art-paint-wallpaper-background-1

”എനിക്ക് ഈ ചായക്കട കൂടാതെ , മറ്റൊരു ഏര്‍പ്പാട് കൂടിയുണ്ട് …, ഹോം ഫുഡ് സപ്ലെ …., അപ്പം അതിലൊന്നാണ് . അപ്പം ഉണ്ടാക്കി , അത് നന്നായി പായ്ക്ക് ചെയിതു ; ഇവിടെയുള്ള കടകളിലും മറ്റും കൊണ്ടുപോയി വില്‍ക്കും ….!താമസവും , ഭക്ഷണവും …., പിന്നെ മാസം തോറും ശമ്പളമായി കുറച്ചു രൂപയും തരാം ….!”

കുളിര്‍മഴ പോലെയാണ് ആ വാക്കുകള്‍ എന്നിലേക്ക് പെയ്തിറങ്ങിയത് .ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ നിന്നും ; തണുത്തുറഞ്ഞ ജലാശയത്തിലേക്ക് ചാടിയ അനുഭവം എനിക്കുണ്ടായി…!

ധിം …., ഇത്രയേയുള്ളൂ …., നമ്മള്‍ ആനക്കര്യമെന്നു വിചാരിക്കുന്നത് ഒരു നിമിഷാര്‍ധത്തില്‍ നടന്നുകിട്ടും …., സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ എന്തൊക്കെ ആലോചിച്ചാണ് എന്റെ തല പുണ്ണായത് …

”ജോലി കിട്ടുമോ …?,താമസ സൌകര്യം കിട്ടുമോ …?,ഭക്ഷണം കിട്ടുമോ …?ദേ …. എത്ര എളുപ്പത്തിലാണ് എല്ലാം നടന്നത് . ഇപ്പോള്‍ എനിക്ക് എല്ലാമായി ..!, ഇനി സമ്പാദിക്കണം …., അങ്ങനെ സമ്പാദിച്ച് , മിച്ചം വരുന്ന തുകയില്‍ കുറച്ചു പണം നാട്ടിലേക്ക് അയക്കണം , പിന്നെയുള്ളത് ഏതെങ്കിലും ഏജന്റിനു കൊടുത്ത് ഗള്‍ഫിലേക്ക് പറക്കണം , എന്നീ വിചാരങ്ങള്‍ എന്റെ മനോമുകുരത്തില്‍ തെളിഞ്ഞതും ; തലക്കു മുകളിലൂടെ ഹുങ്കാരത്തോടെ ഒരു വീമാനം പറന്നുപോയതും ഒന്നിച്ചായിരുന്നു ….!

എന്റെ മനസ്സു മന്ത്രിച്ചു ….! ”സത്യം …..ഇതു നടക്കും ..!”

”ദൈവമേ എത്ര പെട്ടന്നാണ് നീ എനിക്കൊരു വഴി കാണിച്ചു തന്നത് …!”, ദൈവത്തോടുള്ള നന്ദി എന്റെ മനസ്സില്‍ നിന്നും പ്രാര്‍ഥനയുടെ രൂപത്തില്‍ ഉയര്‍ന്നു ….!

ഇത്രയും പെട്ടന്ന് …, യാതൊരു മുന്‍പരിചയവും ഇല്ലാത്ത സ്ഥലത്ത് …., അലഞ്ഞു തിരിഞ്ഞു , നടക്കുന്നതിനെക്കാളും മുന്‍പ് …, താമസിക്കാന്‍ ഒരു സ്ഥലവും, ഭക്ഷണവും കിട്ടിയതോര്‍ത്ത് അത്ഭുത പെട്ടതോടൊപ്പംത്തന്നെ , എന്റെ മനസ്സില്‍ അപ്പത്തിന്റെ രൂപവും തെളിഞ്ഞു വന്നു …!

ചെറുപ്പത്തില്‍ , പെരുന്നാളുകള്‍ക്കും , മറ്റു വിശേഷ ദിവസങ്ങളിലും കഴിച്ചിട്ടുണ്ടെന്നല്ലാതെ …., അത് വീട്ടില്‍ ഉണ്ടാക്കുന്ന ഒരു പലഹാരം ആണെന്ന് അറിയാമെന്നല്ലാതെ …, ഇതിനാല്‍ ഒരു ബിസിനസ് …, ചെയ്യാമെന്നൊ .., എന്റെ ആദ്യത്തെ ജോലി ഇതിലായിരിക്കുമെന്നൊ ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല ……..!

മനസ്സ് സന്തോഷം കൊണ്ടു വീര്‍പ്പു മുട്ടുകയാണ് …, ആരും കാണാതെ അതൊന്നു പ്രകടിപ്പിക്കാനായി …, രണ്ടു പെരുവിരലുകള്‍ കുത്തി ഞാന്‍ ഒന്നു മുകളിലേക്കുയര്‍ന്നു …!അന്തരിക്ഷത്തില്‍ ; കൈവിരലുകള്‍ക്കൊണ്ട് എന്തോ ഒരാഗ്യം ഉണ്ടാക്കിയതിനോടൊപ്പം ; എന്റെ വായിക്കുള്ളില്‍ നിന്നും സന്തോഷ സൂചകമായി ഒരു വിക്രത സ്വരം പുറത്തേക്കുവന്നു ….!

വല്ലവരും കണ്ടോ …? എന്ന ഞെട്ടലോടുകൂടി തിരിഞ്ഞു നോക്കിയപ്പോള്‍ പിന്നില്‍ മണിച്ചേട്ടന്‍ ..!

ഒരു ചമ്മലോടെ ഞാനാ മുഖത്തു നോക്കി ഒരു വളിച്ച ചിരി ചിരിച്ചു .
”എന്താ നിനക്ക് വല്ല കുഴപ്പമുണ്ടോ …?”

”ഏയ് … ഒന്നുമില്ല …!”

”പിന്നെന്താ ഈ കാണിക്കുന്നത് …?”

”സന്തോഷം കൊണ്ടാ മണിച്ചേട്ടാ…!”

”ഊം ….ശരി …., നീ വല്ലതും കഴിച്ചോ …?”

അപ്പോഴാണ് , രാവിലെ എന്തെങ്കിലും കഴിക്കണം , എന്നുള്ള വയറിന്റെ വിളി തലക്കുള്ളിലേക്ക് എത്തിയത് .

”നീ വല്ലതും കഴിച്ച് , ഇവിടെ വിശ്രമിക്ക് …, അതു കഴിഞ്ഞു നമുക്കൊരുമിച്ചു വീട്ടിലേക്കു പോകാം …., ഇനി അതാണ് നിന്റെ പണി സ്ഥലം …”

മണിച്ചേട്ടന്‍ , ഞാന്‍ അപ്പോഴും മുറുകെ പിടിച്ചിരിക്കുന്ന ആ കൊച്ചു ബാഗിലേക്കു അസഹിഷ്ണതയോടെ നോക്കി , എന്നിട്ട് തുടര്‍ന്നു ….

”നീ ആ ബാഗ് അവിടെ എവിടെയെങ്കിലും വെക്ക് ….!”

അപ്പോഴാണ് ഞാന്‍ ആ കാര്യം ഓര്‍ത്തത് തന്നെ ….., രണ്ടു പാന്റും ,രണ്ടു ഷര്‍ട്ടും അടങ്ങുന്ന ആ തുണിസഞ്ചി ; വന്നപ്പോള്‍ മുതല്‍ ഞാന്‍ എന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു …, ഏതാണ്ട് , അമുല്യമായൊരു നിധി ഉള്ളില്‍ ഉള്ള പോലെ ….!

ഞാന്‍ ആ ബാഗ് ഒരു മൂലക്കുവെച്ചു അടുത്തുള്ള ഒരു കസേരയില്‍ ഇരിന്നു …
മണിച്ചേട്ടന്‍ , ആ പയ്യനോടായി ഉറക്കെ പറയുന്നത് കേട്ടു …

”ഡേയ് മുനിയപ്പാ ……, ഒരു പ്ലേറ്റില്‍ കൊഞ്ചം ഇഡ്ഡലിയും, സാമ്പാറും , ഇങ്കെ എടുത്തു വാങ്കോ …, അപ്പുറമാ ഒരു ടീയും ….”’

പറഞ്ഞ അടുത്ത നിമിഷത്തില്‍ത്തന്നെ , മുനിയപ്പന്‍ ഒരു പ്ലേറ്റില്‍ നാലഞ്ചു ഇഡ്ഡലിയും,സാമ്പാറും ,…, പിന്നെ മണിച്ചേട്ടന്‍ ഓര്‍ഡര്‍ ചെയ്യാത്ത ചട്‌നിയും , ഒരു വടയും , എനിക്കായ് കൊണ്ടുതന്നു .

മുനിയപ്പന്റെ ഈ സ്‌പെഷ്യലിന്, ചിരിയുടെ രൂപത്തില്‍ ഞാന്‍ നന്ദി പ്രകാശിപ്പിച്ചു .

എന്റെ നന്ദി പ്രകടനം മുനിയപ്പന്‍ സ്വീകരിച്ചോ..? ഇല്ലയോ ..?, എന്നെനിക്കറിഞ്ഞു കൂടാ …, കോടിയ മുഖഭാവത്തോടെ എന്നെ ഒന്നു നോക്കി ;മുനിയപ്പന്‍ അകത്തേക്കുപോയി . ഞാനൊന്നു ചമ്മിയെങ്കിലും …; ആ കോടിയ മുഖം , മുനിയപ്പന്റെ ചിരിയുടെ ഭാഗമായിരുന്നു , എന്ന് പിന്നീടാണ് എനിക്ക് മനസ്സിലാകുന്നത് ….!

ക്ഷണ നേരമേ വേണ്ടിവന്നുള്ളൂ …, ആ ചൂടുള്ള ഇഡ്ഡലിയും , വടയും , എന്റെ ഉള്ളിലേക്ക് എത്തിച്ചേരാന്‍ …., വളരെ വ്യതസ്തമായ ടേസ്റ്റ് ആയിരുന്നു അതിനെല്ലാം ഉണ്ടായിരുന്നത് .

നാട്ടില്‍ രാവിലത്തെ ഭക്ഷണത്തിന് ഇഡ്ഡലിയെല്ലാം അപൂര്‍വ്വമായ അനുഭവമായിരുന്നു എനിക്ക് . എന്റെ വീട്ടിലാണെങ്കില്‍ ; അങ്ങിനെയൊരു പ്രഭാത ഭക്ഷണത്തിന്റെ , ഏര്‍പ്പാടെ ഇല്ലായിരുന്നു …., പിന്നെ ഞാന്‍ പനി പിടിച്ചു കിടന്ന ഒന്നോ , രണ്ടോ പ്രാവശ്യം , അടുത്തുള്ള നാണു ചേട്ടന്റെ ടീ കടയില്‍ നിന്ന് അമ്മ വാങ്ങി കൊണ്ടു തന്നിട്ടുണ്ടായിരുന്നു . ഇങ്ങനെ വിരലില്‍ എണ്ണാവുന്ന തരത്തിലുള്ള ഒരു സമ്പര്‍ക്കം മാത്രമേ , ഇത്രയും കാലത്തെ എന്റെ ജീവിതത്തിനുള്ളില്‍ ഞാനും , ഇഡ്ഡലിയും തമ്മില്‍ ഉണ്ടായിട്ടുള്ളൂ …!

പലപ്പോഴും നാണു ചേട്ടന്റെ കടയുടെ മുന്നില്‍കൂടി പോകുമ്പോള്‍ ; ചില്ലരമാരക്കുള്ളില്‍ വെളുത്ത പറക്കും തളികകള്‍ പോലെ അവന്‍ അങ്ങനെ കിടക്കുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ …, അവനെ ദിവസവും ഒരു തീറ്റ വസ്തുവാക്കന്‍ ; മാത്രമുള്ള കഴിവ് എന്റെ കുടുംബത്തിന് അപര്യാപ്തമായിരുന്നു
പിന്നെ ഇഡ്ഡലിയുടെ കൂടെ കിട്ടുന്ന സാമ്പാറും , ചട്‌നിയും ആണെങ്കിലോ … അതിങ്ങനെ കുറു കുറാ എന്നുള്ളതോന്നും ആയിരുന്നില്ല …., അര മുറി നാളികേരത്തില്‍ , ഏതാണ്ട് രണ്ട് ലിറ്ററോളം വെള്ളം ചേര്‍ത്തു അരച്ചു ചൂടാക്കി …, കടുകും , കറിവേപ്പിലയും ചേര്‍ത്ത് താളിചെടുക്കുന്ന ഒരു ചട്‌നി മാത്രമായിരുന്നു ഉണ്ടാവുക …!, ചട്‌നിയാണോ , സാമ്പാറാണോ എന്നൊന്നും തിരിച്ചറിയാനാകാത്ത ഒരു ചട്ണിസാമ്പാറായിരുന്നുവത്…..!

ആ ഇഡ്ഡലിയും, ഈ ഇഡ്ഡലിയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ …. , ഇവനാണ് ”ഇഡ്ഡലി” എന്നുറക്കെ വിളിച്ചു പറയുവാന്‍ എനിക്കു തോന്നി …!
സ്വാദിഷ്ടമായ ആ ഭോജനം കഴിഞ്ഞ് , നന്ദി സൂചകമായി ഞാന്‍ മണിച്ചേട്ടനെ നോക്കി …, പക്ഷെ മണിച്ചേട്ടന്‍ അവിടെ തിരക്കിലായിരുന്നു . ശരി …, അതു പിന്നെ കൊടുക്കാം എന്നുകരുതി ഞാന്‍ പുറത്തുള്ള ഒരു കസേരയില്‍ , റോഡിലെ തിരക്കിലേക്ക് , കണ്ണും നട്ടിരുന്നു …..!

എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും വാഹനങ്ങള്‍ തലങ്ങും , വിലങ്ങും ചീറിപാഞ്ഞു കൊണ്ടിരിക്കുന്നു ….!

”എന്തൊരു വലിയ നഗരമാണ് എന്റെ ഈശ്വരാ …..ഇത് !”, ഞാന്‍ പിറുപിറുത്തു പോയി …!എങ്ങും തിക്കും , തിരക്കും , ബഹളവും …, എല്ലാവരും എങ്ങൊട്ടൊക്കയൊ ,ധ്രിതിയില്‍ പാഞ്ഞുകൊണ്ടിരിക്കുന്നു ……!

ആരും …, ആരെയും … , ശ്രദ്ധിക്കുന്നില്ല …, എല്ലാവര്‍ക്കും തിരക്കുതന്നെ , എന്നാല്‍ , ഈ തിരക്കുകള്‍ ഒന്നുമില്ലാതിരിക്കുന്നതു …;എനിക്കൊരാള്‍ക്കു മാത്രം …!

നാളെ …, ഒരു പക്ഷെ , ഞാനും ഈ തിരക്കിന്റെ ഒരു അവിഭ്യാജ്യ ഘടകമായി മാറുമായിരിക്കാം ……!

എന്റെ ഈ അത്ഭുതം, മറ്റൊരാളുടെയും മുഖത്ത് , എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല . കാരണം അവരില്‍ ഇതെല്ലാം പരിചിതമായി കഴിഞ്ഞരിക്കുന്നു . എന്നാല്‍ ഒരു തനി നാട്ടിന്‍ പുറത്തു കാരനായ എനിക്ക് , അത്ഭുതങ്ങളുടെ ഒരു വാതായനമായിരുന്നു .., ഈ നഗരക്കാഴ്ചകള്‍.

എന്റെ ഗ്രാമവുമായി …, ഈ നഗരത്തെ താരതമിക്കുന്നത് ശുദ്ധ വിഡ്ഢിത്തമാണ് , അതില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെയാണ് ഇത് കിടക്കുന്നത് .

കിളികളും , കുളങ്ങളും , പാടങ്ങളും , പറമ്പുകളും …, തോടുകളും ,….,പുഴകളും .., വൃക്ഷങ്ങളും …., ക്ഷേത്രങ്ങളും …,കര്‍ഷകരും ……,കന്നുകാലികളും …, നിറഞ്ഞൊരു ഗ്രാമം ….!

നൊസ്റ്റാല്‍ജിയ ഇഷ്ടപ്പെടുന്നവര്‍ക്ക് ; ഗ്രാമത്തിന്റെ ഏതിലും ഉണ്ട് , ഒരു ഉള്‍പുളകം ….!

നൊസ്റ്റാല്‍ജിയയുടെ തീരങ്ങളിലേക്ക് ; എന്റെ മനസ്സ് കൂപ്പുകുത്താനുള്ള ഒരകല്‍ച്ച , എന്റെ ഗ്രാമവുമായി എനിക്കായിട്ടില്ലെങ്കിലും …, വീടു വിട്ടു വന്ന ഈ മുന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ….., ഗ്രാമാത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു നൊസ്റ്റല്‍ജിയ ആയി എന്നില്‍ പടര്‍ന്നു കയറുന്നത് ഞാനറിഞ്ഞു ………….! ഗ്രാമത്തിന്റെ നൈര്‍മല്യത്തിലെക്കും , അതിന്റെ സുഖശീതളിമയിലേക്കും , ആഴത്തില്‍ ഇറങ്ങിച്ചെന്ന് , അത് അനുവാചകരിലെക്കു അതെ പടി പകര്‍ത്തണമെങ്കില്‍; ഏതൊരു തൂലികക്കും അത് അത്ര എളുപ്പത്തില്‍ കഴിയാവുന്നതല്ല ……, അങ്ങിനെ കഴിയണമെങ്കില്‍ ; അതിനു അസാമാന്യമായ ഉള്‍ക്കരുത്തു വേണം ..,.., വായനക്കാരെ ഉള്‍പ്പുളകത്തോടെ പിടിച്ചിരുത്താനുള്ള സര്‍ഗ്ഗാത്മകത വേണം …., മനസ്സിലുള്ളത് അതേപടി പകര്‍ത്തുവാന്‍ ഉള്ള അവതരണ മികവു വേണം …!

ഇതൊന്നുമില്ലെങ്കില്‍ , അതില്‍ പൂര്‍ണത കൈവരിക്കനാകുമോ എന്നെനിക്കു സംശയമുണ്ട് . ഇല്ലെങ്കില്‍ ഇതെല്ലാം അനുഭവിച്ചു തന്നെ അറിയണം ….!, ഓരോ അനുഭവങ്ങളും ജീവിതത്തിലെ ഓരോ സാക്ഷ്യപത്രങ്ങള്‍ ആണല്ലോ …!

ഓര്‍മ്മകളിലേക്ക് ചുഴ്ന്നിറങ്ങുമ്പോള്‍ ; ഉള്‍പ്പുളകം തോന്നുന്ന …, എത്രയോ അനുഭവങ്ങള്‍ …, കാര്യങ്ങള്‍ …, സംഭവങ്ങള്‍ …,ഓരോ , ബാല്യത്തിനും …, കൌമാരത്തിനും ….യൌവ്വനത്തിനും പറയുവാനുണ്ട് .ബാല്യം അതൊരു സ്വര്‍ഗിയ കാലഘട്ടമാണ് ….., ജീവിതത്തില്‍ ഒരിക്കലും തിരിച്ചു പോകാന്‍ സാധിക്കാത്ത , സുവര്‍ണ്ണ കാലഘട്ടം ….!

അപൂര്‍വ്വങ്ങളെ ഒഴിച്ചു നിറുത്തിയാല്‍ ; ഏതൊരുവനെയും രോമാഞ്ചം അണിയിക്കുന്ന കാലഘട്ടം …! ഒരു പൂമ്പാറ്റയുടെ നൈര്‍മല്യത്തോടെ പറന്നു നടക്കുന്ന കാലം …., ഉല്‍ക്കണ്ടകളില്ല …, ഭയാശങ്കകള്‍ ഇല്ല ..,ജീവിതത്തെക്കുറിച്ചുള്ള മുന്‍വിധികളില്ല …, അല്ലലുകള്‍ ഇല്ല …, അലച്ചിലുകള്‍ ഇല്ല …,സന്തോഷം മാത്രം തുളുമ്പി നില്‍ക്കുന്ന കാലം ….!

അഴിച്ചു വിട്ട പട്ടം പോലെ , പറമ്പിലും , തൊടിയിലും , പാടത്തും , വരമ്പിലും , എവിടെ വേണമെങ്കിലും പറന്നു നടക്കുന്ന കാലം …..!

ഇത് ഗ്രാമത്തിന്റെ സ്വന്തമാണ് …, നഗരത്തിലെ ബാല്യത്തിന് കാല്പനകതയുടെ ; ഈ സുഖം അനുഭവഭേദ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ …? എന്നെനിക്ക് ഉറപ്പില്ല …..!

എന്റെ ഗ്രാമത്തിലെ ഇടവപ്പാതികള്‍ …., ബാല്യത്തിലെ ഏറ്റവും സുഖകരങ്ങള്‍ ആയ ഓര്‍മ്മകളുടെ തുരുത്തുകള്‍ എനിക്ക് ധാരാളമായി സംഭാവന ചെയ്തിരുന്നു …., അതിനാല്‍ അന്നും , ഇന്നും , എനിക്ക് ഏറ്റവും ഇഷ്ടം ഇടവപ്പാതിയോടായിരുന്നു …, തുള്ളിക്കൊരു കുടം കണക്കെ …, മഴ തകര്‍ത്തു പെയ്യുന്ന ഇടവപ്പാതികള്‍ ….!

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുളങ്ങളും , തോടുകളും , എല്ലാം കര കവിഞ്ഞൊഴുകി കിടക്കുന്നുണ്ടായിരിക്കും …!

കൊയിത്തു കഴിഞ്ഞു കൃഷിയിടങ്ങളായ വയലുകള്‍ മുഴുവനും ; മഴവെള്ളത്താല്‍ അങ്ങനെ നിറഞ്ഞു കിടക്കുകയാണ് …, കുളമേത് , തോടേത് ….., എന്നൊന്നും തിരിച്ചറിയാനാകാതെ ; വയല്‍ മുഴുവനും കണ്ണെത്താദൂരത്തോളം …, വെള്ളം നിറഞ്ഞു കിടക്കുകയായിരിക്കും …..

പല സ്ഥലങ്ങളിലും ആഫ്രിക്കന്‍ പായലുകളും …, വെള്ളത്തില്‍ വളരുന്ന വാഴപ്പോളകളും.., മറ്റും , ഒഴുക്കിന്റെ താളത്തിനനുസരിച്ച് കൂട്ടം കൂട്ടമായി വെള്ളത്തില്‍ ചാഞ്ചാടി കളിച്ചു കൊണ്ടിരിക്കും ….!

പൊന്മാന്‍ പക്ഷികള്‍ അതിന്മേല്‍ വന്നിരുന്ന് , വെള്ളത്തിന്റെ മുകള്‍ത്തട്ടിലേക്ക് വരുന്ന പരല്‍മീന്‍ കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടു പറന്നകലുന്നു ….!

മഴക്കാലം ശക്തിയേറിയതിനാല്‍ , ഇരുവശവും വയലുകള്‍ക്ക് നടുവിലുടെയുള്ള ; ഞങ്ങളുടെ ഗ്രാമത്തിലേക്കു വരുന്ന നാട്ടുവഴി വെള്ളത്താല്‍ മുടപ്പെടും …!

കായലിനോട് ചേര്‍ന്ന് , ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ ; ആദ്യ വീടായിരുന്നു ഞങ്ങളുടെത്. വീടിന്റെ തോടിയോടു ചേര്‍ന്നാണ് വയലിന്റെ അതിര് , തൊടിയുടെ അരികിലായി വായിലേക്ക് ചാഞ്ഞു നില്‍ക്കുന്ന പേരമരങ്ങളും , മാവുകളും , …., അതിനോട് ചേര്‍ന്ന് വിശാലമായ കുളം …., വെള്ളത്താല്‍ നിറഞ്ഞു കിടക്കുന്ന ഈ സമയത്ത് കുളമേത് .., വയലേത് …എന്ന് തിരിച്ചറിയുവാന്‍ പറ്റില്ല …

ഇടവപ്പാതി സമയത്ത് പകല്‍ മുഴുവനും ആകാശം ഇരുണ്ടു മൂടിക്കിടക്കും …; ഇടയ്ക്കിടെ ശക്തമായ പേമാരിയും …, കാറ്റും …, മറ്റുള്ളവരില്‍ നിന്നും ; ഒറ്റപ്പെട്ട ഒരു തുരുത്തായി മാറും ; ഈ സമയത്തു ഞങ്ങളുടെ ഗ്രാമം …!

എങ്ങും ഓളം അലയടിക്കുന്നതിന്റെ ശബ്ദം മാത്രം …, ചിവീടുകളുടെയും …, നരച്ചിനികളും .., തവളകളുടെയും …, മത്സരിച്ചുള്ള ഓരിയിടലുകള്‍…!

ആര് .., ആരെ …, തോല്‍പ്പിക്കാന്‍ , എന്നറിയാത്തതുപോലെ …, അതൊരു മത്സര ഓരിയിടല്‍ തന്നെയായിരുന്നു …, അവസാനം നേര്‍ത്തു …, നേര്‍ത്തു ..,നിശബ്ദമാകും …, പിന്നെ വീണ്ടും ഓരോരുത്തരായി തുടങ്ങി അവസാനം അതൊരു കൂട്ടപ്പൊരിചലായിത്തീരും ….!

മഴ തോരുന്ന ഇടനേരങ്ങളില്‍ ഞാനും, അപ്പനും , ചൂണ്ടയിടുന്നതിനായി പോകാറുണ്ടായിരുന്നു …..!

മുറികളുടെ മൂലകളിലും , പഴയ പെട്ടികളിലും , മറ്റും ഒളിച്ചിരിക്കുന്ന പാറ്റകളെയും , ചീവിടുകളെയും , പിന്നെ മണ്ണിരയും , എല്ലാം ശേഖരിചിട്ടായിരിക്കും ; ഞങ്ങള്‍ പോവുക ….!

ഇതില്‍ ചീവിടാണ് വരാലിനു ഏറ്റവും ഇഷ്ടം …, ചീവിടെ കൊളുത്തി ചൂണ്ട എറിഞ്ഞാല്‍ ; തീര്‍ച്ചയായും വരാല്‍ തടയും ….!

വരാലാണല്ലോ ….., കായല്‍ മീനുകളിലെ രാജാവ് . നല്ല മുഴുത്ത വരാലിനെ കിട്ടികഴിഞ്ഞാല്‍ ഒരു ഉത്സവ ആഘോഷമാണ് ….!

പിന്നെ ധാരാളം കായല്‍ വാളയും , കല്ലുത്തിയും , മുശുവും …, ചൂണ്ടയില്‍ കുരുങ്ങും , മുശു കുടുങ്ങിയാല്‍ , വളരെ സുക്ഷിച്ചു വേണം അതിനെ കൊളുത്തില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍ …., ഇല്ലെങ്കില്‍ ; അവന്‍ കൊമ്പു കൊണ്ട് ഒരു കാച്ചു , കാച്ചിയാല്‍ മതി , കടച്ചിലും …., വേദനയും , എല്ലാം ചേര്‍ന്ന് കുത്ത് കിട്ടുന്നവന്‍ ഞെളിപിരി കൊള്ളും ….!

മീനുകളിലെ സൂത്രക്കാരന്‍ , പരലാണ് , അവന്‍ നേരിട്ട് ചൂണ്ടക്കൊളുത്ത് , ഇരയോടുകൂടി വിഴുങ്ങത്തില്ല , അതിന്റെ വശങ്ങളിലൂടെ ഇരയെ കാര്‍ന്നു തിന്നും .ഈ കാര്‍ന്നു തിന്നല്‍ കാരണം ; വെള്ളത്തിനു മുകളില്‍ ; ചൂണ്ട വയറില്‍ ഇര കൊളുത്തിയോ , എന്നറിയുന്നതിനായി , നമ്മള്‍ കെട്ടിയിടുന്ന അടയാളത്തില്‍ ; ഇര കൊളുത്തിയതായ ഒരു ധാരണ നമ്മില്‍ ഉണ്ടാക്കുകയും , ചൂണ്ട നമ്മള്‍ വലിച്ചെടുക്കുകയും ചെയ്യും …, എന്നാല്‍ നമ്മളെ വിഡ്ഢികളാക്കി അവന്‍ ഇരയും കൊണ്ട് രക്ഷപെട്ടിട്ടുണ്ടായിരിക്കും …..! ഈ സുത്രം മനസ്സിലായതില്‍ പിന്നെ ചെറിയ അനക്കങ്ങളില്‍ ഒന്നും ഞങ്ങള്‍ ചൂണ്ട വലിക്കില്ല ….!

പരല്‍ മീനിന്റെ സ്വാദ് അസാദ്യമാണ് . അതും ഇരുമ്പന്‍ പുളിയും , തേങ്ങാപ്പാലും, ചേര്‍ത്തുള്ള ഒരു കൂട്ടുണ്ട് . അതിന്റ ഓര്‍മ്മ മാത്രം മതി ഒരു പറ ചോറുണ്ണാന്‍ ..!

ഞങ്ങള്‍ വാഴത്തടി കൊണ്ട് ചങ്ങാടമുണ്ടാക്കി ; അതില്‍ കായലിന്റെ നടുവില്‍ പോയി ചൂണ്ടയിടാറുണ്ട് . നടുഭാഗത്ത് ധാരാളം , നല്ല മുഴുത്ത വാളകള്‍ കിട്ടും .

നല്ല രസമാണ് ചങ്ങാടത്തിന്‍ മേലുള്ള യാത്ര . തലയില്‍ ഓരോ പാളത്തോപ്പിയും വെച്ച് , ചെറിയ കഴുക്കൊലുക്കൊണ്ട് ചങ്ങാടം ഊന്നി , കായലിന്റെ നടുവില്‍ പങ്കായം ഉറപ്പിച്ച് ഓളത്തിന്റെ ചാഞ്ചട്ടത്തിനനുസരിച്ചു ഇളകിക്കൊണ്ടിരിക്കുന്ന ചങ്ങാടത്തില്‍ ഇരുന്നു ചൂണ്ടയിടുക …!, അതൊരു രസം തന്നെയാണ് . അനുഭവത്തില്‍ കൂടി മാത്രം അറിയുവാന്‍ കഴിയുന്ന രസം .

ചൂണ്ടയിട്ടു കഴിഞ്ഞു വരുമ്പോള്‍ നല്ല വിശപ്പായിരിക്കും …., പറമ്പില്‍ നട്ടു വളര്‍ത്തുന്ന ; നല്ല വെണ്ണ പോലത്തെ പുഴുങ്ങിയ കപ്പയും , കാന്താരിമുളകു പുളിയിട്ടു ഉടച്ചതും ..,പിന്നെ തലേ ദിവസത്തെ മീന്‍ കറിയുടെ ചാറും …, നല്ല ചൂടുള്ള കട്ടന്‍ ചായയും …., ആഹാ …, ഒരു പുത്തനുണര്‍വു ശരിരത്തിനു ലഭിക്കുമായിരുന്നു ..!

ശക്തമായി മഴ പെയ്യുന്ന ദിവസങ്ങളില്‍ , ഞങ്ങള്‍ളെ സ്‌കൂളിലെക്കൊന്നും വിടത്തില്ല …, അങ്ങനെ എത്രയോ ദിവസങ്ങള്‍ സ്‌കൂളിലേക്ക് പോകാതെ , ചൂണ്ടയിടാന്‍ പോയിരിക്കുന്നു …!

 

You May Also Like

ലാലിൻറെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലും പരാജയത്തിലും രണ്ട് രജനീകാന്ത് ചിത്രങ്ങൾ നിമിത്തമായി

വർഷം 1995 തമിഴ് നാട്ടിൽ എന്നല്ല ദക്ഷിണേന്ത്യയാകെകോളിളക്കം സൃഷ്ടിച്ചു കൊണ്ട് സൂപ്പർ സ്റ്റാർ രാജനികാന്തിന്റെ ബാഷ

ഒരു നടന് ‘ ട്രാൻസ്ഫർമേഷൻ ‘ ഉണ്ടാകാം, സുരാജിന്റെ കാര്യത്തിൽ അതിന്റെ ‘എക്സ്ട്രീം ലെവൽ’ കഴിഞ്ഞു

????LittuOJ ഒരു നടന് ‘ ട്രാൻസ്ഫർമേഷൻ ‘ ഉണ്ടാകുന്നത് സാധാരണകാര്യമല്ല. മലയാളത്തിലും ഇതര ഭാഷകളിലും നമ്മളൊരുപ്പാട്…

ഞങ്ങളുടെ ഉപ്പാപ്പ …..

ഞങ്ങള്‍ പാറമ്പുഴയില്‍ ആദ്യമായി ആറു കൊല്ലം മുന്‍പ് വാടകക്ക് താമസിക്കാന്‍ വന്നപ്പോഴാണ് ആദ്യമായി ഉപ്പാപ്പയെ കാണുന്നത്.ചന്ദ്രന്‍ എന്നാണ് ഈ ചേട്ടന്റെ ശരിക്കുള്ള പേര്. ഞങ്ങള്‍ അവിടെ സ്ഥലം മേടിച്ചു വീട് പണി തുടങ്ങിയപ്പോള്‍ ഇവരുടെ വീട്ടിലാണ് സിമെന്റും മറ്റുപണി സാധനങ്ങളും വെച്ചിരുന്നത്.

ഇരുളിലെ പ്രണയം

ടൌണില്‍ നിന്നും നാട്ടിലേക്കുള്ള അവസാനത്തെ ബസ്സില്‍ ഒന്നാമനായി വിജയിച്ചു കയറുമ്പോള്‍ ഞാന്‍ തെല്ലൊന്ന്‍ അഹങ്കരിച്ചിരുന്നു. ഒരു ചെറിയ മയക്കം. അത് മാത്രമായിരുന്നു എന്റെ മനസ്സില്‍. മനസ്സിന്റെ മായികലോകത്തേക്കുള്ള ഡബിള്‍ ബെല്‍ അടിച്ചപ്പോളാണ് എന്റെ സീറ്റിന്റെ തൊട്ടടുത്ത്‌ നിന്ന പെണ്കു‍ട്ടിയെ ഞാന്‍ ശ്രദ്ധിച്ചത്.