download-(12)

കേരളത്തിലെ കുടിയന്മാര്‍ക്ക് സര്‍ക്കാര്‍ നൈസ് ആയി പണി കൊടുത്തു. ബാറുകള്‍ മെല്ലെ പൂട്ടി താക്കോല് വീട്ടില്‍ കൊണ്ടുപോകാന്‍ പറഞ്ഞു കഴിഞ്ഞു. അടുത്ത ഓണം മുതല്‍ സാധനം കിട്ടണമെങ്കില്‍ ഒന്നുകില്‍ പട്ടാളക്കാരന്‍റെ വെടി കേള്‍ക്കണം അല്ലേല്‍ ഗള്‍ഫുകാരന്‍റെ.മദ്യം നിരോധിച്ചത് പോലെ പുകവലിയും നിരോധിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം പുകവലിയും നിരോധിക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാരുകള്‍. അതിനു മുന്നോടിയായി പലവിധത്തിലുള്ള കടുത്ത നടപ്പടികള്‍ എടുക്കാനും തീരുമാനമായിടുണ്ട്. പൊതുസ്ഥലത്ത് പുക വലിച്ചാലുള്ള പിഴ 200ല്‍ നിന്നും 20,000 ആക്കാന്‍ ആലോചനയുണ്ട്. പെറ്റി കേസ് ആയിരുന്ന പുകവലി ഇനി മുതല്‍ ക്രിമിനല്‍ കേസ് ആകും.പുകയില നിര്‍മ്മാതാക്കള്‍ക്കും ഇനി മുതല്‍ കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും. പുകവലി പ്രോത്സാഹിപ്പിക്കുന്ന പടമോ പോസ്ററോ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല അങ്ങനെ ചെയ്താല്‍ പിഴ 50,000 രൂപ കൊടുക്കേണ്ടി വരും.
അത് പോലെ തന്നെ ഇനി മുതല്‍ സിഗരറ്റ് വാങ്ങണമെങ്കില്‍ 25 തികഞ്ഞിരിക്കണം.മൊത്തത്തില്‍ പറഞ്ഞാല്‍ പുകവലിയും കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകും.കടകളില്‍ ഇനി പാക്കറ്റ് ആയിട്ടല്ലാതെ ചില്ലറ വില്‍പ്പനയുംപാടില്ലെന്നാണ് തീരുമാനങ്ങള്‍. പുകവലിക്കാരുടെ ശ്വാസകോശങ്ങളെ നിങ്ങള്‍ക്ക് നല്ല കാലം വരുന്നു.

Advertisements