പി എസ് സി പരീക്ഷകള്‍ക്കായി നിങ്ങള്‍ കൊച്ചിങ്ങിനു പോകുന്നുണ്ടോ..? ഒരു ഭീമമായ തുക നിങ്ങള്‍ കൊച്ചിങ്ങിനായി ചിലവഴിക്കുന്നുണ്ടോ..? എങ്കിലിതാ അത്തരകാര്ക്കൊരു സന്തോഷവാര്‍ത്ത. ഇനി പി എസ് സി ട്രെയിനിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ചെയ്യാം. കാസര്‍കോഡ് കാരനായ രജീശാനു ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
പിഎസ്സി വിന് എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കാം. പിഎസ്സി, യുപിഎസ്സി തുടങ്ങിയ വിവിധ മത്സരപരീക്ഷകളില്‍ ചോദിക്കുന്ന 78,000 ത്തോളം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, ജയം നേടാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം പിഎസ്സി വിനിലുണ്ട്.
ഇംഗീഷിലും മലയാളത്തിലുമുള്ള മാതൃകാ ചോദ്യപേപ്പറുകളും ലഭ്യമാണ്. വലിയ തുക ചെലവഴിച്ച് മത്സരപരീക്ഷ പരിശീലനം നടത്താന്‍ ആകാത്തവര്‍ക്കും, സമയം കുറവായവര്ക്കുമെല്ലാം മൊബൈല്‍ ആപ്ലിക്കേഷന്‍ ഏറെ ഗുണം ചെയ്യുമെന്നാണു രജീഷിന്റെ പ്രതീക്ഷ. രണ്ടാഴ്ചകകം ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര് ഗൂഗില്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.