ഇന്ന് നമ്മള്‍ കാണുന്ന ..; ഏതൊരു വസ്തുവിന്റെയും പ്രവര്‍ത്തനത്തിന്റെ ഉള്ളിലേക്ക് നാം ഇറങ്ങി ചെന്നിട്ടുണ്ടോ …? അല്ലെങ്കില്‍ അതിനെക്കുറിച്ച് നാം കൂലം കൂഷിതമായി ചിന്തിച്ചു നോക്കിയിട്ടുണ്ടോ ..?, ഇല്ല .., കാരണം നമുക്ക് എല്ലാം നിസ്സാരമാണ് …!

ഉദാഹരണത്തിന് …; ഒരു ടെലിവിഷന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു …?എവിടെയോ നടക്കുന്ന കാര്യങ്ങള്‍ .., അവിടെ നിന്നും എത്രയോ കാതമകലെ ഇരിക്കുന്നവരിലേക്ക് .., മിഴിവുറ്റ ചിത്രങ്ങള്‍ ആയും …, ശബ്ദമായും …..ഇത്രയും ദൂരം സഞ്ചരിച്ച് ..; അവിടെ നടക്കുന്ന അതെ സമയത്തു തന്നെ .., നമ്മുടെ അടുക്കലേക്ക് എത്തുന്നില്ലേ ..?

എങ്ങിനെ , എവിടെയോ നടക്കുന്ന ചിത്രങ്ങളെയും .., ശബ്ദങ്ങളേയും .., തരംഗങ്ങള്‍ ആക്കി പ്രകാശവേഗത്തില്‍ സഞ്ചരിപ്പിച്ച് .., അവയെ വീണ്ടും ചിത്രങ്ങള്‍ ആയും .., ശബ്ദമായും പരിവര്‍ത്തനം നടത്തി ദ്രിശ്യയോഗ്യമാക്കുന്ന ..,ഈ പ്രിക്രിയയില്‍ ..,എത്രയോ ബുദ്ധിജീവികള്‍ തല പുകച്ചിട്ടുണ്ടായിരിക്കും ….?ഒരു സെക്കന്റിന്റെ എത്രയോ ചെറിയൊരു അംശത്തിലാണ് ഇതെല്ലാം നടക്കുന്നത് ..?, എന്നാല്‍ കാണുന്ന നമുക്ക് ഇതെല്ലാം നിസ്സാരമാണ് .., അങ്ങിനെ അതിനെ നിസ്സാരവല്‍ക്കരിക്കതെ അതിന്റെ പിന്നിലുള്ള പ്രയത്‌നത്തെ നാം കാണണം ..!, എങ്ങിനെ അവര്‍ക്കിതു കഴിഞ്ഞു എന്നു നാം ചിന്തിച്ചു നോക്കണം …!

നമ്മളെപ്പോലെത്തന്നയുള്ള മനുഷ്യരുടെ കഴിവുകള്‍ ആണത് ..,!, ആ കഴിവുകള്‍ അവര്‍ക്ക് എങ്ങിനെയുണ്ടായി ..?

അതവരുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് .., പലപ്പോഴും അവര്‍ തോറ്റു പോയിരിക്കാം .., പക്ഷേ എന്നിട്ടും അവര്‍ അതില്‍ നിന്നും പിന്മാറിയില്ല .., എനിക്കിതു കഴിയും എന്ന ആത്മവിശ്വാസത്തിലൂടെ അവര്‍ അത് നേടിയെടുക്കുക തന്നെ ചെയ്തു ..!

നമുക്ക് തിരിച്ചു വരാം ….., ഏതൊരു രോഗത്തിനുമുള്ള പ്രതിമരുന്നു നമ്മുടെ ശരീരത്തില്‍ തന്നെയുണ്ട് .., അതായത് ഏത് വൈറസ്സിനെയും ഉന്മൂലനം ചെയ്യുവാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട് ..!, നമ്മുടെ ശരീരം തന്നെ ഏറ്റവും വിദഗ്ദ്ധനായ ഡോക്ടറും , അതുപോലെ മരുന്നുകളുടേയും കലവറയാണ് .., പക്ഷേ ആ കഴിവിനെ നമ്മള്‍ ഉണര്‍ത്തിയെടുക്കണം ..!

രോഗങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ മരുന്നുകളുടേയും.., കൃത്യമായ ചിക്ത്‌സയുടെയും പങ്ക് വളരെ വലുത് തന്നെയാണ് .., എന്നാല്‍ മനസ്സും ശരീരവും .., അതിനെ പിന്‍തുണക്കുന്നില്ലെങ്കില്‍ .., അത് നിഷ്ഫലം …!

മരുന്നുകള്‍ നമ്മുടെ സൈനീകര്‍ക്ക് പരോക്ഷമായ ഒരു പിന്തുണ .., ഒരു ഊര്‍ജ്ജം പ്രധാനം ചെയ്യുന്നു …!, അത് നമ്മുടെ അന്തിമ വിജയത്തെ കൂടുതല്‍ ആയാസരഹിതമാക്കിമാറ്റുന്നു..!

വീണ്ടും ഞാന്‍ ഒരു ഉദാഹരണത്തിലേക്കു വരാം …!

ഭാരം വലിച്ചു നീങ്ങുന്ന ഒരു കൈവണ്ടിക്കാരനെ സങ്കല്‍പ്പിക്കുക ..!, അയാള്‍ ഭാരം വഹിച്ചുകൊണ്ട് ഒരു കയറ്റം കയറുകയാണ് …!, ആരും സഹായത്തിന് ഇല്ലെങ്കിലും ..; അയാള്‍ അത് വലിച്ചു കയറ്റുക തന്നെ ചെയ്യും …!, എന്നാല്‍ മറ്റൊരാള്‍ ആ കൈവണ്ടി തള്ളിക്കൊടുക്കുകയാണെങ്കില്‍ ..?, അല്പം കൂടി ആയാസരഹിതമായി ആ ഭാരം വലിച്ചു കയറ്റുവാന്‍ അയാള്‍ക്ക് സാധിക്കും …!എങ്കിലും പരമമായി അയാളുടെ ശക്തിയും .., ആത്മവിശ്വാസവും തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് …!

ഈ രീതിയിലുള്ള ഒരു സപ്പോട്ടീവ് ആക്ട് ആണ് മരുന്നുകള്‍ നമ്മുടെ ശരീരത്തില്‍ ചെയ്യുന്നത് ..!, എന്നാല്‍ നമ്മള്‍ ആണെങ്കിലോ …?, മരുന്നുകള്‍ക്ക് അസാധാരണമാം വിധത്തില്‍ ആശ്രിതത്വം നല്‍കുന്നു ..!, ജോണിന്റെ പനി മാറിയതില്‍ നിന്നും ഇത് വ്യക്തമായിരിക്കും ..!

അസാമാന്യമായ ഉള്‍ക്കരുത്തുള്ളവര്‍ക്ക് മാത്രമേ …, മുക്തി നേടാനാകൂ .., എന്നാല്‍ എല്ലാവരും തന്നില്‍ സ്വയം വിശ്വാസം അര്‍പ്പിക്കാതെ മരുന്നുകളില്‍ മാത്രമാണ് അമിതമായി ആശ്രയിക്കുന്നത് ..!, മരുന്നുകളാണ് ഏറ്റവും വലുത് എന്നവര്‍ ചിന്തിക്കുന്നു ..!

എപ്പോഴും .., എനിക്കിതിനു കഴിയും …, എനിക്കിതിനു കഴിയും …, എന്ന് സ്വയം ഉരുവിട്ടുകൊണ്ടിരിക്കുക .., അങ്ങിനെ മനസ്സിനെ ബലപ്പെടുത്തുക …!, രോഗത്തിന്റെ വലുപ്പത്തെക്കുറിച്ച് ആലോചിച്ച് ഭയപ്പെടാതെ .., എനിക്ക് സാധാരണ വരുന്ന ഒരു പനിയാണെന്ന് സങ്കല്‍പ്പിക്കുക …, ഒന്നിനും എന്നെ തൊല്‍പ്പിക്കാനാകില്ല …, എന്റെ ശരീരത്തെ കീഴടക്കാനാകില്ല …., എനിക്കിതിനു കഴിയും …, ഞാനീ .., രോഗാണുവിനെ തുരത്തും .., എന്നിങ്ങനെ ചിന്തിച്ചു കൊണ്ട് മനസ്സിന്റെ ശക്തിയെ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുക …!അതുപോലെ തന്നെ രോഗത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാതെ …, താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് …, ആരോഗ്യവാനാണ് എന്ന് മനസ്സിനെ അടിക്കടി ബോദ്ധ്യപ്പെടുത്തുക …!

ആയതിനാല്‍ ഒരിടത്തും ചടഞ്ഞുകൂടി ഇരിക്കാതെ .., എപ്പോഴും ആക്ടീവ് ആയിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുക …!, ഈ ആക്ടീവിനസ്സ് .., നമ്മുടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നു ..!

അലസനായി .., ചിന്താശീലനായി .., ഒരിടത്ത് ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ ആണ് .., ചിന്തകള്‍ നമ്മുടെ മനസ്സിനെ കീഴടക്കാനായി എത്തുന്നത് …!

അപ്പോള്‍ നാം മനസ്സിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിവരും ….!, അത് നാളെ …!

******************************************************************

എന്താണ് മനസ്സ് ..?, ഏതാണ് മനസ്സ് …?, അതിനെ പൂര്‍ണ്ണമായും മനസ്സിലാക്കിയവര്‍ ഉണ്ടോ ..?, അതിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുമോ …?

മനസ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് .?, ശരീരത്തിലെ ഏത് അവയവമാണ് മനസ്സ് …?, ഹൃദയമാണെന്ന് ചിലര്‍ പറയുന്നു …!എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല .., കാരണം ഹൃദയത്തിന് സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമോ …?

ഹൃദയവും .., മറ്റ് ശരീരത്തിലെ ഏത് അവയവങ്ങളും ബ്രയിനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് …!, അപ്പോള്‍ ബ്രെയിന്‍ ആണോ മനസ്സ് ..? അല്ല എന്നു തന്നെ പറയേണ്ടിവരും …!

ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളേയും …, വിചാരങ്ങളേയും …, പ്രവര്‍ത്തങ്ങളേയും നിയന്ത്രിക്കുന്നത് ബ്രെയിനാണ് ..!, അത് തന്നെയാണ് കൊപത്തെയും .., താപത്തെയും .., ദു:ഖത്തേയും …., സന്തോഷത്തേയും .., തിരിച്ചറിയുവാനുള്ള കഴിവ് നല്‍കുന്നത് ..!, ദു:ഖകരമായ സമയത്ത് ആരെങ്കിലും ചിരിക്കുമോ ..? സന്തോഷത്തില്‍ ദു:ഖിതരായിരിക്കുമൊ …?\

ഏത് വികാരങ്ങളെയാണോ അതത് സമയത്ത് പ്രതിഫലിപ്പിക്കേണ്ടത് .., എന്നത് സന്ദര്‍ഭത്തിന് അനുസ്രതമായി വിശകലനം ചെയ്ത് വേണ്ട തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ബ്രെയിന്‍ നമുക്ക് തരുന്നു .., ഇതില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന അവസ്ഥക്കാണ് .., നമ്മള്‍ മനോരോഗം എന്ന് വിളിക്കുന്നത് .., അവിടെ അയാളുടെ ബ്രെയിനിന് സന്ദര്‍ഭോജിതമായി കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നു ..!, വിവേചനശക്തിയില്ലാത്ത ബ്രെയിന്‍ .., സന്തോഷത്തിന്റെ സമയത്ത് ദു:ഖിക്കുന്നു .., അതുപോലെ തന്നെ തിരിച്ചും ചെയ്യുന്നു ..!

അപ്പോള്‍ സ്‌നേഹമടക്കമുള്ള … എല്ലാ വികാരങ്ങളുടേയും കേന്ദ്രബിന്ദു ബ്രെയിന്‍ ആണ്..! പിന്നെ എന്തുകൊണ്ട് സ്‌നേഹമെന്നാല്‍ മനസ്സാണ് .., മനസ്സെന്നാല്‍ ഹൃദയമാണ് എന്നുള്ള പരസ്പര ബന്ധിത അര്‍ത്ഥങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത് ..?

സ്‌നേഹത്തിന്റെ സിമ്പലാണ് ഹൃദയമെന്ന് .., നാമെല്ലാം കരുതുന്നു ..!, അപ്പോള്‍ ഹൃദയമാണോ മനസ്സ് …?, അല്ല .., പിന്നെ എന്താണ് ഈ മനസ്സ് …?, ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് അല്ലെങ്കില്‍ ഏത് അവയവത്തെയാണ് മനസ്സ് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കേണ്ടത് …?, ശാസ്ത്രീയമായ ഒരു നിര്‍വ്വചനം ഇക്കാര്യത്തില്‍ അസാദ്ധ്യമാണ് …!

മനുഷ്യന്റെ എല്ലാ അവയവങ്ങളും ചേര്‍ന്ന ഒരു കൂട്ടായിമയില്‍ നിന്ന് ഉരിത്തിരിയുന്ന ഒരു ഇന്‍വിസിബിള്‍ പവ്വര്‍ ആയി മനസ്സിനെ വേണമെങ്കില്‍ നിര്‍വ്വചിക്കാം …!, ഇത് അദ്രിശ്യമായിരിക്കുന്ന ഒരു ശക്തിയാണ് .., എന്നാല്‍ ആക്ടീവുമാണ് .., ഒരു പാടു പ്രഹേളികകളുടെയും .., ഒരു പാട് ഉത്തരങ്ങളുടേയും സമ്മിശ്രം .., അതിന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ചികഞ്ഞെടുത്തവര്‍ വിരളം ..!, അതിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നവര്‍ അപൂര്‍വ്വം …!

”super natural power ..”’, അതിനും മേലേക്കും നിര്‍വ്വചിക്കാന്‍ സാധിക്കാവുന്ന ശക്തി , ഗതിയെത്തന്നെ തിരിച്ചുവിടാന്‍ കഴിയുന്നത്ര അസാമാന്യ കഴിവുകള്‍ ഉള്‍ക്കൊള്ളുന്ന ശരീരത്തിന്റെ കേന്ദ്രബിന്ദു .., അതാണ് മനസ്സ് ..!ഈ മനസ്സിനെ നമ്മുടെ വരുതിയില്‍ ആക്കിയാല്‍ .., അതിന്റെ കഴിവുകളെ നേരാംവണ്ണം ഉപയോഗിച്ചാല്‍ .., പിന്നെ അസാദ്ധ്യമായി ഒന്നുമില്ലായെന്ന് നമ്മള്‍ മനസ്സിലാക്കും ..!, എന്നാല്‍ ഇത് അത്ര എളുപ്പമല്ല .., കാരണം മനസ്സൊരു മടിയനാണ് .., സാധാരണ മടിയനല്ല .., കുഴിമടിയന്‍ ..!

എന്നാല്‍ ഉത്തേജിപ്പിച്ചു കഴിഞ്ഞാല്‍ .., അനുനിമിഷം വര്‍ദ്ധിച്ചു വരുന്ന ശക്തിയോടെ അത് കുതിച്ചു കൊണ്ടിരിക്കും .., അതിന്റെ വേഗത നിര്‍വ്വചിക്കാവുന്നതിലും അപ്പുറമാണ് ..!, എണ്ണയിട്ട യന്ത്രം കണക്കെ അതവിരാമം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും …!, അതിനെ തടഞ്ഞു നിറുത്തുവാന്‍ ഒരു മതില്‍ കെട്ടുകള്‍ക്കും സാധ്യമാകില്ല ..!, അതിന്റെ വളര്‍ച്ചയെ കടിഞ്ഞാണിടാന്‍ ഒരു ശക്തികള്‍ക്കും കഴിയുകയില്ല ..!

ഈ super natural power ന്റെ കഴിവില്‍ നടക്കാത്തതായി ഒന്നുമില്ല .., നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാം .; നമ്മുടെ ആശകള്‍ക്കും .., ദുരാശകള്‍ക്കും കടിഞ്ഞാണിടാം .., നമ്മളെ മൊത്തത്തില്‍ തന്നെ നിയന്ത്രണ വിധേയമാക്കാം .., എന്തിന് നമ്മുടെ ശരീരത്തിന് ഒരു ആവരണമായി അദ്രിശ്യമായ ഒരു ശക്തിയെ നമുക്ക് ഉല്‍പാദിപ്പിക്കാം .., ഒരു രോഗങ്ങള്‍ക്കും നമ്മളെ തൊടാനാവില്ല …,ഒരു മാനസീക സംഘര്‍ഷങ്ങള്‍ക്കും നമ്മളെ സ്പര്‍ശിക്കാനാവില്ല , ഒരു ഛിദ്രശക്തികള്‍ക്കും ..,നമ്മളെ തകര്‍ക്കാനാവില്ല …!

നമ്മുടെ ശരീരത്തിലുള്ള .., നമുക്ക് ആവശ്യമില്ലാത്തതായ ഏതൊരു വസ്തുവിനേയും പുറംതള്ളാന്‍ .., മാനസീകമായ ഈ ശക്തികൊണ്ട് മാത്രം കഴിയുന്നു …!, മനസ്സാണ് ശരീരത്തിന്റെ എല്ലാം …!

‘The super natural power from unexplained sources …!” പക്ഷേ .., ആ ഒരു മാനസീക തലത്തിലേക്ക് ഏതൊരു മനുഷ്യനും എത്തിച്ചേരേണ്ടതുണ്ട് .., എന്നാല്‍ അത് അത്ര എളുപ്പമല്ല ഏറ്റവും കഠിനവും .. ദുര്‍ഘടവുമായ ഒരു പ്രവേശന കവാടമാണത് …!എന്നാല്‍ അതിലേക്ക് എത്തിച്ചേര്‍ന്നാല്‍ …; അതിനപ്പുറത്ത് വിശാലവും .., സുതാര്യവുമായൊരു ലോകമാണ് .., അത് അനുഭവിച്ചു തന്നെ അറിയണം …!

ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും വിശ്രമം അനിവാര്യമാണ് .., എന്നാല്‍ മനസ്സിനതിന്റെ ആവശ്യമില്ല …, ഉരുക്കും തോറും സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂടും എന്ന് പറയുന്നത് പോലെ …, മനസ്സിനെ കൂടുതല്‍ ഉപയോഗിക്കും തോറും അത് കൂടുതല്‍ കൂടുതല്‍ പ്രവ്ര്‍ത്തനോന്മുഖമായിത്തീരുന്നു …!

എങ്ങിനെ മനസ്സിനെ നിയന്ത്രണ വിധേയമാക്കിതീര്‍ക്കാം …!, അതായത് മനസ്സിനേയും ശരീരത്തിനേയും എങ്ങിനെ ഒരേ നേര്‍രേഖയില്‍ വരുത്താം ..?, അതിനാദ്യം വേണ്ടത് ജീവിത ചര്യകളുടെ വ്യതിയാനമാണ് .., ജീവിതചര്യകളുടെ വ്യതിയാനം എന്നതുകൊണ്ട് ഉദ്ദേശിച്ചത് .., അനാവശ്യമായ ആതായത് .., ശരീരത്തിന് ദോഷകരമാകുന്ന ഏതൊരു വസ്തുക്കളുടെയും വര്‍ജജീകരണമാണ് …!, ഈ വര്‍ജ്ജീകരണം .., നമ്മുടെ ശരീരത്തെ ആത്മീയവും .., ശാരീരികവുമായി ശക്തിപ്പെടുത്തുന്നു .., രണ്ടാമതായി ചിട്ടയായ ധ്യാനം .., പിന്നെ കഠിനമായ അര്‍പ്പണ മനോഭാവം .., ഒരുപക്ഷേ …, വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം ..; നമ്മള്‍ ആ തലത്തിലേക്ക് എത്തിച്ചേരാന്‍ ..!

ഏറ്റവും ആത്യന്തികമായ ഈ വിജയം നമ്മള്‍ നേടിക്കഴിഞ്ഞാല്‍ .., പിന്നെയുള്ള അനുബന്ധഘടകങ്ങള്‍ എല്ലാം .., നമുക്ക് വളരെ എളുപ്പത്തില്‍ നേടിയെടുക്കാവുന്നതെയുള്ളൂ ..!
അടുത്തതാണ് ലക്ഷ്യം …..!

ലക്ഷ്യം എന്ന് പറഞ്ഞാല്‍ അതൊരു ഉറച്ച തീരുമാനമാണ് ..; എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും …..; എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും ഞാനാ മല കയറും , അല്ലെങ്കില്‍ ഞാനവിടെ എത്തിച്ചേരും …!

ഈ ഒരു ഉറച്ച വിശ്വാസം .., എന്തൊക്കെ തിരിച്ചടികള്‍ നേരിട്ടാലും ..; എനിക്ക് ഈ രോഗത്തെ അതിജീവിക്കാന്‍ സാധിക്കും ….,. അല്ലെങ്കില്‍ ഈ രോഗം എന്നില്‍ നിന്ന് വിട്ടുമാറും .., ഒരു പക്ഷേ ..,അതിന്റെ പിന്‍കാലചരിത്രം ഒരിക്കലും ആശ്വാസകരമായിട്ടുള്ളതായിരിക്കുകയില്ല .., ഈ രോഗം ബാധിച്ച എല്ലാവരും തന്നെ മരിച്ചു പോയിട്ടുണ്ടായിരിക്കാം …!, അവിടെയാണ് ഉറച്ച ഒരു ലക്ഷ്യത്തിന്റെ .., അല്ലെങ്കില്‍ വിശ്വാസത്തിന്റെ പ്രസക്തി …!

എല്ലാവരും മരിച്ചു പോയിട്ടുണ്ടെങ്കിലും .., എനിക്കിതിനെ അതിജീവിക്കാന്‍ കഴിയും ..; ഇതിന് ഫലവത്തായ ഒരു മരുന്ന് പോലും ഇല്ലെങ്കിലും .. , എന്റെ ആത്മവിശ്വാസം കൊണ്ട് ഞാനിതിനെ മറികടക്കും …!, അതിനുള്ള ഒരു മാനസീക കരുത്തുണ്ടെനിക്ക് .., ഈ ഒരു ചിന്ത നമ്മളെ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ക്കുന്നു ..!

അവിടെയുള്ള തടസ്സങ്ങളും .., ബുദ്ധിമുട്ടുകളും ആകാശം മുട്ടെ വലുതാണെങ്കിലും .., നമ്മുടെ ശക്തമായ ഇഛാശക്തിക്ക് മുന്നില്‍ വിലങ്ങു തടിയാവുകയില്ല …!

ലക്ഷ്യം കൈവരിക്കാന്‍ പ്രത്യേകിച്ചൊരു സൂത്രപണിയും ഇല്ല …!, കഠിനമായ തപസ്യയാണത് …!, ആദ്യം മനസ്സിലൊരു ലക്ഷ്യം ഉറപ്പിക്കുക .., പിന്നെ പതുക്കെ നടന്നു തുടങ്ങുക .., നാം ലക്ഷ്യത്തില്‍ എത്തിച്ചേരുക തന്നെ ചെയ്യും ..!, ജീവിതത്തില്‍ ഏതൊരു മനുഷ്യനും ഒരു ലക്ഷ്യബോധം ആവശ്യമാണ് ., അത് ചിലപ്പോള്‍ ഏറ്റവും പ്രയാസകരമായിട്ടുള്ള ഒരു കാര്യ നിര്‍വ്വഹണത്തിന് വേണ്ടിയുള്ളതായിരിക്കാം ..!, അല്ലെങ്കില്‍ അപ്രധാനമായ ഒരു കാര്യത്തിന് വേണ്ടിയുള്ളതായിരിക്കാം ..!, ലക്ഷ്യം കഠിനമാകുമ്പോള്‍ ..; അതില്‍ നേരിടേണ്ട പ്രതിസന്ധികളും കഠിനമാകുന്നു ..!

ജീവിതത്തില്‍ ഒരു ലക്ഷ്യവും ഇല്ലാത്തവനെ .., പൂരപ്പറമ്പില്‍ വന്നുപെട്ട നായയോട് ഉപമിക്കാം .., അത് കുറെദൂരം അങ്ങോട്ടോടും …, പിന്നെ ഇങ്ങോട്ടോടും ..; ലക്ഷ്യമില്ലാത്ത യാത്ര മനുഷ്യനെ .., അങ്ങൊട്ടെക്കും .., ഇങ്ങൊട്ടെക്കും .., ഇട്ടോടിക്കുന്നു …!

ഉചിതമായ തീരുമാനങ്ങള്‍ എടുക്കാതെ .., ശരിയായ ദിശാബോധമില്ലാതെ .. അവര്‍ ജീവിതകാലം മുഴുവനും ഉഴറുന്നു …, അവസാനം താനൊന്നും നേടിയില്ലെന്ന് ജീവിത സായാഹ്നത്തില്‍ പരിതപിക്കുന്നു ..!, അവസാനം തിരിഞ്ഞുനോക്കുമ്പോള്‍ പൂജ്യമാണ് അവര്‍ ജീവിതത്തില്‍ കാണുന്നത് ..!

ശരിയായ ദിശാബോധമില്ലാതെ ..; യാത്ര ചെയ്ത് ..,ലക്ഷ്യത്തിലെത്താതെ വിലപിക്കുന്നതില്‍ എന്താണ് അര്‍ത്ഥം ….?, ഉത്തമമായ ലക്ഷ്യമുണ്ടെങ്കില്‍ ..; അതിലെത്തിച്ചേരാനുള്ള മാര്‍ഗ്ഗവും താനേ വന്നുകൊള്ളും ..!

”ജോണ്‍ ശ്രദ്ധിക്കുന്നുണ്ടോ ….?

”ഉണ്ട് സ്വാമിജീ …”!, ഞാന്‍ തലയാട്ടിക്കൊണ്ട് അദ്ദേഹത്തോട് മറുപടി പറഞ്ഞു …!, അല്പനേരം നിശബ്ദനായി ഇരുന്നശേഷം .., എന്നോട് യാത്ര പറഞ്ഞ് അദ്ദേഹം തന്റെ കൂടാരത്തിലേക്ക് മടങ്ങി ..!

ഞാന്‍ കുറച്ചു നേരം കൂടി .., പുഴയിലെ ആ ഓളങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു ..!, നേരം സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു ..!, ദീപാലംക്രിതമായിരിക്കുന്ന ക്ഷേത്രത്തിനുള്ളില്‍ നിന്ന് .., സന്ധ്യാ പ്രാര്‍ഥനാകീര്‍ത്തനങ്ങള്‍ ചെറിയ അലകളായി അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്നു ..!, ഞാനാ പുഴയില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് ..; അന്തരീക്ഷത്തിലേക്ക് തൂക്കിയെറിഞ്ഞു ….!, അസ്തമയ സൂര്യന്റെ പ്രകാശത്തെ ആവാഹിച്ച് …, ആ ജലത്തുള്ളികള്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ് …, മഴത്തുള്ളികള്‍ കണക്കെ താഴേക്ക് ഉതിര്‍ന്നു വീണു …!

മാരുതന്റെ തണുത്ത കൈവിരലുകള്‍ എന്റെ മുടിയിഴകളെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു …!, ശുദ്ധവായു ശ്വസിച്ചു കൊണ്ട് മനസ്സ് നിറയെ ഊര്‍ജ്ജവുമായി .., ഞാനെന്റെ കൂടാരത്തിലേക്ക് കയറി …!

കട്ടിലില്‍ വെച്ചിരിക്കുന്ന പുസ്തകത്തില്‍ അപ്പോഴാണ് കണ്ണുടക്കിയത് …, വിഖ്യാതമായ പുസ്തകം …”THE INCREDIBLE LIFE ..” , തന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന മാരകരോഗത്തെ ഇഛാശക്തികൊണ്ട് മറികടന്ന അനുഭവകുറിപ്പുകള്‍ …!സ്വാമിജിയുടെ കൈയ്യില്‍ നിന്നും കിട്ടിയതാണ് …!വിളക്കിന്റെ തിരി ഉയര്‍ത്തി പുസ്തകം തുറന്നു …!…, അപ്പോഴാണ് പോകുന്നതിനു മുന്‍പായി അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മയില്‍ തെളിഞ്ഞത് …!

”ജോണ്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ …?”, വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം …!

”വിശ്വസിക്കുന്നുണ്ട് .., സ്വാമിജീ …?”, എന്റെ ഉത്തരവും പെട്ടെന്നായിരുന്നു …!

”എങ്ങിനെയുള്ള വിശ്വാസമാണ് ജോണിനുള്ളത് …?’, വെറും വിശ്വാസമോ .., ?, അതോ അഗാധമായിട്ടുള്ളതോ ….?”

”അങ്ങിനെ ചോദിച്ചാല്‍ എനിക്ക് അറിഞ്ഞുകൂടാ സ്വാമിജീ …”!, പക്ഷേ .., ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട് ….!”

”അതു പോരാ ജോണ്‍ …, വിശ്വാസം എല്ലാവരിലുമുണ്ട് …., പക്ഷേ .., അതിന് അഗാധമായ ആഴം വേണം …!പ്രതിസന്ധികളിലും …., അപകടങ്ങളിലും .., എല്ലായിപ്പോഴും നമ്മുടെ കൂടെയുള്ളവനാണ് .., ഈശ്വരന്‍ …!അവന്റെ സൃഷ്ടികളാണ് നാമെല്ലാം …, ഈ ലോകവും അതിലെ ചരാചരങ്ങളുമെല്ലാം അവന്റെ കരവിരുതാണ് …!

”ആദിയും …., അന്ത്യവും ….,അവനാണ് …!”

”സൃഷ്ട്ടിയും .., സംഹാരവും .., അവനാണ് …”!

അവനറിയാതെ ഈ പ്രപഞ്ചത്തിലെ ഒരില പോലും അനങ്ങുന്നില്ല .., ഓരോ പരമാണുവിലും അവന്റെ സജീവസാന്നിദ്ധ്യമുണ്ട് ..!നമ്മള്‍ ഓരോരുത്തരും ഈശ്വരന്‍ കുടികൊള്ളുന്ന ആലയങ്ങള്‍ ആണ് ..!, അവനിലുള്ള വിശ്വാസമാണ് .., നമുക്ക് ഏറ്റവും വലിയ ആത്മവിശ്വാസം നല്‍കുന്നത്..! ഏറ്റവും ശക്തനായവന്‍ .., എന്തും ചെയ്യാന്‍ കഴിയുന്നവന്‍.., നമ്മുടെയെല്ലാം സൃഷ്ട്ടാവ് .., നമ്മുടെ കൂടെ ഉണ്ടെന്നുള്ള ചിന്ത .., അതു മാത്രം മതി നമ്മുടെ ആത്മവിശ്വാസത്തെ വാനോളമുയര്‍ത്തുവാന്‍

അവന്‍ സ്‌നേഹസ്വരൂപനാണ് ..,വിശ്വാസപൂര്‍വ്വം നമ്മള്‍ ചോദിച്ചാല്‍ മാത്രം മതി.., ഏത് പ്രതിബന്ധങ്ങളേയും .., പ്രതിസന്ധികളേയും …, ഏത് മാരക അസുഖങ്ങളേയും .., അവന്റെ നാമത്തിന്‍ പ്രതി നമുക്ക് അതിജീവിക്കാന്‍ കഴിയും …!

”നിനക്ക് കടുകുമണിയോളം എന്നില്‍ വിശ്വാസം ഉണ്ടെങ്കില്‍ …, മലയെ മാറിപ്പോകൂ …!, എന്നു പറഞ്ഞാല്‍ മല മാറിയിരിക്കും …!, അതാണ് നിന്റെ ചെറിയ വിശ്വാസത്തിന് .., ഞാന്‍ കാണിച്ചു തരുന്ന വലിയ ശക്തിയെന്ന് അവന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട് ..!”

ഒരു കടുക്മണിയോളം വിശ്വാസമേ …, അവന്‍ ആവശ്യപ്പെടുന്നുള്ളൂ .., കാരണം നമ്മുടെ വിശ്വാസങ്ങള്‍ പലപ്പോഴും വെള്ളത്തിലെ നീര്‍ക്കുമിളകള്‍ പോലെയാണ് …, ശക്തമായ പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ നാം പലപ്പോഴും അടിപതറുന്നു .., ഈശ്വരനെ മറക്കുന്നു .., മറ്റു പല മാര്‍ഗ്ഗങ്ങള്‍ തേടിപ്പോകുന്നു ..!, ഇവിടെയാണ് ഒരു കടുകുമണിയോളം വിശ്വാസത്തിന്റെ പ്രസക്തി അവന്‍ ചൂണ്ടിക്കാണിക്കുന്നത് …!

”നിങ്ങളും .., നിങ്ങളെ ഭയപ്പെടുത്തുന്നതും …., നിങ്ങളുടെ കഷ്ടതകളും .., സന്തോഷങ്ങളും എല്ലാം തന്നെ എന്നിലൂടെ മാത്രം സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കാതെ …., എന്തിനാണ് നിങ്ങള്‍ മറ്റു മാര്‍ഗ്ഗങ്ങളുടെ പിന്നാലെ പായുന്നത് ..?നിങ്ങള്‍ എല്ലാവരും എന്റെ സൃഷ്ട്ടികള്‍ ആണ്.., എന്റെ മക്കളാണ് ….., ആ നിങ്ങള്‍ക്ക് ഞാന്‍ തരുന്ന കഷ്ട്ടങ്ങളും .., സന്തോഷങ്ങളും എല്ലാം …, ഞാന്‍ നിങ്ങള്‍ക്ക് തന്ന കഴിവുകളെ .., നിങ്ങള്‍ എങ്ങിനെ വിനിയോഗിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള എന്റെ പരീക്ഷണങ്ങള്‍ ആണ് ..!”

”ഏത് പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക …?, അപ്പത്തിനു പകരം കല്ലുകള്‍ കൊടുക്കുക …?”

അത്രയും സ്‌നേഹസ്വരൂപനാണ് ഈശ്വരന്‍ .., ആ ഈശ്വരനിലുള്ള അഗാധമായ വിശ്വാസം നമ്മുടെ ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നേറുവാന്‍ നമുക്ക് ശക്തി നല്‍കും …!അത് ഏറ്റവും വലിയ ഒരു ആത്മവിശ്വാസമായി നമ്മുടെ ഉള്ളില്‍ പരിണമിക്കും …”!

”ഞാന്‍ തന്ന ആ ബൈബിള്‍ ജോണ്‍ വായിക്കുന്നുണ്ടോ …?, പെട്ടെന്നായിരുന്നു അദ്ദേഹം അത് എന്നോട് ചോദിച്ചത് …?”

”കുറച്ചൊക്കെ വായിച്ചിട്ടുണ്ട് ..,സ്വാമിജീ ..?

”അത് പോരാ ജോണ്‍ .., ബൈബിള്‍ പൂര്‍ണ്ണമായും വായിച്ചിരിക്കണം .., അറിവിന്റെ മഹാസാഗരമാണതില്‍ …!എത്ര വായിച്ചാലും .., വീണ്ടും തിരിച്ച് അതിലേക്ക് ആകര്‍ഷിക്കുന്ന ആത്മീയ ചൈതന്യമാണതില്‍ ….!വിശുദ്ധന്റെ ഗ്രന്ഥമാണത് …!”, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളത് ..!, ദിവസവും ഒരു ഖണ്ഡികയെങ്കിലും വായിക്കുവാന്‍ ശ്രമിക്കുക …!, ഖണ്ഡികയായാലും അധ്യായമായാലും …, ശ്രദ്ധാപൂര്‍വ്വം വായിക്കുക .., അതിനെ മനസ്സിലാക്കുക.., അതിലെ സന്ദേശങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തുവാന്‍ ശ്രമിക്കുക …; ജോണിന്റെ ജീവിതത്തില്‍ മഹാത്ഭുതങ്ങള്‍ തന്നെ സംഭവിക്കും …!”

തുറന്നു വെച്ച ആ പുസ്തകം അടച്ചുകൊണ്ട് ഞാന്‍ എഴുന്നേറ്റു ..!, ഷെല്‍ഫില്‍ നിന്ന് ആ വിശുദ്ധ ഗ്രന്ഥം എടുക്കുമ്പോള്‍ …, അതുവരെ അനുഭവപ്പെടാത്തൊരു മനസ്സുഖം …,; എന്റെ ഹൃദയത്തെ വലയം ചെയ്യുന്നത് ഞാനറിഞ്ഞു …!
സൂര്യോദയത്തിനു മുന്‍പുള്ള പുലരി …, ഗിരിസാനുക്കളില്‍ നിന്നും ഒഴുകിയെത്തുന്ന ..; നല്ല തണുത്ത കാറ്റിന്റെ അലസോരത്തെ കൂസാതെ ..; എനിക്കു മുന്നിലുള്ള പീഠത്തില്‍ സ്വാമിജീ .., ഏതാണ്ട് നാലടി അകലത്തിലായി ഞാന്‍ ..!

ദീര്‍ഘമായി ശ്വാസം വലിച്ചെടുത്ത് .., ഒരു നിമിഷം അതിനെ ഉള്ളില്‍ നിറുത്തി നിശ്വസിച്ചുകൊണ്ട് ഒരേ താളക്രമത്തില്‍ ശ്വാസനിശ്വാസത്തെ ക്രമീകരിച്ച് .., മനസ്സിനെ ഏകാഗ്രമാക്കി ഞാനിരുന്നു …!, ശരീരവും മനസ്സും ഒരേ ഒരു ബിന്ദുവിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു …!, ചുറ്റും നടക്കുന്ന ഒന്നും ഞാന്‍ അറിയുന്നില്ല ..!, ശ്വാസത്തിന്റെ താളക്രമം പോലും എന്റെ മനസ്സില്‍ നിന്ന് അകന്ന് .., അത് അതിന്റേതായ അരോഹണവരോഹണ ക്രമത്തില്‍ യാന്ത്രീകമായി നടന്നുകൊണ്ടിരിക്കുന്നു …!

ഏകാഗ്രമായ മനസ്സിനുള്ളില്‍ ഒരേ ഒരു ലക്ഷ്യം മാത്രം …, ഒരേ ഒരു വികാരം മാത്രം …. ”എനിക്കിതിനു കഴിയും …!, എന്റെ ഈ രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് എന്നിലുണ്ട് ..!, എന്റെ ശരീരത്തിനും മനസ്സിനും കഴിയാത്തതായി യാതൊന്നുമില്ല .., അസാമാന്യമായ ശക്തിയുടെ ഉറവിടങ്ങള്‍ ആണവ ….!”, ചൂടുപിടിച്ച മനസ്സിനുള്ളില്‍ നിന്നും .. ഓരോ കോശങ്ങളിലേക്കും ഉര്‍ജ്ജം പ്രവഹിക്കുന്നത് ഞാനറിഞ്ഞു …!, ശരീരത്തിലെ ഓരോ അവയവങ്ങളെയും .., കോശങ്ങളെയും .., ഞാനെന്റെ മനസ്സിനുള്ളിലിട്ട് ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു …! ”എന്റെ ഹൃദയം .., എന്റെ ലിവര്‍ .., എന്റെ കിഡ്‌നികള്‍ …, എന്റെ ആമാശയം .., ചെറുകുടല്‍ … , വന്‍കുടല്‍ .., എല്ലുകള്‍ .., മാംസം …, രക്തം .., ഞരമ്പുകള്‍ .., നാഡികള്‍ .., കൈകാലുകള്‍ …, കഴുത്ത് .., കണ്ണ് .., മൂക്ക് .., വായ് .., നാക്ക് .., തൊലി .., ബ്രെയിന്‍ …!,അങ്ങിനെ ഓരോ അവയവത്തേയും .., ഞാനെന്റെ മനസ്സിനുള്ളിലെക്ക് കൊണ്ടുവന്ന് ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു ….!

”എന്റെ ഈ അവയവം പൂര്‍ണ്ണമായും ഫിറ്റാണ് …!, ഒരു രോഗത്തിനും എന്നെ ആക്രമിക്കാനാകില്ല ..,. ഒരു രോഗാണുവിനും എന്നെ കീഴടക്കാനാകില്ല …!”

സമയത്തിന്റെ കാലൊച്ചകള്‍ .., ഞാന്‍ കേട്ടതേയില്ല ..,!, ഞാന്‍ എന്നിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞിരുന്നു …!

”കണ്ണ് തുറന്നോളൂ ജോണ്‍ …!”, ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്ന് അദ്ദേഹത്തെ നോക്കി ..!, അദ്ദേഹം എന്നോട് ചോദിച്ചു …!

”എന്ത് തോന്നുന്നു ജോണ്‍ …?”

”ശക്തി തോന്നുന്നു സ്വാമിജീ …, എനിക്ക് .., ഇപ്പോള്‍ വളരെയധികം ശക്തി തോന്നുന്നൂ ..”!

”ജോണ്‍ .., ഈ പ്രപഞ്ചത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുക …, അതിന്റെ സ്പന്ദനത്തെ ഉള്‍ക്കൊള്ളുക … !, പ്രപഞ്ചത്തിലെ നൈസര്‍ഗ്ഗീക ജീവിതരീതികളോട് .., വളരെയധികം ചേര്‍ന്നുനില്‍ക്കുവാന്‍ ശ്രമിക്കുക …!, എല്ലാത്തിനെയും അറിയുവാനായി ശ്രമിക്കുക .., അത് നമ്മുടെ ബുദ്ധിയെ കൂര്‍മ്മയുള്ളതാക്കി മാറ്റുന്നു …, പ്രവര്‍ത്തനനിരതമാക്കുന്നു .., ആക്ടീവായിരിക്കുന്ന ബുദ്ധി എപ്പോഴും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ നമ്മെ സഹായിക്കുന്നു ..!

”ബുദ്ധിമാന്‍ തന്റെ മൌനം കൊണ്ടുപോലും എതിരാളിയുടെ മേല്‍ വിജയം നേടുന്നു…!”

” അറിവ് എന്ന് പറയുന്നത് ഒരു മഹാസാഗരമാണ് .., എന്തോരം കോരിക്കുടിച്ചാലും .., പിന്നെയും ബാക്കി കിടക്കുന്ന സാഗരം ..!എല്ലാത്തിനേയും കുറിച്ച് .., എല്ലാം അറിയുന്നവരായി ആരുമില്ല …!എങ്കിലും മഹാജ്ഞാനികളായി .., പ്രതിഭകള്‍ ഉണ്ടായിരുന്നു …, ലോകത്തില്‍ ..!, ഇപ്പോഴും ഉണ്ട് .., ഇനിയും ഉണ്ടാവുകയും ചെയ്യും ..!

ചുറ്റുപാടുകളെ അറിയുവാനുള്ള ത്വര …, അവയെ മനസ്സിലാക്കുവാനുള്ള ദാഹം .., ഇതൊക്കെയാണ് ഒരുവന്റെ അറിവിനെ വളര്‍ത്തുന്ന മുഖ്യഘടകങ്ങള്‍ …!, ഒരു മനുഷ്യന്റെ അറിവിന്റെ കലാലയം എന്ന് പറയുന്നത് .., അവന്റെ ജീവിതം തന്നെയാണ് .., ആ ജീവിതത്തില്‍ കടന്നുവരുന്ന ഓരോ അനുഭവങ്ങളും .., ഓരോ പാഠങ്ങള്‍ ആണ് .., ഈ ജീവിതമാകുന്ന സര്‍വ്വകലാശാലയാണ് ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നത് ..!

ഒരുവന്റെ അറിവിനു പിന്നില്‍ അവന്റെ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് .., വളരെ ചെറുതാണ് ., വെറും ഇരുപത്തിയഞ്ച് ശതമാനം മാത്രം .., ബാക്കി എഴുപത്തിയഞ്ച് ശതമാനവും അവന്‍ നേടുന്നത് .., അവന്റെ ജീവിത അനുഭവങ്ങളില്‍ കൂടിയാണ് .., ചുറ്റുപാടുമുള്ള കാര്യങ്ങളില്‍ അല്ലെങ്കില്‍ സംഭവങ്ങളില്‍ അവന്‍ കാണിക്കുന്ന ജിഞ്‌നാസ .., അവന്റെ അറിവിനെ കൂടുതല്‍ തേച്ചു മിനുക്കുന്നു …, തനിക്ക് ചുറ്റുമുള്ള ഈ സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു ..? ലോകത്തില്‍ നടക്കുന്ന പുതിയ സംഭവവികാസങ്ങള്‍ എന്തൊക്കെയാണ് ..?, ഇതൊക്കെ അറിയുവാനുള്ള ആകാംക്ഷ .., ഉത്സാഹം .., ഇവയെല്ലാം തന്നെ അറിവിനെ വളര്‍ത്തുന്ന ഘടകങ്ങള്‍ ആണ് ..!

ഒരുവന്റെ ജീവിതവീക്ഷണം …, ചുറ്റുപാടുകളെ അവന്‍ നോക്കിക്കാണുന്നതിലെ ഉള്‍കാഴ്ച ..; അതിലെ വ്യത്യസ്ഥത …., പ്രശനങ്ങളെ നേരിടുന്നതിലെ സമചിത്തത …, കഠിനദ്ധ്വാനം .., ജീവിത ലക്ഷ്യം …, അറിയുവാനുള്ള ത്വര .., ഇതെല്ലാമാണ് ഒരുവന്റെ ജീവിത വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന ഘടകങ്ങള്‍ ..!

ജീവിതത്തില്‍ വിജയം കൈവരിക്കുന്നത് സ്വര്‍ണ്ണം ശുദ്ധീകരിക്കപ്പെടുന്നത് പോലെയാണ്….!, ഒരു മനുഷ്യന്റെ ജീവിതം സമ്മിശ്ര വികാരങ്ങളുടേയും .., അനുഭവങ്ങളുടെയും മിശ്രണമാണ് …!, അതില്‍ നല്ലതും ചീത്തയുമായ ഒട്ടനവധി കാര്യങ്ങള്‍ .., ഒന്നുചേര്‍ന്നിട്ടുണ്ടായിരിക്കും ..!, ഇതിനെ സ്വര്‍ണ്ണം അലിഞ്ഞുചേര്‍ന്ന മണല്‍ത്തരികളോട് ഉപമിക്കാം ..!, ഈ മണല്‍ത്തരികളെ അനുസ്യൂതം ഫില്‍ട്ടെര്‍ ചെയ്തുകൊണ്ടാണ് .., അതില്‍നിന്നും സ്വര്‍ണ്ണത്തരികളെ വേര്‍തിരിച്ചെടുക്കുന്നത് .., ഓരോ പ്രാവശ്യവും ഫില്‍ട്ടെര്‍ ചെയ്യപ്പെടുമ്പോഴും മണല്‍ത്തരികളുടെ അംശം കുറഞ്ഞ് സ്വര്‍ണ്ണം തെളിഞ്ഞു വരുന്നു ..!, ഇങ്ങനെ തുടര്‍ച്ചയായി നടക്കുന്ന ശുദ്ധീകരണ പ്രിക്രിയയിലൂടെ .., നമുക്ക് സമ്പൂര്‍ണ്ണമായ സ്വര്‍ണ്ണം ലഭിക്കുന്നു ..!

ഇത് തന്നെയാണ് മനുഷ്യജീവിതവും …, അനുസ്യൂതം അവന്‍ ചെയ്യുന്ന ഫില്‍ട്ടറിങ്ങിലൂടെ.., അവന്‍ തന്റെ ശരിയെയും .., തെറ്റിനേയും …, വേര്‍തിരിച്ചു മനസ്സിലാക്കുന്നു .., അങ്ങിനെ തെറ്റുകളെ ഒഴിവാക്കി .., ശരിയെ മുറുകെ പിടിച്ചു കൊണ്ടുള്ള യാത്രയാണ് അവന്റെ വിജയത്തിന് ആധാരം ..!

ഈ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യരെല്ലാം പരസ്പരം വ്യത്യസ്ഥരാണ് .., എന്നത് പോലെതന്നെ …, അവരുടെ കാഴ്ച്ചപ്പാടുകളും വ്യത്യസ്ഥങ്ങള്‍ ആയിരിക്കും ..!, എല്ലാവരും അവരവര്‍ക്ക് തോന്നുന്ന ശരികളിലാണ് ഉറച്ചു നില്‍ക്കുന്നത് .., നമ്മുടെ ശരി മറ്റൊരാളുടെ കാഴ്ച്ചപ്പാടില്‍ തെറ്റാകാം …!, അതുപോലെ തന്നെ അയാളുടെ ശരി നമുക്ക് തെറ്റായി തോന്നാം ..! ഇവിടെ സംഭവിക്കുന്നത് രണ്ടുകൂട്ടരും അവരുടേതായ വീക്ഷണങ്ങളില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുന്നത് കൊണ്ടാണ് ..!, അതില്‍ നിന്നും വ്യതിചലിക്കുവാന്‍ അവര്‍ തയ്യാറാകുന്നില്ല …, രണ്ടു വ്യത്യസ്ഥ കോണുകളില്‍ നിന്നും ഒരു വസ്തുവിനെ നോക്കി വിലയിരുത്തുന്നതിന് തുല്യമാണത് …!

ഒരു വശത്തു നിന്ന് നോക്കുമ്പോള്‍ .., നമ്മള്‍ കാണുന്നതാണ് ആ വസ്തുവിന്റെ പൂര്‍ണ്ണരൂപം എന്ന് നമുക്ക് തോന്നാം ..!, ആ രീതിയില്‍ നമ്മള്‍ നമ്മുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു …!

മറുവശത്ത് നിന്ന് നോക്കുമ്പോള്‍ .., ആ ഭാഗത്തു നിന്ന് കാണുന്നതാണ് …ആ വസ്തുവിന്റെ പൂര്‍ണ്ണരൂപം എന്നു വാദിക്കുന്നു …!, ഇവിടെ രണ്ടുകൂട്ടരും സമര്‍ത്ഥിക്കുന്നത് ശരിയാണ് ..; എന്നാല്‍ തെറ്റുമാണ് …!കാരണം ഒരു വശത്ത് നിന്നുകൊണ്ട് മാത്രം നമ്മള്‍ കണ്ട വസ്തുവിനെ ..; നമ്മുടേതായ കാഴ്ചപ്പാടില്‍ കൂടി ന്യായീകരിക്കുകയാണ് .., ഇത് നമ്മുടെതായ രീതിയില്‍ ശരി തന്നെയാണ് …!, എന്നാല്‍ അതിന്റെ പൂര്‍ണ്ണരൂപം ഇത് തന്നെയായിരിക്കും എന്ന് വാശിപിടിക്കുന്നത് വിഡ്ഢിത്തമാണ് ..!, കാരണം അതിന്റെ ശരിയായ രൂപം മനസ്സിലാകണമെങ്കില്‍; നമ്മള്‍ മറുവശത്തു കൂടിയും .., ആ വസ്തുവിന്റെ വീക്ഷണക്കാരാകണം .., അപ്പോഴാണ് അതിന്റെ പൂര്‍ണ്ണമായ സത്യം നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ …!

ഇത് തന്നെയാണ് നമ്മുടെ പ്രവര്‍ത്തികളിലും നമ്മള്‍ പാലിക്കേണ്ടത് .., ഏതൊരു കാര്യത്തിലും നമ്മള്‍ നമ്മുടേതായ ശരിയെ അടിവരയിട്ട് ഉറപ്പിക്കുന്നതിനു മുന്‍പ് ..; മറ്റൊരു കാഴ്ചപ്പാടില്‍ കൂടിയും അതിനെ നോക്കിക്കാണുവാന്‍ ശ്രമിക്കണം ..,!, ഇങ്ങനെ രണ്ടുഭാഗത്തുനിന്നും നമ്മള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ .., നമുക്ക് ശരിയായ രീതിയിലുള്ള ഒരു ശരിയെ തന്നെ ലഭിക്കുന്നു.., ഏതൊരു തീരുമാനത്തിന്റെയും മുന്‍പായി ഇത്തരത്തിലുള്ളോരു വിശകലനം ആ തീരുമാനത്തെ മികവുറ്റതാക്കി തീര്‍ക്കുന്നു …!

അതുപോലെ തന്നെ .., മറ്റൊരു പ്രധാനപ്പെട്ട വസ്തുതയാണ് ..; മറ്റുള്ളവരുടെ വാക്കുകളില്‍ നമ്മള്‍ അനാവശ്യമായി ഉല്‍കണ്ടാകുലര്‍ ആകുന്നത് …!, ഇതേ കുറിച്ച് ഞാന്‍ ആദ്യമൊരിക്കല്‍ പറഞ്ഞിട്ടുണ്ടെങ്കിലും …; ഈ സന്ദര്‍ഭത്തില്‍ അതൊന്നുകൂടി ആവര്‍ത്തിക്കുകയാണ് …!

മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതല്ലാ …, നമ്മള്‍ എന്തു ചെയ്യുന്നു .., എന്നതാണ് പ്രധാനം .., ഓരോ വ്യക്തിക്കും അവന്റേതായ വ്യക്തി സ്വാതന്ത്ര്യമുണ്ട് …, ആവീഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് .., ഏതാണ് ശരി …ഏതാണ് തെറ്റ് .., എന്നുള്ള തിരിച്ചറിവിലൂടെ .., നമുക്ക് ഏതാണോ ശരി എന്ന് തോന്നുന്നത് .., ആ വഴിയിലൂടെ മുന്നേറുക …!
ഏതൊരു ചുറ്റുപാടുകളിലും .., ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും .., അഭിപ്രായങ്ങളും പരസ്പരം വ്യത്യസ്ഥങ്ങള്‍ ആയിരിക്കും …!ഒരാള്‍ കാണുന്ന രീതി ആയിരിക്കില്ല മറ്റൊരാളുടെത് ..! ഒരു വ്യക്തി എന്ന് പറയുന്നത് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നവനും ..; അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നവനും ആയിരിക്കണം …, മറ്റുള്ളവരെപ്പോലെ തന്നെ ..; എല്ലാ ഗുണങ്ങളും .., കഴിവുകളും .., എവനിലും ഉണ്ടായിരിക്കെ .., ആ കഴിവുകളെ ശരിയായ രീതിയില്‍ വിനിയോഗിക്കാതെ .., സ്വന്തം ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ക്ക് .., മറ്റുള്ളവരെ ആശ്രയിക്കുന്നത് …, സ്വന്തം കഴിവുകളെ നിഷ്‌ക്കരുണം അവമാതിക്കാത്തതിനു തുല്യമാണ് …!

മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്ക് …, സ്വന്തം ജീവിതം വിട്ടുകൊടുക്കാതെ ..; നമ്മിലെ ശരിയെ പിന്തുടര്‍ന്ന് …, ആ വഴി കല്ലായാലും …, മുള്ളായാലും …, താണ്ടി കടക്കുന്നിടത്താണ് ..; ഒരുവന്‍ തന്റെ പ്രതിസന്ധികളെ വിജയപൂര്‍വ്വം തരണം ചെയ്യുന്നത് …!, ഇതെല്ലാം അനുയോജ്യമായ അളവില്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കണമെങ്കില്‍ .., അവന്‍ ചുറ്റുപാടുകളെകുറിച്ചും …, ലോകത്തെക്കുറിച്ചും …, തന്നെത്തന്നെപറ്റിയും അറിവുള്ളവനായിരിക്കണം….!”
അന്നൊരു ഞായറാഴ്ച്ചയായിരുന്നു …, രാവിലത്തെ പത്രം കിട്ടിയ ഞാന്‍ ..; ഞെട്ടിപ്പോയി ….!, എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .., ആഹ്ലാദം കൊണ്ട് പൊട്ടിച്ചിരിക്കണോ …?അതോ കരയണോ എന്ന് പോലും തിരിച്ചറിയാനാകാത്ത നിമിഷങ്ങള്‍ …!, ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു …., ഹൃദയം ഉല്‍ക്കണ്ടകൊണ്ട് താളം തെറ്റി മിടിക്കുന്നു ..!

”എയിഡ്‌സിന് മരുന്ന് കണ്ടു പിടിച്ചിരിക്കുന്നു …..!”, ഞാനാ വാര്‍ത്തയിലേക്ക് തന്നെ വീണ്ടും വീണ്ടും ഉറ്റുനോക്കി …, തമിഴ്‌നാട്ടിലാണ് സംഭവം .., ഒരു സിദ്ധന്‍ അവകാശപ്പെടുന്നു …!” എയിഡ്‌സിന് ഫലപ്രദമായ മരുന്ന് തന്റെ കൈയ്യിലുണ്ടെന്ന് ..”, പാരമ്പര്യമായി ലഭ്യമായ താളിയോലകള്‍ വിശകലനം ചെയ്താണ് ഈ മരുന്ന് താന്‍ കണ്ടുപിടിച്ചതെന്ന് അയാള്‍ സമര്‍ത്ഥിക്കുന്നു ….!, അതങ്ങനെ തുടരുന്നു …!

എന്തോ ..?അത് വായിക്കുംതോറും എന്നിലെ സന്തോഷം കെട്ടടങ്ങിക്കൊണ്ടിരുന്നു .., ഒരു പൊരുത്തക്കേട് …!, എവിടെയോ ഒരു വിശ്വാസയോഗ്യമില്ലായിമ ..!, കാരണം ഒന്നാമത് .., ഞാനത് കണ്ടത് മെയിന്‍ പേജില്‍ ആയിരുന്നില്ല ….!, ഇത്രയും വലിയൊരു സംഭവം ……, വലിയൊരു വാര്‍ത്തയായിത്തന്നെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടെണ്ടതല്ലേ …..?, എന്നാല്‍ ഇത് പത്രത്തിന്റെ അവസാന പേജില്‍ ഒരു പരസ്യം പോലെയാണ് അത് കൊടുത്തിരിക്കുന്നത് …!

സംശയ നിവാരണത്തിനാണെങ്കില്‍ സ്വാമിജിയും സ്ഥലത്തില്ല .., അദ്ദേഹം ആംസ്റ്റര്‍ഡാമില്‍ ആണ് .., ലോകത്ത് മെഡിസിന്‍ രംഗങ്ങളില്‍ ഉണ്ടായിട്ടുള്ള പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു സെമിനാറിലെ ക്ഷണിതാവ് ആണ് അദ്ദേഹം ..!., ഏകദേശം പതിനഞ്ചു ദിവസത്തിനു ശേഷമേ അദ്ദേഹം തിരിച്ചെത്തുകയുള്ളൂ …!, അദ്ദേഹം വരുമ്പോള്‍ കാണിക്കാനായി ഞാനാ പേപ്പര്‍ എടുത്തുവെച്ചു ..!

അന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടു …! പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന താഴ്വരയിലൂടെ…; വെള്ളക്കുതിരകളെ പൂട്ടിയ ഒരു തേരില്‍ ഞാന്‍ പാഞ്ഞു പോകുന്നു ….!, ആ താഴ്വാരം മുഴുവനും പല നിറത്തിലും .., സുഗന്ധത്തിലും ഉള്ള പൂക്കളായിരുന്നു ….! ആരോഗ്യദ്രിഡഗാത്രനായ ഒരു സുമുഖനായിരുന്നു ഞാന്‍ …! എന്നേയും വഹിച്ച് …, ആ തേര് .., താഴ്വാരങ്ങളും …, സമതലങ്ങളും.., സമുദ്രങ്ങളും .., താണ്ടി കുതിച്ചു കൊണ്ടിരുന്നു …!, അവസാനം താമരയിതളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ഒരാമ്പല്‍തടാകത്തിന് സമീപമതെത്തി …!, സ്വര്‍ണ്ണമീനുകള്‍ തത്തിക്കളിക്കുന്ന ആ തടാകത്തിനു സമീപത്തായി പുല്ലുകള്‍ കൊണ്ട് മേഞ്ഞൊരു പര്‍ണ്ണശാല …!, അതില്‍ അപ്‌സരസ്സിനെപ്പൊലെ സുന്ദരിയായൊരു യുവതി …; എനിക്കായി കാത്തിരിക്കുന്നു …!, എന്നെ കണ്ടയുടന്‍ ..; അവള്‍ ഓടിവന്നെന്റെ മാറിലേക്ക് വീണു …!

ഉറക്കത്തില്‍ ഞാന്‍ ചിരിച്ചുവോ …?, ഒരു പക്ഷേ …..ചിരിച്ചിരുന്നിരിക്കണം എന്നെനിക്ക് തോന്നി ……!

സ്വാമിജി വന്നയുടനെ ആ വാര്‍ത്തയുടെ ആധികാരികത എടുത്ത് വെളിയിലിട്ടു തന്നു ”ശുദ്ധ തട്ടിപ്പ് …”!, എന്നാണ് ആ വാര്‍ത്തയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ..!

അത് കേട്ടതോടെ ഉള്ളില്‍ തെളിഞ്ഞ പ്രത്യാശയുടെ ഒരു തിരിനാളം അണഞ്ഞ പോലെ എനിക്ക് തോന്നി .., പിന്നെ ഞാന്‍ അതെക്കുറിച്ച് ഒന്നും ചോദിച്ചില്ല …!, എങ്കിലും അന്ന് രാത്രി കണ്ട സ്വപ്നത്തിന്റെ അലയൊലികള്‍ എന്റെ മനസ്സില്‍ തങ്ങിനില്‍പ്പുണ്ടായിരുന്നു ….!, സുഖകരമായി എന്നെ തഴുകിയ ഒരു ഇളം തെന്നലായിരുന്നൂവത് …!

”സ്വപ്നങ്ങള്‍ക്ക് എന്തെങ്കിലും അര്‍ത്ഥങ്ങള്‍ ഉണ്ടോ സ്വാമിജീ ..?, അതിന് നമ്മളെ സ്വാധീനിക്കുവാന്‍ കഴിയുമോ …”?

”എന്തേ .., ജോണ്‍ ..”?

”സ്വമിജീ .., ഞാനൊരു സ്വപ്നം കണ്ടു .., അതിന്റെ സുഖ സ്പര്‍ശനം എന്നില്‍ നിന്നും വിട്ടകലുന്നില്ല .., ഒരു പ്രത്യാശയായി അതെന്നില്‍ തളിര്‍ത്തു നില്‍ക്കുന്നു ….!”

”സ്വപ്നങ്ങള്‍ സത്യമോ .., മിഥ്യയോ ..?മനുഷ്യകുലത്തിന്റെ ആവിര്‍ഭാവം മുതല്‍ അവന്‍ ഉത്തരം തേടാന്‍ ശ്രമിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് ..!, ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ ..; അബോധമനസ്സിന്റെ ഒരു പ്രതിഭാസമാണ് സ്വപ്നങ്ങള്‍ ….!

നമ്മുടെ മനസ്സിനെ ഏറ്റവും കൂടുതല്‍ മഥിക്കുന്നതോ .., മൊഹിപ്പിക്കുന്നതൊ ആയതോ…, അല്ലെങ്കില്‍ ഏതിനെയെങ്കിലും കുറിച്ച് നമ്മള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതോ .., ചിന്തിക്കുന്നതോ ആയ കാര്യങ്ങളോ …, അതുമല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ നിസ്സാരങ്ങള്‍ ആണെന്ന് കരുതുന്ന കാര്യങ്ങളോ .., ഇതിലും ചുരുക്കി പറഞ്ഞാല്‍ ദൈന്യം ദിന ജീവിതത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതോ …, അല്ലാത്തതോ …, ആയ ഒരുപാട് കാര്യങ്ങള്‍ ഉണ്ട് .., ഇതില്‍ പകുതിയിലധികവും വസ്തുതകള്‍ നമ്മുടെ ബോധമണ്ഡലത്തില്‍ നിലനില്‍ക്കാറില്ല …!, അവ ബോധമണ്ഡലത്തില്‍ നിന്ന് മറഞ്ഞു പോകുമെങ്കിലും …, ഉപബോധമണ്ഡലത്തില്‍ അത് സ്റ്റോര്‍ ചെയ്ത് വെക്കുന്നുണ്ട് …!

ഈ ഉപബോധമനസ്സ് ചില്ലറക്കാരനല്ല കേട്ടോ ..?, അനേകായിരം കമ്പ്യൂട്ടര്‍കളെക്കാള്‍ സ്റ്റോറേജ് ശേഷിയുള്ളതാണ് ഒരു മനുഷ്യന്റെ ഉപബോധമനസ്സ് …!

ഇങ്ങനെ നമ്മുടെ ഉപബോധമനസ്സില്‍ സ്ഥാനം പിടിച്ച വസ്തുതകളുടെ ഒരു ചെറിയ പ്രതിഫലനമായി വേണമെങ്കില്‍ സ്വപ്നങ്ങളെ നിര്‍വ്വചിക്കാം …!, എന്നാല്‍ പുരാതനമായ പല വിഖ്യാത ഗ്രന്ഥങ്ങളിലും .., സ്വപ്നങ്ങള്‍ വരാന്‍പോകുന്ന സദ്‌സൂചനകളുടെയോ .., ദു:സൂചനകളുടെയോ നിമിത്തങ്ങള്‍ ആണെന്ന് പറയപ്പെടുന്നു …!

അതു പോലെ തന്നെ ചരിത്രത്തിലിടം പിടിച്ച പല ചക്രവര്‍ത്തിമാരും …, രാജാക്കന്മാരും തങ്ങള്‍ കണ്ട സ്വപ്നങ്ങളുടെ വിശദീകരണങ്ങള്‍ തേടിയതായുണ്ട് …!, വിശുദ്ധ ബൈബിളിലും സ്വപ്നങ്ങളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങള്‍ ഉണ്ട് ..!

ചില സ്വപ്നങ്ങള്‍ .., അമാനുഷികിതയുള്ളതായി നമുക്ക് തോന്നും .., എന്നാല്‍ ചില സ്വപ്നങ്ങള്‍ …, നമ്മളെ എവിടെയൊക്കെയോ ചേര്‍ത്തു നിറുത്തുന്നു …!, ചില സ്വപ്നങ്ങള്‍ നമ്മളെ ഞെട്ടിയുണര്‍ത്തുന്നു …, എന്നാല്‍ ചില സ്വപ്നങ്ങള്‍ നമ്മളെ ശാന്തമായി തലോടുന്നു ..!, മറ്റു ചില സ്വപ്നങ്ങള്‍ …, എങ്ങോ കണ്ടതോ അനുഭവിച്ചതോ …, , നമ്മളെ തൊട്ട് മറഞ്ഞു പോയത് പോലെയൊക്കയൊ ഉള്ള ഒരു ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തുന്നു …!

ചിലപ്പോള്‍ നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലെ ചില സംഭവങ്ങള്‍ …, സ്വപ്നങ്ങളിലൂടെ ദൈവം നമുക്ക് കാണിച്ചു തരുന്നതായിരിക്കാം …!

എന്നാല്‍ ചില സ്വപ്നങ്ങള്‍ .., നമ്മുടെ മാനസീക സമ്മര്‍ദ്ധങ്ങളുടേയും …, ഉല്‍ക്കണ്ടകളുടേയും ഫലമായുണ്ടാകാം ..!, അതാണ് മുകളില്‍ വിശദീകരിച്ചത് …!, തുടര്‍ച്ചയായി ഒരേ കാര്യത്തെക്കുറിച്ചുള്ള .., ഓര്‍മ്മകളും …, ചിന്തകളും …,, തികട്ടി വരുമ്പോള്‍ ഉപബോധമനസ്സിന്റെ പ്രവര്‍ത്തനഫലമായി അതിനൊരു പിക്ച്ചറെസേഷന്‍ കൈവരുന്നതാണ് ചില സ്വപ്നങ്ങള്‍ .., എന്നാല്‍ ചിലത് കഴിഞ്ഞകാല ജന്മത്തില്‍ നമ്മള്‍ കടന്നു പോന്ന .., ചില സംഭവങ്ങളുടെയും , പ്രവര്‍ത്തനങ്ങളുടെയും ഓര്‍മ്മപ്പെടത്തലുകള്‍ ആയിരിക്കാം …!

ഒന്ന് ചിന്തിച്ചു നോക്കിയാല്‍ എത്രയോ മഹത്തായ ഒരു പ്രതിഭാസമാണല്ലേ …, സ്വപ്നങ്ങള്‍ ….?, ഒരു സാങ്കേതിക വിദ്യയുടെയോ …, സംവിധായകന്റെയൊ .., തിരക്കഥയുടെയോ .., സഹായം ഒന്നും തന്നെയില്ലാതെ .., വിശാലമായ ക്യാന്‍വാസില്‍ .., മനോഹരമായ പിക്ചറെസേഷനും …, അസാമാന്യമായ ക്രിയേറ്റിവിറ്റിയും നമുക്ക് കാഴ്ച്ചവെക്കുന്ന …, സ്വപ്നങ്ങളുടെ സൃഷ്ട്ടാവായ നമ്മുടെ മനസ്സിന്റെ കഴിവുകളെ നമ്മള്‍ എന്ത് പേരിട്ടാണ് വിളിക്കുക…?

സ്വപ്നമെന്ന പ്രിക്രിയ മനുഷ്യനു മാത്രമേ ഉള്ളൂ …? അതോ മൃഗങ്ങള്‍ക്കുമുണ്ടോ …?, മൃഗങ്ങള്‍ക്കും ഉണ്ടായിരിക്കണം …, കാരണം ചില മൃഗങ്ങളില്‍ നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളില്‍ .., ഗാഡമായ ഉറക്കത്തിന്റെ ഏതോ ഘട്ടങ്ങളില്‍ …., സ്വപ്നങ്ങള്‍ പോലെയുള്ള .., ഏതോ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ …, മൃഗങ്ങളും കടന്നു പോകുന്നുണ്ട് …!

ഇതൊക്കെയാണെങ്കിലും ശാസ്ത്രകുലത്തിന് സ്വപ്നങ്ങളെക്കുറിച്ച് വിശ്വാസയോഗ്യമായ അല്ലെങ്കില്‍ അടിയുറച്ച ഒരു വിലയിരുത്തല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല …! എന്നാല്‍ വരും കാലങ്ങളില്‍ ..; നമ്മുടെ സ്വപ്നങ്ങളെ .., സ്വപ്നം കാണുന്ന അതേ സമയത്ത് തന്നെ റെക്കോര്‍ഡ് ചെയ്ത് അതിനൊരു പിക്ചറെസേഷന്‍ നല്‍കി .., നമുക്ക് കാണാന്‍ സാധിക്കാവുന്ന ഒരു സാങ്കേതിക വിദ്യയിലേക്കുള്ള ദൂരം ..; ശാസ്ത്രലോകത്തിന് അതിവിദൂരമല്ല എന്നാണ് എനിക്ക് തോന്നുന്നത് …!

ഒരിക്കല്‍ ഞാന്‍ സാമിജിയോട് ചോദിച്ചു …? ”സ്വാമിജി .., എന്തുകൊണ്ടാണ് ചിലര്‍ നല്ലവരാകുന്നത് …?, ചിലര്‍ ദുഷിച്ചവരാകുന്നത് …?, ഒരേ തരത്തിലുള്ള രൂപ ഭാവങ്ങളും …,അവയവങ്ങളും ഏവരിലും ഉണ്ടായിരിക്കേ …ആളുകള്‍ എന്തുകൊണ്ട് പല തരക്കാരാകുന്നു ..?, ചിലര്‍ ഡോക്ടര്‍ ആകുന്നു …., ചിലര്‍ എഞ്ചിനീയര്‍ ആകുന്നു .., ചിലര്‍ സ്‌പോര്ട്‌സ് മാന്‍ മാരാകുന്നു..?, എല്ലാവരിലും ഉള്ള ശാരീരിക അവയവങ്ങള്‍ എല്ലാം ഒരു പോലെയായിരിക്കെ അവര്‍ എന്തുകൊണ്ട് പരസ്പരം വ്യത്യസ്ഥരാകുന്നു…?, അതുപോലെ തന്നെ സ്വഭാവങ്ങളിലും പരസ്പരം വ്യത്യസ്ഥത പുലര്‍ത്തുന്നു …..?”

”ഈ തരംതിരിവുകള്‍ .., അല്ലെങ്കില്‍ വ്യത്യാസങ്ങള്‍ .., കുറെയെല്ലാം ജന്മവാസനകള്‍ കൊണ്ടും …, പിന്നെ വളര്‍ന്നു വരുന്ന സാഹചര്യങ്ങളും …, , ചുറ്റുപാടുകളും നമ്മിലുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളില്‍ കൂടിയാണ് …!, ജന്മനാ ഉള്ളത് എന്ന് പറയുന്നത് .., ജനിറ്റിക് ഘടകങ്ങളുടെ സ്വാധീനം മൂലം സംഭവിക്കുന്നത് ..!, ഒരാളുടെ സ്വഭാവരൂപീകരണത്തിലും വളര്‍ച്ചയിലും .., ജനറ്റിക് ഘടകങ്ങളുടെ പങ്ക് വളരെ വലുതാണ് .., ഓരോരുത്തരിലും വ്യത്യസ്ഥങ്ങളായ ഘടനകള്‍ ആയിരിക്കും ഇതിനുണ്ടായിരിക്കുക …!

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ …, കോപവാസന അധികമുള്ള അച്ഛനമ്മമാരുടെ മക്കള്‍ക്ക് .., ആ കോപവാസന മറ്റുള്ളവരേക്കാള്‍ അല്പം അധികമായിട്ടായിരിക്കും ഉണ്ടായിരിക്കുക.., എന്നാല്‍ അവര്‍ ജീവിച്ചുവരുന്ന ചുറ്റുപാടുകള്‍ .., ശാന്തപൂര്‍വ്വമായ ഒരു അന്തരീക്ഷത്തില്‍ ആണെങ്കില്‍ .., ആ ചുറ്റുപാടുകള്‍ അവനെ മുന്‍കോപമില്ലാത്തവനാക്കി മാറ്റുന്നു…, ഇവിടെ വളര്‍ന്നു വരുന്ന സാഹചര്യങ്ങളുടെ സ്വാധീനം ..; അവന്റെ ജീവിതത്തില്‍ പ്രതിഫലിക്കുന്നു ..!

ഇവിടെ മുന്‍കോപക്കാരായ അച്ഛനമ്മമാരുടെ .., പാരമ്പര്യത്തില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ആ ജനിറ്റിക്ക് ഘടകങ്ങള്‍ ഉള്‍വലിഞ്ഞു നില്‍ക്കുന്നു …!, ഇവിടെ വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ ആ വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീന ഫലമായാണ് ഇത് സംഭവിക്കുന്നത്…!, എന്നാല്‍ കോപത്തിന്റെ ഈ ജനിറ്റിക് ഘടകങ്ങള്‍ കൂടുതല്‍ ഉള്ള ഈ വ്യക്തി ജീവിക്കുന്നത് ..; അതിന് സാഹചര്യം ഉളവാക്കുന്ന ജീവിത ചുറ്റുപാടുകളില്‍ ആണെങ്കിലോ …?, അയാളുടെ കോപം ഒന്നിനൊന്ന് അധികരിക്കപ്പെടുന്നു …!, ഇവിടെ അയാളുടെ ജനിറ്റിക് ഘടകങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഉണ്ടാകുന്നത് ..!

ഇവിടെ മുന്‍പ് സൂചിപ്പിച്ചതനുസരിച്ച് .., കോപ വാസന കൂടുതലുള്ള വ്യക്തി …, ശാന്തമായ അന്തരീക്ഷത്തില്‍ ജീവിച്ചു വരുമ്പോള്‍ .., അയാളുടെ കോപവാസന അടങ്ങിയിരിക്കുമെങ്കിലും .., അനുകൂല സാഹചര്യമുണ്ടായാല്‍ .., അയാളില്‍ ഉറങ്ങിക്കിടക്കുന്ന ആ ജന്മവാസന ഉണരുക തന്നെ ചെയ്യും …., ഇതെല്ലാം നമ്മുടെ ശാരീരിക ഗതിവിഗതികളെ സ്വാധീനിക്കുന്ന .., ജനിറ്റിക് ഘടകങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് സംഭവിക്കുന്നത് ..!

ഇതുപോലെ തന്നെയാണ് ശാന്തശീലരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന മക്കളുടെ സ്ഥിതിയും ., അതും മേല്‍വിവരിച്ച ഘടകങ്ങള്‍ക്കനുകൂലമായാണ് പ്രവര്‍ത്തിക്കുക …!

ഒരു വ്യക്തിയുടെ ജീവിതത്തില്‍ .., അയാളുടെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വവികസനത്തിലും …., ജനിറ്റിക് ഘടകങ്ങളുടെ സ്വാധീനം വളരെ വലുതായി തന്നെയുണ്ട്.., സ്‌പോര്‍ട്‌സിനോട് താല്പര്യമില്ലാത്ത ഒരാളെ ..; ഇരുപത്തിനാലു മണിക്കൂറും സ്‌പോര്‍ട്‌സ് പരിശീലിപ്പിച്ചാലും .., അയാള്‍ക്ക് അതില്‍ ഒന്നാമനായിത്തീരാന്‍ കഴിയണമെന്നില്ല …!, ഇതിനു കാരണം അയാളുടെ ജനിറ്റിക് ഘടകങ്ങള്‍ ആണ് …, ആ വ്യക്തിയുടെ ശരീരത്തില്‍ ചിലപ്പോള്‍ ചിത്രകലയോട് ആഭിമുഖ്യമുള്ള …, അല്ലെങ്കില്‍ ചിത്രകലയോട് ചേര്‍ന്നുനില്‍ക്കുന്ന .., ജനിറ്റിക് ഘടകങ്ങളുടെ ധാരാളിത്തമായിരിക്കും ഉണ്ടായിരിക്കുക …, അതു തന്നെയായിരിക്കും അയാളുടെ ജന്മവാസനയും …, എന്നാല്‍ അതിനോട് നീതി പുലര്‍ത്താതെ അയാളെ ഒരു സ്‌പോര്‍ട്‌സ് മാനാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ശുദ്ധ വിഡ്ഢിത്തവും .., അപ്രാപ്യവുമാണ്……

എന്നാല്‍ അയാളിലുള്ള ജന്മവാസനക്ക് അനുസൃതമായി അയാളെ ചിത്രകലയിലേക്ക് തന്നെ തിരിച്ചു വിടുകയാണെങ്കിലൊ ..; അയാളിലുണ്ടാകുന്ന മാറ്റം അത്ഭുതാവഹമായിരിക്കും ..,അതില്‍ അയാള്‍ ഏറ്റവും ഉന്നതിയിലേക്ക് എത്തിച്ചേരുകയും ചെയ്യും ….!

നമ്മുടെ ശരീരത്തിലെ ഓരോ ഘടകങ്ങളേയും നിയന്ത്രിക്കുന്നതൊ …, അല്ലെങ്കില്‍ നിയന്ത്രിക്കപ്പെടുന്നതോ ആയതില്‍ .., ജനിറ്റിക് ഘടകങ്ങളുടെ സ്വാധീനം വളരെ വലുതാണ് .., ജീവന്റെ അംശം കുടികൊള്ളുന്ന ഏതൊരു വസ്തുവിന്റേയും കാര്യമെടുത്താലും ഈ ഒരു ജീവ ചക്രം തന്നെയാണ് അവലംബമായിട്ടുള്ളത് ….!

ഈ കാര്യത്തെപറ്റി കൂടുതല്‍ വിശദീകരിക്കുമ്പോള്‍ …, അനുബന്ധമായി മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ ”ചാള്‍സ് ഡാര്‍വിന്റെ ..”, പരിണാമ സിദ്ധാന്തത്തിന്റെ വിശ്വാസ്യതയെപറ്റി ഒന്നുകൂടി ചോദ്യം ചെയ്യപ്പെടെണ്ടാതായി വരും ….., കാരണം ജനിറ്റിക്ക് റൊട്ടേഷന്‍ അനുസരിച്ച് …; മനുഷ്യനില്‍ നിന്ന് മനുഷ്യനും …., ആടില്‍ നിന്ന് ആടിനും …., പട്ടിയില്‍ നിന്ന് പട്ടിക്കും ….., പൂച്ചയില്‍ നിന്ന് പൂച്ചക്കും …., മാവില്‍ നിന്ന് മാവിനും …, പ്ലാവില്‍ നിന്ന് പ്ലാവിനും …., ഉള്ള നൈസര്‍ഗ്ഗീഗമായ ….., പ്രക്രതിയുടെ സന്തുലിതമായ തരത്തിലുള്ള ഉല്പാദനം മാത്രമേ സാദ്ധ്യമാവുകയുള്ളൂ ….!, അല്ലാതെ മാവില്‍ നിന്ന് പ്ലാവും …, പട്ടിയില്‍ നിന്ന് പൂച്ചയും ഉണ്ടാകില്ല …!

മനുഷ്യന്റെ ജനിറ്റിക് ഘടകങ്ങള്‍ക്ക് .., മനുഷ്യന്റെതില്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ …, അതുപോലെ തന്നെ മൃഗങ്ങള്‍ക്കും ..വൃക്ഷങ്ങള്‍ക്കും …., ജീവനുള്ള ഏതൊരു വസ്തുവിനും അങ്ങിനെ തന്നെ ….!

ഇങ്ങനെയാണെങ്കില്‍ രൂപപരിണാമത്തില്‍ കൂടി …, എങ്ങിനെയാണ് ഒരു വസ്തു മറ്റൊന്നായിത്തീരുക ……?, അങ്ങിനെയാവാന്‍ സാദ്ധ്യവുമല്ല ….!, കുരങ്ങനില്‍ നിന്ന്…; കോടാനുകോടി വര്‍ഷങ്ങളുടെ കാലാന്തരങ്ങള്‍ കൊണ്ട് രൂപ പരിണാമം സംഭവിച്ച് മനുഷ്യനുണ്ടായി എന്ന് പറയുന്നതിന്റെ ആധികാരികത വിശ്വാസയോഗ്യമായി തോന്നുന്നില്ല …!

വര്‍ഷങ്ങളുടെ കാലയളവില്‍ ചില വസ്തുക്കള്‍ക്ക് പരിണാമങ്ങള്‍ സംഭവിച്ചേക്കാം .., എന്നാല്‍ ജീവനുള്ള ഏതും തന്നെ രൂപ പരിണാമം സംഭവിച്ച് മറ്റൊന്നായി തീരുക സാദ്ധ്യമല്ല .., അങ്ങിനെയെങ്കില്‍ ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള മനുഷ്യന്‍ …, എന്തുകൊണ്ട് അവന്റെ ഇപ്പോഴത്തെ രൂപത്തില്‍ നിന്നും രൂപപരിണാമം സംഭവിച്ച് മറ്റൊന്നായി തീരുന്നില്ല …?, പരിണാമം എപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നതല്ലേ …? പട്ടി എന്തുകൊണ്ട് പൂച്ചയാകുന്നില്ല..? , അല്ലെങ്കില്‍ മറ്റൊന്നാകുന്നില്ല ….?, അതുപോലെ പ്ലാവ് എന്തുകൊണ്ട് മാവാകുന്നില്ല ..?, അല്ലെങ്കില്‍ മറ്റൊന്നായിത്തീരുന്നില്ല ….?

അപ്പോള്‍ ഓരോ വസ്തുവിന്റേയും ഉത്ഭവം .., അതിന്റെ മൂലകോശത്തില്‍ നിന്നുണ്ടായതാണ് …!,

അത് എങ്ങിനെയുണ്ടായി …?, ഈ പ്രപഞ്ചം എങ്ങിനെയുണ്ടായി …?, ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ …!

അദ്രിശ്യനായ ….; ശക്തനായ .., ഒരു വ്യക്തിയുടെ കരവിരുത് …., അതാരുടെ …?, ”ദൈവത്തിന്റെതെന്നു ”…., നിസ്സംശയം പറയുവാന്‍ കഴിയും …, അപ്പോള്‍ സ്വാഭാവികമായും …., മുന്നൊരിക്കല്‍ ചോദിച്ചത് പോലെ ഒരു ചോദ്യം ഉയരും …?

”ദൈവം എങ്ങിനെയുണ്ടായി …., ദൈവത്തെ ആര് സൃഷ്ട്ടിച്ചു ……..?”

അതിന്റെ ഉത്തരം എനിക്കെന്നല്ല .., ജീവനുള്ള ഏതിനും അജ്ഞാതമാണത് ..! അതാണ് സൃഷ്ട്ടിയുടെ രഹസ്യം ..!, പ്രപഞ്ച രഹസ്യം …!, അത് വെളിപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കാത്തിടത്തോളം അത് അജ്ഞാതമാണ് .., ഈ അജ്ഞതയെ അങ്ങിനെ നില നിറുത്തുന്നതിലൂടെ ……., ദൈവം മനുഷ്യന്റെ ബുദ്ധിക്ക് കടിഞ്ഞാണിടുന്നു ….!”

കാലം അതിന്റെ തേരിലേറി അതിവേഗം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു …, ശിശിരവും…, ഹേമന്തവും പലതവണ വന്നുപോയി .., ഈ കാലയളവ് എന്നിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തി ..!, ഞാനും ആ ആശ്രമത്തിന്റെ ഒരു ഭാഗം തന്നെയായി മാറിക്കഴിഞ്ഞിരുന്നു..!

ചിട്ടയായ ജീവിതം ..; എന്റെ മനസ്സിനേയും .., ശരീരത്തിനേയും ..; ഒരു യോഗിയുടെതിനോട് തുല്യമാക്കി മാറ്റി …!, ഭൌതീകാസക്തികളെല്ലാം എന്നില്‍ നിന്നും മറഞ്ഞു പോയി .., സഹജീവികളോടുള്ള സ്‌നേഹം എന്നില്‍ വളര്‍ന്നു വലുതായി …!, കോപം .., ആസക്തി .., എന്നീ വികാരങ്ങള്‍ എല്ലാം എന്നില്‍ നിന്ന് എങ്ങോ മറഞ്ഞു പോയിരിക്കുന്നു ..!, എല്ലാത്തിനേയും സമചിത്തതയോടെ നേരിടാന്‍ ഞാന്‍ പഠിച്ചു …!, സ്‌നേഹം, കരുണ എന്നിവ മാത്രമായിരിക്കുന്നു എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന വികാരങ്ങള്‍ ….!

ഈ നീണ്ട കാലയളവിനുള്ളില്‍ ..; എന്റെ രോഗത്തിനെതിരെ ഞാനെന്റെ മനസ്സിനേയും.., ശരീരത്തിനേയും .., സജ്ജമാക്കിക്കൊണ്ടിരുന്നു …! അനുവര്‍ത്തിച്ചു പോരുന്ന ജീവിതചര്യകള്‍ എന്റെ ആത്മവിശ്വാസത്തെ വാനോളമുയര്‍ത്തിയിരിക്കുന്നു .., ഏതു നിമിഷവും രോഗത്തിന്റെ അവസാന പൊട്ടിത്തെറി ഞാന്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു …!

അതിനെ നേരിടാന്‍ എന്റെ മനസ്സും .., ശരീരവും .., സജ്ജമായിരുന്നു .., അതേ .., ഞാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു .., ആ മുഖാമുഖാമായുള്ള ഏറ്റുമുട്ടലിനായി …!

അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ദിവസവുമുള്ള ബൈബിള്‍ വായന .., എനിക്ക് പ്രധാനം ചെയ്ത ഊര്‍ജ്ജവും .., ആത്മധൈര്യവും …, ആത്മവിശ്വാസവും .., പ്രവചനാധീതമായിരുന്നു …!, ഞാന്‍ ഒറ്റക്കല്ലെന്നൊരു തോന്നല്‍ .., എന്നില്‍ അടിവരയിട്ടു ഉറപ്പിക്കാന്‍ അതെന്നെ സഹായിച്ചു …!

അതില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒരു ഖണ്ഡികയുണ്ടായിരുന്നു …, ബൈബിള്‍ തുടര്‍ച്ചയോടെ .., ദിവസവും വായിച്ചിരുന്നുവെങ്കിലും .., അതിന്റെ കൂടെ ഈ ഖണ്ഡികയും ഞാന്‍ ഉള്‍പ്പെടുത്തിയിരുന്നു …!. അസാധാരണമായൊരു ഉള്‍ബലം .., ആ വാചകങ്ങള്‍ എനിക്ക് പ്രധാനം ചെയ്തു ..!

എല്ലാത്തിനേക്കാളും വലിയവന്‍ …, എന്റെ കൂടെയുണ്ടെന്ന് ഉള്ളൊരു വിശ്വാസം .., ലോകം മുഴുവന്‍ എതിരായാലും .., ഈ പ്രപഞ്ച സ്രിഷ്ട്ടാവ് എന്റെ കൂടെയുണ്ട് എന്ന ആശ്വാസം …, ഏറ്റവും ബലവാനും .., ഉല്‍ക്രിഷ്ട്ടനുമായവന്റെ തുണയെനിക്കുണ്ട് എന്ന ആത്മധൈര്യം …..!

എന്റെ ശരീരത്തിനും .., മനസ്സിനും ഊര്‍ജ്ജം നല്‍കുന്ന ആ വാക്കുകള്‍ ..”’സങ്കീര്‍ത്തനങ്ങള്‍” 91 ആം അദ്ധ്യായത്തില്‍ നിന്നുള്ളതായിരുന്നു …!
” അത്യുന്നതന്റെ സംരക്ഷണത്തില്‍
വസിക്കുന്നവനും , സര്‍വ്വശക്തന്റെ
തണലില്‍ കഴിയുന്നവനും ..,
കര്‍ത്താവിനോട് എന്റെ സങ്കേതവും
എന്റെ കോട്ടയും .., ഞാന്‍ ആശ്രയിക്കുന്ന
എന്റെ ദൈവവും .., എന്നു പറയും ….!

അവിടന്ന് നിന്നെ വേടന്റെ കെണിയില്‍ നിന്നും
മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും …!
തന്റെ തൂവലുകള്‍ കൊണ്ട് .., അവിടന്ന്
നിന്നെ മറച്ചു കൊള്ളും .., അവിടത്തെ
ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും …;
അവിടത്തെ വിശ്വസ്തത .., നിനക്ക് കവചവും ;
പരിചയും ആയിരിക്കും ….!

രാത്രിയിലെ ഭീകരതെയെയും ..; പകല്‍ പറക്കുന്ന ..,
ആസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ …!
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയേയും …,
നട്ടുച്ചക്ക് വരുന്ന വിനാശത്തേയും
നീ പേടിക്കേണ്ട ……..!

നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ ..
മരിച്ചു വീണേക്കാം …..;
നിന്റെ വലത്തു വശത്ത് പതിനായിരങ്ങളും …!
എങ്കിലും നിനക്ക് ഒരനര്‍ഥവും സംഭവിക്കുകയില്ല …!
ദുഷ്ട്ടരുടെ പ്രതിഫലം നിന്റെ ..;
കണ്ണുകള്‍ കൊണ്ടു തന്നെ നീ കാണും ..!

നീ കര്‍ത്താവില്‍ ആശ്രയിച്ചു ….,
അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു …!
നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല …
ഒരനര്‍ഥവും നിന്റെ കൂടാരത്തെ ..;
സമീപിക്കുകയില്ല ..!

നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടന്നു തന്റെ ദൂതന്‍മാരോട് കല്‍പ്പിക്കും …!
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ …;
അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും ..!
സിംഹത്തിന്റെയും .., അണലിയുടെയും മേല്‍ …;
നീ ചവിട്ടി നടക്കും ..; യുവസിംഹത്തേയും ..
സര്‍പ്പത്തേയും നീ ചവിട്ടി മെതിക്കും ….!

അവന്‍ സ്‌നേഹത്തില്‍ എന്നോട് ..;
ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ …;
അവനെ രക്ഷിക്കും …;
അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്
ഞാന്‍ അവനെ സംരക്ഷിക്കും ..!
അവന്‍ എന്നെ വിളിച്ച് അപേക്ഷിക്കുമ്പോള്‍
ഞാന്‍ ഉത്തരമരുളും ..; അവന്റെ കഷ്ടതയില്‍
ഞാന്‍ അവനോട് ചേര്‍ന്ന് നില്‍ക്കും …!

ഞാന്‍ അവനെ മോചിപ്പിക്കുകയും
മഹൊത്വപ്പെടുത്തുകയും ചെയ്യും
ദീര്‍ഘായുസ്സ് നല്‍കി ..; ഞാന്‍ അവനെ
സംതൃപ്തനാക്കും ..; എന്റെ രക്ഷ ഞാന്‍ ..;
അവനു കാണിച്ചു കൊടുക്കും …..!”

ഞാന്‍ ആശ്രമത്തില്‍ .., എത്തിപ്പെട്ടതിന്റെ അഞ്ചാം വര്‍ഷം പിന്നിട്ട മാസത്തിന്റെ ആദ്യ ആഴ്ച്ച …..!, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ..; എനിക്ക് എയിഡ്‌സ് ഉണ്ടെന്ന് അറിഞ്ഞ് അഞ്ചു വര്‍ഷവും .., രണ്ടു മാസവും കഴിഞ്ഞിരിക്കുന്നു …!

അന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ .., ശരീരമാകെ ഇടിച്ചു പിഴിഞ്ഞ പോലത്തെ വേദനയും .., ചുമയും .., ശക്തിയായ പനിയുമുണ്ടായിരുന്നു ..; എനിക്ക് …!

വന്നു കഴിഞ്ഞ വിപത്തിന്റെ കലാശക്കൊട്ടിലാകുമോ ….?അതെന്നിനിക്ക് വെറുതെയൊരു സംശയം തോന്നി …, അത് ശരിതന്നെയായിരുന്നു …!, എന്റെ സംശയത്തെ അരക്കെട്ടിട്ടുറപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു .., പിന്നീടുള്ള സംഭവവികാസങ്ങള്‍ …!

വിട്ടുമാറാത്ത പനിയും .., ചുമയും എന്നെ അവശനാക്കി .., ഞാന്‍ അഭ്യസിച്ച മാര്‍ഗ്ഗങ്ങള്‍ കൊണ്ടൊന്നും തന്നെ .., എനിക്കതിനെ അതിജീവിക്കാന്‍ കഴിയുന്നില്ല ..,. മരുന്നുകളും നിസ്സഹായതയോടെ എന്നെ വിട്ടൊഴിഞ്ഞു കൊണ്ടിരുന്നു ..!

ദിവസങ്ങള്‍ ചെല്ലും തോറും എന്റെ ശരീരം ശോഷിച്ചു .., ശോഷിച്ചു വന്നു …, ആത്മവിശ്വാസമെല്ലാം എന്നില്‍ നിന്ന് ചോര്‍ന്നുപോയി …!ഭയം എന്നെ കീഴടക്കിക്കഴിഞ്ഞു .., മറ്റുള്ളവരുടെ വാക്കുകള്‍ക്കോ .., സ്വാന്തനങ്ങള്‍ക്കോ .., എന്നെ ആശ്വസിപ്പിക്കാനായില്ല .., അകാരണമായ ഉല്ക്കണ്ട എന്നെ വലയം ചെയ്തു കഴിഞ്ഞിരിക്കുന്നു …!, ചെറിയ ചെറിയ ശബ്ദങ്ങള്‍ പോലും എന്നെ ഭയപ്പെടുത്തി തുടങ്ങി ….!

പനി മൂര്‍ഛിച്ച് ; ന്യുമോണിയ ആയി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ..; മറ്റുള്ളവരുടെ സംസാരത്തില്‍കൂടി എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു …!

മരുന്നുകള്‍ എന്റെ ശരീരത്തോട് പ്രതികരിക്കതായിരിക്കുന്നു ..!, ആസന്നമായ മരണത്തിന്റെ കാലൊച്ച എന്റെ കാതുകളില്‍ മുഴങ്ങിത്തുടങ്ങി .., ദിവസങ്ങള്‍ ചെല്ലുംതോറും എന്റെ അവസ്ഥ കൂടുതല്‍ കൂടുതല്‍ ശോചനീയമായിക്കൊണ്ടിരുന്നു ..!

ശരീരം എല്ലും തോലുമായി കഴിഞ്ഞു …, കണ്ണുകള്‍ കുഴിയിലേക്കാണ്ടുപോയി .., കവിളെല്ലുകള്‍ എല്ലാം പുറത്തേക്ക് തള്ളി വന്ന് ഒരു പേയിക്കോലമായിമാറിക്കഴിഞ്ഞിരിക്കുന്നു ..; ഞാന്‍ . ദ്രവഭക്ഷണം പോലും എന്റെ ശരീരം നിരാകരിച്ചു തുടങ്ങിയിരിക്കുന്നു …!

ജീവന്റെ തുടിപ്പ് നിലനിറുത്തുന്നതിനായി ഒരു കൈത്തണ്ടയില്‍ കൂടി .., അല്പാല്പമായി ഗ്ലൂക്കോസ് എന്റെ ശരീരത്തിലേക്ക് കയറ്റി വിടുന്നുണ്ട് …, !

മരണത്തിനു മുന്‍പുള്ള അബോധാവസ്ഥയിലേക്ക് .., ഞാന്‍ കൂപ്പുകുത്താന്‍ തുടങ്ങുന്നു.., എന്റെ ആയുസ്സിന്റെ കാലാവധി മണിക്കൂറുകള്‍ മാത്രമാണെന്ന് ഞാനറിഞ്ഞു ..!

മരണത്തിന്റെ ഒരു മണം എന്നെ വലയം ചെയ്യുന്നുവോ ..?.., കണ്ണുകള്‍ക്ക് മുന്നില്‍ കാഹളമൂതി നില്‍ക്കുന്ന മാലഖമാര്‍ …!, സ്വാമിജി പറഞ്ഞതുപോലെ .., ഈ ഒരു ജന്മത്തിന്റെ അവസാനം ഇതാ …, ഇവിടെ …, തൊട്ടടുത്ത് ….!, ഇത് കഴിഞ്ഞൊരു ജന്മമുണ്ടോ ..?, ഉണ്ടെന്ന് വിശ്വസിക്കാം ….!, ഇല്ലെങ്കില്‍ ..?, അറിഞ്ഞുകൂടാ ….!

”പക്ഷേ …”’!, എനിക്ക് ഇവിടെ നിന്ന് വിട്ടു പോകാനുള്ള സമയമായോ .., എന്റെ കര്‍ത്യവ്യങ്ങളും .., കര്‍മ്മങ്ങളും .., കടമകളും .., ഞാന്‍ നിറവേറ്റിക്കഴിഞ്ഞൊ …?

എനിക്കറിഞ്ഞുകൂടാ …!

അല്ലെങ്കിലും ജനനവും .., മരണവും .., നമ്മുടെ ഇഷ്ട്ടത്തിന് .., നമുക്ക് ആഗ്രഹിക്കാന്‍ കഴിയില്ലല്ലോ …?

ചുണ്ടുകളില്‍ അവസാന ജലം തൊട്ടു തലോടുന്നത് ഞാനറിഞ്ഞു …!, മനസ്സില്‍ അവ്യക്തമായ എതൊക്കയൊ ചിത്രങ്ങള്‍ മറഞ്ഞു .., മറഞ്ഞു വരുന്നു …!

ഞാന്‍ ആരോടൊക്കെ …, എന്തൊക്കെയോ സംസാരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി .., എനിക്കു ചുറ്റും ആരൊക്കയൊ കൂടിനില്‍ക്കുന്നത് .., നിഴല്‍ രൂപങ്ങളായി എനിക്ക് തോന്നി .., എന്റെ കണ്ണുകള്‍ക്ക് അവരെ തിരിച്ചറിയുവാന്‍ കഴിയുന്നില്ല ..!

മരണത്തിന്റെ വിറങ്ങലിക്കുന്ന തണുപ്പ് .., എന്റെ ശരീരത്തിന്റെ ഓരോ അണുവിനെയും കീഴ്‌പ്പെടുത്തി മുന്നേറി ക്കൊണ്ടിരുന്നു …!

അവസാന ശ്വാസത്തിനായി ഞാന്‍ നീട്ടി വലിച്ചു .., എന്റെ കണ്ണുകള്‍ അടയുകയാണ് .., എന്റെ ബോധം മറയുകയാണ് ..!

ഏതോ ഗുഹാമുഖത്തില്‍ നിന്നെന്ന പോലെ …., സ്വാമിജിയുടെ സ്വരം എന്റെ കാതുകളില്‍ വന്നലക്കുന്നത് ഞാനറിഞ്ഞു …!

”എന്തേ ..ജോണ്‍ ..?, തോല്‍ക്കരുത് …., ഇവിടെ നീ …, തോല്‍ക്കരുത് ….!, നിനക്കിതു കഴിയും … നിനക്കിതിനെ അതിജീവിക്കുവാന്‍ കഴിയും ….!., നിന്നില്‍ അതിനുള്ള കഴിവുണ്ട് .., ശക്തിയുണ്ട് …, ഊര്‍ജ്ജമുണ്ട് …!”

പെട്ടെന്നാണ് ശക്തമായ ഒരു സ്‌ഫോടനം കണക്കെ ..; ആ .., വെള്ളിടി എന്റെ ശിരസ്സിനുള്ളില്‍ പൊട്ടിച്ചിതറിയത് ….!

അനുനിമിഷം മറഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ഓര്‍മ്മയിലേക്ക് ..; ഒരു കൊള്ളിയാന്‍ കണക്കെയാണ് …”മുറിച്ചു മാറ്റപ്പെട്ട ആ മരം ..”!, പറന്നിറങ്ങിയത് .., ആത്മവിശ്വാസത്തിന്റെ നേര്‍രൂപമായിരുന്നൂവത് …!

അതോടൊപ്പം സ്വാമിജിയുടെ ശക്തമായ വാക്കുകളും എന്നില്‍ പ്രതിധ്വനിച്ചു ..!

”കേവലം ഒരു വൃക്ഷത്തിനു .., അതിന്റെ നാശത്തെ അതിജീവിക്കാന്‍ കഴിയുമെങ്കില്‍ ..?, അതിനെക്കാളൊക്കെ .., എത്രയോ ഉയരത്തില്‍ വിരാജിക്കുന്ന .., നിനക്കതിന് കഴിയില്ലേ ..?”

അലയടിച്ചുകൊണ്ടിരിക്കുന്ന ആ ചോദ്യത്തിന്റെ ആവര്‍ത്തനങ്ങള്‍ എന്റെ ഉള്ളില്‍ വിസ്‌ഫോടനങ്ങള്‍ സൃഷ്ട്ടിച്ചു ….!

ആ വിസ്‌ഫോടനങ്ങള്‍ …, ശരീരമാസകലം വ്യാപിച്ചു കൊണ്ടിരുന്നു …!

എന്റെ മനസ്സ് മന്ത്രിച്ചു …”ഇല്ല …, സമയമായിട്ടില്ല ….”!, എന്തുകൊണ്ട് എനിക്കത് അതിജീവിക്കുവാന്‍ കഴിയില്ല ..?, എന്റെ മനസ്സിനേയും …, ശരീരത്തിനേയും .., നിയന്ത്രിക്കുന്നത് ഞാനാണ് …!

എന്റെ ഇത്രയും നാളത്തെ പരിശ്രമം …, പരിശീലനം .., ഞാന്‍ അനുവര്‍ത്തിച്ചു വന്ന ജീവിതചര്യകള്‍ .., അശ്രാന്ത പരിശ്രമത്തിലൂടെ ഞാന്‍ നേടിയെടുത്ത ഏകാഗ്രത ..!, ശരീരത്തിനേയും .., മനസ്സിനേയും …., നിയന്ത്രണ വിധേയമാക്കാനുള്ള എന്റെ കഴിവ് …!, ഇതെല്ലാം എവിടെ …?

നിരന്തര പരിശ്രമത്തിലൂടെ ഞാന്‍ നേടിയെടുത്ത കഴിവുകള്‍ .., ഞാന്‍ ആര്‍ജ്ജിച്ച മനോധൈര്യം ..? നിരന്തര പ്രാര്‍ഥനയിലൂടെ ഞാന്‍ നേടിയെടുത്ത ..; എന്റെ ഉറച്ച വിശ്വാസം .., ഇതെല്ലാം ..വെറും ഒരു കീടത്തിനു മുന്നില്‍ അടിയറവു വെക്കുകയോ ..?

പിന്നെ .., ഞാനീ കഷ്ട്ടപെട്ടതിനെല്ലാം .., എന്ത് നേട്ടമാണുള്ളത് …?, എന്ത് അര്‍ത്ഥമാണുള്ളത് ..?, ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായവന്റെ സാന്നിദ്ധ്യം എന്റെ കൂടെയാണുള്ളത് …!, ഈ സമയത്ത് .., എന്തേ ഞാനത് ഓര്‍ത്തില്ല …!

ഏത് പ്രതിസന്ധികളെയും .., തരണങ്ങളെയും കടന്നു കയറാനുള്ള ഊര്‍ജ്ജവും .., കൈത്താങ്ങും അവന്‍ തരുമ്പോള്‍ ….!, എന്തേ .., ഞാനതേക്കുറിച്ച് ബോധാവാനായില്ല ..?,

എന്റെ ശരീരത്തിന് ആവശ്യമില്ലാത്ത ഒരു കീടാണുവിനെ എന്തിനു ഞാന്‍ വഹിക്കുന്നു ..?, എന്നിലുള്ള ശക്തിയെ കുറിച്ച് ഓര്‍ക്കാതെ .., അതിനെ ഉപയോഗപ്പെടുത്താതെ .., ഒന്ന് പൊരുതി കൂടി നോക്കാതെ .., ഞാന്‍ കീഴടങ്ങുകയോ ..?, അനാവശ്യമായ ഏതൊരു വസ്തുവിനേയും .., സ്വയം പുറം തള്ളാനുള്ള .., ശരീരത്തിന്റെ കഴിവിനെ വിസ്മരിച്ചുകൊണ്ട് .., വെറും ഒരു കീടത്തിനു മുന്നില്‍ .., അടിയറവു വെക്കാനുള്ളതാണോ …, എന്റെ ഈ ജന്മം …?

മനസ്സിനേയും .., ശരീരത്തിനേയും ഏകാഗ്രതയോടെ നമ്മുടെ വരുതിയില്‍ ആക്കിത്തീര്‍ത്താല്‍ .., ഒരു രോഗത്തിനും .., നമ്മുടെ ശരീരത്തെ ഒന്ന് സ്പര്‍ശിക്കുവാന്‍ പോലും സാധിക്കുകയില്ല എന്ന സ്വാമിജിയുടെ ഉപദേശം ഞാന്‍ മറന്നുപോയോ ..?

മയക്കത്തിന്റെ അഗാധതയിലേക്ക് നിപതിക്കുന്നതിനു മുന്‍പ് ..; പാതി അബോധാവസ്ഥയില്‍ എന്റെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ ആയിരുന്നൂവിത് ..!

അനന്തമായ കഴിവുകളും ശക്തിയുമുള്ള ഞാന്‍ ..; എന്തിന് .., എനിക്ക് കാണാന്‍ പോലും സാധിക്കാത്ത അത്രയും .., ചെറുതായ ഒരു കീടത്തിനു മുന്നില്‍ കീഴടങ്ങുന്നു ..? എന്റെ ജീവന്‍ അടിയറവു വെക്കുന്നു …?

എന്നിലുള്ള കഴിവിന്റെ ആയിരത്തില്‍ ഒരംശം മാത്രം മതി .., ഈ നികൃഷ്ട്ട വസ്തുവിനെ എന്നില്‍ നിന്നും പുറം തള്ളാന്‍ …!, അതിനു വേണ്ടത് ആത്മവിശ്വാസമാണ് …!, എന്നില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണര്‍ത്താനുള്ള ആത്മവിശ്വാസം …!

ഈ ആത്മവിശ്വാസത്തിന്റെ നേര്‍രൂപമായിട്ടായിരുന്നു ..; മുറിച്ചു മാറ്റപ്പെട്ട ആ വൃക്ഷം .., ഒരു സ്‌ഫോടനം കണക്കെ എന്റെ മനസ്സിനുള്ളിലേക്ക് പറന്നിറങ്ങിയത് …!

ആ സ്‌ഫോടനങ്ങള്‍ ശരീരമാസകലം വ്യാപിക്കുന്നു ..!, നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യം തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമത്തില്‍ ..; എന്റെ പടയാളികള്‍ക്കു ലഭിച്ച ഏറ്റവും വലിയ ഊര്‍ജ്ജമായിരുന്നൂവത് ..!

ഞാന്‍ കണ്ണുകള്‍ അടച്ച് മനസ്സ് ഏകാഗ്രമാക്കി .., ശരീരത്തിലെ ഓരോ അവയവങ്ങളെയും .., മനസ്സിലേക്ക് കൊണ്ടുവന്നു ..!, ഇവിടെ എനിക്ക് നഷ്ട്ടപ്പെടാന്‍ ഒന്നുമില്ല .., നേടാന്‍ ഒരുപാടുണ്ട് …!ഉള്‍ക്കണ്ടകള്‍ ഒഴിഞ്ഞ മനസ്സില്‍ നിന്നും .., ആത്മവിശ്വാസത്തിന്റെ ശക്തി ഉറവയെടുത്തുതുടങ്ങി …!

കീഴടങ്ങരുത് …, ഇത് അവസാന വട്ട പോരാട്ടമാണ് …., സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പിനായുള്ള ജീവന്‍ മരണ പോരാട്ടം …!, ഇവിടെ തോറ്റാല്‍ പിന്നെ ഞാനില്ല …!, വിജയം മാത്രമാണ് എന്റെ ലക്ഷ്യം …!, എന്റെ കഴിവുകള്‍ അപാരമാണ് .., എനിക്കിതിനു കഴിയും ..!, ഈ ഒരു അവസരത്തിനു വേണ്ടിയല്ലേ ഞാന്‍ കാത്തിരുന്നത് …..; നേര്‍ക്കുനേര്‍ പോരാട്ടത്തിന് …, ഇതാണാസമയം ….!

ആത്മവിശ്വാസമാകുന്ന ശക്തി എന്റെ ബ്രെയിനിനെ ഉത്തേജിപ്പിച്ചു കഴിഞ്ഞിരിക്കുന്നു .., ശിരസ്സിനുള്ളില്‍ നിന്നും ..; ശരീരത്തിന്റെ നാനാ ഭാഗത്തേക്കും ..; സന്ദേശങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു ..!

ചൂടുപിടിച്ച രക്തം മനസ്സിന്റെ സന്ദേശവാഹകരായി മാറിക്കഴിഞ്ഞു ..!

അവസാനവട്ട പോരാട്ടത്തിനായി എന്റെ പടയാളികള്‍ ആര്‍ത്തലച്ചു വരികയാണ് …, ശരീരത്തെ മോചിപ്പിക്കുന്നതിനായി ..; ഓരോ അണുവിലേക്കും അവര്‍ കുതിച്ചെത്തുന്നു ..!

എന്റെ ശരീരം ഒരു പോര്‍ക്കളമായി മാറിക്കഴിഞ്ഞിരിക്കുന്നു .., നഷ്ട്ടപ്പെട്ട് പോയിക്കഴിഞ്ഞിരുന്ന ആത്മവിശ്വാസം .., അതിന്റെ ഇരട്ടിയായി എന്നിലേക്ക് പൂര്‍ണ്ണമായും തിരിച്ചെത്തി ..!, അത് എന്റെ ഓരോ അണുവിലും ഊര്‍ജ്ജം നിറച്ചു ..!

അവസാന ശ്വാസം തിരിച്ചു പിടിക്കുന്നതിനായി .., ശരീരവും .., മനസ്സും .., കൈമെയ് മറന്ന് പൊരുതുകയാണ് …..!, സ്വന്തം നിലനില്‍പ്പിനുവേണ്ടി .., ശരീരവും മനസ്സും രോഗാണുക്കള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ് ..!

ഓര്‍മ്മകള്‍ എന്നില്‍ നിന്നും വിട്ടു പോകുന്നതിന്റെ അവസാന നിമിഷങ്ങളില്‍ എന്റെ ശരീരം അമിതമായി വിയര്‍ത്തു തുടങ്ങി ..!

കീഴടങ്ങിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതായി എന്റെ അബോധ മനസ്സില്‍ എനിക്ക് തോന്നിയോ …?, എന്റെ പടയാളികളുടെ ശക്തി അനുനിമിഷം വര്‍ദ്ധിച്ചു കൊണ്ടിരുന്നു …!

തിരിച്ചു പിടിക്കപ്പെട്ട സ്ഥലങ്ങളില്‍ .., വിജയത്തിന്റെ കാഹളങ്ങള്‍ മുഴങ്ങുന്നുണ്ടോ ..? എന്റെ ശരീരം അമിതമായി വെട്ടിവിയര്‍ത്തു കൊണ്ടിരുന്നു …!

രണ്ടു ദിവസം അബോധാവസ്ഥയില്‍ ആയിരുന്നൂവെന്ന് .., ഞാന്‍ പിന്നീടാണ് അറിഞ്ഞത് ..!

കണ്ണ് തുറന്ന് നോക്കുമ്പോള്‍ .., എനിക്കു ചുറ്റും ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ആശ്രമ അന്തേവാസികള്‍ ..!

നാലാം ദിവസം നടന്ന രക്തപരിശോധനയില്‍ ..; ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാനറിഞ്ഞു …!

എയിഡ്‌സിന്റെ ഒരു അണുപോലും എന്റെ ശരീരത്തിലില്ലായെന്ന് ….; ഒന്നൊഴിയാതെ എല്ലാത്തിനേയും എന്റെ ശരീരം നാമാവിശേഷമാക്കിതീര്‍ത്തുകഴിഞ്ഞിരിക്കുന്നു …!

എന്റെ തോളില്‍ തട്ടി സ്വാമിജി എന്നോട് പറഞ്ഞു ..!

”മെഡിക്കല്‍ സയന്‍സിന്റെ അത്ഭുതമാണ് .., നീ ..!, ലോകത്ത് ആദ്യമായി എയിഡ്‌സിനെ അതിജീവിച്ചവന്‍ .., അതും സ്വന്തം ഇഛാശക്തി കൊണ്ടും .., കഠിന പ്രയത്‌നം കൊണ്ടും മാത്രം ..!, ഈ ലോക ജനതക്ക് ഒരു വഴികാട്ടിയാണ് നീ …!, മരുന്നുകള്‍ കൊണ്ട് സാധിക്കാത്തത് .., മനോധൈര്യം കൊണ്ടും .., ആത്മവിശ്വാസം കൊണ്ടും .., ജീവിതശൈലീ കൊണ്ടും .., നേടിയെടുത്തവന്‍ …!

ഇനി നിന്റെ പ്രവര്‍ത്തന മേഖല ഇവിടെയല്ലാ …!, നീ പോകണം …, ഈ ലോകത്തില്‍ കഷ്ട്ടത അനുഭവിക്കുന്ന .., എയിഡ്‌സ് രോഗികളുടെ ഇടയിലേക്ക് …, നിന്റെ ജീവിത വിജയം അവര്‍ക്ക് മാത്രകയാക്കി കാണിച്ചു കൊടുക്കുവാന്‍ …!

തളര്‍ന്നു കൊണ്ടിരിക്കുന്ന അവരുടെ മനസ്സുകള്‍ക്ക് പുതു ഉത്തേജനം നല്‍കുവാന്‍ .., മനുഷ്യ മനസ്സിനും …, ശരീരത്തിനും അസാദ്ധ്യമായി ഒന്നുമില്ലെന്ന് കാണിച്ചു കൊടുക്കുവാന്‍ ..!

എയിഡ്‌സ് എന്ന മഹാമാരിയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാന്‍ .., നിന്റെ സഹായം ഈ ലോകത്തിന് ആവശ്യമുണ്ട് ..!, എയിഡ്‌സ് ജീവിതത്തിന്റെ അവസാന വാക്കല്ലെന്ന് .., അനേക ലക്ഷം രോഗികള്‍ക്ക് .., നീ .., മനസ്സിലാക്കിക്കൊടുക്കണം …; നിന്റെ ജീവിതമാകുന്ന ഉദാഹരണത്തിലൂടെ …!”

ഒരു വര്‍ഷത്തിനു ശേഷം .., സ്വാമിജിയുടെ അനുഗ്രഹം വാങ്ങി .., ആ ആശ്രമത്തോട് വിടപറഞ്ഞ് .., പുതിയൊരു കര്‍മ്മപാതയിലേക്ക് …, പുതിയൊരു ദൗത്യത്തിലേക്ക്.., പടിയിറങ്ങുമ്പോള്‍ ……; ലോകത്തിനു മുഴവന്‍ പ്രകാശം പരത്തുവാനായി.., സൂര്യന്‍ ഉദിച്ചുയര്‍ന്നു വരുകയായിരുന്നു ……..!

************************************

You May Also Like

മറ്റുള്ളവരെ നിന്ദിക്കുന്ന കവിതകളുടെ ആശാനായിരുന്നു തോലൻ

ഗണപതിവാഹനരിപുനയനേ ദശരഥനന്ദനസഖി വദനേ’ എന്നൊക്കെ കവി തോലന്‍ വര്‍ണ്ണിച്ചു പാടിയതു കേട്ടപ്പോള്‍ പെരുമാളിന്റെ ഭാര്യ ചെറൂട്ടിയമ്മക്കു വളരെ സന്തോഷമായി. എത്ര മനോഹരമായ വാക്കുകളാല്‍ തന്നെ വര്‍ണ്ണിച്ചിരിക്കുന്നു കവി! എന്നാല്‍, അവര്‍ അറിഞ്ഞില്ല, നല്ല ഭംഗിയുള്ള വാക്കുകളിലൂടെ തന്നെ നിന്ദിച്ചിരിക്കുകയാണ് തോലന്‍ എന്ന കാര്യം

‘മംഗലക്കുഞ്ഞി’ – സുശോഭ് കെ വിയുടെ കഥ

മംഗലക്കുഞ്ഞി (കഥ) സുശോഭ് കെ വി തൂങ്ങിമരിച്ച പെൺകുട്ടി…! പത്രമാധ്യമങ്ങൾ അവളെ അവിസംബോധന ചെയ്തത് അങ്ങനെയാണ്.…

എഴുത്തുകാരനും മീനും.

  എഴുത്തുകാരന്‍ തന്റെ പുസ്തകത്തെ ചത്ത മീനിനെപ്പോലെ കാണണം. മീന്‍ കുറേ സമയം കഴിഞ്ഞാല്‍ ചീഞ്ഞുപോകും.…

സഡന്‍ ഡെത്ത് – മോനി കെ വിനോദ്..

ഡ്യൂട്ടി ഫോണില്‍ കൂടെയൊക്കെ മയത്തില്‍ എടുക്കാന്‍ പറ്റിയെന്നും വരില്ല . കാരണം അറബിച്ചെക്കന്മാരും ഫുട്‌ബോള്‍ വട്ടന്മാര്‍ ആണ് .