Untitled-1

മേശയുടെ പുറകെയുള്ള കസേരയില്‍ ഏകദേശം നാല്പത് വയസ്സിനോടടുത്ത ഒരു കുറിയ മനുഷ്യന്‍ ഇരിന്നിരുന്നു . തുറന്നുവെച്ച ഒരു നോട്ട് ബുക്കില്‍ , എന്തൊക്കെയോ കുറിച്ചുകൊണ്ടിരിക്കുന്നതിനോടൊപ്പം തന്നെ ; ചായ കുടിച്ചു പോകുന്നവരുടെ കൈയ്യില്‍ നിന്ന് പൈസ വാങ്ങിക്കുകയും , മടക്കി നല്കുകയും ചെയ്യുന്നുമുണ്ട് . ആരുടേയും മുഖത്തു നോക്കാതെ , യാന്ത്രികമായൊരു പ്രവര്‍ത്തിയെന്നോണം അയാള്‍ തുടര്‍ന്നുകൊണ്ടിരുന്നു .

കണ്ടാല്‍ ഒരു മലയാളി മട്ടുണ്ട് എങ്കിലും , നെറ്റി മുഴുവനും പൂശിയിരിക്കുന്ന അയാളുടെ വേഷവിധാനങ്ങള്‍ ഒരു ത്മിഴന്റെതു പോലെ തോന്നിച്ചു .ആ കടയുടെ മുന്‍വശത്തായി ഒരു മൂന്നടി പൊക്കത്തില്‍ കെട്ടിവെച്ചിരിക്കുന്ന ഭിത്തിയില്‍ ഒരു ഗ്യാസ് സ്റ്റുവു വെച്ചിരിക്കുന്നു . അതിനു മുകളിലായി രണ്ടു പാത്രങ്ങളില്‍ ചായ ഉണ്ടാക്കുവാനുള്ള വെള്ളവും ,പാലും തിളച്ചുകൊണ്ടിരുന്നു .സ്റ്റവിനു പിന്നിലായി ഏകദേശം അമ്പതു വയസ്സിനോടടുത്ത ഒരാള്‍ മുണ്ടു വളച്ചുടുത്തു ; ഒരു മുറികൈയ്യന്‍ ബനിയനുമിട്ട് നില്ക്കുന്നുണ്ട് . ടീ മാസ്റ്റര്‍ എന്ന പേരിലറിയപ്പെടുന്ന അയാള്‍ ; ഓര്‍ഡര്‍ അനുസരിച്ച് ചായയും , കാപ്പിയും വരുന്നവര്‍ക്ക് ഉണ്ടാക്കികൊടുക്കുന്നു .

ആളുകളുടെ ഇടയില്‍ക്കൂടി ചായ സപ്ലൈ ചെയ്യുകയും , ഒഴിഞ്ഞ ഗ്ലാസ്സുകള്‍ ഏടുക്കുകയും , ക്ലീന്‍ ചെയ്യുകയും ചെയ്തുകൊണ്ട് , ഒരു പയ്യന്‍ ഓടി നടക്കുന്നുണ്ടഏതായാലും മലയാളിയാണോ അവിടെയുള്ളതെന്ന് അറിയുവാന്‍ ഉള്ളൊരു പരിക്ഷണത്തിന് ” ഒരു ചായ …..’!” എന്നു ഞാനുറക്കെ പറഞ്ഞു ….,എന്തുകൊണ്ടോ ശബ്ദം പുറത്തേക്കു വന്നില്ല , എന്നെനിക്കുതോന്നി , കൂടാതെ ശബ്ദത്തിനു വിറയല്‍ ഉണ്ടായിരുന്നതുപോലെയും …..!

സത്യത്തില്‍ അവിടെ വിറക്കെണ്ടതായ യാതൊരാവശ്യവും എനിക്കില്ല . ”ഞാന്‍ കാശു കൊടുത്തു ചായ കുടിക്കുന്നു …….., അതിനുള്ള കാശും എന്റെ കൈയ്യിലുണ്ട് ‘… എന്നിരുന്നാലും ; എനിക്ക് ജോലി ലഭിക്കുവാനുള്ള ഒരു ആശ്രിതത്വം ഞാനയാളില്‍ പ്രതിക്ഷിച്ചിരുന്നു ……, അതാണ് എന്നെ വിക്കനാക്കിയത് , തീര്‍ത്തും അപരിചിതനായ ഒരാളോട് ; സഹായം അഭ്യര്‍ഥിക്കേണ്ടി വരുമ്പോള്‍ , നമക്കുണ്ടാകുന്ന ഒരു പരിഭ്രമമുണ്ടല്ലോ ….., അതായിരുന്നു എനിക്കുണ്ടായിരുന്നത് …….

ഒരു മലയാളിയാണോ അയാള്‍ എന്നുള്ള എന്റെ സംശയത്തെ അസ്ഥാനത്താക്കിക്കൊണ്ടും, എന്റെ ഉള്ളില്‍ ഒരു കുളിര്‍ മഴ പെയ്യിച്ചു കൊണ്ടും ; അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ……

”ഔസേപ്പേ പുറത്തേക്ക് ഒരു ചായ ….” മലയാളത്തിലുള്ള ആ മൊഴി കേട്ടപ്പോള്‍ ; ചായ കുടിച്ചില്ലെങ്കിലും ; കുടിച്ചപോലെ ഉള്ളൊരു ആശ്വാസം , എന്റെ മനസ്സിനെ തലോടിക്കൊണ്ട് കടന്നുപോയി …..! അതെ സമയത്തിനുള്ളില്‍ത്തന്നെ ; ചായയുമായി ആ പയ്യന്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു …..

ചായ ഗ്ലാസ് വാങ്ങിയ എനിക്ക് അല്‍ബുദ്ധമാണ് തോന്നിയത് ; നാട്ടില്‍ ഒരു വെട്ടുഗ്ലാസ്സ് മുഴുവന്‍ കിട്ടുന്ന ചായ , അതിന്റെ പകുതിയുള്ള ഗ്ലാസ്സില്‍ ; അതിലും പകുതിയായി കണ്ടപ്പോള്‍ …..!
പക്ഷെ …., കുറ്റം പറഞ്ഞു കൂടാ…., ഗ്ലാസ്സ് മുഴുവനും ഉണ്ടായിരുന്നു ; പകുതി ചായയെന്ന ദ്രാവകവും , അതിനു മുകളില്‍ ബാക്കി പകുതി സോപ്പ് വെള്ളത്തില്‍ പതിപ്പിച്ച പോലെയുള്ളൊരു പതയും .തിളച്ചു കൊണ്ടിരിക്കുന്ന പാലിനെ കപ്പുകൊണ്ട് രണ്ടുമൂന്നാവര്‍ത്തി മേലേക്ക് ആറ്റി ഒഴിച്ച് രൂപപ്പെടുത്തുന്നതാണ് ഈ പത . ഒറിജിനല്‍ ചായയുടെ അളവ് വളരെ കുറച്ച് , ബാക്കിയുള്ള ഭാഗം മുഴുവനും ഈ പത നിറച്ചായിരിക്കും കസ്റ്റമര്‍ക്ക് കൊടുക്കുന്നത് ….!

ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നുകൊണ്ടാണ് , ഞാനാ ചായ കുടിച്ചു തീര്‍ത്തത് . എന്റെ ആവശ്യം ചായ കുടിക്കുക എന്നതിനേക്കാളുപരി ഒരു ജോലി തരപ്പെടുത്തുക എന്നതായിരുന്നുവല്ലോ …?
ആയതിനാല്‍ കടയിലെ തിരക്കൊഴിയുന്നതുവരെ ഞാന്‍ കാത്തിരുന്നു ….! കാരണം ;ഒരു പക്ഷെ ,മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ലെങ്കില്‍ കൂടി ; ഞാന്‍ അയാളോട് സഹായം അഭ്യര്‍ഥിക്കുന്നത് , ആരും കാണരുത് , എന്നൊരു സാങ്കല്പിക ദുരഭിമാനം എന്നില്‍ ഉയര്‍ന്നു നിന്നിരുന്നു ….ഈ ദുരഭിമാനം മലയാളിയുടെ മാത്രം പ്രത്യേകത ആണെന്നു തോന്നുന്നു ….! വീട്ടില്‍ ഒരു നേരത്തെ വിശപ്പു മാറ്റാനുള്ള മാര്‍ഗ്ഗം ഇല്ലെങ്കില്‍കൂടി ; പുറമേക്ക് മൃഷ്ട്ടാനം ഉണ്ണുന്നവന്റെ ഗമ കാണിക്കുക ….!

എന്റെ ഭാഗ്യം കൊണ്ടോ എന്തോ ..?, കടയിലെ തിരക്ക് അല്പമൊന്നൊഴിഞ്ഞു . ആ മേശയുടെ പുറകില്‍ ഇരിക്കുന്ന ആളായിരിക്കും ഉടമസ്ഥന്‍ എന്നെനിക്കു തോന്നി …!ഒരു പക്ഷെ ; അയാള്‍ ഉടമസ്തനല്ലെങ്കില്‍ കൂടി , ഒരു മലയാളി ആണെന്ന് സംസാരത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞിരുന്നു . നമ്മുടെ പ്രശ്‌നങ്ങള്‍ ; ഏറ്റവും നന്നായി പറഞ്ഞു ഫലിപ്പിക്കാന്‍ , നല്ലത് മാതൃ ഭാഷ തന്നെയാണല്ലോ ….!

അപരിചിതമായ ഈ നഗരത്തില്‍ ; മറ്റുള്ളവരോട് ; അറിയാത്ത ഭാഷയില്‍ സംസാരിക്കുന്നതിനെക്കാളും നല്ലത് ; സ്വന്തം ഭാഷ സംസാരിക്കുന്ന ആള്‍ തന്നെ ആയിരിക്കും ഉചിതം ….! കാരണം സംസാരഭാഷ സരളമായതാകുമ്പോള്‍ ; നമ്മുടെ വികാരങ്ങള്‍ അതുപോലെത്തന്നെ കേള്‍വിക്കാരനിലേക്ക് പകര്‍ത്തുവാന്‍ നമ്മുക്ക് വളരെയെളുപ്പം തന്നെ സാധിക്കും . എന്നിരുന്നാലും എങ്ങിനെയാണ് കാര്യം അവതരിപ്പിക്കേണ്ടത് എന്ന കലശലായ ആശയക്കുഴപ്പം എന്നില്‍ ഉടലെടുത്തിരുന്നു ….!

”എന്താണ് പറയുക ..? എവിടെയാണ് തുടങ്ങുക …?, അയാള്‍ എന്താണ് വിചാരിക്കുക …?, അയാളുടെ പ്രതികരണം എത്തരത്തില്‍ ഉള്ളതായിരിക്കും ….?
ചിലപ്പോള്‍ അയാള്‍ എന്നെ വഴക്കു പറയുമായിരിക്കും , അല്ലെങ്കില്‍ ദിവസേനെ; എന്നെപ്പോലെയുള്ളവരുടെ ആവര്‍ത്തന വിരസതയില്‍ ; ”ശല്യം ” എന്നുപറഞ്ഞു ; എന്നെ ഒഴിവാക്കാന്‍ ശ്രമിക്കും ….., അതുമല്ലെങ്കില്‍ , കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്ത കേള്‍വിക്കാരനെപ്പോലെ നില്‍ക്കും …

ഇത്തരത്തിലുള്ള പലപല ചോദ്യങ്ങള്‍ ചാട്ടുളി , വേഗത്തില്‍ എന്റെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു . പക്ഷെ എന്റെ മനസ്സുതന്നെ അതിനുള്ള ഉത്തരങ്ങളും നല്‍കി ക്കൊണ്ടിരുന്നു .
”നീ എന്തിനാണ് പേടിക്കുന്നത് …? നീ അയാളോട് പണം കടം ചൊദിക്കാനൊന്നുമല്ലല്ലൊ …., പോകുന്നത് ..? ഒരു ജോലിയാണ് ചോദിക്കുന്നത് …? അല്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗമാണ് ആരായുന്നത് …..!, അയാള്‍ക്ക് ഇഷ്ടം ഉണ്ടെങ്കില്‍ തരട്ടെ …, അതിനുള്ള മാര്‍ഗ്ഗം തെളിയിച്ചു തരാന്‍ കഴിയുമെങ്കില്‍ ആകട്ടെ …… ഇല്ലെങ്കില്‍ വേറെ ആരോടെങ്കിലും സഹായം അഭ്യര്‍ഥിക്കാം..; ഭയപ്പെടാതെ പോയി ചോദിക്കടാ …..!

മനസ്സിന്റെ ശക്തമായ പ്രേരണയില്‍ ഞാനയാളുടെ മുന്നിലേക്ക് ചെന്നു ;വളരെ പരിചയ ഭാവം നടിച്ചു , ഞാന്‍ ചോദിച്ചു …..

”ചായക്ക് എത്രയായി ?

എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു …..!

”രണ്ടു രൂപാ ”

സത്യത്തില്‍ ആ ചിരി എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം നിറച്ചു . പണം കൊടുക്കുന്നതിനിടയില്‍ നിഷകളങ്ക ഭാവത്തില്‍ ഞാന്‍ ചിരിച്ചു …! കാര്യം കാണാന്‍ , എന്തും ചെയ്യാന്‍ തയ്യാറയവന്റെ സോപ്പിടുന്ന ചിരിയായിരുന്നുവത് ..

”ചേട്ടാ ഇവിടെ എവിടെയെങ്കിലും ഒരു ജോലി കിട്ടുവാന്‍ മാര്‍ഗ്ഗമുണ്ടോ ..?എടുത്തടിച്ചത് പോലെയായിപ്പോയി എന്റെ ചോദ്യം ,……!ഒരു നിമിഷം , അയാള്‍ എന്റെ മുഖത്തേക്ക് നോക്കി .

നെഗറ്റിവായ ഒരു ഉത്തരം പ്രതിക്ഷിച്ചു നിന്നിരുന്ന എന്നോട് ; വളരെ സൗമ്യപൂര്‍വ്വം അയാള്‍ ചോദിച്ചു ….

”ജോലി അന്വക്ഷിച്ചു വന്നതാ ‘….?”

”അതെ ”

”എന്താ നിന്റെ പേര് ..?”

”ജോണ്‍ , ജോണ്‍ സാമുവല്‍ …!”

”എന്തു ജോലിയൊക്കെ അറിയാം ..?”

”ഏതു ജോലിയും ചെയ്യാം ..!”

”നാട്ടില്‍ എവിടെയാ സ്ഥലം ..?”

”തൃശ്ശൂര് ….”!

”തൃശ്ശൂര് എവിടെ …?”

”പെരുംകുന്നം …!”

”പെരുംകുന്നം എവിടെ ..?”

”പെരുംകുന്നം അമ്പലത്തിന്റെ അടുത്താ ….., ചേട്ടന്‍ അവിടെയൊക്കെ അറിയുമോ ..?”

”പിന്നേ , എന്റെ ഒരു ചേച്ചിയെ ആ ഭാഗത്തേക്ക് ആണു കല്യാണം കഴിച്ചു അയച്ചിരിക്കുന്നത് …!

”ഉവ്വോ ? അവിടെ എവിടെയാണ് …?”

”നീ പറഞ്ഞ സ്ഥലത്തിന്റെ ചുറ്റുവട്ടത്തു തന്നെയാണ് , സ്ഥലത്തിന്റെ പേര് എനിക്ക് അത്ര നിശ്ചയം പോര , കാലം കുറെയായി ഞാനാ വഴിക്കെല്ലാം പോയിട്ട് …!

”ചേട്ടന്റെ പേരെന്താ ..?”

”മണി …!”

”ഇപ്പോള്‍ നമ്മള്‍ പരിചയക്കാരായി ….., അല്ലേ ചേട്ടാ …!”

എനിക്കൊരുത്തരം നല്‍കാതെ ഒന്നു പുഞ്ചിരിച്ചു കൊണ്ടു , അയാള്‍ എന്നോട് ചോദിച്ചു …?

”നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട് ..?”

”അമ്മയും ഒരു അനുജത്തിയും മാത്രമേ ഉള്ളൂ , അപ്പന്‍ മരിച്ചുപോയി കുറെ വര്‍ഷങ്ങളായി ….! , പിന്നെ മറ്റു ബന്ധുക്കള്‍ എന്നുപറയുവാന്‍ അധികമാരുമില്ലതാനും ,ഉള്ളവരുമായിത്തന്നെ അത്ര അടുപ്പത്തിലും അല്ല ; കാരണം അവരൊക്കെ വളരെ നല്ല നിലയില്‍ ജീവിക്കുന്നവരാണ് . ഞങ്ങള്‍ളും ആയുള്ള സഹവാസം അവരുടെ സ്റ്റാറ്റസ്സിനു കുറച്ചില്‍ ആകുമെന്ന് അവര്‍ കരുതുന്നുണ്ടായിരിക്കും …!

ഒരു പത്തു സെന്റ് സ്ഥലവും , അതില്‍ ചെറിയൊരു വീടും മാത്രമാണ് സ്വന്തമായുള്ളത് , അവിടെയിപ്പോ അവര്‍ രണ്ടുപേരും മാത്രമാണ് ഉള്ളത് …., സത്യത്തില്‍ അവരോടു പോലും ഞാന്‍ പറഞ്ഞിട്ടില്ല ; എങ്ങോട്ടാണ് പോകുന്നതെന്ന് . ജോലി അന്വേഷിച്ചുള്ള ഒരു നാടുവിടല്‍ തന്നെയായിരുന്നു ഇത് ….,

നാട്ടിലാണെങ്കില്‍ ; ജോലിക്ക് ഒരു രക്ഷയുമില്ല , പണിയില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് പലരും ….! പിന്നെ എന്തു ജോലിയും ചെയ്യാമെന്ന് വെച്ചാല്‍ തന്നെ ; ഒന്നുമില്ലാത്തവന്റെ ഉള്ളില്‍ നിന്നും ഉയരുന്ന ദുരഭിമാനം , അതിനനുവധിക്കുന്നുമില്ല ….., പുറത്താണെങ്കില്‍ എന്തു ജോലിയും ചെയിതു ജീവിക്കാമല്ലോ ….., ആരും അറിയില്ല …..!”ഒന്ന് നിറുത്തി ഞാന്‍ ചോദിച്ചു …….
”ചേട്ടന്റെ സ്ഥലമെവിടെയാണ് …?”

”തൃശൂര്‍ ..!”

”ഇവിടെ വന്നിട്ട് കുറെ വര്‍ഷമായൊ …?”

ഒന്നു മൂളിക്കൊണ്ട് , അയാള്‍ മുന്നില്‍ പിന്നെയൊന്നും ചോദിക്കുവാനും , പറയുവാനും ഇല്ലാത്തവനെപ്പോലെ ; ഞാന്‍ അതും നോക്കി നിന്നു …….!

നിശബ്ധതക്ക് സമയ ദൈര്‍ക്യം ഏറിയപ്പോള്‍ ; ഒന്നു മുരടനക്കിക്കൊണ്ട്, ഞാന്‍ വീണ്ടും ചോദിച്ചു ….?

”ചേട്ടാ …, എനിക്കൊരു ജോലി ശരിയാക്കിത്തരാന്‍ പറ്റോ ….?”

അയാള്‍ ഒന്നും മിണ്ടാതെ , എഴുതിക്കൊണ്ടിരുന്ന ബുക്കിനു നടുവില്‍ , പേന വെച്ചു മടക്കി , ബുക്ക് മേശയുടെ ഒരു വശത്തേക്ക് എടുത്തിട്ടു . എന്നിട്ട് തുറന്നുകിടന്ന ആ മേശവലിപ്പ് അടച്ചുകൊണ്ട് …., കസേരയുടെ പിന്നിലേക്ക് ഒന്നുകൂടി ചാഞ്ഞ് ; കൈകള്‍ രണ്ടും കൂട്ടി പിണച്ച് മുകളിലോട്ടുയര്‍ത്തി ദീര്‍ഘമായി ഒരു കോട്ടുവാ വിട്ടു …, എന്നിട്ട് എന്നോടായി പറഞ്ഞു …….!

” നീ എന്റെ കൂടെ നിന്നോടാ ….., താമസിക്കാനുള്ള സ്ഥലവും ,ഭക്ഷണവും , പിന്നെ ചെറിയൊരു ശമ്പളവും തരാം …!”

കേട്ടതു വിശ്വസിക്കാനാകാത്തതു പോലെ ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു ……!

എന്നാല്‍ മണിചേട്ടന്റെ അടുത്ത ചോദ്യമാണ് എന്നെ ഞെട്ടിപ്പിച്ചത് ……!

” നിനക്ക് അപ്പം ഉണ്ടാക്കാന്‍ അറിയാമോ …..? ”

”അപ്പമോ ….?”, ഞാന്‍ ഒന്നമ്പരന്നു ; ജോലിയെ കുറിച്ചുള്ള എന്റെ സങ്കല്പങ്ങളില്‍ ഞാന്‍ ഒരിക്കലും പ്രതിക്ഷിക്കാത്ത ഒന്നായിരുന്നു അത് …..! , അപ്പം തിന്ന് പരിചയം ഉണ്ടെന്നല്ലാതെ , അതുണ്ടാക്കുന്ന വിധം എനിക്ക് അജ്ഞാതം ആയിരുന്നു ….!

പക്ഷെ കിട്ടിയ പിടിവള്ളിയാണ് …, വിട്ടുകളഞ്ഞാല്‍ നിലയില്ലാക്കയത്തില്‍ മുങ്ങി താഴെണ്ടിവരും …, പിന്നെ എന്ത് സംഭവിക്കും എന്നതിന് യാതൊരു ഊഹവും ഇല്ല …., എന്തുവന്നാലും ഒരു കൈ നോക്കുക തന്നെ …..!

”ശരി ചേട്ടാ , ഞാന്‍ ഉണ്ടാക്കാം …..!, ഒരാത്മധൈര്യത്തില്‍ ഞാന്‍ അങ്ങനെ പറഞ്ഞു പോയി …!

”നീ പേടിക്കുകയൊന്നും വേണ്ട …, അത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല …., എല്ലാം തന്നെ ഞാന്‍ പറഞ്ഞു തരാം ……”! , എന്നുള്ള സ്വന്തന വാക്കുകള്‍ എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തി ……!

 

You May Also Like

പന്ത്രണ്ടുകാരനെ തട്ടിക്കൊണ്ടു പോയത് ചാവേറാക്കാന്‍

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നാണു താലിബാന്‍ തീവ്രവാദികള്‍ പന്ത്രണ്ടു വയസ്സുള്ള ബാലനെ തട്ടിക്കൊണ്ടു പോയത്. അതിനു ശേഷം ബോബുകളടങ്ങിയ ചാവേര്‍ കവചം ധരിപ്പിച്ചു;

ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിന് പരുക്ക് പറ്റുന്ന വീഡിയോ ….

‘ മണി രത്നം’ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ഇടയില്‍ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഫഹദിനു പരുക്കേല്‍ക്കുന്നത്.

ആ കഥാപാത്രത്തെ സ്‌ക്രീനിൽ കാണുമ്പൊൾ എന്റെ ദുർവിധി ഓർത്തു ദുഖിക്കും

പുലിമുരുകനിലെ ലാലേട്ടന്റെ ഭാര്യയുടെ കഥാപാത്രം ചെയ്യാനുള്ള അവസരം തനിക്കാണ്

പശ്ചാത്യരുടെ മര്യാദകൾ കാണുമ്പൊൾ ശരിക്കും അത്ഭുതപ്പെട്ടു പോകും

പശ്ചാത്യരുടെ മര്യാദകൾ നമ്മൾ കാണുമ്പൊൾ അല്ലെങ്കിൽ കേൾക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോകും. അവർക്ക് സ്കൂൾകാലം മുതൽ ലഭിക്കുന്ന ബിഹേവിയറൽ ട്രെയിനിങ് കാരണമാണ് ഇത് എന്നാണ്