പുതിയ ഭാഷകള്‍ പഠിക്കൂ, ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കൂ

‘നിങ്ങള്‍ക്ക് അങ്ങനെയൊക്കെ പറയാം. സ്കൂളില്‍ പഠിച്ചപ്പോ ഹിന്ദി ടീച്ചറുടെ വായില്‍നിന്ന് കേട്ടത്തിനൊന്നും കൈയും കണക്കുമില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു എന്ന പേരുമാത്രമേ ഉള്ളൂ, ഇപ്പോഴും ഈസും വാസും തിരിഞ്ഞു പോകും. അപ്പോഴാണ് പുതിയ ഭാഷ പഠിക്കാന്‍ പറഞ്ഞോണ്ട് വന്നിരിക്കുന്നത്. അതില്‍ കുറച്ചുള്ള ബുദ്ധിശക്തി ഒക്കെ മതി ഭായി.’ എന്നൊന്നും നിങ്ങള്‍ ചിന്തിക്കണമെന്നില്ല. പക്ഷെ, ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ട് നമ്മുടെ ഇടയില്‍. ഇതിലെ തമാശ എന്താണെന്ന് വെച്ചാല്‍ ഇങ്ങനെ അഭിപ്രായം പറയുന്നവരെ എവിടെയെങ്കിലും പുറംദേശത്ത് കൊണ്ട് വിട്ടുനോക്കൂ. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അവിടുത്തെ ഭാഷ പച്ചവെള്ളം പോലെ പറയാന്‍ പഠിച്ചിരിക്കും അവര്‍. അപ്പോള്‍ കഴിവില്ലാഞ്ഞിട്ടല്ല എന്ന് ചുരുക്കം.
പല ഭാഷകള്‍ പഠിക്കുന്നത് നമ്മുടെ ബുദ്ധിശക്തി വര്‍ധിപ്പികും എന്നത് പലരും പറഞ്ഞു നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍, എങ്ങനെയാണ് ഇത് ബുദ്ധിയെ ശക്തിപ്പെടുത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഏറെ പ്രശസ്തമായ TEDEd യൂട്യൂബ് ചാനലില്‍ വന്ന ഈ വീഡിയോ അതിനുള്ള വളരെ മനോഹരമായ ഒരു ഉത്തരമാണ്. ഒന്ന് കണ്ടു നോക്കാം അല്ലേ?
255 total views, 3 views today
