പിള്ളേര്‍ ക്ലാസില്‍ മൊബൈലില്‍ കളിക്കാതിരിക്കാന്‍ അധ്യാപകന്‍ ആ കടുംകൈ ചെയ്തു

0
144

mgid-uma-image-mtv

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത പിള്ളേര്‍ അതാണ്‌ ഇന്നത്തെ അധ്യാപകര്‍ കാണുന്ന സ്വപ്നം.

ഫ്ലോറിഡയിലെ ഫിവേ ഹൈ സ്കൂളിലെ അധ്യാപകനായ ഡീന്‍ ലിപ്ടാക് ആണ് പിള്ളേരുടെ മൊബൈല്‍ ഫോണിലുള്ള കളി അവസാനിപ്പിക്കാന്‍ തികച്ചും നിയമവിരുദ്ധമായ നടപടി സ്വീകരിച്ചത്. സെല്‍ ഫോണ്‍ ജാമ്മര്‍ എന്നാ യന്ത്രം ഖടിപ്പിച്ചാണ് മുന്‍ പ്രൊഫഷനല്‍ ഇടിക്കാരനായ സയന്‍സ് അധ്യാപകനായ ഡീന്‍ തന്റെ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ പ്രാന്ത് അവസാനിപ്പിച്ചത്.

പക്ഷെ അദ്ധ്യാപകന്‍റെ നടപടി നിയമപാലകര്‍ക്കോ സ്കൂള്‍ അതൃകൃതര്‍ക്കോ പിടിച്ചിട്ടില്ല. ഡീനിനെ 5 ദിവസത്തേക്ക് ശമ്പളമില്ലാതെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് സ്കൂള്‍ മാനെജ്മെന്റ്. ജാമര്‍ നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല എന്നാണ് ഡീന്‍ കോടയില്‍ പറയുന്നത്. എന്നാല്‍ എന്തിനു വേണ്ടിയായാലും ജാമര്‍ ഉപയോഗം നിയമ വിരുദ്ധമെന്നാണ് കോടതി പറയുന്നത്.

 

Advertisements