Share The Article

02

ശാസ്ത്രം വളരുകയാണ്, ഇന്നത്തെ ശാസ്ത്രം നാളെ ചരിത്രമാണ്. ശാസ്ത്രത്തിന്റെ കലവറയിലെ ഏറ്റുവും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ഒന്നാണ് കമ്പ്യൂട്ടര്‍. ഈ കമ്പ്യൂട്ടര്‍ ഇന്നു പുതിയതും, നാളെ അത് പഴയതും ആകും. അത് കൊണ്ട് തന്നെ ഒരു സമയത്തിന് ശേഷം നാം ഇത് മാറ്റി കൊണ്ടിരിക്കും. ഇങ്ങനെ മാറ്റി പുതിയ കമ്പ്യൂട്ടര്‍ വാങ്ങി വീട്ടില്‍ കൊണ്ട് വരുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലത് ചുവടെ പറയുന്നു…

1.സീരിയല്‍ നമ്പര്‍ എഴുതി സൂക്ഷിക്കുക

03

കമ്പ്യുട്ടെറിനു താഴെയോ അലെങ്കില്‍ പുറകിലായോ അതിന്റെ സീരിയല്‍ നമ്പര്‍ പതിപിച്ചിട്ടുണ്ടാകും. ആദ്യമേ തന്നെ ആ നമ്പര്‍ കണ്ടു പിടിച്ചു എഴുതി സൂക്ഷിക്കുക. കാരണം ഭാവിയില്‍ സിസ്റ്റം റീ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഈ നമ്പര്‍ വേണ്ടി വരും.

2.ഒരു റിക്കൊവറി ഡിസ്‌ക്ക് അലെങ്കില്‍ ഡ്രൈവ് ഉണ്ടാക്കി സൂക്ഷിക്കുക

04

ഭാവിയില്‍ കമ്പ്യൂട്ടര്‍ റീ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍, എല്ലാം ആദ്യം മുതല്‍ക്കേ വീണ്ടും ചെയ്യണം, ഈ ഒരു അവസ്ഥ ഉണ്ടായാല്‍ നമുക്ക് റിക്കൊവറി ഡിസ്‌ക്ക് അലെങ്കില്‍ ഡ്രൈവിന്റെ സഹായം തേടാം. നമുക്ക് ആവശ്യം ആയവ, അലെങ്കില്‍ നഷ്ട്ടപെട്ട വിവരങ്ങള്‍ ഇതില്‍ നിന്നും നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കും.

3.’സര്‍ജ് പ്രോട്ടക്ട്ടര്‍’ ഇടയ്ക്കിടെ പരിശോധിക്കുക

05

വൈദ്യതി ഉപഭോഗവും ലഭ്യതയും അനുസരിച്ച് നിങ്ങളുടെ ‘സര്‍ജ് പ്രോട്ടക്ട്ടര്‍’ പ്രവര്‍ത്തിക്കും. ഒരുപ്പാട് കാലം ഒരേ സര്‍ജ് പ്രോട്ടക്ട്ടര്‍ ഉപയോഗ്ഗിക്കാന്‍ പാടില്ല, കൃത്യമായി പ്രവര്‍ത്തിക്കുന്നത്തായ ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക.

4.’ഇന്‍ഷ്വര്‍’ ചെയ്യാന്‍ മറക്കരുത് !!!

06

വില കൂടിയ സാധങ്ങള്‍ വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ആണ് അത് ഇന്‍ഷ്വര്‍ ചെയ്യുക എന്നത്. ഇന്‍ഷ്വര്‍ ചെയ്യുമ്പോള്‍ അത് ഒരു അധിക സുരക്ഷ പരിരക്ഷ നല്‍കുന്നു. ഇത്ര വില കൊടുത്തു നാം വാങ്ങിയ കമ്പ്യൂട്ടര്‍ നമ്മുക്ക് ധന നഷ്ട്ടം ഉണ്ടാക്കില്ല, ഉണ്ടാക്കിയാല്‍ തന്നെ അത് വളരെ കുറവായിരിക്കും എന്ന ഉറപ്പ് ഇന്‍ഷുറന്‍സ് നമുക്ക് നല്‍ക്കുന്നു.

5.വാറണ്ടി സമയം കഴിയ്യുന്നത് മറക്കരുത് !!!

07

കൃത്യമായി എപ്പോഴാണ് നമ്മുടെ വാറണ്ടി സമയം കഴിയ്യുന്നത് എന്നു ഓര്‍ത്തു വയ്ക്കുക.അതിനു അനുസരിച്ച് നമ്മുടെ കമ്പ്യുട്ടറിനു വരുന്ന പണികള്‍ ചെയ്യുക. അതിന്റെ കൂടെ തന്നെ പാസ് വാര്‍ഡുകള്‍ ,ആന്റി വൈറസുകള്‍ എന്നിവ്വ മുഖാന്തരം കമ്പ്യൂട്ടര്‍ സംരക്ഷിക്കാനും നാം മറക്കരുത്.