painting-of-a-man-with-an-umbrella-artistic-hd-wallpaper-1920x1200-2301

ലക്ഷ്യമില്ലാത്ത ഈ നടപ്പു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറോളമായി …., സമയം വൈകുംതോറും എന്റെ ഉള്ളിലെ ആധിയും പെരുകിക്കൊണ്ടിരുന്നു ..
എന്താണ് ചെയ്യേണ്ടത് ..?, ഒരു ജോലിക്കുവേണ്ടി ആരെയാണ് സമീപിക്കുക ..?, അപരിചിതമായ ഈ നഗരത്തില്‍ , അപരിചിതമായ ഭാഷയില്‍ ഞാന്‍ എങ്ങിനെയാണ് എന്റെ ആവശ്യം നിറവേറ്റിക്കുക..?

നടന്നു നടന്ന് …എന്റെ കാലുകള്‍ കഴച്ചുതുടങ്ങി , പോരാത്തതിനു ഭയങ്കര ദാഹം , എവിടെയെങ്കിലും അല്പ നേരം ഇരിക്കണമെന്ന് എനിക്കു തോന്നി .അപ്പോഴാണ് റോഡിനരുകിലായി ഒരു കൊച്ചു പാര്‍ക്ക് എന്റെ കണ്ണില്‍പെട്ടത്.മനോഹരങ്ങളായ പൂക്കള്‍ കൊണ്ടും , മരങ്ങള്‍ കൊണ്ടും നിറഞ്ഞ് , വളരെ വ്രത്തിയായി പരിപാലിക്കുന്ന ഒരു കൊച്ചു പാര്‍ക്കായിരുന്നുവത് . പല സ്ഥലത്തും ആളുകള്‍ക്ക് ഇരിക്കുന്നതിനായി സിമെന്റു ബെഞ്ചുകള്‍ തീര്‍ത്തിരിക്കുന്നു .

പാര്‍ക്കിനുള്ളില്‍ വ്യാപിച്ചു കിടക്കുന്ന തണല്‍ കുളിര്‍മ്മയുള്ള ഒരന്തരീക്ഷം പ്രധാനം ചെയ്തിരുന്നു . അവിടെയുള്ള ഒരു പൈപ്പില്‍ നിന്നും കുറച്ചു വെള്ളം കുടിച്ച് ; ഞാനാ സിമന്റ് ബെഞ്ചില്‍ ഇരുന്നു . അസ്വസ്ഥജനകമായിരുന്നു ;എന്റെ മനസ്സ് .ബൈക്ക് യാത്രികന്റെ ശകാരവും അതിനൊരു കാരണമായിരുന്നു , സ്വതവേ ഭീരുവായിരുന്ന ഞാന്‍ , ആ മാര്‍വാടിയുടെ കോപത്തിലും വല്ലാതെ ഭയന്നു പോയിരുന്നു . ഞാന്‍ ആലോചിച്ചു നോക്കി ……..! സത്യത്തില്‍ അയാള്‍ എന്നെ തല്ലിയിരുന്നുവെങ്കില്‍ ഞാന്‍ എന്തു ചെയ്യുമായിരുന്നു ..?

ഇപ്പോള്‍ എനിക്ക് വല്ലാത്തൊരു ധൈര്യം തോന്നുന്നുണ്ട് . അയാള്‍ തല്ലിയിരുന്നുവെങ്കില്‍ ഞാനും തിരിച്ചു തല്ലുമായിരുന്നു .

ഒരു പക്ഷെ ;അത് ഇപ്പോള്‍ തോന്നുന്ന ഒരു സാങ്കല്പിക ധൈര്യമാനെന്നിനിക്കു തോന്നി . എതിരാളി അടുത്തില്ലാത്തപ്പോള്‍ ഉയര്‍ന്നു വരുന്ന മിഥ്യ ധൈര്യം .ആ സമയത്ത് ആയിരുന്നുവെങ്കില്‍ , ഞാന്‍ ഏറു കൊണ്ട പട്ടിയെപ്പോലെ മോങ്ങിക്കൊണ്ട് ;അടിയും വാങ്ങി ഓടിയേനെ ……., ഏതായാലും , അയാളോട് എതിരിടാതെ നിന്നത് ഭാഗ്യമായി എന്നെനിക്കു തോന്നി .

പാര്‍ക്കിലെ പ്രശാന്ത മായ തെളിങ്ങ അന്തരിക്ഷത്തില്‍ ; അസ്വസ്ഥ ജനകമായിരുന്ന എന്റെ മനസ്സ് പതുക്കെ പതുക്കെ ……ശന്തമാകുവാന്‍ തുടങ്ങിയിരുന്നു .നല്ല തണുത്ത കാറ്റ് , എന്റെ ശരിരത്തെ തലോടിക്കൊണ്ട് കടന്നുപോയി … സുഖഘരമായ ആ കുളിര്‍മയില്‍ മനസ്സു വീണ്ടും എന്റെ ഗ്രാമത്തിലേക്ക് മന്ദം മന്ദം ഒഴുകിയെത്തി .

ഈ ബോംബെ നഗരവും , ഒരുകാലത്ത് അതുപോലൊരു ഗ്രാമാമായിരുന്നിരിക്കണം …, പാടങ്ങളും ….,പുഴകളും …,കിളികളും…, പൂക്കളും …..,നാട്ടുവഴികളും …,വേലികളും , നിറഞ്ഞൊരു ഗ്രാമം …. എന്നാല്‍ കാലത്തിന്റെ കൈകള്‍ എത്ര പെട്ടന്നാണ് ഓരോന്നിന്റെയും മേല്‍ മാറ്റങ്ങള്‍ പതിപ്പിച്ചുകൊണ്ട് കടന്നുപോകുന്നത് . പതുക്കെ, പതുക്കെ …എന്റെ ഗ്രാമവും അതുപോലെ മാറിക്കൊണ്ടിരിക്കുകയാണ് ….., നാളെ ചിലപ്പോള്‍ അത് മറ്റൊരു ബോംബെ ആയിത്തീരാം ….., ഒരു പക്ഷെ ബോംബയെക്കളും മേലെ ,….., അത് ആര്‍ക്കു പ്രവചിക്കുവാന്‍ സാധിക്കും …?

നഗരത്തിന്റെ ഈ തിരക്കുകള്‍ക്കിടയില്‍ കപടതയുടെ ഒരു ആവരണം ഉണ്ടെന്ന് എനിക്ക് തോന്നി . ഇവിടെ കാണുന്ന ഓരോ മനുഷ്യര്‍ക്കും ,ഓരോ മുഖം മൂടിയുണ്ട് ; നമ്മള്‍ കാണുന്നതോ …, കേള്‍ക്കുന്നതോ ….., വിശ്വസിക്കുന്നതോ ….,ഒന്നും സത്യമായിരിക്കുകയില്ല .., കാരണം നമ്മള്‍ കാണുന്നതും …, കേള്‍ക്കുന്നതും …..,വിശ്വസിക്കുന്നതും …, എല്ലാം പൊയ്മുഖങ്ങളില്‍നിന്നാണ് . എന്നാല്‍ ഗ്രാമത്തില്‍ എല്ലാം പച്ചയായ മനുഷ്യരാണ് …., മുഖം മൂടി അണിയുവാന്‍ സാധിക്കാത്തവര്‍ …. അവരില്‍ ഒരേ ഒരു വികാരം മാത്രമേ ഉള്ളു ….! സ്‌നേഹം ……!

എന്നാല്‍ നഗരങ്ങളുടെ നീരാളിപ്പിടുത്തം ; ഗ്രാമങ്ങളുടെ മേല്‍ പിടിമുറുക്കുവാന്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ ; ഗ്രാമീണ ശാലിനത ; നഗരത്തിന്റെ പുറം പൂച്ചിക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ; അവരുടെ മുഖങ്ങളിലും പതുക്കെ പതുക്കെ …., മുഖം മൂടികള്‍ കടന്നു വരുവാന്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു …

അനുദിനം നഷ്ടമായി കൊണ്ടിരിക്കുന്ന സ്‌നേഹവും …, നിഷ്‌കളങ്കതയും …., ശാലിനതയും …., മുന്‍പത്തെ പോലെ ; ഇനി എന്നെങ്കിലും അതിന്റെ പൂര്‍ണതയോടുകൂടി കാണുവാന്‍ സാധിക്കുമോ …? എന്നോര്‍ക്കുമ്പോള്‍ …, മനസ്സില്‍ എവിടെയോ വേദനിപ്പിക്കുന്ന ഒരു വിങ്ങല്‍ അവശേഷിക്കുന്നതുപോലെ ….!
ചിന്തകള്‍ക്കുമീതെ വിശപ്പിന്റെ ചൂളം വിളി ഉയര്‍ന്നപ്പോഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായതുതന്നെ .തിരിച്ചറിവുണ്ടായപ്പോള്‍ ; വിശപ്പിനേക്കാള്‍ അധികം ; എന്നെ അലട്ടിയ ചിന്ത ; ”എങ്ങിനെ ഇവിടെ ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ പറ്റും എന്നതായിരുന്നു …..”!

”ബോംബയെന്ന ഈ മഹാനഗരത്തില്‍ പച്ചപ്പിന്റെ ഒരു തുരുത്ത് എവിടെയാണ് കണ്ടെത്തുവാന്‍ കഴിയുക ..?””ആരാണ് എന്നെ സഹായിക്കുക ..”?, എവിടെയാണ് ഞാന്‍ ജീവിക്കുക ….?”, ഒരാവേശത്തിനു കയറി പോരുമ്പോള്‍ , ഈ വക ചോദ്യങ്ങള്‍ ഒന്നും തന്നെ എന്റെ ചിന്താമണ്ടലങ്ങളില്‍ ഉണ്ടായിരുന്നില്ല .ബോംബയെക്കുറിച്ചുള്ള കേട്ടറിവ് ഒന്നു മാത്രമാണ് ; ഈ മഹാനഗരത്തിലേക്ക് ജോലി തേടി വരുവാന്‍ എന്നെ പ്രേരിപ്പിച്ച ഒരേ ഒരു ഘടകം …”എന്തു ജോലി ചെയ്താലും , ഇവിടെ ജീവിച്ചു പോകാന്‍ സാധിക്കും എന്നുള്ളത് …”! എന്റെ കേട്ടറിവുകളില്‍ ഇതൊരു മഹാനഗരം തന്നെയാണ് . കണ്ണഞ്ചിപ്പിക്കുന്ന മഹാനഗരം .
ഒരു വശത്ത് എല്ലാ സുഖ സമര്‍ദ്ധിയും ; ആഡംബരത്തൊവും , മറുവശത്ത് കൊടിയ ദാരിദ്രവും , ദുരിതങ്ങളും ….., ജീവിതത്തിന്റെ രണ്ടു വശങ്ങളും കണ്ടുമുട്ടാവുന്ന നാട് .ലോകാത്തില്‍ തന്നെ മുന്തിയ ജീവിത നിലവാരമുള്ള നഗരങ്ങില്‍ ഒന്ന് ; അതേസമയം ചേരികളുടെയും , വേശ്യ തെരുവുകളുടെയും , ഭിക്ഷാടകരുടേയും കാര്യമെടുത്തല്‍ അതിലും മുന്നില്‍ സ്വന്തം സുഖഭോഗാസക്തിക്കുവേണ്ടി ലക്ഷങ്ങള്‍ ; ചിലവഴിക്കുന്നവര്‍ ജീവിക്കുന്ന നഗരം ….!

സ്വന്തം ശരിരത്തിന്റെ നിലവാരമനുസരിച്ച് നൂറു രൂപാ മുതല്‍ ആയിരങ്ങള്‍ പ്രതിഫലം വാങ്ങുന്ന വേശ്യകള്‍ ജീവിക്കുന്ന നഗരം …, ഒരു നേരത്തെ ആഹരത്തിനുവേണ്ടിയും ,സ്വന്തം കുടുംബത്തിനു വേണ്ടിയും ശരിരം വില്‍ക്കുന്നവര്‍ ജീവിക്കുന്ന നഗരം ……!സ്വന്തം കുഞ്ഞിന്റെ , വിശപ്പു മാറ്റുന്നതിനുവേണ്ടി തുണിയുരിയുന്ന അമ്മമാര്‍ ജീവിക്കുന്ന നഗരം .

പണക്കൊഴുപ്പിന്റെ ഊറ്റത്തില്‍ , ജീവിതത്തില്‍ ആഴത്തില്‍ വേരുന്നിയ വിശ്വാസ്യതകളെ തകര്‍ത്ത് , ഭാര്യാ ഭര്‍ത്ത് ബന്ധത്തിന്റെ പരിപാവനതയെ ചോദ്യം ചെയ്ത് …., ഭാര്യമാരെ വഞ്ചിക്കുന്ന ഭര്‍ത്താക്കന്മാര്‍ ……, അതുപോലെ തന്നെ തിരിച്ചും ….!നഗരത്തിന്റെ മനോഹരമായ മൂടുപടം കീറിനോക്കിയാല്‍ കാണാന്‍ സാധിക്കുന്ന ഭീകരമായ കാഴ്ച്ചകള്‍……

ഞാന്‍ എഴുന്നെറ്റു , ഇനിയും സമയം കളയുന്നതില്‍ അര്‍ത്ഥമില്ല , എങ്ങിനെയെങ്കിലും ഒരു ജോലി നേടുക എന്ന ഉറച്ച തീരുമാനത്തോടെ ഞാനാ പാര്‍ക്കിനു വെളിയില്‍ കടന്നു . അപ്പോഴാണ് ആ ചെറിയ ചായക്കട എന്റെ ശ്രദ്ധ ആകര്‍ഷിച്ചത്

കേരളത്തിനു പുറത്തുള്ള മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനങ്ങള്‍ ആണല്ലോ …., ചായക്കടയും …, ബേക്കറിയും . ഏതായാലും ഒരു ചായ കുടിക്കാം …!, മലയാളിയാണെങ്കില്‍ എന്റെ കഷ്ടപ്പാട് തുറന്നു പറയുകയും ചെയ്യാമല്ലോ ; എന്ന ഉദ്ദേശത്തില്‍ ഞാനാ കടയിലേക്കു കയറി ….!

കഷ്ട്ടിച്ചു പത്തടി നീളത്തിലും, വീതിയിലും ഉള്ള ഒരു ഒറ്റമുറി . അതിന്റെ ഒരുവശത്ത് ഒരു മേശയും അതിനു പിന്നിലായി ഒരു കസേരയും ഇട്ടിരിക്കുന്നു , മേശയുടെ മുകളിലായി ഓരത്ത് , ഒരേ വലിപ്പത്തിലുള്ള നാലഞ്ചു ഗ്ലാസ്സ് ഭരണികള്‍ വെച്ചിരിക്കുന്നു , അതിലോരോന്നിലും , ബിസ്‌കെറ്റുകളും,കേക്ക് കഷ്ണങ്ങളും , റൊട്ടിയും കൊണ്ടു നിറച്ചിരിക്കുന്നു .

ഭരണികളുടെ സമീപത്തു തന്നെയുള്ള പരന്ന ഒരു അലുമിനിയ പാത്രത്തില്‍ പരിപ്പുവടയും , ഉഴുന്നുവടയും , സമോസയും ഉണ്ടാക്കി വെച്ചിരിക്കുന്നു . ഈച്ചകളുടെയും , മറ്റു പ്രാണികളുടെയും ശല്യം ഒഴിവാക്കുന്നതിനായി നെറ്റു കൊണ്ടുള്ള ഒരു കൂട അതിന്മേല്‍ കമഴ്ത്തി വെച്ചിട്ടുണ്ട് .

 

You May Also Like

ആദ്യപകുതി പക്കാ സത്യൻ അന്തിക്കാടൻ ചിത്രം ക്ളൈമാക്സ് എത്തുമ്പോൾ എസ്എൻ സ്വാമി ടച്ച്

ആദ്യപകുതി ഒരു പക്കാ സത്യൻ അന്തിക്കാടൻ ചിത്രം എന്നാൽ അവസാനത്തിലേക്ക് എത്തുമ്പോൾ S N സ്വാമി touch സിനിമയിൽ കാണാൻ കഴിയും.ഒരു murder mystery ഒരു നാട്ടിന്പുറത്തു

ഉണ്ണിക്കുട്ടന്റെ അച്ഛന്‍

കുളത്തിലേക്ക് നീട്ടി തുപ്പി, അത് വിഴുങ്ങാന്‍ വരുന്ന മീനുകളെ എണ്ണി എടുക്കുമ്പോള്‍ ആണ് എന്നും ആ വിളി വരാറുള്ളത്. ‘ഉണ്ണിക്കുട്ടാ’..അച്ഛനാണ്. അമ്മയാണെങ്കില്‍ വെറും ഉണ്ണിയെ ഉണ്ടാവുള്ളൂ. ഓഫീസിലേക്ക് ഇറങ്ങാന്‍ ആവുമ്പോള്‍ അച്ഛന്റെ പതിവാണ് എന്നെ ഒന്ന് വിളിച്ചു ബൈ പറഞ്ഞു പോവല്‍. ചേട്ടനും പെങ്ങളും ഒക്കെ ഉണ്ടെങ്കിലും ഞാന്‍ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തണം. ഈ അച്ഛന് അങ്ങ് പോയാല്‍ പോരെ എന്ന് പലതവണ ആലോചിച്ചതാണ്. പറമ്പിലൂടെ പകുതി ഓടിയും വീടുത്താന്‍ ആവുമ്പോള്‍ നടന്നും ഒരു കണക്കിന് വീടെത്തുമ്പോള്‍ അമ്മയുടെ ചോദ്യം വരും..’എവിടാരുന്നടാ…? ഒരൂസം നീ ആ കുളത്തിലേക്ക് വീഴാനുള്ളതാ…’ പിന്നെ അച്ഛന്‍ ബസ് കേറുന്ന വരെ റോഡില്‍ നോക്കി ഇരിക്കും.

ആലിയയുടെ ചിത്രം തകർന്നടിയുമെന്നു പരിഹസിച്ച കങ്കണയ്ക്ക് സംഭവിച്ചത്

ആലിയയുടെ ചിത്രം തകർന്നടിയുമെന്നു പറഞ്ഞ കങ്കണ ശരിക്കും പുലിവാൽ പിടിച്ചിരിക്കുകയാണ്. കാരണം സമാനതകൾ ഇല്ലാത്ത തകർന്നടിയൽ…

വനിതാദിനത്തിനു ഒരു പണിയുമെടുക്കാതെ ചിൽ ചെയ്ത് വെറുതെ ഇരിക്കുന്ന പെണ്ണിന്റെ ചിത്രമാകും ഉചിതം

എല്ലാ വിമൻസ് ഡേയ്ക്കും സ്ഥിരമായി കാണാറുള്ള ചില പോസ്റ്റുകളുണ്ട്. ഒരു സ്ത്രീരൂപം രണ്ട് സൈഡിലും കുറെ കൈകൾ വിടർത്തിപ്പിടിച്ച്, ഓരോ കൈയിലും ഓരോ ടാസ്‌ക് മാനേജ് ചെയ്യുന്നു. ഒന്നിൽ ചൂല്, ഒന്നിൽ ഫുഡ് ഉണ്ടാക്കൽ