പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം3) – ബൈജു ജോര്‍ജ്ജ്

181

Untitled-1

തീയറ്ററിനുള്ളില്‍ താഴെ പൂഴിയായിരിക്കും വിതറിയിരിക്കുന്നത് . നടുവില്‍ കവുങ്ങ് കീറിയ പാളി കൊണ്ട് കൊട്ടകയെ രണ്ടായി തരം തിരിച്ചിരിക്കും . ഒരു ഭാഗത്ത് സ്ത്രീകളും മറു വശത്ത് പുരുഷന്മാരും , എന്നാല്‍ ഇതു കുട്ടികള്‍ക്ക് ബാധകമായിരുന്നില്ല .രണ്ടു ഭാഗത്തും ഇരിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരുന്നു . എന്നാല്‍ ഫസ്റ്റ് ക്ലാസും , സെക്കന്റ് ക്ലാസും , എല്ലാവര്‍ക്കും തുല്യത നല്‍കിയിരുന്നു ……! ഒരു രൂപാ ടിക്കറ്റ് എടുക്കുന്ന പല വിരുതന്മാരും , തിയറ്റരിനുള്ളില്‍ ,ലൈറ്റ് ഓഫ് ചെയ്തു , പടം തുടങ്ങി അല്പസമയത്തിനുള്ളില്‍ തന്നെ ; സെക്കന്റ് ക്ലാസ്സിലേക്ക് ചാടി കടക്കുമായിരുന്നു ….!ഇത് ജീവനക്കാരുടെ ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ ചെവി പൊട്ടുന്ന ചീത്തയോടൊപ്പം , തലയ്ക്കു ഒരു കിഴുക്കും കൊടുത്ത് , ആദ്യം ഇരിക്കുന്ന സ്ഥലത്തേക്കുതന്നെ , ഓടിച്ചു വിടുമായിരുന്നു ……സിനിമയുടെ ഇടവേളയില്‍ ;തിയറ്ററിനുള്ളില്‍ കട്ടന്‍ ചായയും ,പപ്പട വടയും വില്‍ക്കുമായിരുന്നു ….!

സത്യത്തില്‍ പലപ്പോഴും അതിനുള്ള കാശു എന്റെ കൈയില്‍ ഉണ്ടാവാറില്ലെങ്കിലും ; ഞാന്‍ ആ കടയുടെ മുന്നില്‍ സജീവമായിത്തന്നെ നില്‍ക്കാറുണ്ടായിരുന്നു ; ഇന്റര്‍വെല്‍ അവസാനിക്കുന്നതിനുള്ള മണി മുഴങ്ങുന്നതുവരെ …..; ഇതിനിടയില്‍ ഏതെങ്കിലും പരിചയക്കാരന്റെ ഓസില്‍ ഞാന്‍ പപ്പടവടയും , ചായയും കഴിച്ചിട്ടുണ്ടായിരിക്കും ….,എന്നാല്‍ പലപ്പോഴും മറ്റുള്ളവര്‍ തിന്നുന്നതുകണ്ട്. സായുജ്യമടയുവാന്‍ ആയിരുന്നു …..എന്റെ വിധി ..!

”അരെ സാലെ കുത്തേ ……….” ശക്തമായ ഒരു അലര്‍ച്ചയാണ് എന്നെ ഉണര്‍ത്തിയത്. ദിവാസ്വപ്നം കണ്ടു നടന്ന ഞാന്‍ ; വേഗത്തില്‍ ഓടിച്ചു വന്ന ഒരു മാര്‍വാടിയുടെ ബൈക്കിനു മുന്നിലായിരുന്നു .

”കുത്തെ ” ……!എന്നുള്ളതിന്റെ അര്‍ത്ഥം എനിക്കറിയാമായിരുന്നുതുകൊണ്ട് ; തെറ്റ് എന്റെ ഭാഗത്ത് ആയിരുന്നട്ടുകൂടി ……, ഞാനൊരു വാഗ്വാദത്തിന് തയ്യാറായി ……… പോരാത്തതിന് ഞാനൊരു മലയാളിയും ….!ആവശ്യത്തിനും , അനാവശ്യത്തിനും , പ്രതികരിക്കുന്ന സ്വഭാവം , മലയാളിയുടെ രക്തത്തില്‍ ഉള്ളതാണല്ലോ .

”നീ കുത്തേ ….,തും …..ബാപ്പ് കുത്തേ …..”!അറിയാവുന്ന ഹിന്ദിയും , കൂട്ടത്തില്‍ അല്പം മലയാളവും ചേര്‍ത്ത് ഞാനും വെച്ചു കാച്ചി ..!

”തു മേരാ ബാപ്പ് കാ ബോലോന ………..സെയിത്താന്‍ …!”, എന്നലറിക്കൊണ്ട് അയാള്‍ ബൈക്കില്‍ നിന്നും ചാടിയിറങ്ങി ; എന്നെ അടിക്കാനായി ഓടി വന്നതും ;ഞാനൊരു ഓട്ടം വച്ചുകൊടുത്തതും ഒന്നിച്ചായിരുന്നു . ഇത്ര പെട്ടന്ന് എന്നില്‍നിന്നും ; ഇങ്ങിനെയൊരു പ്രതികരണം അയാള്‍ പ്രിതീക്ഷിച്ചില്ലായിരുന്നു …..!

സത്യത്തില്‍ ഞാന്‍ വല്ലാതെ ഭയന്നുപോയി . മാര്‍വാടികളോട് സുക്ഷിച്ചു സംസാരിക്കുകയാണ് , ആരോഗ്യത്തിനു നല്ലത് എന്ന അനുഭവ പാഠം ,ഇതില്‍ നിന്നും ഞാന്‍ പഠിച്ചു ….! എന്നാല്‍ എനിക്ക് അധിക ദൂരം ഓടാന്‍ കഴിഞ്ഞില്ല , സ്റ്റേഷനു മുന്നിലെ ; ആ വലിയ റോഡ് കുറുകെ കടക്കുവാനാകാതെ ഞാന്‍ കുഴഞ്ഞു .ഭീതിയോടെ ഞാന്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു …, അയാള്‍ എന്റെ പുറകെ വരുന്നുണ്ടോയെന്ന് …….., എന്നാല്‍ എന്റെ ഒട്ടത്തോടെ ; അയാള്‍ക്കു എന്നെ കുറിച്ചുള്ള ഒരു ധാരണ ലഭ്യമായിരിക്കണം ….., ഭീരുക്കളെ പിന്തുടര്‍ന്ന് ആക്രമിക്കുന്നത് ധീരന്മാര്‍ക്കു ചേര്‍ന്നതല്ലല്ലോ …..

എന്റെ ഭാഗ്യം ,അയാള്‍ …,അയാളുടെ പാട്ടിനു പോയികഴിഞ്ഞിരുന്നു ……….!ആ വലിയ റോഡ് കുറുകെ കടക്കുവാന്‍ ഒരു പത്തുപതിനഞ്ചു മിനിറ്റു നേരത്തോളം ഞാന്‍ കഠിനഅദ്ധ്വാനം ചെയിതു ….!എന്നിട്ടും എനിക്ക് വിജയിക്കാനായില്ല . ഒരേ ദിശയില്‍ രണ്ടു വരികളിലായി ; വാഹനങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നു . വാഹനങ്ങള്‍ ഒഴിഞ്ഞ് , റോഡ് കുറുകെ കടക്കാം എന്നുള്ള എന്റെ മോഹം ; പത്തു നിമിഷം കൊണ്ടു ക്ഷമയുടെ നെല്ലിപ്പലക താണ്ടിയിരുന്നു ……!ദുര്‍ബ്ബലമായ നിമിഷത്തില്‍ ഞാനാ അതിസാഹസം കാണിച്ചു . ട്രാഫിക്ക് പോലീസുകാരന്‍ കണക്കെ ഒരു കൈ നിവര്‍ത്തി , വാഹനങ്ങളെ തടഞ്ഞു കാണിച്ചുകൊണ്ട് ;ഞാനാ റോഡു കുറുകെ കടക്കുവാന്‍ ഒരു പാഴ്ശ്രമം നടത്തി ….!നിലവിളിയോടെ ഒരു കാര്‍ എന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ ചവുട്ടി നിറുത്തി . ആ ശബ്ദത്തോടുകൂടി എന്റെ ഉള്ളിലെ കിളി പറന്നു പോയിരുന്നു …, പിന്നെ അയാളുടെ വായിക്കുള്ളില്‍ നിന്നും വന്നത് ആ പരിഭ്രാമാവസ്ഥയില്‍ എന്റെ കാതുകളെ സ്പര്‍ശിച്ചില്ല…..! പിന്നെ ഒരു അനുഭവ പാഠം ഉള്ളതുകൊണ്ടും ഞാന്‍ നിശ്ചെതനായി നിന്നു .സത്യത്തില്‍ ഹിന്ദിയില്‍ അയാള്‍ പറഞ്ഞ തെറികള്‍ എനിക്കു മനസ്സിലായിരുന്നുവെങ്കില്‍ ; അന്നു തന്നെ ബോംബെ വാസം അവസാനിപ്പിച്ച് ഞാന്‍ മടങ്ങിപ്പോന്നെനെ .

പരിഭ്രമം ഒട്ടൊന്നു ആറിയപ്പോള്‍ ആണു ഞാന്‍ ചുറ്റുപാടും കണ്ണോടിചത് എന്റെതുപോലെ റോഡ് കുറുകെ കടക്കുവാനുള്ള വിഡ്ഢിത്തം ഒരാളും തന്നെ കാണിക്കുന്നില്ല . സ്റ്റേഷനില്‍ നിന്ന് ഇറങ്ങി വരുന്ന ആളുകള് എല്ലാം തന്നെ ;റോഡിനോട് ഓരം ചേര്‍ന്നുള്ള ഒരു ഗുഹയിലേക്ക് ഇറങ്ങിപ്പോകുന്നു …, രണ്ടു നിമിഷതിനുശേഷം അവര്‍ റോഡിനു മറുവശത്ത് ഉയര്‍ന്നുവരുന്നു ….., അതൊന്നു പരിക്ഷിച്ചു നൊക്കാമെന്നുകരുതി ഞാന്‍ അങ്ങോട്ടേക്കു നടന്നു . എന്റെ ഊഹം ശരിയായിരുന്നു ..

വലിയ, വലിയ തിരക്കുള്ള സ്ഥലങ്ങളില്‍ റോഡ് കുറുകെ കടക്കുന്നതിനുള്ള തുരങ്ക പാത ആയിരുന്നുവത് .അന്നതു മനസ്സിലായില്ലെങ്കിലും ,ബോംബെ നഗരത്തിലെ ജീവിതപരിചയം ഇതു പോലത്തെ ഒത്തിരിയൊത്തിരി കാര്യങ്ങള്‍ മനസ്സിലാകിയെടുക്കുന്നതിന് എന്നെ പ്രാപ്തനാക്കി .നാലു വശത്തേക്കും പിരിയുന്ന റോഡില്‍ ;ട്രാഫിക് കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന പോലിസുകാരനരികില്‍ എങ്ങോട്ടു പോകണം എന്നറിയാതെ ഞാന്‍ നിന്നു ….!