പുതിയ പ്രണയകഥയുമായി ഗൗതം മേനോന്‍

226

തല അജിത്തിനൊപ്പം യെന്നൈ അറിന്താല്‍ എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ഒരുക്കിയതിന് ശേഷം ഗൗതം വസുദേവ് മേനോന്‍ വീണ്ടുമൊരു പ്രണയചിത്രം സംവിധാനം ചെയ്യുവാന്‍ ഒരുങ്ങുന്നു. വിന്നൈ താണ്ടി വരുവായ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പേര് ‘അച്ചം എന്‍ബത് മതമിയെടാ’ എന്നാണ്. 2013ല്‍ തുടങ്ങി വെച്ച ഈ ചിത്രംയെന്നൈ അറിന്താല്‍ വന്നതോടെ മാറ്റി വയ്ക്കുകയായിരുന്നു.

എ.ആര്‍.റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തില്‍ മഞ്ജിമ മോഹന്‍, സതീഷ് കൃഷ്ണന്‍, ബാബാ സെഹ്ഗാല്‍, റാണാ ദഗുഭട്ടി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ താഴെ കാണാം.