heart-atack

ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നതായി പഠനം.

മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിതരീതികളുമാണ് ഹൃദ്രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.

2020 ഓടെ ഹൃദ്രോഗം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുമെന്ന് ലോക ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പത്തു വര്‍ഷം മുമ്പ് ഇന്ത്യയിലെ 40 വയസിന് താഴെ പ്രായമുള്ളവര്‍ക്കിടയില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ഹൃദ്രോഗം പിടിപെടിരുന്നത്. എന്നാല്‍ ഇന്നത് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

യുവാക്കളിലെ പുകയില ഉപയോഗം, മദ്യപാനം എന്നിവയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ കാരണമാക്കും.

വിപണികളില്‍ നിന്ന് കിട്ടുന്ന ഫാസ്റ്റ് ഫുഡുകളും ടിന്‍ ഫുഡുകളുടെയും അമിത ഉപയോഗവും ഇതിന് കാരണമായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

ഇത് ശരീരത്തില്‍ പോഷകാഹാര കുറവിനും അമിത കൊളസ്‌ട്രോളിനും കാരണമാവുന്നു.

മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിതരീതികളുമാണ് ഹൃദ്രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.

 

You May Also Like

ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ട് സ്പേസ് ടെക്നോളജിയും കിഡ്നി സ്റ്റോണ്‍ ചികിത്സയും

ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ട് സ്പേസ് ടെക്നോളജിയും കിഡ്നി സ്റ്റോണ്‍ ചികിത്സയും സാബു ജോസ് ഫേസ്ബുക്കിൽ എഴുതിയത് കിഡ്നി…

പൂച്ചക്കും ഫിറ്റ്‌നസ്സോ ?

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ ആരോഗ്യ സംരക്ഷണത്തിനും അമിത വണ്ണം ഒഴിവാക്കാനുമായി ഒരു പ്രോഡക്റ്റ് വിപണിയില്‍ എത്തിയിരിക്കുന്നു .

മലയാളികള്‍ മനോരോഗത്തിന്റെ ബാല പാഠമറിയാത്തവര്‍

മാനസികാരോഗ്യ രംഗത്ത് ചികിത്സാ സൗകര്യങ്ങളും വിദഗ്ധരുടെ സേവനവും തീരെ കുറവായ രാജ്യമാണ് ഇന്ത്യ. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്‌സ്, ഒകുപേഷനല്‍ തെറാപ്പിസ്റ്റ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ കടുത്ത ആള്‍ക്ഷാമമാണ് നേരിടുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റായ ഡോ. എം ടി ഹാരിഷ് പറയുന്നു. സൈക്യാട്രിസ്റ്റ് നഴ്‌സുമാരുടെ തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടേയില്ലെന്ന് നിയമസഭാ സമിതി അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും എടുത്തു പറയുന്നുണ്ട്.

കാന്‍സര്‍ തടയുവാനുള്ള 5 മാര്‍ഗങ്ങള്‍

നമ്മുടെ മനസ്സില്‍ ഭീതി ഉളവാക്കുന്ന കാര്യമാണ് ഇതെങ്കിലും ലോകത്ത് 30% മുതല്‍ 40% ത്തോളം വരെ നമ്മുടെ ആരോഗ്യകരമായ ഭക്ഷണ രീതി കൊണ്ട് തടയാം എന്നാണ് വിദഗ്ദര്‍ പറയുന്നത്.