പുകവലി നിറുത്തുമ്പോള്‍ തടി കൂടുന്നതെന്തുകൊണ്ട് ?

165

362b5516d98fcd1e0ee5740f7591dc15_XL
പുകവലി നിറുത്തുന്നവരില്‍ ഉടനെ തന്നെ തൂക്കം വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട് . എന്താണ് ഇതിന്റെ കാരണം? പുകവലി അവസാനിപ്പിക്കുമ്പോള്‍ ആളുകളുടെ വിശപ്പ് കൂടുകയും കൂടുതലായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് ഇങ്ങിനെ തടി കൂടുവാന്‍ കാരണം ആവുന്നതെന്നായിരുന്നു പൊതുവെ ഉള്ള ധാരണ. എന്നാല്‍ സംഗതി അങ്ങിനെ അല്ല എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പുകവലി ഉപേക്ഷിക്കുന്ന ഒരാളിന്റെ ആമാശയത്തില്‍ ഉള്ള ബാക്ടീരിയകള്‍ക്ക് വ്യത്യാസം വരുന്നതാണ് ഇങ്ങിനെ ഭാരം കൂടുവാന്‍ കാരണം എന്നാണ് പുതിയ കണ്ടെത്തല്‍. ഒരാള്‍ പുകവലി നിറുത്തി അല്‍പ സമയം കഴിയുമ്പോള്‍ തന്നെ ശരീരം അതിന്റെ റിക്കവറി ആരംഭിച്ചു കഴിഞ്ഞിരിക്കും. പന്ത്രണ്ടു മണിക്കൂറിനകം ശരീരത്തിലെ ഓക്‌സിജന്റെ അളവ് പൂര്‍വ സ്ഥിതിയില്‍ ആവും. മണം, രുചി തുടങ്ങിയവ പൂര്‍വ സ്ഥിതിയില്‍ ആവും. കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും. പക്ഷാഘാതം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, ശ്വാസ കോശത്തിന്റെ ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളും നമ്മെ വിട്ടു പോകുവാന്‍ പുകവലി നിറുത്തുന്നത് കൊണ്ട് സാധിക്കും.