പുകവലിയും മദ്യപാനവും ഇന്ത്യന്‍ യുവാക്കളെ ഹൃദ്രോഗികള്‍ ആക്കുന്നു !

364

heart-atack

ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നതായി പഠനം.

മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിതരീതികളുമാണ് ഹൃദ്രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.

2020 ഓടെ ഹൃദ്രോഗം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുമെന്ന് ലോക ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പത്തു വര്‍ഷം മുമ്പ് ഇന്ത്യയിലെ 40 വയസിന് താഴെ പ്രായമുള്ളവര്‍ക്കിടയില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ഹൃദ്രോഗം പിടിപെടിരുന്നത്. എന്നാല്‍ ഇന്നത് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

യുവാക്കളിലെ പുകയില ഉപയോഗം, മദ്യപാനം എന്നിവയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ കാരണമാക്കും.

വിപണികളില്‍ നിന്ന് കിട്ടുന്ന ഫാസ്റ്റ് ഫുഡുകളും ടിന്‍ ഫുഡുകളുടെയും അമിത ഉപയോഗവും ഇതിന് കാരണമായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

ഇത് ശരീരത്തില്‍ പോഷകാഹാര കുറവിനും അമിത കൊളസ്‌ട്രോളിനും കാരണമാവുന്നു.

മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിതരീതികളുമാണ് ഹൃദ്രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.

 

Advertisements