പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 15) – ബൈജു ജോര്‍ജ്ജ്

369

Untitled-1
ചെറുപ്പക്കാരനായ ഒരു ഡോക്ടര്‍ ആയിരുന്നു.., അവിടെ ഉണ്ടായിരുന്നത് .., ഏകദേശം ഒരു പതിനഞ്ചു നിമിഷത്തോളം ..,,ഞാന്‍ ഡോക്ടറുടെ മുറിയില്‍ ചിലവഴിച്ചു …!, എന്റെ വിവരണം വളരെ ശ്രദ്ധയോടെ ശ്രവിച്ചതിനു ശേഷം …, അദ്ദേഹം എന്നോട് പറഞ്ഞു ..!

”ജോണ്‍ …, ഞാനിത് .., ഡോക്ടര്‍ മത്തായി ചാക്കോയിക്ക് റെഫര്‍ ചെയ്യുകയാണ് …!, ഞങ്ങളുടെ പ്രൊഫെസര്‍ ആണ് .., അദ്ദേഹം …, ജോണിന്റെ ചികിത്സാരീതി നിശ്ചയിക്കാന്‍ അദ്ദേഹത്തിനു കഴിയും …!, ഇനി ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് അദ്ദേഹം വരിക ….!”

”അദ്ദേഹത്തെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുക്കണമോ …?’, ഞാനെന്റെ സംശയനിവാരണത്തിനായി ചോദിച്ചു …!

”വേണ്ട ജോണ്‍ .., സാധാരണ ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന് കണ്‍സല്‍ട്ടിങ്ങ് ഒന്നും ഉണ്ടായിരിക്കുകയില്ല .., അതിനാല്‍ അദ്ദേഹം ഫ്രീ ആയിരിക്കും …, ഞാനും അദ്ദേഹത്തോട് പറയാം …!, ഏതായാലും ജോണ്‍ ഒരു മൂന്നു മണിക്ക് വരൂ …!”

ഡോക്ടറോട് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങി .., മൂന്നു മണിയാകാന്‍ ഇനിയും ധാരാളം സമയമുണ്ട് …, എന്താണ് മാര്‍ഗ്ഗം ..?, വീട്ടില്‍ പോയി തിരിച്ചു വരാമെന്നുവെച്ചാല്‍ അത് ബുദ്ധിമുട്ടായിരിക്കും …, എങ്കില്‍ പിന്നെ ഇവിടെ തന്നെ ഇരുന്നാലോ …?

”അയ്യോ ..’!, അതേതായാലും വേണ്ട …, അത് അതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കും ..!, അത് വേണ്ടായെന്ന് തീരുമാനിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു ….!

ജീവിതത്തില്‍ ഇനി വരാന്‍ പോകുന്ന നാളുകള്‍ ..; മിക്കവാറും ഇവിടെ തന്നെ ചിലവഴിക്കാന്‍ ആയിരിക്കും വിധി …, എന്നെനിക്ക് അറിയാമായിരുന്നു …, ആയതിനാല്‍ അത് ഇപ്പോള്‍ തന്നെ വേണ്ട എന്നെനിക്ക് തോന്നി …!

പിന്നെന്താണ് ഒരു മാര്‍ഗ്ഗം …?, പെട്ടന്നാണ് എനിക്കൊരു ആശയം തോന്നിയത് ..,ഏതെങ്കിലും നൂണ്‍ഷോ സിനിമക്ക് പോകാം .., സിനിമ കഴിയുമ്പോഴേക്കും ..; ഏകദേശം ഡോക്ടര്‍ പറഞ്ഞ സമയമാകും …!, അതുതന്നെ മനസ്സിലുറച്ച് ..; അടുത്തുകണ്ട ഓട്ടോറിക്ഷ കൈകാണിച്ചു നിറുത്തി ..; ഏതെങ്കിലും ഒരു തിയറ്ററിലെക്ക് വിടുവാന്‍ പറഞ്ഞ് കയറി ഇരുന്നു …!

”സാര്‍ …, നൂണ്‍ഷോ .., ഇവിടെ ഒരു തിയറ്ററില്‍ മാത്രമേയുള്ളൂ .., അതാണെങ്കില്‍ ഒരു ഇംഗ്ലീഷ് പടമാണ് ….!”

”സാരമില്ല …, നമ്മുക്ക് അങ്ങോട്ട് പോകാം ….”! ടിക്കെറ്റെടുത്ത് ഉള്ളില്‍ കടന്നപ്പോഴേക്കും .., പടം ആരംഭിച്ച് കഴിഞ്ഞിരുന്നു . ഇരുട്ടില്‍ ഒരു വിധേനെ അടുത്തു കണ്ട സീറ്റില്‍ കയറിയിരുന്നു .., ദ്രിഷ്ടിക്ക് ഒന്നും ഗോചരമല്ലാത്തതിനാല്‍ .., തൊട്ടടുത്ത് ആരൊക്കെയാണ് എന്നുപോലും കാണാന്‍ കഴിയുമായിരുന്നില്ല …!, അത്രയും കനത്ത ഇരുട്ടായിരുന്നു തിയറ്ററിനുള്ളില്‍ …!

സ്‌ക്രീനില്‍ എന്തൊക്കെയോ നടന്നു കൊണ്ടിരിക്കുന്നു .., വെറുതെ സ്‌ക്രീനിലേക്ക് കണ്ണുംനട്ട് ഒന്നും കാണാതിരിക്കുകയായിരുന്ന ഞാന്‍ വേറേതോ ലോകത്തായിരുന്നു ….!

വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞവന് …, എന്തു സിനിമ …?, തൂക്കികൊല്ലാന്‍ കൊണ്ടുപോകുന്നതിന്റെ തലേന്ന് …, എന്താണ് ഇഷ്ട്ടം ..?, എന്ന് ചോദിക്കുന്നത് പോലെയായിരുന്നു എന്റെ അവസ്ഥ …:ഒരു പക്ഷെ …, അതിനെക്കാളും ശോചനീയം ..!

രണ്ടിലും മരണം മുന്‍കൂട്ടി നിശ്ചയിക്കപെട്ടതാണെങ്കിലും …., തൂക്കി കൊല്ലപ്പെടുവാന്‍ പോകുന്നവനോടും .., അതിനു ശേഷം അവന്റെ മൃതശരീരത്തോടും …..:, സമൂഹത്തില്‍ ..: ഒരു പുഴുത്ത പട്ടിയോട് കാണിക്കുന്ന വിധത്തിലുള്ള അവഗണനയോന്നും ഉണ്ടായിരിക്കുകയില്ല ..!
അവര്‍ ചെയ്തത് .., ഒരു പക്ഷെ …, ഞാന്‍ ചെയ്തതിനേക്കാള്‍ .., വലിയ പാപമാണെങ്കില്‍കൂടി ..!

സത്യത്തില്‍ …, ഞാന്‍ ചെയ്തതിനേക്കാള്‍ .., വലിയ പാപം തന്നെയാണത് .., കാരണം സൃഷ്ടിയും .., സംഹാരവും …., ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ് .., ആ ദൈവിക സൃഷ്ടിയെ .., ഒരു കൊലപാതകത്തില്‍ കൂടി ഇല്ലായിമ ചെയ്യുന്നത് …, എത്രയോ ഭീകരമാണ് ..!

സ്വന്തം സഹജീവിയുടെ ജീവനെടുക്കുന്ന മനുഷ്യന് …., സമൂഹത്തിന്റെ സുരക്ഷക്കുവേണ്ടി .., മനുഷ്യര്‍ തന്നെ തയ്യാറാക്കിയ നിയമസംഹിതകള്‍ അനുസരിച്ച് …:, അവര്‍ ചെയ്ത തെറ്റിന് നല്‍കുന്ന .., ഏറ്റവും കടുത്ത ശിക്ഷയാണ് മരണശിക്ഷ …!

അറിഞ്ഞുകൊണ്ട് സഹജീവിയുടെ കഴുത്തില്‍ കത്തിവെക്കുന്നവന് …, അര്‍ഹതപെട്ട ശിക്ഷ തന്നെയാണ് ലഭിക്കുന്നതെങ്കിലും …, ക്രൂരനായ ഒരു കൊലപാതകിയുടെ ശരീരത്തിനു ലഭിക്കുന്ന ആനുകൂല്യം പോലും …: ഒരു എയിഡ്‌സ് രോഗിയുടെ ശരീരത്തിനു ലഭിക്കുന്നില്ല …, ഒരു പുഴുത്ത പട്ടിയെ മറവു ചെയ്യുന്നത് പോലെയായിരിക്കും …, അത് ..!

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് …?, ഇത് മറ്റു രോഗങ്ങളുടെതുപോലെ …: ഒരു രോഗം മാത്രമാണെന്ന് …, എന്തുകൊണ്ട് മറ്റുള്ളവര്‍ ചിന്തിക്കുന്നില്ല …?

എത്രയോ പേര്‍ക്ക് .., അവര്‍ അറിയാതെ തന്നെ .., ഈ രോഗം പിടിപെടുന്നുണ്ട് …?എന്റെ കാര്യത്തില്‍ മറിച്ചാണെങ്കിലും …!,

രക്തസ്വീകരണത്തിലൂടെ …, ഭര്‍ത്താവില്‍ നിന്ന് ഭാര്യക്ക് …., അമ്മയില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് .., ഇവരൊക്കെ …, അറിഞ്ഞുകൊണ്ട് എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത് ..?, മറ്റുള്ളവരുടെ പാപഫലം .., നിരപരാധികള്‍ അനുഭവിക്കുക .., എന്ന ക്രൂര സത്യമായിരുന്നൂവത് ..!ഇവരുടെ കാര്യത്തില്‍ പോലും .., സമൂഹത്തിന്റെ ഈ അവജ്ഞാ മനോഭാവമാണ് .., അസഹനീയമായിട്ടുള്ളത് ..!

എയിഡ്‌സ് രോഗിയെ സമൂഹത്തില്‍ ഒറ്റപെടുത്തുക .., മുഖ്യധാരയില്‍ നിന്നും അവരെ മാറ്റി നിറുത്തുക …, ഒന്നു മറിയാത്ത കുട്ടികള്‍ക്ക് പഠനസൗകര്യം നിഷേധിക്കുക …, അവരെ കളികൂട്ടുകാരില്‍നിന്നും മാറ്റി നിറുത്തുക …, ലോകത്തിനു മുന്നില്‍ കാഴ്ചവസ്തുക്കളാക്കുക ..!, സ്വന്തം .., മാതാവിന്റെയോ …, പിതാവിന്റെയോ .., മറ്റാരുടെയോ തെറ്റിന് .., ദുരിതം അനുഭവിക്കപ്പെടെണ്ടിവരപ്പെടുന്ന ബാല്യം …..!, നിറങ്ങള്‍ എന്തെന്നറിയുന്നതിനു മുന്‍പേ .., വിധിയുടെ ക്രൂരതയില്‍ പിടഞ്ഞു വീഴുന്നവര്‍ …, എന്തു മാത്രം കഠിനമായ മനോവേദനയില്‍ കൂടിയായിരിക്കും .., ആ മനസ്സുകള്‍ കടന്നു പോകുന്നത് …?

എന്തേ .., സമൂഹം ഇങ്ങനെ ചെയ്യുന്നത് ..?ഒരു പക്ഷേ .., അജ്ഞത മൂലമായിരിക്കും .., അല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും …, അജ്ഞത നടിക്കുകയായിരിക്കും …, ഈ രോഗത്തെക്കുറിച്ച് പ്രചരിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളും …, ലൈംഗികതയോട് ചേര്‍ത്തുള്ള ചിന്താഗതിയും .., അല്ലെങ്കില്‍ വഴിവിട്ട ലൈംഗീക ബന്ധത്തില്‍കൂടി ..,മാത്രമേ ഇതു പകരുകയുള്ളൂ .., എന്ന മുന്‍വിധിയും …, പിന്നെ മരണം മാത്രമാണ് ഇതിന്റെ അവസാനം …, ഇങ്ങനെ എല്ലാം ചേര്‍ന്നിട്ടുള്ള ഭീകരമായ ഒരു ചിത്രമായിരിക്കും ഇതിനു കാരണം ..!

ലോകം ഇത്രയൊക്കെ പുരോഗമിച്ചുവെങ്കിലും …., ചില കാര്യങ്ങളില്‍ മനുഷ്യര്‍ ഇന്നും അന്ധകാരയുഗത്തില്‍ തന്നെയാണ് ജീവിക്കുന്നത് ..!

തിയറ്ററിനുള്ളില്‍ അട്ടഹാസങ്ങളും …, പൊട്ടിച്ചിരികളും .., ഇടയ്ക്കിടെ ഉയര്‍ന്നുകൊണ്ടിരുന്നു , എല്ലാവരും ആസ്വദിക്കുകയാണ് ….!, ഞാന്‍ ഒരുവന്‍ മാത്രമായിരിക്കും .., സിനിമ കാണാനായി കയറി …: സിനിമ കാണാതെയിരിക്കുന്ന .., ആള്‍ .., എന്നെനിക്ക് തോന്നി .!

എന്തോ ഒന്ന് എന്റെ കാലിന്‍മേലേക്കൂടി .., ഇഴയുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു , അതെന്റെ തുടയില്‍ നിന്ന് അരക്കെട്ടിലേക്ക് അരിച്ചരിച്ച് കയറുകയാണ് .., അതെന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയില്‍ ഞാന്‍ താഴോട്ട് നോക്കി ….!
തിയറ്ററിനുള്ളില്‍ കയറി .., കുറച്ചു സമയം കഴിഞ്ഞിരുന്നതുകൊണ്ട് …:ഇപ്പോള്‍ ഇരുട്ട് എന്റെ കണ്ണുകള്‍ക്ക് പരിചിതമായിത്തീര്‍ന്നു .., അടുത്തുള്ളതെല്ലാം എനിക്ക് ഒരുവിധം നന്നായി കാണാം ..!

എന്റെ അടുത്തിരിക്കുന്ന ആളുടെ കൈ എന്റെ തുടകള്‍ക്കിടയില്‍ തലോടിക്കൊണ്ടിരിക്കുന്നു …, പതുക്കെ പതുക്കെ …, അയാളുടെ കൈ എന്റെ ഉള്ളം തുടയില്‍ കൂടി മേലോട്ട് കയറി …, അറിയാത്ത രീതിയില്‍ എന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കുന്നു ..!

ഇത് കുറേനേരമായിട്ട് തുടങ്ങിയതായിരിക്കണം എന്നെനിക്കു തോന്നി .., പക്ഷേ മറ്റു പല ചിന്തകളില്‍ ആണ്ടിരുന്നതിനാല്‍ ഞാനത് അറിഞ്ഞില്ലായിരുന്നു ….!, എന്റെ നിശബ്ധത …, അയാള്‍ സമ്മതമായി കണക്കാക്കിയിരിക്കണം ..!

അയാളുടെ ഉദ്ദേശം എനിക്ക് വ്യക്തമായി മനസ്സിലായി .., ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി …., ഏകദേശം നാല്പത് .., നാല്പത്തിയഞ്ച് .., വയസ്സ് പ്രായമുള്ള ഒരു മദ്ധ്യവയസ്‌കനായിരുന്നൂവത് …, നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തിരിക്കുന്ന അയാളെ കണ്ടാല്‍ ഒരു മാന്യന്‍ ആണെന്നേ പറയൂ ….!

ആഞ്ഞ് അയാളുടെ മുഖത്തൊന്ന് കൊടുത്ത് …, കഴുത്ത് പിടിച്ചു പുറത്താക്കാന്‍ എന്റെ കൈ തരിച്ചതാണ് …, വൃത്തികെട്ടവന്‍ എന്ന് മനസ്സില്‍ വിചാരിച്ച് .., ഞാനെന്റെ മുഷ്ടി ചുരുട്ടിയതാണ് …, എന്നാല്‍ അടുത്ത നിമിഷം .., ആ ക്രൂരമായ ചിന്ത എന്റെ മനസ്സിലേക്ക് കടന്നുവന്നു …!

ഞാനൊന്നു അനുവദിച്ചു കൊടുത്താല്‍ എന്താണ് കുഴപ്പം ……?, എനിക്ക് എയിഡ്‌സ് ഉണ്ട് .., എന്നില്‍ നിന്ന് അത് ഇയാളിലേക്ക് പകരും .., ഇയാളില്‍ നിന്ന് മറ്റുപലര്‍ക്കും .., അങ്ങിനെ ഈ ലോകം മുഴുവനും ഇത് പടര്‍ന്നു പിടിക്കണം .., എന്റെ ജീവിതം നശിച്ചു .., എല്ലാവര്‍ക്കും അതു തന്നെ സംഭവിക്കണം …, കാരണം എനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടിക്കൂടാ …, എനിക്ക് വന്ന ഈ ദുരന്തം എല്ലാവര്‍ക്കും വരണം ….എയിഡ്‌സ് രോഗികളെ അധിക്ഷേപിക്കുന്നവര്‍ക്കും …, പുഛിക്കുന്നവര്‍ക്കും …, കളിയാക്കുന്നവര്‍ക്കും …, എല്ലാവര്‍ക്കും വരണം …, അങ്ങിനെ എല്ലാവരും നരകിക്കട്ടെ …, മനസ്സിലാക്കട്ടെ …, അതിന്റെ മാനസീകവും .., ശാരീരികവുമായ വേദന …, ഒറ്റപെടുത്തലിന്റെ ക്രൂരത ….!

എന്റെ മനസ്സ് ക്രൂരവും .., നിന്ദ്യവും .., പൈശാചികവുമായ മേഖലകളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു .., ക്രൂരമായൊരു ആനന്ദം എന്നില്‍ വന്നു നിറഞ്ഞു .., ഞാനൊരു സാഡിസ്റ്റ് ആയി മാറി ..!

ഇതേ സമയം തന്നെ ഹൃദയത്തിന്റെ കോണിലെവിടെയോ നിന്ന് ..” അരുത് മകനേ .., അരുത് .., വേണ്ട ഇത് ചെയ്യാന്‍ അനുവധിക്കപ്പെടരുത് …”, എന്നൊരു അപേക്ഷ ഉയരുന്നു ..!, അതിന്റെ പ്രകമ്പനം …, അനുനിമിഷം ശരീരം മുഴുവന്‍ വ്യാപിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു ..!
നീ ചെയ്ത തെറ്റിന്റെ പ്രതിഫലമാണ് …, ദൈവം നിനക്ക് തന്നിരിക്കുന്നത് .., ആ ദുരന്തം നിനക്ക് മാത്രം അവകാശപ്പെട്ടതാണ് .., നിന്നില്‍ നിന്നും മറ്റൊരാളിലേക്ക് .., അതൊരിക്കലും പകര്‍ന്നുകൂടാ ..!, നീ ആദ്യം ചെയ്ത തെറ്റിനെക്കാളും .., എത്രയോ കിരാതമായ .., മറ്റൊന്നാണ് ഇപ്പോള്‍ ചെയ്യുവാന്‍ പോകുന്നത് ..? അറിഞ്ഞുകൊണ്ട് മറ്റൊരാളെ ചതിക്കുഴിയിലേക്ക് തള്ളിയിടുക ..? കൊലപാതകത്തെക്കാളും ക്രൂരമായ പാപമാണത് .., ഒരു പക്ഷേ നിന്റെ കഴിഞ്ഞ കാല തെറ്റുകള്‍ ദൈവസന്നിധിയില്‍ പൊറുക്കപ്പെട്ടിട്ടുണ്ടായിരിക്കാം …, എന്നാല്‍ നീ ഇപ്പോള്‍ ചെയ്യുവാന്‍ പോകുന്ന തെറ്റിന് ഒരിക്കലും മാപ്പ് ലഭിക്കപ്പെടുകയില്ല …”!

മനസ്സിനെ ഒരു വടത്തില്‍ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്നു …, ഇതേസമയം അയാള്‍ തന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ….!, പാതി വിവസ്ത്രമാക്കപ്പെട്ട എന്റെ അരക്കെട്ട് ലക്ഷ്യമാക്കി .., ആ മുഖം വരുന്നത് ഞാന്‍ കണ്ടു …, എതിര്‍ക്കാനുള്ള ശരീരത്തിന്റെ ശക്തി നഷ്ട്ടപ്പെട്ടു കഴിഞ്ഞതായി എനിക്ക് തോന്നി …!

വികാരം കൊണ്ട് ഉന്മത്തനായ കാമാര്‍ത്തനെപ്പൊലെ .., തന്റെ സംത്രിപ്തിക്കായി …, അയാളുടെ മുഖം അതിവേഗം താഴേക്ക് വന്നു കൊണ്ടിരുന്നു ….!
ഒരു നിമിഷം … , ഒരു ശക്തി …, ഒരു ഊര്‍ജ്ജം .., ഒരു വിദ്യുത്പ്രവാഹം പോലെ .., എന്റെ കൈകളിലേക്ക് കടന്നുവന്നത് ഞാനറിഞ്ഞു .., എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനു മുന്‍പ് .., അയാളുടെ മുഖത്തെ ഞാന്‍ ശക്തിയായി തട്ടിമാറ്റി …!

ആരോ ശക്തിയായി എടുത്തെറിഞ്ഞത് പോലെ .., ആ നിമിഷാര്‍ദ്ധത്തിനുള്ളില്‍ തന്നെ ഞാന്‍ തിയറ്ററിനു വെളിയില്‍ കടന്നു ..!

ആ ദുര്‍ബ്ബല നിമിഷത്തെ അതിജീവിക്കാന്‍ എനിക്ക് ശക്തി നല്‍കിയ .., ദൈവത്തോട് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു .., കുറച്ചു നേരത്തേക്ക് എന്റെ മനസ്സില്‍ ഉടലെടുത്ത ആ കുടില ചിന്തയോര്‍ത്ത് …, ഞാന്‍ എന്നെത്തന്നെ ശപിച്ചു …, ആ ദുര്‍ഘട ഘട്ടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ അശ്വാസത്താല്‍ …, ഞാന്‍ പുറത്തുള്ള ശുദ്ധവായു ആഞ്ഞു ശ്വസിച്ചു …!

ഞാന്‍ വാച്ചിലേക്ക് നോക്കി …., മൂന്നാകാന്‍ ഇനിയും ധാരാളം സമയമുണ്ട് .., തിയറ്ററിനുള്ളിലേക്ക് പോകുവാന്‍ എനിക്ക് മനസ്സുവന്നില്ല .., ഹോസ്പിറ്റലിലേക്ക് പോയി അവിടെ വെയിറ്റ് ചെയ്യുകയായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി …, അല്പസ്വല്പം വിശപ്പ് തോന്നിയതുകൊണ്ട് അടുത്തുള്ള ഹോട്ടലില്‍ കയറി രണ്ടു വടയും ഒരു ചായയും കഴിച്ചുകഴിഞ്ഞ് .., ഞാന്‍ ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ..: ഡോക്ടര്‍ വരുന്നതിന് .., ഇനിയും അരമണിക്കൂര്‍ സമയം കൂടി ബാക്കിയുണ്ടായിരുന്നു ..!

കണ്‍സല്‍ട്ടിങ്ങ് റൂമിന് പുറത്തുള്ള ചെയറില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചുറ്റുപാടും ശ്രദ്ധിച്ചു …, യാതൊരു വിധ തിരക്കും ഇല്ല .., വളരെ കുറച്ചുപേര്‍ അങ്ങിങ്ങായി ഇരിക്കുന്നുണ്ട് ..!

വിരസതയുടെ അരമണിക്കൂര്‍ ഒച്ചിന്റെ വേഗതയിലാണ് ഇഴഞ്ഞു നീങ്ങിയത് .., അതൊരു നീണ്ട കാത്തിരുപ്പ് പോലെ തോന്നി .., ഒടുവില്‍ .., വലിയ കുടവയറുള്ള ഒരു കുറിയ മനുഷ്യന്‍ ..: അദ്ദേഹത്തിന്റെ തലയില്‍ ഒറ്റ മുടി പോലും ഉണ്ടായിരുന്നില്ല …, വാതില്‍ തുറന്ന് കണ്‍സല്‍ട്ടിങ്ങ് റൂമിന് അകത്തേക്ക് കയറി ..!

അതായിരിക്കും ഡോക്ടര്‍ .., എന്നാ എന്റെ ഊഹം ശരിതന്നെയായിരുന്നു …വാതിലില്‍ ഒന്ന് തട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു ….

‘മേ ഐ കമിന്‍ സര്‍ ….?”

”യെസ് .., കമിന്‍ …”!

റിവോള്‍വറിങ് ചെയറില്‍ ചാരിക്കിടക്കുന്ന ഡോക്ടര്‍ക്ക് ..,.., കാഴ്ചയില്‍ അമ്പത് വയസ്സിനു മുകളില്‍ പ്രായം ഉണ്ടായിരുന്നു …, ഗംഭീരമായൊരു ഗൌരവം ആ മുഖത്ത് തത്തി കളിച്ചിരുന്നു .., എന്നെ നോക്കി ചെറുതായി ഒന്നു മന്ദഹസിച്ചുകൊണ്ട് ..ഇരിക്കുവാന്‍ പറഞ്ഞു …, എന്നിട്ട് ചോദിച്ചു

”എന്താണ് പ്രശ്‌നം …?”

ഞാന്‍ വളരെ വിശദമായിത്തന്നെ .., എല്ലാം അദ്ദേഹത്തോട് അവതരിപ്പിച്ചു …, എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടതിനു ശേഷം .., അദ്ദേഹം എന്നെ അനുകമ്പാപൂര്‍വ്വം നോക്കി .., അദ്ദേഹത്തിന്റെ അടുത്തുതന്നെ …, വെളുത്ത യുണിഫോം ധരിച്ച ഒരു നേഴ്‌സ് നില്‍ക്കുന്നുണ്ടായിരുന്നു …, അവരും എന്റെ കദനകഥ കേട്ടു കൊണ്ടിരിക്കുകയായിരുന്നു ..!

എന്റെ വിശദീകരണത്തിനോടുവില്‍ …: അദ്ദേഹം എന്റെ കൈയ്യിലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം വാങ്ങി ശ്രദ്ധാപൂര്‍വ്വം പരിശോദിച്ചു .., അത് വായിച്ചു തീരുന്നത് വരെയുള്ള പത്ത് , പതിനഞ്ചു നിമിഷത്തോളം ഒരേ നിശബ്ധത കളിയാടിയിരുന്നു …!

തല കുമ്പിട്ട് .., കൈപ്പത്തികള്‍ തമ്മില്‍ കൂട്ടിത്തിരുമ്മികൊണ്ടിരിക്കുകയായിരുന്ന ഞാന്‍ .., ഇടക്ക് തലയുയര്‍ത്തി ഡോക്ടറെ നോക്കി ….,അദ്ദേഹം ഗാഡമായി റിപ്പോര്‍ട്ട് പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു …!പതുക്കെ എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ സമീപത്തു തന്നെ നില്‍ക്കുകയായിരുന്ന നേഴ്‌സിനു നേരെ തിരിഞ്ഞു …, അവര്‍ എന്നെത്തന്നെ സസ്സൂക്ഷമം നിരീക്ഷിക്കുകയാണ് …, എന്നെനിക്ക് തോന്നി …!

ഒരു പക്ഷേ …, ഒരു എയിഡ്‌സ് രോഗിയെ .., അവര്‍ ആദ്യമായിട്ട് കാണുകയായിരിക്കാം ..!, അല്ലെങ്കില്‍ എനിക്ക് തോന്നുന്നതായിരിക്കാം …., പക്ഷേ …, ആ .., മുഖം എവിടെയോ കണ്ടു മറന്നത് പോലെ …,. വളരെ ശ്രമിച്ചെങ്കിലും …, ഓര്‍മ്മയില്‍ നിന്നും എനിക്കാമുഖം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല …!

നിശബ്ധതക്ക് വിരാമമിട്ടുകൊണ്ട് ഡോക്ടറുടെ സ്വരം എന്നിലേക്ക് ഒഴുകിയെത്തി

”ജോണ്‍ .., റിപ്പോര്‍ട്ടുകള്‍ എല്ലാം .., ഞാന്‍ വിശദമായി നോക്കി .., എല്ലാ ടെസ്റ്റുകളും ചെയ്തു കഴിഞ്ഞിട്ടുണ്ട് …, നിര്‍ഭാഗ്യവശാല്‍ …., ഒന്ന് നിറുത്തി .., അദ്ദേഹം തുടര്‍ന്നു .., ജോണ്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുമല്ലോ …, നമുക്കിനി കൂടുതലായി ഒരു ടെസ്റ്റും ചെയ്യാനില്ല ….”!

ശബ്ദം കുറച്ച് .., അദ്ദേഹം ചോദിച്ചു …!

”ജോണിന് …, ഈ രോഗത്തെകുറിചെല്ലാം അറിയാമോ …?”

”ഉവ്വ് ഡോക്ടര്‍ .., ബോംബൈയില്‍ വെച്ച് എന്നെ പരിശോധിച്ച ഡോക്ടര്‍ .., എല്ലാം വിശദമായിത്തന്നെ എനിക്ക് പറഞ്ഞു തന്നിരുന്നു …, കൂടാതെ അദ്ദേഹം തന്നെ ഒരു കൌണ്‍സിലറുടെ സേവനവും ലഭ്യമാക്കിത്തന്നു …, ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് ….”!

”നല്ലത് .., ജോണിന്റെ വീട്ടില്‍ ആര്‍ക്കെങ്കിലും അറിയാമോ …?”

”ഇല്ല ..സാര്‍ ..,ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല …, അതിന് എനിക്ക് ഡോക്ടറുടെ സഹായം വേണം …’!

”തീര്‍ച്ചയായും ജോണ്‍ .., ഈ രോഗത്തിന്റെ ഏറ്റവും വലിയ ദുരവസ്ഥ …, രോഗ ബാധിതര്‍ സമൂഹമദ്ധ്യത്തില്‍ ഒറ്റപ്പെട്ടു പോകുന്നൂവെന്നതാണ് .., സമൂഹം എല്ലായിപ്പോഴും അവരെ അകറ്റി നിറുത്തുന്നു .., സമൂഹത്തിന്റെ കാര്യം പോകട്ടെ …, സ്വന്തം കുടുംബ അംഗങ്ങള്‍ പോലും .., ഈ രോഗികളോട് അവജ്ഞാപൂര്‍വ്വം തന്നെയാണ് പെരുമാറുന്നത് .., അവര്‍ പോലും രോഗിയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നില്ല …, അതാണ് ഏറ്റവും കഷ്ട്ടതരമായിട്ടുള്ള കാര്യം …. ഇതില്‍ വിഷമിക്കാനൊന്നുമില്ല …, അവരുടെ അജ്ഞത മൂലമാണെന്ന് കരുതിയാല്‍ മതി ….!

‘ജോണിന്റെ കുടുംബാംഗങ്ങള്‍ എങ്ങിനെയാണ് .., അവര്‍ക്ക് താങ്കളുടെ അവസ്ഥ മനസ്സിലാക്കുവാന്‍ സാധിക്കുമോ …’?

”തീര്‍ച്ചയായും സാര്‍ .., എന്റെ അമ്മയ്ക്കും .., സഹോദരിക്കും …, എന്നെ പൂര്‍ണ്ണമായും .., മനസ്സിലാക്കാന്‍ കഴിയും …, എന്നെനിക്ക് ഉറപ്പുണ്ട് …, അവര്‍ എന്നെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ട് …”!

”നന്നായിരിക്കട്ടെ ജോണ്‍ .., ഈ രോഗത്തിന് …:മരുന്നിനേക്കാള്‍ വലുതായി .., മാനസ്സീകമായ ഒരു പിന്തുണയാണ് വേണ്ടത് .., രോഗിയെ പൂര്‍ണ്ണമായും മനസ്സിലാക്കി അവനെ ഒറ്റപെടുത്താതെ .., ആത്മവിശ്വാസവും .., ധൈര്യവും നല്‍കാന്‍ .., കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴും കഴിയണം .., താങ്ങും .., തണലുമായി .., എപ്പോഴും ഞങ്ങള്‍ കൂടെയുണ്ട് .., എന്ന വിചാരം രോഗിയില്‍ ഉണ്ടാക്കണം …, അങ്ങിനെ കഴിഞ്ഞാല്‍ .., അത് തന്നെ ഏറ്റവും വലിയ മുതല്‍ കൂട്ടായിരിക്കും ..:ഈ ചികിത്സാരീതിയില്‍ ..,!

പിന്നെ ജോണിന് .., ഇപ്പോള്‍ മറ്റു രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാത്തതുകൊണ്ട് .., പ്രത്യേകിച്ച് ഒരു ചികിത്സയും ആവശ്യമില്ല .., എന്നിരുന്നാലും ഞാന്‍ കുറച്ചു മരുന്നുകള്‍ കുറിച്ച് തരുന്നുണ്ട് .., അത് കുറച്ചു വൈറ്റമിന്‍സും …, പിന്നെ ശരീരത്തിന്റെ പ്രതിരോധശക്തിയെ .., ശക്തിപെടുത്താനും ഉതകുന്നതാണ് .., മുടങ്ങാതെ കഴിക്കണം …, പിന്നെ ജീവിത ശൈലിയില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തണം .., മദ്യപാനം .., പുകവലി .., തുടങ്ങി എല്ലാ ദു:ശ്ശീലങ്ങളും .., പൂര്‍ണ്ണമായും ഒഴിവാക്കണം .., ചിട്ടയായ ജീവിതരീതി പാലിക്കണം .., രാവിലെയോ .., വൈകീട്ടോ ., നിര്‍ബന്ധമായും എക്‌സെര്‍സൈസുകള്‍ ശീലമാക്കുക …, ജീവിതത്തില്‍ ഒരു കൃത്യനിഷ്ഠ പാലിക്കുക .., രോഗം പകരുവാനുള്ള സാഹചര്യങ്ങളില്‍ നിന്നും .., കൂട്ടുകെട്ടുകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞു നില്ക്കുക ..!

ഇവയെല്ലാം വളരെ കണിശമായി തന്നെ പാലിച്ചാല്‍ .., സാധാരണ ഏതൊരാളേയും പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കും സാധിക്കും .., കൂടാതെ എല്ലാ ആഴ്ച്ച അവസാനവും എന്നെ വന്നു കാണുക .., മാസത്തിലൊരിക്കല്‍ ഒരു പൊതു ചെക്ക് അപ്പ് നടത്തി രോഗാവസ്ഥ മനസ്സിലാക്കുക …, എന്നിവയെല്ലാം തന്നെ വളരെ കൃത്യമായി പാലിക്കേണ്ട കാര്യങ്ങള്‍ ആണ് …., !,ജോണ്‍ .., ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ …?”

”ഉണ്ട് .., സാര്‍ ..!”

”പിന്നെ പ്രത്യേകമായി ഓര്‍മ്മിക്കേണ്ട ഒരു കാര്യം .. മറ്റാരുമായും ഒരു തരത്തിലുള്ള ലൈംഗികബന്ധത്തിനും മുതിരരുത് .., നിങ്ങളുടെ രക്തം മറ്റൊരാള്‍ക്കും ദാനം ചെയ്യുകയുമരുത് .., അങ്ങിനെ ചെയ്യാനിടവന്നാല്‍ .., അത് നിങ്ങള്‍ നിങ്ങളോട് തന്നേയും …, അതിലുപരി സമൂഹത്തിനെതിരായും ചെയ്യുന്ന കടുത്ത അപരാധമായിരിക്കും .., ഒരുപക്ഷെ അതില്‍നിന്നും ഉണ്ടാകുന്ന കുറ്റബോധം .., നിങ്ങളുടെ മാനസ്സീകവും ശാരീരികവും ആയ നൈര്‍മല്ല്യത്തെ നഷ്ട്ടപ്പെടുത്തുകയും .., രോഗാവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുകയും ചെയ്യും .., ആയതിനാല്‍ മനസ്സും .., ശരീരവും ,…, എപ്പോഴും നിര്‍മ്മലമായിരിക്കുവാന്‍ ശ്രദ്ധിക്കുക …!”

ഒന്ന് നിറുത്തി .., അദ്ദേഹം ചോദിച്ചു …!

”ജോണിന് ശരിക്കും മനസ്സിലാകുന്നില്ലേ ….?”

ഞാന്‍ നിശബ്ദനായി തലയാട്ടി …., അദ്ദേഹം തുടര്‍ന്നു …

”നമ്മുടെ നാട്ടില്‍ .., എയിഡ്‌സ് ബാധിതരുടെ പല സാമൂഹ്യ സംഘടനകളും ഉണ്ട് .., അതില്‍ അംഗമാവുക .., ഏകാന്തതയില്‍ നിന്നുള്ള മോചനത്തിനും .., മാനസ്സീകമായി അനുഭവിക്കുന്ന പിരിമുറുക്കത്തിനും അത് അയവു നല്കും .., ഞാന്‍ ഒറ്റക്കല്ല എന്നൊരു തോന്നല്‍ ഉണ്ടാക്കുവാന്‍ അത് ഉപകരിക്കും .., ഞാന്‍ തന്നെ അതിനുവേണ്ട സഹായങ്ങള്‍ ചെയിതുതരാം …, എങ്കില്‍ ശരി .., ജോണ്‍ പോയി നാളേയും കഴിഞ്ഞ് മറ്റന്നാള്‍ ഇതേ സമയത്ത് എന്നെ വന്ന് കാണണം .., വരുമ്പോള്‍ അമ്മയേയും …സഹോദരിയെയും കൂട്ടിക്കൊണ്ടു വരണം …, എന്തെങ്കിലും നുണ പറഞ്ഞ് അവരെ കൊണ്ടുവന്നാല്‍ മതി .., ഇവിടെ വന്നതിനു ശേഷം ഞാന്‍ വേണ്ട രീതിയില്‍ അവരെ പറഞ്ഞു മനസ്സിലാക്കികൊള്ളാം ……”!

നല്ലവനായ ആ ഡോക്ടറോട് നന്ദി പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ …: എന്റെ കണ്ണുകള്‍ എവിടേയോ കണ്ടു മറന്ന …, ആ .., നേഴ്‌സിന്റെ മുഖം ഒന്നുകൂടി തേടി …!, പക്ഷേ …, ഞങ്ങളുടെ സംസാരത്തിനിടയില്‍ എപ്പോഴോ …, അവര്‍ മുറിയില്‍ നിന്നും അപ്രതക്ഷ്യമായിരുന്നു ,..!

എന്റെ മനസ്സ് ശാന്തമായിരുന്നു …, എയിഡ്‌സ് ഉണ്ടെന്ന് ആദ്യം അറിഞ്ഞപ്പോഴുണ്ടായ മാനസീകാവസ്ഥയില്‍ നിന്നും .., ഞാനൊരുപാട് മുന്നോട്ട് വന്നിരിക്കുന്നു .., ഇരിമ്പ് അടിച്ചു പതം വരുത്തുന്നത് പോലെ …; പല ഇടങ്ങളില്‍ നിന്നും .., പല തരത്തിലുള്ള ഉപദേശങ്ങളും ..,വിമര്‍ശനങ്ങളും …വേദനകളും എല്ലാമറിഞ്ഞ് .., എന്റെ ശരീരവും മനസ്സും …, ഈ രോഗത്തോടു പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നതായി .., എനിക്ക് തോന്നി …!

നേരത്തെ വീട്ടിലേക്ക് പൊയിട്ട് കാര്യമൊന്നുമില്ലാത്തതിനാല്‍ .., അടുത്തുള്ള ബീച്ചില്‍ പോയി അല്പസമയം ചിലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു .., അത് മനസ്സിന് കുളിര്‍മ്മയും .., ഉന്മേഷവും പകര്‍ന്നു തരുമെന്നെനിക്ക് തോന്നി ….!

കടലില്‍ നിന്നും നല്ല തണുത്ത കാറ്റ് …, വീശിയടിക്കുന്നു …, നഗരത്തിരക്കില്‍ നിന്നും .., ചൂടില്‍ നിന്നും …, മാനസീക സമ്മര്‍ദ്ദ്ങ്ങളില്‍ നിന്നും .., മോചനം തേടി ധാരാളം പേര്‍ ബീച്ചിലേക്ക് വന്നുകൊണ്ടിരിക്കുന്നു …., താരത്യമേനെ നല്ല തിരക്ക് …!

ചിലര്‍ തനിയെ .., ചിലര്‍ കുടുംബത്തോടെ …, മറ്റുചിലര്‍ സംഘം ചേര്‍ന്ന് …, ഇങ്ങനെ പല തരക്കാര്‍ …എല്ലാവരും എല്ലാ പ്രശ്‌നങ്ങള്‍ക്കും …, ദു:ഖങ്ങള്‍ക്കും .., മറ്റും അല്പനേരം അവധികൊടുത്ത് .., ഓടിയെത്തുന്നത് ഇതുപോലെയുള്ള തീരങ്ങളിലേക്കായിരിക്കും ….!

ഭാര്യാഭര്‍ത്താക്കന്മാര്‍ .., കാമുകീ കാമുകന്മാര്‍ .., കുടുംബാംഗങ്ങള്‍ …, വൃദ്ധര്‍ …, കുട്ടികള്‍ …, അങ്ങിനെ നിരവധിപേര്‍ …!, ചിലര്‍ കടലില്‍ കുളിക്കുന്നു .., മറ്റുചിലര്‍ കുട്ടികളുടെ കൂടെ ചേര്‍ന്ന് പട്ടം പറത്തുന്നു …, ചിലര്‍ …, മണലില്‍ മൂന്ന് വടി നാട്ടി നിറുത്തി …, ടെന്നീസ് ബോളുകൊണ്ടു ക്രിക്കെറ്റ് കളിക്കുന്നു …, ചിലര് ഫുട്ബാള്‍ കളിക്കുന്നു …, മറ്റുചിലര്‍ മണലുകൊണ്ട് സ്വപ്നഗോപുരങ്ങള്‍ നിര്‍മ്മിക്കുന്നു …, ആകപ്പാടെ ബഹളമയമായിരുന്ന അന്തരീക്ഷമായിരുന്നു ..!, ഇതിനിടയില്‍കൂടി …, സഞ്ചിയും തൂക്കി കടല വില്‍ക്കാന്‍ നടക്കുന്നവര്‍ …, സൈക്കളില്‍ ചായ വില്‍ക്കുന്നവര്‍ ….!

തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് .., ഒരു കോണിലേക്ക് ഞാന്‍ നടന്നു .., നീണ്ടു പരന്നു കിടക്കുന്ന സാഗരത്തിന്റെ .., എണ്ണിയാല്‍ ഒടുങ്ങാത്ത അലകളിലേക്ക് നോക്കി …, ഞാനാ മണല്‍പ്പരപ്പില്‍ കിടന്നു .., സൂര്യന്‍ തന്റെ അസ്തമയ പ്രഭാവമുള്ള ചുവന്ന പ്രകാശം പൊഴിച്ചുകൊണ്ട് …, അങ്ങകലെ കടലിന്റെ മടിത്തട്ടിനെ ചുംബിച്ച് …:ഇന്നത്തെ ദിവസത്തിനോട് വിടപറയാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ….!

കത്തിത്തീര്‍ന്നുകൊണ്ടിരുന്ന സൂര്യന്റെ തേജ്ജസ് …, അന്തരീക്ഷത്തിന് ഒരു ചുവന്ന മകുടം സമ്മാനിച്ചിരിക്കുന്നു ….., അതിന്റെ പ്രതിഫലനം കടലിലെ വെള്ളത്തിന് സ്വര്‍ണ്ണ വര്‍ണ്ണം നല്‍കി …!

ഓളങ്ങളിലേക്ക് കണ്ണും നട്ട് കിടക്കുമ്പോള്‍ …, എന്റെ മനസ്സ് അലയോഴിഞ്ഞ കടല്‍ പോലെ ശാന്തമായിരുന്നു ….!അങ്ങിനെ എത്രനേരം കടലിന്റെ അനന്തതയിലേക്ക് നോക്കി കിടന്നു .., എന്നെനിക്കൊര്‍മ്മയില്ല …, മനസ്സാകെ കഴുകി തുടച്ചതുപോലെ എനിക്ക് അനുഭവപ്പെട്ടു .., ആകെക്കൂടി ഒരു ഉന്മേഷം കൈവന്നതായി തോന്നി …!

ഷര്‍ട്ടിലും പാന്റിലും .., പറ്റിപിടിച്ചിരുന്ന മണല്‍ത്തരികള്‍ തട്ടിക്കളഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ …, ബീച്ച് ഏറെക്കുറെ വിജനമായി കഴിഞ്ഞിരുന്നു …, എല്ലാവരും മടങ്ങിക്കഴിഞ്ഞിരിക്കുന്നു ….!

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ …, സമയം ഏകദേശം പത്തുമണിയോടടുത്തിരുന്നു .., അസാധാരണമായി എല്ലാവരേയും പുറത്തുകണ്ടപ്പോള്‍ …, എന്തോ ഒരാപല്‍ശങ്ക എന്റെ മനസ്സില്‍ ഉടലെടുത്തു ….!

”എന്താണമ്മേ പ്രശ്‌നം ….?, ”, ആകാംക്ഷ അടക്കാന്‍ സാധിക്കാതെ .വീട്ടുമുറ്റത്ത് നിന്ന് തന്നെ വിളിച്ചു ചോദിച്ചുകൊണ്ടാണ് കയറിയത് …, മറുപടി വരാതായപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചുവെങ്കിലും .., അതിനും മറുപടി ഉണ്ടായില്ല …!

പകരമായി ഒരു മറുചോദ്യമാണ് ഉണ്ടായത് …!

”എന്താ നിന്റെ അസുഖം ….?”

അപ്രതീക്ഷിതമായുള്ള അമ്മയുടെ ഈ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി .., അമ്മയുടെ മുഖത്തേക്ക് നോക്കാനാകാതെ ഞാന്‍ തല താഴ്ത്തി …, സ്തബ്ധനായിപ്പോയ എനിക്ക് എന്താണ് പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല .., കള്ളം പറഞ്ഞിട്ട് കാര്യമില്ല …, എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ചോദ്യം എന്നെനിക്ക് മനസ്സിലായി ., സത്യത്തില്‍ ഇതുപോലൊരു പൊട്ടിത്തെറി ഒഴിവാക്കുന്നതിനു വേണ്ടിയാണ് .., ഞാന്‍ ഡോക്ടറുടെ സഹായം തേടിയതും .., അദ്ദേഹം .., അമ്മയെയും സഹോദരിയെയും കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞതും ….!
”പക്ഷേ .., അതിനു മുന്‍പ് …,ഇവര്‍ എങ്ങിനെയറിഞ്ഞു ..?, എനിക്കാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല …, പെട്ടെന്നാണ് .., എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ കണക്കെ ആ രൂപം മിന്നിയത് .., ഡോക്ടറുടെ മുറിയില്‍ വെച്ചു കണ്ട നേഴ്‌സിന്റെ മുഖം ആയിരുന്നൂവത് .., ഞാന്‍ എത്ര ആലോചിച്ചിട്ടും .., അപ്പോള്‍ എനിക്ക് പിടികിട്ടാതിരുന്ന രൂപം …!

ഇപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നു .., ഞാന്‍ ബോംബയില്‍ നിന്ന് വന്നതിന് ശേഷമുള്ള ദിവസങ്ങളില്‍ …, എന്നെ കാണാന്‍ വന്നിരുന്ന കൂട്ടത്തിലെ മുഖങ്ങളില്‍ ഒന്ന് അവരുടേതായിരുന്നു .., അതുകൊണ്ടായിരിക്കാം .., ആശുപത്രിയില്‍ വെച്ച് അവരെന്നെ ശ്രദ്ധിച്ചു നോക്കിയത് ..,ആ നേഴ്‌സ് തന്നെയായിരിക്കും .., ഇവിടെ ഇത് ഘോഷിച്ചത് എന്നെനിക്ക് തോന്നി …!

”എന്തെ …, നിന്റെ നാവ് ഇറങ്ങിപ്പോയോ …, ഞാന്‍ ചോദിച്ചത് കേട്ടില്ലേ …?”
അമ്മയുടെ ഉച്ചത്തിലുള്ള സ്വരമാണ് എന്നെ ഉണര്‍ത്തിയത് ..!

”എങ്ങിനെ പറയാനാണമ്മേ …, അത്രയും നല്ല കാര്യമല്ലേ കൊണ്ട് വന്നിരിക്കുന്നത് ..?”
സഹോദരിയുടെ വാക്കുകളിലും കോപം ഉറഞ്ഞു പൊന്തുകയാണെന്നെനിക്ക് തോന്നി .., എല്ലാവരും ദേഷ്യത്തിലാണ് .., സഹതാപത്തിന്റെ ഒരംശം പോലും ആരുടേയും മുഖത്തില്ല .ഏതായാലും ഇനി ഒളിച്ചുവെച്ചിട്ടു കാര്യമൊന്നുമില്ല .., എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് തുറന്നു പറയുകയാണ് നല്ലതെന്ന് എനിക്ക് തോന്നി ….!

”എനിക്ക് എയിഡ്‌സ് ആണ് .., !”.,പിറുപിറുക്കുന്നത് പോലെയാണ് ഞാനത് പറഞ്ഞതെങ്കിലും .., വ്യക്തമായിരുന്നു …!

ഒരു സ്വാന്തനം .., ഒരു തലോടല്‍ …, ഒരു സമാശ്വാസം …., എന്റെ മനസ്സിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ട് ഒരു പൊട്ടിത്തെറിയാണ് ഉണ്ടായത് …!

”നശൂലമേ .., കുടുംബത്തിന് പേരുദോഷം വരുത്തിവെച്ച ജന്തു …, ഈ കുടുംബത്തിന്റെ സമാധാനം കളയുവാന്‍ വേണ്ടിയിട്ടാണോ .., വര്‍ഷങ്ങള്‍ക്കുശേഷം നീ .., ഇങ്ങോട്ടേക്ക് എഴുന്നുള്ളിയത് ..?ഞാനിനി എങ്ങിനെ നാട്ടുകാരുടെ മുഖത്തേക്ക് നോക്കുമീശ്വരാ …, ഇങ്ങനെയൊരു സന്താനത്തിനെയാണല്ലോ നീ എനിക്ക് തന്നത് …?”

അമ്മയുടെ കോപം വാക്കുകളുടെ രൂപത്തില്‍ പുറത്തേക്ക് ഒഴുകുകയായിരുന്നു .., അതിനെ ഏറ്റുപിടിക്കാന്‍ സഹോദരിയും …!

ശരീരം മുഴുവന്‍ തളര്‍ന്നവനെപ്പോലെ ആയിരുന്നു .., ഞാന്‍ അവരുടെ വാക്കുകള്‍ എന്റെ കാതുകളില്‍ അല്ല …, ഹൃദയത്തില്‍ ശരങ്ങള്‍ ആയാണ് വന്ന് തറക്കുന്നത് .., എന്റെ അമ്മയും സഹോദരിയും തന്നെയാണോ .., ഇവര്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു …

എത്ര പെട്ടെന്നാണ് മാറ്റങ്ങള്‍ ഉടലെടുക്കുന്നത് .., ഒരു നിമിഷ നേരം കൊണ്ട് ഞാനിവര്‍ക്ക് വെറുക്കപെട്ടവനായി .., എന്റെ രോഗത്തെക്കുറിച്ചുള്ള ഉള്ക്കണ്ടയല്ല .., അവര്‍ക്കിപ്പോള്‍ പ്രധാനം .., മറിച്ച് .., അവരുടെ അഭിമാനമാണ് .., സ്വന്തം മകന്‍ എയിഡ്‌സ് രോഗിയാണ് ,.എന്ന് മറ്റുള്ളവര്‍ ചോദിക്കുന്നതിലെ നാണക്കേട് ..!

എന്റെ ജീവിതമാണ് .., ഞാനിവര്‍ക്ക് നല്‍കിയത് .., എന്റെ അമ്മ .., എന്റെ സഹോദരി .., അവര്‍ ഒരിക്കലും കഷ്ട്ടപെടരുത് എന്ന വിചാരം …!, ബോംബെയില്‍ കൊടും ചൂടിലിരുന്ന് അപ്പം ഉണ്ടാക്കിയും .., മറ്റും മിച്ചം പിടിച്ച് .., എന്റെ ആവശ്യങ്ങള്‍ ചുരുക്കി ഞാന്‍ അയച്ച പണത്തുട്ടുകള്‍ .., എന്റെ ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് .., അവരെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ പെട്ട പാട് …, ഒന്നുമില്ലാതിരുന്ന കുടുംബത്തിന് .., ഇത്രയും സുഖ സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുവാന്‍ ഞാന്‍ പെട്ട പാട് …!

എന്റെ വീടിന്റെ പുനര്‍ നിര്‍മ്മാണം .., സഹോദരിയുടെ വിവാഹം .., അവരുടെ ഇപ്പോഴുള്ള സുഖസൌകര്യങ്ങള്‍ .., എല്ലാത്തിന്റെയും പിന്നില്‍ എന്റെ കഷ്ട്ടപ്പാടൊന്നു മാത്രമായിരുന്നു …എന്നിട്ടും എനിക്ക് സംഭവിച്ച ദുരന്തത്തെ അല്പം പോലും മനസ്സിലാക്കാന്‍ ശ്രമിക്കാതെ …,എന്റെ വേദനയില്‍ അല്പം പോലും കരുണ കാണിക്കാതെ എല്ലാവരും ചേര്‍ന്ന് എന്നെ ക്രൂശിക്കുന്നു …, ഒരു നിമിഷം കൊണ്ട് അവര്‍ എല്ലാം മറന്നു പോയിരിക്കുന്നു .., രക്തബന്ധങ്ങള്‍ എല്ലാം തച്ചുടച്ചിരിക്കുന്നു …!

”എന്ത് അമ്മ ..?എന്ത് സഹോദരി …?എല്ലാവരും അണിഞ്ഞിരിക്കുന്നത് പണത്തിനും സ്വന്തം സുഖത്തിനും വേണ്ടിയുള്ള പോയ്മുഖങ്ങള്‍ ആണ് .., ഇവര്‍ക്ക് വേണ്ടിയാണല്ലോ ഞാനിത്രയും കഷ്ട്ടപ്പെട്ടത് …., എന്നോര്‍ത്തപ്പോള്‍ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി ..!, സ്വാന്തനവും .., സമാധാനവും .., പ്രതീക്ഷിച്ച് ,ഞാന്‍ ഇവരുടെ അടുത്തെക്കാണല്ലോ ഓടി വന്നത് …, ഛെ .., വേണ്ടിയിരുന്നില്ല …, അമ്മ .., മകന്‍ .., ഈ വക ബന്ധങ്ങള്‍ക്കൊന്നും യാതൊരു വിലയുമില്ല …, എല്ലാം വെറും അഭിനയങ്ങള്‍ മാത്രം ….!

എന്ന് മുതലാണ് .., ഇവര്‍ അഭിമാനത്തെക്കുറിച്ച് ഊറ്റം കൊള്ളാന്‍ തുടങ്ങിയത് ..?എന്റെ വിയര്‍പ്പിന്റെ ഫലം നാണയത്തുട്ടുകളായി അവരിലേക്ക് ചേക്കേറിത്തുടങ്ങിയപ്പോള്‍ ..!

മനസ്സില്‍ ഒട്ടൊന്നടങ്ങിയിരുന്ന അസ്വസ്ഥതകള്‍ വീണ്ടും തലപൊക്കാന്‍ ആരംഭിച്ചിരിക്കുന്നു …വികാര വിഷുബ്ധത .., എന്റെ ഞരമ്പുകളെ തകര്‍ത്തു കളയുന്നത്ര കഠിനമായിരുന്നു …! അത്ര വലുതായിരുന്നു എനിക്കേറ്റ മാനസീക ആഘാതം …!
അമ്മയുടേയും ….സഹോദരിയുടെയും ആക്രോശങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു …!

”ഒന്ന് പതുക്കെ പറയ് .., നാട്ടുകാര്‍ എല്ലാവരും കേള്‍ക്കും …, ഇനി ഇവിടെ നില്‍ക്കേണ്ട …, എത്രയും പെട്ടെന്ന് .., നമുക്ക് എന്റെ വീട്ടിലേക്ക് പോകാം …..”’, ഇവരുടെ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ .., അളിയന്റെ ശബ്ദം വളരെ വ്യക്തമായിരുന്നു ..!

വേക്കുന്ന കാലടികളോടെ .., ഞാന്‍ എന്റെ മുറി ലക്ഷ്യമാക്കി നടന്നു …, കട്ടിലിലേക്ക് ഞാന്‍ തളര്‍ന്നു വീഴുകയായിരുന്നു …,മനസ്സില്‍ എന്നോടുതന്നെ ഒരുതരം പുച്ഛം …! ഇവര്‍ക്ക് വേണ്ടിയാണല്ലോ …, ഞാനീ കഷ്ട്ടപ്പെട്ടതെല്ലാം എന്നോര്‍ക്കും തോറും എന്റെ പുച്ഛം അധികരിച്ചു ..!

ഭാവി മുന്നില്‍ ഒരു ചോധ്യചിഹ്നമാകുന്നത് ഞാനറിഞ്ഞു …, ഇനി എന്താണ് ചെയ്യേണ്ടത് ..?, എന്നറിയാന്‍ പറ്റാത്ത ഒരു ശൂന്യതയിലേക്ക് ഞാന്‍ കൂപ്പുകുത്തി ….!

രാവിലെ വളരെ വൈകിയാണ് ഞാന്‍ ഉറക്കമുണര്‍ന്നത് ..!രാവേറെ ചെല്ലും തോറും ഞാന്‍ ഓരോന്ന് ആലോചിച്ചുകൊണ്ടു കിടന്നു .., അത്രയും അസ്വസ്ഥജനകമായിരുന്നു .., മനസ്സ് . അമ്മയുടേയും സഹോദരിയുടെയും പക്കല്‍ നിന്ന് ഇത്തരമൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു .., അതെന്നെ വല്ലാതെ തകര്‍ത്ത് കളഞ്ഞു ..!

ഞാന്‍ വിചാരിച്ചിരുന്നതിന്റെ നേര്‍ വിപരീതമാണ് നടന്നത് .., ആരില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുവാന്‍ ശ്രമിച്ചുവോ …; അവരെന്നെ ഏറ്റവും വെറുക്കുന്നു എന്ന തിരിച്ചറിവ് …: എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു …!

രാത്രി മുഴുവനും ഞാന്‍ കരഞ്ഞും .., ഓരോന്ന് കണക്കുകൂട്ടിയും കഴിച്ചുകൂട്ടി …, വെളുപ്പാന്‍ കാലത്ത് എപ്പോഴോ ആണ് ഉറങ്ങിപ്പോയത് .., ബെഡ്ഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല .., ആകപ്പാടെ ഒരു അസ്വസ്ഥത .., ഒരു ഗ്ലാസ് ചായ കിട്ടിയാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി , സാധാരണ ഗതിയില്‍ അമ്മയോ സഹോദരിയോ .., ആയിരിക്കും ചായ കൊണ്ട് വന്നു തരുന്നത് …, ഇന്ന് ഇത്രയും നേരമായിട്ടും ആരേയും കാണാത്തതിനാല്‍ ഞാന്‍ തന്നെ പോയി കുടിക്കുകയായിരിക്കും നല്ലത് …!

അടുക്കളയിലേക്ക് കയറുമ്പോഴാണ് …,അടച്ചിട്ട അടുത്ത മുറിയില്‍ നിന്നും കുശു കുശുക്കുന്നത് പോലെയുള്ള സംഭാക്ഷണം എന്റെ കാതില്‍ വന്നലച്ചത് .., അതിലെ കേന്ദ്ര കഥാപാത്രം ഞാനാണെന്ന് എനിക്ക് മനസ്സിലായി …, അതെന്താണെന്ന് അറിയുവാനുള്ള ആകാംക്ഷ എന്നില്‍ തലപൊക്കി …, സഹോദരിയുടെ സ്വരമായിരുന്നു ആദ്യം ഉയര്‍ന്നത് ..!

”ഈ രോഗം പകരുന്നതാണോ ചേട്ടാ ..?, എനിക്കാകെ ഭയമാകുന്നു .., ഈ കുട്ടികള്‍ ഇടക്കിടക്ക് അവന്റെ അടുത്തേക്ക് പോകുന്നതാണ് .., നാട്ടില്‍ തലപൊക്കി നടക്കാന്‍ പറ്റാത്ത അവസ്ഥയായി …., അമ്മയെന്താ ഒന്നും മിണ്ടാത്തത് …? വന്നപ്പോള്‍ വലിയ സന്തോഷമായിരുന്നല്ലോ …..?’

”ഞാനിപ്പോ എന്താ ചെയ്യുക ..?വരുമ്പോള്‍ ഇങ്ങനെയൊരു മാരണം കൊണ്ടാണ് വന്നതെന്ന് എനിക്കറിയോ ..?”.., നീ തന്നെ എന്തെങ്കിലുമൊരു മാര്‍ഗ്ഗം പറയ് .., എന്റെ സൈമാ ..”

”ഞാനിപ്പോള്‍ എന്താ പറയുക …?, ഇത് നിങ്ങള്‍ അമ്മയുടേയും .., മകളുടേയും .., കുടുംബപ്രശനം അല്ലേ ….”

”നീയെന്താ അങ്ങിനെ പറയുന്നത് ..?എന്റെ മരുമകനാണെങ്കിലും …, എനിക്ക് നീ മകനെപ്പോലെയാണ് ….!”

”നമുക്കിപ്പോ .., പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല …, അവനുമായി ആരും അത്ര നല്ല സഹവാസത്തിനൊന്നും പോകേണ്ട …., നീ കുട്ടികളോട് പ്രത്യേകം പറയണം .., പിന്നെ അമ്മ എന്തെങ്കിലും പറഞ്ഞ് ..അവനെ ഇവിടെ നിന്നും പറഞ്ഞയക്കാന്‍ നോക്ക് …, ഇല്ലെങ്കില്‍ നാട്ടുകാര് ഒരാളും ഈ വീട്ടിലേക്ക് കേറത്തില്ല …, ഞാനും .., ഭാര്യയും .., കുട്ടികളും .., ഇവിടെ നിന്ന് മാറിത്താമസിക്കും ….!”

”എന്താ സൈമാ നീ ഇങ്ങനെയൊക്കെ പറയുന്നത് …?നിങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ടും പോകേണ്ടാ …, നമുക്ക് എന്തെങ്കിലും മാര്‍ഗ്ഗം കാണാം .., ഈ നശിച്ച അസുരവിത്തിന് ആ ബോംബൈയില്‍ എങ്ങാനും കിടന്ന് ചത്താല്‍ മതിയായിരുന്നല്ലോ …?, നാശം പിടിക്കാന്‍ .., മറ്റുള്ളവരുടെ സമാധാനം കൂടി കളയാനായി …, ഇങ്ങൊട്ട് വന്നിരിക്കുന്നു …!”

ഒരു ചാട്ടുളി എന്റെ ഹൃദയത്തിലേക്ക് തറഞ്ഞു കയറി ….,എന്റെ അമ്മ തന്നെയാണോ ഈ പറഞ്ഞത് …?, എന്റെ കാതുകള്‍ എന്നെ ചതിക്കുകയാണോ ….?, ഒരു മകന്‍ .., ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യം …., മകന്റെ മരണം കാംക്ഷിക്കുന്ന ഒരമ്മ …..!, എന്റെ ജന്മം ഇത്രക്കും ശപിക്കപ്പെട്ടതാണോ …?, ഞാന്‍ ചെയിത തെറ്റ് ഇത്രക്കും വലുതാണോ ദൈവമേ ..?

”തെറ്റു ചെയ്യാത്തവരായി ആരുമില്ല …!”, എന്ന് നീ പറഞ്ഞിട്ടില്ലേ …., ആത്മാര്‍ത്ഥമായി പശ്ചാതപിച്ചാല്‍ ആ തെറ്റുകള്‍ പൊറുക്കപ്പെടുന്നതാണ് …:എന്നും ..!, എന്റെ തെറ്റുകള്‍ക്ക് .., ഞാന്‍ എത്രയോ പ്രാവശ്യം …, മാപ്പ് അപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു …, എന്നിട്ടും നീ എന്നെ മനസ്സിലാക്കുന്നില്ലല്ലോ ,…..?

സ്വന്തം അമ്മക്കും …,സഹോദരിക്കും …, വേണ്ടാത്ത .., എന്റെ ഈ ജന്മം ..:എന്തിനാണ് ദൈവമേ …., നീ എനിക്ക് തന്നത് ..?

ചായ കുടിക്കുവാനുള്ള ആഗ്രഹം എന്നില്‍ നിന്ന് എങ്ങോ പോയി മറഞ്ഞു ……, മുറിയില്‍ കയറി കതകടച്ച് ഒരേ ഇരിപ്പായിരുന്നു ……, സമയം സന്ധ്യയാകുന്നത് ഞാനറിഞ്ഞു …, വിശപ്പും ..,,ദാഹവും .., ഒന്നുംതന്നെ എനിക്ക് അനുഭവപ്പെടുന്നില്ല …, അല്ലെങ്കില്‍ തന്നെ മനസ്സും .., ശരീരവും ..,തകര്‍ന്നു കിടക്കുന്നവന് എവിടെ നിന്നാണ് വിശപ്പും …, ദാഹവും …?

രാത്രിയാകുന്നത് വരെ …, ആരും തന്നെ ..,എന്നെ ഭക്ഷണം കഴിക്കുന്നതിനോ …:, ഒന്നിനുംതന്നെ വിളിക്കുകയോ ചെയിതില്ല .., അവിടെ ഇങ്ങനെയൊരാള്‍ ഇല്ലാത്തതുപോലെ ആയിരുന്നു .., അവര്‍ക്ക് …!

ചില തീരുമാനങ്ങള്‍ ഞാന്‍ എടുക്കുകയായിരുന്നു …, ചില ശപഥങ്ങള്‍ എന്റെ മനസ്സില്‍ രൂപം കൊള്ളുകയായിരുന്നു ….

”പോകണം .., ഇവിടെ നിന്ന് …, ഇവര്‍ക്കൊരു ബുദ്ധിമുട്ടായി .., ഇനി ഇവിടെ കഴിയെണ്ടാ ..!, എന്റെ അവസാന കാലങ്ങളില്‍ .., ആരുടെ സാമീപ്യം .., ഞാന്‍ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നുവോ ..?, അവര്‍ക്ക് ഞാന്‍ ഏറ്റവും വെറുക്കപ്പെട്ടവനായി തീര്‍ന്ന സാഹചര്യത്തില്‍ …:ഇനി ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല …, എന്നെ ഭയപ്പാടോടും ..,വെറുപ്പോടും കൂടി കാണുന്ന അമ്മയുടേയും .., സഹോദരിയുടെയും .., അവരുടെ കുടുംബാങ്ങളുടെയും ഇടയില്‍ .., ഇനി ഞാന്‍ വേണ്ട ..!

സ്‌നേഹത്തിനെല്ലാം ഇത്ര വിലയേ ഉള്ളൂ ….ദുരഭിമാനത്തിന്റെയും .., പണത്തിന്റെയും .., മുന്നിലാണ് സ്‌നേഹം ..,നിറഞ്ഞു നില്‍ക്കുന്നത് ..!

ബൈബിളില്‍ എഴുതിയിരിക്കുന്നതുപോലെ ….!’

”നിങ്ങള്‍ അശരണുരുടെയും …, അവശതയനുഭവിക്കുന്നവരുടെയും അടുത്തേക്ക് ചെല്ലുവിന്‍ .., നിങ്ങള്‍ രോഗികളേയും ..ആലംബഹീനരെയും ശുശ്രൂഷിക്കുവിന്‍ .., അവിടെയാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഉറവ പൊട്ടുന്നത് …..!, നീ .., ഒരു വിരുന്ന് നടത്തുമ്പോള്‍ .., ഉള്ളവനെ വിളിക്കാതിരിക്കുവിന്‍ .., കാരണം അവന്‍ .., അതിന് .., നിനക്ക് പ്രത്യുപകാരം ചെയ്യും .., ആയതിനാല്‍ ..നീ വഴിയരുകില്‍ കാണുന്ന ഭിക്ഷക്കാരെയും .., ദരിദ്രരെയും .., വിളിക്കുവിന്‍ .., അവരുടെ കൈയ്യില്‍ .., നിനക്ക് തരാന്‍ പകരം ഒന്നും ഉണ്ടായിരിക്കുകയില്ല …, അതാണ് ഉല്‍കൃഷ്ടമായ .., സമര്‍പ്പണം .., അവിടെയാണ് കറകളഞ്ഞ സ്‌നേഹത്തിന്റെ ധന്യതയുള്ളത് ..”!

ദിവസവും പള്ളിയില്‍ പോയി ബൈബിള്‍ വായിക്കുന്ന ഇവര്‍ക്ക് .., ഇതൊന്നും മനസ്സിലാകുന്നില്ലേ …?,വെറുതെ വായിച്ചാല്‍ മാത്രം പോരെന്നും .., അതില്‍ എഴുതിയിരിക്കുന്ന സത്യങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തുവാന്‍ ശ്രമിക്കണമെന്നും …, മനസ്സിലാക്കണം .., അവിടെയാണ് ഒരു ഉത്തമ വിശ്വാസി എന്ന വാക്കിന് അര്‍ത്ഥപൂര്‍ണ്ണതയുണ്ടാകുന്നത് .., അല്ലെങ്കില്‍ അവിടെയാണ് .., നമ്മള്‍ ദൈവത്തിന്റെ മക്കളാണ് എന്ന വാക്കിന് ചേതനയുണ്ടാകുന്നത് ….!

അല്ലാതെ വായനയും പ്രവര്‍ത്തിയും …, രണ്ടും രണ്ടു തരത്തിലാണെങ്കില്‍ .., അതില്‍ എന്ത് ആത്മാര്‍ത്തതയാണ് ഉള്ളത് ..?, ആരുടെയൊക്കെയോ …, കണ്ണുകളില്‍ പൊടിയിടാനുള്ള .., ഏതോ മായാവിദ്ധ്യകള്‍ ആണ് എല്ലാവരും കാഴ്ച്ചവെക്കുന്നത് ……!

”സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുക്കാതെ …, അടുത്തവന്റെ കണ്ണിലെ കരട് എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നത് .., എത്ര വലിയ വിരോധാഭാസം …, സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ .., അന്യരെ ഉപദേശിക്കാന്‍ ശ്രമിക്കുന്ന ജാലവിദ്യാ …!, മുകളിലിരുന്ന് ഈശ്വരന്‍ പോലും ചിരിക്കുന്നുണ്ടായിരിക്കും …: അവന്‍ സൃഷ്ട്ടിച്ചുവിട്ട .., മനുഷ്യനെന്ന അല്പന്റെ കോമാളിത്തരം കണ്ടിട്ട് ….
ചിന്തകളുടെ കാടു കയറ്റത്തിനോടുവില്‍ .., സമയം രാത്രിയാകുന്നത് ഞാനറിഞ്ഞു .., വിശപ്പ് കുറേശ്ശേയായി .., ശരീരത്തിനെ ആക്രമിക്കുന്നു …!

ഇത്ര നേരമായിട്ടും .., ആരും എന്നെ ഒന്നും കഴിക്കാന്‍ പോലും വിളിക്കാതിരുന്നതില്‍ എനിക്ക് തെല്ലും അത്ഭുതം തോന്നിയില്ല ..ഇതിനകം തന്നെ രക്തബന്ധങ്ങളുടെ വില ഞാന്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു …!

പുറത്തുപോയി എന്തെങ്കിലും കഴിക്കാം …, എന്ന വിചാരത്തോടെ വാതില്‍ തുറന്നിറങ്ങിയ .., എനിക്ക് മുന്നില്‍ ; ചേച്ചിയുടെ രണ്ടു കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നു .., ഞാന്‍ അവരെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു …., എന്നാല്‍ എന്നെ കണ്ടതും …: എന്തോ കണ്ടു ഭയന്നതു പോലെ ..ആ പിഞ്ചു കുട്ടികള്‍ ഓടിയൊളിച്ചു …, എന്റെ ഹൃദയം നുറുങ്ങിപ്പോയി .., എന്നെക്കുറിച്ച് എന്തൊക്കെയോ ഭയപ്പാടുകള്‍ ആ ..,കുരുന്നുകളുടെ മനസ്സിലേക്ക് കുത്തിവേച്ചിട്ടുണ്ടെന്നിനിക്ക് മനസ്സിലായി ..!

ആരോടും ഒന്നും സംസാരിക്കാതെ …, ഞാന്‍ അടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടന്നു .., കടക്കുമുന്നില്‍ തരക്കേടില്ലാത്ത കൂട്ടമുണ്ടായിരുന്നു …., എല്ലാവരുടേയും കണ്ണുകള്‍ എന്റെ നേര്‍ക്കാണ് എന്നെനിക്ക് തോന്നി ..!, മഞ്ഞപ്പിത്തം ബാധിച്ചവന് .., കാണുന്നതെല്ലാം മഞ്ഞ എന്നപോലെ , എന്നാല്‍ എല്ലാം എന്റെ തോന്നല്‍ ആയിരിക്കും എന്ന് ഞാന്‍ സമാധാനിച്ചു ..!

ആരെയും ശ്രദ്ധിക്കാതെ .., ഞാന്‍ കടയിലേക്ക് കയറിച്ചെന്നു .., ആ കടക്കാരനുമായി .., കഴിഞ്ഞ കുറച്ചു ദിവസത്തെ പരിചയം എനിക്കുണ്ടായിരുന്നു …, ആ പരിചയത്തില്‍ ഞാനയാളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു ….!

”കഴിക്കാന്‍ എന്താണുള്ളത് …ചേട്ടാ …?”

”ഇവിടെ യൊന്നുമില്ല …”’, പരുക്കന്‍ മട്ടിലായിരുന്നു അയാളുടെ മറുപടി ..!
ഞാന്‍ ചുറ്റും ഒന്ന് നോക്കി .., നാലഞ്ചുപേര്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു …, വീണ്ടും ഞാന്‍ ചോദിച്ചു

”കഴിക്കാന്‍ .., എന്തായാലും മതി ..!

”ഒന്നും ഇല്ലെന്നു പറഞ്ഞില്ലേ …!”

കോപം എന്നിലേക്ക് ഇരച്ചു കയറി …”അപ്പൊ ഇവരെല്ലാം കഴിക്കുന്നതോ …?”

”അവര്‍ക്ക് കഴിക്കാനുണ്ട് .., എന്നാല്‍ കണ്ണില്‍ക്കണ്ട ആഭാസന്മാര്‍ക്കും വൃത്തികെട്ടവന്മാര്‍ക്കും കഴിക്കാന്‍ ഒന്നുമില്ല എന്നാണ് പറഞ്ഞത് ….”!

കൂടം കൊണ്ട് തലക്ക് ഒരടി കിട്ടിയത് പോലെയായി ഞാന്‍ ., വെറുപ്പ് കലര്‍ന്ന നോട്ടങ്ങള്‍ എന്നിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ഞാന്‍ കണ്ടു …., ഒന്നും തിരിച്ചു പറയാന്‍ ശക്തിയില്ലാതെ ..: കുനിഞ്ഞ ശിരസ്സോട് കൂടി … ഞാനാ കടയില്‍ നിന്ന് ഇറങ്ങിനടന്നു ..!

ഇത്രയും വേഗം വീട്ടിലും .., നാട്ടിലും .., എന്റെ രോഗ വിവരം പരസ്യമാക്കിയ ആ നേഴ്‌സിനോട് .., ഞാന്‍ മനസ്സാ നന്ദി പറഞ്ഞു …!

ആരോടും ഒന്നുമുരിയാടാതെ .., അല്ലെങ്കില്‍ത്തന്നെ ആരോട് …?ഞാന്‍ മുറിയില്‍ കയറി കതകടച്ചിരുന്നു …, ഇതിനിടയിലാണ് ..: ഡോക്ടറെ കാണാനായി വീട്ടുകാരുമായി ചെല്ലാമെന്ന് പറഞ്ഞതിനെപ്പറ്റി ഞാനോര്‍ത്തത് .., എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പരിണമിക്കുമെന്ന് ആരറിഞ്ഞു …?, ഏതായാലും ഇവരെയും കൂട്ടി ഡോക്ടറുടെ അടുക്കല്‍ പോകാതിരിക്കുന്നതാണ് നല്ലത് .., കാരണം ഇത്തരത്തില്‍ കഠിന ഹൃദയമുള്ളവരെ .., ആര് ഉപദേശിച്ചിട്ടും കാര്യമില്ല ..!
ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു …, ആരും എന്നോട് മിണ്ടുന്നില്ല .., കുട്ടികള്‍ എന്നെ കാണുമ്പോള്‍ ഭയപ്പാടോടെ ഓടി ഒളിക്കുന്നു …, എല്ലാവരുടെയും മുന്നില്‍ ഞാനൊരു വെറുക്കപ്പെട്ടവനായി തീര്‍ന്നിരിക്കുന്നു …., മനസ്സു മുഴുവന്‍ കടുത്ത നിരാശ …, മുന്നോട്ട് ഒന്നും കാണാന്‍ കഴിയുന്നില്ല …!,എല്ലാവരുടേയും വെറുപ്പും .., സ്‌നേഹരാഹിത്യവും .., മനസ്സ് മുഴുവന്‍ ശൂന്യത …, തനിക്കുവേണ്ടിപ്പോലും ജീവിക്കാന്‍ തോന്നാത്ത അവസ്ഥ …!

പുറത്തോട്ടിറങ്ങിയാല്‍ .., പരിചയക്കാര്‍ പോലും മുഖം തിരിക്കുന്നു .., എല്ലാ തുറിച്ചു നോട്ടങ്ങളും എന്റെ മേല്‍ തന്നെ ….ചിലരുടെ കുത്തുവാക്കുകള്‍ …, ചിലരുടെ സഹതാപങ്ങള്‍ …., വെറുപ്പുറ്റ നോട്ടങ്ങള്‍ …ഒന്ന് സംസാരിക്കാന്‍ പോലും ആരും അടുത്തു വരാത്ത അവസ്ഥ …, ചായക്കടയില്‍ ഒരു ചായപോലും തരുന്നില്ല …, ഞാന്‍ കുടിച്ച ഗ്ലാസ്സില്‍ …: മറ്റുള്ളവര്‍ കുടിച്ചാല്‍ രോഗം പകരുമെന്ന് അവര്‍ ഭയക്കുന്നു ….!, അങ്ങിനെയോന്നുമില്ലെന്ന് …, എനിക്ക് ഉറക്കെ വിളിച്ചു പറയുവാന്‍ തോന്നി …!

എല്ലാവരുടെയും സംസാരവിഷയം ഞാന്‍ തന്നെ ..!, അവിടത്തെ ആദ്യത്തെ എയിഡ്‌സ് രോഗി ….എയിഡ്‌സിനെക്കുറിച്ച് അതിശയോക്തിപരമായ ചര്‍ച്ചകള്‍ …, ഭീതിതരമായ വെളിപ്പെടത്തലുകള്‍ .., ഊഹാപോഹങ്ങള്‍ …, എല്ലായിടത്തും എയിഡ്‌സിനെ ഭീകരമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ …, എല്ലാത്തിന്റേയും കേന്ദ്രബിന്ദു ഞാന്‍ .., എല്ലാവരും എനിക്ക് ഭ്രഷ്ട്ട് കല്പിച്ചിരിക്കുന്നു …, എന്റെ ലോകം ഈ മുറിയില്‍ മാത്രം .., തുറന്നിട്ട ജാലകത്തില്‍ കൂടി ……, പരന്നുകിടക്കുന്ന വയലും നോക്കിയുള്ള ഇരുപ്പ് ……., എത്ര നേരം വേണമെങ്കിലും …..!

വീട്ടിലെ അവസ്ഥ അതിലും കഠിനം …., എല്ലാവരും എന്നെ ഒറ്റപെടുത്തി .., വന്നപ്പോള്‍ എന്നോട് കാണിച്ച സ്‌നേഹവും …., ബഹുമാനവും .., എല്ലാം പുറം പൂച്ചുകള്‍ ..!, ഒരസുഖം വന്നപ്പോള്‍ സ്വന്തം മകനെ തള്ളിപ്പറഞ്ഞ അമ്മ .., കൂടപ്പിറപ്പിനെ തള്ളിപ്പറഞ്ഞ സഹോദരി …! ഒരു പക്ഷേ ..,അത് ഈ രോഗമായതുകൊണ്ടായിരിക്കണം …., വേറെ ഏതെങ്കിലും രോഗമാണെങ്കില്‍ അവര്‍ എന്നെ ശുശ്രൂഷിച്ചേനെ ..!

അത്രക്കും ഭയങ്കരമായ ബ്രെയിന്‍ വാഷാണോ .., ഈ രോഗത്തിന്മേല്‍ നടന്നിരിക്കുന്നത് …?, അത്രയും ഭയങ്കരമായ അബദ്ധധാരണകള്‍ ആണോ …, ഈ രോഗത്തിനുമേല്‍ പതിഞ്ഞിരിക്കുന്നത്….?യഥാര്‍ത്ഥത്തില്‍ അത്രയും ഭീകരമാണോ …,ഈ രോഗം …?, നല്ല രീതിയില്‍ ജീവിത രീതി പുനരാരംഭിച്ചാല്‍ , വര്‍ഷങ്ങളോളം ..യാതൊന്നും കൂടാതെ സാധാരണ ജീവിതം സുഖമായി നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു ..!

ഒരുമിച്ചു ജീവിക്കുന്നതില്‍ കൂടിയോ .., ഒരു മുറി പങ്കിടുന്നതില്‍ കൂടിയോ .., ഒരേ റ്റൊയിലെറ്റ് ഉപയോഗിക്കുന്നതില്‍ കൂടിയോ …., സ്പര്‍ശനത്തില്‍ കൂടിയോ …,ഒന്നില്‍ കൂടിയും ഈ രോഗം പകരുന്നതുമല്ല …., എന്നിട്ടും എന്തേ …എല്ലാവരും ഈ രോഗികളോട് …, മറ്റു രോഗികളോട് കാണിക്കാത്തത്ര അവജ്ഞത കാണിക്കുന്നു ….?, അവരെ ഒറ്റപെടുത്തുന്നു …?, എന്താണതിനു കാരണം…?, അന്ധവിശ്വാസങ്ങള്‍ …?, മിത്തുകള്‍ …?, ഒരു കാലത്ത് വസൂരി പടര്‍ന്നു പിടിച്ചത് പോലെ അത്രയും ഭീകരമാണോ …,ഈ രോഗം …?

ഇത് പിടിപെടുന്നത് …, വഴിവിട്ട ലൈംഗീകതയിലൂടെ മാത്രമായിരിക്കും …, എന്ന തെറ്റായ ചിന്തയായിരിക്കും ….ഇതിനു കാരണം …!, അല്ലാതെ തന്നെ എത്രയോ പേര്‍ക്ക് .., ഈ രോഗം ..പിടിപെടുന്നുണ്ട് ., പക്ഷേ സമൂഹം അവരേക്കൂടി ഈ രീതിയില്‍ തന്നെയായിരിക്കും നോക്കി കാണുന്നത് …! എത് ജീവനുള്ളവക്കും ലൈംഗീകത ആവശ്യമല്ലേ ..?പ്രക്രതിയുടെ ഒരു അവിഭാജ്യഘടകമല്ലേ .., അത് ..?മൃഗങ്ങള്‍ വംശവര്‍ദ്ധനവിന് ഉപയോഗിക്കുമ്പോള്‍ …, മനുഷ്യര്‍ സുഖത്തിനും …, വംശവര്‍ദ്ധനവിനും .., ഉപയോഗിക്കുന്നു ….!

ലൈംഗീകതയോട് ..,,താല്പര്യമില്ലാത്ത ആരെങ്കിലും ഈ ലോകത്തുണ്ടോ ..?ഒരു വിധത്തില്‍ അല്ലെങ്കില്‍ …, മറ്റൊരു വിധത്തില്‍ അവര്‍ അത് സാധിച്ചെടുക്കുന്നില്ലേ ..?അതില്‍ സംതൃപ്തി നേടുന്നില്ലേ …?അതില്‍ ആരെങ്കിലും പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ …, ആ .., തെറ്റ് ചെയിതവനെ .., മുഴുവന്‍ ആളുകളും കല്ലെറിയുകയാണ് …!, മറ്റുള്ളവരുടെ മുന്നില്‍ .., തന്റെ തെറ്റുകള്‍ മറക്കാനായി …അവര്‍ കാണിക്കുന്ന വഗ്രതയല്ലേ …., അത് ..!, സ്വയം നീതിമാന്‍ ചമയല്‍ ..?

ഇതിന് .., ആരും .., ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല …!, മനുഷ്യ സമൂഹത്തിന്റെ അലിഘിതനിയമമാണത് .., സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാം .., എന്നാല്‍ .., വീട്ടില്‍ നിന്നുള്ളത് …?ഒരേ രക്തത്തില്‍ പിറന്നവരില്‍ നിന്നുള്ളത് …..?, താങ്ങാനാകുന്നില്ല …!

ആരോടും മിണ്ടാതെ ഞാന്‍ ഏകനായി .., എന്റെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി .., ഷേവു ചെയ്തില്ല …, കുളിച്ചില്ല …!, ആരും …., എന്തേ …, ഇങ്ങനെ ..?എന്ന് എന്നോട് ചോദിച്ചില്ല …, ആരും അതില്‍ പരിഭവവും പ്രകടിപ്പിച്ചില്ല ….!, അടച്ചിട്ട ആ വാതിലിനുള്ളില്‍ ഞാന്‍ എന്റേതായ ലോകത്തിലേക്കൊതുങ്ങി …!അവിടെ എനിക്ക് കൂട്ട് ദൈവം മാത്രമായിരുന്നു …., അത് തരുന്ന ആശ്വാസം അനിര്‍വച്ചനീയമായിരുന്നു …..!

ഞാനോരാള്‍ …, അങ്ങിനെ അവിടെ ജീവിക്കുന്നുവെന്ന് അറിയാത്തത്‌പോലെയായിരുന്നു .., മറ്റുള്ളവരുടെ പെരുമാറ്റം …, അറിഞ്ഞിരുന്നുവെങ്കില്‍ത്തന്നെ അവര്‍ അത് കാണിച്ചില്ല …, അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനായിരുന്നു …, അറപ്പുളവാക്കുന്നവനായിരുന്നു ….., എനിക്കുള്ള ഭക്ഷണം പോലും …, ഏതെങ്കിലും സമയങ്ങളിലായി മാറി …, ആരെങ്കിലും ജനാല തട്ടുമ്പോള്‍ …, ഞാന്‍ തുറക്കും .., എനിക്കായി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് …, എന്തൊക്കയോ തട്ടും …, വെറുപ്പോടെ അതെന്റെ നേര്‍ക്ക് തള്ളി നീക്കും .., ഒരു ജയില്‍ പുള്ളിയോട് കാണിക്കുന്നതിലേറെ …, അവഗണന …..!

എനിക്കിതിന്റെയോന്നും ആവശ്യമില്ല …., എനിക്കവരെ എതിരിടാം .., എനിക്ക് സുഭിക്ഷമായ ഭക്ഷണം കഴിക്കാം …, എനിക്ക് വേറെ എവിടെ വേണമെങ്കിലും താമസിക്കാം …, എന്റെ കൈയ്യില്‍ അതിനുള്ള പണമുണ്ട് ….!

പക്ഷേ …, പണത്തേക്കാളും വലുതാണല്ലോ …; സ്‌നേഹബന്ധങ്ങള്‍ ……., എന്റെ കാഴ്ചപ്പാടാണത് ….., മറ്റുള്ളവരുടെത് …, എങ്ങിനെയെന്ന് എനിക്കറിഞ്ഞുകൂടാ ….!

അവര്‍ ഏല്പിച്ച ആഘാതത്താല്‍ .., എന്റെ മനസ്സ് നിര്‍വ്വികാരമായിത്തീര്‍ന്നു …, ഇവര്‍ക്ക് വേണ്ടിയാണല്ലോ .., ഞാനിത്രയും നാള് കഷ്ട്ടപ്പെട്ടത് ..?, ഇവര്‍ക്ക് വേണ്ടിയാണല്ലോ .., ഞാന്‍ എല്ലുമുറിയെ പണിയെടുത്തത് …?എല്ലാ സൌഭാഗ്യങ്ങളും .., ഞാനിവര്‍ക്ക് നേടിക്കൊടുത്തു .., അതിന്റെ നന്ദിയൊന്നും കാണിക്കണമെന്ന് .., ഞാന്‍ പറയുന്നില്ല .., ആഗ്രഹിക്കുന്നുമില്ല ..!, എനിക്കൊരാപത്തു വന്നപ്പോള്‍ …., എങ്ങിനെ ഇവര്‍ക്ക് ഇത്ര ക്രൂരമായി എന്നോട് പെരുമാറാന്‍ കഴിഞ്ഞു …?സ്വന്തം ഗര്‍ഭപാത്രത്തില്‍ പത്തുമാസം ചുമന്ന് പ്രസവിച്ച .., ഒരമ്മക്ക് ..:മകനോട് .., ഇങ്ങനെ വെറുപ്പ് …, കാണിക്കാനാകുമോ …?സ്വന്തം രക്തം തന്നെ സിരകളില്‍ ഓടുന്ന സഹോദരിക്ക് ഒരു കൂടപ്പിറപ്പിനോട് ഇങ്ങനെ പെരുമാറാന്‍ ആകുമോ …?

ആ കൊച്ചുകുട്ടികള്‍ പോലും എന്നില്‍ നിന്ന് അകന്നു മാറി നടക്കുന്നു …, ഒരിക്കല്‍ ആ കുട്ടികള്‍ കളിക്കുന്നത് കണ്ട് …ഞാനവരുടെ അടുത്തേക്ക് ചെന്നു .., എന്റെ ചിരി കണ്ട് ..,. അവര്‍ മടിച്ചു മടിച്ചാണെങ്കിലും ….അടുത്തേക്ക് വന്നു …, കുഞ്ഞു മനസ്സുകളല്ലേ …, അവരുടെ മനസ്സില്‍ എങ്ങിനെ വെറുപ്പുണ്ടാകാനാണ് …..?സന്തോഷത്തോടെ .., ഞാനവരെ എടുക്കാന്‍ ആഞ്ഞത് മാത്രമേ എനിക്കോര്‍മ്മയുള്ളൂ .., ശക്തമായൊരു താഡനമേറ്റ് ഞാന്‍ വീണുപോയി …, സൈമണ്‍ നല്ല നീട്ടമുള്ള ..വലിയൊരു വടിയുമായി നില്‍ക്കുന്നു …, അതുകൊണ്ട് തലങ്ങും വിലങ്ങും …, അന്ന് അയാള്‍ എന്നെ തല്ലി ….., കുട്ടികള്‍ ഭയന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോയി …..!

”എന്റെ കുട്ടികളുടെ അടുത്ത് .., ഇനി നിന്നെ കണ്ടാലുണ്ടല്ലോ …, ഞാന്‍ കൊന്നുകളയും …!” എന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ എന്നെ തല്ലിയത് …, എനിക്ക് തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാഞ്ഞിട്ടല്ല ….., അത് കണ്ടുനിന്ന അമ്മയും .., സഹോദരിയും …:കാണിച്ച നിസ്സംഗത .., അതാണെന്നെ തളര്‍ത്തിയത് …., അവിടെയാണ് ഞാന്‍ തകര്‍ന്നു പോയത് …!

ശാരീരിക ആക്രമണത്തെക്കാള്‍ …, വലുത് …, മാനസീക ആക്രമണമാണെന്ന് .., തിരിച്ചറിഞ്ഞ നിമിഷം ….., നമ്മള്‍ പ്രതികരിക്കാന്‍ ശക്തരായിരുന്നാലും …, നമ്മളെ സ്‌നേഹിച്ചവര്‍ …, നമ്മള്‍ സ്‌നേഹിക്കുന്നവര്‍ .., ഒന്ന് തടസ്സം പിടിക്കാന്‍ പോലും വരാത്തതിലുള്ള മനോവേധന .., അത് നമ്മുടെ എല്ലാ പ്രത്യാക്രമണങ്ങളേയും നിഷ്ഫലമാക്കുന്നു …, മാനസീകമായി തളര്‍ത്തുന്നു .., ഇങ്ങനെ മനസ്സ് തളര്‍ന്ന് നില്‍ക്കുന്ന വേളയില്‍ .., ശരീരത്തിനെല്‍ക്കുന്ന ആഘാതങ്ങള്‍ക്ക് പ്രസക്തിയില്ല ….., ആ .., വേദന ഒരു ലഹരിയായി …, ഒരു സാഡിസ്റ്റ്‌നെപ്പോലെ ആസ്വദിക്കുന്നു ..!

എന്നെ തല്ലുമ്പോഴും അവന് ഭയമായിരുന്നു .., എന്നില്‍ നിന്ന് അസുഖം പകര്‍ന്നാലോ .., എന്ന ഭയം ….അതിനാണവന്‍ .., അകലേ നിന്ന് തന്നെ അത്രയും നീട്ടമുള്ള വടി ഉപയോഗിച്ചത് .., ഒരു പേപ്പട്ടിയെ തല്ലുന്നത് പോലെ ….!

ആ സംഭവത്തിനു ശേഷം .., ഞാന്‍ തീരെ പുറത്തേക്കിറങ്ങാറില്ല . അടച്ചിട്ട മുറിയില്‍ .., ഞാനൊരു പ്രാക്രതനായി കഴിഞ്ഞു ….!, എന്റെ രോഗത്തിന്റെ അവസ്ഥയെക്കുറിച്ചോ …, ഡോക്ടറെ കാണുന്നതിനെ ക്കുറിച്ചോ …, ഞാന്‍ ഉല്‍കണ്ടാകുലനായില്ല .., അങ്ങിനെ ആകേണ്ടവര്‍ തിരിഞ്ഞു പോലും നോക്കുന്നില്ല ….!

സ്വന്തം മകന് ഒരു പനി വന്നാല്‍ പോലും ഉറക്കമുളച്ചു നോക്കുന്ന എത്രയോ അമ്മാമാരെ ഞാന്‍ കണ്ടിട്ടുണ്ട് …?എന്റെ അമ്മയും അങ്ങിനെയൊരാള്‍ തന്നെ ആയിരിക്കാം .., പക്ഷേ .., ഈ രീതിയില്‍ ചെളിക്കുണ്ടില്‍ വീണ മകനെ ശുശ്രൂക്ഷിക്കാന്‍ അവര്‍ വെറുക്കുന്നു …, ഭയക്കുന്നു .., കാരണം .., ഇതിനെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ …, ഭയപ്പാടുകള്‍ …, സമൂഹത്തിന്റെ മുന്നിലുള്ള ദുരഭിമാനം …, എന്നാല്‍ ആത്മാര്‍ഥമായ സ്‌നേഹത്തിനു മുന്നില്‍ ഇതൊന്നും പ്രതിബന്ധങ്ങള്‍ അല്ല …!

ജാലകം തുറന്നിട്ടാല്‍ …, വിശാലമായി കണ്ണെത്താ ദൂരത്തില്‍ നീണ്ടു പരന്നു കിടക്കുന്ന വയലേലകള്‍ …., നിശ്ചലനായി ….., ഏകനായി …, ദിവസത്തിലെ ഏറിയ പങ്കും …; ഞാനാ പച്ചപ്പിലേക്ക് കണ്ണും നട്ടിരിക്കും ….!, അപ്പോള്‍ ഞാന്‍ കാണുന്നത് ആ വയലുകള്‍ ആയിരുന്നില്ല എന്നതാണ് സത്യം …!

കണ്മുന്നിലൂടെ എന്റെ ജീവിതം ഓടിമറയുന്നു …., അനുഭവങ്ങള്‍ .., ചിന്തകള്‍ …, ഓര്‍മ്മകള്‍ …, അങ്ങിനെ പലതും …, ആ …, പച്ചപ്പു നിറഞ്ഞ സ്‌ക്രീനിലൂടെ ഓടിമറയുന്നു ..!

വരമ്പുകളില്‍ കൂടി …; വള്ളി ട്രൌസര്‍ ഇട്ടുകൊണ്ട് ഒരു കൊച്ചു പയ്യന്‍ ഓടിനടക്കുന്നു .., തോടിന്റെ കരയില്‍ മീന്‍പിടിക്കാന്‍ വന്നിരിക്കുന്ന കൊക്കുകളെ …, അവന്‍ കല്ലെടുത്ത് എറിയുന്നു ..!
വെള്ളത്തിലേക്ക് കല്‍ചീളുകള്‍ പായിച്ച് .., അത് വെള്ളത്തിനു മുകളിലൂടെ തെന്നി തെന്നി പോകുന്നതും നോക്കി ..;അവന്‍ കൈകൊട്ടി ചിരിക്കുന്നു ….!

സന്തോഷം മാത്രമേയുള്ളൂ …അവന്റെ മുഖത്ത് …., ആഹ്ലാദം മാത്രമേയുള്ളൂ …, അവന്റെ ചലനങ്ങളില്‍ …!……, ഞാന്‍ തന്നെയല്ലേ …, ആ …, ബാലന്‍ …?

കണ്ണുകള്‍ക്ക് മുന്നില്‍ ബാല്യം ഓടിമറയുന്നു …..!, ബണ്ടിന്‍ മീതേ കൂടി .., ഒറ്റമുണ്ടുടുത്ത് .., പുസ്തകസഞ്ചി തോളില്‍തൂക്കി …, കൂട്ടുകാരുമൊത്ത് കളിച്ചു ചിരിച്ചു വരുന്ന ആ പൊടിമീശക്കാരന്‍ ഞാനാണ് …!

പ്രമീളയുടെ കരസ്പര്‍ശനത്താല്‍ …, നാണം കൊണ്ട് മുഖം കുനിച്ചിരിക്കുന്ന കൌമാരക്കാരന്‍ …!

ജീവിതത്തിനു നേരെ ആത്മവിശ്വാസത്തോടെ നെഞ്ചും വിരിച്ച് …, ബോംബൈ നഗരത്തില്‍ കാലുകുത്തുന്ന ചെറുപ്പക്കാരന്‍ …!

ചുട്ടുപൊള്ളുന്ന വെയിലിലും …, കടുത്ത ചൂടില്‍ തിളച്ചു മറിയുന്ന എണ്ണക്കരികിലിരുന്നു ..; കടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന അദ്ധ്വാനശാലിയായവന്‍ ….!

രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ …, ശാന്തേച്ചിയുടെ നഗ്‌നമേനിയില്‍ പടര്‍ന്നു കയറുന്ന യൗവ്വനക്കാരന്‍ …..!

ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്ന ആത്മവിശ്വാസിയായ ഒരു യുവാവിന്റെ ചിത്രം …!

ബോംബൈ നഗരത്തിന്റെ വെള്ളി വെളിച്ചത്തില്‍ ജീവിതം മറന്ന് .., മൂല്യങ്ങള്‍ മറന്ന് …..,മദ്യത്തിലും …, മദിരാക്ഷിയിലും …, മതി മറന്നുല്ലസിക്കുന്ന വിവേകശൂന്യന്‍ …!

അവസാനം …., എല്ലാം നഷ്ട്ടപ്പെട്ട …., നശിപ്പിച്ച ….; യൗവ്വനത്തിലെ ശയ്യാവലംബയാകേണ്ടവന്ന .., വൃദ്ധന്റെ രൂപം എടുത്തണിയെണ്ടിവന്ന ഒരുവന്റെ ദയനീയ ചിത്രം ….!

ഈ സമയങ്ങളില്‍ ഞാന്‍ ചിലപ്പോള്‍ അറിയാതെ ചിരിക്കുന്നുണ്ടായിരിക്കും …, കരയുന്നുണ്ടായിരിക്കും ….., അത് എന്തു തന്നെയായിരുന്നൂവെന്ന് .., എനിക്കിപ്പോള്‍ വ്യക്തമായി നിര്‍വ്വചിക്കാന്‍ കഴിയുന്നില്ല …..!എന്തു തന്നെയായിരുന്നാലും .., അത് മനസ്സിന്റെ ..;മറ്റൊരു തലത്തിലേക്കുള്ള കൂടുമാറ്റങ്ങള്‍ ആയിരുന്നു ….!

സ്വയം തകര്‍ച്ചയെ മറികടക്കാന്‍ വേണ്ടി …; മനസ്സു തന്നെ .., സ്വയം തിരഞ്ഞെടുത്ത പുനരുദ്ധീപന വിദ്യാ …, അതോ മനസ്സിന്റെ താളം തെറ്റലുകളോ ….?മനോവിഭ്രാന്തിയുടെ ആരംഭമോ …?, ഭ്രാന്തിലേക്ക് മനസ്സ് ചുവടുവെക്കുന്നതിന്റെ ആദ്യപടിയോ ….?

സത്യത്തില്‍ അത് എങ്ങിനെയാണ് സംഭവിക്കുന്നത് ….?നിരാശ ….., അതാണ് അതിന്റെ തുടക്കം …, നിരാശയെ നിര്‍വ്വചിക്കാന്‍ സാദ്ധ്യമല്ല ….,,, എല്ലാത്തിനോടും ഉള്ള വെറുപ്പ് .., സ്വയം നിസ്സഹായാവസ്ഥ …, എല്ലാവരും തനിക്കെതിര് …, എന്തു ചെയ്താലും തെറ്റായി പരിണമിക്കുന്ന അവസ്ഥ …, കാഠിന്യം …, ഇതെല്ലാം ഒത്തുചേര്‍ന്ന് മനസ്സിനെ ഞെരിച്ചുടക്കുന്നു …., ഇത് സഹിക്കാവുന്നതിലും അപ്പുറത്തേക്ക് കൂടുമാറുമ്പോള്‍ .., സ്വയരക്ഷക്കായി മനസ്സ് കണ്ടെത്തുന്ന ഒരു ഉപായമായിരിക്കാം .., ഭ്രാന്ത് ….!അവിടെ താന്‍ മാത്രമേയുള്ളൂ ….., തന്റെ കാഴ്ചപ്പാടുകള്‍ മാത്രമേയുള്ളൂ ….,തന്റെ ശരികള്‍ മാത്രമേയുള്ളൂ …., തന്റെ ലോകം മാത്രമേയുള്ളൂ ….!

ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു …!, അവന്‍ ഒരു കാഴ്ച്ച കണ്ടുവത്രേ ..!
ഒരു മനോരോഗി ; ബസ് സ്റ്റോപ്പില്‍ ആളുകളുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്യുന്നൂവത്രേ ..; മറ്റുള്ളവര്‍ ഇതുകണ്ട് അയാളെ ക്രൂരമായി മര്‍ദ്ധിക്കുന്നു ….!

സത്യത്തില്‍ ഇവിടെ ആരാണ് ഭ്രാന്തന്മാര്‍ ….?സ്വയംഭോഗം ചെയ്യുന്നവനോ ..? അതോ അവനെ തല്ലിയോടിക്കാന്‍ .., ശ്രമിക്കുന്ന നാട്ടുകാരോ …?, അത്രയും ആളുകള്‍ക്കിടയില്‍ വെച്ച് ആ വ്യക്തി സ്വയംഭോഗം ചെയ്യണമെങ്കില്‍ .., ആ സമയത്തുള്ള അയാളുടെ കാഴ്ചപ്പാട് എന്തായിരിക്കും …? അവിടെ അയാള്‍ മാത്രമേയുള്ളൂ …, ചുറ്റും കാഴ്ച്ചക്കാരില്ല …, ആള്‍ക്കൂട്ടമില്ല .., അടച്ചിട്ട ഒരു മുറിക്കുള്ളിലായിരിക്കും …, താനാ പ്രവര്‍ത്തി ചെയ്യുന്നത് എന്നായിരിക്കും അയാളുടെ ചിന്ത …!; ആ മനോരോഗിയുടെ വീക്ഷണം .., കാരണം .., ഇവിടെ അയാള്‍ …, അയാള്‍ക്കുമാത്രം തിരിച്ചറിയുവാന്‍ പറ്റാവുന്ന ഒരു ലോകത്താണ് …, സാധാരണയായി നടക്കുന്ന മാനസീക വിചാരങ്ങളും .., വികാരങ്ങളുമായി സംവേദിക്കുവാന്‍ അയാളുടെ മനസ്സിന് കഴിയുന്നില്ല ..!

വര്‍ത്തമാനകാലത്തിലുള്ള ലോകത്തെ …; നടക്കുന്ന സംഭവങ്ങളെ അനലൈസ് ചെയ്യുവാന്‍ അയാളുടെ മനസ്സിനും .., ശരീരത്തിനും കഴിയുന്നില്ല …, !, അനുനിമിഷം നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംവേദിച്ച് .., അവയെ തിരിച്ചറിയുവാനും .., ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാനും അയാളുടെ ബുദ്ധിക്ക് കഴിയുന്നില്ല …!, അതുകൊണ്ടാണ് ആ തുറസ്സായ സ്ഥലത്തുവെച്ച് ,.., ആ വ്യക്തി സ്വയംഭോഗം ചെയ്യുന്നത് …!

ഇവിടെ പ്രവര്‍ത്തനക്ഷമമല്ലാത്ത ബുദ്ധി …; തന്റെ ചുറ്റിലും ആള്‍ക്കാരുണ്ട് .., ഇതൊരു പൊതുസ്ഥലമാണ് .., എന്ന മുന്നറിയിപ്പുകളും …, നിര്‍ദേശങ്ങളും അയാള്‍ക്കു നല്‍കുന്നില്ല .., സാധാരണ രീതിയില്‍ നിന്നും മറിച്ചാണ് കേടുപാട് സംഭവിച്ച ആ ബുദ്ധി പ്രവര്‍ത്തിക്കുന്നത് …, അതിന് ശരിയായ രീതിയില്‍ ശാരീരികപ്രവര്‍ത്തനങ്ങളെയും .., മാനസീകപ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ .., വേണ്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുന്നില്ല …!

എന്നാല്‍ മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് ..?അവരയാളെ മര്‍ദ്ധിക്കുന്നു .., അയാള്‍ ചെയ്യുന്ന ആ പ്രവര്‍ത്തിയില്‍ ..ക്രൂരമായ ഒരു തമാശ ആസ്വദിക്കുന്നു …., ബോധമുള്ള ഒരാള്‍ .., ബോധപൂര്‍വ്വം ചെയ്യുന്ന ഒരു തെറ്റായാണ് കാഴ്ചക്കാര്‍ ഇതിനെ വിശകലനം ചെയ്യുന്നത് ..!

ഇവിടെ ആരാണ് ഭ്രാന്തന്മാര്‍ ….?രണ്ടു കൂട്ടരുടെയും ബുദ്ധി ഇവിടെ നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല …, ഒരു കൊച്ചു കുട്ടിയെ കടയിലേക്കയച്ചു ….ഒരുകൂട്ടം സാധനങ്ങള്‍ .., വാങ്ങിച്ചു വായോ .., എന്ന് പറയുന്നതിനോട് തുല്യമാണ് …; ഒരു മനോരോഗിയെ നേരെയാക്കാന്‍ തല്ലുന്നത്
ചില സാഡിസ മനോഭാവമാണ് ഇതിനു പിന്നില്‍ .., മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുക ..,അവരെ ക്രൂശിപ്പിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യം കണ്ടെത്തുക …, ഇവിടെ അവര്‍ക്ക് വ്യക്തമായി അറിയാം ..; അയാള്‍ ഒരു മനോരോഗിയാണെന്ന് ..; എന്നാലും ക്രൂരമായൊരു സന്തോഷം .., അതാണ് അവരെ ആ കൃത്യത്തിനു പ്രേരിപ്പിക്കുന്നത് …., എന്നാല്‍ അനുതപിക്കുന്നവരും ഇല്ലാതില്ല ..

മനോരോഗത്തിന്റെ ഈ മാനസീക വിഭ്രാന്തികളിലേക്ക് ..; എന്റെ മനസ്സും അല്പാല്പം ചരിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നു എനിക്ക് തോന്നി …, അതിന്റെ ഒരു തുടക്കമാണോ …, വിദൂരതയിലേക്ക് നോക്കിയുള്ള എന്റെ ഈ കണ്ണുനട്ടിരിപ്പ് ..?