fbpx
Connect with us

Health

പുതിയ സാധനങ്ങളോടുള്ള ഭ്രമത്തിന് പിന്നിലെ സൈക്കോളജി.

ആപ്പിള്‍ ഒരു പുതിയ ഐ പാഡോ ഐ ഫോണോ വിപണിയില്‍ കൊണ്ടുവന്നാല്‍ അത് ഇറങ്ങുന്നതിന്റെ തലേന്ന് തന്നെ ലോകമെമ്പാടും അനേകായിരങ്ങള്‍ കടകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുവാന്‍ തുടങ്ങും. പലപ്പോഴും ഈ സാധനങ്ങള്‍ കൊണ്ട് അവര്‍ക്ക് പ്രത്യേകമായ ഒരു ഗുണവും ഉണ്ടാവണം എന്നും ഇല്ല. എന്താണ് ഈ മനോഗതിയുടെ പിന്നില്‍?

 90 total views

Published

on

ആപ്പിള്‍ ഒരു പുതിയ ഐ പാഡോ ഐ ഫോണോ വിപണിയില്‍ കൊണ്ടുവന്നാല്‍ അത് ഇറങ്ങുന്നതിന്റെ തലേന്ന് തന്നെ ലോകമെമ്പാടും അനേകായിരങ്ങള്‍ കടകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുവാന്‍ തുടങ്ങും. അനേക ദിവസങ്ങള്‍ക്കു മുമ്പും ഇങ്ങിനെ പുതിയതായി വിപണിയില്‍ ഇറങ്ങുന്ന സാധനങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ ഷോ റൂമുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നതായി അറിവുണ്ട്. അനേക മണിക്കൂറുകള്‍ ചിലവഴിക്കുന്നതിനും ഇല്ലാത്ത പണം ചിലവാക്കി പുത്തന്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും ഇവര്‍ക്ക് മടിയില്ല. പലപ്പോഴും ഈ സാധനങ്ങള്‍ കൊണ്ട് അവര്‍ക്ക് പ്രത്യേകമായ ഒരു ഗുണവും ഉണ്ടാവണം എന്നും ഇല്ല. എന്താണ് ഈ മനോഗതിയുടെ പിന്നില്‍?

പുതിയ സാധനങ്ങളോടുള്ള ഭ്രമം ഒരു പ്രത്യേകതരം സ്വഭാവ രീതിയുള്ളവരിലാണ് കാണപ്പെടുന്നതെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. നിയോഫീലിയ എന്നാണ് ഈ സ്വഭാവ വിശേഷത്തിന്റെ പേര് . ഇതിനെ വേണമെങ്കില്‍ ആഡംഭരഭ്രമം എന്ന് പറയാമോ എന്നറിയില്ല. ഇത് നമ്മളിലെല്ലാം വിവിധ അളവില്‍ ഒരു പരിധിവരെ ഉണ്ടെന്നു തന്നെ പറയാം. മനുഷ്യരില്‍ മാത്രമല്ല , മറ്റു ജീവജാലങ്ങളിലും പുതിയ കാര്യങ്ങളെ കുറിച്ച് അറിയുവാനുള്ള ഒരു ത്വര നിലനിന്നു വരുന്നു. അത് ജീവ ജാലങ്ങളുടെ പരിണാമത്തിനെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുമുണ്ടാവാം. അമേരിക്കന്‍ സൈക്യാട്രിസ്റ്റ് റോബര്‍ട്ട് ക്ലോണിംഗര് ആണ് ആദ്യമായി ഈ സ്വഭാവ വിശേഷം മനസ്സിലാക്കിയത് .

നിയോഫീലിയ ഉള്ളവര്‍ പുതിയ അവസ്ഥകള്‍ , വസ്തുവകകള്‍ , അനുഭവങ്ങള്‍ എന്നിവയിലേക്ക് വളരെ പെട്ടെന്ന് തന്നെ ആകൃഷ്ടരാവുന്നു. അധികം ആലോചിക്കാതെ തന്നെ ഇവര്‍ തീരുമാനങ്ങള്‍ എടുക്കുന്നതായി കാണാവുന്നതാണ് . മനസ്സിന് തൃപ്തി ലഭിക്കുന്ന കാര്യങ്ങള്‍ക്കായി ഒരുതരം ഭ്രാന്തമായ അഭിനിവേശം ഇവരെ മുന്നോട്ടു നയിക്കുന്നു. ലഹരി സാധനങ്ങളോട് ഉള്ള  അടിമത്വ സ്വഭാവവും ഇത്തരം സ്വഭാവ രീതിയുമായി ബന്ധപ്പെട്ടു കാണുന്നു.

ഈ സ്വഭാവ വിശേഷമുള്ള ആളുകള്‍ പുതിയ ഫോണുകള്‍ ക്യാമറകള്‍ തുടങ്ങിയ സാധനങ്ങളെ നിത്യവും നിരീക്ഷിക്കുകയും പുതിയ മോഡലുകള്‍ ഇറങ്ങുന്നത് കൃത്യമായി മനസ്സിലാക്കുകയും ചെയ്യുക പതിവാണ് . വിപണിയില്‍ വന്നുകഴിഞ്ഞാല്‍ ഉടനെ ആ മോഡല്‍ ഇവര്‍ കരസ്ഥമാക്കുകയും ചെയ്യും. ലഹരി സാധനങ്ങള്‍ ഉപയോഗിക്കുക വഴി മനുഷ്യന് ലഭിക്കുന്ന ഒരു തരം സംതൃപ്തിയാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന് സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പുതിയ ഉപകരണത്തോടുള്ള അഭിനിവേശം ഉടനെ തന്നെ ഇല്ലാതെ ആവുകയും ചെയ്യും എന്നതാണ് സവിശേഷമായ മറ്റൊരു കാര്യം. ജീവിതത്തില്‍ ഇത്തരക്കാര്‍ ഒരിക്കലും സംതൃപ്തര്‍ ആവില്ല എന്ന കാര്യം പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നിലും സംതൃപ്തിയില്ലാതെ വരുന്നതിനാല്‍ ഒരു നിരാശാ ബോധം എപ്പോഴും ഇത്തരക്കാരെ വിടാതെ പിന്തുടരുകയും ചെയ്യാം.

നിയോഫീലിയ എന്നത് ഒരു മോശം സ്വഭാവം ആണെന്ന് പറയാന്‍ കഴിയില്ല. പുതിയ കാര്യങ്ങള്‍ക്കായുള്ള മനുഷ്യന്റെ അഭിനിവേശം നമ്മെ പുതിയ അറിവിന്റെ മേഖലകളിലേക്ക് കൈപിടിച്ചുകൊണ്ട്‌ പോകുന്നില്ലേ? ഇത്തരം സ്വഭാവ വിശേഷമുള്ളവര്‍ക്ക് മാറ്റങ്ങളെ തീര്‍ച്ചയായും വളരെ വേഗം തന്നെ ഉള്‍ക്കൊള്ളുവാന്‍ കഴിയും. തലച്ചോറിനെ പുതിയ കാര്യങ്ങള്‍ക്കായി തുറന്നു കൊടുക്കുക വഴി ആരോഗ്യകരമായ മാനസികാവസ്ഥ കാത്തു സൂക്ഷിക്കുവാന്‍ കഴിയുമെന്നും സൈക്കോളജിസ്റ്റുകള്‍ പറയുന്നുണ്ട്.

പുതിയ സാധനങ്ങള്‍ ഇറങ്ങുമ്പോള്‍ തന്നെ വാങ്ങണം എന്ന് തോന്നുന്നവര്‍ അല്പം കാത്തിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. വാങ്ങിയവരുടെ അനുഭവങ്ങള്‍ അറിയാമല്ലോ. അല്പം കാത്തിരുന്നാല്‍ വിലയും പതിയെ കുറയും

Advertisement



 91 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment7 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema9 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge10 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science11 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment12 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment17 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement