Untitled-1

ഇവടെ .., ഈ കുടിലില്‍ .., എന്നെ അംബരിപ്പിച്ച ടി.വി യും മണിച്ചേട്ടന്റെ സുന്ദരിയായ ഭാര്യയേയും .., കണ്ടപ്പോള്‍ കഴിഞ്ഞകാലത്തിന്റെ പുനരാവര്‍ത്തനത്തിനുള്ള ഒരു തിരശ്ശില , ഉയരുകയാണോ .., എന്നെനിക്ക് സംശയം തോന്നി .., കാരണം ഈ വക കാര്യങ്ങള്‍ ഒക്കെ .., പെട്ടന്ന് തിരിച്ചറിയുവാനുള്ള ജന്മസിദ്ധമായൊരു കഴിവ് എനിക്കുണ്ടായിരുന്നു …!

എന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് .., മണിച്ചേട്ടന്റെ ശബ്ദം ഉച്ചത്തില്‍ ഉയര്‍ന്നു …!

”എന്താടാ നിന്ന് സ്വപ്നം കാണുകയാണോ ….?”

”ഏയ് …!”, പെട്ടെന്നുള്ള ഒച്ചയില്‍ ഞാന്‍ ഞെട്ടിപ്പോയി ….

”ഇങ്ങോട്ടു വാടാ …, നിന്റെ മുറി കാണിച്ചു തരാം….!”

”ദാ വരുന്നു …!” എന്ന് പറഞ്ഞു ബാഗ് എടുക്കുന്നതിനിടയില്‍ , ഞാന്‍ .., അവരെ …, മണിച്ചേട്ടന്റെ ഭാര്യയെ ഒളികണ്ണിട്ടു നോക്കി ..!, ശാന്ത എന്നാണ് അവരുടെ പേരെന്ന് മണിച്ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു …ഉയരം കുറഞ്ഞ് വെളുത്ത , സുന്ദരിയായൊരു യുവതി ആയിരുന്നു അവര്‍ …, ഇയാളെപ്പോലെയിരിക്കുന്ന ഒരാള്‍ക്ക് , എങ്ങിനെ ഇവരെ കിട്ടി എന്നൊരു ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയി …!

മുറിയെന്നു വിളിക്കാന്‍ സാധിക്കില്ലെങ്കിലും …, അങ്ങിനെ വിളിക്കുവാനായിരുന്നു എനിക്കിഷ്ടം . ഓല കൊണ്ടു മേഞ്ഞിരിക്കുന്ന ആ കുടിലിന്റെ നടുവില്‍ , പാതിവരെ മണ്ണുകൊണ്ടും .., അതിനുമുകളില്‍ പനമ്പു വെച്ചും ഒരു താല്‍ക്കാലിക ഭിത്തിയുണ്ടാക്കി ഹാളിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു . അതിന്റെ ഒരുഭാഗത്ത് മണിച്ചേട്ടനും , കുടുംബവും .., മറുവശത്ത് അപ്പം ഉണ്ടാക്കുന്നതിനുള്ള പാത്രങ്ങളും .., സ്റ്റൗവും .., കവറുകളും ..,പേപ്പറുകളും …,ഓയില്‍ നിറച്ച കന്നാസുകളും .., എല്ലാം അലങ്കോലമായി കൂട്ടിയിട്ടിരിക്കുന്നു …, ആ തറ മുഴുവന്‍ എണ്ണ ഒട്ടിപിടിച്ചിരിക്കുന്നതുപോലെ ഒരു കറ രൂപപ്പെട്ടിരുന്നു …!

ഒരു വശത്ത് ഭിത്തിയോട് ചേര്‍ന്ന് നിലത്ത് മഞ്ഞ നിറത്തിലുള്ള തുണി വിരിച്ച് .., അതില്‍ എല്ലാ ഹിന്ദു ദൈവങ്ങളുടെയും ഫോട്ടോകള്‍ നിരത്തിവെച്ചിരിക്കുന്നു .., അതിനു മുന്നിലായി ചെറിയൊരു നിലവിളക്കും .
കുങ്കുമവും , മഞ്ഞളും , ചേര്‍ത്ത് കുറിവരച്ചും , പൂവുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുമാണ് എല്ലാ രൂപങ്ങളും വെച്ചിരിക്കുന്നത്

ആ മുറിയായിരുന്നു എന്റെ വാസസ്ഥലം , പണിയെടുക്കുന്ന സ്ഥലവും അതുതന്നെ …!

”ഇതെല്ലാം ഒതുക്കിവെച്ച് നിനക്ക് ഇവിടെ കിടക്കാം .., ഇനി ഇതാണ് നിന്റെ മുറി .., എതായാലും ഇന്നത്തേക്ക് നന്നായി വിശ്രമിച്ചോളൂ .., നാളെ രാവിലെ മുതല്‍ നമുക്ക് പണി ആരംഭിക്കാം …’!”

”ശരി മണിചേട്ടാ…..!”

”ഓ നേരം വല്ലാതെ വൈകിയല്ലോ …”, വാച്ചില്‍ നോക്കികൊണ്ട് മണിച്ചേട്ടന്‍ പിറുപിറുത്തു …!

”നീ വായോ …, നമുക്ക് വല്ലതും കഴിക്കാം .., അതുകഴിഞ്ഞ് എനിക്ക് കടയിലോട്ടു പോകണം .., ഇപ്പോഴേ ഞാന്‍ വൈകി …, തിരിച്ചു വരുമ്പോള്‍ രാത്രി ഒരുപാടാകും …, അതിനാല്‍ നമുക്ക് നാളെ കാണാം ..!

ബോംബെയിലെ ആരംഭം .., കഷ്ടപ്പാടുകളുടെ ഒരു ഘോഷയാത്രയാകും …, എന്നു വിചാരിച്ചിരുന്ന എനിക്ക് കിട്ടിയ സൌഭാഗ്യം ആയിരുന്നു ഇത് …,തെണ്ടി നടന്നിരുന്ന ഒരുവനെ പിടിച്ച് .., ഇനി നീയാണ് രാജാവ് എന്നു പറഞ്ഞു കേട്ടതുപോലെയുള്ളോരു അനുഭവം . സമ്രദ്ധമായ ഉച്ചയൂണും കഴിഞ്ഞ് മണിച്ചേട്ടന്‍ കടയിലേക്കും …, ഞാന്‍ റൂമിലേക്കും പോയി ..!

വളരെ ഉച്ചത്തില്‍ ഉള്ളൊരു വിളികേട്ടാണ് ഞാന്‍ കണ്ണുതുറന്നത് , സുഖകരമായ ഉറക്കം നഷ്ടപെട്ടതിലുള്ള അനിഷ്ടത്തോടുകൂടി നോക്കുമ്പോള്‍ ..; കൈയ്യില്‍ ഒരു ഗ്ലാസ്സ് ചായയുമായി ശാന്തേച്ചി മുന്നില്‍ ..,!

”ഇന്നാ ചായ .., എന്തൊരു ഉറക്കമാടാ ഇത് …? ഞാനെത്ര നേരമായെന്നോ വിളിക്കുന്നു ..’?”

”സോറി ചേച്ചി …., ഭയങ്കര ക്ഷീണം .., ഉറങ്ങിപ്പോയതറിഞ്ഞില്ല …!”

ചായ കുടിക്കുന്നതിനിടയില്‍ അവര്‍ എന്നെപ്പറ്റിയും ..,വീട്ടുകാരെപ്പറ്റിയും ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു …!, മണിച്ചേട്ടനു നല്‍കിയ അതേ വിവരങ്ങള്‍ തന്നെ ഞാന്‍ അവര്‍ക്കും നല്‍കി

അവരുമായുള്ള സംഭാക്ഷ്ണത്തില്‍ ഞാനും തല്പരനായിരുന്നു …, അവരുടെ വീട് തൃശൂര്‍ ജില്ലയില്‍ ആണെന്നും …, വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂവെന്നും …; ഒരനുജത്തി ഉള്ളത് വിവാഹം കഴിഞ്ഞ് ഭര്‍ത്തുവീട്ടില്‍
ആണെന്നും അവര്‍ പറഞ്ഞു …,

അവരുടെ അച്ഛന്‍ ശാന്തെച്ചിയുടെ വിവാഹത്തിനുമുന്‍പെ മരിച്ചിരുന്നു .., !

വിവാഹം നടന്നത് തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണെന്നും …, വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് മണിച്ചേട്ടന്‍ ഇങ്ങോട്ടേക്കു കൂട്ടിക്കൊണ്ടുവന്നതെന്നും ..; ഇവിടെ വരുന്നതിനുമുന്‍പുള്ള മണിച്ചേട്ടന്റെ വീട്ടിലെ വിശേഷവും .., അമ്മായി അമ്മ അവര്‍ക്കുനേരെ എടുത്ത പോരും .., വളരെ വിശദമായി അവര്‍ എന്റെ അടുത്ത് പറഞ്ഞുകൊണ്ടിരുന്നു …!

എല്ലാം തുറന്നു സംസാരിക്കുന്ന അവരുടെ നിഷ്‌കളങ്കഭാവം എന്നില്‍ ഒരു നല്ല കേള്‍വിക്കാരനെ ഉണര്‍ത്തിയെങ്കിലും …, വളരെ കുറച്ചു നേരത്തെ പരിചയം മാത്രമുള്ള എന്നോട് ..; എല്ലാം തുറന്നുപറയുന്ന അവരുടെ സംഭാക്ഷണശൈലി …; എന്റെ മനസ്സില്‍ അപായത്തിന്റെ സൈറണ്‍ മുഴക്കിയെങ്കിലും ….., എന്നാല്‍ …..,അത് ചപലമായ എന്റെ മനസ്സിന്റെ …., ഒരു മിഥ്യാ ധാരണയാണെന്ന് കരുതി ഞാനതിനെ പുച്ഛിച്ചുതള്ളി …!

ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ , എത്ര തരക്കാരാണ് …, പല പല രീതികളില്‍ സ്വഭാവവൈശിഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ …, ചിലര്‍ വളരെ വാചാലരാണ് ..; മറ്റുചിലര്‍ വളരെ മൂകരും …, ചിലരെ അവരുടെ പെരുമാറ്റ ശൈലികൊണ്ട് ഒരു നിമിഷത്തിനുള്ളില്‍ മനസ്സിലാക്കുവാന്‍ സാധിക്കും .., എന്നാല്‍ .., മറ്റുചിലരെ ഒരു ജന്മം കൂടെകഴിഞ്ഞാലും മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല .., !

ചിലര്‍ എല്ലാം തുറന്നുപറയുന്ന സ്വഭാവക്കാരാണ് .., ആരോടാണ് പറയുന്നതെന്നോ …? അത് എന്തങ്കിലും വൈഷമ്യങ്ങള്‍ക്ക് ഇടയാക്കുമെന്നോ …, അവര്‍ ഒരിക്കലും ചിന്തിക്കുകയില്ല . ഒരു നിമിഷം മുന്‍പ് പരിചയപ്പെട്ടതാണ് എങ്കിലും .., മനസ്സിലുള്ളതെല്ലാം തുറന്നുപറയും …, അതുപോലൊരു വ്യക്തിത്തമായിരിക്കും …, ഇവരുടേത് എന്നെനിക്കു തോന്നി …!

ഞങ്ങളുടെ സംഭാക്ഷണം പുരോഗമിച്ചുകോണ്ടിരിക്കുന്നതിനിടയില്‍ .., ചേച്ചിയുടെ മൂത്ത കുട്ടി .., ഏകദേശം നാലു വയസ്സു തോന്നിക്കുന്ന അവന്‍ കരഞ്ഞു കൊണ്ടുവന്നു …, ഈ സമയംതന്നെ ഇളയകുട്ടിയുടെ കരച്ചിലും അകത്തുനിന്നുമുയര്‍ന്നു .

”ഓ ..,രണ്ടുപേരും ഒരുമിച്ച് എഴുന്നേറ്റെന്നു തോന്നുന്നു …, വിശന്നിട്ടായിരിക്കും .., കരയുന്നത് …,ഞാന്‍ അകത്തേക്കു ചെല്ലട്ടെ …!”

”ശരിചേച്ചി…!”

അവര്‍ ധ്രിതിയില്‍ അകത്തേക്കു പോകുവാനായി തുനിഞ്ഞതും …, ഞാന്‍ അവരോടു ചോദിച്ചു …!

”ചേച്ചി ഇവിടെ .., എവിടെയാണ് ..ഒന്നു കുളിക്കുവാന്‍ തരപ്പെടുക ..?”

”കുളിമുറിയെല്ലാം താഴെയാണ് …, ഈ കോണി ഇറങ്ങിച്ചെന്നു , വലത്തോട്ട് തിരിഞ്ഞാല്‍ കാണുന്ന രണ്ടാമത്തെ മുറി …!”

”ശരി ചേച്ചി …, ഞാനൊന്നു കുളിച്ചിട്ടു വരാം ..,!”, കുളിക്കണമെന്ന് , വളരെ നേരമായുള്ള എന്റെ ഒരു ആഗ്രഹമായിരുന്നു …!, കാരണം രണ്ടു മൂന്നു ദിവസത്തെ യാത്ര .., എന്നില്‍ വളരെയധികം അസ്വസ്ഥത സൃഷ്ടിച്ചിരുന്നു …!

ശരിരം മുഴുവനും അഴുക്കും , പൊടിയും നിറഞ്ഞിരിക്കുകയാണ് …, പോരാത്തതിന് വിയര്‍പ്പിന്റെ രൂക്ഷ ഗന്ധവും .., ഒന്നു കുളിച്ചാല്‍ ശരിരത്തിന് ഒരു ഉന്മേഷം ലഭിക്കുന്നതിനോടൊപ്പം ..;മുഴിഞ്ഞ വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യാമായിരുന്നു ….!

”ചേച്ചി ;ഇവിടെ കുളിമുറിയില്‍ വസ്ത്രം കഴുകുന്നതുകൊണ്ട് കുഴപ്പമുണ്ടോ …?” , ഞാന്‍ അകത്തേക്കു നോക്കി വിളിച്ചു ചോദിച്ചു ….!

”ഇല്ലെടാ …, നീ ധൈര്യമായി കഴുകിക്കോ .., കുളിക്കാനും , കഴുകുവാനും …, വേണ്ട വെള്ളം ; തൊട്ടടുത്തുതന്നെയുള്ള പൈപ്പില്‍ ഉണ്ട് .., അതില്‍ നിന്നും പിടിച്ചോ …!”, എന്നു പറഞ്ഞുകൊണ്ട് പുറത്തേക്കു വന്ന അവരുടെ തോളില്‍ ആ ഇളയ കുഞ്ഞ് കിടക്കുന്നുണ്ടായിരുന്നു .., കൂടാതെ കൈയില്‍ ഒരു ബക്കറ്റും …, കുറച്ച് സോപ്പുപൊടിയും .., ഒരു സോപ്പും ഉണ്ടായിരുന്നു …, അതെന്റെ കൈയില്‍ തന്ന് അവര്‍ എനിക്ക് ബാത്ത്‌റൂം ചൂണ്ടിക്കാണിച്ചുതന്നു …!

നാലഞ്ചു ബാത്ത്‌റൂമുകള്‍ നിരനിരയായി കെട്ടിവെച്ചിരിക്കുന്നു .., ഞാന്‍ ആവേശപൂര്‍വ്വം ഒരു വാതില്‍ തള്ളിയതും .., ഉള്ളില്‍ നിന്നും ഒരലര്‍ച്ച ….., ഞാന്‍ ഞെട്ടിപ്പോയി ….!

”കോന്‍ ഹേ …?”

ഞാന്‍ നിശബ്ദനായി പിന്‍വാങ്ങി .., ആദ്യത്തെ അനുഭവം ഉള്ളതുകൊണ്ട് …, രണ്ടാമത്തെ വാതില്‍ പതുക്കെയാണ് തള്ളിയത് …!

ഭാഗ്യം .., അതില്‍ ആരും ഇല്ല …., പക്ഷെ അത് കുളിമുറിയല്ല …, കക്കൂസാണ് …, അതുകണ്ടപ്പോഴാണ് മുടങ്ങിക്കിടന്ന ആ ചടങ്ങ് തീര്‍ത്താലോ എന്നുള്‍വിളിയുണ്ടായത് .

ഉള്ളില്‍ കടന്ന് വാതില്‍ കുറ്റിയിടാനായി .., കുറ്റി തേടി എന്റെ കണ്ണുകഴച്ചു . അവസാനം ബക്കറ്റില്‍ വെള്ളം നിറച്ച് ഡോറിനോട് ചേര്‍ത്തുവെച്ച് .., അതിനു സപ്പോട്ടായി കൈകൊണ്ട് ഒരു താങ്ങും കൊടുത്തു …, ആരെങ്കിലും തള്ളിയാല്‍ തുറക്കെരുതല്ലോ …, എന്നാല്‍ അടുത്ത നിമിഷം ..;ശക്തിയായൊരു തള്ളല്‍ .., ബക്കെറ്റ് മറിഞ്ഞ് വെള്ളം മുഴുവനും പോയി …,!

ഭാഗ്യത്തിന് കൈ വെച്ചിരുന്നതിനാല്‍ …., വാതില്‍ മുഴുവനും തുറന്നില്ല …, ഉള്ളില്‍ നിന്നും ഞാന്‍ ഉറക്കെ ഗര്‍ജ്ജിച്ചു ….!

”കോന്‍ ഹേ ….?” , ഭാഗ്യം …, നിശബ്ദത …!

ഒരുവിധത്തില്‍ ക്രിയകളെല്ലാം കഴിച്ച് ഞാന്‍ പുറത്തുകടന്നു .., !

”എവിടെയാണ് ഒന്നു കുളിക്കുക ..?” , ഇത് രണ്ടും കക്കൂസുകള്‍ ആണ് .., അടുത്തത് നോക്കാം ..!ഭാഗ്യം ആ വാതില്‍ തുറന്നുതന്നെയാണ് കിടന്നിരുന്നത് …, കുളിമുറി തന്നെ .., തൊട്ടടുത്ത് പൈപ്പും ഉണ്ട് …, വെള്ളം പിടിച്ച് കുളിമുറിയിലേക്ക് കടക്കാന്‍ ആഞ്ഞപ്പോഴാണ് …, മദ്ധ്യവയസ്‌ക്കയായ ഒരു മറാത്തി സ്ത്രി .., വെള്ളവും .., തുണിയും .., സോപ്പും .., എല്ലാമായി അപ്പുറത്തെ കുളിമുറിയിലേക്ക് കടന്നത് ..!

താഴെയും , മേലെയുമുള്ള .., ഏകദേശം ആറോളം വീടുകള്‍ക്ക് വേണ്ടിയുള്ളതാണ് .., ഈ രണ്ടു കക്കൂസും ……, കുളിമുറിയും .., എന്ന് പിന്നീടാണ് എനിക്കു മനസ്സിലായത് …

തുണി കഴുകി കുളിക്കാന്‍ തുടങ്ങിയപ്പോഴാണ് .., അപ്പുറത്തെ മുറിയില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്…, ആ സ്ത്രി കുളിക്കാനായി കേറിപ്പോകുന്നതു ഞാന്‍ കണ്ടിരുന്നു ..!, കക്കൂസുകളും .., കുളിമുറിയും .., എല്ലാം ചേര്‍ന്ന് ഒറ്റ ആസ്ബറ്റോസ് ഷീറ്റുകൊണ്ടു മേഞ്ഞിരിക്കുന്നതിനാല്‍ .., ഭിത്തിയുടെയും .., ഷീറ്റിന്റെയും ഇടയില്‍ ചെറിയ ഗ്യാപ്പുകള്‍ ഉണ്ടായിരുന്നു ..!

അരുതാത്ത ചിന്തകളുടെ വേലിയേറ്റം .., ഉള്ളിലേക്ക് തിരതല്ലി വന്നുകൊണ്ടിരുന്നു …, ഒന്നു നോക്കിയാലോ …, ഒന്നു നോക്കിയാലോ …, എന്ന് പലവട്ടം ആഞ്ഞതാണ് ….!, ഒരു വിധത്തിലാണ് ഞാന്‍ അടങ്ങിയത് .

വന്ന അന്നുതന്നെ നാട്ടുകാരുടെ അടി കൊള്ളാനുള്ള സാഹചര്യം ഉണ്ടാക്കെണ്ടാന്നു .., മനസ്സ് എന്നെ വിലക്കി …!

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ .., ക്ലോറിന്റെ മണമുള്ള വെള്ളത്തില്‍ കുളിയും , അലക്കും കഴിഞ്ഞ് തിരിച്ചെത്തിയ എനിക്ക് .., തുണി ഉണക്കാനുള്ള സ്ഥലം ശാന്തേച്ചി കാണിച്ചുതന്നു ..!

സമയം രാത്രിയായി കഴിഞ്ഞിരിക്കുന്നു …, കുളി കഴിഞ്ഞപ്പോള്‍ ശരിരത്തിന്റെ ക്ഷീണമെല്ലാം പമ്പകടന്നിരുന്നു .., ആകെക്കൂടി ഒരുന്മേഷം . തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തെ ഊര്‍ജ്ജസ്വലമാക്കിയതിനൊപ്പംതന്നെ എന്നിലെ വിശപ്പിനേയും ഉണര്‍ത്തിയിരുന്നു ..!

എന്നില്‍ നിന്നും ഉയര്‍ന്ന വിശപ്പിന്റെ വിളി അവര്‍ കേട്ടതുകൊണ്ടാണോ .., എന്നെനിക്കറിയില്ല …., അകത്തുനിന്നും അവര്‍ വിളിച്ചുപറഞ്ഞു …!

”ഡാ .., നീ ഇവിടെ വന്നിരുന്ന് കുറച്ചുനേരം ടി.വി. കണ്ടിരിക്ക് …, ഒരു അര മണിക്കൂറിനുള്ളില്‍ ചോറും കൂട്ടാനും റെഡിയാകും .., എന്റെ മനസ്സ് വായിച്ചെടുത്തത്‌പോലെയുള്ള…., ഈ അനുഭവം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു …! ടി.വി യില്‍ പഴയ ഏതോ ഒരു ഹിന്ദി സിനിമ ഓടിക്കൊണ്ടിരിക്കുന്നു .., അതെന്നില്‍ ഒരു കൌതുകവും ഉണര്‍ത്തിയില്ല . ചുമ്മാ ടി.വി യില്‍ നോക്കിയിരിക്കുമ്പോഴും .., എന്റെ കണ്ണുകള്‍ ചുറ്റും പരതുകയായിരുന്നു .

ഒരു കട്ടിലും , ഒരു അലമാരയും …. പിന്നെ കുറെ പഴയ പാത്രങ്ങളും , തുണികളും ആ മുറിയില്‍ അങ്ങിങ്ങായി അടുക്കിവെച്ചിരിക്കുന്നു . ചെറിയ ആ അലമാരിയുടെ മുകളിലായിരുന്നു ടി.വി. വെച്ചിരിക്കുന്നത് , അലമാരിയുടെ പുറകിലായി കാര്‍ഡ് ബോര്‍ഡു കൊണ്ട് ഒരു മറ ഉണ്ടാക്കിയിരിക്കുന്നു .., അതായിരിക്കും കിച്ചന്‍ എന്നെനിക്കു തോന്നി …, അതിനകത്തുനിന്നും പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു …! സത്യത്തില്‍ ഇതിനെയൊന്നും മുറികള്‍ എന്ന് വിളിക്കുവാന്‍ സാധിക്കില്ലെങ്കിലും …, വേറെ മാര്‍ഗ്ഗമൊന്നും ഇല്ലായിരുന്നു .., ഒരു വലിയ ഹാളിനെ ഓലകൊണ്ടും , ചെറിയ ഭിത്തി കൊണ്ടും , പനമ്പ് കൊണ്ടും മൂന്നു ഭാഗങ്ങള്‍ ആയി തിരിച്ചിരിക്കുന്നു .!

അടുക്കളയില്‍നിന്നും ഉയര്‍ന്ന …, എന്തോ വറുക്കുന്ന മണം .., ഉണക്കമീന്‍ ആണെന്നുതോന്നുന്നു ….., എന്നിലെ വിശപ്പിനെ ആളിക്കത്തിച്ചു …!

ഞാനിരിക്കുന്ന കട്ടിലിനോട് ചേര്‍ന്ന് ; ആ കുട്ടികള്‍ രണ്ടുപേരും കളിച്ചുകൊണ്ടിരിക്കുന്നു. അതിനിടയില്‍ പലപ്പോഴും ..; എന്നെ അവര്‍ അത്ഭുതത്തോടുകൂടി നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു ..!

ആദ്യമായി കാണുന്ന ഒരാളുടെ സാന്നിദ്ധ്യം .., ആ .., കൊച്ചുമനസ്സുകളില്‍ .., ആകാംക്ഷ ഉണര്‍ത്തിയിരിക്കുന്നതായി എനിക്കു തോന്നി .., പലപ്രാവശ്യം ഞാനവരെ കൈമാടി വിളിച്ചെങ്കിലും ..,അപരിചിതത്യ്വത്തിന്റെ മതില്‍കെട്ടുകള്‍ ..; എന്റെ അടുക്കല്‍ വരുന്നതില്‍നിന്നും അവരെ പിന്തിരിപ്പിച്ചു .., എങ്കിലും ജിറ്റ്‌നാത്സഭരിതമായ ആ കൊച്ചു കണ്ണുകള്‍ എന്നെ വലയം ചെയ്തു തന്നെയാണിരുന്നത് …!

ടി.വി.യിലെ ആ ബോറ് പരിപാടിയില്‍നിന്നും രക്ഷ നേടുന്നതിനുവേണ്ടി .., ഞാന്‍ പുറത്തുകടന്നു . വീടിനു മുന്നിലെ തെരുവുവിളക്കുകള്‍ എല്ലാം പ്രകാശം പൊഴിച്ചു നില്‍ക്കുന്നു …,!, ഞാന്‍ പതുക്കെ തെരുവിലേക്കിറങ്ങി .., ഞാന്‍ വരുമ്പോള്‍ കണ്ട തിരക്കിന്റെ പതിന്മടങ്ങായ അന്തരീക്ഷം …, ആരും .., ആരെയും ശ്രദ്ധിക്കുന്നില്ല …, എനിക്കെല്ലാം അപരിചിതങ്ങള്‍ ആയിരുന്നു

സന്ധ്യാ നേരത്താണ് .., തെരുവുകള്‍ കൂടുതല്‍ സജീവമാകുന്നത് .., രാവില്‍ത്തേതില്‍ നിന്നും വ്യതസ്തമായി നിരത്തിന്റെ ഇരുവശത്തും കൂടുതല്‍ കച്ചവടക്കാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു …, എല്ലാത്തിനും മുന്നില്‍ അത്ഭുതപൂര്‍വ്വമായ തിരക്ക് …!

മദ്യഷാപ്പില്‍ പറഞ്ഞറിയിക്കാന്‍ ആകാത്ത അത്രയും തിരക്ക് …, പലരും മദ്യപാനം റോഡിന്റെ വശങ്ങളിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു …! ഒരു കുടിയാന്‍ കടത്തിണ്ണയിലും .., റോഡിലും ആയി .., തന്റെ ശരിരം പകുത്തുവെച്ചു കിടക്കുന്നു .., ഈ ശബ്ദഘോഷങ്ങള്‍ ഒന്നും തന്നെ അലസോരപ്പെടുത്താതെ …., സുഖസുഷ്പതിയില്‍ ആണ് അയാള്‍ …!

”കഷ്ടം ..അയാളുടെ വരവും കാത്ത് .., ഒരു കുടുംബം കാത്തിരിക്കുന്നുണ്ടാവില്ലേ ..?.., പലഹാരപ്പൊതിയുമായി എത്തുന്ന അച്ഛനെ കാത്ത് …മക്കള്‍ …, ജോലി കഴിഞ്ഞു തിരിച്ചുവരുന്ന ഭര്‍ത്താവിനെ കാത്ത് ഭാര്യ ..!, ഇതും ഒരു ജീവിതം .., ആരോടും ഉത്തരവാദിത്തം ഇല്ലാതെ .., സ്വന്തം കടമകള്‍ നിര്‍വ്വഹിക്കാതെ .., സ്വന്തം .., സുഖം മാത്രം നോക്കി സെല്‍ഫിഷ് …!

ബാക്കറികളും .., ചായക്കടകളും .., നിറയെ ഉണ്ടായിരുന്നു …, ആ വീഥിയില്‍ …,, സാധനങ്ങള്‍ വാങ്ങുക .., മാത്രമാണ് ജീവിതാഭിലാക്ഷം .., എന്നുതോന്നും .., ഇവിടങ്ങളിലെ തിരക്കു കണ്ടാല്‍

എന്റെ ഗ്രാമത്തില്‍ …, വൈകുന്നേരം ഏഴു മണി കഴിഞ്ഞാല്‍ .., വിജനമാകുന്ന തെരുവുകളില്‍ നിന്നും ഏറെ വ്യത്യസ്ഥം …!

തിരിച്ചു ചെന്നു കേറുമ്പോള്‍ .., സമയം ഏകദേശം എട്ടുമണി കഴിഞ്ഞിരിക്കുന്നു .., ഒരു കുട്ടിയെ ഒക്കത്ത് വെച്ചുകൊണ്ട് .., ശാന്തേച്ചി വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു ….!

”എങ്ങോട്ടേക്കാടാ പോയത് …?”

”വെറുതെ ഒന്നു പുറത്തെക്കിരങ്ങിയതാ ..,ചേച്ചി ..!”

”ഒന്നു പറഞ്ഞിട്ടു പോയിക്കൂടെ .., , ഞാന്‍ പേടിച്ചുപോയി …!”

”ഛെ …,, മോശമായിപ്പോയി …, പറഞ്ഞിട്ടു പോകാമായിരുന്നു .., അവരെന്നെപ്പറ്റി എന്തു വിചാരിച്ചിരിക്കും …?” , ഞാന്‍ എന്നോടു തന്നെ മന്ത്രിച്ചു ..!

”ക്ഷമിക്കണം …, ചേച്ചി …!”

”ഓ .., സാരമില്ല .., നിനക്ക് വഴി അറിയില്ലെന്ന് വിചാരിച്ചു …, , നീ വന്ന് ഉണു കഴിക്ക് ..!”

”മണിച്ചേട്ടന്‍ വന്നില്ലേ ..,ചേച്ചി ..?”

”മൂപ്പര് വരുമ്പോള്‍ പാതിരാത്രി കഴിയും …, നീ കഴിച്ചിട്ട് കിടന്നോ …, നാളെ തൊട്ട് പണി ചെയ്യേണ്ടതല്ലേ ..?”

ഭക്ഷണം കഴിക്കാനായി ചമ്രം പടിഞ്ഞിരുന്ന എന്റെ മുന്നിലേക്ക് .., ഒരു കൈയില്‍ പാത്രം നിറയെ ചോറും .., മറുകൈയ്യില്‍ കറിയുമായി ചേച്ചി വന്നു …, അവര്‍ എന്റെ മുഖത്തേക്ക് സുക്ഷിച്ചു നോക്കി …, ആ …, നോട്ടത്തിനുമുന്നില്‍ ഞാനൊരു നിമിഷം പതറിക്കൊണ്ട് ചോദിച്ചു …,

”എന്താ ചേച്ചി ..?”

”ടാ …, നീ …, കൈകഴുകിയോ …”?, എനിക്ക് ആശ്വാസം ആയി ..!

”കുളിക്കുമ്പോള്‍ കഴുകിയതാണ് ചേച്ചി …”!, എന്റെ ഉത്തരം നിഷ്‌കളങ്കമായിരുന്നു ..!

”നല്ല സാധനം തന്നെ ….”!.., എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് അവര്‍ അകത്തേക്കുപോയി ..!

ആ .., തുടര്‍ നിമിഷത്തിലായിരുന്നു .., എന്റെ വായില്‍ നിന്നും ആ വിഡ്ഢി ചോദ്യം ഉയര്‍ന്നത് ..

”എന്താ ചേച്ചി …, നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ലേ …”?

ഭക്ഷണം ദാനം തന്നയാളോട് തന്നെ .., നിങ്ങള്‍ കഴിക്കുന്നില്ലേ …, എന്നു ചോദിച്ചതിലെ അനൌചിത്യം അവര്‍ക്ക് മനസ്സിലാകാഞ്ഞതാണോ ….?, അതോ ..?, അറിഞ്ഞിട്ടും .., അറിയാത്തതായി .., ഭാവിച്ചതാണോ …?, എന്നാല്‍ യാതൊരും ഭാവമാറ്റവും ഇല്ലാതെ ആയിരുന്നു അവരുടെ ഉത്തരവും ..!

” നീ കഴിച്ചോ …, എനിക്ക് ഇനിയും ധാരാളം പണിയുണ്ട് .., നാളേക്ക് അപ്പം ഉണ്ടാക്കുന്നതിനുള്ള അരി കുതിരാന്‍ വെക്കണം .., കടയില്‍ നിന്ന് പഞ്ചസാരയും , ഓയിലും വാങ്ങണം .., ഇതെല്ലാം കഴിഞ്ഞ് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കണം .., എന്നിട്ടേ ഞാന്‍ കഴിക്കാറുള്ളൂ ..”!

ഇത്രയധികം ജോലികള്‍ ബാക്കിയുണ്ടായിട്ടും .., അതിനു മുന്‍പേ ചോറും , കറികളും ,തയ്യാറാക്കി .., ഒരു ജോലിക്കാരനായി വന്ന എനിക്ക് വിളമ്പിയതിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ .., അവരുടെ ആഥിത്യ മര്യാദയില്‍ എനിക്ക് ബഹുമാനം തോന്നി …!

ചോറു പാത്രത്തിലേക്ക് തിരിഞ്ഞ എന്റെ കണ്ണുകള്‍ എന്തിനേയോ തേടി …..; പക്ഷെ കണ്ടില്ല ..!തേടിയത് കാണാത്തതിലുള്ള നിരാശ എന്റെ മനസ്സിലുദിക്കുകയും ചെയ്തു …!

ഉണക്കമീന്‍ വറക്കുന്നതിന്റെ .., കൊതിയൂറുന്ന മണം .., എന്റെ നാസാരന്ദ്രങ്ങളെയും .., വിശപ്പിനേയും .., ഒരുപോലെ ആവേശം കൊള്ളിച്ചിരുന്നു …!

എന്നാല്‍ അതു കിട്ടാത്തതിലുള്ള നിരാശ…;ഒരു ഒണക്കമീന്‍ ചോദിച്ചാലോ …, എന്ന അബദ്ധത്തിന്റെ വായ്ത്താരിയില്‍ എന്നെ കൊണ്ടെത്തിച്ചുവെങ്കിലും ..; എന്നിലെ വിവേകം അതിന് കടിഞ്ഞാണിട്ടു .., മനസ്സ് എന്നെ ശാസിക്കുന്നതായി എനിക്കു തോന്നി ….!

”ഭക്ഷണം ലഭിച്ചതേ …, കാരുണ്യം …, അതിന്റെ കൂടെ ഉണക്കമീന്‍ വേറെ വേണോ ..?”,”മീന്‍ മണിചേട്ടനുള്ള സ്‌പെഷ്യല്‍ ആയിരിക്കും ..!”, എന്നുള്ള സ്വാന്തന വചനം കൂടി മനസ്സ് എനിക്കു തന്നു ..!

എന്നാല്‍ എന്റെ എല്ലാ പ്രതിക്ഷകളെയും തകിടം മറിച്ചുകൊണ്ട് .., അകത്തു നിന്നും വന്ന .., ചേച്ചിയുടെ കൈയ്യില്‍ .., എനിക്കായി ഉണക്കമീനും ഉണ്ടായിരുന്നു ..!

ഇതിനിടയില്‍ ..; ഉറങ്ങിക്കൊണ്ടിരുന്ന .., ഏറ്റവും താഴെയുള്ള കുട്ടി .., ഉണര്‍ന്നു കരയുവാന്‍ തുടങ്ങി …!

അവര്‍ കട്ടിലിന്റെ ഓരോരത്തു ചെന്നിരുന്ന് …, കഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ മടിയിലിരുത്തി .., യാതൊരു സങ്കോചവും കൂടാതെ മുല കൊടുക്കാനാരംഭിച്ചു …!, അവിടെയുള്ള എന്റെ സാമീപ്യം .., അവരില്‍ യാതൊരു പ്രശ്‌നവും ഉളവാക്കിയില്ല …!

കുഞ്ഞിനെ പാലൂട്ടുന്നതിനിടയില്‍ ..; ചിരപരിചിതരോടെന്നവണ്ണം .., അവര്‍ ഇവിടുത്തെ വിശേഷങ്ങളും …, നാട്ടിലെ വിശേഷങ്ങളും .., വാ തോരാതെ എന്നോടു പറയുന്നുണ്ടായിരുന്നു ..! പക്ഷെ മുലകൊടുത്തുകൊണ്ടിരിക്കുന്ന .., അവരോടു സംസാരിക്കുമ്പോള്‍ .., ഒരു വല്ലാത്ത നാണം വന്ന് എന്നെ ആവരണം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു …!

അവരുടെ മുഖത്തേക്ക് നോക്കാതെയായിരുന്നു എന്റെ സംസാരമെങ്കിലും …, പലപ്പോഴും എന്റെ കണ്ണുകള്‍ .., എന്നെ വഞ്ചിക്കുന്നുവൊയെന്ന് .., എനിക്ക് സംശയം തോന്നി ..!

”മണിച്ചേട്ടന് ഭയങ്കര ഭക്തിയാണല്ലേ ….”?, എന്നോട് തുടര്‍ച്ചയായി വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന .., അവരോട് എന്തെങ്കിലും തിരിച്ചു ചോദിക്കണമല്ലോ .., എന്നുകരുതി ഞാന്‍ ചോദിച്ചതാണ്…, എന്നാല്‍ അവരുടെ പ്രതികരണം കേട്ടപ്പോള്‍ ചോദിക്കെണ്ടിയിരുന്നില്ലായെന്നുതോന്നി …!

”ഉം .., ” കനപ്പിച്ച ഒരു മൂളലോടെ അവര്‍ തുടര്‍ന്നു ….!

”ഭക്തി .., പുറമേ മാത്രമേയുള്ളൂ .., ഒരു ജാതി മനുഷ്യനാ മോനേ .., നിനക്കത് പിന്നെ മനസ്സിലായിക്കോളും .., നാട്ടില്‍ ഒറ്റക്കുള്ള എന്റെ അമ്മയെ .., ഇവിടെ കുറച്ചുദിവസം കൊണ്ടുവന്നു നിറുത്തിക്കൂടെയെന്നു …, ഒരായിരം പ്രാവശ്യം ഞാന്‍ ചോദിച്ചതാ ..?, സമ്മതിച്ചില്ല …, അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവനാ …’!

ഒരു പണിക്കാരനായ എന്നോട് .., അപരിചിതത്വത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിക്കുന്നതിനു മുന്‍പു തന്നെ .., സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശിക്കണമെങ്കില്‍ …, ആ …., ദാമ്പത്യബന്ധം അത്ര സുഖകരമായിരിക്കില്ലെന്നു ഞാനൂഹിച്ചു ..!

എന്റെ ഊഹം സത്യമായിരുന്നുവെന്ന് .., വരും ദിവസങ്ങളില്‍ തന്നെ എനിക്ക് ബോദ്ധ്യമായി …!

ഭക്ഷണം കഴിച്ച്…., പാത്രമെടുത്തുകൊണ്ടെഴുന്നെറ്റ .., എന്നെ അവര്‍ സ്‌നേഹപൂര്‍വ്വം വിലക്കി …,

”നീ അതവിടെ വെച്ചോടാ ..!”

”വേണ്ട ചേച്ചി .., ഞാനെടുത്തോളം …”’, എന്നുപറഞ്ഞു പാത്രമെടുത്തു .., എഴുന്നേറ്റ എന്നെ അതില്‍ നിന്നും തടയുവാനായി ..,; ഇതിനിടയില്‍ വീണ്ടും ഉറങ്ങിയ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അവര്‍ ചാടിയെഴുന്നേറ്റു …!, കുഞ്ഞിന്റെ വായില്‍ നിന്നും വലിച്ചെടുക്കപ്പെട്ട ആ മാറിടം വ്ജ്രംബിച്ചുനിന്നു .., ബ്ലവുസ്സിന്റെയും .., ബ്രായുടെയും ഇടയില്‍പെട്ട് ഞെരുങ്ങി പുറത്തേക്ക് തള്ളിനില്‍ക്കുന്ന മാംസളതയുടെ ഒരു വലിയ കൂടാരം …!

എന്റെ ശിരസ്സിനുള്ളില്‍ ഒരു വലിയ സ്‌ഫോടനം നടന്നപോലെ …, കൈകാലുകള്‍ മാത്രമല്ല .., ശരിരം മുഴുവനും വിറകൊള്ളുകയാണ് .., രക്തം കൊടുംകാറ്റില്‍ അകപ്പെട്ട തിരമാലകള്‍ കണക്കെ ആഞ്ഞടിക്കുകയാണ് .., അപ്രതീക്ഷിതമായി ശരിരത്തിലൂടെ ഒരു മിന്നല്‍പിണര്‍ കടന്നുപോയതുപോലെ …., എന്റെ കണ്ണുകളും .., മുഖവും രക്തവര്‍ണ്ണമായിതീര്‍ന്നു …!

എന്റെ ഭാവമാറ്റം അവര്‍ മനസ്സിലാക്കി ..!

ഒരു ചമ്മലോടെ അവര്‍ തന്റെ ചുരത്തിനില്‍ക്കുന്ന മാറിടത്തെ ഉള്ളിലേക്ക് തിരുകിക്കയറ്റി …, എന്നാല്‍ ആയാസകരമായിരുന്നുവത് …!

ആദ്യമായി നഗരം കണ്ട ഗ്രാമവാസി കണക്കെ ….; അന്തിച്ചു നില്‍ക്കുന്ന എന്റെ കൈയ്യില്‍ നിന്നും പാത്രം വാങ്ങി അവര്‍ അടുക്കളയിലേക്ക് നടന്നു …, ആ ചുണ്ടില്‍ ഒരു നിഗൂഡമന്ദസ്മിതം തത്തി കളിച്ചിരുന്നുവോ …?, ഒരു ലാസ്യ ഭാവത്തോടെ നടന്നു നീങ്ങുന്ന .., അവരുടെ തുടുത്ത നിതംബങ്ങളുടെ താളലയം …, എന്നില്‍ അരുതാത്ത ചിന്തകളുടെ .., ഒരു വേലിയേറ്റം സൃഷ്ട്ടിക്കുകയായിരുന്നു ….!

അകത്തു നിന്നും അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു …!

”ടാ …, പുറത്ത് വെള്ളം വെച്ചിട്ടുണ്ട് …., പോയി കൈകഴുകി ചെന്നു കിടന്നോളൂ .., മുറിയില്‍ പായയും, തലയിണയും വെച്ചിട്ടുണ്ട് …!”

”ചേച്ചി .., ഞാന്‍ മണിചേട്ടന്‍ വന്നിട്ടേ കിടക്കുന്നുള്ളൂ …!”

”എന്തിനാ അത് …? , നീ പോയി കിടന്നുറങ്ങിക്കോ …, പാതിരാ വരെ എന്തിനാ കണ്ണും മിഴിച്ചിരിക്കുന്നത് …?, പിന്നെ നാളെ രാവിലെ തൊട്ട് പണിചെയ്യേണ്ടതല്ലേ …?, നിനക്ക് ക്ഷീണം ഇല്ലേ .., പോയി കിടന്നോളൂ ..!”

സത്യത്തില്‍ ഞാന്‍ അങ്ങിനെ പറഞ്ഞെങ്കിലും …; ഒന്നു കിടന്നാല്‍ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു ….!, രണ്ടുദിവസം നീളുന്ന തീവണ്ടിയാത്ര എന്റെ നടുവൊടിച്ചിരുന്നു …, വെറും സാധാരണ ടിക്കെറ്റിലുള്ള യാത്രക്ക് .., എങ്ങിനെ നടുനിവര്‍ക്കാനാണ് ….?

പരിചയമുള്ളവര്‍ …, എന്നാല്‍ അത്രയും അടുപ്പമില്ലാത്തവര്‍ …; എന്തെങ്കിലും സ്‌നേഹപൂര്‍വ്വം തരുമ്പോള്‍ .., അല്ലെങ്കില്‍ നിര്‍ബന്ധിക്കുമ്പോള്‍ ..,, ആദ്യമൊന്നു മടിക്കുന്നത് നമ്മുടെ അഭിമാനത്തിന്റെ ഒരു ലക്ഷണ ഗുണമാണ് …, എന്നാല്‍ വീണ്ടും മടിക്കുന്നത് നല്ലതല്ല .., കാരണം നമ്മുടെ മടിയെ ; അവര്‍ നമ്മുടെ സമ്മതമായിക്കാണും ….!

ചുരുട്ടി വെച്ചിരുന്ന ആ പായ നിവര്‍ത്തി തലയിണ വെച്ച് ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു . രണ്ടുദിവസം ചുരുണ്ടുകൂടിയുള്ള കിടപ്പായിരുന്നു …;; തീവണ്ടിയില്‍ .., എന്തൊരു തിരക്കായിരുന്നു …, ഒന്നു മൂത്രമൊഴിക്കാന്‍ പോലും പറ്റാത്തവിധം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു …!

സീറ്റിനടിയിലും .., ടോയ്‌ലെറ്റിന് മുന്നിലും .., എല്ലാം ആളുകള്‍ കൂനിക്കൂടി ഇരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു …!

ഇരുന്ന് .., ഉറക്കം തൂങ്ങല്‍ താങ്ങാതായപ്പോള്‍ …, എവിടെയെങ്കിലും .., താഴത്തോ .., സീറ്റിനടിയിലോ …., ഒന്നു ചുരുണ്ടുകൂടാന്‍ ..,, ശരിരവും .., മനസ്സും …, വ്യഗ്രത പൂണ്ടപ്പോഴും .., ആത്മാഭിമാനം സമ്മതിച്ചില്ല …!, എന്നാല്‍ ഉറക്കത്തിന്റെ അവസ്ഥ ഒരു പരിധി വിട്ടുകഴിഞ്ഞപ്പോള്‍ …, അഭിമാനമെല്ലാം എങ്ങോ പോയിമറഞ്ഞു ..!, എവിടെയോ ഞാന്‍ ചുരുണ്ടുകൂടി …, ഒരു നായ കിടക്കുന്ന മാതിരി ..!

അങ്ങനെ രണ്ടു ദിവസത്തെ ആ ദുരിതയാത്ര കഴിഞ്ഞ് …, ഇങ്ങനെ നീണ്ട് നിവര്‍ന്ന് കിടക്കുമ്പോള്‍ വല്ലാത്തൊരു സുഖം ..!

ജീവിതത്തിന് ഒരു ലക്ഷ്യവും .., പ്രതിക്ഷയും കൈവന്നത്‌പോലെയുള്ളൊരു ആശ്വാസം .., ഒരു കുളിര്‍മ്മയായി മനസ്സിനെ ആവരണം ചെയ്തു …!

ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ .., പാത്രങ്ങള്‍ക്കിടയിലൂടെ .., എലികള്‍ അങ്ങോട്ടും .., ഇങ്ങോട്ടും .., പരക്കം പായുന്ന ശബ്ദം വളരെ അരോചകമായിത്തോന്നി ..!, ഇത്രയും നേരം യാതൊരു വിധത്തിലുള്ള . ശബ്ദങ്ങളും ഉണ്ടാക്കാതെ ; അവര്‍ നിശബ്ദരായിരുന്നു .., ഇരുട്ട് അവര്‍ക്കുള്ള സ്വാതന്ത്ര്യം ആണെന്ന് .., അവ ധരിച്ച് കാണണം ..!

ഓട്ടത്തിനിടയില്‍ …; അവരുടെ സാമ്രാജ്യത്തില്‍ അനധികൃതമായി നുഴഞ്ഞുകയറിയ …, എന്നോടുള്ള പ്രതികാരമായി .., എനിക്കൊരു കടിവെച്ചുതരുമോ .., എന്നു ഞാന്‍ ഭയന്നു …!

എങ്കിലും ഈ രാത്രി വല്ലാത്തൊരു സുരക്ഷിതത്വം തോന്നുന്നൂ .., മനസ്സിനൊരു ആശ്വാസവും …!

 

You May Also Like

സ്വന്തം ഭാര്യയുടെ അണ്ഡം ദാനം ചെയ്തു കൂട്ടുകാരന് കുഞ്ഞുണ്ടായി, എന്നിട്ടാ കൂട്ടുകാരൻ ചെയ്തത് , നടൻ സുധീർ തുറന്നു പറയുന്നു

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ സുധി. എന്നാൽ താരം കാൻസർ ബാധിതതായി ചികിത്സയിലായിരുന്നു. ഇപ്പോൾ…

‘പിന്തിരിപ്പൻ ആശയം പറയാനാണെങ്കിൽപ്പോലും നിങ്ങൾ ജീവിച്ചിരിക്കേണ്ടതുണ്ട്’

ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഫെലോ ആയി ആദരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് രാമാനുജൻ. ഗണിത ശാസ്ത്രത്തിന്റെ അഗ്രഗാമികളുടെ

ദേശീയോദ്ഗ്രഥനവും ഞാനും (ഒരു ചമ്മല്‍ കഥ)

എനിക്കിപ്പോഴും അറിയില്ല ഏത് അസുഖത്തിന്റെ പുറത്താണ് ഞാനാ സാഹസത്തിന് മുതിര്‍ന്നതെന്ന്. നാട്ടില് കേരളോത്സവം നടക്കുന്ന സമയം. എന്റെ പ്രായക്കാരെല്ലാം പാട്ടായും ഡാന്‍സായുമൊക്കെ ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതൊന്നും എനിക്ക് പറഞ്ഞ പണിയല്ല. പിന്നെ അല്പം ജാടയൊക്കെ കാണിക്കാന്‍ സ്കോപ്പുള്ളത് പ്രസംഗ മത്സരത്തിനാണ്. കൂടുതലൊന്നും ആലോചിക്കാതെ ചാടി അതിന് തന്നെ പേര് കൊടുത്തു. മത്സരത്തിന്റെ മുഖ്യ സംഘാടകനായി UKDR എന്ന പേരില്‍ കൊടിയത്തൂരിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഉസ്സന്‍ മാസ്റ്റര്‍ ഉണ്ട്. മാഷിനാണെങ്കില്‍ എന്നെ നല്ല പരിചയവും ഉണ്ട്.

വഴിയില്‍ കണ്ട സുന്ദരി

കലവിക്കല എന്ന ഗ്രാമത്തില്‍ നിന്നും മിന്നിയാം പേട്ട എന്ന അടുത്ത ഗ്രാമത്തിലേക്ക് ഏകദേശം പത്തു മണിക്കൂറോളം യാത്ര ചെയ്യണം കലവിക്കലയിലെ മിക്കവാറും എല്ലാവരും ആശ്രയിക്കുന്നത് എന്റെ കടയാണ് മിന്നിയാം പേട്ടയില്‍ നിന്നും സാധനങ്ങള്‍ മൊത്തമായി വാങ്ങി വില്‍കുമ്പോള്‍ തരക്കേടില്ലാത്ത ഒരു വരുമാനം ലഭിക്കും. ആഴ്ച്ചയില്‍ ഒരിക്കല്‍ പോകേണ്ടി വരും അതിനായ് ഒരു പഴയ വണ്ടിയും എനിക്കുണ്ട്