പിശാചിനെ നേരിട്ട് കാണാന്‍ അവസരം; ഒരു മനുഷ്യന്‍ സ്വയം പിശാചായ കാഴ്ചകള്‍

315

01

ഈ മനുഷ്യനെ നേരിട്ട് കണ്ടാല്‍ നിങ്ങള്‍ ഒന്ന് പിറകോട്ടു മാറി നില്‍ക്കുക തന്നെ ചെയ്യും. കാരണം 11 വര്‍ഷമെടുത്ത് സ്വയം പിശാചായി മാറിയ ഇദ്ദേഹം കണ്ണിലെ കൃഷ്ണമണി വരെ ടാറ്റൂ ചെയ്ത് കറുപ്പിച്ചാണ് സ്വയം ഭീകര രൂപിയായത്. നെറ്റിയില്‍ ആണെങ്കില്‍ കൊമ്പുകളും മുളപ്പിച്ചതോടെ ഒന്നൊന്നര ഭീകരരൂപിയായി എന്ന് പ്രത്യേകം പറയേണ്ടല്ലോ.

02

കൊളംബിയന്‍ സ്വദേശിയായ കൈം മോര്‍റ്റിസ് എന്തെങ്കിലും ആഘോഷത്തിന്റെ ഭാഗമായാണ് ഈ വേഷം അണിഞ്ഞത് എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇദ്ദേഹം ജീവിക്കുന്നത് ഈ രൂപത്തിലാണ്. മുഖത്താകമാനം പിശാചാവാനുള്ള എല്ലാ വിധ സജ്ജീകരണങ്ങളും കക്ഷി ചെയ്തു വെച്ചിട്ടുണ്ട്.

03

ഇതെല്ലാം ചെയ്തത് കൊണ്ട് കൈമിന് പ്രത്യേകിച്ച് ഗുണമൊന്നും ലഭിച്ചില്ല എന്ന് മാത്രമല്ല, കക്ഷിയെ അദ്ദേഹത്തിന്റെ കുടുംബമായ കത്തോലിക്കാ ഫാമിലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ആളിപ്പോള്‍ താമസം മെക്സിക്കോയിലാണ്.

04

ഈ ലോകത്ത് ജീവിക്കുന്ന മറ്റുള്ളവരില്‍ നിന്നും ഒന്ന് വ്യത്യസ്ഥനാവണം എന്ന ചിന്തയാണ് തന്നെ കൊണ്ട് ഇത് ചെയ്യിച്ചതെന്ന് കൈം പറയുന്നു.

വല്ലാത്തൊരു പഹയന്‍ തന്നെ.. അല്ലെ ? നിങ്ങളെന്തു പറയുന്നു ?

Advertisements