01

ഇപ്പോള്‍ കുറച്ചു കാലമായി കേള്‍ക്കുന്ന ഒരു കാര്യമാണിത്, ഈ പിശാച് എന്നു പറയുന്ന സാധനം ഇന്ത്യയില്‍ ആണ് ആദ്യം ഉണ്ടായതെന്ന്. പിന്നീട് ഇവിടെ നിന്നു കൂടും കുടുക്കയും ഒക്കെ എടുത്ത് കൊണ്ട് ഈ പിശാചുക്കള്‍ റൊമാനിയയിലേക്കും റഷ്യയിലേക്കും ഒക്കെ പോയി എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്..!!! ആദ്യത്തെ പിശാചിനെ കണ്ടുപിടിക്കുന്നത് ഇന്ത്യയില്‍ വച്ചാണ്, പിന്നെ ടിബറ്റ്‌, ചൈന ഇവിടെ ഒക്കെ പിശാചിനെ കണ്ടവര്‍ ഉണ്ടായി, ഒടുവില്‍ ഇതു പടര്‍ന്നു പടര്‍ന്നു അമേരിക്കയിലും ആഫ്രിക്കയിലും ഒക്കെ എത്തി.

02

ഇന്ത്യയുടെ കാര്യം പറയുവാണെങ്കില്‍, ഇവിടെ മുക്കിനു മുക്കിനു പ്രേതവും പിശാചും ഒക്കെ ഉണ്ട്. ഒരുപ്പാട് മുത്തശി കഥകളും ഐതീഹ്യങ്ങളും ഉള്ള ഈ നാട്ടില്‍ പ്രേതത്തിനു ആണോ ക്ഷാമം..!!! മരിച്ചവരുടെ രക്തം കുടിക്കുന്ന പ്രേതം മുതല്‍ കൊന്നു കൊലവിളിച്ച ശേഷം പതിയെ ചോര കുടിച്ചു ദാഹം അകറ്റുന്ന പ്രേതങ്ങള്‍ വരെ ഇന്ത്യന്‍ കഥകളില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഹിന്ദു വിശ്വാസ പ്രകാരം ഉള്ള ഒരു സ്ത്രീ പിശാചു ആണ് “വേതാളം”. ഈ വേതാളത്തിന്റെ ഹോബി മറ്റൊരു മനുഷ്യന്റെ ശരീരത്തിന് അകത്തു കയറി അവരെ കൊണ്ട് ദുഷ്പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുക, കൊച്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും മറ്റും കൊന്നു രക്തം കുടിക്കുക എന്നതൊക്കെ ആണ്. അടുത്തതായി വരുന്ന ടൈപ്പ് ആണ് രാക്ഷസന്മാര്‍. ഇവര്‍ ശ്രീലങ്കയില്‍ നിന്നും കുറ്റിം പറിച്ചു ഇന്ത്യയിലേക്ക് എത്തിയ പിശാചിന്റെ ജന്മങ്ങള്‍ ആണെന്നാണ്‌ പുരാണങ്ങള്‍ പറയുന്നത്. പ്രധാനമായും രാത്രി സഞ്ചാരികള്‍ ആയ ഇവരുടെ മെയിന്‍ പണികള്‍ നടക്കുന്നത് പൂര്‍ണ ചന്ദ്രന്‍ ഉള്ള ദിവസങ്ങളില്‍ ആണ്. മനുഷ്യനെ ജീവനോടെ തിന്നാന്‍ ഇവര്‍ക്ക് വലിയ ഇഷ്ടം ആണെന്ന് ഹിന്ദു ഐതീഹ്യങ്ങള്‍ പറയുന്നു.

03

കറുത്ത ഉരുണ്ട കണ്ണുകള്‍ ഉള്ള ഭൂതങ്ങളും ഇവിടെ സുലഭം. രൂപം മാറാന്‍ രണ്ട് സെക്കന്റ്‌ പോലും തികച്ചു വേണ്ടാത്ത ഇവര്‍ പ്രധാനമായും വിഹരിക്കുന്നത് ശവപറമ്പുകളില്‍ ആണ്. ഇവരെ നേരിട്ട് കാണുന്നവന്‍ ഒമ്പത് മാസത്തിനകത്ത് തട്ടി പോകും എന്നും ഒരു വിശ്വാസം ഉണ്ട്. പകുതി മുങ്ങയും പകുതി മനുഷ്യനുമായി ഒരു ടൈപ്പ് പിശാചുകള്‍ ഉണ്ട്. ഈ മുങ്ങ പണ്ടേ ഇച്ചിരി ഹൊറര്‍ മൂഡ്‌ ഉള്ള ജീവിആയിരുന്നു  എന്നു സാരം.

04

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ ഇല്ലാത്ത പ്രേതങ്ങള്‍ ഇല്ല, പിശാചുക്കള്‍ ഇല്ല…എല്ലാം കൂടി അവസാനം ഇറങ്ങി ലോകത്തിന്റെ പല ഭാഗത്തേക്ക് പോയത് കാരണം മനസ്സമാധാനത്തോടെ നമ്മള്‍ ഇവിടെ ജീവിക്കുന്നു.

05

06

07

08

Advertisements