പുകവലിക്കുന്നവരുടെ ശ്രദ്ധക്ക് : ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കും..

0
448

Untitled-1

പുകവലി ആരോഗ്യത്തിന് ഹാനികരം : ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ പുകവലിക്കാരുടെ എണ്ണത്തില്‍ വലിയ കുറവൊന്നുമില്ലതാനും. പലര്‍ക്കും ഈ ശീലം നിര്‍ത്താനാകുന്നില്ല . പുകയിലയിലെ നിക്കോട്ടിന്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കൂടാന്‍ കാരണമാകുന്നു . മാത്രമല്ല മാരകമായ കേടുപാടുകള്‍ ശ്വാസകോശങ്ങള്‍ക്ക് വരുത്തിവെക്കാനും കാരണമാകുന്നു .

പുകവലി പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ തന്നെ നിക്കോട്ടിന്റെ അളവ് വര്‍ഷങ്ങളോളം മനുഷ്യശരീരത്തില്‍ ശേഷിക്കുകയും ചെയ്യും . ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതിയും കൊണ്ട് ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു . അത്തരം ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍

1. ബ്രോക്കോളി

കോളിഫ്ലവര്‍ വര്‍ഗത്തില്‍ പെട്ട ബ്രോക്കോളിയില്‍ ധാരാളം വിറ്റാമിന്‍ സി യും ബി 5 ഉം അടങ്ങിയിട്ടുണ്ട്. നിക്കോട്ടിന്‍ വിറ്റാമിന്‍ സിയുടെ അളവ് ക്രമാതീതമയി കുറയ്ക്കുന്നത്തിനു കാരണമാകുന്നു. ബ്രോക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇത് പരിഹരിക്കാന്‍ സഹായിക്കും.

2. ഓറഞ്ച്

വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമാണ് ഓറഞ്ച്. ഓറഞ്ച് കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ പോഷണ അളവ് കൂട്ടുവാനും സ്ട്രെസ്സ് കുറക്കുവാനും സഹായിക്കും.

3. കാരറ്റ് ജ്യുസ്.

ഓരോ പ്രാവശ്യം പുകവലിക്കുമ്പോളും നിക്കോട്ടിന്‍ 3 ദിവസത്തോളം ശരീരത്തില്‍ തങ്ങി നില്‍ക്കുന്നു. മാത്രമല്ല പുകവലി നമ്മുടെ ത്വക്കിനു ഹാനീകരമാണ്. കാരറ്റ് ത്വക്കിന് നല്ലതാണെന്ന് മാത്രമല്ല വിറ്റാമിന്‍ എ,സി,കെ,ബി തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ്. കാരറ്റ് ഉപയോഗം നിക്കോട്ടിന്റെ അളവ് ശരീരത്തില്‍ നിന്നും കുറയ്ക്കാന്‍ കാരണമാകുമെന്ന് പല പഠനങ്ങളുംഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

4. ചീര

ഇലവര്‍ഗ്ഗത്തില്‍ പെട്ട ചീര ആരോഗ്യദായകമായ ഒരിനം പച്ചക്കറിയാണ്. മാത്രമല്ല വിറ്റാമിനുകളും ഫോളിക് ആസിഡിനാലും സമ്പുഷ്ടമാണ്.

5. ശുദ്ധ ജലം

പുകവലി അസാധാരണമായ നിര്‍ജ്ജലീകരണത്തിനു കാരണമാകുന്ന ഒന്നാണ്. ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീരണം തടയാനും  പുകവലി നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്. ക്രമേണ നിക്കോട്ടിന്റെ അളവ് കുറയ്ക്കാനും കാരണമാകുന്നു.