പുതിയ ഫോണിലേക്ക് നിങ്ങള്‍ തീര്‍ച്ചയായും ഡൌണ്‍ലോഡ് ചെയ്യേണ്ട ആപ്പുകള്‍

303

podcast_featured_3

നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരുപിടി  ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉണ്ട്. പുതിയതായി വാങ്ങുന്ന ഫോണില്‍ നിങ്ങള്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ചില ആപ്പുകള്‍ ഇവിടെ പരിചയപ്പെടാം..

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി ഒന്ന് തപ്പി നോക്കിയാല്‍ കിട്ടും…

ജിമെയില്‍

ആന്‍ഡ്രോയിഡിന്റെ കൂടെ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തല്ല ഈ സേവനം എത്തുന്നത്. ഗൂഗിളിന്റെ മികച്ച ഇമെയില്‍ സേവനം നിങ്ങളുടെ ഫോണില്‍ ഉറപ്പാക്കുക.

ട്വിറ്റര്‍

140 വാക്കുകളില്‍ ഒതുങ്ങുന്ന അറിവുകളും, വാര്‍ത്തകളും, തമാശകളും ആസ്വദിക്കുന്നതിനായി ട്വീട്ടര്‍ ഡൌണ്‍ലോഡ് ചെയ്യുക.

ഇന്‍സ്റ്റാഗ്രാം

മികച്ച ഫോട്ടോ പങ്കിടല്‍ സേവനമായ ഇന്‍സ്റ്റാഗ്രാം ഡൗണ്‍ലോഡ് ചെയ്യുക.

ഫേസ്ബുക്ക്

സോഷ്യല്‍ മീഡിയ ഭീമന്റെ ആപ് ഡൗണ്‍ലോഡ് ചെയ്യക.

ഗൂഗിള്‍ മാപ്‌സ്

സ്ഥലങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചൂഴ്ന്ന് എടുക്കുന്നതിനായി ഗൂഗിള്‍ മാപ്‌സ് ഫോണില്‍ ഉണ്ടെന്നു ഉറപ്പ് വരുത്തുക.

ക്രോം

നിങ്ങളുടെ ക്രോം ഡെസ്‌ക്ടോപ് ബ്രൗസിങ് ഹിസ്റ്ററികളും ബുക്ക് മാര്‍ക്കുകളും നിങ്ങളുടെ ഫോണുമായി സമന്വയിപ്പിക്കുന്ന ഈ ആപ് നിങ്ങള്‍ക്ക് വളരെയേറെ സഹായകരമാകും.

യൂട്യൂബ്

വിപണിയിലെ ഏറ്റവും മികച്ച വീഡിയോ സൈറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി മികച്ച വീഡിയോകള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.

വൈന്‍

മനോഹരങ്ങളായ തമാശ നിറഞ്ഞ ആറ് സെക്കന്‍ഡുകള്‍ വീഡിയോ ലഭിക്കുന്ന ആപ്.

എവര്‍നോട്ട്

നിങ്ങളുടെ മൊബൈലും ഡെസ്‌ക്ടോപുമായി നോട്ടുകള്‍ സമന്വയിപ്പിക്കുന്നതിനും, സൃഷ്ടിക്കുന്നതിനും മികച്ച സഹായിയാണ് ഈ ആപ്.