പീഡനം തടയാന്‍ ആം ആദ്മി; ഡല്‍ഹിയിലെ സകല ബസ്സുകളിലും സിസിടിവി !

  0
  309

  article-0-19238CB6000005DC-624_634x391

  ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ ശേഷം പാര്‍ട്ടിക്കുള്ളിലെ വിവാദങ്ങള്‍ പരിഹരിച്ചു പരിഹരിച്ചു പണ്ടത്തെ ഇമേജ് നഷ്ടപ്പെട്ടു നില്‍ക്കുകയായിരുന്നു അരവിന്ദ് കേജരിവാല്‍ എന്ന മുഖ്യന്‍. എന്നാല്‍ അങ്ങനെ എളുപ്പത്തില്‍ മുട്ട് മടക്കി കൊടുക്കാന്‍ അദ്ദേഹം തയ്യാറല്ല. അത് കൊണ്ട് തന്നെ ജന മനസുകളിലേക്ക് ഒരു വമ്പന്‍ തിരിച്ചു വരവ് നടത്താന്‍ അദ്ദേഹം ഒരുങ്ങുന്നു.

  ഡല്‍ഹി പെണ്‍കുട്ടിയുടെ സ്ഥിതി ഇനി രാജ്യ തലസ്ഥാനത്ത് മറ്റൊരു പെണ്‍കുട്ടിക്കും ഒരിക്കലും ഉണ്ടാവരുത് എന്ന ലക്ഷ്യവുമായി ഡല്‍ഹിയില്‍ ഓടുന്ന സകല ബസ്സുകളിലും സിസിസ്ടിവി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

  നഗരത്തിലെ ബസുകളില്‍ സ്ത്രീകള്‍ക്കും മറ്റുയാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 5,000 സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ ആംആദ്മി സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.

  ഇതോടൊപ്പം, ഹോംഗാര്‍ഡ്, സിവില്‍ പ്രതിരോധ സേനാംഗങ്ങളെ പ്രത്യേക പരിശീലനം നല്‍കിയ ശേഷം ബസുകളില്‍ നിയോഗിക്കും.

  യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി മൂന്നു കാമറകളാവും ഓരോ ബസിലും സ്ഥാപിക്കുകയെന്നു ഗതാഗത മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. വരുന്ന ബജറ്റില്‍ ഇതിനായി 100 കോടി രൂപ വകയിരുത്തും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.