പുതിയ ചരിത്രത്തിന് തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ ആകാശകപ്പല്‍ !

  0
  176

  ആകാശകപ്പല്‍ എന്ന ആശയം ഒരിക്കല്‍ അസ്തമിച്ചതാണ്. 1937ല്‍ നടന്ന ഹിന്ദര്‍ബര്‍ഗ് അപകടത്തിനു ശേഷം ആകാശകപ്പലുകളുടെ കാലം അസ്മതിച്ചു എന്ന് തന്നെയാണ് നമ്മള്‍ കരുതിയിരുന്നത്, പക്ഷെ ഇപ്പോള്‍ പുതിയ സാങ്കേതിക വിദ്യകളുടെ പരിണിത ഫലമായി ലോകത്തിലെ ഏറ്റവും വലിയ ആകാശകപ്പല്‍ എന്നാ പേര് നേടാന്‍ ഒരുങ്ങി എയര്‍ലാണ്ടര്‍ 10 വരികയാണ്.

  ബോയിംഗ് 747 വിമാനത്തെക്കാള്‍ 25% അധികം വലിപ്പമുള്ള ഈ കപ്പലിന്‍റെ ഉയരം എന്ന് പറയുന്നത് 3൦൦ അടിയില്‍ അധികമാണ്. മണിക്കൂറില്‍ 9൦ മൈല്‍ വേഗത്തില്‍ കൂടുതല്‍ സഞ്ചരിക്കാനും ഇതിന് കഴിയും. ശബ്ദമില്ലാത്ത വായുവിനെ മലിനമാക്കാത്ത ലോകത്തിനെ ഏറ്റവും വലിയ വിമാനം എന്നാ ആശയവുമായി മുന്നോട്ടു വന്നിട്ടുള്ളത് ഹയ്ബ്രിഡ് എയര്‍ വെഹിക്കിള്‍സ് എന്നാ കമ്പനിയാണ്.

  കൃത്യമായ രൂപവും ഭാവവും ഇല്ലാത്ത ഈ ആകാശകപ്പലിനെ പിടിച്ചു നിര്‍ത്തുന്നത് ഹീലിയം ഗ്യാസും പോളിമര്‍ പുറം ചട്ടയുമാണ്. എവിടെ നിന്നും പറന്നു പൊങ്ങി എവിടെ വേണമെങ്കിലും ഇറങ്ങാന്‍ സാധിക്കുന്ന ഈ കപ്പലിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ചരക്കു കയറ്റാന്‍ ഉള്ള കപാസിറ്റി തന്നെയാണ്.

  10 ടണ്‍ ഭാരം 15൦൦ മൈല്‍ ഒരു കുഴപ്പവും കൂടാതെ വഹിച്ചു കൊണ്ട് പോകാന്‍ ഇതിനു സാധിക്കും. പൈലറ്റ് ഇല്ലാതെ പറക്കാന്‍ സാധിക്കുന്ന ആകാശകപ്പലിന് ഇന്ധനം ഇല്ലാതെ 5 ദിവസം വരെ ആകാശത്ത് ചിലവഴിക്കാനും സാധിക്കും.

  അമേരിക്കന്‍ പട്ടാളത്തിന് വേണ്ടിയാണു കമ്പനി ഈ വലിയ ബീമാനം ഉണ്ടാക്കി റ്റഃഊഡാങീആറ്റഃ എങ്കിലും ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ‘സാധനം’ ഇപ്പോഴും ബ്രിട്ടീഷ് കമ്പനിയുടെ പക്കല്‍ തന്നെയാണ്. എല്ലാം നേരെയായി വന്നാല്‍ ഈ വര്‍ഷം അവസാനത്തോട് കൂടി ഈ വിമാനം ആകാശത് അതിന്റെ ആദ്യ പറക്കല്‍ നടത്തും.