പുച്ഛം ഹിറ്റിന് ശേഷം അടുത്ത വൈറല്‍ ഗാനവുമായി ശ്രീനാഥ്

0
136

പുച്ഛം എന്ന ഹിറ്റ് ഗാനത്തിനു ശേഷം യൂട്യുബില്‍ ശ്രീനാഥ് ഹിറ്റ് വീണ്ടും. ഒരു ഷോര്‍ട്ട് ഫിലിം പ്രോമോ ഗാനമാണ് ഇപ്പോഴത്തെ പുതിയ ശ്രീനാഥ് ഹിറ്റ്. കഴിഞ്ഞ ഒരു മാസം യൂട്യുബ്, ഫേസ്ബുക്ക് ഉള്‍പടെയുള്ള സോഷ്യല്‍ സൈറ്റുകളില്‍ തരംഗമായിരുന്നു പുച്ഛം.

2 ദിവസം കൊണ്ട് ഏകദേശം 4000 ത്തിലധികം പേര്‍ കണ്ടു കഴിഞ്ഞ ‘തിരയില്‍ വര്‍ണ്ണനിഴലായ് നിന്നെയെഴുതാതെ പോയി ഞാന്‍’ എന്ന പാട്ട് യൂട്യുബില്‍ വയറലാകുന്നു. റൊമാന്റിക് പശ്ചാത്തലത്തില്‍ സിനിമാമോഹങ്ങളുടെ ഉള്ളറകളെ തുറന്നെഴുതുന്ന ഈ ചിത്രം സ്വപ്ന വാഹികള്‍ക്ക് ഒരു ഉത്തേജനം ആകും എന്നുള്ളതില്‍ സംശയം ഇല്ല. ഓണക്കാലത്ത് കേട്ടിരിക്കാവുന്ന നല്ലൊരു ഗാനം എന്നതും ഇതിന്റെ സവിശേഷതയാണ്. മമ്മുക്കയുടെ ഉട്ടോപിയന്‍ പ്രോമോ സോങ്ങിന്റെ ഇടയില്‍ പെട്ട് ഞെങ്ങി ഞെരിയുന്ന ഈ പ്രോമോ സോങ്ങ് നല്ല പോരാട്ട വീര്യമാണ് കാണിക്കുന്നത്.