളെ കൂടി നമ്മുടെ വരുതിയില്‍ കൊണ്ടുവരുന്നതിന് സാധിക്കും …!

മനുഷ്യശരീരം എന്ന് പറയുന്നത് അസാമാന്യ ശക്തിയുള്ള ഒന്നാണ്…, മനുഷ്യ മനസ്സാകട്ടെ അതിമാനുഷീകവും .., അതിശക്തവുമാണ് .., അതിനെ ശരിയായ രീതിയില്‍ നിര്‍വ്വചിക്കുവാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല .., മനസ്സും .., ശരീരവും .., എകാഗ്രമായൊരു നേര്‍രേഖയില്‍ വന്നാല്‍ ..; ഈ ലോകത്ത് അപ്രാപ്യമായ ഒന്നുപോലും ഉണ്ടായിരിക്കുകയില്ല …!
അസാമാന്യ ശക്തിയുടെ ഉറവിടങ്ങളാണ് അവ ..!, അത് നമ്മള്‍ മനസ്സിലാക്കി ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ മാത്രം മതി ..; അതിന്റെ പ്രതിഫലം നമുക്ക് താനേ ലഭിച്ചുകൊള്ളും .! ഇതിനു വേണ്ടത് ആത്മവിശ്വാസമാണ് .., അത് ചിട്ടയായ യോഗയില്‍ കൂടിയും .., ധ്യാനത്തില്‍ കൂടിയും നമുക്ക് നേടിയെടുക്കാവുന്നതേയുള്ളൂ ..!

അശ്രാന്ത പരിശ്രമമാണ് എല്ലാത്തിന്റേയും മുഖ്യധാര …, ശരീരത്തിന് ആവശ്യമില്ലാത്ത .., ദോഷകരമായ വസ്തുക്കളെ ആദ്യമായി ഒഴിവാക്കുക ..!, മദ്യം .., പുകയില , മയക്കു മരുന്നുകള്‍ , അമിത ഭക്ഷണം .., അമിത ഭാക്ഷണം …, എന്നിവയില്‍ നിന്നെല്ലാം ശരീരത്തെ മുക്തമാക്കി ശുദ്ധീകരിക്കുക ..!, ശരീര ശുദ്ധീകരണം വഴി .., നമുക്ക് ആത്മാവിനെ ശുദ്ധീകരിക്കുവാന്‍ സാധിക്കും…, ആത്മ ശുദ്ധീകരണം .., നമ്മുടെ ആത്മവിശ്വാസത്തെ വളര്‍ത്തുന്നു …!, ആത്മവിശ്വാസത്തിന്റെ വളര്‍ച്ച .., നമ്മളെ ശരിയായ രീതിയില്‍ നയിക്കുന്നു ..!, ദുഷ് ചിന്തകളേയും…, പ്രലോഭനങ്ങളെയും അതിജീവിക്കാന്‍ നമുക്ക് ശക്തി തരുന്നു …, നമ്മുടെ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്നു …!

ആകെക്കൂടിയുള്ള ഈ ഉടച്ചു വാര്‍ക്കല്‍ നമ്മളെ മൊത്തത്തില്‍ ശുദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ ..; നമ്മുടെ ഉള്ളില്‍ നിന്നും ദുഷിച്ച വസ്തുക്കളെ പുറംതള്ളുന്നു, നമ്മുടെ പ്രധിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു …!

രഹസ്യങ്ങളുടെയും …, അസാമാന്യ കഴിവുകളുടെയും സമ്മിശ്രമായ മനുഷ്യശരീരത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോഴാണ് ..; അവനില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കുറിച്ച് മനസ്സിലാക്കുവാന്‍ തുടങ്ങുന്നത് …! ,ആ കണ്ടെത്തലുകള്‍ .., അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു .., ഇങ്ങനെ അവന്‍ തന്നെ ..,തന്നെ .., കണ്ടെത്തിയപ്പോള്‍ .., അല്ലെങ്കില്‍ തന്നെ തന്നെ മനസ്സിലാക്കിയപ്പോള്‍ .., കണ്ട കഴിവുകളുടെ പ്രതിഫലനങ്ങള്‍ എത്രയോ അധികമാണ് ..?

അത് ആകാശത്തില്‍ കൂടി പറക്കുന്ന വീമാനങ്ങള്‍ ആയും .. ജലത്തില്‍ കൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ ആയും ..; അന്യ ഗ്രഹങ്ങളിലേക്ക് കുതിച്ചു പായുന്ന റോക്കറ്റുകള്‍ ആയും …..; അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത എത്രയോ മഹത്തായ കണ്ടുപിടുത്തങ്ങള്‍ .., നമ്മുടെ കണ്മുന്നില്‍ തന്നെയില്ലേ ..?

ഇത്രയൊക്കെ കാര്യങ്ങള്‍ ഒരു മനുഷ്യന്റെ ബുദ്ധിക്കും .., ശക്തിക്കും .. ചെയ്യുവാന്‍ സാധിക്കുമെങ്കില്‍ ..? അവന്റെ ശരീരത്തെ തന്നെ ബാധിച്ചിരിക്കുന്ന ഒരു ദുഷിച്ച വസ്തുവിനെ പുറംതള്ളാന്‍ എന്തുകൊണ്ട് അവനു സാധിക്കുന്നില്ല …? ഇവിടെയാണ് ആത്മവിശ്വാസത്തിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത് ..!

നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഒരു സാധാരണ മുറിവ് ..; യാതൊരു മരുന്നിന്റെയും സഹായമില്ലാതെ താനേ ഉണങ്ങുന്നില്ലേ ….?, ഒരു ചെറിയ പനി വന്നാല്‍ .., യാതൊരു മരുന്നും കഴിച്ചില്ലെങ്കില്‍ തന്നെയും അത് മാറുന്നില്ലേ …?

കാരണം .., ഇതൊരു ചെറിയ മുറിവ് …, അല്ലെങ്കില്‍ ചെറിയ പനി …യാതൊരു മരുന്നും കൂടാതെ തനിയെ മാറിക്കൊള്ളും …,എന്നുള്ളൊരു കോണ്ഫിടന്‍സ് നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്….!

യാതൊരു മരുന്നും കൂടാതെ എനിക്കിതു മാറും .., എന്നുള്ള ഉറച്ച വിശ്വാസം ..; ഈ വിശ്വാസമാണ് രോഗാണുക്കള്‍ക്കെതിരായ പോരാട്ടത്തില്‍ .., നമ്മുടെ ശരീരത്തിലെ സൈനീകര്‍ക്ക് ഊര്‍ജ്ജവും …, ശക്തിയും പകര്‍ന്നു നല്‍കുന്നത് …, എന്നാല്‍ ആത്മവിശ്വാസമില്ലാത്തിടത്ത് ആണെങ്കിലോ ..? , ഈ ചെറിയ മുറിവും .., പനിയും മാരകങ്ങള്‍ ആയി മാറിയേക്കാം ..!, കാരണം ആത്മവിശ്വാസമില്ലാത്തിടത്ത് സംശയം തലപൊക്കുന്നു ..! ഇത് മാറുമോ ഇല്ലയോ …? എന്നുള്ള ഭയം മനസ്സില്‍ ചേക്കേറുന്നു .., ആ സംശയം നമ്മുടെ സൈന്യത്തിന്റെ ശക്തിയെ നിര്‍ജ്ജീവമാക്കിത്തീര്‍ക്കുന്നു ….!, ജാതകം മാറിപ്പോയ അരുണിനും , വരുണിനും സംഭവിച്ചതുപോലെ …!

എത്ര വലിയ രോഗാവസ്ഥയില്‍ നിന്നും മോചനം നേടാന്‍ നമ്മുടെ അചഞ്ചലമായ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രം കഴിയും .., കാരണം ഒരു ചെറിയ പനി മാറാന്‍ നമുക്ക് ആവശ്യമായി വന്നത് ഒരു ചെറിയ അളവ് ആത്മവിശ്വാസം മാത്രമാണ് ..!. എന്നാല്‍ മാരകമായ രോഗത്തില്‍ നിന്നും മുക്തി നേടാന്‍ .., നമുക്ക് വേണ്ടത് ശക്തമായ വിശ്വാസമാണ് ..!, എനിക്കിതു കഴിയും .., എന്നാ ഉറച്ച വിശ്വാസം …,ഏത് പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നേറാന്‍ കഴിയുന്ന ആത്മവിശ്വാസം ….!

ചെറിയൊരു ഭാരം ഉയര്‍ത്താന്‍ .., നമ്മള്‍ ചെറിയ ശക്തി ചെലുത്തിയാല്‍ മതി ..; മറിച്ച് വലിയൊരു ഭാരം ഉയര്‍ത്തണമെങ്കില്‍ ..?; നമ്മള്‍ ചെറിയ ഭാരം ഉയര്‍ത്താനായി പ്രയോഗിച്ച ശക്തി മതിയാകത്തില്ല …; അതിന് വലിയ ശക്തി തന്നെ പ്രയോഗിക്കേണ്ടിവരും .., എന്ന സിദ്ധാദ്ധത്തിന് തുല്യമാണത് …!

രോഗാണുവിനെതിരെ പൊരുതുവാനുള്ള ഊര്‍ജ്ജമാണ് ..; എന്റെ ശരീരത്തിലെ സൈന്യത്തിനു ഞാന്‍ ..നല്‍കേണ്ടത് ….!, അതിനുള്ള ശക്തിയാണ് ഞാന്‍ അവരിലേക്ക് കുത്തിവെക്കേണ്ടത് ..!; ഇല്ലെങ്കില്‍ കോടാനുകോടി സൈനീകബലമുള്ള നമ്മുടെ ശരീരത്തിന്…; വെറും തുച്ഛമായ ദുഷ്ട്ടശക്തികളോട് എതിരിട്ടു ജയിക്കാനാകാതെ വരും …!, ശക്തനായ പടത്തലവനില്ലാതെ ഛിന്ന ഭിന്ന മായിപ്പൊയ സൈന്യത്തിന്റെ അവസ്ഥയാകും നമ്മുടേത് .., എന്നാല്‍ ആത്മവിശ്വാസമാകുന്ന ഊര്‍ജ്ജം .., ശക്തി .., എന്നിവ നമ്മുടെ സൈന്യത്തിലേക്ക് നാം കടത്തിവിട്ടാല്‍ .., ആ ശക്തിയില്‍ ..; എത്ര വലിയ എതിര്‍ സൈന്യത്തേയും തോല്പ്പിക്കാന്‍ നമുക്കാകും …!

ലോകം കീഴടക്കാന്‍ പുറപ്പെട്ട നെപ്പോളിയന്‍ ചക്രവര്‍ത്തി തന്റെ സൈനീകരോട് പറഞ്ഞപോലെ ”Nothing is Impossible ..”’, അത് തന്നെ നമുക്ക് ..; നമ്മുടെ ശരീരത്തോടും .., മനസ്സിനോടും ആവര്‍ത്തിക്കാം …”അസാദ്ധ്യമായി ഒന്നുമില്ലായെന്ന് ….”!

***********************************************************************************

ദിവസങ്ങള്‍ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു ..!, സ്വാമിജിയുടെ ദിവസേനെയുള്ള ഉപദേശങ്ങള്‍ക്കും .., ധ്യാനത്തിനും .., എന്നില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു …! അദ്ദേഹത്തിന്റെ ഈ പുതിയ രീതി എന്റെ മനസ്സിനും ശരീരത്തിനും വളരെയധികം ഊര്‍ജ്ജദായകമാണെന്ന് ഞാന്‍ മനസ്സിലാക്കി .., എങ്കിലും ഭീതി എന്നില്‍ നിന്നും പൂര്‍ണ്ണമായും വിട്ടൊഴിയുന്നില്ല …!

അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കപ്പെടുന്ന ആ മാത്രകളില്‍ ..; എന്നില്‍ ആത്മവിശ്വാസം അതിന്റെ പരകോടിയില്‍ എത്തിച്ചേരും .., എന്നാല്‍ മണിക്കൂറുകള്‍ കഴിയുമ്പോള്‍ ..; വീണ്ടും ഭീതി എന്നെ വലയം ചെയ്യുന്നു …; മരണത്തെകുറിച്ചുള്ള ഭയാനകമായ ചിന്തകള്‍ എന്നെ കാര്‍ന്നു തിന്നുന്നു ..!

മനസ്സിന്റെ സ്റ്റബിലിറ്റി നിലനിറുത്തുവാന്‍ എനിക്ക് കഴിയാതെ വരുന്നു …! , എന്റെ ഈ അവസ്ഥ സ്വാമിജി ശരിക്കും മനസ്സിലാക്കിയിരുന്നു ..!, ഒരു ദിവസം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു …!

”അങ്ങയുടെ വാക്കുകള്‍ ..;എന്നില്‍ നിറക്കുന്ന ഊര്‍ജ്ജം വിവരണാധീതമാണ് …, എന്നാല്‍ അത് തുടര്‍ച്ചയായി നിലനിറുത്തുവാന്‍ എനിക്ക് കഴിയുന്നില്ല .., പലപ്പോഴും ആത്മവിശ്വാസത്തിന്റെ മേല്‍ ഭയത്തിന്റെ ആക്രമണം രൂക്ഷമാകുന്നു .., ഭീതി എന്റെ ഉള്ളില്‍ നിന്ന് അടിക്കടി എത്തിനോക്കുന്നു ..; എനിക്കത് താങ്ങാനാകുന്നില്ല …!, ഞാനിനി എന്താണ് ചെയ്യേണ്ടത് ..?”

അതിന് മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് .., അദ്ദേഹം പുഴക്കരയിലൂടെ …, ആ മലഞ്ചെരുവിലെക്ക് എന്നേയും കൂട്ടിക്കൊണ്ടു പോയി ..!

അവിടെ ഒരു ചെറിയ വൃക്ഷം വളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു …!, അദ്ദേഹം ഒരു കോടാലിയെടുത്ത് …,ആ വൃക്ഷത്തെ .., പകുതിക്ക് വെച്ചങ്ങു മുറിച്ചു കളഞ്ഞു …!

അദേഹത്തിന് ഇത് എന്തു പറ്റി ……?, എന്ന് ഞാന്‍ ചിന്തിച്ചു .., അദ്ദേഹം കാണിച്ച ഈ പ്രവര്‍ത്തി എന്നില്‍ അമ്പരപ്പാണ് ഉളവാക്കിയത് …; യാതൊന്നും അതെക്കുറിച്ച് പറയാതെ അദ്ദേഹം തിരിച്ചു നടന്നു ..!

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു സായംസന്ധ്യയില്‍ …, സ്വാമിജി എന്നേയും കൂട്ടി…, ആ മലഞ്ചെരിവിലൂടെ നടക്കുവാന്‍ പോയി …!

അന്നേക്ക് അദ്ദേഹം മുറിച്ചു കളഞ്ഞ ആ ചെറിയ വൃക്ഷം ..;, എനിക്ക് കാണിച്ചു തന്നു…!, അവിടെ മുറിച്ചു മാറ്റപ്പെട്ട ആ വൃക്ഷത്തിന്റെ അടിഭാഗത്തുനിന്നും .., മറ്റൊരു കാമ്പ് മുളപൊട്ടിയിരിക്കുന്നു …!, അത് ചൂണ്ടിക്കാണിച്ച് അദ്ദേഹം എന്നോട് പറഞ്ഞു …!

”ഇതാണ് ജോണ്‍ .., അന്ന് ചോദിച്ച ..,ചോദ്യത്തിന് ഉത്തരം ….!, ഇതാണ് ആത്മവിശ്വാസം., നമ്മള്‍ വെട്ടിമാറ്റിയ ഒരു വൃക്ഷം ..; യാതൊരു തരത്തിലുള്ള പരിപാലനവും കൂടാതെ ..; അതിന്റെ ജീവന്‍ അവശേഷിക്കുന്ന ഭാഗത്തുനിന്നും ..; ഊര്‍ജ്ജം ഉള്‍ക്കൊണ്ട് .., വീണ്ടും മുളച്ചു പൊന്തിയിരിക്കുന്നു ….! നാളെ ഈ മുള നശിപ്പിച്ചു കളഞ്ഞാലും .., വീണ്ടും മാറ്റൊരു ഭാഗത്ത് അത് മുളച്ചു പൊന്തും …, പരിപൂര്‍ണ്ണമായി .., ആ വൃക്ഷം നശിപ്പിക്കപ്പെടുന്നത് വരെ ഈ പ്രിക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും …!

ഓരോ പ്രാവശ്യവും നശിപ്പിക്കപ്പെട്ടതിനു ശേഷവും .., യാതൊരു വിധത്തിലുള്ള മരുന്നോ വളമോ …പരിപാലനമോ …, ഒന്നും തന്നെയില്ലാതെ ..; അത് വീണ്ടും .., വീണ്ടും മുളച്ചു പൊന്തുകയാണ് ….എനിക്കിനിയും വളരാനാകും എന്ന കരുത്തോടെ …!

വെറും നിശ്ചലജീവന്‍ മാത്രമുള്ള ഒരു വൃക്ഷത്തിന് ..; ഇങ്ങനെ ..; അതിന്റെ നാശത്തെ അതിജീവിക്കാന്‍ കഴിയുമെങ്കില്‍ …?, ജീവനും…., ആത്മാവും…., ശരീരവും …, ചിന്താശക്തിയും …, വിവേകശക്തിയും …., ബുദ്ധിശക്തിയും …,ചലനശക്തിയും ….., എല്ലാം ഉള്ള നിനക്ക് ..; എന്തുകൊണ്ട് …?, നിന്റെ ശരീരത്തെ ദോഷകരമായി ബാധിച്ച ഒരു വൈറസ്സിനെ പുറംതള്ളി സ്വന്തം ശരീരത്തെ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നില്ല …., അല്ലെങ്കില്‍ എന്റെ ശരീരത്തിനിതു കഴിയും .., എന്ന ആത്മവിശ്വാസത്തെ നേടുവാന്‍ കഴിയുന്നില്ല …?”

ആ വാക്കുകള്‍ .., എന്നില്‍ പ്രതിധ്വനിക്കുകയായിരുന്നു …! ”കേവലം ഒരു വൃക്ഷത്തിനു സാധിക്കുമെങ്കില്‍ ….?, എന്തുകൊണ്ട് ..?, എനിക്ക് കഴിയില്ല ..?”

ആ പ്രകമ്പനം .., എന്നില്‍ അസാധാരണമായൊരു ഊജ്ജം നിറച്ചു …, എന്നിലെ ആത്മവിശ്വാസം അതിന്റെ പരകോടിയില്‍ എത്തിച്ചേര്‍ന്നു ..!

എന്റെ ശരീരവും .., മനസ്സും സടകുടഞ്ഞ്എഴുന്നേറ്റു .., എല്ലാത്തിനേയും തച്ചു തകര്‍ക്കാനുള്ള ഒരു ആവേശം എന്നില്‍ വന്നു നിറഞ്ഞു …!

”എനിക്കിതു കഴിയും ..; എനിക്കിതു കഴിയും .., എന്നുള്ള സ്വയം ഉരുവിടലുകള്‍ .., എന്റെ മനസ്സിനേയും ശരീരത്തേയും ഉത്തേജിപ്പിച്ചു ..! അദ്ദേഹം അനുവര്‍ത്തിച്ചതുപോലെ .., ഞാനും പദ്മാസനത്തിലിരുന്നു കണ്ണുകളടച്ചു ..!

ദീര്‍ഘമായി ഒന്നു രണ്ടാവര്‍ത്തി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് .., മനസ്സിനേയും .., ശരീരത്തേയും ഏകാഗ്രമാക്കി ..!

”ജോണ്‍ …, ഈ പ്രക്രതി തന്നെ നമുക്ക് എത്രയോ അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ കാണിച്ചു തരുന്നു …, നമ്മള്‍ അതിലേക്ക് കണ്ണ് തുറന്നൊന്ന് നോക്കിയാല്‍ മാത്രം മതി .., മുറിച്ചു മാറ്റപ്പെട്ട ഈ വൃക്ഷം അതിലൊന്ന് മാത്രമാണ് …, അതെങ്ങനെ .., വീണ്ടും മുളച്ചു പൊന്തി ..? എങ്ങിനെ അത് .., തന്റെ നാശത്തെ അതിജീവിച്ചു …?

എനിക്കിത് ചെയ്യാനാകും എന്ന ഉറച്ച വിശ്വാസം .., ജീവന്റെ ഒരംശം മാത്രമേ ഉള്ളൂവെങ്കിലും …, അതില്‍നിന്നും ഊര്‍ജ്ജം സംഭരിച്ച് …, തന്റെ നാശത്തെ .., അതിജീവിക്കാനുള്ള…, അതിജീവന ശേഷി ….!, വീണ്ടും മുളച്ചു പൊന്തുവാനുള്ള ആര്‍ജ്ജവം …!, തനിക്കു സംഭവിച്ച നാശത്തില്‍ തളരാതെ …, അവശേഷിക്കുന്ന ജീവന്റെ അംശം ഉപയോഗിച്ച് .., തന്റെ ജീവനാഡികള്‍ ആകുന്ന വേരുകളിലൂടെ ..; അതിജീവനം തേടി പ്രക്രതിയിലേക്ക് ആഴ്ന്നിറങ്ങല്‍ …!

പ്രകൃതി നമുക്ക് കാണിച്ചുതരുന്ന പാഠങ്ങള്‍ ഇവയോക്കെയാണ് …; ജോണ്‍ …!

ആവിര്‍ഭാവത്തിലുള്ള മനുഷ്യകുലത്തില്‍ നിന്ന് .., എത്രയോ സംവത്സരങ്ങളിലൂടെ കടന്നു പോയിട്ടാണ് .., ഇന്നത്തെ മനുഷ്യന്‍ .., ഈ ആധുനിക രൂപം കൈവരിച്ചിരിക്കുന്നത് …! ,ഈ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ .., ചരിത്രത്തില്‍ ..; അവന്‍ ഏതെല്ലാം രീതികളിലൂടെ ആയിരിക്കും …, അവന്റെ ജീവിതയാത്ര മുന്നോട്ട് നയിച്ചിട്ടുണ്ടായിരിക്കുക …?

പ്രാകൃതമായ ജീവിത രീതികളില്‍ നിന്നും …, അവന്‍ എത്രയേറെ മുന്നേറി കഴിഞ്ഞിരിക്കുന്നു…, ഗുഹാമുഖ ജീവിത വാസരീതികളില്‍ നിന്നും ..; അവന്റെ ഇന്നത്തെ പക്വമായ രീതിയിലുള്ള വളര്‍ച്ച എങ്ങിനെയുണ്ടായി …?, പച്ച മാംസം ഭക്ഷിച്ചും .., നഗ്‌നനായും .., വനാന്തരങ്ങളില്‍ ജീവിച്ചും പോന്ന മനുഷ്യന്‍ .., എങ്ങിനെ ഇന്നത്തെ രീതിയില്‍ മോഡേണ്‍ ധാരിയായി മാറി …?

വേട്ടയാടാന്‍ കല്ലുകളെയും .., മരങ്ങളേയും .., ആയുധങ്ങള്‍ ആക്കിയ മനുഷ്യന്‍ .., ഈ രൂപത്തിലേക്ക് കടന്നുവന്നത് .., ഒറ്റ രാത്രി കൊണ്ടൊന്നുമല്ല .., ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവന്നിരിക്കുന്നൂവതിന് ..!

ഈ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളില്‍ ..; അവന്‍ എന്തെല്ലാം പ്രതിസന്ധികളെയും.., ദുരിതങ്ങളെയും .., അതിജീവിച്ചായിരിക്കണം …, ഈ നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ..?

കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമുഖത്ത് ജീവിച്ചിരുന്ന പല ജീവജാലങ്ങളും നാമാവിശേഷമായിപ്പോയിരിക്കുന്നു ….! എന്തുകൊണ്ട് മനുഷ്യന്‍ മാത്രം എല്ലാത്തിനേയും അതിജീവിച്ചു ..?, അതിജീവനത്തിന്റെ ശേഷി അവനിലുണ്ട് .., ആ കഴിവോടുകൂടിയാണ് .., ദൈവം..; ഈ ഭൂമിയിലേക്ക് സൃഷ്ട്ടിച്ചു വിട്ടിരിക്കുന്നത് ..!

നമ്മിലുറങ്ങിക്കിടക്കുന്ന ആ അതിജീവനത്തിന്റെ ശക്തിയെ .., നാം തിരിച്ചറിയുന്നിടത്ത് നമ്മുടെ വിജയം തുടങ്ങുന്നു ..; നമ്മില്‍ ഉറങ്ങിക്കിടക്കുന്ന ആ അസാമാന്യമായ ശക്തിയെ .., കരുത്തിനെ .., വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നിടത്ത് ..; ഏത് സങ്കീര്‍ണ്ണ അവസ്ഥയേയും നമുക്ക് മറികടക്കാം …!

നിനക്കിതിന് കഴിയും .., ജോണ്‍ ., നിന്റെ ഈ രോഗത്തെ അതിജീവിക്കുവാന്‍ നിനക്ക് കഴിയും .., നിന്റെ ഉള്ളിലെ ശക്തിയെ .., നീ തന്നെ ഉണര്‍ത്തുക …!നിന്റെ ദ്രിഡത .., സിരകളിലൂടെ ശക്തിയായി ശരീരത്തിന്റെ നാനാ ഭാഗത്തേക്കും ഒഴുകിയെത്തട്ടെ ….!ഓരോ അംശത്തില്‍ നിന്നും ദോഷകാരികളായ അണുക്കളെ അവ പുറംതള്ളട്ടെ ..!

മനസ്സില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടുകൊണ്ടിരിക്കുക …, മനസ്സില്‍ നിന്നും പ്രവഹിക്കുന്ന ആ ശക്തി ഒരു വിദ്യുത്പ്രവാഹം പോലെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പ്രവഹിക്കട്ടെ .., അതിന്റെ ശക്തിയില്‍ രോഗാണുക്കള്‍ കരിഞ്ഞ് ചാമ്പലാകട്ടെ …!, മനസ്സിനുള്ളില്‍ പോസറ്റീവ് എനര്‍ജി സംഭരിക്കുക …!, ഈ പോസറ്റീവ് എനര്‍ജിയുടെ പ്രവര്‍ത്തനഫലമായി ശരീരത്തില്‍ പലതരത്തിലുള്ള എന്‍സൈമുകള്‍ ഉല്പാധിപ്പിക്കപ്പെടുന്നു …!, ഈ എന്‍സൈമുകള്‍ ദുര്‍ബ്ബലങ്ങള്‍ ആയ നമ്മുടെ പ്രധിരോധകോശങ്ങളെ ശാക്തീകരിച്ച് .., രോഗാണുവാഹകരായ കോശങ്ങള്‍ക്കെതിരെ പൊരുതുവാന്‍ ..; കൂടുതല്‍ ഉന്മേഷവും .., ഊര്‍ജ്ജവും പ്രധാനം ചെയ്യുന്നു ..!

പോസറ്റീവ് എനര്‍ജി നേടാന്‍ ഒരു എളുപ്പവഴിയുണ്ട് .. ഏതായാലും മരണം എല്ലാവര്‍ക്കും ഉണ്ട് .., ഇത്രയും നാള്‍ വീണുകിട്ടിയ ഈ ജീവിതം ഒരു ബോണസ്സ് ആണെന്നു കരുതുക .., പിന്നെ മരണം കഴിഞ്ഞൊരു ജീവിതമുണ്ട് .., ഇനിയും ജന്മങ്ങള്‍ അങ്ങിനെ ബാക്കി കിടക്കുന്നു .., എന്നാല്‍ പിന്നെ ഒന്ന് പൊരുതി നോക്കുന്നതില്‍ എന്താണ് തെറ്റ് ..?

ചുറ്റുപാടുകളിലും .., ജീവിത രീതികളിലും പലതരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം .., പക്ഷേ ..,ഈ ജന്മം അങ്ങിനെയൊന്നും തോറ്റു കൊടുക്കുവാന്‍ പാടില്ലല്ലോ ..! നമ്മുടെതായ രീതിയില്‍ മാക്‌സിമം പരിശ്രമിക്കുക .., അതിനുള്ള ഫലം തീര്‍ച്ചയായും കിട്ടും ..!

അല്പം പോലും എതിര്‍ക്കാതെ …, കൈയ്യും കെട്ടിനിന്ന് …, രോഗാണുവിനു മുന്നില്‍ തോറ്റു മരണത്തിന് അടിയറവ് പറയുന്നതിലും ഭേദം .., ഞാന്‍ ജനിക്കാതിരിക്കുകയായിരുന്നു ..; നല്ലത് .!

ഞാനെത്ര വലിയവനാണ് …, ആകാരം കൊണ്ട് .., ബുദ്ധികൊണ്ട് …,ശക്തികൊണ്ട് .., എല്ലാം തന്നെ …, എനിക്ക് സ്വയം ചിന്തിക്കുവാനുള്ള കഴിവുണ്ട് …, പ്രാവര്‍ത്തീകമാക്കുവാനുള്ള ഇഛാശക്തിയുണ്ട് …, ഈ പ്രപഞ്ചത്തിലെ ജീവനുള്ള വസ്തുക്കളില്‍ ഏറ്റവും ശ്രേഷ്ടനുമാണ് , ഇത്രയെല്ലാം യോഗ്യതകള്‍ ഉള്ള ഞാന്‍ .., വെറുമൊരു കീടത്തിനു മുന്നില്‍ തോല്‍ക്കുകയോ ..? ഛായ് .., മോശം .., എങ്കില്‍പിന്നെ .., ഞാന്‍ മനുഷ്യനാണ് എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം ..?, ഇത്രയധികം കഴിവുകള്‍ ഉണ്ടെന്ന് പറയാന്‍ എന്താണ് ഒരു യോഗ്യത ..?, മനുഷ്യകുളത്തിന് തന്നെ ഞാനൊരു അപമാനമാണ് ..!

എന്റെ സൃഷ്ട്ടാവ് പോലും ലജ്ജിക്കുന്നുണ്ടായിരിക്കും ..; ഇത്രയും ഭീരുവായ ഒരുത്തനെയാണല്ലോ .., ഞാന്‍ ഭൂമിയിലേക്ക് പടച്ചു വിട്ടതെന്നോര്‍ത്ത് …., അതിന് ഞാന്‍ വഴിവെക്കുകയില്ല ….!ശത്രുവിനെതിരെ ചെറുവിരല്‍ പോലും അനക്കാതെ കീഴടങ്ങുന്നതില്‍ എന്താണ് അര്‍ത്ഥം …? അതും എനിക്ക് കാണുവാന്‍ പോലും സാധിക്കാത്തത്രയും ചെറുതായ ഒരു കീടത്തോട് …?, അത്രയും കഴിവില്ലാത്തവനാണോ .., ഞാന്‍ …?, അല്ല .., ഒരിക്കലുമല്ല …!

എന്നില്‍ തന്നെ പ്രധിരോധശക്തിയുണ്ട് .., എന്നില്‍ തന്നെ വലിയൊരു സൈന്യമുണ്ട് …, ഏത് രോഗത്തിനെയും അടിയറവ് പറയിക്കാനുള്ള കഴിവ് എന്റെ പ്രധിരോധശക്തിക്കുണ്ട് ..!, എന്റെ സൈന്യത്തിനുണ്ട് …, അതിനുള്ള വീര്യം ..; ഞാന്‍ കുത്തിവെക്കുകയാണ് വേണ്ടത് ..!അതിനുള്ള മനോബലം എന്റെ സൈനീകര്‍ക്ക് .., ഞാന്‍ നല്‍കുകയാണ് വേണ്ടത് ..!

അതെ എനിക്കിതു കഴിയും .. ഈ രോഗാണുവിനെ പുറംതള്ളാന്‍ എനിക്ക് കഴിയും …!, മനസ്സില്‍ നിന്നും ശക്തി .., എന്റെ ശരീരം മുഴുവന്‍ വ്യാപിക്കട്ടെ .., മുക്കിലും .., മൂലയിലും ഉള്ള ഓരോ രോഗാണുക്കളെയും എന്റെ പടയാളികള്‍ കൊന്നോടുക്കട്ടെ ..!, അതിനുള്ള ശക്തി എന്നിലുണ്ട് .., ഊര്‍ജ്ജമുണ്ട് .., യേസ് …. എനിക്കിതിനു കഴിയും ….!, ഒരു വൃക്ഷത്തിനു .., അതിന്റെ നാശത്തെ അതിജീവിക്കാമെങ്കില്‍ .., ജീവനും .., ബുദ്ധിയും …, ശക്തിയും ..,ഉള്ള എനിക്ക് എന്തുകൊണ്ട് .., എന്റെ നാശത്തെ അതിജീവിക്കുവാന്‍ കഴിയുകയില്ല …?

”എനിക്കു കഴിയും…!എനിക്കിതിനു കഴിയും …, ” ഞാനുറക്കെ അലറി ….;;എനിക്കിതിനു കഴിയും ….”!

ശക്തമായ മാനസീകസമ്മര്‍ദ്ദം മൂലം ഞാന്‍ കിതച്ചു …!

”ജോണ്‍ .., ആത്മവിശ്വാസം എന്താണെന്ന് നാം അറിയണം …, അതുകൊണ്ടു മാത്രം ഇത്രയും മാരകമായൊരു രോഗത്തെ അതിജീവിക്കുവാന്‍ കഴിയുമോ ..?

മനുഷ്യജീവിതം പൂര്‍ണ്ണമായും സമ്മര്‍ദ്ധങ്ങള്‍ക്ക് അടിമപ്പെട്ടതാണ് .., ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് അതിനെ ഞെരിച്ചുകൊണ്ടിരിക്കും ..!

രോഗം മാറണമെങ്കില്‍ ആത്മവിശ്വാസം മാത്രം മതിയോ ..?, മതി എന്നു തന്നെ ഉത്തരം നല്‍കേണ്ടിവരും ..!, അതാണ് എല്ലാത്തിന്റേയും മൂലകേതു . തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് കുതിക്കണമെങ്കില്‍ …അചഞ്ചലമായ ആത്മവിശ്വാസം ആവശ്യമാണ് …!

എന്റെ രോഗം മാറുമോ ..?, ഇതിന് മരുന്ന് പോലും ഇല്ല …, എന്നുള്ള ചിന്തകള്‍ .., നമ്മളെ ബലഹീനരാക്കുന്നു .., ആശയറ്റവരാക്കുന്നു ….!, ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് .., ഈ ലോകത്തില്‍ എന്തെല്ലാം തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ ആണ് മനുഷ്യന്‍ നടത്തികൊണ്ടിരിക്കുന്നത് ..?, ഇതെല്ലാം എങ്ങിനെ അവനു കഴിയുന്നു …?

മനുഷ്യകുലത്തിന്റെ ആദ്യകാലഘട്ടത്തില്‍ ..; അവന്‍ സ്വപ്നം പോലും കാണാത്തത്ര കാര്യങ്ങള്‍ ഇപ്പോള്‍ നാം നേടിക്കഴിഞ്ഞിരിക്കുന്നു ..!, വൈദ്യശാസ്ത്രത്തിലും .., ഇലക്ട്രോണിക്സ്ലും .., എതിലെന്നു വേണ്ട എല്ലാത്തിലും നമ്മള്‍ കുതിച്ചു കൊണ്ടിരിക്കുകയാണ് .., ഏതൊരു കണ്ടുപിടുത്തമെടുത്താലും .., അതിനു പിന്നില്‍ തലപുകച്ച മനുഷ്യര്‍ നിരവധിയാണ് .., അവരുടെ തുടര്‍ച്ചയായ പ്രയത്‌നത്തിന്റെ ഫലങ്ങളാണ് അവയെല്ലാം ..!

അവരുടെ ആത്മവിശ്വാസമാണ് ..; അവരെ വിജയത്തിന്റെ സോപാനത്തിലേക്ക് നയിച്ചത് .., ചക്രം കണ്ടുപിടിച്ച കാലഘട്ടത്തില്‍ .., നിരത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നത് ആരെങ്കിലും സ്വപ്നം കണ്ടിട്ടുകൂടിയുണ്ടോ …?ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് .., ആകാശത്തിലൂടെ ഒരു യാത്ര .., മനുഷ്യന്റെ ചിന്തകളില്‍ പോലും ഉണ്ടായിരുന്നില്ല …!എന്നാല്‍ ആ മഹാത്ഭുതം ഇന്ന് അത്ഭുതമേ അല്ലാതായിരിക്കുന്നു …!ഇനിയൊരു നൂറ്റാണ്ടു കൂടിക്കഴിഞ്ഞാല്‍ ഒരു പക്ഷേ ..; ഇന്നത്തെ കാറുകളുടെയും .., മറ്റു സ്വകാര്യ വാഹനങ്ങളുടെയും സ്ഥാനത്ത് .., ചെറിയ ചെറിയ വീമാനങ്ങള്‍ ആയിരിക്കും ആളുകള്‍ യാത്രാ സൌകര്യത്തിനായി ഉപയോഗിക്കുക ..!

കാരണം വര്‍ദ്ധിച്ചു വരുന്ന വാഹനബാഹുല്യം റോഡുകളുടെ പരിമിതസൌകര്യങ്ങള്‍ക്കും മേലേ കുതിച്ചുയരുമ്പോള്‍ .., അതിനെ അതിജീവിക്കുവാന്‍ അന്തരീക്ഷത്തിലൂടെ ..; ഭൂമിയില്‍ നിന്നും ഒരു നിശ്ചിത ഉയരത്തില്‍ കൊച്ചു കൊച്ചു വീമാനങ്ങളുടെ സഞ്ചാരയോഗ്യമാകുന്ന ഒരു പാത മനുഷ്യന്‍ വികസിപ്പിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല …